ന​​​യ​​​ത​​​ന്ത്ര​​​ബ​​​ന്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കുന്നു; തായ്‌വാനെ തള്ളിപ്പറഞ്ഞ് നൗരു

സി​​​ഡ്നി: താ​​​യ്‌​​​വാ​​​നു​​​മാ​​​യി ന​​​യ​​​ത​​​ന്ത്ര​​​ബ​​​ന്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്നതാ​​​യി നൗ​​​രു എ​​​ന്ന കു​​​ഞ്ഞ​​​ൻ ദ്വീ​​​പുരാ​​​ജ്യം അ​​​റി​​​യി​​​ച്ചു. താ​​​യ്‌​​​വാ​​​നെ ഇ​​​നി പ്ര​​​ത്യേ​​​ക രാ​​​ജ്യ​​​മാ​​​യി അം​​​ഗീ​​​ക​​​രി​​​ക്കി​​​ല്ലെ​​​ന്നും ചൈ​​​ന​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി​​​ട്ടു കാ​​​ണു​​​മെ​​​ന്നും അ​​​വ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.

ചൈ​​​നാ​​​വി​​​രു​​​ദ്ധ​​​നാ​​​യ വി​​​ല്യം ലാ​​​യി താ​​​യ്‌​​​വാ​​​ൻ‌ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണു പു​​​തി​​​യ സം​​​ഭ​​​വ വി​​​കാ​​​സ​​​ങ്ങ​​​ൾ. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഫ​​​ല​​​ത്തി​​​ൽ അ​​​സ്വ​​​സ്ഥ​​​യാ​​​യ ചൈ​​​ന നൗ​​​രു​​​വി​​​നു​​​മേ​​​ൽ സ​​​മ്മ​​​ർ​​​ദം ചെ​​​ലു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു താ​​​യ്‌​​​വാ​​​ൻ ആ​​​രോ​​​പി​​​ച്ചു.

ഓ​​​സ്ട്രേ​​​ലി​​​യ​​​യ്ക്കു സ​​​മീ​​​പ​​​മു​​​ള്ള നൗ​​​രു, താ​​​യ്‌​​​വാ​​​നെ ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി അം​​​ഗീ​​​ക​​​രി​​​ച്ച 12 രാ​​​ജ്യ​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​യി​​​രു​​​ന്നു. 2002ലും ​​​നൗ​​​രു താ​​​യ്‌​​​വാ​​​നു​​​മാ​​​യു​​​ള്ള ബ​​​ന്ധം വി​​​ച്ഛേ​​​ദി​​​ച്ച് ചൈ​​​ന​​​യെ അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്ന​​​താ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച​​​താ​​​ണ്. 2005ലാ​​​ണ് വീ​​​ണ്ടും താ​​​യ്‌​​​വാ​​​നെ അം​​​ഗീ​​​ക​​​രി​​​ച്ച​​​ത്.

Related posts

Leave a Comment