റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം: ബൈ​ഡ​നെ ക്ഷ​ണി​ച്ച് മോ​ദി

ന്യൂ​ഡ​ൽ​ഹി: അ​ടു​ത്ത റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​കാ​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നെ ക്ഷ​ണി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ജി 20 ​ഉ​ച്ച​കോ​ടി​ക്കി​ടെ​യാ​ണ് ബൈ​ഡ​നെ മോ​ദി ക്ഷ​ണി​ച്ച​തെ​ന്ന് അ​മേ​രി​ക്ക​ൻ അം​ബാ​സ​ഡ​ർ എ​റി​ക് ഗാ​ർ​സെ​റ്റി പ​റ​ഞ്ഞു. ഇ​ന്ത്യ, യു​എ​സ്, ജ​പ്പാ​ൻ, ഓ​സ്‌​ട്രേ​ലി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളു​ൾ​പ്പെ​ടു​ന്ന ക്വാ​ഡ് ഉ​ച്ച​കോ​ടി അ​ടു​ത്ത ജ​നു​വ​രി​യി​ൽ ഇ​ന്ത്യ​യി​ൽ ന​ട​ത്താ​നു​ള്ള ആ​ലോ​ച​ന​ക​ൾ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ക്ഷ​ണം.  

Read More

ഇ​ന്ത്യ​യ്‌​ക്കെ​തി​രെ​യു​ള്ള കാ​ന​ഡ​യു​ടെ ആ​രോ​പ​ണം ഗൗ​ര​വ​മു​ള്ള​തെ​ന്ന് അ​മേ​രി​ക്ക

വാ​ഷിം​ഗ്ട​ണ്‍: ഇ​ന്ത്യ​യ്‌​ക്കെ​തി​രെ​യു​ള്ള ക​നേ​ഡി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റീ​ന്‍ ട്രൂ​ഡോ​യു​ടെ ആ​രോ​പ​ണം ഗൗ​ര​വ​മു​ള്ള​തെ​ന്ന് ആ​വ​ര്‍​ത്തി​ച്ച് അ​മേ​രി​ക്ക. ഇ​രു​രാ​ജ്യ​ങ്ങ​ളു​മാ​യും ആ​ശ​യ​വി​നി​മ​യം തു​ട​രു​ക​യാ​ണെ​ന്ന് അ​മേ​രി​ക്കൻ വ​ക്താ​വ് മ​ര്‍​ഗ​ര​റ്റ് മ​ക്‌​ലോ​ഡ് പ​റ​ഞ്ഞു. ഇ​രു​രാ​ജ്യ​ങ്ങ​ളും അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്ന് വി​ശ്വ​സി​ക്കു​ന്നു. ര​ണ്ട് രാ​ജ്യ​ങ്ങ​ളും വ​ര്‍​ഷ​ങ്ങ​ളാ​യി യു​എ​സി​ന്‍റെ സൗ​ഹൃ​ദ​രാ​ഷ്ട്ര​ങ്ങ​ളാ​ണ്. ഖ​ലി​സ്ഥാ​ന്‍​വാ​ദി നേ​താ​വ് ഹ​ര്‍​ദീ​പ് സിം​ഗ് നി​ജ്ജാ​ര്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം തു​ട​രു​ന്ന​തി​നാ​ല്‍ കൂ​ടു​ത​ല്‍ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്നും അ​വ​ര്‍ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം കാ​ന​ഡ​യ്‌​ക്കെ​തി​രെ​യു​ള്ള നീ​ക്കം ശ​ക്ത​മാ​ക്കാ​നാ​ണ് ഇ​ന്ത്യ​യു​ടെ തീ​രു​മാ​നം. ഖാ​ലി​സ്ഥാ​ന്‍ ഭീ​ക​ര​വാ​ദി​ക​ളെ കാ​ന​ഡ സം​ര​ക്ഷി​ക്കു​ന്ന വി​ഷ​യം ഐ​ക്യ​രാ​ഷ്​ട്ര​സ​ഭ​യി​ല്‍ ഉ​ന്ന​യി​ക്കും.

Read More

ചൈനീസ് വിദേശകാര്യ മന്ത്രിയെ പുറത്താക്കിയത് അവിഹിതത്തിന്

ബെ​​​യ്ജിം​​​ഗ്: ചൈ​​​നീ​​​സ് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന ക്വി​​​ൻ ഗാം​​​ഗി​​​നെ പ​​​ദ​​​വി​​​യി​​​ൽ​​​നി​​​ന്നു നീ​​​ക്കാ​​​നു​​​ള്ള കാ​​​ര​​​ണം അ​​​വി​​​ഹി​​​ത​​ബ​​ന്ധ​​​മെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ട്. അ​​​ദ്ദേ​​​ഹം അ​​​മേ​​​രി​​​ക്ക​​​യി​​​ൽ ചൈ​​​നീ​​​സ് അം​​​ബാ​​​സി​​​ഡ​​​റാ​​​യി​​​രു​​​ന്ന കാ​​​ല​​​ത്ത് ഒ​​​രു സ്ത്രീ​​​യു​​​മാ​​​യി ബ​​​ന്ധം പു​​​ല​​​ർ​​​ത്തു​​​ക​​​യും ഇ​​​തി​​​ൽ ഒ​​​രു കു​​​ഞ്ഞു​​​ണ്ടാ​​​വു​​​ക​​​യും ചെ​​​യ്ത​​​താ​​​യി വാ​​​ൾ സ്ട്രീ​​​റ്റ് ജേ​​​ണ​​​ൽ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. മാ​​​ർ​​​ച്ചി​​​ൽ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി യാ​​​യി നി​​​യ​​​മി​​​ത​​​നാ​​​യ ക്വി​​​ന്നി​​​നെ ജൂ​​​ലൈ​​​യി​​​ലാ​​​ണു നീ​​​ക്കം ചെ​​​യ്ത​​​ത്. എ​​​ന്നാ​​​ൽ ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് ഒ​​​രു വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​വും ചൈ​​​ന ന​​​ല്കി​​​യി​​​ല്ല. നീ​​​ക്കം​​​ചെ​​​യ്യ​​​പ്പെ​​​ടു​​​ന്ന​​​തി​​​നു മു​​​ന്പാ​​​യി പൊ​​​തു​​​വേ​​​ദി​​​ക​​​ളി​​​ൽ​​​നി​​​ന്ന് അ​​​പ്ര​​​ത്യ​​​ക്ഷ​​​നാ​​​യ ക്വി​​​ന്നി​​​നെ​​​ക്കു​​​റി​​​ച്ചു വി​​​വ​​​ര​​​ങ്ങ​​​ളൊ​​​ന്നും ല​​​ഭ്യ​​​മ​​​ല്ല. ചൈ​​​നീ​​​സ് ക​​​മ്യൂ​​​ണി​​​സ്റ്റ് പാ​​​ർ​​​ട്ടി​​​യി​​​ലെ​​​യും സൈ​​​ന്യ​​​ത്തി​​​ലെ​​​യും ഉ​​​ന്ന​​​ത​​​ർ​​​ക്കെ​​​തി​​​രേ വ​​​ൻ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ക്കു​​​ന്ന​​​താ​​​യും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു​​​ണ്ട്. വി​​​ദേ​​​ശ ഇ​​​ട​​​പാ​​​ടു​​​ക​​​ളാ​​​ണു കൂ​​​ടു​​​ത​​​ലും അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​ത്. അ​​​ടു​​​ത്തി​​​ടെ ചൈ​​​നീ​​​സ് പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി ലി ​​​ഷാം​​​ഗ് ഫു ​​​പൊ​​​തു​​​വേ​​​ദി​​​ക​​​ളി​​​ൽ​​​നി​​​ന്ന് അ​​​പ്ര​​​ത്യ​​​ക്ഷ​​​നാ​​​യി​​​ട്ടു​​​ണ്ട്. അ​​​ഴി​​​മ​​​തി അ​​​ന്വേ​​​ഷ​​​ണം നേ​​​രി​​​ടു​​​ന്ന അ​​​ദ്ദേ​​​ഹ​​​ത്തെ പ​​​ദ​​​വി​​​യി​​​ൽ​​​നി​​​ന്നു നീ​​​ക്കം ചെ​​​യ്ത് വീ​​​ട്ടു​​​ത​​​ട​​​ങ്ക​​​ലി​​​ലാ​​​ക്കി​​​യെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്.

Read More

പ​തി​നാ​ലു​കാ​രി​യു​ടെ ചി​ത്രം പ​ക​ർ​ത്താ​ൻ വി​മാ​ന​ ടോ​യ്‌ല​റ്റ് സീ​റ്റി​ൽ ഐ​ഫോ​ൺ

ബോ​സ്റ്റ​ൺ: പ​തി​നാ​ലു​കാ​രി​യു​ടെ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്താ​ൻ ടോ​യ്‍​ലെ​റ്റ് സീ​റ്റി​ൽ ഐ​ഫോ​ൺ ഒ​ളി​പ്പി​ച്ചെ​ന്നു വി​മാ​ന​ജീ​വ​ന​ക്കാ​ര​നെ​തി​രേ ആ​രോ​പ​ണം. ഷാ​ർ​ല​റ്റി​ൽ​നി​ന്ന് ബോ​സ്റ്റ​ണി​ലേ​ക്കു​ള്ള വി​മാ​ന​ത്തി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ടോ​യ്‌​ല​റ്റ് സീ​റ്റി​ന്‍റെ പി​ൻ​ഭാ​ഗ​ത്താ​ണ് ഐ​ഫോ​ൺ ടേ​പ്പ് ചെ​യ്ത് വ​ച്ചി​രു​ന്ന​ത്. മ​ക​ളെ ല​ക്ഷ്യം വ​ച്ച് ജീ​വ​ന​ക്കാ​രി​ൽ ഒ​രാ​ളാ​ണ് ഇ​ത് ചെ​യ്ത​തെ​ന്നാ​ണ് പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബം ആ​രോ​പി​ക്കു​ന്ന​ത്. ടോ​യ്‍​ലെ​റ്റ് ഉ​പ​യോ​ഗി​ച്ച​തി​നു​ശേ​ഷം പെ​ൺ​കു​ട്ടി​ക്ക് സീ​റ്റി​ന് പി​ൻ​ഭാ​ഗ​ത്ത് ഐ​ഫോ​ൺ വ​ച്ചി​രി​ക്കു​ന്ന​താ​യി മ​ന​സി​ലാ​യി​രു​ന്നു. ബാ​ത്ത്‍​റൂ​മി​ൽ​നി​ന്നു പു​റ​ത്തി​റ​ങ്ങു​ന്ന​തി​ന് മു​മ്പ് പെൺകുട്ടി ത​ന്‍റെ ഫോ​ണി​ൽ അ​തി​ന്‍റെ ചി​ത്ര​വും പ​ക​ർ​ത്തി. ഇ​തു​സം​ബ​ന്ധി​ച്ചു കു​ടും​ബം വി​മാ​ന​ത്തി​ൽ​വ​ച്ചു​ത​ന്നെ പ്ര​തി​ക​രി​ച്ചി​രു​ന്നു. വി​മാ​നം ലാ​ൻ​ഡ് ചെ​യ്ത​തി​ന് പി​ന്നാ​ലെ മ​സാ​ച്യു​സെ​റ്റ്‌​സ് സ്റ്റേ​റ്റ് പോ​ലീ​സ് ഒ​രു ഫ്ലൈ​റ്റ് അ​റ്റ​ൻ​ഡ​ന്‍റി​നെ ഫ്ലൈ​റ്റി​ൽ​നി​ന്നു കൊ​ണ്ടു​പോ​യി. അ​തേ​സ​മ​യം, ഇ​തു​വ​രെ കേ​സ് ഫ​യ​ൽ ചെ​യ്തി​ട്ടി​ല്ലെ​ന്നു കു​ടും​ബ​ത്തി​ന് വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ൻ പോ​ൾ ലെ​വെ​ലി​ൻ പ​റ​ഞ്ഞു.

Read More

ഖ​ലി​സ്ഥാ​ൻ നേ​താ​വി​ന്‍റെ കൊ​ല​പാ​ത​കം;ഇ​ന്ത്യ​യു​ടെ തി​രി​ച്ച​ടി​യി​ൽ കാ​ന​ഡ അ​യ​യു​ന്നു, പ്ര​കോ​പ​ന​മ​ല്ല ഉ​ദ്ദേ​ശ​മെ​ന്നു ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി

ഒ​ട്ടാ​വ: ഖ​ലി​സ്ഥാ​ൻ അ​നു​കൂ​ലി​യാ​യ സി​ഖ് നേ​താ​വ് ഹ​ർ​ദീ​പ് സിം​ഗ് നി​ജ്ജാ​റി​നെ കാ​ന​ഡ​യി​ൽ വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത് ഇ​ന്ത്യ ആ​ണെ​ന്ന ആ​രോ​പ​ണ​ത്തി​ന് പി​ന്നാ​ലെ പൊ​ട്ടി​പ്പു​റ​പ്പെ​ട്ട ന​യ​ത​ന്ത്ര പോ​ര് ത​ണു​പ്പി​ക്കാ​ൻ ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ. നി​ജ്ജാ​റി​ന്‍റെ മ​ര​ണ​വു​മാ​യി ഇ​ന്ത്യ​യ്ക്ക് ബ​ന്ധ​മു​ണ്ടെ​ന്ന പ​രാ​മ​ർ​ശ​ത്തി​ലൂ​ടെ പ്ര​കോ​പ​ന​മ​ല്ല താ​ൻ ഉ​ദ്ദേ​ശി​ച്ച​തെ​ന്ന് ട്രൂ​ഡോ പ​റ​ഞ്ഞു. വി​ഷ​യം ആ​ളി​ക്ക​ത്തി​ക്കാ​ന​ല്ല കാ​ന​ഡ ശ്ര​മി​ക്കു​ന്ന​തെ​ന്നും നി​ജ്ജാ​റി​ന്‍റെ കൊ​ല​പാ​ത​കം ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ ഗൗ​ര​വ​ത​ര​മാ​യി എ​ടു​ക്ക​ണ​മെ​ന്നാ​ണ് കാ​ന​ഡ​യു​ടെ നി​ല​പാ​ടെ​ന്നും ട്രൂ​ഡോ കൂ​ട്ടി​ച്ചേ​ർ​ത്തു. നേ​ര​ത്തെ, നി​ജ്ജാ​റി​ന്‍റെ കൊ​ല​യ്ക്ക് പി​ന്നി​ല്‍ ഇ​ന്ത്യ​യാ​കാ​മെ​ന്ന് ട്രൂ​ഡോ പാ​ര്‍​ല​മെ​ന്‍റി​ല്‍ പ​റ​ഞ്ഞി​രു​ന്നു. കാ​ന​ഡ​യി​ലെ ഏ​ജ​ന്‍​സി​ക​ള്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​ന്ത്യ​യ്‌​ക്കെ​തി​രേ തെ​ളി​വു​ക​ള്‍ ല​ഭി​ച്ച​താ​യും ട്രൂ​ഡോ ആ​രോ​പി​ച്ചു. ഇ​തി​നു പി​ന്നാ​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ന്‍ പ​വ​ന്‍ കു​മാ​ര്‍ റാ​യി​യെ കാ​ന​ഡ പു​റ​ത്താ​ക്കി​യി​രു​ന്നു. മ​റു​പ​ടി​യാ​യി മു​തി​ര്‍​ന്ന ക​നേ​ഡി​യ​ന്‍ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​നെ ഇ​ന്ത്യ​യും പു​റ​ത്താ​ക്കി. അ​ഞ്ച് ദി​വ​സ​ത്തി​ന​കം ഇ​ന്ത്യ വി​ട​ണ​മെ​ന്ന് ഇ​ദ്ദേ​ഹ​ത്തി​ന് ഇ​ന്ത്യ നി​ര്‍​ദേ​ശം ന​ല്‍​കി. ഇ​തേ​തു​ട​ർ​ന്നാ​ണു…

Read More

ഹ​ർ​ദീ​പ് സിം​ഗ് നി​ജ്ജ​റി​ന്‍റെ കൊ​ല​പാ​ത​കം; കാ​ന​ഡ​യു​ടെ ആ​രോ​പ​ണം അ​സം​ബ​ന്ധ​മെ​ന്ന് ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി: ഖ​ലി​സ്ഥാ​ൻ വി​ഘ​ട​ന​വാ​ദി നേ​താ​വ്‌ ഹ​ർ​ദീ​പ് സിം​ഗ് നി​ജ്ജ​റി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ൽ ഇ​ന്ത്യ​ക്ക് പ​ങ്കു​ണ്ടെ​ന്ന ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ​യു​ടെ ആ​രോ​പ​ണം ത​ള്ളി കേ​ന്ദ്ര സ​ർ​ക്കാ​ർ. രാ​ജ്യ​ത്തി​നെ​തി​രേ ഉ​ന്ന​യി​ച്ച ആ​രോ​പ​ണം അ​സം​ബ​ന്ധ​മാ​ണെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​യും അ​വ​രു​ടെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​ടെ​യും പ്ര​സ്താ​വ​ന​ക​ൾ ഇ​ന്ത്യ ത​ള്ളി​ക്ക​ള​യു​ന്നു. കാ​ന​ഡ​യി​ലെ ഏ​തെ​ങ്കി​ലും അ​ക്ര​മ​ത്തി​ൽ ഇ​ന്ത്യ​ൻ സ​ർ​ക്കാ​രി​ന് പ​ങ്കു​ണ്ടെ​ന്ന ആ​രോ​പ​ണം അ​സം​ബ​ന്ധ​മാ​ണെ​ന്നും ജ​യ​ശ​ങ്ക​ർ വ്യ​ക്ത​മാ​ക്കി.

Read More

ഖ​ലി​സ്ഥാ​ന്‍ വാ​ദി നേ​താ​വി​ന്‍റെ കൊ​ല​പാ​ത​കം; ഇ​ന്ത്യ​ൻ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​നെ കാ​ന​ഡ പു​റ​ത്താ​ക്കി

ന്യൂ​ഡ​ൽ​ഹി: കാ​ന​ഡ​യി​ലെ ഖ​ലി​സ്ഥാ​ന്‍ വി​ഘ​ട​ന​വാ​ദി നേ​താ​വ് ഹ​ർ​ദീ​പ് സിം​ഗ് ഹി​ജ്ജാ​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​നു പി​ന്നി​ൽ ഇ​ന്ത്യ​യു​ടെ പ​ങ്കു​ണ്ടെ​ന്ന സം​ശ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ന്ത്യ​ൻ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​നെ കാ​ന​ഡ പു​റ​ത്താ​ക്കി. ഇ​ന്ത്യ​ൻ എം​ബ​സി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ പ​വ​ൻ കു​മാ​ർ റാ​യി​യെ​യാ​ണ് പു​റ​ത്താ​ക്കി​യ​ത്. ക​ഴി​ഞ്ഞ ജൂ​ൺ 18നാ​ണ് കാ​ന​ഡ​യി​ലെ ഗു​രു​ദ്വാ​ര​യ്ക്ക് മു​ന്നി​ൽ ഹ​ർ​ദീ​പ് സിം​ഗ് അ​ജ്ഞാ​ത​രാ​യ ര​ണ്ടു​പേ​രു​ടെ വെ​ടി​യേ​റ്റ് മ​രി​ച്ച​ത്. ഹ​ർ​ദീ​പ് സിം​ഗ് നി​ജ്ജാ​റി​ന്‍റെ മ​ര​ണ​ത്തി​നു പി​ന്നി​ൽ ഇ​ന്ത്യ​ൻ ഏ​ജ​ന്‍റു​മാ​ർ​ക്ക് പ​ങ്കു​ള്ള​താ​യി വി​ശ്വ​സ​നീ​യ​മാ​യ വി​വ​ര​മു​ണ്ടെ​ന്നു കാ​ന​ഡ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ ആ​രോ​പി​ച്ചി​രു​ന്നു. കാ​ന​ഡ പൗ​ര​നാ​ണ് കൊ​ല്ല​പ്പെ​ട്ട ഹ​ർ​ദീ​പ് സിം​ഗ്. ഒ​രു കാ​ന​ഡ പൗ​ര​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ വി​ദേ​ശ ക​ര​ങ്ങ​ളു​ടെ പ​ങ്ക് ഒ​രു​ത​ര​ത്തി​ലും അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല. ഇ​ത് രാ​ജ്യാ​ന്ത​ര നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണ്. കൊ​ല​പാ​ത​കം ചി​ല ഇ​ന്ത്യ​ൻ വം​ശ​ജ​രെ കു​പി​ത​രാ​ക്കു​ക​യും ഭ​യ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​താ​യും ട്രൂ​ഡോ വി​ശ​ദീ​ക​രി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ന​യ​ത​ന്ത്ര പ്ര​തി​നി​ധി​യെ പു​റ​ത്താ​ക്കി​യ​ത്. കാ​ന​ഡ വി​ദേ​ശ​കാ​ര്യ മ​ന്ത്രി മെ​ലാ​നി…

Read More

പരിശീലന പറക്കൽ; ഇ​റ്റ​ലി​യി​ൽ വ്യോ​മ​സേ​നാ വി​മാ​നം കാ​റി​നു​മേ​ൽ വീ​ണു ബാ​ലി​ക​യ്ക്കു ദാ​രു​ണാ​ന്ത്യം

റോം: ​വ്യോ​മാ​ഭ്യാ​സ പ​രി​ശീ​ല​ന​ത്തി​നി​ടെ ഇ​റ്റാ​ലി​യ​ന്‍ മി​ലി​ട്ട​റി യു​ദ്ധ​വി​മാ​നം ത​ക​ര്‍​ന്ന് വീ​ണ് അ​ഞ്ചു​വ​യ​സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം. മ​രി​ച്ച കു​ട്ടി ഉ​ള്‍​പ്പെ​ടെ​യു​ള്ള കു​ടും​ബം സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​നു​മു​ക​ളി​ലേ​ക്ക് വി​മാ​നം വീ​ഴു​ക​യാ​യി​രു​ന്നു. ലോ​റ ഒ​റി​ഗ​ലി​യാ​സ്സോ ആ​ണ് അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​ത്. ഈ ​കു​ട്ടി​യു​ടെ ഒ​മ്പ​തു​വ​യ​സു​ള്ള സ​ഹോ​ദ​ര​നു ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റു. കാ​റി​ലു​ണ്ടാ​യി​രു​ന്ന ഇ​രു​വ​രു​ടെ​യും മാ​താ​പി​താ​ക്ക​ളു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. വി​മാ​നം ത​ക​രു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് പൈ​ല​റ്റ് പാ​ര​ച്യൂ​ട്ടി​ല്‍ ര​ക്ഷ​പ്പെ​ട്ടു. ഇ​റ്റ​ലി​യി​ലെ ടു​റി​നി​ലെ കാ​സ​ല്ലെ എ​യ​ര്‍​പോ​ര്‍​ട്ടി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. ഇ​റ്റാ​ലി​യ​ന്‍ വ്യോ​മ​സേ​ന​യു​ടെ 100ാം വാ​ര്‍​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യു​ള്ള വ്യോ​മാ​ഭ്യാ​സ പ്ര​ക​ട​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന യു​ദ്ധ വി​മാ​ന​ങ്ങ​ളി​ലൊ​ന്നാ​ണ് ത​ക​ര്‍​ന്നു​വീ​ണ​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ അ​തി​ര്‍​ത്തി​ക്ക് പു​റ​ത്ത് സ​മാ​ന്ത​ര​മാ​യു​ള്ള റോ​ഡി​ലൂ​ടെ പോ​കു​ക​യാ​യി​രു​ന്ന കാ​റി​ലി​ടി​ച്ച​ശേ​ഷം വി​മാ​നം സ​മീ​പ​ത്തെ കൃ​ഷി​യി​ട​ത്തി​ൽ പ​തി​ച്ചു. നി​മി​ഷ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ വി​മാ​നം തീ​ഗോ​ള​മാ​യി. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ കാ​ർ തെ​റി​ച്ചു​പോ​യി. കാ​റി​ലേ​ക്കും തീ​പ​ട​ര്‍​ന്നു. പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ ആ​കാ​ശ​ത്തു​വ​ച്ച് പ​ക്ഷി​കൂ​ട്ട​ങ്ങ​ള്‍ ഇ​ടി​ച്ച​തി​നെ​തു​ട​ര്‍​ന്ന് എ​ഞ്ചി​ന് കേ​ടു​പാ​ടു സം​ഭ​വി​ച്ച​താ​കാം അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Read More

സൈ​നി​ക ന​ട​പ​ടി ആ​റാം ദി​വ​സം; കാ​ഷ്മീ​രി​ൽ കൊ​ല്ല​പ്പെ​ട്ട​ത്കൊ​ടും​ഭീ​ക​ര​ൻ ഉ​സൈ​ർ?ഡി​എ​ന്‍​എ പ​രി​ശോ​ധ​ന​യ്ക്ക് സേ​ന

ന്യൂ​ഡ​ൽ​ഹി: ജ​മ്മു കാ​ഷ്മീ​രി​ലെ അ​ന​ന്ത്നാ​ഗി​ൽ സൈ​ന്യ​വു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ട ര​ണ്ടു പേ​രി​ലൊ​രാ​ൾ ല​ഷ്ക​ർ ഇ ​തൊ​യി​ബ കൊ​ടും​ഭീ​ക​ര​ൻ ഉ​സൈ​ർ ഖാ​നാ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി സേ​നാ​വൃ​ത്ത​ങ്ങ​ൾ. ശ​നി​യാ​ഴ്ച അ​ന​ന്ത്‌​നാ​ഗി​ല്‍ ഒ​രു ഭീ​ക​ര​നെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു. ക​ത്തി​ക്ക​രി​ഞ്ഞ മൃ​ത​ദേ​ഹം ഉ​സൈ​റി​ന്‍റേ​താ​ണെ​ന്നാ​ണ് സം​ശ​യം. ഇ​ക്കാ​ര്യ​ത്തി​ൽ സ്ഥി​രീ​ക​ര​ണം ന​ട​ത്താ​ൻ ഉ​സൈ​റി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ഡി​എ​ന്‍​എ സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ക്കും.അ​തേ​സ​മ​യം, കൊ​ക്ക​ര്‍​നാ​ഗി​ല്‍ ഭീ​ക​ര​ര്‍​ക്കെ​തി​രാ​യ സു​ര​ക്ഷാ സേ​ന​യു​ടെ ഓ​പ്പ​റേ​ഷ​ന്‍ ഇ​ന്നും തു​ട​രും. ‘ സൈ​നി​ക ന​ട​പ​ടി​യു​ടെ ആ​റാം ദി​വ​സ​മാ​യ ഇ​ന്ന് മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഏ​റ്റു​മു​ട്ട​ല്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ക്കും. ഗ​ഡോ​ൾ വ​ന​മേ​ഖ​ല​യി​ൽ ഒ​ളി​ച്ചി​രി​ക്കു​ന്ന ഭീ​ക​ര​രെ പു​റ​ത്തു​ചാ​ടി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് സു​ര​ക്ഷാ​സേ​ന. സ​മീ​പ​ഗ്രാ​മ​ങ്ങ​ളി​ലേ​ക്കും സൈ​നി​ക​നീ​ക്കം വ്യാ​പി​പ്പി​ച്ചി​ട്ടു​ണ്ട്. നി​ബി​ഡ വ​ന​മേ​ഖ​ല​യി​ൽ ഡ്രോ​ണു​ക​ളും ഹെ​ലി​കോ​പ്റ്റ​റു​ക​ളും ഉ​പ​യോ​ഗി​ച്ചാ​ണ് ഭീ​ക​ർ​ക്കാ​യി തെ​ര​ച്ചി​ൽ. ക​ഴി​ഞ്ഞ 13നു ​ഭീ​ക​ര​രു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ ക​ര​സേ​നാ കേ​ണ​ലും മേ​ജ​റും ഒ​രു ജ​വാ​നും കാ​ഷ്മീ​ർ പോ​ലീ​സ് ഡി​വൈ​എ​സ്പി​യും വീ​ര​മൃ​ത്യു വ​രി​ച്ചി​രു​ന്നു. ഇ​ന്ന​ലെ ഭീ​ക​ര​ർ ഒ​ളി​ച്ചി​രി​ക്കു​ന്നു​വെ​ന്നു സം​ശ​യി​ക്കു​ന്ന…

Read More

ബ​​​ഹി​​​രാ​​​കാ​​​ശ നി​​​ല​​​യ​​​ത്തി​​​ൽ കൂ​​​ടി​​​ക്കാ​​​ഴ്ച; കിമ്മും പുടിനും പരസ്പരം സമ്മാനിച്ചത് തോക്കുകൾ

മോ​​​സ്കോ: ​​​ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ നേ​​​താ​​​വ് കിം ​​​ജോം​​​ഗ് ഉ​​​ന്നും റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വ്ലാ​​​ദി​​​മി​​​ർ പു​​​ടി​​​നും പ​​​ര​​​സ്പ​​​രം സ​​​മ്മാ​​​നി​​​ച്ച​​​തു തോ​​​ക്കു​​​ക​​​ൾ. ബു​​​ധ​​​നാ​​​ഴ്ച​​​യാ​​​ണ് ഇ​​​രുനേ​​​താ​​​ക്ക​​​ളും കി​​​ഴ​​​ക്ക​​​ൻ റ​​​ഷ്യ​​​യി​​​ലെ വോ​​​സ്‌റ്റോച്നി ബ​​​ഹി​​​രാ​​​കാ​​​ശ നി​​​ല​​​യ​​​ത്തി​​​ൽ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ​​​ത്. പ്ര​​​സി​​​ഡ​​​ന്‍റ് പു​​​ടി​​​ൻ കി​​​മ്മി​​​ന് ഉ​​​ന്ന​​​ത​​​ നി​​​ല​​​വാ​​​ര​​​മു​​​ള്ള റ​​​ഷ്യ​​​ൻ നി​​​ർ​​​മി​​​ത റൈ​​​ഫി​​​ൾ സ​​​മ്മാ​​​നി​​​ച്ച​​​താ​​​യി ക്രെം​​​ലി​​​ൻ വ​​​ക്താ​​​വ് ദി​​​മി​​​ത്രി പെ​​​സ്കോ​​​വ് അ​​​റി​​​യി​​​ച്ചു. റ​​​ഷ്യ​​​ൻ ബ​​​ഹി​​​രാ​​​കാ​​​ശ സ​​​ഞ്ചാ​​​രി​​​ക​​​ളു​​​ടെ സ്യൂ​​​ട്ടി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ ഒ​​​രു കൈ​​യു​​റ​​​യും പു​​​ടി​​​ൻ ന​​​ല്കി. ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ നി​​​ർ​​​മി​​​ത തോ​​​ക്കും മ​​​റ്റു സ​​​മ്മാ​​​ന​​​ങ്ങ​​​ളു​​​മാ​​​ണു പു​​​ടി​​​നു കിം ​​​ന​​​ല്കി​​​യ​​​ത്. ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ പ്യോ​​​ഗ്യാം​​​ഗ് സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​നു​​​ള്ള കി​​​മ്മി​​​ന്‍റെ ക്ഷ​​​ണം പു​​​ടി​​​ൻ സ്വീ​​​ക​​​രി​​​ച്ച​​​താ​​​യി പെ​​​സ്കോ​​​വ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ന്‍റെ മു​​​ന്നൊ​​​രു​​​ക്ക​​​ത്തി​​​നാ​​​യി വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി സെ​​​ർ​​​ജി ലാ​​​വ്‌​​​റോ​​​വ് വൈ​​​കാ​​​തെ ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യി​​​ലേ​​​ക്കു പോ​​​കും. പു​​​ടി​​​ന്‍റെ ര​​​ണ്ടാ​​​മ​​​ത് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യാ സ​​​ന്ദ​​​ർ​​​ശ​​​ന​​​മാ​​​യി​​​രി​​​ക്കു​​​മി​​​ത്. 2000ൽ ​​​കി​​​മ്മി​​​ന്‍റെ പി​​​താ​​​വ് കിം ​​​ജോം​​​ഗ് ഇ​​​ല്ലു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്താ​​​നാ​​​ണ് അ​​​ദ്ദേ​​​ഹം പോ​​​യ​​​ത്. ഇ​​​തി​​​നി​​​ടെ, സ്വ​​​ന്തം ട്രെ​​​യി​​​നി​​​ൽ റ​​​ഷ്യ സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന കിം…

Read More