യുഎസ്: അക്രമികളിൽനിന്നു കാമുകിയെ രക്ഷിക്കാൻ ശ്രമിക്കവെ 14കാരന് ദാരുണാന്ത്യം. വ്യോമിംഗിൽ കാസ്പറിലെ ഈസ്റ്റ്രിഡ്ജ് മാളിലാണു സംഭവം. റോബർട്ട് ഡീൻ മഹർ എന്ന ആൺകുട്ടിയാണു കാമുകിയെ സുരക്ഷിതയാക്കാൻ ശ്രമിക്കുന്നതിനിടയിൽ കൊല്ലപ്പെട്ടത്. കാമുകി സഹായത്തിന് വിളിച്ചതിനെത്തുടർന്നാണു മഹർ മാളിലെത്തിയത്. താനും കൂട്ടുകാരിയും മാളിലാണെന്നും രണ്ടുപേർ തങ്ങളെ പിന്തുടരുകയാണെന്നുമാണു കാമുകി പറഞ്ഞത്. മാളിൽ എത്തിയപ്പോൾ 15 വയസുള്ള രണ്ടുപേർ പെൺകുട്ടികളെ പിന്തുടരുന്നതു കണ്ടു. ഇതു ചോദിക്കാൻ ചെന്ന മഹറിനെ ഇരുവരും ചേർന്ന് ആക്രമിച്ചു. മഹറിന്റെ വയറ്റിൽ രണ്ടു കുത്തേറ്റു. മഹറിനോടുണ്ടായ വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ് അവന്റെ കാമുകിയെ പിന്തുടർന്നതെന്നും ആക്രമണം നടത്തിയതെന്നുമാണ് റിപ്പോർട്ട്. ഏതാനും നാൾ മുന്‍പ് മഹർ പ്രതികളെ “ഫ്രീക്ക്സ്’ എന്ന് വിളിച്ചിരുന്നത്രെ. മഹറിന്റെ കമന്റുകൾക്ക് ചോര കൊണ്ടു പകരം വീട്ടാൻ വേണ്ടിയാണ് തങ്ങളത് ചെയ്തതെന്നായിരുന്നു പിടിയിലായ പ്രതികളുടെ മൊഴി.
Read MoreCategory: NRI
പാരീസിൽ മലയാളി വിദ്യാർഥികളുടെ താമസസ്ഥലത്ത് തീപിടിത്തം; പാസ്പോര്‍ട്ടടക്കം കത്തിനശിച്ചു
പാരീസ്: പാരീസിൽ മലയാളികളടക്കമുള്ള ഇന്ത്യൻ വിദ്യാർഥികൾ താമസിച്ചിരുന്ന കെട്ടിടത്തിൽ വൻതീപിടിത്തം. കൊളംബസില്‍ വിദ്യാർഥികൾ വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടത്തിലാണു കഴിഞ്ഞ ദിവസം വൈകിട്ടു തീപിടിത്തമുണ്ടായത്. ഒരു വിദ്യാര്‍ഥിക്കു പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല. മൊബൈൽ ഫോണും ധരിച്ചിരുന്ന വസ്ത്രവും ഒഴികെ മറ്റെല്ലാം കത്തിനശിച്ചതായി വിദ്യാര്‍ഥികള്‍ പറഞ്ഞു. പാസ്പോര്‍ട്ട് അടക്കമുള്ള രേഖകളും സർട്ടിഫിക്കറ്റുകളും നശിച്ചു.നഷ്ടപ്പെട്ട രേഖകള്‍ ലഭിക്കാൻ എംബസിയുടെ സഹായം തേടിയിരിക്കുകയാണു വിദ്യാര്‍ഥികൾ.
Read More4400 കോടി ഡോളറിന്റെ ബാങ്ക് തട്ടിപ്പ്; ശതകോടീശ്വരിക്ക് വധശിക്ഷ
ഹോ ചി മിൻ സിറ്റി: 4,400 കോടി ഡോളറിന്റെ വായ്പാതട്ടിപ്പു നടത്തിയ ശതകോടീശ്വരി ട്രുവോംഗ് മൈ ലാനി (67)ന് വിയറ്റ്നാം കോടതി വധശിക്ഷ വിധിച്ചു. 2011 മുതൽ സെയ്ഗോൺ കൊമേഴ്സ്യൽ ബാങ്കിൽ തട്ടിപ്പു നടത്തിയ ഈ റിയൽ എസ്റ്റേറ്റ് വ്യവസായി 2022ലാണ് അറസ്റ്റിലായത്. ഹോ ചി മിൻ സിറ്റിയിൽ സൗന്ദര്യവർധക വസ്തുക്കൾ വിറ്റിരുന്ന ട്രുവോംഗ്, 1986ൽ കമ്യൂണിസ്റ്റ് പാർട്ടി സാന്പത്തിക പരിഷ്കരണങ്ങൾക്കു മുതിർന്നപ്പോൾ റിയൽ എസ്റ്റേറ്റ് വ്യവസായത്തിലേക്കു കടക്കുകയായിരുന്നു. നൂറുകണക്കിന് ഷെൽ കന്പനികളിലൂടെയും ബിനാമികളിലൂടെയും സെയ്ഗോൺ ബാങ്കിന്റെ 90 ശതമാനം ഉടമസ്ഥാവകാശവും കയ്യാളിയ ട്രുവോംഗ് തന്റെ ഇഷ്ടക്കാരെ മാനേജർമാരായി നിയമിച്ചു. തുടർന്ന് ഷെൽ കന്പനികൾക്കു വായ്പ അനുവദിപ്പിച്ചു. ബാങ്കിന്റെ മൊത്തം വായ്പയുടെ 93 ശതമാനവും ട്രുവോംഗ് ആണു സ്വന്തമാക്കിയത്. ട്രുവോംഗിന്റെ ഹോങ്കോംഗുകാരനായ സന്പന്ന ഭർത്താവ് അടക്കം 85 പേർകൂടി കേസിൽ പ്രതികളാണ്. കമ്യൂണിസ്റ്റ് പാർട്ടി രാജ്യത്ത് നടത്തിയ…
Read Moreമക്കളെ വധിച്ചതുകൊണ്ട് വിട്ടുവീഴ്ചയ്ക്കില്ല; ഇസ്മയിൽ ഹനിയ
ദോഹ: തന്റെ മക്കളെ വധിച്ചതുകൊണ്ട് വെടിനിർത്തൽ ചർച്ചയിൽ ഹമാസ് വിട്ടുവീഴ്ചയ്ക്കു തയാറാകില്ലെന്ന് ഹമാസിന്റെ പരമോന്നത നേതാവ് ഇസ്മയിൽ ഹനിയ വ്യക്തമാക്കി. അതേസമയം, പ്രധാനമന്ത്രി നെതന്യാഹു അടക്കമുള്ള ഉന്നത നേതാക്കളെ അറിയിക്കാതെയാണ് ഇസ്രേലി സേന ഹനിയയുടെ മക്കളെ വധിച്ചതെന്ന് റിപ്പോർട്ടുണ്ട്. കഴിഞ്ഞദിവസം ഹനിയയുടെ മൂന്നു മക്കളും നാല് കൊച്ചുമക്കളും ഇസ്രേലി ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഗാസാ സിറ്റിക്കടുത്ത് അൽ ഷാറ്റി അഭയാർഥി ക്യാന്പിനു സമീപം ഇവർ സഞ്ചരിച്ച വാഹനം ആക്രമിക്കപ്പെടുകയായിരുന്നു. ഹനിയയുടെ മക്കളായ ഹസീം, അമീർ, മുഹമ്മദ്, കൊച്ചുമക്കളായ മോന, അമാൽ, ഖാലിദ്, റേസൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ഹനിയയുടെ മക്കൾ ഹമാസിന്റെ സായുധസേനയിൽ അംഗങ്ങളായിരുന്നുവെന്ന് ഇസ്രേലി സേന അറിയിച്ചു. ഈജിപ്തിൽ നടക്കുന്ന വെടിനിർത്തൽ ചർച്ചയിൽ ഹമാസിന്റെ കസ്റ്റഡിയിലുള്ള 40 ബന്ദികളെ വിട്ടയയ്ക്കുന്നതിനു പകരം ഇസ്രേലി ജയിലുകളിലുള്ള 900 പലസ്തീൻ തടവുകാരെ മോചിപ്പിക്കുന്ന കാര്യമാണു പരിഗണിക്കുന്നത്. 40 ബന്ദികൾ തങ്ങളുടെ പക്കലില്ലെന്ന്…
Read Moreയുകെയിൽ അനധികൃതമായി ജോലി ചെയ്തുവന്ന 12 ഇന്ത്യക്കാർ അറസ്റ്റിൽ
ലണ്ടൻ: യുകെയിൽ അനധികൃതമായി ജോലി ചെയ്തുവന്ന 12 ഇന്ത്യക്കാരെ ഇമിഗ്രേഷൻ അധികൃതർ അറസ്റ്റ് ചെയ്തു. വീസ വ്യവസ്ഥകൾ ലംഘിച്ച കുറ്റത്തിന് ഒരു സ്ത്രീയുൾപ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്ത്. ഇവർ കേക്ക്, കിടക്ക ഫാക്ടറികളിൽ ജോലി ചെയ്തുവരികയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് ഇവർ അറസ്റ്റിലായത്. ഇംഗ്ലണ്ട് വെസ്റ്റ് മിഡ്ലാൻഡ് മേഖലയിലെ കിടക്കനിർമാണ കമ്പനിയിൽ ജോലി ചെയ്തുവന്ന ഏഴ് പേരും തൊട്ടടുത്ത കേക്ക് ഫാക്ടറിയിൽ ജോലി ചെയ്തുവന്ന നാല് പേരുമാണ് ഇമിഗ്രേഷൻ എൻഫോഴ്സ്മെന്റിന്റെ പിടിയിലായത്. ഒരു വീട്ടിൽ ജോലിക്കു നിന്ന സ്ത്രീയും അറസ്റ്റിലായി. അറസ്റ്റിലായ നാലുപേരെ ഇന്ത്യയിലേക്ക് നാടുകടത്തുന്നതിനായി തടങ്കലിലാക്കി. എട്ടുപേരെ ഇമിഗ്രേഷൻ ഓഫീസിൽ പതിവായി റിപ്പോർട്ട് ചെയ്യണമെന്ന വ്യവസ്ഥയിൽ ജാമ്യത്തിൽവിട്ടു. നിയമവിരുദ്ധമായി തൊഴിലാളികളെ ജോലിക്കു നിർത്തിയ കുറ്റത്തിന് രണ്ട് കമ്പനികൾക്കും വൻതുക പിഴചുമത്തപ്പെടാം.
Read Moreചൈനയ്ക്കും സൗദിക്കുമിടയിൽ റഗുലർ വിമാന സർവീസ്
റിയാദ്: ചൈനയ്ക്കും സൗദി അറേബ്യക്കുമിടയിൽ റഗുലർ വിമാന സർവീസുകൾ നടത്താൻ ചൈന സതേൺ എയർലൈൻസിന് സിവിൽ ഏവിയേഷൻ അഥോറിറ്റി അംഗീകാരം നൽകി. ഏപ്രിൽ 16 മുതലാണ് റിയാദിൽനിന്ന് ബീജിംഗ്, ഗ്വാസ്നോ, ഷെൻഷൻ എന്നിവിടങ്ങളിലേക്കു വിമാനങ്ങളുണ്ടാവുക. യാത്രാവിമാനങ്ങൾക്ക് പുറമെ കാർഗോ വിമാനങ്ങളുമുണ്ടാവും. നാല് പാസഞ്ചർ വിമാനങ്ങളും മൂന്ന് എയർ കാർഗോ വിമാനങ്ങളുമാണ് സർവിസ് നടത്തുക. എയർ കണക്റ്റിവിറ്റി വർധിപ്പിക്കുന്നതിനും വ്യോമഗതാഗത ശൃംഖല വികസിപ്പിക്കുന്നതിനുമുള്ള ജനറൽ സിവിൽ ഏവിയേഷൻ അഥോറിറ്റിയുടെ നീക്കങ്ങളുടെ ഭാഗമാണു നടപടി.
Read Moreപാക്കിസ്ഥാനിൽ തീർഥാടക വാഹനം മറിഞ്ഞു 13 മരണം
കറാച്ചി: പാക്കിസ്ഥാനിൽ തീർഥാടകർ സഞ്ചരിച്ച ട്രക്ക് കുഴിയിൽവീണു 13 പേർ മരിച്ചു. 30 പേർക്കു പരിക്കേറ്റു. പാക്കിസ്ഥാനിലെ തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഹബ് സിറ്റിയിലാണ് അപകടമുണ്ടായത്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് പോലീസ് അറിയിച്ചു. പരിക്കേറ്റവർ സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. തീർഥാടന കേന്ദ്രത്തിലേക്കു പോയവരാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗതയിലെത്തിയ വാഹനം റോഡിന്റെ വശത്തുള്ള അഗാധമായ കുഴിയിലേക്കു വീഴുകയായിരുന്നു.
Read Moreകുടിയേറിയ 5 ലക്ഷം മൂങ്ങകളെ അമേരിക്ക കൊല്ലും!
ഒറിഗോൺ: അമേരിക്കയിൽ അഞ്ചു ലക്ഷത്തോളം മൂങ്ങകളെ കൊന്നൊടുക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. കാലിഫോർണിയ, വാഷിംഗ്ടൺ, ഒറിഗോൺ സംസ്ഥാനങ്ങളിലേക്കു കിഴക്കൻ അമേരിക്കൻ സംസ്ഥാനങ്ങളിൽനിന്നു കുടിയേറിയ ബാർഡ് ഔൾ എന്ന ഇനത്തിൽപ്പെട്ട മൂങ്ങകളെയാണു കൊന്നൊടുക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. തദ്ദേശീയ ഇനമായ സ്പോട്ടട് മൂങ്ങകളെ സംരക്ഷിക്കുകയാണു കൂട്ടക്കൊലയുടെ ലക്ഷ്യം. ഇത്തരമൊരു കടുത്ത നടപടി അവലംബിച്ചില്ലെങ്കിൽ പ്രാദേശിക ഇനം വംശനാശം സംഭവിക്കുമെന്നു വനംവകുപ്പ് വിശദീകരിക്കുന്നു. മൂന്നു ദശാബ്ദത്തിനുള്ളിലാണ് അഞ്ചു ലക്ഷം ബാർഡ് ഇനം മൂങ്ങകളെ വെടിവച്ചു കൊന്നൊടുക്കുക. കഴിഞ്ഞവർഷം നവംബർ മാസത്തിൽ അവതരിപ്പിച്ച ഇക്കാര്യം അടുത്തിടെയാണ് അമേരിക്കയിൽ ചർച്ചയായത്. ഈ ശിപാർശയ്ക്കെതിരേ പരിസ്ഥിതിസ്നേഹികളും മൃഗസംരക്ഷകരും രംഗത്തെത്തിയിട്ടുണ്ട്. ഇത്രയധികം എണ്ണത്തെ കൊല്ലാനുള്ള നീക്കം സ്വാഭാവിക ആവാസമേഖലയുടെ താളം കെടുത്തുമെന്നും അധിനിവേശ മൂങ്ങകളെ കൊല്ലുന്പോൾ അക്കൂട്ടത്തിൽ തദ്ദേശീയ മൂങ്ങകളും വൻതോതിൽ കൊല്ലപ്പെടുമെന്നും ശിപാർശയെ എതിർക്കുന്നവർ വാദിക്കുന്നു. സ്വാഭാവിക ആവാസസ്ഥലങ്ങളിൽ മനുഷ്യന്റെ കൈ കടത്തലുകളുണ്ടായതാണു മൂങ്ങകൾ ഇത്തരത്തിൽ പലായനം…
Read Moreഅമേരിക്കയിൽ ഈദുൽഫിത്തർ ആഘോഷത്തിനിടെ വെടിവയ്പ്; ആക്രമികൾ 30 തവണ നിറയൊഴിച്ചു, 3 പേർക്കു പരിക്ക്
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ ഈദുൽഫിത്തർ ആഘോഷത്തിനിടെ രണ്ടു സംഘങ്ങൾ തമ്മിലുള്ള വെടിവയ്പിൽ മൂന്നു പേർക്കു പരിക്കേറ്റു. ഫിലാഡൽഫിയയിലെ പാർക്കിലാണു സംഭവം. സംഭവസമയം ആയിരത്തോളം ആളുകൾ ഇവിടെയുണ്ടായിരുന്നുവെന്നും ആക്രമികൾ 30 തവണ നിറയൊഴിച്ചുവെന്നും പോലീസ് കമ്മീഷണർ മാധ്യമങ്ങളോടു പറഞ്ഞു. സംഭവത്തിൽ കൗമാരക്കാരൻ ഉൾപ്പെടെ അഞ്ചു പേരെ അറസ്റ്റ് ചെയ്തതായും അഞ്ചു തോക്കുകൾ കണ്ടെടുത്തതായും പോലീസ് അറിയിച്ചു.
Read Moreഇന്ത്യൻ ദേശീയ പതാകയെ അപമാനിച്ചതിൽ മുൻ മാലിദ്വീപ് മന്ത്രി മാപ്പു പറഞ്ഞു
മാലി: ഇന്ത്യൻ ദേശീയപതാകയെ അനാദരിക്കുന്ന ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിനെച്ചൊല്ലിയുള്ള വിവാദത്തെത്തുടർന്ന് സസ്പെൻഡ് ചെയ്യപ്പെട്ട മാലിദ്വീപ് മന്ത്രി മറിയം ഷിയൂന ക്ഷമാപണം നടത്തി. മാലദ്വീപിലെ പ്രതിപക്ഷ പാർട്ടിയായ എംഡിപിയോടുള്ള എന്റെ പ്രതികരണത്തിന്റെ ഭാഗമായി ഉപയോഗിച്ച ചിത്രം ഇന്ത്യൻ പതാകയുമായി സാമ്യമുള്ളതാണെന്നു ശ്രദ്ധയിൽപ്പെട്ടു. ഇത് മനഃപൂർവമായിരുന്നില്ല. ഇതുമൂലമുണ്ടായ തെറ്റിദ്ധാരണയിൽ ആത്മാർഥമായി ഖേദിക്കുന്നു- അവർ എക്സിൽ കുറിച്ചു. ഇന്ത്യയുമായുള്ള ബന്ധത്തെ മാലിദ്വീപ് ആഴത്തിൽ വിലമതിക്കുന്നതായും രാജ്യത്തെ ബഹുമാനിക്കുന്നതായും ഷിയൂന കൂട്ടിച്ചേർത്തു. മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ ഭരണകക്ഷിയിൽ പെട്ടയാളാണു മറിയം ഷിയൂന.
Read More