ലെ​ബ​ന​നി​ൽ ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം; സ്ത്രീ​യും പെ​ൺ​കു​ട്ടി​യും കൊ​ല്ല​പ്പെ​ട്ടു

ബെ​യ്റൂ​ട്ട്: ലെ​ബ​ന​നി​ൽ ഇ​സ്ര​യേ​ൽ സേ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ ഒ​രു സ്ത്രീ​യും പെ​ൺ​കു​ട്ടി​യും കൊ​ല്ല​പ്പെ​ട്ടു. 50നോ​ട​ടു​ത്ത് പ്രാ​യ​മു​ള്ള സ്ത്രീ​യും 12 വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ചി​ല​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. ലെ​ബ​ന​ന്‍റെ തെ​ക്ക് ഭാ​ഗ​ത്ത് ഇ​റാ​ൻ പി​ന്തു​ണ​യു​ള്ള ഹി​സ്ബു​ള്ള ഗ്രൂ​പ്പും ഇ​സ്ര​യേ​ലും പ​തി​വാ​യി വെ​ടി​യു​തി​ർ​ക്കു​ന്ന സ്ഥ​ല​ത്താ​ണ് സം​ഭ​വ​മു​ണ്ടാ​യ​തെ​ന്നു പ്രാ​ദേ​ശി​ക ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രും ഔ​ദ്യോ​ഗി​ക മാ​ധ്യ​മ​ങ്ങ​ളും സ്ഥി​രീ​ക​രി​ച്ചു.

Read More

അ​മേ​രി​ക്ക​യി​ൽ കാ​റ​പ​ക​ട​ത്തി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ അ​രി​സോ​ണ​യി​ലു​ണ്ടാ​യ കാ​റ​പ​ക​ട​ത്തി​ൽ ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു. തെ​ല​ങ്കാ​ന​യി​ൽ​നി​ന്നു​ള്ള നി​വേ​ഷ് മു​ക്ക (19), ഗൗ​തം കു​മാ​ർ പാ​ർ​സി (19) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പി​യോ​റി​യ​യി​ൽ ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ മ​റ്റൊ​രു കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​വ​രും അ​രി​സോ​ണ സ്റ്റേ​റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ കം​പ്യൂ​ട്ട​ർ എ​ൻ​ജി​നീ​യ​റി​ഗ് വി​ദ്യാ​ർ​ഥി​ക​ളാ​ണ്. സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്നു സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​മ്പോ​ൾ എ​തി​ർ​ദി​ശ​യി​ൽ​നി​ന്നു വ​ന്ന കാ​ർ ഇ​വ​രു​ടെ വാ​ഹ​ന​ത്തി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. നി​വേ​ശും ഗൗ​ത​മും സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു, ര​ണ്ടു കാ​റു​ക​ളു​ടെ​യും ഡ്രൈ​വ​ർ​മാ​ർ​ക്കു പ​രി​ക്കേ​റ്റു. ഡോ​ക്ട​ർ ദ​മ്പ​തി​ക​ളാ​യ ന​വീ​നി​ന്‍റെ​യും സ്വാ​തി​യു​ടെ​യും മ​ക​നാ​ണ് മ​രി​ച്ച നി​വേ​ശ്.

Read More

എ​യ​ർ അ​റേ​ബ്യ​യു​ടെ പ്ര​ത്യേ​ക ഓ​ഫ​ർ! ഗ​ൾ​ഫി​ലേ​ക്ക് 5677 രൂ​പ മു​ത​ൽ ടി​ക്ക​റ്റ്

ഷാ​ർ​ജ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ചെ​ല​വു കു​റ‌​ഞ്ഞ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു.  സൂ​പ്പ​ർ സീ​റ്റ് സെ​യി​ൽ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​ഡി​സ്കൗ​ണ്ട് ഓ​ഫ​റി​ലൂ​ടെ ക​മ്പ​നി​യു​ടെ സ​ർ​വീ​സ് ശൃം​ഖ​ല​യി​ൽ ഉ​ട​നീ​ളം ഒ​ന്ന​ര ല​ക്ഷം ടി​ക്ക​റ്റു​ക​ൾ വി​ൽ​ക്കും. കേ​ര​ള​ത്തി​ലെ തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, കോ​ഴി​ക്കോ​ട് ഉ​ൾ​പ്പെ​ടെ ഇ​ന്ത്യ​ൻ ന​ഗ​ര​ങ്ങ​ളി​ൽ​നി​ന്നു ഷാ​ർ​ജ, അ​ബു​ദാ​ബി, റാ​സ​ൽ​ഖൈ​മ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് 5,677 രൂ​പ മു​ത​ൽ ടി​ക്ക​റ്റു​ക​ൾ ല​ഭി​ക്കു​മെ​ന്നു ക​മ്പ​നി അ​റി​യി​ച്ചു. ഏ​പ്രി​ൽ 22 മു​ത​ൽ മേ​യ് അ​ഞ്ച് വ​രെ ഇ​പ്പോ​ഴ​ത്തെ ഓ​ഫ​ർ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ടി​ക്ക​റ്റു​ക​ളെ​ടു​ക്കാം. 2024 ഒ​ക്ടോ​ബ​ർ 27 മു​ത​ൽ അ​ടു​ത്ത വ​ർ​ഷം മാ​ർ​ച്ച് 29 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലേ​ക്കു യാ​ത്ര ചെ​യ്യു​ന്ന​തി​നു​ള്ള ടി​ക്ക​റ്റു​ക​ളാ​ണ് ഇ​ങ്ങ​നെ സ്വ​ന്ത​മാ​ക്കാ​ൻ സാ​ധി​ക്കു​ക.

Read More

റി​ഹേ​ഴ്സ​ലി​നി​ടെ സൈ​നി​ക ഹെ​ലി​കോ​പ്റ്റ​റു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; പ​ത്ത് മ​ര​ണം; വീ​ഡി​യോ പു​റ​ത്ത്

ക്വ​ലാ​ലം​പു​ര്‍: പ​രി​ശീ​ല​ന​പ്പ​റ​ക്ക​ലി​നി​ടെ മ​ലേ​ഷ്യ​ന്‍ നാ​വി​ക​സേ​ന​യു​ടെ ഹെ​ലി​കോ​പ്റ്റ​റു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച്  പ​ത്ത് മ​ര​ണം. റോ​യ​ല്‍ മ​ലേ​ഷ്യ​ന്‍ നേ​വി പ​രേ​ഡി​നു​ള്ള റി​ഹേ​ഴ്സ​ലി​നി​ടെ​യാ​ണ് അ​പ​ക​ടം.  മ​ലേ​ഷ്യ​യി​ല്‍ നാ​വി​ക​സേ​ന​യു​ടെ ആ​സ്ഥാ​ന​മാ​യ ലു​മു​ട്ടി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ല്‍ ആ​രും ര​ക്ഷ​പ്പെ​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം. അ​പ​ക​ട​ത്തി​ന്‍റെ ന​ടു​ക്കു​ന്ന ദൃ​ശ്യം പു​റ​ത്തു​വ​ന്നു. റോ​യ​ല്‍ മ​ലേ​ഷ്യ​ന്‍ നേ​വി​യു​ടെ യൂ​റോ​കോ​പ്റ്റ​ര്‍ എ​എ​സ്  555 എ​സ്എ​ൻ ഫെ​നാ​ക്, അ​ഗ​സ്റ്റ-​വെ​സ്റ്റ്‌​ലാ​ന്‍​ഡ് എ.​ഡ​ബ്ല്യു-139 എ​ന്നീ ഹെ​ലി​കോ​പ്റ്റ​റു​ക​ളാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. ആ​ദ്യ​ത്തെ ഹെ​ലി​കോ​പ്റ്റ​റി​ല്‍ ഏ​ഴ് പേ​രും ര​ണ്ടാ​മ​ത്തേ​തി​ല്‍ മൂ​ന്നു പേ​രു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ 9.32നാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. BREAKING: 🇲🇾 2 military helicopters crash after mid-air collision in Malaysia, killing all 10 people on board pic.twitter.com/ckiEaqnd4R — Megatron (@Megatron_ron) April 23, 2024

Read More

സിം​ഗ​പൂ​രി​ൽ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​ന് 20 വ​ർ​ഷ​ത്തെ ത​ട​വു ശി​ക്ഷ

സിം​ഗ​പൂ​ർ: സിം​ഗ​പൂ​രി​ൽ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​ന് 20 വ​ർ​ഷ​ത്തെ ത​ട​വു ശി​ക്ഷ. 2019 ജ​നു​വ​രി 17 എം. ​കൃ​ഷ്ണ​ൻ(40) എ​ന്ന​യാ​ളാ​ണ് കാ​മു​കി മ​ല്ലി​ക ബീ​ഗം റ​ഹ​മാ​ൻ​സ അ​ബ്ദു​ൾ റ​ഹ്മാ​നെ(40) കൊ​ല​പ്പെ​ടു​ത്തി​യ​ത്. മ​ല്ലി​ക​യ്ക്ക് അ​ന്യ പു​രു​ഷ​ന്മാ​രു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ വാ​ക്കു​ത​ർ​ക്കം കൈ​യാ​ങ്ക​ളി​യി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. ച​വി​ട്ടി​യും തൊ​ഴി​ച്ചു​മാ​ണ് ഇ​യാ​ൾ മ​ല്ലി​ക​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. കൃ​ഷ്ണ​ൻ ക​ഴി​ഞ്ഞ​യാ​ഴ്ച ഹൈ​ക്കോ​ട​തി​യി​ൽ കു​റ്റം സ​മ്മ​തി​ച്ച​താ​യി “ടു​ഡേ’ പ​ത്രം തി​ങ്ക​ളാ​ഴ്ച റി​പ്പോ​ർ​ട്ട് ചെ​യ്തു.

Read More

റേ​സിം​ഗ് കാ​ർ നി​യ​ന്ത്ര​ണം​വി​ട്ടു; കു​ട്ടി ഉ​ൾ​പ്പെ​ടെ 7 പേ​ർ മ​രി​ച്ചു

കൊ​ളം​ബോ: ശ്രീ​ല​ങ്ക​യി​ൽ കാ​ർ റേ​സിം​ഗ് മ​ത്സ​ര​ത്തി​നി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഏ​ഴു പേ​ർ മ​രി​ച്ചു. മ​രി​ച്ച​വ​രി​ൽ ഒ​രാ​ൾ എ​ട്ടു വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യാ​ണ്. 21 പേ​രെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാ​ണി​ക​ൾ​ക്കി​ട​യി​ലേ​ക്ക് കാ​ർ പാ​ഞ്ഞു​ക​യ​റി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ശ്രീ​ല​ങ്ക​ൻ സൈ​ന്യ​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഫോ​ക്സ് ഹി​ൽ സ​ർ​ക്യൂ​ട്ടി​ലാ​യി​രു​ന്നു റേ​സിം​ഗ് ന​ട​ന്ന​ത്. ഇ​വി​ടെ സു​ര​ക്ഷാ വേ​ലി​യി​ല്ലാ​ത്ത ഒ​രു സ്ട്രെ​ച്ചി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കോ​വി​ഡ് മ​ഹാ​മാ​രി​യും ശ്രീ​ല​ങ്ക​യെ അ​ല​ട്ടു​ന്ന സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യും കാ​ര​ണം അ​ഞ്ച് വ‍​ർ​ഷ​മാ​യി മു​ട​ങ്ങി​പ്പോ​യ കാ​ർ റേ​സിം​ഗാ​ണ് ഇ​ത്ത​വ​ണ ആ​ഘോ​ഷ​പൂ​ർ​വം സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട​ത്. പ​രി​പാ​ടി​യു​ടെ പ്ര​ച​ര​ണാ​ർ​ത്ഥം എ​ല്ലാ​വ​ർ​ക്കും ഇ​ക്കു​റി പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ക്കി​യി​രു​ന്നു.

Read More

ആ​ഫ്രി​ക്ക​യി​ൽ ബോ​ട്ട് മ​റി​ഞ്ഞ് 50 മ​ര​ണം

ബം​ഗു: സെ​ൻ​ട്ര​ൽ ആ​ഫ്രി​ക്ക​ൻ റി​പ്പ​ബ്ലി​ക്കി​ൽ ബോ​ട്ട് മ​റി​ഞ്ഞ് 50 പേ​ർ മ​രി​ച്ചു. നി​ര​വ​ധി​പ്പേ​രെ പേ​രെ കാ​ണാ​താ​യി. സെ​ൻ​ട്ര​ൽ ആ​ഫ്രി​ക്ക​ൻ റി​പ്പ​ബ്ലി​ക്കി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ബം​ഗു​വി​ൽ എം​പോ​ക്കോ ന​ദി​യി​ലാ​ണു സം​ഭ​വം. ഒ​രു ഗ്രാ​മ​ത്തി​ലെ ശ​വ​സം​സ്കാ​ര ച​ട​ങ്ങി​ന് പോ​കു​ക​യാ​യി​രു​ന്ന​വ​രാ​ണ് ബോ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. 50 മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യാ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Read More

യു​എ​ഇ​യി​ലെ മ​ഴ​ക്കെ​ടു​തി; ശ​ന്പ​ളം നേ​ര​ത്തെ ന​ൽ​കും; ഇ​ന്നു മു​ത​ൽ വീ​ണ്ടും മ​ഴ

അ​ബു​ദാ​ബി: യു​എ​ഇ​യി​ൽ കഴിഞ്ഞയാഴ്ചയു ണ്ടായ മ​ഴ​ക്കെ​ടു​തി​ക​ളി​ൽ​നി​ന്നു ക​ര​ക​യ​റു​ന്ന ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കാ​ൻ ഭ​ര​ണ​കൂ​ടം ഊ​ർ​ജി​ത പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കി. ഈ ​മാ​സ​ത്തെ ശ​മ്പ​ളം നേ​ര​ത്തേ ന​ൽ​കാ​ൻ പ്ര​സി​ഡ​ന്‍റ് ഷെ​യ്ഖ് ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ് നി​ർ​ദേ​ശം ന​ൽ​കി. ഏ​പ്രി​ൽ 23ന് ​ശ​മ്പ​ളം ന​ൽ​കാ​നാ​ണ് നി​ർ​ദേ​ശം. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ, സൈ​നി​ക​ർ, വി​മു​ക്ത ഭ​ട​ന്മാ​ർ, സാ​മൂ​ഹ്യ സു​ര​ക്ഷ സ്കീ​മി​ൽ ഉ​ള്ള​വ​ർ എ​ന്നി​വ​ർ​ക്ക് നേ​ര​ത്തേ വേ​ത​നം ല​ഭി​ക്കും. താ​മ​സ​സ്ഥ​ല​ങ്ങ​ളും കെ​ട്ടി​ട​ങ്ങ​ളും സൗ​ജ​ന്യ​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി ന​ൽ​കാ​ൻ റി​യ​ൽ എ​സ്റ്റേ​റ്റ്, കെ​ട്ടി​ടം ഉ​ട​മ​ക​ൾ​ക്ക് ദു​ബാ​യ് ലാ​ൻ​ഡ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​യാ​ഴ്ച രാ​ജ്യ​ത്തു​ണ്ടാ​യ മ​ഴ​ക്കെ​ടു​തി​ക​ളി​ൽ വ്യാ​പ​ക​ന​ഷ്ടം സം​ഭ​വി​ച്ചി​രു​ന്നു. അ​തേ​സ​മ​യം, യു​എ​ഇ​യി​ൽ ഇ​ന്നു മു​ത​ൽ വീ​ണ്ടും മ​ഴ​യ്ക്ക് സാ​ധ്യ​ത പ്ര​വ​ചി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ക​ഴി​ഞ്ഞ​യാ​ഴ്ച രാ​ജ്യ​ത്തു​ണ്ടാ​യ മ​ഴ​യു​ടെ തീ​വ്ര​ത​യു​ണ്ടാ​കി​ല്ലെ​ന്നു കാ​ലാ​വ​സ്ഥാ കേ​ന്ദ്രം അ​റി​യി​ച്ചു. ഖ​ത്ത​റി​ലും ഒ​മാ​നി​ലും മ​ഴ​യ്ക്ക് സാ​ധ്യ​ത അ​റി​യി​ച്ചി​ട്ടു​ണ്ട്. ക​ട​ൽ പ്ര​ക്ഷു​ബ്ധ​മാ​വാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്. ര​ണ്ട് മു​ത​ൽ നാ​ല് അ​ടി…

Read More

മ​ഴ​ക്കെ​ടു​തി; ഷാ​ര്‍​ജ​യി​ലേ​ക്കു​ള്ള എ​യ‍​ര്‍ ഇ​ന്ത്യ എ​ക്പ്ര​സ് വി​മാ​നം റ​ദ്ദാ​ക്കി

തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത മ​ഴ​യു​ടെ കെ​ടു​തി തു​ട​രു​ന്ന​തി​നാ​ൽ ഷാ​ര്‍​ജ​യി​ലേ​ക്കു​ള്ള എ​യ‍​ര്‍ ഇ​ന്ത്യ എ​ക്പ്ര​സ് വി​മാ​നം റ​ദ്ദാ​ക്കി. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു​ള്ള എ​യ‍​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​മാ​ണ് റ​ദ്ദാ​ക്കി​യ​ത്. അ​തേ​സ​മ​യം ദു​ബാ​യി​ലേ​ക്കു​ള്ള മ​റ്റു വി​മാ​ന​ങ്ങ​ളു​ടെ സ​ർ​വീ​സ് പു​ന​ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ദു​ബാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് സ​ർ​വീ​സ് പു​ന​ക്ര​മീ​ക​രി​ച്ച​ത്. ദു​ബാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങു​ന്ന വി​മാ​ന​ങ്ങ​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണം 48 മ​ണി​ക്കൂ​ർ നീ​ട്ടി. ദു​ബാ​യി വ​ഴി​യു​ള്ള ക​ണ​ക്ഷ​ൻ വി​മാ​ന സ​ർ​വീ​സു​ക​ളു​ടെ ചെ​ക്ക് ഇ​ൻ നി​ർ​ത്തി​വ​ച്ച​താ​യി എ​മി​റേ​റ്റ്സ് എ​യ​ർ​ലൈ​നും അ​റി​യി​ച്ചു. ഇ​ന്ന് രാ​ത്രി 12 വ​രെ​യാ​ണ് ചെ​ക്ക് ഇ​ൻ നി​ർ​ത്തി​വ​ച്ച​ത്. ദു​ബാ​യി​ലേ​ക്ക് നേ​രി​ട്ടു​ള്ള സ​ർ​വീ​സ് തു​ട​രും. ടി​ക്ക​റ്റു​ക​ൾ​ക്ക് റീ​ഫ​ണ്ട് ന​ൽ​കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഹെ​ൽ​പ് ലൈ​ൻ ന​മ്പ​റു​ക​ൾ +971501 205172,+971569950590, +971507347676,+971585754213

Read More

ദു​ബാ​യ് വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു

ദു​ബാ​യ്: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല. വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ഒ​മാ​നി​ൽ 20 പേ​രും യു​എ​ഇ​യി​ൽ നാ​ലു​പേ​രും മ​രി​ച്ചു. ദു​ബാ​യ് വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചെ​ങ്കി​ലും ഇ​പ്പോ​ഴും പ​ല​ഭാ​ഗ​ങ്ങ​ളും വെ​ള്ള​ത്തി​ലാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നെ​ത്തി​യ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രാ​ണു വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്. വി​ദേ​ശ വി​മാ​ന​ക്ക​ന്പ​നി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന ടെ​ർ​മി​ന​ൽ 1ൽ ​വി​മാ​ന​ങ്ങ​ൾ ഇ​റ​ങ്ങാ​ൻ തു​ട​ങ്ങി​യെ​ങ്കി​ലും പു​റ​ത്തേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ ഇ​നി​യും പു​ന​രാ​രം​ഭി​ച്ചി​ട്ടി​ല്ല. ബു​ധ​നാ​ഴ്ച 300ഓ​ളം വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കു​ക​യും നൂ​റു​ക​ണ​ക്കി​നു വി​മാ​ന​ങ്ങ​ൾ വൈ​കു​ക​യും ചെ​യ്തു. എ​മി​റേ​റ്റ്സി​നും ഫ്ളൈ ​ദു​ബാ​യും ചെ​ക്ക്-​ഇ​ൻ തു​റ​ന്ന​താ​യി അ​റി​യി​ച്ചു. ചെ​ക്ക് ഇ​ൻ ചെ​യ്യാ​ൻ ധാ​രാ​ളം യാ​ത്ര​ക്കാ​ർ കാ​ത്തി​രി​ക്കു​ന്ന​തി​നാ​ൽ കാ​ല​താ​മ​സം ഉ​ണ്ടാ​കു​മെ​ന്ന് ഇ​വ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് കാ​ര​ണം റോ​ഡു​ക​ളി​ൽ വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ്. ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മ​ഴ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം യു​എ​ഇ​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. രാ​ജ്യ​ത്തി​ന്‍റെ ഏ​താ​നും ഭാ​ഗ​ങ്ങ​ളി​ൽ 250 മി​ല്ലി​മീ​റ്റ​ര്‍…

Read More