ആ​ശു​പ​ത്രി​ക​ൾ​ക്കു കീ​ഴേ തു​ര​ങ്ക​ങ്ങ​ൾ; ​തെ​ളി​വ് പു​റ​ത്തു​വി​ട്ട് ഇ​സ്ര​യേ​ൽ


ടെ​ൽ അ​വീ​വ്: ഗാ​സ​യി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ ക​ണ്ടെ​ത്തി​യ തു​ര​ങ്ക​ങ്ങ​ളു​ടെ​യും ആ​യു​ധ​ങ്ങ​ളു​ടെ​യും വീ​ഡി​യോ, ഫോ​ട്ടോ ദൃ​ശ്യ​ങ്ങ​ൾ ഇ​സ്രേ​ലി സേ​ന സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പു​റ​ത്തു​വി​ട്ടു. അ​ൽ​ഷി​ഫ ആ​ശു​പ​ത്രി​സ​മു​ച്ച​യ​ത്തി​ൽ ഹ​മാ​സ് തീ​വ്ര​വാ​ദി​ക​ളു​ടെ തു​ര​ങ്കം ക​ണ്ടെ​ത്തി​യെ​ന്നു സേ​ന അ​വ​കാ​ശ​പ്പെ​ട്ടു.

തു​ര​ങ്ക​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ക​വാ​ടം വീ​ഡി​യോ​യി​ൽ കാ​ണാം. കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യാ​യ അ​ൽ റാ​ന്‍റി​സി​നു​ള്ളി​ൽ ക​ണ്ടെ​ത്തി​യ തു​ര​ങ്ക​ത്തി​ന്‍റെ ചി​ത്ര​വും പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. മ​റ്റൊ​രാ​ശു​പ​ത്രി​യാ​യ അ​ൽ ഖു​ദ്സി​ൽ ക​ണ്ടെ​ത്തി​യ ആ​യു​ധ​ങ്ങ​ളു​ടെ​യും സ്ഫോ​ട​ക​വ​സ്തു​ക്ക​ളു​ടെ​യും ചി​ത്ര​ങ്ങ​ളും പു​റ​ത്തു​വി​ട്ടു.

ആ​ശു​പ​ത്രി​ക​ളു​ടെ കീ​ഴി​ലാ​ണു ഹ​മാ​സ് ഭീ​ക​ര​കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് ഇ​സ്ര​യേ​ൽ പ​റ​യു​ന്നു. യു​എ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വൃ​ത്ത​ങ്ങ​ളും ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം അ​ൽ ഷി​ഫ ആ​ശു​പ​ത്രി​ക്കു​ള്ളി​ൽ​നി​ന്നു ക​ണ്ടെ​ത്തി​യ എ​കെ 47 തോ​ക്കു​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ ഇ​സ്രേ​ലി സേ​ന പു​റ​ത്തു​വി​ട്ടി​രു​ന്നു.


ഇ​തി​നി​ടെ, ഹ​മാ​സ് ഭീ​ക​ര​ർ അ​ൽ​ഷി​ഫ ആ​ശു​പ​ത്രി​ക്കു​ള്ളി​ൽ ബ​ന്ദി​ക​ളെ സൂ​ക്ഷി​ച്ചി​രു​ന്നു​വെ​ന്നും അ​തു​കൊ​ണ്ടാ​ണ് ഇ​സ്രേ​ലി സേ​ന ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ച​തെ​ന്നും ഇ​സ്രേ​ലി പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു പ​റ​ഞ്ഞു.

അ​തേ​സ​മ​യം, അ​ൽ ഷി​ഫ​യി​ൽ വെ​ള്ള​വും ഓ​ക്സി​ജ​നും ഇ​ല്ലെ​ന്നും നൂ​റു​ക​ണ​ക്കി​നു രോ​ഗി​ക​ൾ ദാ​ഹം മൂ​ലം അ​ല​മു​റ​യി​ടു​ക​യാ​ണെ​ന്നും ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ബു​ധ​നാ​ഴ്ച​യാ​ണ് ഇ​സ്രേ​ലി സേ​ന അ​ൽ ഷി​ഫ നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കി​യ​ത്.

 

Related posts

Leave a Comment