ന്യൂയോർക്ക്: സിറിയയിലെ എംബസി ആക്രമണത്തിന്റെ പേരിൽ ഇസ്രയേലിനെതിരേ ഡ്രോൺ, മിസൈൽ ആക്രമണം നടത്തിയ ഇറാനെതിരേ കൂടുതൽ ഉപരോധവുമായി അമേരിക്കയും ബ്രിട്ടനും. ഡ്രോണുകൾക്കായി എൻജിനുകൾ നിർമിക്കുന്ന 16 പേർക്കും രണ്ടു സ്ഥാപനങ്ങൾക്കുമെതിരേയാണ് അമേരിക്ക ഉപരോധമേർപ്പെടുത്തിയത്. ഡ്രോൺ, മിസൈൽ പദ്ധതികളിൽ ഏർപ്പെട്ടിരിക്കുന്നവരുൾപ്പെടെ ഏഴു വ്യക്തികൾക്കും ആറു സ്ഥാപനങ്ങൾക്കുമെതിരേയാണ് ഉപരോധം. ആസ്തികൾ മരവിപ്പിച്ച ബ്രിട്ടൻ യാത്രാനിരോധനവും ഏർപ്പെടുത്തി. ഏറെക്കാലം മുന്‍പുതന്നെ നിരവധി ഉപരോധങ്ങൾ ഇരു രാജ്യങ്ങളും ഇറാനെതിരേ ഏർപ്പെടുത്തിയിട്ടുണ്ട്. ഇറാന്റെ ആക്രമണത്തിനെതിരേ ലോകരാജ്യങ്ങളും രാജ്യാന്തര സമൂഹവും പ്രതികരിക്കണമെന്ന് ഇസ്രയേൽ കഴിഞ്ഞദിവസം അഭ്യർഥിച്ചിരുന്നു.
Read MoreCategory: NRI
നിമിഷ പ്രിയയുടെ അമ്മ യെമനിലേക്ക്
ന്യൂഡല്‍ഹി: യെമന്‍ ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയെ കാണാൻ അമ്മ പ്രേമകുമാരി ശനിയാഴ്ച യെമനിലേക്ക് പോകും. ഡൽഹി ഹൈക്കോടതിയുടെ അനുമതിയോടെയാണ് യാത്ര. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബവുമായി ബ്ലഡ് മണി സംബന്ധിച്ച് പ്രേമകുമാരി ചര്‍ച്ച നടത്തുമെന്നും അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ പറഞ്ഞു. യെമനില്‍ ബിസിനസ് ചെയ്യുന്ന സാമുവല്‍ ജെറോമും അവരുടെ ഒപ്പം ഉണ്ടാകും. യെമൻ പൗരൻ തലാൽ അബ്ദുമഹ്ദി 2017ലാണ് കൊല്ലപ്പെട്ടത്. കേസിൽ നിമിഷപ്രിയയെ വിചാരണക്കോടതി വധശിക്ഷയ്ക്കു വിധിച്ചു. പിന്നീട് യെമനിലെ സുപ്രീം ജുഡീഷ്യൽ കൗൺസിൽ വിധി ശരിവച്ചു. കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബത്തിന് ബ്ലഡ് മണി നൽകുന്നതിനായി ആദ്യഘട്ടത്തിൽ നടത്തിയ ശ്രമങ്ങൾ വിജയിച്ചിരുന്നില്ല.
Read Moreപ്രതികൂല കാലാവസ്ഥ: അജ്മാനില്‍ അപകടത്തില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാനായില്ല
പയ്യന്നൂര്‍: നാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടയില്‍ അജ്മാനില്‍ അപകടത്തില്‍ മരിച്ച പയ്യന്നൂര്‍ കാരയിലെ കെ.പി. അബ്ദുൾ റഷീദിന്റെ (53) മൃതദേഹം നാട്ടിലെത്തിക്കാനായില്ല. യുഎയിലെ കനത്തമഴയെ തുടര്‍ന്നുണ്ടായ ഗതാഗത തടസവും വിമാനത്താവളമുള്‍പ്പെടെ വെള്ളത്തിനടിയിലായ സാഹചര്യവുമാണ് പ്രതിസന്ധി സൃഷ്ടിച്ചത്. നാട്ടിലേക്ക് വരാനുള്ള തയാറെടുപ്പുകള്‍ക്കിടയിലാണ് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30 ഓടെ അബ്ദുള്‍ റഷീദിന്റെ ദാരുണാന്ത്യം. ഇയാള്‍ താമസിക്കുന്ന കെട്ടിടത്തില്‍നിന്നും അബദ്ധത്തില്‍ താഴെവീണാണ് അപകടമെന്നാണ് സൂചന. അപകടദിവസം രാത്രി നാട്ടിലേക്ക് വരാനായി വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് യാത്രക്കുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടയിലായിരുന്നു അപകടം. സൗദിഅറേബ്യയില്‍ വര്‍ഷങ്ങളോളം ജോലിചെയ്തിരുന്ന ഇയാള്‍ പുതിയ സംരംഭം തുടങ്ങാനുള്ള തയാറെടുപ്പില്‍ ആറുമാസം മുമ്പാണ് അജ്മാനിലെത്തിയത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് പെരുമഴ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചത്. മൃതദേഹം നാട്ടിലെത്തിക്കുന്ന കാര്യത്തിൽ ഇന്നു വൈകുന്നേരത്തിനുള്ളില്‍ തീരുമാനമുണ്ടാക്കാനാവുമെന്ന പ്രതീക്ഷയിലാണു ബന്ധുക്കൾ. പരേതനായ എം.കെ. അഹമ്മദ്- ഖദീസു ഹജ്ജുമ്മ ദന്പതികളുടെ മകനാണ്. ഭാര്യ: ലൈല. മക്കള്‍:…
Read Moreയുക്രെയ്ൻ നഗരത്തിൽ റഷ്യൻ ആക്രമണം; 17 പേർ കൊല്ലപ്പെട്ടു; നിരവധിപേർക്ക് പരിക്ക്
കീവ്: വടക്കൻ യുക്രെയ്ൻ നഗരമായ ചെർണീവിൽ റഷ്യൻ മിസൈലാക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു. എട്ടു നിലയുള്ള പാർപ്പിടസമുച്ചയത്തിൽ മൂന്നു മിസൈലുകളാണു പതിച്ചത്. ഇന്നലെ രാവിലെയുണ്ടായ ആക്രമണത്തിൽ രണ്ടു കുട്ടികളടക്കം 61 പേർക്കു പരിക്കേറ്റു. തലസ്ഥാനമായ കീവിൽനിന്ന് 150 കിലോമീറ്റർ അകലെയാണ് ചെർണീവ്. രണ്ടര ലക്ഷം പേർ വസിക്കുന്ന ഈ നഗരം റഷ്യ, ബെലാറൂസ് രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നു. ഇന്നലെ രാവിലെ ടാടാർസ്ഥാൻ, മോർദോവിയ പ്രവിശ്യകളിൽ യുക്രെയ്ൻ ഡ്രോണുകൾ വെടിവച്ചു വീഴ്ത്തിയെന്ന് റഷ്യ അറിയിച്ചു. യുക്രെയ്നിൽ ഇതുവരെ കൊല്ലപ്പെട്ട റഷ്യൻ സൈനികരുടെ എണ്ണം 50,000 പിന്നിട്ടുവെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. റഷ്യൻ അധികൃതർ ഔദ്യോഗികമായി പുറത്തുവിട്ട മരണക്കണക്കിന്റെ എട്ടിരട്ടിയാണിത്. ബിബിസി റഷ്യൻ, സ്വതന്ത്ര മീഡിയ ഗ്രൂപ്പ് മീഡിയസോണ എന്നിവയാണ് സൈനികരുടെ മരണം കണക്കാക്കിയത്. യുദ്ധത്തിന്റെ രണ്ടാം വർഷം മാത്രം 27,300 സൈനികർ കൊല്ലപ്പെട്ടു. റഷ്യയുടെ പ്രതികരണം വന്നിട്ടില്ല.
Read Moreദുബായിൽ കനത്തമഴ; വിമാന സര്‍വീസുകള്‍ റദ്ദാക്കി
കൊച്ചി; നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ദുബായിലേക്കുള്ള വിമാനങ്ങൾ ഇന്നും റദ്ദാക്കി. കനത്ത മഴയെ തുടർന്നാണ് നടപടി. ബുധനാഴ്ച രാത്രി 10.20 ന് കൊച്ചിയിൽ നിന്നും ദുബായിലേക്ക്ക്ക് പോകേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം പുറപ്പെട്ടില്ല. ഇന്ന് ഉച്ചക്ക് 12:15 ന് പുറപ്പെടുമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. രാവിലെ 10.30 ന് ദുബായിലേക്ക് പുറപ്പെടേണ്ട എമിറേറ്റ് വിമാനം ഉച്ചക്ക് 12:30 ന് പുറപ്പെടുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു. വൈകിട്ട് 5.05 ന് ദുബായിൽ നിന്നും എത്തേണ്ട ഇൻഡിഗോ വിമാനവും പുലർച്ചെ 2:45 ന് എത്തേണ്ട ഇൻഡിഗോയുടെ ദോഹ വിമാനവും റദ്ദാക്കി. പുലർച്ചെ 3:15 ന് എത്തേണ്ടിയിരുന്ന എയർ അറേബ്യയുടെ ഷാർജ വിമാനവും റദ്ദാക്കി. തിരുവനന്തപുരം: യുഎഇയില്‍ പെയ്യുന്ന കനത്ത മഴയെത്തുടര്‍ന്ന് തിരുവനന്തപുരത്തത്ത് നിന്ന് ദുബായിലേക്കുള്ള നാല് വിമാനസര്‍വീസുകള്‍കൂടി റദ്ദാക്കി. ദുബായിലേക്കുള്ള എമിറേറ്റ്സ് വിമാനം, എയര്‍ ഇന്ത്യ എക്സ്പ്രസ്, ഷാര്‍ജയിലേക്കുള്ള ഇന്‍ഡിഗോ, എയര്‍…
Read More24 മണിക്കൂറിനുള്ളിൽ പെയ്തിറങ്ങിയത് 250 മില്ലിമീറ്റർ മഴ: യുഎഇയില്‍ ജനജീവിതം താറുമാറായി
ദുബായ്: എഴുപത്തിയഞ്ച് വര്‍ഷത്തിനിടെയുള്ള ഏറ്റവും ശക്തമായ മഴയെത്തുടര്‍ന്നു യുഎഇയില്‍ ജനജീവിതം താറുമാറായി. ബുധനാഴ്ചവരെയുള്ള 24 മണിക്കൂറിനുള്ളില്‍ രാജ്യത്തിന്റെ ഏതാനും ഭാഗങ്ങളിൽ 250 മില്ലിമീറ്റര്‍ വരെ മഴലഭിച്ചു. പ്രധാന റോഡുകളും തെരുവുകളും പ്രളയസമാനമായ അവസ്ഥയിലാണ്. വാഹനങ്ങൾ ഒരിഞ്ചുപോലും മുന്നോട്ടു നീക്കാൻ കഴിയാത്ത സ്ഥിതിയിലാണ് ചില നഗരങ്ങളിൽ. എണ്ണപ്പനകള്‍ കടപുഴകിയും കാറ്റിലും മഴയിലും കെട്ടിടങ്ങൾക്കു കേടുപാടു പറ്റിയുള്ള നാശങ്ങളും വ്യാപകമാണ്. ആഗോള വിനോദസഞ്ചാരകേന്ദ്രമായ ദുബായിലേക്കുള്ള വിമാനങ്ങള്‍ ഭൂരിഭാഗവും നിര്‍ത്തിവച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ പതിനായിരക്കണക്കിന് യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നത്. ലോകത്തെ രണ്ടാമത്തെ വലിയ തിരക്കുള്ള വിമാനത്താവളത്തിലെ റണ്വേയില്നിന്നുള്ള പ്രളയജലം വഴിതിരിച്ചുവിടാന്‍ വലിയ സന്നാഹങ്ങൾ പ്രവർത്തിക്കുകയാണ്. റോഡ് ഗതാഗതം താറുമാറായതോടെ യുഎഇയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ അടഞ്ഞുകിടക്കുകയാണ്. ഭക്ഷണവിതരണ സര്‍വീസുകള്‍ വരെ നിലച്ചതോടെ താമസസ്ഥലത്ത് കഴിയുന്നവരും ദുരിതത്തിലായി. ചൊവ്വാഴ്ചവരെയുള്ള 12 മണിക്കൂറിനുള്ളില്‍ നൂറു മില്ലിമീറ്റര്‍ മഴയാണു ലഭിച്ചതെന്ന് ദുബായ് വിമാനത്താവളത്തിലെ…
Read Moreകാറിൽ വിദ്യാർഥിയുമായി ലൈംഗികബന്ധത്തിലേർപ്പെട്ട അധ്യാപിക അറസ്റ്റിൽ
യുഎസ്: കൗമാരക്കാരനായ വിദ്യാർഥിയുമായി കാറിൽ ലൈംഗികബന്ധത്തിൽ ഏർപ്പെട്ട അധ്യാപിക അറസ്റ്റിൽ. നെബ്രാസ്കയിൽനിന്നുള്ള വിവാഹിതയായ 45 കാരിയായ അധ്യാപികയാണ് 17 വയസുള്ള വിദ്യാർഥിയുമായി കാറിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് അറസ്റ്റിലായത്. പുലർച്ചെ മൂന്നോടെ സംശയാസ്പദമായ രീതിയിൽ ഒരു കാർ റോഡിൽ പാർക്ക് ചെയ്തത് കണ്ടെന്ന റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്നു പോലീസ് എത്തുന്പോൾ നഗ്നയായ നിലയിൽ അധ്യാപികയും ആൺകുട്ടിയും കാറിന്റെ പിൻസീറ്റിലായിരുന്നു. പോലീസിനെ കണ്ട് കുട്ടി മുൻസീറ്റിലേക്കു ചാടി വണ്ടിയോടിച്ചെങ്കിലും അപകടത്തിൽപ്പെട്ടു. നിസാര പരിക്കേറ്റ അധ്യാപികയെയും വിദ്യാർഥിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിരോധ വകുപ്പിലെ ഉന്നത അമേരിക്കൻ ഉദ്യോഗസ്ഥന്റെ ഭാര്യയാണ് അധ്യാപികയെന്നാണു പുറത്തുവന്ന റിപ്പോർട്ടുകളിലുള്ളത്. നെബ്രാസ്കയിൽ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന്റെ പ്രായം 16 ആണെങ്കിലും അധ്യാപികയ്ക്കെതിരേ ക്രിമിനൽ കുറ്റം ചുമത്തിയിട്ടുണ്ട്. 20 വർഷം ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും.
Read Moreഇറാൻ കപ്പൽ പിടിച്ചെടുത്ത സംഭവം; ഇന്ത്യാക്കാരെ വിട്ടയയ്ക്കാത്തത് മോശം കാലാവസ്ഥ മൂലം
ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള കപ്പലിലെ 17 ഇന്ത്യക്കാരെ തടഞ്ഞുവച്ചിട്ടില്ലെന്ന് ഇന്ത്യയിലെ ഇറാൻ അംബാസിഡർ. കപ്പൽ നിലവിലുള്ള പേർഷ്യൻ കടലിലെ കാലാവസ്ഥ മോശമാണ്. ഇതിനാൽ കപ്പലിന് തുറമുഖത്ത് നങ്കൂരമിടാൻ കഴിഞ്ഞിട്ടില്ല. കാലാവസ്ഥാ പ്രശ്നം തീർന്ന് കപ്പൽ നങ്കൂരമിട്ടാൽ ഇന്ത്യക്കാരെ നാട്ടിലേക്കു മടക്കി അയയ്ക്കാൻ നടപടി തുടങ്ങുമെന്നും അംബാസഡര്‍ വ്യക്തമാക്കി. കപ്പലിലുള്ള ഇന്ത്യാക്കാരിൽ നാലു മലയാളികളുമുണ്ട്. കപ്പലിലെ ഇന്ത്യക്കാരുമായി ഇന്ത്യൻ എംബസി അധികൃതർ ഇന്നലെ കൂടിക്കാഴ്ച നടത്തുമെന്നു സൂചനയുണ്ടായിരുന്നെങ്കിലും സാധിച്ചിരുന്നില്ല. ഇന്നു കൂടിക്കാഴ്ച നടന്നേക്കുമെന്നാണു കരുതുന്നത്. ഇതിനിടെ കപ്പിലിലെ പാക് പൗരന്മാരെ വിട്ടയയ്ക്കുമെന്നു പാക് വിദേശകാര്യമന്ത്രാലയത്തെ ഇറാൻ അറിയിച്ചു. കപ്പൽ കമ്പനിയുമായി ചർച്ചചെയ്ത് നാട്ടിലേക്ക് മടങ്ങാൻ ഇവർക്ക് നടപടികൾ സ്വീകരിക്കാം. നാല് ഫിലിപ്പൈൻസ് പൗരന്മാരെയും ഉടൻ മോചിപ്പിക്കുമെന്നും ഇതിനായി നടപടികൾ തുടങ്ങിയെന്നും ഇറാൻ അറിയിച്ചു.
Read Moreലെബനനിൽ ഇസ്രയേലി വ്യോമാക്രമണം; മൂന്ന് ഹിസ്ബുള്ള പ്രവർത്തകർ കൊല്ലപ്പെട്ടു
ടെൽ അവീവ്: ചൊവ്വാഴ്ച തെക്കൻ ലെബനനിൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് കമാൻഡർമാർ ഉൾപ്പെടെ മൂന്ന് ഹിസ്ബുള്ള പ്രവർത്തകർ കൊല്ലപ്പെട്ടതായി ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) അറിയിച്ചു, ഐഡിഎഫ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, റഡ്വാൻ സേനയുടെ പടിഞ്ഞാറൻ മേഖലയിലെ റോക്കറ്റ് ആന്റ് മിസൈൽ യൂണിറ്റിന്റെ കമാൻഡർ മുഹമ്മദ് ഹുസൈൻ ഷാഹൗരി തെക്കൻ ലെബനനിലെ ക്ഫാർ ഡൗണിൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. മുഹമ്മദ്, ലെബനന്റെ മധ്യ, പടിഞ്ഞാറൻ പ്രദേശങ്ങളിൽ നിന്ന് ഇസ്രയേലി പ്രദേശത്തേക്ക് റോക്കറ്റ്, മിസൈൽ വിക്ഷേപണങ്ങൾ ആസൂത്രണം ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നുവെന്ന് ഐഡിഎഫ് വ്യക്തമാക്കി. ഹിസ്ബുള്ളയുടെ റോക്കറ്റ് ആന്റ് മിസൈൽ യൂണിറ്റിലെ ഒരു പ്രവർത്തകൻ മഹമൂദ് ഇബ്രാഹിം ഫദ്ലല്ലയും അതേ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. തെക്കൻ ലെബനനിലെ വ്യോമാക്രമണത്തിൽ ലെബനനിലെ ഐൻ എബൽ പ്രദേശത്ത് ഹിസ്ബുള്ളയുടെ തീരദേശ മേഖലയുടെ കമാൻഡർ ഇസ്മായിൽ യൂസഫ് ബാസ് കൊല്ലപ്പെട്ടതായി ഐഡിഎഫ് നേരത്തെ ഒരു പ്രത്യേക…
Read Moreയുഎഇയിൽ കനത്ത മഴ, റെഡ് അലർട്ട്; കൊച്ചിയിൽ നിന്നുള്ള മൂന്ന് വിമാന സർവീസുകൾ റദ്ദാക്കി
കൊച്ചി: ദുബായിയിൽ മഴ തുടരുന്നു, കൊച്ചിയില്‍ നിന്ന് യുഎഇയിലേക്കുള്ള മൂന്നു വിമാന സര്‍വീസുകള്‍ റദ്ദാക്കി. ദുബായിയിൽ നിന്ന് കൊച്ചിയിലേക്കും വിമാനങ്ങൾ സർവീസ് നടത്തുന്നില്ല. കനത്ത മഴയെ തുടര്‍ന്ന് ദുബായ് ടെര്‍മിനലിലുണ്ടായ തടസങ്ങളാണ് സര്‍വീസുകളെ ബാധിച്ചത്. ചൊവ്വാഴ്ച ദുബായി വിമാനത്താവളത്തിൽ ഇറങ്ങേണ്ട മുഴുവൻ വിമാനങ്ങളും മറ്റു വിമാനത്താവളങ്ങളിലേക്കു തിരിച്ചുവിട്ടിരുന്നു. ചൊവ്വാഴ്ച പുലർച്ചെ മുതൽ വൈകുന്നേരം വരെ പുറപ്പെടേണ്ട 21 വിമാനങ്ങളും ഇറങ്ങേണ്ട 24 വിമാനങ്ങളുമാണ് റദ്ദാക്കിയത്. യാത്ര പുറപ്പെടുന്നതിന് മുൻപ് അതതു എയർലൈനുകളുമായി ബന്ധപ്പെട്ട് വിമാന സമയം ഉറപ്പാക്കണം. എയർലൈനുകളുടെ വെബ്സൈറ്റിലും ഏറ്റവും പുതിയ വിവരങ്ങൾ ലഭിക്കും. യാത്രക്കാർ നാലു മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിൽ എത്താനും നിർദേശമുണ്ട്. അതേസമയം, യുഎഇയിൽ മഴയുടെ ശക്തി കുറഞ്ഞതായാണ് റിപ്പോർട്ട്. നിലവിൽ അൽ ഐനിൽ മാത്രമാണ് റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. മറ്റിടങ്ങളിലുണ്ടായിരുന്ന അലർട്ടുകൾ പിൻവലിക്കുകയായിരുന്നു. ദുബായിയിലും റാസൽഖൈമയിലും ഓറഞ്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബുധനാഴ്ച…
Read More