പ്രണയം ന​ടി​ച്ചു വി​ദ്യാ​ർ​ഥി​നി​യെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി പീഡിപ്പിച്ച സംഭവം: ബസ് ജീവനക്കാരൻ അറസ്റ്റിൽ; പ്രതി ഗുണ്ടാലിസ്റ്റിൽപ്പെട്ടയാളെന്ന് പോലീസ്

ആ​ലു​വ: പ്ര​ണ​യം ന​ടി​ച്ച് വി​ദ്യാ​ർ​ഥി​നി​യെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേസിൽ അറസ്റ്റിലായ സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ര​നെ റിമാൻഡ് ചെയ്തു. വെ​ങ്ങോ​ല ക​ണ്ട​ന്ത​റ സ്വ​ദേ​ശി കു​ന്നും​പു​റം ഫാ​റൂ​ഖ് അ​ബൂ​ബ​ക്ക​ർ (25) ആ​ണ് പി​ടി​യി​ലാ​യ​ത്.

പെ​രു​മ്പാ​വൂ​ർ മി​ല്ലു​പ​ടി​യി​ൽ പ്ര​തി വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. വി​ദ്യാ​ർ​ഥി​നി​യു​മാ​യി ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​ട​ന്ന പ്ര​തി​യെ മൊ​ബൈ​ൽ ഫോ​ൺ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പി​ടി​കൂ​ടി​യ​ത്. പെ​രു​മ്പാ​വൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഗു​ണ്ടാ​ലി​സ്റ്റി​ൽ​പ്പെ​ട്ട ആ​ളാ​ണ് ഫാ​റൂ​ഖ് എ​ന്ന് ആ​ലു​വ ഈ​സ്റ്റ് പോ​ലീ​സ് സി​ഐ വി​ശാ​ൽ ജോ​ൺ​സ​ൺ പ​റ​ഞ്ഞു.

ആ​ലു​വ സ്റ്റേ​ഷ​നി​ലേ​ത് കൂ​ടാ​തെ പെ​രു​മ്പാ​വൂ​ർ, കാ​ല​ടി, കു​റു​പ്പം​പ​ടി, കോ​ട്ട​പ്പ​ടി, തൃ​ശൂ​ർ, നെ​ടു​പു​ഴ എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ൽ മോ​ഷ​ണം, പി​ടി​ച്ചു​പ​റി, ക​വ​ർ​ച്ച, കൊ​ല​പാ​ത​ക​ശ്ര​മം എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ഫാ​റൂ​ക്ക് പ്ര​തി​യാ​ണെ​ന്നും മ​ത​സ്പ​ർ​ധ പ​ര​ത്തു​ന്ന ത​ര​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Related posts