ന്യൂഡൽഹി: ഇന്ത്യക്കാർക്ക് റഷ്യയിലേക്കു പോകാൻ വിസ ഒഴിവാക്കുന്നു. വിസ രഹിത ടൂറിസ്റ്റ് എക്സ്ചേഞ്ചിലേക്ക് നയിച്ചേക്കാവുന്ന സുപ്രധാന ചർച്ചകൾ ആരംഭിക്കാൻ ഇന്ത്യയും റഷ്യയും തീരുമാനിച്ചു. ആദ്യ റൗണ്ട് ചർച്ചകൾ ജൂണിൽ നടക്കും. ഈ കാലയളവിൽ രാജ്യങ്ങൾ ഉഭയകക്ഷി കരാറിന്റെ സാധ്യതകൾ പരിശോധിച്ച് വർഷാവസാനത്തോടെ അന്തിമമാക്കുമെന്നാണ് റിപ്പോർട്ട്. അന്താരാഷ്ട്ര ടൂറിസവും സാംസ്കാരിക വിനിമയവും മെച്ചപ്പെടുത്തുന്നതിനുള്ള റഷ്യയുടെ വിശാലമായ തന്ത്രത്തിന്റെ ഭാഗമാണ് പുതിയ സംരംഭം. 2023 ഓഗസ്റ്റ് ഒന്നു മുതൽ ചൈനയുമായും ഇറാനുമായും സമാനമായ സംരംഭങ്ങൾ റഷ്യ ആരംഭിച്ചിരുന്നു.
Read MoreCategory: NRI
അബദ്ധത്തിൽ വെടിപൊട്ടി; അഞ്ച് ഇസ്രേലി ഭടന്മാർ കൊല്ലപ്പെട്ടു
ഗാസ സിറ്റി: ഇസ്രേലി സേനയുടെ ടാങ്കിൽനിന്ന് അബദ്ധത്തിൽ വെടിപൊട്ടി അഞ്ച് ഇസ്രേലി ഭടന്മാർ മരിച്ചു. പരിക്കേറ്റ ഏഴു ഭടന്മാരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. വടക്കൻ ഗാസയിലെ ജബലിയ അഭയാർഥി ക്യാന്പിലായിരുന്നു സംഭവം. ഇസ്രേലി സൈനികർ ഇവിടെ ഉണ്ടെന്നറിയാതെ രണ്ടു ടാങ്കുകൾ വെടിയുതിർക്കുകയായിരുന്നു. ജബലിയ ക്യാന്പിലെത്തിയ ബറ്റാലിയന്റെ ഡെപ്യൂട്ടി കമാൻഡർ ഉപയോഗിച്ച കെട്ടിടം ലക്ഷ്യമാക്കിയാണു വെടിയുതിർത്തത്. കെട്ടിട ജനാലയിൽ തോക്കു കണ്ട പശ്ചാത്തലത്തിലായിരുന്നു ടാങ്കിലെ സൈനികർ വെടിവച്ചതെന്നും ഇസ്രയേൽ അറിയിച്ചു. ജബലിയ പട്ടണത്തിലും ക്യാന്പിലും ഹമാസ് ഭീകരർ വീണ്ടും സംഘടിക്കുന്ന പശ്ചാത്തലത്തിലാണ് ഇവിടെ ഈ ആഴ്ചമുതൽ ഇസ്രേലി സേന ഓപറേഷൻ ആരംഭിച്ചത്. തെക്കൻ ഗാസയിലെ റാഫയിലും ഇസ്രേലി സേന ഓപറേഷൻ തുടരുന്നുണ്ട്. പത്തു ദിവസത്തിനുള്ളിൽ ആറു ലക്ഷം പലസ്തീനികൾ റാഫയിൽനിന്ന് ഒഴിഞ്ഞുപോയി.
Read Moreഇസ്രയേലിലേക്കുള്ള എല്ലാ കപ്പലുകളും ആക്രമിക്കും; ഹൂതി തലവൻ
ദുബായ്: ഇസ്രയേലിലേക്കു പോകുന്ന എല്ലാ കപ്പലുകളും ആക്രമിക്കുമെന്ന ഭീഷണിയുമായി ഹൂതി തലവൻ അബ്ദുൾമാലിക് അൽ ഹൂതി. ചെങ്കടൽ മേഖലയിൽ മാത്രമല്ല ഇസ്രയേൽ തുറമുഖങ്ങളിലേക്കു പോകുന്ന മുഴുവൻ കപ്പലുകളും തങ്ങൾ ലക്ഷ്യമിടുന്നതായി യെമനിലെ ഹൂതി തലവൻ ടെലിവിഷൻ പ്രസംഗത്തിൽ പറഞ്ഞു. ഗാസയിൽ ഹമാസുമായി ഇസ്രയേൽ സൈന്യത്തിന്റെ ഏറ്റുമുട്ടൽ തുടരുന്നതിനിടെയാണ് ഹൂതികളുടെ ഭീഷണി. മെഡിറ്ററേനിയൻ സമുദ്രത്തിലേക്ക് ആക്രമണം നീട്ടുമെന്നും സംഘം ഭീഷണിപ്പെടുത്തി. ചൈന, റഷ്യ, ഏഷ്യൻ, യൂറോപ്യൻ രാജ്യങ്ങൾ ഇസ്രയേൽ തുറമുഖങ്ങളിലേക്കു കപ്പലുകൾ അയക്കരുതെന്നും ഹൂതി ആവശ്യപ്പെട്ടു.
Read Moreസ്ലോവാക്യൻ പ്രധാനമന്ത്രി ഫിസോ അപകടനില തരണം ചെയ്തു; പ്രതിയുടെ വിവരം പുറത്ത് വടാതെ പോലീസ്
ബ്രാറ്റിസ്ലാവ: വധശ്രമം നേരിട്ട സ്ലോവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിസോ അപകടനില തരണം ചെയ്തു. എന്നാലും, അദ്ദേഹത്തിന്റെ നില ഗുരുതരമാണ്. അഞ്ചു മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കു ശേഷം ഫിസോയെ തീവ്രപരിചണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച അഞ്ചു തവണ വെടിയേറ്റ അദ്ദേഹം ജീവനുമായി മല്ലിടുകയാണെന്നായിരുന്നു നേരത്തേയുള്ള അറിയിപ്പ്. ബാൻക ബൈസ്ട്രിക്ക നഗരത്തിലെ റൂസ്വെൽറ്റ് യൂണിവേഴ്സിറ്റി ആശുപത്രിയിലാണ് ഫിസോയെ പ്രവേശിപ്പിച്ചിരിക്കുന്നത്. അന്പത്തൊന്പതുകാരനായ അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്ന് ആശുപത്രി ഡയറക്ടർ മിറിയാം അറിയിച്ചു. ശസ്ത്രക്രിയയ്ക്കു വിധേയനായ ഫിസോ ജീവിതത്തിലേക്കു തിരിച്ചുവരുമെന്നു ഡെപ്യൂട്ടി പ്രധാനമന്ത്രി തോമസ് തരാബ പറഞ്ഞു. ബുധനാഴ്ച ഹാൻഡലോവ പട്ടണത്തിൽ സർക്കാർ യോഗത്തിൽ പങ്കെടുത്തു പുറത്തേക്കുവന്ന ഫിസോയ്ക്കു നേരേ അക്രമി അഞ്ചു തവണയാണു വെടിയുതിർത്തത്. ഉദരത്തിലും കയ്യിലുമാണ് വെടിയേറ്റത്. ഒരു വെടിയുണ്ട ശരീരം തുളച്ചു പുറത്തുവന്നു. സുരക്ഷാഭടന്മാർ ഉടൻതന്നെ അദ്ദേഹത്തെ കാറിൽ കയറ്റിക്കൊണ്ടുപോകുകയും തുടർന്ന് എയർ ആംബുലൻസിൽ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ കസ്റ്റഡിയിലെടുത്ത…
Read Moreഇസ്രയേലിന് യുഎസ് 100 കോടി ഡോളറിന്റെ ആയുധങ്ങൾ നൽകും
വാഷിംഗ്ടൺ ഡിസി: ഇസ്രയേലിന് നൂറു കോടി ഡോളറിന്റെ ആയുധങ്ങൾ നല്‍കാനുള്ള നടപടികൾ യുഎസ് പ്രസിഡന്റ് ബൈഡൻ ആരംഭിച്ചു. ഇതിനുള്ള അനുമതി നല്‍കണമെന്ന് കോൺഗ്രസിനോടു വൈറ്റ് ഹൗസ് ആവശ്യപ്പെട്ടു. പലസ്തീനികൾ തിങ്ങിനിറഞ്ഞ റാഫയിലെ സൈനികനടപടിയുടെ പേരിൽ ഇസ്രയേലിന് ആയുധങ്ങൾ നല്‍കുന്നത് നിർത്തിവയ്ക്കുമെന്നു ബൈഡൻ നേരത്തേ പറഞ്ഞിരുന്നതാണ്. കഴിഞ്ഞയാഴ്ച ശക്തിയേറിയ ബോംബുകളുടെ ഷിപ്മെന്റ് കഴിഞ്ഞയാഴ്ച യുഎസ് തടഞ്ഞു. അമേരിക്ക നല്കിയ ആയുധങ്ങൾ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് ഇസ്രയേൽ ഉപയോഗിച്ചിരിക്കാമെന്ന റിപ്പോർട്ടും യുഎസ് തയാറാക്കിയിരുന്നു. എന്നാൽ, ഒരാഴ്ചയ്ക്കുള്ളിൽ ആയുധക്കയറ്റുമതി തുടരാനുള്ള നീക്കങ്ങളാണു ബൈഡൻ ഭരണകൂടം നടത്തുന്നത്. നവംബറിലെ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ നേതാവും മുൻ പ്രസിഡന്റുമായ ട്രംപിനെ നേരിടേണ്ട ബൈഡൻ ഗാസ യുദ്ധത്തിന്റെ പേരിൽ വലിയ സമ്മർദം അനുഭവിക്കുന്നുണ്ട്. ഇസ്രയേലിനുള്ള ആയുധക്കയറ്റുമതിക്കു തടസം വരാതിരിക്കാൻ നിയമം കൊണ്ടുവരാനുള്ള നീക്കത്തിലാണ് റിപ്പബ്ലിക്കന്മാർ.
Read Moreകേണൽ അനിൽ കാലെയുടെ മരണം; ഇന്ത്യയോടു മാപ്പു പറഞ്ഞ് ഐക്യരാഷ്ട്രസഭ
ന്യൂഡൽഹി: ഗാസയിലെ റഫയിൽ ഇസ്രയേൽ വെടിവയ്പിൽ യുഎൻ ഉദ്യോഗസ്ഥനായ മുൻ ഇന്ത്യൻ ആർമി ഓഫീസർ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യയോട് മാപ്പ് പറഞ്ഞ് ഐക്യരാഷ്ട്രസഭ. യുഎൻ ഡിപ്പാർട്ട്മെന്റ് ഓഫ് സേഫ്റ്റി ആൻഡ് സെക്യൂരിറ്റിയിൽ സെക്യൂരിറ്റി കോർഡിനേഷൻ ഓഫീസറായ കേണൽ വൈഭവ് അനിൽ കാലെ (46) ആണു കഴിഞ്ഞദിവസം കൊല്ലപ്പെട്ടത്. രണ്ടു മാസം മുമ്പാണ് ഇദ്ദേഹം യുഎന്നിൽ ചേർന്നത്. “ഞങ്ങളുടെ ക്ഷമാപണവും ഇന്ത്യൻ സർക്കാരിനോടും ജനങ്ങളോടും ഞങ്ങളുടെ അനുശോചനവും അറിയിക്കുന്നു. ” യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ ഡെപ്യൂട്ടി വക്താവ് ഫർഹാൻ ഹഖ് പറഞ്ഞു. ഇന്ത്യ നൽകിയ സംഭാവനകളെ ഞങ്ങൾ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Read Moreപരിസ്ഥിതി സംരക്ഷകർക്ക് യുഎഇ ബ്ലൂ റെസിഡൻസി വിസ നൽകും
അബുദാബി: പരിസ്ഥിതി സംരക്ഷകർക്ക് പത്തു വർഷം കാലാവധിയുള്ള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ച് യുഎഇ. പരിസ്ഥിതി സംരക്ഷണ മേഖലയിൽ മികച്ച സംഭാവനകൾ നൽകിയ വ്യക്തികൾക്കാണ് വിസ നൽകുക. വായു ഗുണനിലവാരം മെച്ചപ്പെടുത്തൽ, കടലിലെയും കരയിലെയും പരിസ്ഥിതി സംരക്ഷണം, സുസ്ഥിരത ഉറപ്പാക്കൽ, ഇതിനായുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കൽ തുടങ്ങിയ സംഭാവനകൾ പരിഗണിക്കും. 2024 സുസ്ഥിരത വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് പ്രഖ്യാപനം. സാമ്പത്തിക സുസ്ഥിരത പോലെ തന്നെ തുല്യ പ്രാധാന്യമുള്ളതാണ് പാരിസ്ഥിതിക സുസ്ഥിരതയെന്ന് യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും പറഞ്ഞു. നിലവിൽ അതുല്യ സംഭാവനകൾ നൽകിയ വിദ്യാർഥികൾ ഉൾപ്പടെയുള്ള പ്രതിഭകൾക്ക് ഗോൾഡൻ വിസ യുഎഇ നൽകുന്നുണ്ട്.
Read Moreകാണാതായിട്ട് 26 വര്‍ഷം; ഒടുവില്‍ കണ്ടെത്തിയത് അയല്‍വാസിയുടെ വീട്ടില്‍!
അള്‍ജിയേഴ്സ്: രണ്ട് പതിറ്റാണ്ടിലേറെയായി കാണാതായ യുവാവിനെ 26 വര്‍ഷങ്ങള്‍ക്കിപ്പുറം ഏതാനും മീറ്റര്‍ അകലെയുള്ള അയല്‍വാസിയുടെ വീട്ടില്‍നിന്നും കണ്ടെത്തി. അള്‍ജീരിയയിലെ ജെല്ഫാ നഗരത്തിലാണ് സംഭവം. അള്‍ജീരിയന്‍ ആഭ്യന്തരയുദ്ധത്തിനിടെ, 1998ല്‍ ബി. ഒമര്‍ എന്ന പത്തൊമ്പതുകാരനെ കാണാതായിരുന്നു. യുദ്ധം നിമിത്തം തട്ടിക്കൊണ്ടു പോകപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തതായിട്ടാണ് അദ്ദേഹത്തിന്റെ കുടുംബം കരുതിയത്. വര്‍ഷങ്ങള്‍ക്കിപ്പുറം അനന്തരവകാശത്തര്ക്കവുമായി ബന്ധപ്പെട്ടുള്ള വിഷയത്തില്‍ ഒമറിന്റെ സഹോദരന് ഈ കാണാതാകലിനെക്കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ കുറിക്കുകയുണ്ടായി. ഇതിനെത്തുടര്‍ന്ന് അല്‍ജീരിയന്‍ പോലീസ് അന്വേഷണം ആരംഭിക്കുകയും ഒമറിനെ വെറും 200 മീറ്റര്‍ അകലെയുള്ള ഒരാളുടെ വീട്ടില്‍നിന്നും കണ്ടെത്തുകയുമായിരുന്നു. 61 കാരനായ പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഇത്രയും വര്‍ഷം പ്രതി ഒമറിനെ എങ്ങനെ ഒളിപ്പിച്ചു എന്നതിലെ ദുരൂഹത തുടരുകയാണ്. ദുര്മന്ത്രവാദത്തിലൂടെ പ്രതി ഒമറിന്റെ സംസാരശേഷി ഇല്ലാതാക്കി എന്നാണ് നാട്ടുകാര്‍ വിശ്വസിക്കുന്നത്. ഇരയ്ക്ക് വൈദ്യശാസ്ത്രപരവും മാനസികവുമായ പരിചരണം നല്കി സാധാരണ ജീവിതത്തിലേക്ക്…
Read Moreവിപണിയെ ചൈന അങ്ങനെ നിയന്ത്രിക്കണ്ട; ചൈനീസ് ഉത്പന്നങ്ങൾക്ക് കനത്ത ഇറക്കുമതി തീരുവ ചുമത്തി ബൈഡൻ
വാഷിംഗ്ടൺ ഡിസി: ചൈനീസ് ഉത്പന്നങ്ങൾക്ക് കനത്ത ഇറക്കുമതി തീരുവ ചുമത്തി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾ, ബാറ്ററികൾ, സ്റ്റീൽ, സോളാർ സെല്ലുകൾ, അലുമിനിയം എന്നിവയ്ക്കാണു കനത്ത ഇറക്കുമതി തീരുവ ചുമത്തിയത്. ഇലക്ട്രിക് വാഹനങ്ങൾക്ക് 100 ശതമാനം താരിഫ്, അർധ ചാലകങ്ങൾക്ക് 50 ശതമാനം താരിഫ്, ചൈനയിൽനിന്നുള്ള ഇലക്ട്രിക് വാഹന ബാറ്ററികൾക്ക് 25 ശതമാനം വീതം താരിഫ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. “അമേരിക്കയിലെ ജനങ്ങൾക്ക് അവർ ആഗ്രഹിക്കുന്ന ഏതു തരത്തിലുള്ള കാറും വാങ്ങുന്നതു തുടരാം. എന്നാൽ ഈ കാറുകളുടെ വിപണിയെ അന്യായമായി നിയന്ത്രിക്കാൻ ഞങ്ങൾ ഒരിക്കലും ചൈനയെ അനുവദിക്കില്ല. എനിക്ക് ചൈനയുമായി ന്യായമായ മത്സരമാണു വേണ്ടത്, സംഘർഷമല്ല’ -ബൈഡൻ പറഞ്ഞു. ഈ വര്‍ഷം നവംബറില്‍ നടക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ചൈന വിരുദ്ധത തെളിയിക്കുന്നതിനുള്ള ഡെമോക്രാറ്റുകളുടെ നീക്കമായും ഈ തീരുമാനത്തെ വിശേഷിപ്പിക്കുന്നുണ്ട്.
Read Moreഇന്ത്യൻ യുഎൻ സ്റ്റാഫ് അംഗം ഗാസയിൽ കൊല്ലപ്പെട്ടു
ഗാസ: ഗാസയിലുണ്ടായ ആക്രമണത്തിൽ ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യക്കാരനായ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. യുണൈറ്റഡ് നേഷൻസ് ഡിപ്പാർട്ട്മെന്റ് ഓഫ് സേഫ്റ്റി ആൻഡ് സെക്യൂരിറ്റിയിലെ (ഡിഎസ്എസ്) സ്റ്റാഫ് അംഗമാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹം സഞ്ചരിച്ച വാഹനത്തിനുനേരേ ആക്രമണമുണ്ടാകുകയായിരുന്നു. കൊല്ലപ്പെട്ടയാളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇദ്ദേഹം ഇന്ത്യൻ ആർമിയിലെ മുൻ ഉദ്യോഗസ്ഥനായിരുന്നുവെന്നാണ് സൂചന. റഫയിലെ യൂറോപ്യൻ ആശുപത്രിയിലേക്ക് പോകുന്നതിനിടെയുണ്ടായ സംഭവത്തിൽ മറ്റൊരു ഉദ്യോഗസ്ഥന് പരിക്കുമേറ്റു. ഇസ്രയേൽ-ഹമാസ് സംഘർഷം ആരംഭിച്ചതിന് ശേഷം ഐക്യരാഷ്ട്രസഭയിലെ അംഗം കൊല്ലപ്പെടുന്ന ആദ്യത്തെ സംഭവമാണിത്. ആക്രമണത്തെ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അപലപിച്ചു.
Read More