റിയാദ്: സൗദി തലസ്ഥാനമായ റിയാദിലുണ്ടായ ഇറേനിയൻ മിസൈൽ ആക്രമണശ്രമം തകർക്കുന്നതിനിടെ മിസൈലിന്റെ അവശിഷ്ടം വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യക്കാരൻ മരിച്ചു. ഉത്തർപ്രദേശ് സ്വദേശിയായ രവി ഗോപാൽ ആണു അന്തരിച്ചത്. റിയാദ് ന്യൂ സനായ്യിലെ ഒരു പ്ലാസ്റ്റിക് ഫാക്ടറിയിലെ ജീവനക്കാരനായിരുന്നു രവി ഗോപാൽ. 18ന് വൈകുന്നേരം നാലിന് നാലു ബാലിസ്റ്റിക് മിസൈലുകളാണ് റിയാദ് നഗരത്തിലെ ഇൻഡസ്ട്രിയൽ സിറ്റി ലക്ഷ്യമാക്കി എത്തിയത്. ഇവയെല്ലാം സൗദി വ്യോമ പ്രതിരോധ സേന ആകാശത്തുവച്ച് വിജയകരമായി തകർത്തിരുന്നു. എന്നാൽ, തകർക്കപ്പെട്ട മിസൈലുകളുടെ അവശിഷ്ടങ്ങൾ താഴേക്കു പതിച്ചതിനെത്തുടർന്ന് രവി ഗോപാൽ ഉൾപ്പെടെ നാലു വിദേശ തൊഴിലാളികൾക്ക് പരിക്കേറ്റു. താമസിക്കുന്ന കെട്ടിടത്തിനു മുകളിൽ നിൽക്കുമ്പോഴാണ് രവി ഗോപാലിനു പരിക്കേറ്റത്. ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കേ ഇന്നലെ മരണം സംഭവിക്കുകയായിരുന്നു. രവി ഗോപാലിന്റെ വിയോഗത്തിൽ സൗദിയിലെ ഇന്ത്യൻ എംബസി അനുശോചനം രേഖപ്പെടുത്തി. ഇയാളുടെ കുടുംബവുമായി എംബസി…
Read MoreCategory: NRI
പിന്നാലെ തന്നെ..! ഇറാൻ ഐആർജിസി വക്താവ് ബ്രിഗേഡിയർ ജന. അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു
ടെഹ്റാൻ: ഇസ്രയേലും അമേരിക്കയും സംയുക്തമായി നടത്തിയ ആക്രമണത്തിൽ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) വക്താവ് ബ്രിഗേഡിയർ ജനറൽ അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇറാനിയൻ സ്റ്റേറ്റ് മീഡിയയെ ഉദ്ധരിച്ചാണ് അന്താരാഷ്ട്ര വാർത്താ ഏജൻസികൾ ഈ വിവരം പുറത്തുവിട്ടത്. ഐആർജിസിയുടെ ഔദ്യോഗിക വക്താവ് എന്ന നിലയിൽ ഇറാന്റെ സൈനിക നയങ്ങളും തന്ത്രങ്ങളും ആഗോളതലത്തിൽ അറിയിച്ചിരുന്ന പ്രമുഖനായിരുന്നു അദ്ദേഹം. അടുത്തിടെ നടന്ന ഇസ്രയേൽ വിരുദ്ധ നീക്കങ്ങളിലും സൈനിക പ്രസ്താവനകളിലും നൈനി സജീവമായിരുന്നു. ഇറാനും ഇസ്രയേലും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടൽ പുതിയ ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ സൂചനയായാണ് ഈ കൊലപാതകം വിലയിരുത്തപ്പെടുന്നത്. ഇതിനോട് ഇറാൻ എങ്ങനെ പ്രതികരിക്കുമെന്നാണ് ആഗോള സമൂഹം ഉറ്റുനോക്കുന്നത്.
Read Moreപശ്ചിമേഷ്യൻ സംഘർഷം; ലോകം കടുത്ത വാതക പ്രതിസന്ധിയിലേക്ക്?
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി പ്ലാന്റ് ഓരോ ആഴ്ച അടച്ചിടുമ്പോഴും, സിഡ്നി നഗരത്തിലെ വീടുകൾക്ക് ഒരു വർഷം മുഴുവൻ പ്രവർത്തിക്കാൻ ആവശ്യമായ ഊർജത്തിന് തുല്യമായ അളവാണ് ലോകത്തിന് നഷ്ടമാകുന്നത്. ഈ തടസം വരും വർഷങ്ങളിൽ ആഗോള വിപണിയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന ആശങ്കയിലാണ് ലോകം. പശ്ചിമേഷ്യയിൽ ഇസ്രയേലും ഇറാനും തമ്മിലുള്ള യുദ്ധം കടുക്കുന്നത് ആഗോളതലത്തിൽ അതിരൂക്ഷമായ പ്രകൃതിവാതക പ്രതിസന്ധിക്ക് കാരണമാകുമെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഖത്തറിലെ പ്രധാന എൽഎൻജി പ്ലാന്റുകൾക്ക് നേരെയുണ്ടാകുന്ന ഏതൊരു ആക്രമണവും ലോകത്തെ ‘ഡൂംസ്ഡേ’ അഥവാ അന്ത്യദിനത്തിന് സമാനമായ ഗ്യാസ് പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നാണ് റിപ്പോർട്ടുകൾ. ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി കയറ്റുമതി കേന്ദ്രങ്ങളിലൊന്നായ ഖത്തറിലെ ‘റാസ് ലഫാൻ’ പ്ലാന്റിന് നേരെ ആക്രമണമുണ്ടായാൽ അത് ആഗോള വാതക വിപണിയെ തകിടം മറിക്കും. യൂറോപ്പിലേക്കും ഏഷ്യയിലേക്കും ഒഴുകുന്ന ഇന്ധനത്തിന്റെ പ്രധാന സ്രോതസാണിത്. ഇവിടെയാണ് കഴിഞ്ഞ…
Read Moreയുദ്ധം അതിരൂക്ഷം; ഗള്‍ഫില്‍ ഇറാന്റെ കനത്ത മിസൈല്‍ ആക്രമണം
ദുബായ്: ദുബായ്, അബുദാബി, കുവൈറ്റ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ കഴിഞ്ഞ മണിക്കൂറുകളില്‍ ഇറാന്റെ അതിശക്തമായ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍. ഇറാന്റെ പ്രകൃതിവാതകകേന്ദ്രങ്ങള്ക്കുനേരേയുണ്ടായ ആക്രമണങ്ങള്‍ക്കു പിന്നാലെ, പ്രത്യാഘാതം നിയന്ത്രണാതീതമായിരിക്കുമെന്ന് ഇറാന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് ഗള്‍ഫ് നഗരങ്ങളെ ലക്ഷ്യമാക്കി ആക്രമണമുണ്ടായത്. ദുബായ് നഗരത്തിനു മുകളിലെത്തിയ മിസൈലുകളെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ വിജയകരമായി തകര്‍ത്തെന്ന് യുഎഇ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. കുവൈറ്റിലും സമാനരീതിയില്‍ ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങള്‍ നടന്നു. സൗദി അറേബ്യയുടെ വടക്കന്‍ പ്രവിശ്യയായ അല്‍-ജൗഫിലും ഡ്രോണ്‍ ആക്രമണം തടഞ്ഞതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഖത്തറിലെ റാസ് ലഫാന്‍ എല്‍എന്‍ജി പ്ലാന്റിനുനേരേയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഖത്തറിന്റെ വാതക കയറ്റുമതിയില്‍ 17 ശതമാനം കുറവുണ്ടായി. ഏകദേശം 200 കോടിയുടെ വാര്ഷികനഷ്ടമാണ് ഖത്തറിനുണ്ടാകുന്നത്. തകരാറുകള്‍ പരിഹരിക്കാന്‍ അഞ്ചുവര്‍ഷമെങ്കിലും എടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഘര്‍ഷം ആരംഭിച്ചത്…
Read Moreപശ്ചിമേഷ്യയില്‍ സമാധാനം; ലോകനേതാക്കളുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: യുഎസ്-ഇസ്രയേല്‍-ഇറാന് യുദ്ധം പശ്ചിമേഷ്യയെ കടുത്ത പ്രതിസന്ധിയിലാക്കിയ സാഹചര്യത്തില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ നയതന്ത്രനീക്കങ്ങളുമായി ഇന്ത്യ. ഫ്രാന്‍സ്, ഖത്തര്‍, ജോര്‍ദാന്‍, ഒമാന്‍, മലേഷ്യ എന്നീ രാജ്യങ്ങളിലെ ഭരണാധികാരികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണില്‍ ചര്‍ച്ച നടത്തി. ഊര്‍ജനിലയങ്ങള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്ക്കുംനേരേയുള്ള ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു. മേഖലയിലെ സംഘര്‍ഷം കുറയ്ക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനും ചര്‍ച്ചകളും നയതന്ത്രവുമാണ് ഏക പോംവഴിയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ ചരക്കുനീക്കം ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. എണ്ണ-വാതകനിലയങ്ങള്ക്കുനേരേയുള്ള ആക്രമണങ്ങള്‍ അനാവശ്യമായ യുദ്ധവ്യാപനത്തിനു കാരണമാകുമെന്ന് മോദി മുന്നറിയിപ്പ് നല്കി. സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ സഹായിക്കുന്ന ഒമാനും ജോര്‍ദാനും പ്രധാനമന്ത്രി നന്ദി അറിയിച്ചു. ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിനു നല്കുന്ന പിന്തുണയ്ക്ക് ഖത്തര്‍ അമീറിനോട് പ്രധാനമന്ത്രി കടപ്പാട് രേഖപ്പെടുത്തി. റമദാന് മാസത്തിന്റെയും ചെറിയ പെരുന്നാളിന്റെയും പശ്ചാത്തലത്തില്‍ നേതാക്കള്‍ക്ക് മോദി ആശംസകള്‍ നേര്‍ന്നു. ഫ്രഞ്ച്…
Read Moreകേരളത്തില്‍ നിന്നുള്ള ആദ്യ ഹജ് വിമാനം ഏപ്രില്‍ 30ന് യാത്രാ തിരിക്കും
കൊച്ചി: സംസ്ഥാന ഹജ് കമ്മിറ്റിക്ക് കീഴില്‍ ഈ വര്‍ഷം കൊച്ചിയില്‍ നിന്നുള്ള ആദ്യ ഹജ് വിമാനം ഏപ്രില്‍ 30 ന് യാത്രാ തിരിക്കും. ആദ്യ ഹജ് വിമാനം ഏപ്രില്‍ 30 ന് ഉച്ചയ്ക്ക് 2.10ന് കൊച്ചിയില്‍ നിന്ന് പുറപ്പെട്ട് വൈകുന്നേരം 5.30ന് ജിദ്ദയില്‍ എത്തിച്ചേരും. ഒരു പ്രാവശ്യം 432 പേരെ വഹിക്കുന്ന വിമാനം മൊത്തം 20 സര്‍വീസുകളാണ് കൊച്ചിയില്‍ നിന്ന് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. 17 സര്‍വീസുകള്‍ നോര്‍മല്‍ ഹജും, 3 സര്‍വ്വീസുകള്‍ ലഘു ഹജിനായുമായാണ് നിലവില്‍ ക്രമീകരിച്ചിരിക്കുന്നത്. മേയ് 17, 18, 19 തിയതികളിലായാണ് ലഘു ഹജ് സര്‍വീസ്. കൊച്ചി എംബാര്‍ക്കേഷന്‍ പോയിന്റ് വഴി കേരളത്തില്‍ നിന്നുമുള്ള 7960 പേരും, ലക്ഷദ്വീപുള്‍പ്പെടെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമുള്ള 408 പേരുമുള്‍പ്പെടെ മൊത്തം 8368 പേരാണ് യാത്രയാകുന്നത്. കേരളത്തില്‍ നിന്നുമുള്ള മറ്റു എംബാര്‍ക്കേഷന്‍ പോയിന്റുകളായ കണ്ണൂരില്‍ നിന്നും മേയ് അഞ്ചു…
Read Moreഎൽഎൻജി പ്ലാന്റുകളിൽ ഇറാൻ ആക്രമണം; വൻ തീപിടിത്തം
ദോഹ: ഇറാന്റെ മിസൈൽ ആക്രമണത്തിൽ ഖത്തർ റാസ് ലഫാൻ ഇൻഡുസ്ട്രിയൽ സിറ്റിയിലെ എൽഎൻജി പ്ലാന്റുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും വൻ തീപിടിത്തം ഉണ്ടാവുകയും ചെയ്തതായി ഖത്തർ എനർജി സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് ദോഹയിലെ ഇറേനിയൻ എംബസി ഉദ്യോഗസ്ഥരോട് 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ഖത്തർ ഉത്തരവിട്ടു. ഇതിനുപുറമെ യുഎഇയിലെ ഹബ്ഷാൻ ഗ്യാസ് ഫെസിലിറ്റി, ബാബ് ഫീൽഡ് എന്നിവയ്ക്കെതിരേയും ഇറാൻ ആക്രമണം നടത്തിയിട്ടുണ്ട്. ഇതു മേഖലയിൽ വലിയ രീതിയിലുള്ള പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് അബുദാബി ഭരണകൂടം വ്യക്തമാക്കി. യുദ്ധം രൂക്ഷമായതോടെ രാജ്യാന്തര വിപണിയിൽ എണ്ണവില കുതിച്ചുയരുകയാണ്. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില അഞ്ചു ശതമാനം വർധിച്ച് ബാരലിന് 108 ഡോളറിലെത്തി. യുദ്ധം തുടങ്ങിയ ശേഷം എണ്ണവിലയിൽ ഏകദേശം 50 ശതമാനത്തോളം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലോകത്തിലെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിൽ ഇറാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതാണു വിലക്കയറ്റത്തിനു പ്രധാന കാരണം. അതേസമയം,…
Read Moreഇറാനെതിരേ ശക്തമായി തിരിച്ചടിക്കുമെന്ന് ഡോണൾഡ് ട്രംപ്
വാഷിംഗ്ടൺ ഡിസി: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാനെതിരേ ശക്തമായ താക്കീതുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഖത്തറിലെ എൽഎൻജി പ്ലാന്റുകൾക്കുനേരേ ഇറാൻ നടത്തിയ ആക്രമണത്തിനു പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. ഖത്തറിലെ റാസ് ലഫാൻ ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി പ്ലാന്റ് ആണ്. ഖത്തർ നിരപരാധിയാണെന്നും ഇനിയും ഖത്തറിനെ ആക്രമിക്കാൻ മുതിർന്നാൽ ഇസ്രയേലിന്റെ സഹായമില്ലാതെതന്നെ ഇറാനെതിരേ അതിശക്തമായ സൈനിക നടപടി സ്വീകരിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാൻ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള തകർച്ചയായിരിക്കും. ഇറാന്റെ തന്ത്രപ്രധാനമായ സൗത്ത് പാഴ്സ് എൽഎൻജി പ്ലാന്റുകൾ പൂർണമായും തകർക്കുമെന്നും ട്രംപ് പറഞ്ഞു. ഇറാനിലെ സൗത്ത് പാഴ്സ് എൽഎൻജി പ്ലാന്റുകൾക്കെതിരേ ബുധനാഴ്ച ഇസ്രയേൽ നടത്തിയ ആക്രമണമാണു നിലവിലെ സംഘർഷങ്ങൾ ഇരട്ടിയാക്കിയത്. ഇതിനു പ്രതികാരമെന്നോണം ഇറാൻ അയൽരാജ്യങ്ങളായ ഖത്തറിന്റെയും യുഎഇയുടെയും ഊർജകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് മിസൈൽ ആക്രമണം നടത്തി. ഇസ്രയേലിന്റെ ആക്രമണത്തിൽ ഖത്തറിനു പങ്കില്ലെന്നും മേഖലയിലെ സംഘർഷത്തിൽ…
Read Moreഹോർമുസ് കടലിടുക്കിൽ അമേരിക്കയുടെ ‘ബങ്കർ ബസ്റ്റർ’ ബോംബ് ആക്രമണം
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിനു സമീപമുള്ള ഇറേനിയൻ മിസൈൽ കേന്ദ്രങ്ങൾക്കുനേരേ അമേരിക്കയുടെ അതിശക്തമായ ബോംബാക്രമണം. അമേരിക്കൻ ആയുധശേഖരത്തിലെ ഏറ്റവും കരുത്തുറ്റ “ബങ്കർ ബസ്റ്റർ’ ബോംബുകളാണ് ആക്രമണത്തിനായി ഉപയോഗിച്ചത്. ഏകദേശം 2,268 കിലോഗ്രാം (5,000 പൗണ്ട്) ഭാരമുള്ളതും ഭൂമിക്കടിയിലേക്ക് തുളച്ചുകയറാൻ ശേഷിയുള്ളതുമായ ബോംബുകൾ തീരപ്രദേശത്തെ ഇറാൻ മിസൈൽ താവളങ്ങൾ തകർത്തെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഹോർമുസ് കടലിടുക്കു വീണ്ടും തുറക്കുന്നതിനുള്ള ആദ്യഘട്ട നടപടിയെന്ന നിലയിലാണ് അമേരിക്കൻ ആക്രമണം. അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനു ഭീഷണിയായ ഇറാന്റെ ആന്റി-ഷിപ്പ് ക്രൂയിസ് മിസൈലുകളെ നശിപ്പിക്കാനായിരുന്നു ആക്രമണമെന്ന് സെൻട്രൽ കമാൻഡ് എക്സിൽ അറിയിച്ചു. അമേരിക്കയുമായും ഇസ്രയേലുമായും നിലനിൽക്കുന്ന യുദ്ധ സാഹചര്യത്തിൽ, ലോകത്തിലെ അഞ്ചിലൊന്ന് എണ്ണ വിതരണവും നടക്കുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിട്ടിരിക്കുകയാണ്. ഇതേത്തുടർന്ന് ആഗോളതലത്തിൽ എണ്ണവില കുതിച്ചുയരുകയും സമുദ്ര വ്യാപാരം തടസപ്പെടുകയും ചെയ്തിരുന്നു. അതേസമയം, ഹോർമുസ് കടലിടുക്കു തുറക്കുന്നതിനായി സൈനിക സഹായം നൽകണമെന്ന…
Read Moreയുഎഇയിൽ ഇറാൻ ആക്രമണം
ദുബായ്: ഇന്നു പുലർച്ചെ, ദുബായ് ഉൾപ്പെടെയുള്ള യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടു. ഇസ്രയേലിനും മറ്റ് ഗൾഫ് രാജ്യങ്ങൾക്കുമെതിരേ ഇറാൻ നടത്തുന്ന പ്രത്യാക്രമണങ്ങളുടെ ഭാഗമായാണ് യുഎഇ ലക്ഷ്യമിട്ടും മിസൈലുകളും ഡ്രോണുകളും എത്തിയത്. മിസൈൽ പ്രതിരോധിക്കാൻ യുഎഇയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജീവമായതായും അധികൃതർ അറിയിച്ചു. സംഘർഷം ആരംഭിച്ചതിനുശേഷം ഏകദേശം 2,000-ലേറെ ആക്രമണങ്ങളാണ് യുഎഇ നേരിട്ടത്. യുഎഇക്ക് പുറമെ മേഖലയിലെ മറ്റ് രാജ്യങ്ങളിലും ഇറാന്റെ ആക്രമണങ്ങൾ തുടർന്നു. സൗദി അറേബ്യയിലെ അൽ-ഖർജിനെതിരേ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ സൗദി സൈന്യം തകർത്തു. ഇതിന്റെ അവശിഷ്ടങ്ങൾ യുഎസ് സൈനികർ താമസിക്കുന്ന പ്രിൻസ് സുൽത്താൻ എയർ ബേസിന് സമീപം വീണെങ്കിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്നലെ വൈകുന്നേരം ബാഗ്ദാദിലെ യുഎസ് എംബസിക്കുനേരെയും ഡ്രോൺ, റോക്കറ്റ് ആക്രമണങ്ങൾ ഉണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Read More