കീവ്: റഷ്യൻ ചാരവിമാനം തകർത്തായി യുക്രെയ്ൻ. ഇന്നലെ റഷ്യൻ എ50 നിരീക്ഷണ വിമാനം നശിപ്പിച്ചതായി എയർഫോഴ്സ് കമാൻഡർ മൈക്കോള ഒലെഷ്ചുക്ക് പറഞ്ഞു. റോസ്തോവ് ഓണ്‍ ഡോണിനും ക്രാസ്നോദറിനും ഇടയിലുള്ള പ്രദേശത്തുവച്ചാണ് വിമാനം തകർത്തത്. വ്യോമസേനയും ഇന്റലിജൻസ് ഡയറക്ടറേറ്റും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത്. കനേവ്സ്കോയ് ജില്ലയിലെ ചതുപ്പുനിലത്തിൽ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്.
Read MoreCategory: NRI
ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ ഹാസ്യനടന്റെ വീടു തകർന്നു; 23 പേർ കൊല്ലപ്പെട്ടു
ഗാസ: ഇസ്രയേൽ വ്യോമാക്രമണത്തിൽ പലസ്തീനിലെ പ്രശസ്ത ഹാസ്യനടന്റെ വീട് തകർന്ന് 23 പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കേറ്റു. സെൻട്രൽ ഗാസയിലെ ദേർ അൽ-ബലാഹിലുള്ള ഹാസ്യനടൻ മഹ്മൂദ് സുവൈറ്ററിന്റെ വീടാണ് വ്യോമാക്രമണത്തിൽ തകർന്നത്. സ്ത്രീകളും കുട്ടികളുമാണ് മരിച്ചവരിൽ ഭൂരിഭാഗവും. ഒരു കുടുംബത്തിലെ അംഗങ്ങളാണു മരിച്ചവരെല്ലാം. ഹമാസിന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്തെ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ സുവൈറ്ററിന് ഇൻസ്റ്റാഗ്രാമിൽ 1.2 ദശലക്ഷത്തിലധികം ആരാധകരുണ്ട്. അതേസമയം യുദ്ധാനന്തര ഗാസയുടെ ഭാവി സംബന്ധിച്ച പദ്ധതിരേഖ ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പുറത്തിറക്കി. ഇതു പ്രകാരം ഗാസയുടെ സുരക്ഷാ ചുമതല അനിശ്ചിത കാലത്തേക്ക് ഇസ്രയേലിനായിരിക്കും. ഇസ്രേലിവിദ്വേഷം പേറുന്ന ഗ്രൂപ്പുകളുമായി ബന്ധമില്ലാത്ത പലസ്തീനികൾക്കായിരിക്കും ഭരണച്ചുമതല. വെസ്റ്റ് ബാങ്കിലെ പലസ്തീൻ അഥോറിറ്റിയെക്കുറിച്ച് രേഖയിൽ പരാമർശമില്ല. യുദ്ധാനന്തര ഗാസ പലസ്തീൻ അഥോറിറ്റിയുടെ നിയന്ത്രണത്തിൽ കൊണ്ടുവരണമെന്നാണ് അമേരിക്കയുടെ ആഗ്രഹം. നെതന്യാഹു നേരത്തേ തന്നെ ഇതിൽ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
Read Moreഗൂഗിൾ പേ സേവനം അവസാനിപ്പിക്കുന്നു
ന്യൂഡൽഹി: ഓൺലൈൻ പേയ്മെന്റ് ആപ്പായ ഗൂഗിൾ പേ ചില രാജ്യങ്ങളിൽ സേവനം അവസാനിപ്പിക്കുന്നു. അമേരിക്കയടക്കം രാജ്യങ്ങളിൽ ഗൂഗിൾ പേയുടെ സേവനം അവസാനിപ്പിക്കാനാണ് ഗൂഗിളിന്റെ തീരുമാനം. അമേരിക്കയിൽ ഗൂഗിൾ വാലറ്റിനാണ് കൂടുതൽ ഉപയോക്താക്കളുള്ളത്. ഇതാണ് ഗൂഗിൾ പേ സേവനം അവസാനിപ്പിക്കാൻ കാരണം. ഗൂഗിൾ വാലറ്റ് എന്ന പുതിയ ആപ്പിലേക്ക് മാറാനാണ് ഉപയോക്താക്കൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ജൂൺ നാല് വരെയെ അമേരിക്കയിലെ ഗൂഗിൾ പേ സേവനം ലഭ്യമാകുകയുള്ളൂ. അതേസമയം ഇന്ത്യയിലും സിംഗപ്പൂരിലും ഗൂഗിൾ പേ നിലവിലെ രീതിയിൽതന്നെ സേവനം തുടരും.
Read Moreകാഷ്മീരിൽ ഹിമപാതം റഷ്യൻ പൗരൻ മരിച്ചു
ശ്രീനഗർ: ജമ്മു കാഷ്മീരിലെ ഗുൽമാർഗിലുണ്ടായ ഹിമപാതത്തിൽ റഷ്യൻ പൗരൻ മരിച്ചു. റഷ്യയിൽനിന്നുള്ള ഏഴ് സ്കീയർമാരാണ് അപകടത്തിൽപെട്ടത്. ഇതിൽ ആറുപേരെa രക്ഷപ്പെടുത്തി. അഫർവത് പ്രദേശത്തെ ഖിലൻ മാർഗിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് ഹിമപാതമുണ്ടായത്. ഏഴംഗ റഷ്യൻ സംഘം ഗൈഡിനൊപ്പം സ്കീയിംഗ് അനുമതിയില്ലാത്ത ആർമി റിഡ്ജ് പ്രദേശത്ത് എത്തുകയായിരുന്നു. ഹിമപാതമുണ്ടാകുമെന്നുള്ള മുന്നറിയിപ്പ് അവഗണിച്ചാണു സംഘം എത്തിയത്.
Read Moreനവാൽനിയുടെ ഭാര്യയെയും മകളെയും കണ്ട് ബൈഡൻ
മോസ്കോ: ജയിലില്‍ മരിച്ച റഷ്യന്‍ പ്രതിപക്ഷ നേതാവും പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ വിമർശകനുമായ അലക്സി നവാല്‍നിയുടെ ഭാര്യയെയും മകളെയും സന്ദർശിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. സാൻ ഫ്രാൻസിസ്കോയിലെ ഹോട്ടലിൽ എത്തിയാണ് നവാൽനിയുടെ ഭാര്യ യൂലിയയെയും മകൾ ഡാഷയെയും കണ്ടത്. ഡാഷ കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് സർവകലാശാലയിലെ വിദ്യാർഥിനിയാണ്. അതേസമയം, അലക്സി നവാല്‍നിയുടെ മൃതദേഹം രഹസ്യമായി സംസ്കരിക്കുന്നതിനെ എതിർത്ത് മാതാവ് ല്യൂഡ്മില നവാൽനയ രംഗത്തെത്തി. മകന്റെ ഭൗതികശരീരം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ല്യൂഡ്മില ഫയൽ ചെയ്ത കേസ് മാർച്ച് നാലിനു കോടതി പരിഗണിക്കും.
Read Moreസൈന്യത്തെ മോശമായി ചിത്രീകരിച്ചുവെന്നാരോപണം; റഷ്യൻ യുദ്ധ ബ്ലോഗർ ജീവനൊടുക്കി
മോസ്കോ: റഷ്യൻ മിലിട്ടറി ബ്ലോഗർ ആന്ദ്രേ മോറോസോവ് (44) സ്വയം വെടിവച്ച് ജീവനൊടുക്കി. യുക്രെയ്നിലെ യുദ്ധത്തിനിടെ റഷ്യൻ സൈന്യം നേരിട്ട വൻ നാശത്തെക്കുറിച്ച് അറിയിച്ചതിനെത്തുടർന്ന് മോറോസോവ് വലിയ വിമർശനത്തിനിരയായിരുന്നു. അതേസമയം, മരണത്തിന് ഉത്തരവാദികൾ ക്രെംലിനാണെന്ന് മോറോസോവിനെ പിന്തുണയ്ക്കുന്നവർ കുറ്റപ്പെടുത്തി. യുക്രെയ്നിൽ സൈനികനായി പ്രവർത്തിച്ചയാളാണ് മോറോസോവ്. ഒക്ടോബറിനു ശേഷം കിഴക്കൻ യുക്രെയ്നിലെ അവ്ദിവ്ക മേഖലയിൽ 16,000 റഷ്യൻ സൈനികർ കൊല്ലപ്പെട്ടുവെന്ന് ഈയിടെ മോറോസോവ് വെളിപ്പെടുത്തിയിരുന്നു. സൈന്യത്തെ മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ച് റഷ്യൻ സൈനിക മേധാവികൾ രംഗത്തുവന്നു. പോസ്റ്റ് പിൻവലിക്കണമെന്ന് മോറോസോവിനോട് ആവശ്യപ്പെട്ടിരുന്നു.
Read Moreയുഎഇയിൽ കണ്ണൂർ സ്വദേശിയുടെ നാടുകടത്തൽ റദ്ദാക്കി; കമ്പനിയുടമ നൽകിയത് കള്ളക്കേസ്
കണ്ണൂർ: ജോർദാൻ സ്വദേശിയായ തൊഴിലുടമ നൽകിയ കേസിൽ കണ്ണാടിപ്പറമ്പ് മാലോട്ട് സ്വദേശിയായ യുവാവിന് യുഎഇയിൽ കീഴ്ക്കോടതി വിധിച്ച ജയിൽ ശിക്ഷയും ലക്ഷങ്ങളുടെ നഷ്ടപരിഹാരവും നാടുകടത്തൽ ശിക്ഷയും അപ്പീൽക്കോടതി റദ്ദാക്കി യുവാവിനെ കുറ്റവിമുക്തനാക്കി. ദിനിൽ ദിനേശ് എന്ന യുവാവിനെയാണ് യുഎഇ അപ്പീൽക്കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടത്. ദുബായിയിലെ ഓട്ടോമേഷൻ കന്പനിയിൽ ജീവനക്കാരനായ യുവാവിന്റെ മേലുദ്യോഗസ്ഥൻ നടത്തിയ ക്രമക്കേടിൽ യുവാവും പങ്കാളിയാണെന്ന് കാണിച്ച് നൽകിയ പരാതിയിലായിരുന്നു കീഴ്ക്കോടതി ശിക്ഷിച്ചത്. ഇതിനെതിരെയായിരുന്നു അപ്പീൽ കോടതിയിൽ ഹർജി നൽകിയത്. ക്രമക്കേട് നടത്തിയ മേലുദ്യോഗസ്ഥൻ സ്ഥാപനത്തിൽനിന്ന് രാജിവച്ച് നാട്ടിലേക്ക് പോയിരുന്നു. ഇയാൾ നടത്തിയ ക്രമക്കേട് അറിയാതെ ദിനിൽ പിന്നീട് ഇയാളോട് ജോലി സംബന്ധമായ സംശയ നിവാരണത്തിന് ബന്ധപ്പെട്ടിരുന്നു. ഇതിനായി രാജിവച്ചു പോയ മേലുദ്യോഗസ്ഥൻ കന്പനിയുടെ പാസ് വേഡ് യുവാവിൽനിന്നും കൈക്കലാക്കി ദുരുപയോഗം ചെയ്തെന്നും രണ്ടു പേരും ചേർന്ന് വഞ്ചിച്ചെന്നുമായിരുന്നു ഉടമ നൽകിയ പരാതി.…
Read Moreകുവൈറ്റിൽ വാഹനമിടിച്ച് മലയാളി നഴ്സ് മരിച്ചു
പേരാവൂർ: കണ്ണൂർ സ്വദേശിയായ നഴ്സ് കുവൈറ്റിൽ വാഹനമിടിച്ച് മരിച്ചു. അൽസലാം ആശുപത്രിയിലെ നഴ്സായ ദീപ്തി (33)യാണ് മരിച്ചത്. താമസസ്ഥലത്തിന് സമീപത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിക്കുകയായിരുന്നു. തിങ്കളാഴ്ചയായിരുന്നു അപകടം. ഇരിട്ടി കച്ചേരിക്കടവ് ചക്കാനിക്കുന്നേൽ മാത്യു-ഷൈനി ദന്പതികളുടെ മകളും വെളിയത്ത് ജോമേഷിന്റെ ഭാര്യയുമാണ് മരിച്ച ദീപ്തി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്. സഹോദരൻ: ദീക്ഷിത്.പേ
Read Moreപുടിനോട് നവൽനിയുടെ അമ്മ; മകന്റെ മൃതദേഹം വിട്ടുതരൂ
മോസ്കോ: റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയുടെ മൃതദേഹം വിട്ടുതരണമെന്നു പ്രസിഡന്റ് പുടിനോട് ആവശ്യപ്പെട്ട് നവൽനിയുടെ അമ്മ ലുഡ്മിള. നവൽനി മരിച്ച സൈബീരിയൻ ജയിലിനു മുന്നിൽനിന്നു ചിത്രീകരിച്ച വീഡിയോയിലാണ് ലുഡ്മിള ഇക്കാര്യം ആവശ്യപ്പെട്ടത്. കെമിക്കൽ അനാലിസിസ് പരിശോധന നടത്തേണ്ടതിനാൽ രണ്ടാഴ്ചത്തേക്കു മൃതദേഹം വിട്ടുതരില്ലെന്നു റഷ്യൻ അധികൃതർ അറിയിച്ചതിനു പിന്നാലെയാണ് ലുഡ്മിളയുടെ വീഡിയോ പുറത്തുവന്നത്. മരിച്ച് അഞ്ചു ദിവസമായിട്ടും മകന്റെ മൃതദേഹം കാണാൻ പറ്റിയിട്ടില്ലെന്ന് ലുഡ്മിള പറഞ്ഞു. “അധികൃതർ മൃതദേഹം എനിക്കു വിട്ടുതരുന്നില്ല. മൃതദേഹം എവിടെയാണെന്നുപോലും അവർ പറയുന്നില്ല. എന്റെ മകനെ അവസാനമായി കാണാൻ അനുവദിക്കണം. ഉചിതമായ രീതിയിൽ സംസ്കരിക്കാനായി മൃതദേഹം ഉടൻ വിട്ടുതരണം. വ്ലാദിമിർ പുടിൻ, നിങ്ങളോടാണു ചോദിക്കുന്നത്”- ലുഡ്മിള പറയുന്നു. ഭർത്താവിനെ സ്നേഹിക്കുന്നവർക്ക് അന്തിമോപചാരം അർപ്പിക്കാൻ അനുവദിക്കണമെന്ന് നവൽനിയുടെ ഭാര്യ യൂലിയയും ആവശ്യപ്പെട്ടു. പ്രസിഡന്റ് പുടിനാണ് നവൽനിയെ കൊലപ്പെടുത്തിയതെന്നും എക്സ് പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിൽ…
Read Moreഅമേരിക്കയിൽ അടുത്തത് വനിതാ പ്രസിഡന്റ്: നിക്കി ഹേലി
വാഷിംഗ്ടൺ: അമേരിക്കയ്ക്ക് അടുത്തത് വനിതാ പ്രസിഡന്റ് ആയിരിക്കുമെന്നു റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയും ഇന്ത്യൻ-അമേരിക്കൻ വംശജയുമായ നിക്കി ഹേലി. താനോ നിലവിലെ വൈസ് പ്രസിഡന്റ് കമലാ ഹാരിസോ ആ സ്ഥാനം വഹിക്കുമെന്നു നിക്കി ഹേലി പറഞ്ഞു. ഡൊണാൾഡ് ട്രംപിനും ജോ ബൈഡനും പ്രസിഡന്റാകാൻ കഴിയാത്തത്ര പ്രായമുണ്ടെന്നും അവർ പറഞ്ഞു. ആദ്യഘട്ട വോട്ടെടുപ്പുകളിൽ ട്രംപിന് പിന്നിലായിരുന്നു ഹേലി (52). രണ്ടാമതും വൈറ്റ് ഹൗസിലെത്താൻ ശ്രമിക്കുന്ന 77 കാരനായ ട്രംപിനെ പിന്തുണയ്ക്കാൻ ഹേലി തയാറായിരുന്നില്ല. 70 ശതമാനം അമേരിക്കക്കാരും ട്രംപിനെയോ ബൈഡനെയോ കാണാൻ ആഗ്രഹിക്കുന്നില്ല. 59 ശതമാനം അമേരിക്കക്കാരും ബൈഡനും ട്രംപിനും പ്രായമുണ്ടെന്നു കരുതുന്നു-ഹേലി പറഞ്ഞു.
Read More