ആറ് മാസത്തെ ബഹിരാകാശ യാത്ര വിജയകരമായി പൂർത്തീകരിച്ച സുല്‍ത്താന്‍ അല്‍ നിയാദിയുടെ വിജയത്തിനു പിന്നാലെ ആദ്യ വനിതാ സഞ്ചാരിയെ ബഹിരാകാശത്തേക്ക് അയക്കാൻ തീരുമാനിച്ച് യുഎഇ. ദുബായ് ഭരണാധികാരി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ഇക്കാര്യം സ്ഥിരീകരിച്ചു. യുഎഇയുടെ ബഹിരാകാശ സഞ്ചാരികളായ മുഹമ്മദ് അല്‍ മുല്ല, നോറ അല്‍ മത്രൂഷി എന്നിവരാണ് ബഹിരാകാശത്തേക്ക് പോകാന്‍ തയാറെടുക്കുന്നത്. യുഎഇ കോര്‍പ്പ്സിന്റെ ഭാഗമായിട്ടാണ് മത്രൂഷി തിരഞ്ഞെടുക്കപ്പെട്ടത്. ഇപ്പോൾ ടെക്സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ആസ്ഥാനത്തേക്ക് പരിശീലനത്തിലായി അയച്ചിരിക്കുകയാണ്. 2024ല്‍ പരിശീലനം പൂർത്തിയാകും. 2024ല്‍ ഇവരുടെ ബിരുദ പഠനം പൂർത്തിയായ ശേഷം ചരിത്രപരമായ ബഹിരാകാശ ദൗത്യത്തിന് ഇവര്‍ തയ്യാറാവുമെന്നും ഷെയ്ഖ് ഹംദാന്‍ അറിയിച്ചു. ആഗോള ബഹിരാകാശ മേഖലയില്‍ യുഎഇയുടെ പ്രതിച്ഛായ വര്‍ധിപ്പിക്കാനാണ് ഞങ്ങളുടെ ശ്രമം. അത് മാനവികതയ്ക്ക് മുതല്‍ കൂട്ടാവുമെന്നും അദ്ദേഹം പറഞ്ഞു. അധികം വെെകാതെ തന്നെ ലോകം എഇയുടെ അമ്പരപ്പിക്കുന്ന സ്പേസ് മിഷനുകള്‍ …
Read MoreCategory: NRI
കുവൈത്തിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ
കുവൈത്ത് സിറ്റി: 800 പ്രവാസികളെ പിരിച്ചുവിടാന്‍ തീരുമാനിച്ചതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. പിരിച്ചുവിടല്‍ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പായി തങ്ങളുടെ തൊഴില്‍പരമായ കാര്യങ്ങള്‍ ശരിയാക്കാന്‍ ജീവനക്കാര്‍ക്ക് ഒരു മാസത്തെ ഗ്രേസ് പീരിയഡ് നല്കി. കൂട്ടപ്പിരിച്ചുവിടലിന് മന്ത്രാലയം വ്യക്തമായ കാരണങ്ങളൊന്നും നല്‍കിയിട്ടില്ലെങ്കിലും നിലവിലെ സ്വദേശിവത്കരണ നയവുമായി ബന്ധപ്പിച്ചാണ് ഈ നീക്കമെന്നാണ് കരുതുന്നത്. പിരിച്ചുവിടുന്നതില്‍ ഭൂരിഭാഗവും അറബ് രാജ്യങ്ങളില്‍നിന്നുള്ളവരാണ്. രാജ്യത്ത് അധ്യാപകരുടെ കുറവ് ഉണ്ടായിട്ടും കഴിഞ്ഞ അധ്യയന വര്‍ഷാവസാനം കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം ഏകദേശം 1,800 പ്രവാസി അധ്യാപകരെ പിരിച്ചുവിട്ടിരുന്നു.
Read Moreകുവൈത്തിൽ 19 മലയാളികളടക്കം 60 നഴ്സുമാരെ മോചിപ്പിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിൽ മതിയായ രേഖകളില്ലെന്നു കണ്ടെത്തിയതിനെത്തുടർന്നു തടവിലായ മലയാളികൾ ഉൾപ്പെടെയുള്ള നഴ്സുമാർക്കു മോചനം. 19 മലയാളികൾ ഉൾപ്പെടെ 60 നഴ്സുമാരാണ് മോചിതരായത്. ഓഗസ്റ്റിൽ മാലിയ മേഖലയിലുള്ള സ്വകാര്യ ആശുപത്രിയിൽ കുവൈത്ത് മാനവശേഷി സമിതി നടത്തിയ പരിശോധനയിലാണു താമസനിയമം ലംഘിച്ചു ജോലി ചെയ്തെന്ന പേരിൽ 30 ഇന്ത്യക്കാർ ഉൾപ്പെടെ 60 പേർ പിടിയിലായത്. കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹിന്റെ ഇടപെടലിനെ തുടർന്നാണ് നഴ്സുമാർ മോചിതരായത്. ലൈസൻസ് ഇല്ലാത്തവരും മതിയായ യോഗ്യത ഇല്ലാത്തവരുമാണ് അറസ്റ്റിലായതെന്നാണു കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്. എന്നാൽ, പിടിയിലായ മലയാളി നഴ്സുമാരെല്ലാം സ്ഥാപനത്തിൽ നിയമാനുസൃതം ജോലി ചെയ്തിരുന്നവരാണെന്നു ബന്ധുക്കൾ പറഞ്ഞിരുന്നു. ഇറാൻ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ആശുപത്രി. പലരും മൂന്ന് മുതൽ 10 വർഷം വരെയായി ഇതേ ആശുപത്രിയിൽ ജോലി ചെയ്യുന്നവരാണ്. ഇന്ത്യയ്ക്കു പുറമേ ഫിലിപ്പീൻസ്, ഈജിപ്ത്,…
Read Moreഎന്തു വിലകൊടുത്തും ട്രംപിനെ തോല്‍പ്പിക്കണം;നിക്കി ഹേലിയും ടിം സ്കോട്ടും
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ജിഒപി നോമിനേഷനില്‍ ഡൊണാള്‍ഡ് ട്രംപിനെ എന്തു വില കൊടുത്തും പരാജയപ്പെടുത്താൻ കരുക്കൾ നീക്കി നിക്കി ഹേലിയും, ടിം സ്കോട്ടും. പാമെറ്റോ സ്റ്റേറ്റ് പോളിംഗില്‍ ട്രംപിന്റെ ലീഡ് മറികടക്കാൻ സാധിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. സ്വന്തം സംസ്ഥാനത്തിന്റെ പിന്തുണ പ്രയോജനപ്പെടുത്തി മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായി നീങ്ങാനാണ് ഇരുവരും ശ്രമിക്കുന്നത്. എന്നാൽ സൗത്ത് കരോലിനയിലെ വിജയം ട്രംപിന്റെ നാമനിര്‍ദ്ദേശം തടയാന്‍ സാധിക്കില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്കുന്നു. വിന്ത്രോപ്പ് യൂണിവേഴ്സിറ്റി സര്‍വേ അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത സൗത്ത് കരോലിന റിപ്പബ്ലിക്കന്മാരില് 50.5% പിന്തുണയുമായി ട്രംപ് മുന്നിട്ട് നില്ക്കുന്നു. നിക്കി ഹേലി (16.6%), ഫ്ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് (12.1%) ഉം പിന്തുണ നേടി. എന്നാൽ വിവേക് രാമസ്വാമിയെക്കാള് പിന്നിലാണ് സ്കോട്ട്.
Read Moreയുഎസ് ജനപ്രതിനിധി സഭാ സ്പീക്കർ കെവിൻ മക്കാർത്തിയെ പുറത്താക്കി
വാഷിംഗ്ടൺ ഡിസി: യുഎസ് ജനപ്രതിനിധി സഭാ സ്പീക്കർ കെവിൻ മക്കാർത്തിയെ പുറത്താക്കി. 210ന് എതിരേ 216 വോട്ടുകൾക്കാണ് റിപ്പബ്ലിക്കൻ പാർട്ടിക്കാരനായ മക്കാർത്തിയെ പുറത്താക്കിയത്. ഫ്ലോറിഡയിൽനിന്നുള്ള കോൺഗ്രസ് അംഗം മാറ്റ് ഗെയ്റ്റ്സിന്റെ നേതൃത്വത്തിൽ എട്ടു റിപ്പബ്ലിക്കൻ അംഗങ്ങൾ ഡെമോക്രാറ്റുകൾക്കൊപ്പം ചേർന്ന് വോട്ട് ചെയ്തു. ആദ്യമായാണ് സിറ്റിംഗ് അമേരിക്കൻ സ്പീക്കറെ വോട്ടെടുപ്പിലൂടെ പുറത്താക്കുന്നത്. ജനപ്രതിനിധി സഭയിൽ റിപ്പബ്ലിക്കന്മാർക്കാണു ഭൂരിപക്ഷം. റിപ്പബ്ലിക്കൻമാർക്ക് 221 അംഗങ്ങളും ഡെമോക്രാറ്റുകൾക്ക് 212 അംഗങ്ങളുമാണുള്ളത് . സർക്കാരിന്റെ അടിയന്തര ധനവിനിയോഗ ബിൽ പാസാക്കാൻ സ്പീക്കർ മക്കാർത്തി ഡെമോക്രാറ്റ് അംഗങ്ങളുടെ പിന്തുണ തേടിയതിൽ റിപ്പബ്ലിക്കൻ പാർട്ടിയിൽ വലിയ പ്രതിഷേധമുയർന്നിരുന്നു. സ്പീക്കറുടെ പ്രവർത്തനങ്ങളിൽ അതൃപ്തി രേഖപ്പെടുത്തിയ അംഗങ്ങൾതന്നെയാണ് പുറത്താക്കാനുള്ള പ്രമേയം കൊണ്ടുവന്നത്. സ്പീക്കർസ്ഥാനത്തേക്കു വീണ്ടും മത്സരിക്കില്ലെന്ന് അനുയായികളോട് മക്കാർത്തി അറിയിച്ചതായി വാഷിംഗ്ടൺ പോസ്റ്റും ന്യൂയോർക്ക് ടൈംസും റിപ്പോർട്ട് ചെയ്തു. മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിശ്വസ്തനാണ് മാറ്റ് ഗെയ്റ്റ്സ്.…
Read Moreസിനഡിന്റെ പ്രാഥമിക ലക്ഷ്യം നിരന്തര നവീകരണമെന്ന് മാർപാപ്പ
വത്തിക്കാൻ സിറ്റി: നിരന്തരം നവീകൃതമാകുന്ന ഒരു ജീവിതമാണ് ക്രൈസ്തവജീവിതമെന്നു വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നുവെന്ന് ഫ്രാൻസിസ് മാർപാപ്പ. ഈ നിരന്തര നവീകരണമാണ് സിനഡിന്റെ പ്രാഥമിക ലക്ഷ്യമെന്നും മാർപാപ്പ പറഞ്ഞു. ആഗോള കത്തോലിക്കാ സഭയിലെ മെത്രാന്മാരുടെ പതിനാറാമത് സിനഡിന് ആരംഭം കുറിച്ച്, വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ തടിച്ചുകൂടിയ ആയിരക്കണക്കിന് വിശ്വാസികളോടൊപ്പം അർപ്പിച്ച വിശുദ്ധ കുർബാനയിലെ വചനസന്ദേശത്തിലായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ ഉദ്ബോധനം. ഈ അസാധാരണ സിനഡ് സമ്മേളനം ഒരു രാഷ്ട്രീയ സമ്മേളനമോ ഒരു പാർലമെന്ററി മീറ്റിംഗോ അല്ല എന്ന ആമുഖത്തോടെയാണ് മാർപാപ്പ സുവിശേഷ വായനയ്ക്കു ശേഷമുള്ള പ്രസംഗം ആരംഭിച്ചത്. ദൈവത്തിൽ നോട്ടം ഉറപ്പിച്ചു പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്ന ഒരു കൂട്ടായ്മയാണ് ഈ സിനഡിലൂടെ സഭ ആഗ്രഹിക്കുന്നത്. ലോകദൃഷ്ടിയിൽ മേന്മ കണ്ടെത്താനല്ല, മറിച്ച് പ്രതിഫലേച്ഛ കൂടാതെ ലോകനന്മയ്ക്കായി പ്രവർത്തിക്കുവാനാണ് പരിശുദ്ധാത്മാവ് നമ്മോട് ആഹ്വാനം ചെയ്യുന്നതെന്നും അദ്ദേഹം സിനഡ് അംഗങ്ങളെ…
Read Moreഇറാക്കിലെ വിവാഹ ഹാളിലെ തീപിടിത്തം; മരണം 119
ബാഗ്ദാദ്: ഇറാക്കിലെ നിനവേ പ്രവിശ്യയിൽ ക്രിസ്ത്യൻ വിവാഹാഘോഷം നടന്ന ഹാളിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 119 ആയി. പരിക്കേറ്റു ചികിത്സയിലായിരുന്ന ഇരുപതോളം പേരാണു മരിച്ചത്. നവവധുവിന്റെ പിതാവും മരിച്ചവരിൽ ഉൾപ്പെടുന്നു. മുന്നൂറിലേറെ പേർക്കാണ് കഴിഞ്ഞയാഴ്ചയുണ്ടായ അപകടത്തിൽ പരിക്കേറ്റത്.
Read Moreഅബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; പ്രവാസി ഇന്ത്യക്കാരന് 33 കോടിയുടെ സമ്മാനം
അബുദാബി: മലയാളികളടക്കം നിരവധി പേര്‍ക്ക് വന്‍തുകയുടെ ഭാഗ്യസമ്മാനങ്ങള്‍ നല്കിയ അബുദാബി ബിഗ് ടിക്കറ്റിന്റെ 256-ാമത് സീരിസ് നറുക്കെടുപ്പില്‍ ഗ്രാന്‍ഡ് പ്രൈസായ 1.5 കോടി ദിര്‍ഹം (33 കോടിയിലേറെ ഇന്ത്യന്‍ രൂപ) പ്രവാസി ഇന്ത്യക്കാരന്. ദോഹയില്‍ താമസിക്കുന്ന മുജീബ് തെക്കേ മാറ്റിയേരി ആണ് 098801 എന്ന ടിക്കറ്റ് നമ്പരിലൂടെ സ്വപ്ന വിജയം സ്വന്തമാക്കിയത്. ഇദ്ദേഹം സെപ്റ്റംബര്‍ 27ന് വാങ്ങിയ ടിക്കറ്റാണ് സമ്മാനാര്‍ഹമായത്. സമ്മാനവിവരം അറിയിക്കുന്നതിനായി ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ മുജീബിനെ നറുക്കെടുപ്പ് വേദിയില്‍ വച്ച് വിളിച്ചെങ്കിലും അദ്ദേഹത്തെ ബന്ധപ്പെടാനായില്ല. ഗ്രാന്‍ഡ് പ്രൈസിന് പുറമെ രണ്ടാം സമ്മാനം ഒരു ലക്ഷം ദിര്‍ഹം സ്വന്തമാക്കിയത് 023536 എന്ന ടിക്കറ്റ് നമ്പരിലൂടെ അജീബ് ഒമറാണ്. മൂന്നാം സമ്മാനം 90,000 ദിര്‍ഹം നേടിയത് സ്റ്റീവന്‍ വില്‍കിന്‍സണാണ്. ഇദ്ദേഹം വാങ്ങിയ 169082 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനം നേടിയത്. നാലാം സമ്മാനം 80,000 ദിര്‍ഹം സ്വന്തമാക്കിയത്…
Read Moreഅമേരിക്കയിൽ സ്പീക്കറെ പുറത്താക്കി; 234 വർഷത്തെ ചരിത്രത്തിൽ ആദ്യം
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ ജനപ്രതിനിധി സഭ സ്പീക്കർ കെവിൻ മെക്കാർത്തിയെ പുറത്താക്കി. 210നെതിരേ 216 വോട്ടിനാണ് സ്പീക്കറെ പുറത്താക്കാനുള്ള പ്രമേയം സഭ അംഗീകരിച്ചത്. 208 ഡെമോക്രാറ്റിക് അംഗങ്ങൾക്കൊപ്പം എട്ടു റിപ്പബ്ലിക്കൻ അംഗങ്ങളും സ്പീക്കർക്കെതിരേ വോട്ട് ചെയ്തു. യുഎസിന്റെ 234 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് സ്പീക്കറെ സ്ഥാനത്തുനിന്ന് പുറത്താക്കാൻ ജനപ്രതിനിധികൾ തീരുമാനിക്കുന്നത്. സർക്കാരിന്റെ അടിയന്തര ധനവിനിയോഗ ബിൽ പാസാക്കാൻ സ്പീക്കർ ഡെമോക്രാറ്റ് അംഗങ്ങളുടെ പിന്തുണ തേടിയതിൽ റിപ്പബ്ലിക്കൻ പാർട്ടിയിൽ വലിയ പ്രതിഷേധമുയർന്നിരുന്നു. ബിൽ അടിയന്തരമായി പാസായിരുന്നില്ലെങ്കിൽ സർക്കാരിന്റെ പ്രവർത്തനങ്ങൾ ബജറ്റില്ലാതെ സ്തംഭിക്കുന്ന സാഹചര്യമുണ്ടാകുമായിരുന്നു. മെക്കാർത്തിയെ പുറത്താക്കിയശേഷം നോർത്ത് കരോലിനയിലെ റിപ്പബ്ലിക്കൻ പ്രതിനിധി പാട്രിക് മക്ഹെൻറിയാണ് താൽകാലികമായി സഭയെ നയിക്കുന്നത്.
Read Moreജയിലിൽ ഇമ്രാനു വിഷം കൊടുത്തേക്കും; ഭാര്യ കോടതിയിൽ
ലഹോർ: അദിയാല ജയിലിൽ കഴിയുന്ന മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാൻ (70) സുരക്ഷിതനല്ലെന്നും അദ്ദേഹത്തിനു വിഷം കൊടുക്കാൻ സാധ്യതയുണ്ടെന്നും ഭാര്യ ബുഷ്റ ബീവി ആരോപിച്ചു. ഇമ്രാനു ജയിലിൽ മതിയായ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ബുഷ്റ ബീവി ഇസ്ലാമാബാദ് ഹൈക്കോടതിയെ സമീപിച്ചു. തന്റെ ഭർത്താവിനു ജയിൽ ചട്ടപ്രകാരമുള്ള സൗകര്യങ്ങൾ ലഭിക്കുന്നില്ലെന്ന് ബുഷ്റ പറഞ്ഞു. ഇമ്രാനു വീട്ടിൽ പാകം ചെയ്ത ഭക്ഷണം എത്തിക്കാനുള്ള പ്രത്യേക സൗകര്യങ്ങൾ ഒരുക്കണം. ഇപ്പോൾ അദ്ദേഹത്തോട് സ്വീകരിക്കുന്നത് മനുഷ്യത്വവിരുദ്ധ നടപടിയാണ്. വിഷയത്തിൽ കോടതി ഇടപെടണമെന്നും അവർ ഹർജിയിൽ ആവശ്യപ്പെട്ടു. തോഷഖാന അഴിമതിക്കേസിൽ മൂന്നു വർഷം തടവിനു ശിക്ഷിക്കപ്പെട്ട പാക്ക് മുൻപ്രധാനമന്ത്രിയെ ഓഗസ്റ്റിലാണ് ജയിലിൽ അടച്ചത്. നേരത്തേ പാർപ്പിച്ച അറ്റോക്ക് ജയിലിൽനിന്ന് തന്നെ മാറ്റരുതെന്ന് ഇമ്രാൻ ഖാൻ അഭ്യർഥിച്ചെങ്കിലും അത് അവഗണിച്ചാണ് അദ്ദേഹത്തെ അദിയാലയിലേക്ക് മാറ്റിയത്.
Read More