ന്യൂഡൽഹി: ഒമാനു സമീപം ഹോർമുസ് കടലിടുക്കിൽ ഇറാൻ പിടിച്ചെടുത്ത ഇസ്രയേലിന്റെ എംഎസ്സി ഏരീസ് ചരക്കു കപ്പലിലെ 17 ഇന്ത്യക്കാരെ ഇന്ത്യൻ എംബസി അധികൃതർ ഇന്നു സന്ദർശിക്കും. ജീവനക്കാരുമായി കൂടിക്കാഴ്ച്ചയ്ക്ക് ഇന്ത്യൻ എംബസി അധികൃതർക്ക് ഇന്നു സമയം നൽകുമെന്നാണു വിവരം. കപ്പലിലുള്ള 17 ഇന്ത്യാക്കാരിൽ നാലു മലയാളികളുണ്ട്. കോട്ടയം വാഴൂരിൽ താമസിക്കുന്ന തൃശൂർ സ്വദേശിനി ആൻ ടെസ ജോസഫ്, കോഴിക്കോട് രാമനാട്ടുകര സ്വദേശി ശ്യാം നാഥ് തേലംപറമ്പത്ത്, പാലക്കാട് സ്വദേശി സുമേഷ്, വയനാട് സ്വദേശി പി.വി. ധനേഷ് എന്നിവരാണു കപ്പലിലുള്ള മലയാളികൾ. ഇതിൽ ആൻ ടെസ ജോസഫ് കുടുംബവുമായി ഇന്നലെ ഫോണിൽ സംസാരിച്ചിരുന്നു. കപ്പലിലുള്ളവർ എല്ലാവരും സുരക്ഷിതരാണെന്നും മറ്റു പ്രശ്നങ്ങളില്ലെന്നും ആൻ ടെസ കുടുംബത്തെ അറിയിച്ചു. കപ്പലിൽ കുടുങ്ങിയവരെ മോചിപ്പിക്കാൻ എല്ലാ ഇടപെടലുകളും നടത്തുന്നുണ്ടെന്നു കേന്ദ്ര മന്ത്രി വി. മുരളീധരന്റെ ഓഫീസിൽനിന്നു ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. കപ്പൽ കമ്പനിയുടെ മുംബൈ…
Read MoreCategory: NRI
ഇറാന്റെ ആക്രമണം: ഇസ്രയേലിനെ അനുനയിപ്പിച്ച് സഖ്യകക്ഷികൾ
ടെൽ അവീവ്: ഇറാന്റെ ആക്രമണത്തിനു പ്രതികാരമായി സംഘർഷം വർധിപ്പിക്കുന്ന നടപടികളിൽനിന്നു വിട്ടുനിൽക്കണമെന്ന് ഇസ്രയേലിനോട് നിർദേശിച്ച് പാശ്ചാത്യശക്തികൾ. ഇറാനു തിരിച്ചടി നല്‍കാനൊരുങ്ങിയ ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു, യുഎസ് പ്രസിഡന്റ് ബൈഡന്റെ ഉപദേശം മാനിച്ച് പിന്തിരിയുകയായിരുന്നുവെന്നാണു റിപ്പോർട്ട്. ശനിയാഴ്ച രാത്രി ഇസ്രയേലിലേക്ക് ഇറാൻ തൊടുത്ത മുന്നൂറിലധികം ആയുധങ്ങളുടെ 99 ശതമാനവും ഇസ്രയേലും സഖ്യകക്ഷികളും ചേർന്നു വെടിവച്ചിട്ടു. നെവാതിം വ്യോമതാവളത്തിൽ നിസാര കേടുപാട് ഉണ്ടാവുകയും ഒരു പെൺകുട്ടിക്കു പരിക്കേൽക്കുകയും ചെയ്തതൊഴിച്ചാൽ ഇസ്രേലി ഭാഗത്ത് നാശനഷ്ടമോ പരിക്കോ ഇല്ല. ഇസ്രയേൽ ഏപ്രിൽ ഒന്നിനു സിറിയയിലെ ഇറേനിയൻ എംബസി ആക്രമിച്ച് ഉയർന്ന സൈനിക കമാൻഡർമാർ അടക്കം 13 പേരെ വധിച്ചതിനുള്ള പ്രതികാരമാണ് ഇറാൻ നടത്തിയത്. 170 ഡ്രോണുകൾ, 120 ബാലിസ്റ്റിക് മിസൈലുകൾ, 30 ക്രൂസ് മിസൈലുകൾ എന്നിവയാണ് ഇസ്രയേലിനു നേർക്ക് തൊടുത്തത്. ഇസ്രയേലിന്റെ ആരോ, ഡേവിഡ് സ്ലിംഗ് വ്യോമപ്രതിരോധ സംവിധാനങ്ങളും വ്യോമസേനയും യുഎസ്, ബ്രിട്ടീഷ്…
Read Moreസിഡ്നിയിൽ അൾത്താരയിൽ ബിഷപ്പിനു കുത്തേറ്റു
സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നി നഗരത്തിൽ പള്ളിയിൽ പ്രസംഗിച്ചുകൊണ്ടിരുന്ന ബിഷപ്പിനെ അക്രമി കത്തിക്കു കുത്തി പരിക്കേൽപ്പിച്ചു. അസീറിയൻ ഓർത്തഡോക്സ് സഭാ മെത്രാൻ മാർ മാറി ഇമ്മാനുവേലാണ് ആക്രമിക്കപ്പെട്ടത്. മറ്റു മൂന്നു പേർക്കുകൂടി പരിക്കുണ്ട്. ആരുടെയും ജീവനു ഭീഷണിയില്ലെന്നാണു പ്രാഥമിക റിപ്പോർട്ട്. ആക്രമണം നടത്തിയ പുരുഷനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. സംഭവത്തിനു പിന്നാലെ ജനങ്ങൾ പോലീസുമായി ഏറ്റുമുട്ടി. സിഡ്നിയിൽ മൂന്നു ദിവസത്തിനിടെ നടക്കുന്ന രണ്ടാമത്തെ കത്തിയാക്രമണമാണിത്. സിഡ്നിയുടെ പടിഞ്ഞാറൻ പ്രാന്തത്തിലെ വൈക്ലി പ്രദേശത്തു സ്ഥിതി ചെയ്യുന്ന ക്രൈസ്റ്റ് ദ ഗുഡ് ഷെപ്പേർഡ് പള്ളിയിൽ ഇന്നലെ വൈകുന്നേരം ഏഴിനായിരുന്നു സംഭവം. ബിഷപ് ബൈബിൾ ക്ലാസ് എടുത്തുകൊണ്ടിരിക്കേ അക്രമി അൾത്താരയിൽ കയറി ശിരസ്സിനു നേർക്ക് പലവട്ടം കുത്തുകയായിരുന്നു. അക്രമിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. തത്സമയ സംപ്രേഷണത്തിലൂടെ പള്ളിക്കു പുറത്തുള്ള വിശ്വാസികളും ആക്രമണം നേരിട്ടു കണ്ടു. ആക്രമണവാർത്ത പുറത്തുവന്നതോടെ പള്ളിക്കു സമീപം…
Read Moreഇസ്രയേൽ-ഇറാൻ സംഘർഷം; സാഹചര്യം സൂക്ഷമമായി വീക്ഷിക്കുന്നുവെന്ന് എസ്. ജയശങ്കർ
ന്യൂഡൽഹി: ഇറാൻ-ഇസ്രായേൽ സംഘർഷവുമായി ബന്ധപ്പെട്ട് ഇസ്രയേൽ വിദേശകാര്യ മന്ത്രിയുമായി ആശങ്ക പങ്കുവച്ച് കേന്ദ്രമന്ത്രി മന്ത്രി എസ്. ജയശങ്കർ. ടെലിഫോണിലൂടെയാണ് ഇരുവരും ബന്ധപ്പെട്ടത്. “ഇസ്രായേലും ഇറാനും തമ്മിലുള്ള ശത്രുത വർധിക്കുന്നത് മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്നതിൽ ഞങ്ങൾക്ക് ഗൗരവമായ ആശങ്കയുണ്ട്.” ചർച്ചയ്ക്ക് പിന്നാലെ വിദേശകാര്യ മന്ത്രാലയം (എംഇഎ) പ്രതികരിച്ചു. ഉടൻ സംഘർഷം കുറയ്ക്കാനും സംയമനം പാലിക്കാനും അക്രമത്തിൽ നിന്ന് പിന്മാറാനും നയതന്ത്രത്തിന്റെ പാതയിലേക്ക് മടങ്ങാനും ഞങ്ങൾ ആവശ്യപ്പെടുന്നു. പശ്ചിമേഷ്യയിലെ വികസിച്ചുകൊണ്ടിരിക്കുന്ന സാഹചര്യം ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സാഹചര്യം ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. മേഖലയിലെ ഇന്ത്യൻ എംബസികൾ ഇന്ത്യൻ സമൂഹവുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ടെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. മേഖലയിൽ സുരക്ഷയും സ്ഥിരതയും നിലനിർത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ഇറാൻ പ്രധാനമന്ത്രി ഹുസൈൻ അമീർ-അബ്ദുള്ളാഹിയാനുമായും എസ്. ജയശങ്കർ സംസാരിച്ചു. സ്ഥിതിഗതികൾ ഉടനടി ഒഴിവാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മേഖലയിലെ തങ്ങളുടെ…
Read Moreകാല്‍തെറ്റി മലയുടെ ചെരിവില്‍ പതിച്ചു; മലയാളിയെ രക്ഷിച്ച് ഇറ്റാലിയന്‍ വ്യോമസേന
കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയ്ക്ക് സമാനമായ സംഭവം ഇറ്റലിയിലും. മഞ്ഞുമലയിലെ മലയിടുക്കില്‍ കുടുങ്ങിയ മലയാളി യുവാവിനെ ഇറ്റാലിയന്‍ വ്യോമസേനയാണ് രക്ഷിച്ചത്. സമുദ്രനിരപ്പില്‍നിന്ന് 2400 മീറ്റര്‍ ഉയരമുള്ള മലയില്‍ ഇറ്റാലിയന്‍ സുഹൃത്തുമൊത്ത് ട്രക്കിങ്ങിന് പോയ കാലടി കാഞ്ഞൂര്‍ സ്വദേശി അനൂപ് കോഴിക്കാടനാണ് അപകടത്തില്‍പ്പെട്ടത്. റോമിന് സമീപമുള്ള അബ്രൂസേയിലെ മയിയേല എന്ന സ്ഥലത്താണ് അപകടം ഉണ്ടായത്. അനൂപ് കാല്‍തെറ്റി മലയുടെ ചരിവിലേയ്ക്ക് പതിക്കുകയും മഞ്ഞില്‍ പുതഞ്ഞുപോകുകയും ചെയ്തു. രക്ഷാപ്രവര്‍ത്തകര്‍ എത്തിയെങ്കിലും രാത്രിയായതിനാല്‍ ശ്രമം ഉപേക്ഷിച്ചു. വ്യോമസേനയെ അറിയിച്ചതിനെ തുടര്‍ന്ന് വ്യോമസേനയുടെ രാത്രി പറക്കാന്‍ കഴിവുള്ള ഹെലികോപ്റ്റര്‍ എത്തുകയും അതിശൈത്യത്തില്‍ അവശനായ അനൂപിനെ രക്ഷിക്കുകയും ചെയ്തു. തന്റെ ജീവന് രക്ഷിക്കാന്‍ സഹായിച്ച എല്ലാവര്ക്കും അനൂപ് നന്ദി അറിയിച്ചു.
Read Moreഇറാൻ വിക്ഷേപിച്ച ഡ്രോണുകളും മിസൈലുകളും തകർത്ത് അമേരിക്കൻ സേന
ടെൽ അവീവ്: ഇസ്രായേലിനെ ലക്ഷ്യമിട്ട് ഇറാനിൽ നിന്നും യെമനിൽ നിന്നും അയച്ച 80ലധികം ഡ്രോണുകളും ആറ് ബാലിസ്റ്റിക് മിസൈലുകളും യുഎസ് സേന തകർത്തതായി യുഎസ് സെൻട്രൽ കമാൻഡ്.ഏപ്രിൽ ഒന്നിന് സിറിയയിലെ എംബസി വളപ്പിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ റവല്യൂഷണറി ഗാർഡ് കമാൻഡർമാർ കൊല്ലപ്പെട്ടതിന് പ്രതികാരമായാണ് ഇറാൻ, ഇസ്രായേൽ പ്രദേശത്ത് ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ആക്രമണം നടത്തിയത്. 300-ലധികം മിസൈലുകളുടെയും ഡ്രോണുകളുടെയും ആക്രമണമാണ് ഇസ്രയേലിന് നേർക്കുണ്ടായത്. എന്നാൽ ഇസ്രായേലിന്റെ അയൺ ഡോം പ്രതിരോധ സംവിധാനവും അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ജോർദാൻ എന്നിവയുടെ സഹായത്തോടെ ഇവ വെടിവച്ചിട്ടതിനാലും ചെറിയ നാശനഷ്ടങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ.
Read Moreഒമാനിൽ ശക്തമായ മഴ; മലയാളിയുൾപ്പെടെ 12 പേർ മരിച്ചു; കാണാതായവർക്കായി തെരച്ചിൽ
മസ്കറ്റ്: ഒമാനിൽ ശക്തമായ മഴയിൽ മലയാളി ഉൾപ്പെടെ 12 പേർ മരിച്ചു. അടൂർ കടന്പനാട് സ്വദേശി സുനിൽകുമാറാണ് മരിച്ചത്. ഒഴുക്കില്‍പ്പെട്ട് കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കാണാതായ എട്ടു പേരില്‍ നാലു പേര് കുട്ടികളാണെന്നും സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് വിഭാഗം അറിയിച്ചു. സമദ് അല്‍ ശാനിൽ കാണാതായ മൂന്ന് കുട്ടികളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെയാണ് മരണം 12 ആയി ഉയര്‍ന്നത്. മസ്കറ്റ്, നോർത്ത് അൽ ബാത്തിന, സൗത്ത് അൽ ബാത്തിന, സൗത്ത് അൽ ശർഖിയ, നോർത്ത് അൽ ശർഖിയ, അൽ ദാഹിറ, അൽ ദഖിലിയ എന്നീ ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളിലാണ് ഇടിമിന്നലോടെയുള്ള മഴ ലഭിച്ചത്. വരും മണിക്കൂറുകളിലും ശക്തമായ മഴ തുടരുമെന്ന് ഒമാൻ സിവിൽ എവിയേഷൻ അതോറ്റിയുടെ കീഴിലുള്ള നാഷണൽ ഏർലി വാണിംഗ് സെന്റർ ഫോർ മൾട്ടിപ്പിൾ ഹസാർഡ്സ് അറിയിച്ചു. പൊതു ജനങ്ങൾ ജാഗ്രത പുലർത്തണമെന്നാണ്…
Read Moreചൈനീസ് ഇലക്ട്രിക് കാറുകൾക്ക് നിരോധനം
വാഷിംഗ്ടൺ ഡിസി: ചൈനീസ് ഇലക്ട്രിക് കാറുകളുടെ ഇറക്കുമതി നിരോധിക്കാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമേൽ സമ്മർദം. ചൈനീസ് ഇലക്ട്രിക് കാറുകൾ അമേരിക്കൻ വാഹന വ്യവസായത്തിന്റെ നിലനിൽപ്പിനു ഭീഷണിയാണെന്ന് യുഎസ് സെനറ്റിലെ ബാങ്കിംഗ് കമ്മിറ്റി അധ്യക്ഷൻ ഷെറോഡ് ബ്രൗൺ പ്രസിഡന്റിനു നല്കിയ കത്തിൽ ചൂണ്ടിക്കാട്ടി. ചൈനീസ് സർക്കാരിന്റെ പിന്തുണയോടെയുള്ള വഞ്ചനകൾ അമേരിക്കൻ വാഹനവ്യവസായ മേഖലയിൽ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടു.
Read Moreഭീകരാക്രമണത്തിനു പദ്ധതി; ജർമനിയിൽ കൗമാരക്കാർ അറസ്റ്റിൽ
ബെർലിൻ: ഇസ്ലാമിക് സ്റ്റേറ്റിനുവേണ്ടി ഭീകരാക്രമണത്തിനു തയാറെടുത്ത മൂന്നു കൗമാരക്കാരെ അറസ്റ്റ് ചെയ്തതായി ജർമൻ പോലീസ് അറിയിച്ചു. രണ്ടു പെൺകുട്ടികളും ഒരാൺകുട്ടിയും അടങ്ങുന്ന സംഘം ഡുസൽഡോർഫിൽനിന്നാണു പിടിയിലായത്. 15നും 16നും ഇടയിലാണ് ഇവരുടെ പ്രായം. കൊലപാതകമടക്കമുള്ള കുറ്റകൃത്യങ്ങൾക്കാണ് ഇവർ പദ്ധതിയിട്ടതെന്ന് പോലീസ് പറഞ്ഞെങ്കിലും കൂടുതൽ വിശദീകരണം നല്‍കിയില്ല. എന്നാൽ, ക്രൈസ്തവർക്കും പോലീസിനും നേർക്ക് പെട്രോൾ ബോംബ് എറിയാനും കത്തിയാക്രമണം നടത്താനുമാണു പദ്ധതിയിട്ടതെന്നു ജർമൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തോക്ക് കൈവശപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് അറസ്റ്റിലായത്. ഹമാസ്-ഇസ്രയേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇസ്ലാമിക ഭീകരാക്രമണങ്ങൾക്കെതിരേ കടുത്ത ജാഗ്രതയാണ് ജർമനി അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങൾ പുലർത്തുന്നത്. പുതുവത്സര രാവിൽ കൊളോണിലെ കത്തീഡ്രലിൽ ആക്രമണത്തിനു പദ്ധതിയിട്ട മൂന്നു പേർ നേരത്തേ ജർമൻ പോലീസിന്റെ പിടിയിലായിരുന്നു.
Read Moreഇറാന്റെ ആക്രമണം: മുൻകരുതലുമായി അമേരിക്കയും ബ്രിട്ടനും
വാഷിംഗ്ടൺ ഡിസി: ഇസ്രയേലിനു നേർക്ക് ഇറാന്റെ ആക്രമണം ആസന്നമെന്ന റിപ്പോർട്ടുകൾക്കിടെ മുൻകരുതലുമായി പാശ്ചാത്യ ശക്തികൾ. അമേരിക്ക ഇസ്രയേലിലുള്ള തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥർക്കു യാത്രാ മുന്നറിയിപ്പു നല്കി. ജറൂസലെം, ടെൽ അവീവ്, ബേർഷെബ എന്നീ നഗരങ്ങൾക്കു പുറത്തു പോകരുതെന്നും പോകണമെന്നുണ്ടെങ്കിൽ വലിയ ജാഗ്രത പുലർത്തണമെന്നുമാണ് എംബസി ജീവനക്കാരോടു നിർദേശിച്ചിരിക്കുന്നത്. ഇറാനിൽനിന്ന് ആക്രമണം ഉണ്ടാകാമെന്നും ഇതു പശ്ചിമേഷ്യാ സംഘർഷം വർധിപ്പിക്കാൻ ഇടയാക്കുമെന്നും ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു. ഫ്രാൻസ് ഇറാനിലുള്ള തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചുമാറ്റാൻ തുടങ്ങി. ഫ്രഞ്ച് പൗരന്മാർ വരുംദിവസങ്ങളിൽ ഇറാൻ, ലബനൻ, ഇസ്രയേൽ, പലസ്തീൻ പ്രദേശങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. റഷ്യയും സമാന മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ജർമനിയിലെ ലുഫ്താൻസ എയർലൈൻസ് ഇറേനിയൻ തലസ്ഥാനമായ ടെഹ്റാനിലേക്കുള്ള സർവീസുകൾ ശനിയാഴ്ച വരെ നിർത്തിവച്ചിരിക്കുകയാണ്. ഏപ്രിൽ ഒന്നിന് സിറിയയിലെ എംബസി ആക്രമിച്ച് ഉന്നത കമാൻഡർമാർ അടക്കം 13 വരെ വധിച്ച…
Read More