അസ്താന: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ കസാക്കിസ്ഥാനിലെ മുൻ ധനകാര്യ മന്ത്രിയെ കോടതി 24 വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചു. 44 കാരനായ കുവാണ്ടിക് ബിഷിംബയേവിനാണു ശിക്ഷ. വിചാരണ വേളയിൽ സിസിടിവി ദൃശ്യങ്ങൾ പ്രദർശിപ്പിച്ചിരുന്നു. ബിഷിംബയേവ് തന്റെ ഭാര്യയായ സാൽറ്റാനത്ത് നുകെനോവ(31)യെ തല്ലുകയും ചവിട്ടുകയും ചെയ്യുന്നതും മുടിയിൽ പിടിച്ച് വലിച്ചിഴച്ച് മുറിയിലേക്ക് കൊണ്ടുപോകുന്നതും വീഡിയോയിൽ വ്യക്തമാണ്. 2023 നവംബർ ഒൻപതിന് രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. ബോധം നഷ്ടപ്പെടുന്നതിന് മുമ്പുള്ള അവസാന മണിക്കൂറുകളിൽ, നുകെനോവയ്ക്ക് മുറിവേറ്റിട്ടുള്ളതും ശരീരത്തിൽ നിറയെ രക്തം പുരണ്ടതുമായ ദൃശ്യങ്ങൾ ബിഷിംബയേവിന്റെ മൊബൈൽ ഫോണിൽനിന്നു കണ്ടെത്തിയിരുന്നു. 2016 ഡിസംബർ മുതൽ രാജ്യത്തിന്റെ ധനകാര്യ മന്ത്രിയായി ബിഷിംബായേവ് സേവനമനുഷ്ഠിച്ചിരുന്നു. 2018ൽ കൈക്കൂലി കേസിൽ ശിക്ഷിക്കപ്പെട്ട് 10 വർഷം ഇയാൾ തടവിന് ശിക്ഷിക്കപ്പെട്ടു. എന്നാൽ മൂന്ന് വർഷത്തിനുള്ളിൽ ജയിൽ മോചിതനായി.
Read MoreCategory: NRI
ചുമന്ന നിറം സ്ത്രീകളെ കൂടുതൽ ആകർഷണീയമാക്കും; ചുമപ്പ് ലിപ്സ്റ്റിക്ക് നിരോധിച്ച് ഉത്തരകൊറിയ
ഉത്തരകൊറിയ: കർക്കശവും അസാധാരണവുമായ ധാരാളം നിയമങ്ങൾ അരങ്ങു വാഴുന്ന രാജ്യമാണ് ഉത്തരകൊറിയ. വസ്ത്രധാരണത്തിലും, മേക്കപ്പിലും എന്തിനേറെ മുടി വെട്ടുന്ന കാര്യത്തിൽ പോലും കർശനമായ നിയമം അവിടെ നിലനിൽക്കുന്നു. അനുവദനീയമായ ഹെയർസ്റ്റൈലുകൾ ഉൾപ്പെട്ട മാർഗനിർദേശം പോലും കിം ജോങ് ഉന്നിന്റെ നേതൃത്വത്തിലുള്ള സർക്കാർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുരുഷന്മാർക്ക് 10 ഉം സ്ത്രീകൾക്ക് 18 ഉം ഹെയർ സ്റ്റൈലുകളാണ് ഇതനുസരിച്ച് സ്വീകരിക്കുന്നതിന് സാധിക്കു. ഇപ്പോഴിതാ രാജ്യത്ത് ചുമന്ന ലിപ്സ്റ്റിക്കുകളാണ് നിരോധിച്ചിരിക്കുന്നത്. ചുമന്ന ലിപ്സ്റ്റിക്ക് ധരിച്ച സ്ത്രീകള്‍ കൂടുതല്‍ ആകര്‍ഷകമായി കാണപ്പെടുന്നതാണ് നിരോധനത്തിനു പിന്നിലെ കാരണം. കൂടാതെ ചുമപ്പ് നിറം കമ്മ്യൂണിസ്റ്റ് ആശയങ്ങളെയല്ല പ്രതിനിധീകരിക്കുന്നതെന്നും അത് മുതലാളിത്തത്തിന്റെ പ്രതീകമാണെന്നുമാണ് പറയുന്നത്. ആരെങ്കിലും നിയമങ്ങൾ പാലിക്കാതെ വന്നാൽ അവർക്ക് കടുത്ത ശിക്ഷയും നൽകും.
Read Moreനിമിഷപ്രിയയുടെ മോചനം: അഭിഭാഷകനെ നിയോഗിക്കുന്നതടക്കമുള്ള ചെലവുകള്‍ക്കായി 50 ലക്ഷം രൂപ സമാഹരിക്കും
കൊച്ചി: യെമന്‍ പൗരന് തലാല്‍ അബ്ദുള്‍ മഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ തുടങ്ങി. അഭിഭാഷകനെ നിയോഗിക്കുന്നതടക്കമുള്ള ചെലവുകള്‍ക്കായി 50 ലക്ഷം രൂപ സമാഹരിക്കും. ഇന്നലെ ഓണ്‍ലൈനായി ചേര്‍ന്ന സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്. തുക പൊതുജനങ്ങളില്‍നിന്ന് സമാഹരിക്കാതെ ആക്ഷന്‍ കൗണ്‍സില്‍ തന്നെ കണ്ടെത്തും. ഇതിന് പലരുമായും ചര്‍ച്ച നടത്തും. മോചനത്തിനായി ഗാരന്റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിന് സാമ്പത്തികമായും ഉന്നത തലങ്ങളിലുള്ളവരുമായും ബന്ധപ്പെട്ടിട്ടുമുണ്ട്. മോചനശ്രമത്തിന്റെ ഭാഗമായി നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യെമെനിലെ ജനങ്ങളോടും കൊല്ലപ്പെട്ട യെമെന്‍ പൗരന്റെ കുടുംബത്തോടും മാപ്പ് അപേക്ഷിക്കുന്ന വീഡിയോ ചിത്രീകരിച്ച് അവിടുത്തെ മാധ്യമങ്ങള്‍ക്ക് കൈമാറാനും തീരുമാനമായി. അതേസമയം, യെമനില്‍ തുടരുന്ന നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ സാമുവേല്‍ ജെറോമും കൊല്ലപ്പെട്ട യെമെന്‍ യുവാവിന്റെ…
Read Moreസ്വന്തം റിക്കാർഡ് തിരുത്തി കാമി റിത ഷെർപ്പ എവറസ്റ്റ് കീഴടക്കിയത് 29-ാം തവണ
കാഠ്മണ്ഡു: റിക്കാർഡുകൾ തിരുത്തിത്തിരുത്തി നേപ്പാളുകാരൻ കാമി റിത ഷെർപ്പ 29-ാം തവണയും എവറസ്റ്റ് കീഴടക്കി . ലോകത്തിലെ ഏറ്റവും വലിയ കൊടുമുടി ഏറ്റവും കൂടുതൽ തവണ കീഴടക്കിയതിന്റെ റിക്കാർഡ് ഈ അന്പത്തിനാലുകാരന്റെ പേരിലാണ്. നേപ്പാളിലെ സീനിയർ ഗൈഡായ ഇദ്ദേഹം ഇന്നലെ രാവിലെ 7.25ന് 28 അംഗ സംഘത്തിനൊപ്പമാണ് എവറസ്റ്റിനു മുകളിലെത്തിയത്. നേപ്പാളിലെ മറ്റൊരു ഗൈഡായ പസാംഗ് ദവാ ഷെർപ കഴിഞ്ഞ വർഷം 27-ാം തവണയും എവറസ്റ്റിനു മുകളിലെത്തിയിരുന്നു. പക്ഷേ അദ്ദേഹം ഈ സീസണിൽ മലകയറുന്നുണ്ടോ എന്നതിൽ വ്യക്തതയില്ല.
Read Moreനിജ്ജാർവധം: അറസ്റ്റിലായ ഇന്ത്യക്കാരനായ അമർദീപ് വെടിയുതിർത്തവരിൽ ഒരാൾ
ഒട്ടാവ: ഖലിസ്ഥാൻ ഭീകരവാദി ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു ഇന്ത്യക്കാരനെക്കൂടി അറസ്റ്റ് ചെയ്തതായി കനേഡിയൻ പോലീസ് അറിയിച്ചു. ബ്രാംപ്ടണിൽ താമസിച്ചിരുന്ന അമർദീപ് സിംഗ് (22) ആണ് അറസ്റ്റിലായത്. മയക്കുമരുന്ന്, തോക്ക് കേസുകളിൽ പോലീസ് കസ്റ്റഡിയിലായിരുന്ന ഇയാൾക്ക് നിജ്ജാർവധവുമായി ബന്ധമുണ്ടെന്നു കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കൊലപാതകം, കൊലപാതകത്തിനുള്ള ഗൂഢാലോചന കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്. ഇയാൾ കാനഡയിൽ താത്കാലിക വീസയിലെത്തിയതാണ്. നിജ്ജാറിനു നേർക്കു വെടിയുതിർത്ത രണ്ടുപേരിൽ ഒരാൾ ഇയാളാണെന്നു കരുതുന്നു. കേസിൽ കരൺ ബ്രാർ, കമൽപ്രീത് സിംഗ്, കരൺപ്രീത് സിംഗ് എന്നിവരെ മേയ് മൂന്നിനു കനേഡിയൻ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്വതന്ത്ര ഖലിസ്ഥാൻ രാഷ്ട്രത്തിനുവേണ്ടി പ്രവർത്തിച്ചിരുന്ന നിജ്ജാർ കഴിഞ്ഞ വർഷം ജൂണിൽ വാൻകൂവർ പ്രാന്തത്തിലെ ഗുരുദ്വാരയ്ക്കു സമീപം വെടിയേറ്റു കൊല്ലപ്പെടുകയായിരുന്നു. നിജ്ജാർവധത്തിൽ ഇന്ത്യൻ സർക്കാരിനു പങ്കുണ്ടായിരിക്കാമെന്നു കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രഖ്യാപിച്ചത് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തെ…
Read Moreപലസ്തീന് യുഎന്നിൽ അംഗീകാരം
ന്യൂയോർക്ക്: പലസ്തീന് ഐക്യരാഷ്ട്രസഭയിൽ കൂടുതൽ അവകാശങ്ങളും പദവികളും ലഭിക്കുന്നതിനുള്ള പ്രമേയം പൊതുസഭയിലെ വോട്ടെടുപ്പിൽ പാസായി. അറബ് ഗ്രൂപ്പ് രാജ്യങ്ങൾ അവതരിപ്പിച്ച പ്രമേയത്തിന് അനുകൂലമായി 193 അംഗ പൊതുസഭയിലെ ഇന്ത്യയുൾപ്പെടെ 143 രാജ്യങ്ങൾ വോട്ട് ചെയ്തു. അമേരിക്കയും ഇസ്രയേലും ഉൾപ്പെടെ ഒന്‍പത് രാജ്യങ്ങൾ പ്രമേയത്തെ എതിർത്തു. 25 രാജ്യങ്ങൾ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. പലസ്തീന് ഐക്യരാഷ്ട്രസഭയിൽ പൂർണ അംഗത്വം ലഭിക്കുന്നതിനുള്ള ആദ്യ ചുവടുവയ്പായാണു പ്രമേയം പാസായതിനെ വിലയിരുത്തുന്നത്. ഐക്യരാഷ്ട്രസഭയുടെ ചട്ടത്തിലെ ആർട്ടിക്കിൾ നാല് അനുസരിച്ച് പലസ്തീൻ ഐക്യരാഷ്ട്രസഭയിൽ അംഗത്വത്തിന് യോഗ്യമാണെന്നും അതിനാൽ അംഗത്വത്തിന് അംഗീകാരം നൽകണമെന്നും പ്രമേയത്തിലുണ്ട്. ഞങ്ങൾക്കു സമാധാനവും സ്വാതന്ത്ര്യവും വേണമെന്ന് വോട്ടെടുപ്പിനുമുന്പ് യുഎന്നിലെ പലസ്തീൻ അംബാസിഡർ റിയാദ് മൻസൂർ പറഞ്ഞു. ഒരു “യെസ്’’ വോട്ട് പലസ്തീന്റെ നിലനിൽപ്പിനുള്ളതാണെന്നും അത് മറ്റേതെങ്കിലുമൊരു രാജ്യത്തിനെതിരേയുള്ളതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമാധാനത്തിലേക്കുള്ള നിക്ഷേപമാണിതെന്നും റിയാദ് കൂട്ടിച്ചേർത്തു.
Read Moreപാക് അധിനിവേശ കാഷ്മീരിൽ പ്രക്ഷോഭം; അടിച്ചമർത്താൻ സൈന്യം രംഗത്ത്
മുസാഫറാബാദ്: പാക് അധിനിവേശ കാഷ്മീരിൽ നടക്കുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭം അടിച്ചമർത്താൻ സൈന്യം രംഗത്ത്. അന്യായമായ നികുതിക്കെതിരേയും വിലക്കയറ്റത്തിൽ പ്രതിഷേധിച്ചും 70 നേതാക്കളെ അറസ്റ്റ് ചെയ്തതിനെതിരേയുമാണ് ജനം നിരത്തിലിറങ്ങിയത്. പ്രധാനമായും മിർപുർ ജില്ലയിലെ ദാദ്യാൽ പ്രദേശത്താണു പ്രക്ഷോഭം നടക്കുന്നത്. പ്രക്ഷോഭം ഇന്നലെ അക്രമാസക്തമായതിനെത്തുടർന്ന് സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും കൂടുതൽ സേനാംഗങ്ങളെ വിന്യസിക്കുകയും ചെയ്തു. ജമ്മു ആൻഡ് കാഷ്മീർ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ച ലോംഗ് മാർച്ച് തടയുന്നതിനാണ് സംഘടനയിലെ 70 ഓളം നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരിയിൽ പാക് സർക്കാരുമായി ഉണ്ടാക്കിയ ഒത്തുതീർപ്പുവ്യവസ്ഥകൾ നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് അവാമി ആക്ഷൻ കമ്മിറ്റി ഇന്നലെ പൊതുപണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നു. പണിമുടക്കിനിടെ ഇന്നലെ പ്രതിഷേധക്കാർ സുരക്ഷാസേനാംഗങ്ങൾക്കു നേരെ കല്ലേറ് നടത്തുകയും ഇത് ഏറ്റുമുട്ടലിൽ കലാശിക്കുകയും ചെയ്തു. ഇന്ന് വൻ പ്രതിഷേധപരിപാടി സംഘടിപ്പിച്ചിരിക്കെ പാക് റേഞ്ചേഴ്സ്, ഫ്രോണ്ടിയർ…
Read Moreസെനഗലിൽ 78 യാത്രക്കാരുമായി പറന്ന വിമാനം റൺവേയിൽനിന്നു തെന്നിമാറി
ഡകർ(സെനഗൽ): സെനഗലിൽ 78 യാത്രക്കാരുമായി പറന്ന വിമാനം റൺവേയിൽനിന്നു തെന്നിമാറി. സംഭവത്തിൽ 11 പേർക്കു പരിക്കേറ്റതായാണു റിപ്പോർട്ട്. സെനഗലിലെ പ്രധാന വിമാനത്താവളത്തിൽ ടേക്ക്ഓഫിന് മുമ്പാണു വിമാനം റൺവേയിൽനിന്നു തെന്നിമാറിയത്. ഉടൻതന്നെ യാത്രക്കാരെ ഒഴിപ്പിക്കുകയും വിമാനത്താവളം അടയ്ക്കുകയും ചെയ്തു. വിമാനം പുല്ല് മൂടിയ പ്രദേശത്ത് പതിച്ചതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അപകടത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്നു ബ്ലെയ്സ് ഡയഗ്നെ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ അറിയിച്ചു.
Read Moreഅർബുദത്തിന് ഓരോരുത്തർക്കും പ്രത്യേക മരുന്ന്!
ലണ്ടൻ: ചർമ അർബുദമായ മെലനോമയ്ക്കെതിരേയുള്ള ആദ്യത്തെ വ്യക്തിഗത വാക്സിന് പരീക്ഷണം ആരംഭിച്ചു. ഓരോ വ്യക്തിക്കും പ്രത്യേകമായി വാക്സിൻ നിർമിച്ചാണു പരീക്ഷിക്കുന്നത്. രോഗിയിൽനിന്നു കാൻസർ കോശങ്ങളുടെ ഭാഗം ശസ്ത്രക്രിയയിലൂടെ എടുത്തശേഷം അതിന്റെ ഡിഎൻഎ പരിശോധിക്കും. ഈ ജനിതക വിശകലനത്തിന്റെ അടിസ്ഥാനത്തിലാകും ഓരോ വ്യക്തിക്കും വേണ്ടിയുള്ള വാക്സിൻ നിർമിക്കുക. ലോകമെമ്പാടുമുള്ള 1,100ഓളം ആളുകളാണ് പരീക്ഷണഘട്ടത്തിൽ പങ്കെടുക്കുന്നത്. ഇതുവരെയുള്ള പരീക്ഷണങ്ങളിൽ വാക്സിൻ ഫലപ്രദമാണെന്നാണു തെളിഞ്ഞിരിക്കുന്നത്. പരീക്ഷണത്തിൽ പങ്കെടുത്തവരിൽ സാധാരണ ചികിത്സയേക്കാൾ 49 ശതമാനം കുറവ് ആവർത്തന സാധ്യതയും, മരണ സാധ്യതയും കണ്ടതായി പറയുന്നു. പരീക്ഷണം പൂർണവിജയമായാൽ രോഗികളിൽ മെലനോമ വീണ്ടും വരാതിരിക്കാൻ വ്യക്തിഗത വാക്സിൻ സഹായകരമാകും.
Read Moreബൈഡനു മറുപടിയുമായി നെതന്യാഹു; ഹമാസിനെതിരേ ഒറ്റയ്ക്കായാലും പൊരുതും”
ജറുസലേം: വേണ്ടിവന്നാൽ ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രയേൽ ഒറ്റയ്ക്കു നിൽക്കുമെന്നു പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. റഫയിൽ ആക്രമണം നടത്തിയാൽ ഇസ്രയേലിനുള്ള ആയുധ കൈമാറ്റം നിർത്തുമെന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ മുന്നറിയിപ്പിനു മറുപടി നൽകുകയായിരുന്നു അദ്ദേഹം. “ഏക ജൂത രാഷ്ട്രമായ ഇസ്രയേലിന്റെ പ്രധാനമന്ത്രി എന്ന നിലയിൽ ഇസ്രയേൽ ഒറ്റയ്ക്കു നിൽക്കാൻ നിർബന്ധിതരായാൽ, ഒറ്റയ്ക്കുതന്നെ നിൽക്കുമെന്നു ഞാൻ ജറുസലേമിൽനിന്നു പ്രതിജ്ഞ ചെയ്യുന്നു. എന്നാൽ ഞങ്ങൾ ഒറ്റയ്ക്കല്ലെന്ന് ഞങ്ങൾക്കറിയാം. കാരണം ലോകമെമ്പാടുമുള്ള എണ്ണമറ്റ മാന്യരായ ആളുകൾ ഞങ്ങളുടെ ന്യായമായ ലക്ഷ്യത്തെ പിന്തുണയ്ക്കുന്നു. ഞങ്ങളെ വംശഹത്യ ചെയ്യുന്ന ശത്രുക്കളെ ഞങ്ങൾ പരാജയപ്പെടുത്തുമെന്ന് ഞാൻ നിങ്ങളോടു പറയുന്നു’ -നെതന്യാഹു പറഞ്ഞു.
Read More