കാബൂൾ: അഫ്ഗാനിസ്ഥാനിലുണ്ടായ കനത്ത മഞ്ഞുവീഴ്ചയിൽ 15 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. കഴിഞ്ഞ മൂന്ന് ദിവസമായി അഫ്ഗാനിലെ വിവിധ പ്രവിശ്യകളിലുണ്ടായ മഞ്ഞുവീഴ്ചയിലാണ് ആളുകൾക്ക് ജീവൻ നഷ്ടമായത്. കന്നുകാലികൾ ഉൾപ്പെടെ പതിനായിരത്തോളം മൃഗങ്ങൾ ചത്തതായാണ് വിവരം. വരും ദിവസങ്ങളിലും മഞ്ഞുവീഴ്ച തുടരുമെന്നാണ് റിപ്പോർട്ട്. മഞ്ഞുവീഴ്ചയെ തുടർന്നു നിരവധി റോഡുകൾ തടസപ്പെട്ടു. ദുരിതബാധിതർക്ക് ഭക്ഷണവും കന്നുകാലികൾക്ക് കാലിത്തീറ്റയും വിതരണം ചെയ്യാനും, മഞ്ഞുവീഴ്ചയെ തുടർന്ന് ഒറ്റപ്പെട്ടവരെ രക്ഷിക്കാനും നടപടികൾ പുരോഗമിക്കുകയാണ്.
Read MoreCategory: NRI
മകളെ തിരിച്ചു കിട്ടണേയെന്ന പ്രാര്‍ഥനയുമായി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി യെമനിലേക്ക്
കൊച്ചി: “എന്റെ കുഞ്ഞിനെ ഒരു നോക്കു കാണണം. വര്‍ഷങ്ങളായി ഞാനതിന് കൊതിക്കുകയാണ്. അവള് അവിടെ തീ തിന്നു കഴിയുകയാണ്. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബത്തെ നേരില്‍ക്കണ്ട് മാപ്പ് ചോദിക്കണം. എന്റെ അമ്മയെ കാണാന്‍ പ്രേമാമ്മ എപ്പോഴാണ് പോകുന്നതെന്ന് കൊച്ചുമോള് ചിന്നു എന്നും ചോദിക്കും. കേസ് ഉണ്ടായ ഉടന്‍ ഒരു അഭിഭാഷകനെ ഏര്‍പ്പാടാക്കാന്‍ 50,000 രൂപ മകള്‍ ആവശ്യപ്പെട്ടിരുന്നു. അന്നത് കൊടുക്കാന്‍ നിവൃത്തിയില്ലായിരുന്നു. അതിന്റെ വിഷമം എന്നെ മരണംവരെ വേട്ടയാടും. മകള്‍ ജയിലിലായതിനു ശേഷം കിടപ്പാടം വരെ വില്‍ക്കേണ്ടിവന്നു. എന്റെ കുഞ്ഞിനെ തമ്പുരാന് തിരിച്ചു തരുമെന്ന പ്രതീക്ഷയുണ്ട്.’ യെമന്‍ പൗരന് തലാല്‍ അബ്ദുള്‍ മഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയുടെ വാക്കുകളാണിത്. നിമിഷപ്രിയയെ കാണാന്‍ അമ്മ പ്രേമകുമാരി ഈ മാസം എട്ടിന് യെമനിലേക്കു പുറപ്പെടും. വീസ നടപടികള്‍ പൂര്‍ത്തിയായതോടെ എട്ടിന് മുംബൈയില്‍…
Read Moreആഗോളതലത്തിൽ എണ്ണവില കൂടി; പെട്രോൾ, ഡീസൽ വില കൂട്ടി യുഎഇ
അബുദാബി: ആഗോളതലത്തിൽ എണ്ണവില ഉയരുന്നതിന്റെ അടിസ്ഥാനത്തിൽ യുഎഇയിലും പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു.ഇന്ന് അർധരാത്രി മുതലാണ് വിലവർധന നടപ്പിലാവുക. ഇന്ധന വില തീരുമാനിക്കുന്ന സമിതിയാണ് യുഎഇയിൽ 2024 മാർച്ചിലെ പുതിയ ഇന്ധന നിരക്കുകൾ പുറത്തിറക്കിയത്. എല്ലാ വിഭാഗങ്ങളിലും കാര്യമായ വർധനയാണ് ഇക്കുറിയുള്ളത്. അന്താരാഷ്ട്ര എണ്ണ വിപണിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഏറ്റക്കുറച്ചിലുകൾ പ്രാദേശിക ഇന്ധന വില നിർണയത്തെ ബാധിച്ചിട്ടുണ്ടെന്ന് ഇന്ധന വില തീരുമാനിക്കുന്ന സമിതി വ്യക്തമാക്കി. മാർച്ചിലെ പുതിയ വില പ്രകാരം സൂപ്പർ-98 പെട്രോൾ ലിറ്ററിന് 3.03 ദിർഹം നൽകേണ്ടിവരും. ഫെബ്രുവരി മാസത്തിൽ യുഎഇയിൽ സൂപ്പർ-98 പെട്രോൾ ലിറ്ററിന് 2.88 ദിർഹമായിരുന്നു വില. സ്പെഷൽ 95 പെട്രോളിനാകട്ടെ പുതിയ വില പ്രകാരം ലിറ്ററിന് 2.92 ദിർഹമാണ് നൽകേണ്ടത്. കഴിഞ്ഞ മാസം ഇത് 2.76 ദിർഹമായിരുന്നു. ഇ-പ്ലസ് കാറ്റഗറി പെട്രോൾ ലിറ്ററിന്റെ വില 2.69 ദിർഹത്തിൽനിന്ന് 2.85 ദിർഹമാക്കി. ഡീസൽ വില…
Read Moreബംഗ്ലാദേശിൽ ബഹുനില കെട്ടിടത്തിലെ തീപിടിത്തത്തിൽ 43 മരണം; പരിക്കേറ്റ നിരവധിപേർ ആശുപത്രിയിൽ
ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ച് 43 പേർ മരിച്ചു. നാൽപതിലധികം പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി ഏഴ് നിലകളുള്ള കെട്ടിടത്തിനാണ് തീപിടിച്ചത്. ഇതുവരെ 43 പേർ തീപിടിത്തത്തിൽ മരിച്ചുവെന്ന് ബംഗ്ലാദേശ് ആരോഗ്യമന്ത്രി സാമന്ത ലാൽ സെൻ പറഞ്ഞു. പരിക്കേറ്റ 40 പേർ നഗരത്തിലെ പ്രധാന ആശുപത്രികളിൽ ചികിത്സയിലാണെന്നും സെൻ പറഞ്ഞു. വ്യാഴാഴ്ച രാത്രി പ്രാദേശിക സമയം 9.50 ന് ധാക്കയിലെ ബെയ്ലി റോഡിലെ ഒരു പ്രശസ്തമായ ബിരിയാണി റെസ്റ്റോറന്റിലാണ് തീപിടിത്തമുണ്ടായത്. പിന്നീട് തീ മുകളിലത്തെ നിലകളിലേക്ക് പടരുകയുമായിരുന്നു. അഗ്നിശമന സേനാംഗങ്ങൾ രണ്ട് മണിക്കൂർ കൊണ്ടാണ് തീ നിയന്ത്രണ വിധേയമാക്കിയതെന്ന് ഫയർ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥൻ മുഹമ്മദ് ഷിഹാബ് പറഞ്ഞു. 75 പേരെ അവർ ജീവനോടെ രക്ഷിച്ചതായി അഗ്നിശമനസേനയുടെ പ്രസ്താവനയിൽ പറയുന്നു.
Read Moreഅവസാന തടസവും നീങ്ങി; സ്വീഡന് നാറ്റോ അംഗത്വം
ബുഡാപെസ്റ്റ്: ഹംഗേറിയൻ പാർലമെന്റും അംഗീകാരം നൽകിയതോടെ സ്വീഡൻ നാറ്റോ അംഗത്വത്തിലേക്ക്. ഹംഗറി പാർലമെന്റിന്റെ അനുമതിയായിരുന്നു നാറ്റോ അംഗത്വത്തിന് സ്വീഡനു മുന്നിലുണ്ടായിരുന്ന ഒടുവിലത്തെ തടസം. തുർക്കിയും എതിർപ്പു പ്രകടിപ്പിച്ചിരുന്നെങ്കിലും അമേരിക്കയുടെ ഇടപെടലിൽ സ്വീഡന്റെ നാറ്റോ പ്രവേശനത്തിന് അംഗീകാരം നൽകുകയായിരുന്നു. എന്നാൽ, റഷ്യൻ പ്രസിഡന്റ് പുടിന്റെ സമ്മർദത്തെത്തുടർന്ന് ഹംഗറി തടസമായി നിൽക്കുകയായിരുന്നു. രണ്ടു വർഷമായി തുടർന്നുവന്ന നയതന്ത്ര ശ്രമങ്ങൾക്കൊടുവിലാണ് ഹംഗറി അയഞ്ഞതും ഇന്നലെ പാർലമെന്റിൽ വോട്ടെടുപ്പിലൂടെ സ്വീഡന്റെ ആവശ്യം അംഗീകരിക്കുകയും ചെയ്തത്. നീക്കങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി സ്വീഡിഷ് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റർസൻ കഴിഞ്ഞ വെള്ളിയാഴ്ച ബുഡാപെസ്റ്റിൽ എത്തുകയും ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഒർബാനുമായി ചർച്ച നടത്തുകയും ചെയ്തു. അനുനയ നീക്കങ്ങളുടെ ഭാഗമായി ഹംഗറിക്ക് നാല് സ്വീഡിഷ് നിർമിത ഗ്രിപെൻ യുദ്ധവിമാനങ്ങൾ നൽകും. സ്വീഡൻകൂടി അംഗമാകുന്നതോടെ നാറ്റോയിലെ അംഗസംഖ്യ 32 ആകും. കഴിഞ്ഞ വർഷം ഫിൻലൻഡ് നാറ്റോയിലെ 31-ാമത്തെ അംഗമായിരുന്നു. ഒരു…
Read Moreകത്തോലിക്കാ പള്ളിയിൽ ഭീകരാക്രമണം; 15 പേർ കൊല്ലപ്പെട്ടു
സാഹെൽ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിലെ കത്തോലിക്കാ പള്ളിയിൽ ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കിടെ ഇസ്ലാമിക ഭീകരർ നടത്തിയ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. വടക്കുകിഴക്കൻ മേഖലയിലെ സാഹെൽ പ്രവിശ്യയിലെ എസാകെയ്ൻ ഗ്രാമത്തിലായിരുന്നു ആക്രമണം. മാലി, നൈജർ രാജ്യങ്ങളുടെ അതിർത്തിയിലാണ് ഈ ഗ്രാമം. 12 പേർ സംഭവസ്ഥലത്തും മൂന്നു പേർ ആശുപത്രിയിലുമാണു മരിച്ചതെന്ന് ഡോറി രൂപത വികാരി ജനറൽ ജീൻ പിയർ സവാദോഗോ പറഞ്ഞു. ബുർക്കിന ഫാസോയിൽ മൂന്നു വർഷമായിഇസ്ലാമിക ഭീകരരുടെ ആക്രമണം വർധിച്ചുവരികയാണ്. നിരവധി പള്ളികൾ ആക്രമിക്കപ്പെട്ടു. രാജ്യത്തിന്റെ മൂന്നിലൊന്നു ഭാഗം ഭീകരരുടെ നിയന്ത്രണത്തിലാണ്. 20,000 പേരാണ് രാജ്യത്തു കൊല്ലപ്പെട്ടത്. ബുർക്കിന ഫാസോയിലെ 2.4 കോടി ജനങ്ങളിൽ 20 ലക്ഷം പേർ പലായനം ചെയ്തു. സാഹെൽ പ്രവിശ്യയിൽ അൽ-ഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ രൂക്ഷ ആക്രമണമാണു നടത്തുന്നത്. ജിഹാദികളെ തുരത്താൻ, ആവശ്യമെങ്കിൽ റഷ്യൻ സൈന്യത്തെ ബുർക്കിന…
Read Moreറിയം നവാസ് പാക്കിസ്ഥാനിലെ ആദ്യ വനിതാ മുഖ്യമന്ത്രി
ലാഹോർ: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യ മുഖ്യമന്ത്രിയായി പിഎംഎൽ-എൻ നേതാവ് മറിയം നവാസ് (50) അധികാരമേറ്റു. പാക്കിസ്ഥാന്റെ ചരിത്രത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രിയാണ് മറിയം. രാജ്യത്തെ ഓരോ വനിതയ്ക്കുമുള്ള അംഗീകാരമാണിതെന്ന് മറിയം പറഞ്ഞു. മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ മകളായ മറിയം പാർട്ടി സീനിയർ വൈസ് പ്രസിഡന്റാണ്. 12 കോടി ജനങ്ങളുള്ള പഞ്ചാബ് ആണു പാക്കിസ്ഥാനിൽ ഏറ്റവും ജനസംഖ്യയുള്ള പ്രവിശ്യ. മുഖ്യമന്ത്രിസ്ഥാനത്തേക്ക് മറിയത്തിന് 220 പേരുടെ പിന്തുണ ലഭിച്ചു. പിടിഐ പിന്തുണച്ച എസ്ഐസിയിലെ റാണാ അഫ്താബ് ആയിരുന്നു എതിർ സ്ഥാനാർഥി. ഇദ്ദേഹത്തിന്റെ പാർട്ടിയായ എസ്ഐസി വോട്ടെടുപ്പ് ബഹിഷ്കരിച്ചു. എസ്ഐസിക്ക് 103 അംഗങ്ങളാണുള്ളത്.
Read Moreദേശീയപതാകയെ അധിക്ഷേപിച്ച ഇമാമിനെ ഫ്രാൻസ് പുറത്താക്കി
പാരീസ്: ദേശീയ പതാകയെ അധിക്ഷേപിച്ചു സംസാരിച്ച ഇമാമിനെ ഫ്രഞ്ച് സർക്കാർ പുറത്താക്കി. ടുണീഷ്യൻ വംശജനായ മാഹ്ജൊബ് മാജൊബിനെയാണു പുറത്താക്കിയത്. ദക്ഷിണ ഫ്രാൻസിലെ മോസ്കിൽ മതപ്രഭാഷണം നടത്തവെയായിരുന്നു ഇമാമിന്റെ രാജ്യവിരുദ്ധ പ്രസ്താവന. മൂന്നു നിറങ്ങളുള്ള ദേശീയപതാക പൈശാചികമാണെന്നായിരുന്നു വിവാദ പരാമർശം. എന്നാൽ, തന്റെ പരാമർശം അധികൃതർ വളച്ചൊടിക്കുകയായിരുന്നുവെന്ന് ഇമാം പ്രതികരിച്ചു. അറസ്റ്റ് ചെയ്തു 12 മണിക്കൂറിനകം ഇമാമിനെ രാജ്യത്തുനിന്ന് പുറത്താക്കിയതായി ആഭ്യന്തരമന്ത്രി ജെറാൾഡ് ദാർമാനിൻ പറഞ്ഞു. നേരത്തെതന്നെ വിദ്വേഷപ്രസംഗത്തിന്റെ പേരിൽ അധികൃതർ ഇദ്ദേഹത്തെ നോട്ടമിട്ടിരുന്നു. അടുത്തിടെ പാശ്ചാത്യരാജ്യങ്ങൾക്കെതിരേ പ്രസംഗിച്ച ഈജിപ്ഷ്യൻ വംശജനായ ഇമാമിനെയും നാടു കടത്തിയിരുന്നു.
Read Moreറഷ്യൻ ആക്രമണത്തിൽ 31,000 സൈനികർ കൊല്ലപ്പെട്ടു: സെലൻസ്കി
കീവ്: റഷ്യയുമായുള്ള യുദ്ധത്തിൽ രണ്ടുവർഷത്തിനിടെ യുക്രെയ്ന് 31,000 സൈനികരെ നഷ്ടമായെന്നു പ്രസിഡന്റ് വൊളൊദിമിർ സെലൻസ്കി. റഷ്യൻ സൈനിക പദ്ധതിയെ സഹായിക്കുമെന്നതിനാൽ യുദ്ധത്തിൽ പരിക്കേറ്റ സൈനികരുടെ എണ്ണം വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. യുദ്ധം മൂന്നാം വർഷത്തിലേക്കു കടക്കുന്ന സാഹചര്യത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, പാശ്ചാത്യരാജ്യങ്ങളിൽനിന്നു യുക്രെയ്നു വാഗ്ദാനം ചെയ്ത സഹായങ്ങളിൽ പകുതിയും വൈകുകയാണെന്നും ഇത് ജീവനും ഭൂപ്രകൃതിയും നഷ്ടപ്പെടാനിടയാക്കുന്നതായും പ്രതിരോധമന്ത്രി റസ്താം ഉമെറോവ് പറഞ്ഞു. യുദ്ധത്തിൽ റഷ്യയ്ക്ക് 40,000ത്തിനും 50,000ത്തിനുമിടയിൽ സൈനികരെ നഷ്ടമായെന്നാണു പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Read Moreഒമാനിൽ പൊടിക്കാറ്റിന് സാധ്യത; വാഹനം ഓടിക്കുന്നവർ ജാഗ്രത പുലർത്തണം
മസ്ക്കറ്റ്: ഒമാനിലെ വിവിധ പ്രദേശങ്ങളിൽ പൊടിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്. മസ്ക്കറ്റ്, തെക്കൻ ശർഖിയ, അൽ വുസ്ത, അൽ ദാഖിലിയ, അൽ ദാഹിറ, അൽ ബുറേമി എന്നീ ഗവർണറേറ്റുകൾക്കാണ് സിവിൽ ഏവിയേഷൻ സമതിയുടെ മുന്നറിയിപ്പ്. തിങ്കളാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ മൂന്നിന് ആരംഭിച്ച് വൈകിട്ട് മൂന്ന് വരെ പൊടിക്കാറ്റ് തുടരുമെന്നാണ് അറിയിപ്പ്. 15 മുതൽ 35 നോട്സ് വേഗതയിൽ തെക്കുകിഴക്കൻ കാറ്റ് വിശാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. പൊടിക്കാറ്റിനുള്ള സാധ്യതയുള്ളതിനാൽ ദ്യശ്യപരിധി കുറയാൻ സാദ്യതയുണ്ട്. ഇതിനാൽ വാഹനങ്ങൾ ഓടിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും നിർദേശം നൽകിയിട്ടുണ്ട്. കഴിവതും പുറത്തേക്ക് പോകുന്നത് ഒഴിവാക്കുക, അത്യാവശ്യമെങ്കിൽ മാത്രം പുറത്ത് പോകുക, വാഹനങ്ങൾ ഓടിക്കുന്നവർ വേഗത കുറച്ച് കാഴ്ച പരിധി ഉറപ്പാക്കണമെന്ന് മുന്നറിയിപ്പുണ്ട്. പൊടിക്കാറ്റ് ഉയരുന്നതിനാൽ മാസ്കും, കണ്ണടയും ഉപയോഗിക്കുക തുടങ്ങിയ നിർദേശങ്ങളാണ് ഒമാൻ സിവിൽ ഏവിയേഷൻ സമിതി പുറത്തിറക്കിയിട്ടുള്ള ജാഗ്രതാ നിർദ്ദേശത്തിൽ പറയുന്നത്.
Read More