യു​ക്രെ​യ്നി​ൽ റ​ഷ്യ​യു​ടെ മു​ഴു​രാ​ത്രി വ്യോ​മാ​ക്ര​മ​ണം

കീ​​​​വ്: യു​​​​ക്രെ​​​​യ്നി​​​​ൽ റ​​​​ഷ്യ​​​​യു​​​​ടെ മു​​​​ഴു​​​​രാ​​​​ത്രി വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണം. ഡ്രോ​​​​ണു​​​​ക​​​​ളും ക്രൂ​​​​സ് മി​​​​സൈ​​​​ലു​​​​ക​​​​ളു​​​​മാ​​​​ണു റ​​​​ഷ്യ പ്ര​​​​യോ​​​​ഗി​​​​ച്ച​​​​ത്. തി​​​​ങ്ക​​​​ളാ​​​​ഴ്ച പു​​​​ല​​​​ർ​​​​ച്ചെ ത​​​​ല​​​​സ്ഥാ​​​​ന ന​​​​ഗ​​​​ര​​​​മാ​​​​യ കീ​​​​വി​​​​ൽ നി​​​​ര​​​​വ​​​​ധി സ്ഫോ​​​​ട​​​​ന​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​യി. കീ​​​​വി​​​​ലെ എ​​​​ല്ലാ ജി​​​​ല്ല​​​​ക​​​​ളി​​​​ലും ആ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​യി. മൂ​​​​ന്നു പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​റ്റു. വേ​​​​ന​​​​ൽ​​​​ക്കാ​​​​ല അ​​​​വ​​​​ധി​​​​ക്കു ശേ​​​​ഷം തി​​​​ങ്ക​​​​ളാ​​​​ഴ്ച കു​​​​ട്ടി​​​​ക​​​​ൾ സ്കൂ​​​​ളി​​​​ലേ​​​​ക്ക് മ​​​​ട​​​​ങ്ങാ​​​​നി​​​​രി​​ക്കേ​​യാ​​​​യി​​​​രു​​​​ന്നു റ​​​​ഷ്യ​​​​ൻ ആ​​​​ക്ര​​​​മ​​​​ണം. ഞാ​​​​യ​​​​റാ​​​​ഴ്ച രാ​​​​ത്രി മു​​​​ത​​​​ൽ തി​​​​ങ്ക​​​​ളാ​​​​ഴ്ച പു​​​​ല​​​​ർ​​​​ച്ച​​​​വ​​​​രെ 35 മി​​​​സൈ​​​​ലു​​​​ക​​​​ളും 26 ഡ്രോ​​​​ണു​​​​ക​​​​ളു​​​​മാ​​​​ണു റ​​​​ഷ്യ തൊ​​​​ടു​​​​ത്ത​​​​ത്. ഒ​​​​മ്പ​​​​ത് ബാ​​​​ലി​​​​സ്റ്റി​​​​ക് മി​​​​സൈ​​​​ലു​​​​ക​​​​ളും 13 ക്രൂ​​​​സ് മി​​​​സൈ​​​​ലു​​​​ക​​​​ളും 20 ഡ്രോ​​​​ണു​​​​ക​​​​ളും ത​​​​ക​​​​ർ​​​​ത്ത​​​​താ​​​​യി യു​​​​ക്രെ​​​​യ്ൻ വ്യോ​​​​മ​​​​സേ​​​​ന അ​​​​റി​​​​യി​​​​ച്ചു. ശ​​​​നി​​​​യാ​​​​ഴ്ച രാ​​​​ത്രി മു​​​​ത​​​​ൽ ഞാ​​​​യ​​​​റാ​​​​ഴ്ച പു​​​​ല​​​​ർ​​​​ച്ച​​​​വ​​​​രെ യു​​​​ക്രെ​​​​യ്ന്‍റെ 158 ഡ്രോ​​​​ണു​​​​ക​​​​ൾ ത​​​​ക​​​​ർ​​​​ത്ത​​​​താ​​​​യി റ​​​​ഷ്യ അ​​​​റി​​​​യി​​​​ച്ചു. ഇ​​​​തി​​​​ൽ ര​​​​ണ്ടെ​​​​ണ്ണം മോ​​​​സ്കോ​​​​യ്ക്കു മു​​​​ക​​​​ളി​​​​ൽ​​​​വ​​​​ച്ചും ഒ​​​​ൻ​​​​പ​​തെ​​​​ണ്ണം മോ​​​​സ്കോ​​​​യ്ക്കു സ​​​​മീ​​​​പ​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലു​​​​മാ​​​​ണ് വെ​​​​ടി​​​​വ​​​​ച്ചി​​​​ട്ട​​​​ത്.

Read More

ഫി​ലി​പ്പീ​ൻ​സി​ൽ വെ​ള്ള​പ്പൊ​ക്കവും മ​ണ്ണി​ടി​ച്ചിലും; 14 മ​ര​ണം

മ​​​​​​നി​​​​​​ല: ഫി​​​​​​ലി​​​​​​പ്പീ​​​​​​ൻ​​​​​​സി​​​​​​ൽ തി​​​​​​ങ്ക​​​​​​ളാ​​​​​​ഴ്ച രാ​​​​​​ത്രി​​​​​​യു​​​​​​ണ്ടാ​​​​​​യ വെ​​​​​​ള്ള​​​​​​പ്പൊ​​​​​​ക്ക​​​​​​ത്തി​​​​​​ലും മ​​​​​​ണ്ണി​​​​​​ടി​​​​​​ച്ചി​​​​​​ലി​​​​​​ലും 14പേ​​​​​​ർ മ​​​​​​രി​​​​​​ച്ചു. മ​​​​​​രി​​​​​​ച്ച​​​​​​വ​​​​​​രി​​​​​​ൽ ഗ​​​​​​ർ​​​​​​ഭി​​​​​​ണി​​​​​​യും ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടു​​​​​​ന്ന​​​​​​താ​​​​​​യി ഉ​​​​​ദ്യോ​​​​​​ഗ​​​​​​സ്ഥ​​​​​​ർ അ​​​​​​റി​​​​​​യി​​​​​​ച്ചു. മ​​​​​​ധ്യ ഫി​​​​​​ലി​​​​​​പ്പീ​​​​​​ൻ​​​​​​സി​​​​​​ലു​​​​​​ണ്ടാ​​​​​​യ കൊ​​​​​​ടു​​​​​​ങ്കാ​​​​​​റ്റി​​​​​​നെ തു​​​​​​ട​​​​​​ർ​​​​​​ന്നു​​​​​​ണ്ടാ​​​​​​യ മ​​​​​​ണ്ണി​​​​​​ടി​​​​​​ച്ചി​​​​​​ലി​​​​​​ൽ മ​​​​​​റ്റ് ര​​​​​​ണ്ടു പേ​​​​​​ർ മ​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യും 10 പേ​​​​​​ർ​​​​​​ക്ക് പ​​​​​​രി​​​​​​ക്കേ​​​​​​ൽ​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്ത​​​​​​താ​​​​​​യി ദേ​​​​​​ശീ​​​​​​യ പോ​​​​​​ലീ​​​​​​സ് വ​​​​​​ക്താ​​​​​​വ് കേ​​​​​​ണ​​​​​​ൽ ജീ​​​​​​ൻ ഫ​​​​​​ജാ​​​​​​ർ​​​​​​ഡോ പ​​​​​​റ​​​​​​ഞ്ഞു. മ​​​​​​നി​​​​​​ല ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടെ​​​​​​യു​​​​​​ള്ള പ്ര​​​​​​ദേ​​​​​​ശ​​​​​​ങ്ങ​​​​​​ളി​​​​​​ൽ സ്കൂ​​​​​​ളു​​​​​​ക​​​​​​ൾ​​​​​​ക്കും സ​​​​​​ർ​​​​​​ക്കാ​​​​​​ർ ഓ​​​​​​ഫീ​​​​​​സു​​​​​​ക​​​​​​ൾ​​​​​​ക്കും അ​​​​​​വ​​​​​​ധി​​​​​​യാ​​​​​​ണ്.

Read More

ആ​റ് വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ബ്രൂ​ണെ, സിം​ഗ​പ്പു​ർ സ​ന്ദ​ർ​ശ​നം: മോ​ദി ഇ​ന്നു പു​റ​പ്പെ​ടും

ന്യൂ​ഡ​ൽ​ഹി: ബ്രൂ​ണെ, സിം​ഗ​പ്പു​ർ സ​ന്ദ​ർ​ശ​ന​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഇ​ന്നു പു​റ​പ്പെ​ടും. ഇ​ന്ന് മു​ത​ൽ അ​ഞ്ച് വ​രെ​യാ​ണു സ​ന്ദ​ർ​ശ​നം. ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ​ക്കാ​യി ആ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ബ്രൂ​ണെ സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. പ്ര​തി​രോ​ധം, വ്യാ​പാ​ര നി​ക്ഷേ​പം, ഊ​ർ​ജം, ആ​രോ​ഗ്യം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ കൂ​ടു​ത​ൽ സ​ഹ​ക​ര​ണ​ത്തി​നു​ള്ള പ​ദ്ധ​തി​ക​ൾ ബ്രൂ​ണെ സു​ൽ​ത്താ​ൻ ഹ​സ​ന​ൽ ബോ​ൽ​ക്കി​യു​മാ​യി മോ​ദി ച​ർ​ച്ച ചെ​യ്യു​മെ​ന്നാ​ണു വി​വ​രം. ആ​റ് വ​ർ​ഷ​ത്തി​നു​ശേ​ഷം സിം​ഗ​പ്പു​ർ സ​ന്ദ​ർ​ശി​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രി സിം​ഗ​പ്പു​ർ പ്ര​സി​ഡ​ന്‍റ് ത​ർ​മ​ൻ ഷ​ൺ​മു​ഖ​ര​ത്നം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. വി​വി​ധ ക​മ്പ​നി മേ​ധാ​വി​ക​ളു​മാ​യും ച​ർ​ച്ച ന​ട​ത്തു​ന്നു​ണ്ട്. ആ​രോ​ഗ്യം, നൈ​പു​ണ്യ ശേ​ഷി, ഡി​ജി​റ്റ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ളി​ൽ കൈ​കോ​ർ​ക്കാ​ന​ള്ള പ​ദ്ധ​തി​ക​ൾ​ക്ക് ധാ​ര​ണ​യു​ണ്ടാ​ക്കു​മെ​ന്നാ​ണു വി​വ​രം.

Read More

ലാ​വോ​സി​ൽ സൈ​ബ​ർ​ത​ട്ടിപ്പു സം​ഘ​ത്തി​ൽ​നി​ന്ന് 47 ഇ​ന്ത്യ​ക്കാ​രെ മോ​ചി​പ്പി​ച്ചു

വിയ​ന്‍റി​യ​ൻ: തെ​ക്കു​കി​ഴ​ക്ക​ൻ ഏ​ഷ്യ​ൻ രാ​ജ്യ​മാ​യ ലാ​വോ​സി​ൽ സൈ​ബ​ർ​ത​ട്ടി​പ്പു കേ​ന്ദ്ര​ങ്ങ​ളി​ൽ കു​ടു​ങ്ങി​യ 47 ഇ​ന്ത്യ​ക്കാ​രെ മോ​ചി​പ്പി​ച്ച​താ​യി ഇ​ന്ത്യ​ൻ എം​ബ​സി. ബോ​ക്കി​യോ പ്ര​വി​ശ്യ​യി​ലെ ഗോ​ള്‍​ഡ​ണ്‍ ട്ര​യാ​ങ്കി​ള്‍ പ്ര​ത്യേ​ക സാ​മ്പ​ത്തി​ക​മേ​ഖ​ല​യി​ലെ സൈ​ബ​ര്‍​ത​ട്ടി​പ്പു കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ർ​ബ​ന്ധ​പൂ​ർ​വം ജോ​ലി​ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു ഇ​വ​ർ. 29 പേ​രെ പോ​ലീ​സ് ഇ​ന്ത്യ​ൻ എം​ബ​സി​യി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. 18 പേ​ര്‍ നേ​രി​ട്ട് എം​ബ​സി​യി​ലെ​ത്തി. ഇ​ന്ത്യ​യി​ലെ തൊ​ഴി​ല്‍​ത​ട്ടി​പ്പു സം​ഘ​ങ്ങ​ളു​ടെ വാ​ഗ്ദാ​ന​ങ്ങ​ളി​ല്‍​പ്പെ​ട്ടാ​ണ് ഇ​വ​രി​ല്‍ ഭൂ​രി​ഭാ​ഗ​വും ലാ​വോ​സി​ല്‍ എ​ത്തി​യ​ത്. വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ര്‍ ക​ഴി​ഞ്ഞ​മാ​സം ലാ​വോ​സി​ലെ​ത്തി​യ​പ്പോ​ള്‍ ഇ​ന്ത്യ​ക്കാ​രു​ടെ പ്ര​ശ്നം അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യി​രു​ന്നു.

Read More

ഗാസയിൽ ആറ് ബന്ദികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ടെ​​​ൽ അ​​​വീ​​​വ്: ​​​ഹ​​​മാ​​​സ് തീ​​​വ്ര​​​വാ​​​ദി​​​ക​​​ളു​​​ടെ ക​​​സ്റ്റ​​​ഡി​​​യി​​​ലാ​​​യി​​​രു​​​ന്ന ആ​​​റു ബ​​​ന്ദി​​​ക​​​ളു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ഇ​​​സ്രേ​​​ലി സേ​​​ന ഗാ​​​സ​​​യി​​​ൽ​​​നി​​​ന്നു വീ​​​ണ്ടെ​​​ടു​​​ത്തു. തെ​​​ക്ക​​​ൻ ഗാ​​​സ​​​യി​​​ലെ റാ​​​ഫ​​​യി​​​ൽ തു​​​ര​​​ങ്ക​​​ത്തി​​​ലാ​​​ണു​​ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ഇ​​​സ്രേ​​​ലി സേ​​​ന എ​​​ത്തു​​​ന്ന​​​തി​​​നു തൊ​​​ട്ടു​​​മു​​​ന്പ് ഭീ​​​ക​​​ര​​​ർ ഇ​​​വ​​​രെ മൃ​​​ഗീ​​​യ​​​മാ​​​യി കൊ​​​ല​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു സൈ​​​നി​​​ക വ​​​ക്താ​​​വ് ഡാ​​​നി​​​യ​​​ൽ ഹാ​​​ഗാ​​​രി അ​​​റി​​​യി​​​ച്ചു. വെ​​​ടി​​​നി​​​ർ​​​ത്ത​​​ലി​​​നു താ​​​ത്പ​​​ര്യ​​​മി​​​ല്ലാ​​​ത്ത ഇ​​​സ്ര​​​യേ​​​ലാ​​​ണ് ബ​​​ന്ദി​​​ക​​​ളു​​​ടെ മ​​ര​​ണ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വാ​​​ദി​​​യെ​​​ന്നു ഹ​​​മാ​​​സ് നേ​​​താ​​​വ് ഇ​​​സ്സ​​​ത് അ​​​ൽ റി​​​ഷ്ഖ് പ്ര​​​തി​​​ക​​​രി​​​ച്ചു. ഒ​ക്‌​ടോ​ബ​ർ ഏ​ഴി​ലെ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നി​ടെ തെ​ക്ക​ൻ ഇ​സ്ര​യേ​ലി​ൽ​നി​ന്നു ഗാ​സ​യി​ലേ​ക്കു ത​ട്ടി​ക്കൊ​ണ്ടു​പോ​ക​പ്പെ​ട്ട കാ​ർ​മ​ൽ ഗ​ത്, ഈ​ഡ​ൻ യെ​രു​ശാ​ൽ​മി, ഹെ​ർ​ഷ് ഗോ​ൾ​ഡ്ബെ​ർ​ഗ് പോ​ളി​ൻ, അ​ല​ക്സാ​ണ്ട​ർ ലു​ബാ​നോ​വ്, അ​ൽ​മോ​ഗ് സ​രു​സി, ഒ​രി ഡാ​നി​യോ എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണു ശ​നി​യാ​ഴ്ച ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ൽ ഹെ​ർ​ഷ് ഗോ​ൾ​ഡ്ബെ​ർ​ഗി​ന് അ​മേ​രി​ക്ക​ൻ പൗ​ര​ത്വ​വു​മു​ണ്ട്. കൊ​ല​പാ​ത​കി​ക​ൾ​ക്കു ശി​ക്ഷ ന​ല്കു​ന്ന​തു​വ​രെ ഇ​സ്ര​യേ​ൽ വി​ശ്ര​മി​ക്കി​ല്ലെ​ന്നു പ്ര​ധാ​ന​മ​ന്ത്രി നെ​ത​ന്യാ​ഹു പ​റ​ഞ്ഞു. ബ​ന്ദി​ക​ളെ കൊ​ന്ന​വ​ർ​ക്കു വെ​ടി​നി​ർ​ത്ത​ലി​ൽ താ​ത്പ​ര്യ​മി​ല്ലെ​ന്നും അ​വ​ശേ​ഷി​ക്കു​ന്ന ബ​ന്ദി​ക​ളു​ടെ മോ​ച​ന​ത്തി​ൽ ഇ​സ്രേ​ലി സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം…

Read More

രണ്ടാഴ്ചത്തെ വിദേശ പര്യടനത്തിന് ഫ്രാൻസിസ് മാർപാപ്പ ഇന്നു പുറപ്പെടുന്നു

വ​ത്തി​ക്കാ​ൻ സി​റ്റി: ​സു​ദീ​ർ​ഘ​മാ​യ അ​പ്പ​സ്തോ​ലി​ക പ​ര്യ​ട​ന​ത്തി​നാ​യി ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ഇ​ന്ന് പു​റ​പ്പെ​ടു​ന്നു. ഇ​ന്തോ​നേ​ഷ്യ, പാ​പ്പു​വ ന്യൂ​ഗി​നി​യ, ഈ​സ്റ്റ് ടി​മൂ​ർ, സിം​ഗ​പ്പൂ​ർ രാ​ജ്യ​ങ്ങ​ളാ​ണ് ര​ണ്ടാ​ഴ്ച​കൊ​ണ്ട് സ​ന്ദ​ർ​ശി​ക്കു​ക. ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ മു​സ്‌​ലിം​ക​ളു​ള്ള രാ​ജ്യ​മാ​ണ് ഇ​ന്തോ​നേ​ഷ്യ. ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ എ​ല്ലാ വി​ദേ​ശ​യാ​ത്ര​ക​ൾ​ക്കു മു​ന്പും പ​തി​വു​ള്ള​തു​പോ​ലെ ഇ​ന്ന​ലെ റോ​മി​ലെ പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ വ​ലി​യ പ​ള്ളി​യി​ൽ ക​ന്യാ​മാ​താ​വി​ന്‍റെ ചി​ത്ര​ത്തി​നു മു​ന്നി​ൽ പ്രാ​ര്‌​ഥ​ന ന​ട​ത്തി. ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ വി​ദേ​ശ​പ​ര്യ​ട​ന​മാ​ണി​ത്. ഇ​ന്നു വൈ​കി​ട്ട് റോ​മി​ൽ​നി​ന്ന് വി​മാ​നം ക​യ​റു​ന്ന അ​ദ്ദേ​ഹം നാ​ളെ രാ​വി​ലെ പ​തി​നൊ​ന്ന​ര​യ്ക്ക് ഇ​ന്തോ​നേ​ഷ്യ​ൻ ത​ല​സ്ഥാ​ന​മാ​യ ജ​ക്കാ​ർ​ത്ത​യി​ലെ​ത്തും. ബു​ധ​നാ​ഴ്ച​യാ​ണ് മാ​ർ​പാ​പ്പ​യു​ടെ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​ക. വ്യാ​ഴാ​ഴ്ച ജ​ക്കാ​ർ​ത്ത​യി​ലെ ഇ​സ്തി​ഖ്‌​ലാ​ൽ മോ​സ്കി​ൽ ന​ട​ക്കു​ന്ന മ​താ​ന്ത​ര സം​വാ​ദ​ത്തി​ൽ മാ​ർ​പാ​പ്പ സ​ന്ദേ​ശം ന​ല്കും. ജ​ക്കാ​ർ​ത്ത​യി​ലെ സ്വ​ർ​ഗാ​രോ​പി​ത മാ​താ​വി​ന്‍റെ ക​ത്തീ​ഡ്ര​ലും ഈ ​മോ​സ്കും തു​ര​ങ്കം​വ​ഴി ബ​ന്ധി​ത​മാ​ണ്. 2020ൽ ​മ​ത​സൗ​ഹാ​ർ​ദ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി​ട്ടാ​ണ് ഇ​ന്തോ​നേ​ഷ്യ​ൻ സ​ർ​ക്കാ​ർ 28.3 മീ​റ്റ​ർ നീ​ള​മു​ള്ള തു​ര​ങ്കം നി​ർ​മി​ച്ച​ത്. ഒ​ര​റ്റ​ത്തു…

Read More

സു​ര​ക്ഷാ കോ​ൺ​ക്ലേ​വ്; അ​ജി​ത് ഡോ​വ​ൽ ശ്രീ​ല​ങ്ക​യി​ൽ

കൊ​ളം​ബോ: കൊ​ളം​ബോ സു​ര​ക്ഷാ കോ​ൺ​ക്ലേ​വി​ൽ പ​ങ്കെ​ടു​ക്കാ​ൻ ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ൽ ശ്രീ​ല​ങ്ക​യി​ൽ എ​ത്തി. ഇ​ന്ത്യ, ശ്രീ​ല​ങ്ക, മാ​ലി​ദ്വീ​പ്, മൗ​റീ​ഷ്യ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​ക്ക​ളും ഡെ​പ്യൂ​ട്ടി സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​ക്കാ​ളും കോ​ൺ​ക്ലേ​വി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. അ​ജി​ത് ഡോ​വ​ൽ, ശ്രീ​ല​ങ്ക​ൻ പ്ര​സി​ഡ​ന്‍റ് റ​നി​ൽ വി​ക്ര​മ​സിം​ഗെ​യെ സ​ന്ദ​ർ​ശി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ബം​ഗ്ലാ​ദേ​ശി​നും സീ​ഷെ​ൽ​സി​നും കോ​ൺ​ക്ലേ​വി​ൽ നി​രീ​ക്ഷ​ക പ​ദ​വി​യു​ണ്ട്.

Read More

സൗ​ദി പൗ​ര​നെ അ​ടി​ച്ചു​കൊ​ന്ന മ​ല​യാ​ളി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി

റി​യാ​ദ്: സൗ​ദി പൗ​ര​നെ അ​ടി​ച്ചു​കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മ​ല​യാ​ളി​യെ റി​യാ​ദി​ൽ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധേ​യ​മാ​ക്കി.യൂ​സു​ഫ് ബി​ൻ അ​ബ്ദു​ൽ അ​സീ​സ് ബി​ൻ ഫ​ഹ​ദ് അ​ൽ ദാ​ഖി​ർ എ​ന്ന സ്വ​ദേ​ശി പൗ​ര​നെ ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് റി​യാ​ദി​ലെ ജ​യി​ലി​ൽ ക​ഴി​ഞ്ഞി​രു​ന്ന പാ​ല​ക്കാ​ട് ചേ​റു​മ്പ സ്വ​ദേ​ശി അ​ബ്ദു​ല്‍ ഖാ​ദ​ര്‍ അ​ബ്ദു​റ​ഹ്മാ​ൻ (63) എ​ന്ന​യാ​ളു​ടെ ശി​ക്ഷ​യാ​ണ് ഇ​ന്ന​ലെ ന​ട​പ്പാ​ക്കി​യ​തെ​ന്ന് സൗ​ദി ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. കൊ​ല​പാ​ത​കം ന​ട​ന്ന​യു​ട​ൻ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​യ പ്ര​തി​ക്ക് സൗ​ദി ശ​രീ​അ​ത് കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ക്കു​ക​യാ​യി​രു​ന്നു. ശി​ക്ഷ​യി​ൽ ഇ​ള​വ് തേ​ടി സു​പ്രീം കോ​ട​തി​യെ​യും റോ​യ​ൽ കോ​ർ​ട്ടി​നെ​യും സ​മീ​പി​ച്ചെ​ങ്കി​ലും ര​ണ്ട് നീ​തി​പീ​ഠ​ങ്ങ​ളും അ​പ്പീ​ൽ ത​ള്ളി വി​ധി ശ​രി​വ​യ്ക്കു​ക​യാ​യി​രു​ന്നു. സൗ​ദി വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലെ ത​ബൂ​ക്കി​ൽ മ​യ​ക്കു​മ​രു​ന്നാ​യ ആം​ഫ​റ്റാ​മി​ൻ ഗു​ളി​ക​ക​ൾ ക​ട​ത്തി​യ കേ​സി​ൽ പി​ടി​യി​ലാ​യ ഈ​ദ് ബി​ൻ റാ​ഷി​ദ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ അ​മീ​രി എ​ന്ന സൗ​ദി പൗ​ര​ന്‍റെ വ​ധ​ശി​ക്ഷ​യും ഇ​ന്ന​ലെ ന​ട​പ്പാ​ക്കി.

Read More

സൗ​ദി​യി​ൽ മ​ല​യാ​ളി ദ​മ്പ​തി​ക​ൾ താ​മ​സ സ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ൽ

റി​യാ​ദ്: സൗ​ദി അ​ൽ​കൊ​ബാ​റി​ൽ കൊ​ല്ലം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​യും ഭാ​ര്യ​യെ​യും താ​മ​സ സ്‌​ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​ല്ലം തൃ​ക്ക​രു​വ സ്വ​ദേ​ശി ന​ടു​വി​ല​ച്ചേ​രി മം​ഗ​ല​ത്തു​വീ​ട്ടി​ൽ അ​നൂ​പ് മോ​ഹ​നും (37) ഭാ​ര്യ ര​മ്യ​മോ​ളു​മാ​ണ് (28) മ​രി​ച്ച​ത്. അ​നൂ​പി​നെ ഫാ​നി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലും ര​മ്യ​യെ ക​ട്ടി​ലി​ൽ മ​രി​ച്ച നി​ല​യി​ലു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ര​മ്യ​യെ കൊ​ല​പ്പെ​ടു​ത്തി അ​നൂ​പ് ആ​ത്മ​ഹ​ത്യ ചെ​യ്തെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. ര​ണ്ട് ദി​വ​സ​മാ​യി ര​മ്യ ഒ​ന്നും സം​സാ​രി​ക്കാ​തെ കി​ട​ക്കു​ക​യാ​യി​രു​ന്നെ​ന്നും, ത​ന്നേ​യും അ​ച്ഛ​ൻ ത​ല​യി​ണ മു​ഖ​ത്ത​മ​ർ​ത്തി ശ്വാ​സം​മു​ട്ടി​ച്ച​താ​യും അ​ഞ്ച് വ​യ​സു​കാ​രി മ​ക​ൾ ആ​രാ​ധ്യ പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി​യി​ൽ പ​റ​യു​ന്നു. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്‌​റ്റ് പോ​സ്‌​റ്റ് മോ​ർ​ട്ട​ത്തി​നാ​യി ദ​മ്മാം മെ​ഡി​ക്ക​ൽ കോം​പ്ല​ക്സ് മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. 12 വ​ർ​ഷ​മാ​യി തു​ക്ബ സ​ന​യ്യ​യി​ൽ പെ​യി​ന്‍റിം​ഗ് വ​ർ​ക്ക്ഷോ​പ്പ് ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു അ​നൂ​പ്.

Read More

ബംഗ്ലാദേശിൽ ജമാത്ത് ഇ ഇസ്ലാമിയുടെ നിരോധനം നീക്കി

ധാ​​​ക്ക: ബം​​​ഗ്ലാ​​​ദേ​​​ശി​​​ലെ പ്ര​​​ധാ​​​ന ഇ​​​സ്‌​​​ലാ​​​മി​​​ക പാ​​​ർ​​​ട്ടി​​​യാ​​​യ ജ​​​മാ​​​ത്ത് ഇ ​​​ഇ​​​സ്ലാ​​​മി​​​യു​​​ടെ​​​യും അ​​​നു​​​ബ​​​ന്ധ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ​​​യും നി​​​രോ​​​ധ​​​നം ഇ​​​ട​​​ക്കാ​​​ല സ​​​ർ​​​ക്കാ​​​ർ നീ​​​ക്കി. ഭീ​​​ക​​​ര​​​വാ​​​ദ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ പാ​​​ർ​​​ട്ടി​​​ക്കു പ​​​ങ്കു​​​ണ്ടെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തി​​​നു തെ​​​ളി​​​വി​​​ല്ലെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണി​​​ത്. വി​​​ദ്യാ​​​ർ​​​ഥി പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ൽ രാ​​​ജി​​​വ​​​ച്ച് രാ​​​ജ്യ​​​ത്തു​​​നി​​​ന്നു പ​​​ലാ​​​യ​​​നം ചെ​​​യ്ത മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഷേ​​​ഖ് ഹ​​​സീ​​​ന​​​യാ​​​ണ് ഭീ​​​ക​​​ര​​​വി​​​രു​​​ദ്ധ നി​​​യ​​​മ​​​പ്ര​​​കാ​​​രം ജ​​​മാ​​​ത്തി​​​നെ നി​​​രോ​​​ധി​​​ച്ച​​​ത്. വി​​​ദ്യാ​​​ർ​​​ഥി പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ലെ അ​​​ക്ര​​​മ​​​ങ്ങ​​​ൾ​​​ക്കു പി​​​ന്നി​​​ൽ ജ​​​മാ​​​ത്ത് ആ​​​ണെ​​​ന്ന് ആ​​​രോ​​​പി​​​ച്ചാ​​​യി​​​രു​​​ന്നു ന​​​ട​​​പ​​​ടി. ജ​​​മാ​​​ത്തോ, അ​​​നു​​​ബ​​​ന്ധ സം​​​ഘ​​​ട​​​ന​​​ക​​​ളോ ഭീ​​​ക​​​ര​​​പ്ര​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ത്തി​​​യ​​​തി​​​നു തെ​​​ളി​​​വി​​​ല്ലെ​​​ന്ന് ഇ​​​ട​​​ക്കാ​​​ല സ​​​ർ​​​ക്കാ​​​ർ ഇ​​​ന്ന​​​ലെ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു. ബം​​​ഗ്ലാ​​​ദേ​​​ശി​​​ലെ മ​​​തേ​​​ത​​​ര ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യ്ക്കു വി​​​രു​​​ദ്ധ​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു​​​വെ​​​ന്നാ​​​രോ​​​പി​​​ച്ച് സു​​​പ്രീം​​​കോ​​​ട​​​തി 2013ൽ ​​​പാ​​​ർ​​​ട്ടി​​​യു​​​ടെ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ റ​​​ദ്ദാ​​​ക്കി​​​യി​​​രു​​​ന്നു. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ൽ മ​​​ത്സ​​​രി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞി​​​രു​​​ന്നി​​​ല്ല. ര​​​ജ്സ്ട്രേ​​​ഷ​​​ൻ പു​​​നഃ​​സ്ഥാ​​​പി​​​ക്കാ​​​ൻ അ​​​ടു​​​ത്ത​​​യാ​​​ഴ്ച സു​​​പ്രീം​​​കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കു​​​മെ​​​ന്നു ജ​​​മാ​​​ത്തി​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ അ​​​റി​​​യി​​​ച്ചു.

Read More