കൊ​ടുംശൈ​ത്യ​ത്തി​ന്‍റെ പി​ടി​യി​ൽ സൗ​ദി

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യു​ടെ വ​ട​ക്ക​ൻ മേ​ഖ​ല കൊ​ടും ശൈ​ത്യ​ത്തി​ന്‍റെ പി​ടി​യി​ൽ. വ​ട​ക്ക​ൻ അ​തി​ർ​ത്തി പ്ര​വി​ശ്യ​യി​ലെ തു​റൈ​ഫി​ൽ താ​പ​നി​ല മൂ​ന്നു ഡി​ഗ്രി വ​രെ താ​ഴ്ന്നു. രാ​ജ്യ​ത്ത് രേ​ഖ​പ്പെ​ടു​ത്തി​യ ഏ​റ്റ​വും കു​റ​ഞ്ഞ താ​പ​നി​ല​യാ​ണി​ത്. അ​ബ​ഹ, ഹാ​യി​ൽ, ഖു​റ​യ്യാ​ത്ത്, ബീ​ശ എ​ന്നി​വി​ട​ങ്ങ​ളി​ൽ നാ​ലു ഡി​ഗ്രി​യും ഖ​മീ​സ് മു​ശൈ​ത്ത്, ന​ജ്റാ​ൻ, ശ​റൂ​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ഞ്ച് ഡി​ഗ്രി​യും വാ​ദി​ദ​വാ​സി​ർ, അ​റാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​റു ഡി​ഗ്രി​യും ത​ബൂ​ക്ക്, റ​ഫ്ഹാ, ഖൈ​സൂ​മ, സ​കാ​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ൽ ഏ​ഴു ഡി​ഗ്രി​യും ബു​റൈ​ദ​യി​ൽ എ​ട്ടു ഡി​ഗ്രി​യും താ​യി​ഫി​ലും അ​ൽ​ബാ​ഹ​യി​ലും ഒ​മ്പ​തു ഡി​ഗ്രി​യു​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ ഏ​റ്റ​വും കു​റ​ഞ്ഞ താ​പ​നി​ല. റോ​ഡു​ക​ളും ച​ത്വ​ര​ങ്ങ​ളും പാ​ർ​ക്കു​ക​ളും മൂ​ട​ൽ​മ​ഞ്ഞി​ൽ കു​ളി​ച്ചു. ദൃ​ശ്യ​ക്ഷ​മ​ത കു​റ​ഞ്ഞ​തോ​ടെ രാ​ജ്യാ​ന്ത​ര റോ​ഡി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് സു​ര​ക്ഷാ വ​കു​പ്പു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Read More

ഐസ്‌ലാൻഡിൽ അഗ്നിപർവത സ്ഫോടനം; നാലായിരത്തോളം പേരെ ഒഴിപ്പിച്ചു

റെ​​​യ്ക്ക്‌​​​യാ​​​വി​​​ക്: ഐ​​​സ്‌​​​ല​​​ൻ​​​ഡി​​​ൽ വ​​​ൻ അ​​​ഗ്നി​​​പ​​​ർ​​​വ​​​ത സ്ഫോ​​​ട​​​നം. തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റു​​​ള്ള റെ​​​യ്ക്ക്‌​​​യാ​​​ൻ​​​സ് മേ​​​ഖ​​​ല​​​യി​​​ലെ മ​​​ത്സ്യ​​​ബ​​​ന്ധ​​​ന പ​​​ട്ട​​​ണ​​​മാ​​​യ ഗ്രി​​​ൻ​​​ഡാ​​​വി​​​ക്കി​​​നു നാ​​​ലു കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ​​​യു​​​ള്ള അ​​​ഗ്നി​​​പ​​​ർ​​​വ​​​ത​​​മാ​​​ണു പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച​​​ത്. പ​​​ട്ട​​​ണ​​​ത്തി​​​ലെ നാ​​​ലാ​​​യി​​​ര​​​ത്തോ​​​ളം നി​​​വാ​​​സി​​​ക​​​ളെ ഈ ​​​മാ​​​സം ​ആ​​ദ്യം ഒ​​​ഴി​​​പ്പി​​​ച്ചു​​​മാ​​​റ്റി​​​യി​​​രു​​​ന്നു. ഗ്രി​​​ൻ​​​ഡാ​​​വി​​​ക്കി​​​ൽ​​​നി​​​ന്ന് 42 കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ ഐ​​​സ്‌​​​ലാ​​​ൻ​​​ഡ് ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ റെ​​​യ്ക്ക്‌​​​യാ​​​വി​​​ക്കി​​​ലു​​​ള്ള​​​വ​​​ർ​​​ക്കു വ​​​രെ സ്ഫോ​​​ട​​​നം നേ​​​രി​​​ട്ടു കാ​​​ണാ​​​നാ​​​യി. ആ​​​കാ​​​ശം മു​​​ഴു​​വ​​​ൻ ചു​​​വ​​​പ്പു​​​നി​​​റ​​​ത്തി​​​ലാ​​​യ​​​താ​​​യി ദൃ​​​ക്സാ​​​ക്ഷി​​​ക​​​ൾ പ​​​റ​​​ഞ്ഞു. അ​​​ഗ്നി​​​പ​​​ർ​​​വ​​​ത​​​ത്തി​​​ന്‍റെ മു​​​ഖ​​​ത്തി​​​നു മൂ​​​ന്ന​​​ര കി​​​ലോ​​​മീ​​​റ്റ​​​ർ വ്യാ​​​സ​​​മു​​​ണ്ടെ​​​ന്നും സെ​​​ക്ക​​​ൻ​​​ഡി​​​ൽ നൂ​​​റി​​​നും ഇ​​​രു​​​നൂ​​​റി​​​നും ഇ​​​ട​​​യി​​​ൽ ഘ​​​ന​​​മീ​​​റ്റ​​​ർ ലാ​​​വ പു​​​റ​​​ത്തു​​​വ​​​രു​​​ന്നു​​​ണ്ടെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു. മു​​​ൻ​​​കാ​​​ല സ്ഫോ​​​ട​​​ന​​​ങ്ങ​​​ളെ അ​​​പേ​​​ക്ഷി​​​ച്ച് വ​​​ള​​​രെ ഉ​​​യ​​​ർ​​​ന്ന തോ​​​താ​​​ണി​​​ത്. അ​​​തേ​​​സ​​​മ​​​യം, 2010ൽ ​​​അ​​​ഗ്നി​​​പ​​​ർ​​​വ​​​ത സ്ഫോ​​​ട​​​നം മൂ​​​ല​​​മു​​​ള്ള പു​​​ക​​​യാ​​​ൽ യൂ​​​റോ​​​പ്പ് മു​​​ഴു​​​വ​​​ൻ വ്യോ​​​മ​​​ഗ​​​താ​​​ഗ​​​തം സ്തം​​​ഭി​​​ച്ച അ​​​വ​​​സ്ഥ ഇ​​​ക്കു​​​റി​​​യു​​​ണ്ടാ​​​വി​​​ല്ലെ​​​ന്നും കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Read More

സൗ​ദി​യി​ൽ നാ​ലു​പേ​രു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി

റി​യാ​ദ്: വി​വി​ധ കൊ​ല​പാ​ത​ക​ക്കേ​സു​ക​ളി​ൽ പ്ര​തി​ക​ളെ​ന്ന് ക​ണ്ടെ​ത്തി​യ നാ​ല് പേ​ർ​ക്ക് സൗ​ദി അ​റേ​ബ്യ​യി​ൽ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി​യ​താ​യി ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. സ​ഹോ​ദ​ര ഭാ​ര്യ​യെ​യും പി​ഞ്ചു​മ​ക​ളെ​യും കാ​ർ ക​യ​റ്റി കൊ​ല​പ്പെ​ടു​ത്തി​യ സൗ​ദി പൗ​ര​ൻ നാ​യി​ഫ് ബി​ൻ ദ​ഖീ​ൽ ബി​ൻ അ​മൂ​ർ അ​ൽ​ഹ​ർ​ബി​യു​ടെ വ​ധ​ശി​ക്ഷ മ​ക്ക​യി​ൽ ന​ട​പ്പാ​ക്കി. ക​വ​ർ​ച്ച ല​ക്ഷ്യ​ത്തോ​ടെ സു​ഡാ​നി​യെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ര​ണ്ടു പേ​ർ​ക്ക് കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലും വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി. സൗ​ദി പൗ​ര​ൻ അ​ലി ബി​ൻ ഖാ​ലി​ദ് ബി​ൻ നാ​സി​ർ അ​ൽ​ഹു​വ​യാ​ൻ അ​ൽ​ബൈ​ശി, സു​ഡാ​നി ദു​ൽ​കി​ഫ്ൽ അ​ഹ്മ​ദ് ബ​ഖീ​ത്ത് അ​ൽ​ഹാ​ജ് എ​ന്നി​വ​ർ​ക്ക് കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലാ​ണ് ശി​ക്ഷ ന​ട​പ്പാ​ക്കി​യ​ത്.

Read More

ദാ​വൂ​ദ് ഇ​ബ്രാ​ഹിം; വാ​ര്‍​ത്ത​ക​ള്‍ ത​ള്ളി ഇ​ന്‍റ​ലി​ജ​ന്‍​സ്

ക​റാ​ച്ചി: അ​ധോ​ലോ​ക നാ​യ​ക​ന്‍ ദാ​വൂ​ദ് ഇ​ബ്രാ​ഹി​മി​നെ​ക്കു​റി​ച്ച് പ്ര​ച​രി​ക്കു​ന്ന വാ​ര്‍​ത്ത​ക​ള്‍ ത​ള്ളി ഇ​ന്‍റ​ലി​ജ​ന്‍​സ് വൃ​ത്ത​ങ്ങ​ള്‍. വി​ഷം ഉ​ള്ളി​ല്‍​ച്ചെ​ന്ന് ദാ​വൂ​ദ് ഇ​ബ്രാ​ഹി​മി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ന്നാ​യി​രു​ന്നു റി​പ്പോ​ര്‍​ട്ട്. ഇ​ന്ന​ലെ ഇ​ക്കാ​ര്യം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു. ഒ​രു പാ​ക്കി​സ്ഥാ​ന്‍ യൂ​ട്യൂ​ബ​ര്‍ പ​ങ്കു​വ​ച്ച വീ​ഡി​യോ​യാ​ണ് ദാ​വൂ​ദ് ഇ​ബ്രാ​ഹി​മി​ന്‍റെ ആ​രോ​ഗ്യ​നി​ല മോ​ശ​മാ​ണെ​ന്ന​ത​ര​ത്തി​ലു​ള്ള പ്ര​ചാ​ര​ണം കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കി​യ​ത്. പാ​ക്കി​സ്ഥാ​നി​ലെ പെ​ട്ടെ​ന്നു​ള്ള ഇ​ന്‍റ​ര്‍​നെ​റ്റ് നി​രോ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു വീ​ഡി​യോ. എ​ന്നാ​ല്‍ അ​ധി​കൃ​ത​ര്‍ ഈ ​അ​വ​കാ​ശ​വാ​ദ​ങ്ങ​ള്‍ ത​ള്ളി​ക്ക​ള​ഞ്ഞു. പ്ര​തി​പ​ക്ഷ​മാ​യ പാ​കി​സ്ഥാ​ന്‍-​തെ​ഹ്രീ​കെ-​ഇ-​ഇ​ന്‍​സാ​ഫി​ന്‍റെ (പി​ടി​ഐ) വെ​ര്‍​ച്വ​ല്‍ മീ​റ്റിം​ഗി​നെ തു​ട​ര്‍​ന്നാ​ണ് ഇ​ന്‍റ​ര്‍​നെ​റ്റ് ക​ണ​ക്ടി​വി​റ്റി ത​ട​സ​പ്പെ​ട്ട​തെ​ന്നാ​യി​രു​ന്നു ഇ​വ​രു​ടെ വാ​ദം. ദാ​വൂ​ദ് ഇ​ബ്രാ​ഹി​മി​ന്‍റെ ആ​രോ​ഗ്യ​നി​ല​യെ​ക്കു​റി​ച്ചു​ള്ള വാ​ർ​ത്ത തെ​റ്റാ​ണെ​ന്ന് അ​ടു​ത്ത സ​ഹാ​യി ഛോട്ടാ ​ഷ​ക്കീ​ലും പ​റ​ഞ്ഞു.

Read More

പ​രോ​ളി​ല്ലാ​തെ ജീ​വ​പ​ര്യ​ന്തം ത​ട​വ്; പീഡന കേസ് പ്ര​തി​യെ ജ​യി​ൽ ചാ​ടാ​ന്‍ സ​ഹാ​യി​ച്ച് അ​മ്മ

ടെ​ക്സാ​സ്: പ​രോ​ൾ ഇ​ല്ലാ​തെ ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷ വി​ധി​ച്ച കു​റ്റ​വാ​ളി ജ​യി​ൽ ചാ​ടി. ടെ​ക്സാ​സി​ലെ വി​ക്ടോ​റി​യ ജ​യി​ലി​ൽ നി​ന്നാ​ണ് ഇ​യാ​ൾ രക്ഷപ്പെട്ടത്. ഏ​ഴ് വ​യ​സു​കാ​രി​യെ മൂന്ന് വർഷം പീ​ഡി​പ്പി​ച്ച കേ​സിലാണ് ഇയാൾക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചത്.  അ​മ്മ​യോ​ടൊ​പ്പം കാ​റി​ൽ റോ​ബ​ർ​ട്ട് യാ​ന്‍​സി ജൂ​നി​യ​ർ എ​ന്ന 39കാ​ര​നാ​യ ത​ട​വു​കാ​ര​ന്‍ ര​ക്ഷ​പ്പെ​ട്ട​ന്നാ​ണ് വി​വ​രം. എ​ങ്ങ​നെ​യാ​ണ് ഇ​യാ​ൾ ജ​യി​ലി​ന് പു​റ​ത്ത് എ​ത്തി​യത് എന്നതിൽ വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല. ഇ​യാ​ളെ ത​ട​വി​ലാ​ക്കി​യി​രു​ന്ന​ത് ബ്ര​സോ​റി​യ ജ​യി​ലി​ലെ ക്ലെ​മ​ന്‍റ്സ് യൂ​ണി​റ്റി​ലാ​യി​രു​ന്നു. പ്രതിയുടെ അ​മ്മ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തെ​ങ്കി​ലും ജ​യി​ൽ​പു​ള്ളി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല. സു​ര​ക്ഷി​ത​മാ​യി മ​ക​നെ എ​വി​ടെ​യോ എ​ത്തി​ച്ച ശേ​ഷ​മാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ന്നാ​ണ് സൂ​ച​ന. ഇ​വ​രു​ടെ വാ​ഹ​ന​വും പോ​ലീ​സ് ക​ണ്ടെ​ത്തി.  

Read More

അ​റ്റ്ലാ​ന്‍റി​ക് സ​മു​ദ്ര​ത്തി​ൽ അ​പൂ​ർ​വ കാ​ഴ്ച; 3,000 പൗ​ണ്ട് ഭാ​ര​മു​ള്ള വെ​ള്ള സ്രാ​വി​നെ ക​ണ്ടെ​ത്തി

സൗ​ത്ത് കാ​രോ​ലി​ന: തെ​ക്കു​കി​ഴ​ക്ക​ൻ അ​റ്റ്‌​ലാ​ന്‍റി​ക് സ​മു​ദ്ര​ത്തി​ൽ ഏ​ക​ദേ​ശം 3,000 പൗ​ണ്ട് ഭാ​ര​മു​ള്ള വ​ലി​യ വെ​ള്ള സ്രാ​വി​നെ ഈ​സ്റ്റ് കോ​സ്റ്റ് സ്രാ​വ് ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി. 14 അ​ടി നീ​ള​വും ഏ​ക​ദേ​ശം 3,000 പൗ​ണ്ട് ഭാ​ര​വ​മു​ള്ള പെ​ൺ സ്രാ​വി​നെ​യാ​ണ് ക​ണ്ടെ​ത്തി​യ​തെ​ന്ന് ഗ​വേ​ഷ​ക​ർ അ​റി​യി​ച്ചു. സ്രാ​വി​ന് ലീ​ബ​ത്ത് എ​ന്ന് പേ​രി​ടു​ക​യും ശ​രീ​ര​ത്തി​ൽ കാ​മ​റ ടാ​ഗ് ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്തു. തെ​ക്കു​കി​ഴ​ക്ക​ൻ അ​റ്റ്‌​ലാ​ന്‍റി​ക് സ​മു​ദ്ര​ത്തി​ൽ ഇ​ത്ത​ര​ത്തി​ൽ വ​ലു​പ്പ​മു​ള്ള സ്രാ​വി​നെ ക​ണ്ടെ​ത്തു​ക അ​പൂ​ർ​വ​മാ​ണ്. സ്രാ​വി​ന് 25നും 30​നും ഇ​ട​യി​ൽ പ്രാ​യ​മു​ണ്ട് എ​ന്നാ​ണ് നി​ഗ​മ​നം. പി.​പി. ചെ​റി​യാ​ൻ

Read More

ചൈ​ന​യി​ൽ വ​ൻ ഭൂ​ച​ല​നം: 111 മ​ര​ണ​മെ​ന്ന് റി​പ്പോ​ർ​ട്ട്

ബെ​യ്ജിം​ഗ്: ചൈ​ന​യി​ലെ വ​ട​ക്ക് പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​മാ​യ ഗാ​ൻ​സു​വി​ലു​ണ്ടാ​യ ഭൂ​ച​ല​ന​ത്തി​ൽ 111 പേ​ർ മരണപ്പെട്ടതായി റി​പ്പോ​ർ​ട്ട്. തി​ങ്ക​ളാ​ഴ്ച്ച രാ​ത്രി 11.59നാ​ണ് ഭൂ​ക​ന്പ​മു​ണ്ടാ​യ​ത്. ഈ ​പ്ര​ദേ​ശ​ത്ത് നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ൾ ത​ക​ർ​ന്നി​ട്ടു​ണ്ട്. റി​ക്ട​ർ സ്കെ​യി​ലി​ൽ 5.9 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ക​ന്പ​മാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക​മാ​യി ല​ഭി​ക്കു​ന്ന വി​വ​രം. ഈ ​പ്ര​ദേ​ശ​ത്ത് ഇ​പ്പോ​ഴും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഭൂ​ച​ല​ന​ത്തി​ന് പി​ന്നാ​ലെ പ്ര​ദേ​ശ​ത്ത് വൈ​ദ്യു​തി, ജ​ല​വി​ത​ര​ണം മു​ട​ങ്ങി​യ​താ​യും റി​പ്പോ​ർ​ട്ടു​ക​ൾ. കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ കു​ടു​ങ്ങി​യി​ട്ടു​ണ്ടോന്നറിയാൻ പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. കെ​ട്ടി​ട​ങ്ങ​ൾ ത​ക​ർ​ന്ന് കി​ട​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ  പുറത്ത് വരുന്നുണ്ട്.

Read More

പ​ല​സ്തീ​ൻ ജ​ന​ത​യ്ക്കു മേ​ൽ ഇ​സ്ര​യേ​ൽ ‘പ​ട്ടി​ണി ആ​യു​ധം’ പ്ര​യോ​ഗി​ക്കു​ന്നു;​ ആ​രോ​പ​ണ​വു​മാ​യി ഹ്യൂ​മ​ൻ റൈ​റ്റ്സ് വാ​ച്ച്

ഗാ​സ: പ​ല​സ്തീ​ൻ ജ​ന​ത​യ്ക്കു മേ​ൽ പ​ട്ടി​ണി ഒ​രു യു​ദ്ധ​ആ​യു​ധ​മാ​യി ഇ​സ്ര​യേ​ൽ പ്ര​യോ​ഗി​ക്കു​ക​യാ​ണെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന ഹ്യൂ​മ​ൻ റൈ​റ്റ്സ് വാ​ച്ച് ആ​രോ​പി​ച്ചു. വെ​ള്ളം, ഭ​ക്ഷ​ണം, ഇ​ന്ധ​നം ഇ​വ നി​ഷേ​ധി​ക്കു​ക​യും കാ​ർ​ഷി​ക​മേ​ഖ​ല തു​ട​ച്ചു​നീ​ക്കു​ക​യും ചെ​യ്യു​ന്നു​വെ​ന്നാ​ണ് ആ​ക്ഷേ​പം. എ​ന്നാ​ൽ ഹ്യു​മ​ൻ റൈ​റ്റ്സ് വാ​ച്ച് എ​പ്പോ​ഴും ഇ​സ്ര​യേ​ൽ വി​രു​ദ്ധ നി​ല​പാ​ടു സ്വീ​ക​രി​ക്കു​ന്ന സം​ഘ​ട​ന​യാ​ണെ​ന്നും ഒ​ക്ടോ​ബ​ർ ഏ​ഴി​നു ഹ​മാ​സ് ന​ട​ത്തി​യ കൂ​ട്ട​ക്കൊ​ല​യി​ൽ മി​ണ്ടാ​തി​രു​ന്ന​വ​ർ​ക്ക് ഇ​പ്പോ​ൾ പ്ര​തി​ക​രി​ക്കാ​നു​ള്ള ധാ​ർ​മി​ക അ​വ​കാ​ശ​മി​ല്ലെ​ന്നും ഇ​സ്ര​യേ​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​തി​ക​രി​ച്ചു. ഗാ​സ​യി​ൽ സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്കെ​ത്തി​ക്കു​ന്ന ഇ​ന്ധ​ന​വും ഭ​ക്ഷ​ണ​വും ഹ​മാ​സ് അ​വ​രു​ടെ തു​ര​ങ്ക​ങ്ങ​ളി​ലേ​ക്കു ക​ട​ത്തു​ക​യാ​ണെ​ന്നും ഇ​താ​ണു പ​ട്ടി​ണി​ക്കു കാ​ര​ണ​മെ​ന്നു​മാ​ണ് ഇ​സ്ര​യേ​ൽ വാ​ദം. ക​ഴി​ഞ്ഞ ദി​വ​സം ഇ​സ്ര​യേ​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ കു​റ​ഞ്ഞ​ത് 110 പേ​ർ മ​രി​ച്ചു​വെ​ന്നാ​ണ് ക​ണ​ക്ക്.ഇ​സ്ര​യേ​ൽ ക​ര​യു​ദ്ധ​ത്തി​നു നേ​രെ ഒ​ളി​വി​ട​ങ്ങ​ളി​ൽ നി​ന്നു ഹ​മാ​സ് ന​ട​ത്തു​ന്ന തി​രി​ച്ച​ടി​യി​ൽ കൊ​ല്ല​പ്പെ​ട്ട സൈ​നി​ക​രു​ടെ എ​ണ്ണം 126 ആ​യി. വെ​ള്ള​ക്കൊ​ടി വീ​ശി ര​ക്ഷ​യ്ക്കു ശ്ര​മി​ച്ച മൂ​ന്ന് ബ​ന്ദി​ക​ളെ…

Read More

ഗാ​സ​യി​ൽ ഹ​മാ​സ് നി​ർ​മി​ത തു​ര​ങ്കം ക​ണ്ടെ​ത്തി; നാ​ല് കി​ലോ​മീ​റ്റ​ർ ദൂ​രം

എ​രേ​സ് (പ​ല​സ്തീ​ൻ): ഗാ​സ​യി​ൽ ഹ​മാ​സ് നി​ർ​മി​ച്ച വ​ലി​യ ഭൂ​ഗ​ർ​ഭ തു​ര​ങ്കം ക​ണ്ടെ​ത്തി​യെ​ന്ന​റി​യി​ച്ച് ഇ​സ്ര​യേ​ൽ സൈ​ന്യം. സു​പ്ര​ധാ​ന അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ എ​രേ​സി​ലാ​ണു തു​ര​ങ്കം ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. നാ​ലു കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ള്ള ഈ ​തു​ര​ങ്ക​ത്തി​ലൂ​ടെ ചെ​റു​വാ​ഹ​ന​ങ്ങ​ൾ​ക്കു യാ​ത്ര ചെ​യ്യാ​ൻ സാ​ധി​ക്കു​ന്ന വി​ധ​മാ​ണു രൂ​പ​ക​ൽ​പ. എ​രേ​സ് അ​തി​ർ​ത്തി​യി​ൽ​നി​ന്നു 400 മീ​റ്റ​ർ ദൂ​ര​ത്താ​ണു തു​ര​ങ്കം. വൈ​ദ്യു​തി ബ​ന്ധം, മ​ലി​ന​ജ​ലം ഒ​ഴു​കി പോ​കാ​നു​ള്ള സം​വി​ധാ​നം, വെ​ന്‍റി​ലേ​ഷ​ൻ, ട്രോ​ളി മോ​ഡ​ലി​ലു​ള്ള വാ​ഹ​ന​ങ്ങ​ൾ കൊ​ണ്ടു പോ​കാ​ൻ സ​ഹാ​യി​ക്കു​ന്ന റെ​യി​ലു​ക​ൾ എ​ല്ലാം​ത​ന്നെ ഈ ​തു​ര​ങ്ക​ത്തി​ൽ സ​ജീ​ക​രി​ച്ചി​രു​ന്നു. ദീ​ർ​ഘ​കാ​ല​ത്തെ പ​രി​ശ്ര​മ​വും ഒ​രു​പാ​ടു പ​ണ​വും ഉ​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ ഇ​ത്ത​ര​ത്തി​ലൊ​രു തു​ര​ങ്കം ഉ​ണ്ടാ​ക്കാ​ൻ സാ​ധി​ക്കൂ​വെ​ന്ന് ഇ​സ്ര​യേ​ലി സൈ​ന്യം വ്യ​ക്ത​മാ​ക്കു​ന്നു. തു​ര​ങ്ക​ത്തി​ന്‍റെ നി​ർ​മാ​ണ സ​മ​യ​ത്തേ​ത് എ​ന്നു ക​രു​തു​ന്ന ദൃ​ശ്യ​ങ്ങ​ൾ ഇ​സ്ര​യേ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ഇ​തി​നോ​ട​കം ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

Read More

പി​ടി​കി​ട്ടാ​പ്പു​ള്ളി ദാ​വൂ​ദ് ഇ​ബ്രാ​ഹിം ഗു​രു​ത​ര​നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ൽ; വി​ഷം ഉ​ള്ളി​ൽ​ചെ​ന്ന​താ​യി അ​ഭ്യൂ​ഹം

ക​റാ​ച്ചി: കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി​യും പി​ടി​കി​ട്ടാ​പ്പു​ള്ളി​യു​മാ​യ ദാ​വൂ​ദ് ഇ​ബ്രാ​ഹി​മി​നെ ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ​ത്തു​ട​ർ​ന്ന് പാ​ക്കി​സ്ഥാ​നി​ൽ ക​റാ​ച്ചി​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. വി​ഷം ഉ​ള്ളി​ൽ​ചെ​ന്ന​താ​യി അ​ഭ്യൂ​ഹ​മു​ണ്ടെ​ങ്കി​ലും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥി​രീ​ക​ര​ണ​മി​ല്ല. ദാ​വൂ​ദ് ഇ​ബ്രാ​ഹി​മി​നെ ആ​ശു​പ​ത്രി​ക്കു​ള്ളി​ൽ ക​ർ​ശ​ന സു​ര​ക്ഷ​യി​ലാ​ണ് പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ആ​ശു​പ​ത്രി​യി​ലെ ഉ​ന്ന​ത അ​ധി​കാ​രി​ക​ൾ​ക്കും അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ടു​ത്ത കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും മാ​ത്ര​മേ ‌പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​ട്ടു​ള്ളൂ.ര​ണ്ടാം വി​വാ​ഹ​ത്തി​നു​ശേ​ഷം ദാ​വൂ​ദ് ക​റാ​ച്ചി​യി​ൽ താ​മ​സി​ച്ചു​വ​രി​ക​യാ​ണെ​ന്നു സ​ഹോ​ദ​രി ഹ​സീ​ന പാ​ർ​ക്ക​റു​ടെ മ​ക​ൻ ജ​നു​വ​രി​യി​ൽ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യോ​ട് പ​റ​ഞ്ഞി​രു​ന്നു. പാ​ക്കി​സ്ഥാ​നി​ലെ പ​ത്താ​ൻ കു​ടും​ബ​ത്തി​ൽ​നി​ന്നു​ള്ള യു​വ​തി​യെ​യാ​ണ് ദാ​വൂ​ദ് വി​വാ​ഹം ക​ഴി​ച്ചി​രി​ക്കു​ന്ന​ത്. ര​ണ്ടാം വി​വാ​ഹം ക​ഴി​ഞ്ഞ​തി​നു​ശേ​ഷം ദാ​വൂ​ദ് ത​ന്‍റെ ആ​ദ്യ ഭാ​ര്യ മ​ഹ്ജ​ബീ​നു​മാ​യി വി​വാ​ഹ​മോ​ച​നം നേ​ടി​യി​ട്ടി​ല്ലെ​ന്നും വാ​ർ​ത്ത പു​റ​ത്തു​വ​ന്നി​രു​ന്നു. അ​തേ​സ​മ​യം ര​ണ്ടാം വി​വാ​ഹം ദാ​വൂ​ദി​ന്‍റെ ഒ​രു ത​ന്ത്ര​മാ​ണെ​ന്നാ​ണ് അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി പ​റ​ഞ്ഞ​ത്. ആ​ദ്യ ഭാ​ര്യ​യ മ​ഹ്ജ​ബീ​നി​ൽ​നി​ന്ന് അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യു​ടെ ശ്ര​ദ്ധ തി​രി​ക്കാ​നാ​കാം ഇ​തെ​ന്നും വി​വ​ര​മു​ണ്ട്.  

Read More