1.1 കോ​ടി ക്രോ​ണ​ർ;  നൊബേൽ സമ്മാനത്തുക വർധിപ്പിച്ചു

സ്റ്റോ​ക്ഹോം: നൊ​ബേ​ൽ ജേ​താ​ക്ക​ളു​ടെ സ​മ്മാ​ന​ത്തു​ക​യി​ൽ വ​ർ​ധ​ന​വ്. ഒ​രു കോ​ടി സ്വീ​ഡി​ഷ് ക്രോ​ണ​ർ ആ​യി​രു​ന്ന​ത് 1.1 കോ​ടി ക്രോ​ണ​ർ (9.86 ല​ക്ഷം ഡോ​ള​ർ) ആ​യി​ട്ടാ​ണ് ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്. ക്രോ​ണ​റി​ന്‍റെ മൂ​ല്യ​ത്തി​ൽ വ​ലി​യ ഇ​ടി​വു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണി​തെ​ന്ന് നൊ​ബേ​ൽ ഫൗ​ണ്ടേ​ഷ​ൻ അ​റി​യി​ച്ചു. ഒ​ക്ടോ​ബ​റി​ലാ​ണ് ജേ​താ​ക്ക​ളെ പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. സ​മ്മാ​ന​വി​ത​ര​ണം ഡി​സം​ബ​റി​ലും. പ​ണ​പ്പെ​രു​പ്പം അ​ട​ക്ക​മു​ള്ള സാ​ന്പ​ത്തി​കപ്ര​ശ്ന​ങ്ങ​ൾ മൂ​ലം സ്വീ​ഡി​ഷ് ക​റ​ൻ​സി ഇ​പ്പോ​ൾ യൂ​റോ​യ്ക്കും ഡോ​ള​റി​നും എ​തി​രേ ഏ​റ്റ​വും മോ​ശം നി​ല​യി​ലാ​ണ്. 1901ൽ ​നൊ​ബേ​ൽ പു​ര​സ്കാ​രം ന​ല്കാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ ഓ​രോ വി​ഭാ​ഗ​ത്തി​നും 1,50,782 ക്രോ​ണ​ർ വ​ച്ചാ​ണു ന​ല്കി​യ​ത്. പ​ല​പ്പോ​ഴാ​യി സ​മ്മാ​ന​ത്തു​ക​യി​ൽ മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ട്. 2012ൽ ​ഒ​രു കോ​ടി​യി​ൽ​നി​ന്ന് 80 ല​ക്ഷ​മാ​യി കു​റ​ച്ചി​രു​ന്നു. 2020ലാ​ണ് വീണ്ടും ഒ​രു കോ​ടി ക്രോ​ണ​ർ ​വ​ച്ചു ന​ല്കാ​ൻ തു​ട​ങ്ങി​യ​ത്.

Read More

മ​​​യ​​​ക്കു​​​മ​​​രു​​​ന്നി​​​ന് അ​​​ടി​​​മ​​​യാ​​​ണെ​​​ന്ന കാ​​​ര്യം മ​​​റ​​​ച്ചു​​​വ​​​ച്ചു; ഹണ്ടർ ബൈഡനെതിരേ ക്രിമിനൽ കുറ്റം

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​ന്‍റെ മ​​​ക​​​ൻ ഹ​​​ണ്ട​​​ർ ബൈ​​​ഡന്(53) എ​​​തി​​​രേ ക്രി​​​മി​​​ന​​​ൽ കു​​​റ്റം ചു​​​മ​​​ത്തി. മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് ഉ​​​പ​​​യോ​​​ഗം മ​​​റ​​​ച്ചു​​​വ​​​ച്ച് തോ​​​ക്കു​​​ വാ​​​ങ്ങി​​​യെ​​​ന്ന കു​​​റ്റ​​​ത്തി​​​നാ​​​ണി​​​ത്. അ​​​ധി​​​കാ​​​ര​​​ത്തി​​​ലി​​​രി​​​ക്കു​​​ന്ന പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ മ​​​ക​​​ൻ ക്രി​​​മി​​​ന​​​ൽ വി​​​ചാ​​ര​​​ണ നേ​​​രി​​​ടു​​​ന്ന​​​ത് ആ​​​ദ്യ​​​മാ​​​ണ്. 2018 ഒ​​​ക്ടോ​​​ബ​​​റി​​​ൽ ഡെ​​​ലാ​​​വ​​​റി​​​ലെ ക​​​ട​​​യി​​​ൽ​​​നി​​​ന്നാ​​​ണു ഹ​​​ണ്ട​​​ർ ബൈ​​​ഡ​​​ൻ തോ​​​ക്ക് വാ​​​ങ്ങി​​​യ​​​ത്. ഇ​​​തി​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ച്ച രേ​​​ഖ​​​ക​​​ളി​​​ൽ മ​​​യ​​​ക്കു​​​മ​​​രു​​​ന്നി​​​ന് അ​​​ടി​​​മ​​​യാ​​​ണെ​​​ന്ന കാ​​​ര്യം മ​​​റ​​​ച്ചു​​​വ​​​ച്ചു. ആ ​​​സ​​​മ​​​യ​​​ത്ത് ഹ​​​ണ്ട​​​ർ ബൈ​​​ഡ​​​ൻ വ​​​ലി​​​യ​​​തോ​​​തി​​​ൽ കൊ​​​ക്കെ​​​യ്ൻ മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്നു. യു​​​എ​​​സ് നി​​​മ​​​യം അ​​​നു​​​സ​​​രി​​​ച്ച് ഇ​​​ത്ത​​​രം കു​​​റ്റ​​​ത്തി​​നു പ​​​ര​​​മാ​​​വ​​​ധി 25 വ​​​ർ​​​ഷം വ​​​രെ ത​​​ട​​​വു ല​​​ഭി​​​ക്കാം. അതേസമയം, പ്ര​​​തി​​​പ​​​ക്ഷ റി​​​പ്പ​​​ബ്ലി​​​ക്ക​​​ന്മ​​ാ​​രാ​​​ണ് കേ​​​സി​​​നു പി​​​ന്നി​​​ലെ​​ന്ന് ഹ​​​ണ്ട​​​ർ ബൈ​​​ഡ​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ർ ആ​​​രോ​​​പി​​​ച്ചു.ഹ​​​ണ്ട​​​ർ ബൈ​​​ഡ​​​നെ​​​തി​​​രേ നി​​​കു​​​തിവെ​​​ട്ടി​​​പ്പി​​​നും അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ക്കു​​​ന്നു​​​ണ്ട്. 2017, 2018 വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ സ​​​മ​​​യ​​​ത്ത് നി​​​കു​​​തി അ​​​ട​​​ച്ചി​​​ല്ലെ​​​ന്നാ​​​ണ് ആ​​​രോ​​​പ​​​ണം. തോ​​​ക്കുകേ​​​സി​​​ലും നി​​​കു​​​തിക്കേ​​​സി​​​ലും കു​​​റ്റം സ​​​മ്മ​​​തി​​​ച്ച് ശി​​​ക്ഷ ഒ​​​ഴി​​​വാ​​​ക്കാ​​​നു​​​ള്ള ധാ​​​ര​​​ണ പ്രോ​​​സി​​​ക്യൂ​​​ഷ​​​നും ഹ​​​ണ്ട​​​ൻ ബൈ​​​ഡ​​​ന്‍റെ…

Read More

തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കി; ജോ ​ബൈ​ഡ​ന്‍റെ മ​ക​നെ​തി​രേ കു​റ്റ​പ​ത്രം

വാ​ഷിം​ഗ്ട​ൺ ഡി​സി: തോ​ക്ക് കൈ​വ​ശം വ​യ്ക്കാ​നു​ള്ള അ​പേ​ക്ഷ പൂ​രി​പ്പി​ച്ച വേ​ള​യി​ൽ ല​ഹ​രി ഉ​പ​യോ​ഗ​ത്തെ​പ്പ​റ്റി​യു​ള്ള വി​വ​ര​ങ്ങ​ൾ മ​റ​ച്ചു​വ​ച്ചെ​ന്ന കേ​സി​ൽ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍റെ മ​ക​ൻ ഹ​ണ്ട​ർ ബൈ​ഡ​നെ​തി​രേ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്നി​ല്ലെ​ന്ന് 2018 ഒ​ക്ടോ​ബ​റി​ൽ ഹ​ണ്ട​ർ തെ​റ്റാ​യ വി​വ​രം ന​ൽ​കി​യ​താ​യി ഡെ​ല​വേ​ർ ഫെ​ഡ​റ​ൽ കോ​ട​തി വ്യ​ക്ത​മാ​ക്കി. ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ താ​ൻ കൊ​ക്കെ​യ്ൻ ഉ​പ​യോ​ഗ​ത്തി​ന് അ​ടി​മ​യാ​യി​രു​ന്നു​വെ​ന്ന് ഹ​ണ്ട​ർ നേ​ര​ത്തെ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ബൈ​ഡ​ന്‍റെ പേ​രു​പ​യോ​ഗി​ച്ച് അ​ന​ധി​കൃ​ത​മാ​യി ലാ​ഭം ഉ​ണ്ടാ​ക്കി​യെ​ന്നും നി​കു​തി വെ​ട്ടി​പ്പു​ന​ട​ത്തി​യെ​ന്നും ആ​രോ​പി​ച്ചു​മു​ള്ള കേ​സു​ക​ൾ ഹ​ണ്ട​റി​നെ​തി​രേ നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണു പു​തി​യ കു​റ്റ​പ​ത്രം ര​ജി​സ്റ്റ​ർ ചെ​യ്യ​പ്പെ​ട്ട​ത്. നി​കു​തി​വെ​ട്ടി​പ്പ് കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്കാ​നാ​യി കോ​ട​തി​യി​ൽ ഹ​ണ്ട​ർ ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളി​ലൂ​ടെ​യാ​ണ് വ്യാ​ജ വി​വ​ര​സ​മ​ർ​പ്പ​ണ വി​വ​രം പു​റ​ത്തു​വ​ന്ന​ത്. തോ​ക്ക് കേ​സ് ഒ​തു​ക്കി​തീ​ർ​ക്കാ​ൻ കോ​ട​തി​യും സ​ർ​ക്കാ​രും മൃ​ദു​സ​മീ​പ​നം സ്വീ​ക​രി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് കേ​സ് ചൂ​ടു​പി​ടി​ച്ച​ത്.നി​കു​തി വെ​ട്ടി​പ്പ് കേ​സി​ൽ ബൈ​ഡ​നെ ഇം​പീ​ച്ച് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് റി​പ്പ​ബ്ലി​ക്ക​ൻ സെ​ന​റ്റ​ർ​മാ​ർ…

Read More

ഇന്ത്യൻ വിദ്യാർഥിനിയുടെ മരണം; അന്വേഷണത്തിൽ ഉറപ്പു നല്കി യുഎസ്

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഇ​​​ന്ത്യ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​നി ജാ​​​ഹ്ന​​​വി ക​​​ണ്ടൂ​​​ല (23) പോ​​​ലീ​​​സ് കാ​​​റി​​​ടി​​​ച്ചു മ​​​രി​​​ച്ച​​​തി​​​ൽ അ​​​ന്വേ​​​ഷ​​​ണം ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കി കു​​​റ്റ​​​ക്കാ​​​രെ നി​​​യ​​​മ​​​ത്തി​​​നു മു​​​ന്നി​​​ലെ​​​ത്തി​​​ക്കു​​​മെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ സ​​​ർ​​​ക്കാ​​​ർ ഇ​​​ന്ത്യ​​​ക്ക് ഉ​​​റ​​​പ്പു ന​​​ല്കി. ജ​​​നു​​​വ​​​രി 23നു ​​​സി​​​യാ​​​റ്റി​​​ലി​​​ൽ ഉ​​​ണ്ടാ​​​യ ദാ​​​രു​​​ണ സം​​​ഭ​​​വ​​​ത്തി​​​ൽ ഇ​​​ന്ത്യ​​​ൻ അം​​​ബാ​​​സ​​​ഡ​​​ർ ത​​​ര​​​ൺ​​​ജി​​​ത് സിം​​​ഗ് സ​​​ന്ധു​​​വാ​​​ണ് അ​​​മേ​​​രി​​​ക്ക​​​ൻ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ലെ ഉ​​​ന്ന​​​ത​​​ർ​​​ക്കു​​​മേ​​​ൽ സ​​​മ്മ​​​ർ​​​ദം ചെ​​​ലു​​​ത്തി​​​യ​​​ത്. കെ​​​വി​​​ൻ ഡേ​​​വ് എ​​​ന്ന പോ​​​ലീ​​​സു​​​കാ​​​ര​​​ൻ അ​​​തി​​​വേ​​​ഗ​​​ത്തി​​​ൽ ഓ​​​ടി​​​ച്ചി​​​രു​​​ന്ന കാ​​​റി​​ടി​​​ച്ചാ​​​ണു മ​​​ര​​​ണം സം​​​ഭ​​​വി​​​ച്ച​​​ത്. 119 കി​​​ലോ​​​മീ​​​റ്റ​​​ർ വേ​​​ഗ​​​ത്തി​​ലാ​​​യി​​​രു​​​ന്നു കാ​​​ർ. റോ​​​ഡ് മു​​​റി​​​ച്ചു​​​ക​​​ട​​​ക്കു​​​കയാ​​​യി​​​രു​​​ന്ന ജാ​​​ഹ്ന​​​വി നൂ​​​റ് അ​​​ടി അ​​​ക​​​ലേ​​​ക്കു തെ​​​റി​​​ച്ചു​​​വീ​​​ണു. പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ യൂ​​​ണി​​​ഫോ​​​മി​​​ലു​​​ള്ള കാ​​​മ​​​റ പി​​​ടി​​​ച്ചെ​​​ടു​​​ത്ത ദൃ​​​ശ്യ​​​ങ്ങ​​​ൾ തി​​​ങ്ക​​​ളാ​​​ഴ്ച പു​​​റ​​​ത്തു​​​വ​​​ന്നി​​​രു​​​ന്നു. അ​​​പ​​​ക​​​ട​​​ത്തി​​​നു പി​​​ന്നാ​​​ലെ പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പൊ​​​ട്ടി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തും കാ​​​റോ​​​ടിച്ചി​​​രു​​​ന്ന കെ​​​വി​​​നെ​​​തി​​​രേ ക്രി​​​മി​​​ന​​​ൽ അ​​​ന്വേ​​​ഷ​​​ണം ഉ​​​ണ്ടാ​​​വി​​​ല്ലെ​​​ന്നു പ​​​റ​​​യു​​​ന്ന​​​തും വീ​​​ഡി​​​യോ​​​യി​​​ലു​​​ണ്ട്. ഇ​​​തി​​​നു പി​​​ന്നാ​​​ലെ ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​രും ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളും പോ​​​ലീ​​​സി​​​നെ​​​തി​​​രേ രം​​​ഗ​​​ത്തു​​​ വ​​​ന്നി​​​രു​​​ന്നു.’  

Read More

റൊണാൾഡോ 46-ാം വയസിൽ മാമോദീസ മുങ്ങി

ബ്ര​സീ​ലി​യ: ബ്ര​സീ​ലി​ലെ മു​ൻ ഫു​ട്ബോ​ൾ താ​രം റൊ​ണാ​ൾ​ഡോ ന​സാ​രി​യോ 46ാം വ​യ​സി​ൽ മാ​മോ​ദീ​സ മു​ങ്ങി ക​ത്തോ​ലി​ക്കാ​വി​ശ്വാ​സി​യാ​യി. ചൊ​വ്വാ​ഴ്ച സാ​വോ​പോ​ളോ ന​ഗ​ര​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റ് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ലാ​യി​രു​ന്നു ച​ട​ങ്ങു​ക​ൾ. കു​ട്ടി​ക്കാ​ലം മു​ത​ൽ വി​ശ്വാ​സി​യാ​യി​രു​ന്നെ​ങ്കി​ലും മാ​മോ​ദീ​സ മു​ങ്ങി​യി​രു​ന്നി​ല്ലെ​ന്ന് അ​ദ്ദേ​ഹം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​റ​ഞ്ഞു. മാ​മോ​ദീ​സ​യോ​ടെ ദൈ​വ​ത്തി​ന്‍റെ കു​ഞ്ഞാ​യി പു​ന​രു​ജ്ജീ​വി​ച്ച​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഏ​റ്റ​വും മി​ക​ച്ച ഫു​ട്ബോ​ൾ താ​ര​ങ്ങ​ളി​ലൊ​ന്നാ​യ റൊ​ണാ​ൾ​ഡോ 1994, 2002 വ​ർ​ഷ​ങ്ങ​ളി​ൽ ലോ​ക​ക​പ്പ് നേ​ടി​യ ബ്ര​സീ​ൽ ടീ​മി​ലു​ണ്ടാ​യി​രു​ന്നു. ബാ​ഴ്​സ​ലോ​ണ, റ​യ​ൽ ​മാ​ഡ്രി​ഡ്, ഇ​ന്‍റ​ർ മി​ലാ​ൻ ക്ല​ബ്ബു​ക​ളി​ൽ ക​ളി​ച്ചി​ട്ടു​ണ്ട്.

Read More

ടൈംസ് പട്ടികയിൽ മൂന്ന് ഇന്ത്യക്കാർ

ന്യൂ​​​​യോ​​​​ർ​​​​ക്ക്: ലോ​​​​ക​​​​ത്തി​​​​ലെ വ​​​​ള​​​​ർ​​​​ന്നു​​​​വ​​​​രു​​​​ന്ന നേ​​​​താ​​​​ക്ക​​​​ളാ​​​​യി ടൈം ​​​​മാ​​​​ഗ​​​​സി​​​​ൻ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത പ​​​​ട്ടി​​​​ക​​​​യി​​​​ൽ വ​​​​നി​​​​താ ക്രി​​​​ക്ക​​​​റ്റ് താ​​​​രം ഹ​​​​ർ​​​​മ​​​​ൻ​​​​പ്രീ​​​​ത് കൗ​​​​റും അ​​​​ട​​​​ക്കം മൂ​​​​ന്നു ഇ​​​​ന്ത്യ​​​​ക്കാ​​​​ർ. ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ ‘2023 ടൈം 100 ​​​​നെ​​​​ക്സ്റ്റ്: ഷേ​​​​പ്പി​​​​ഗ് ലീ​​​​ഡേ​​​​ഴ്സ് ഓ​​​​ഫ് ദ ​​​​വേ​​​​ൾ​​​​ഡ്’ പ​​​​ട്ടി​​​​ക​​​​യി​​​​ൽ ന​​​​ന്ദി​​​​ത വെ​​​​ങ്കി​​​​ടേ​​​​ശ​​​​ൻ, വി​​​​നു ഡാ​​​​നി​​​​യേ​​​​ൽ എ​​​​ന്നി​​​​വ​​​​രാ​​​​ണ് ഹ​​​​ർ​​​​മ​​​​ൻ​​​​പ്രീ​​​​ത് കൗ​​​​റി​​​​നൊ​​​​പ്പ​​​​മു​​​​ള്ള ഇ​​​​ന്ത്യ​​​​ക്കാ​​​​ർ. വ​​​​നി​​​​താ ക്രി​​​​ക്ക​​​​റ്റി​​​​നെ ലോ​​​​ക​​​​ശ്ര​​​​ദ്ധ​​​​യാ​​​​ക​​​​ർ​​​​ഷി​​​​ക്കാ​​​​ൻ കൗ​​​​റി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​നാ​​​​യെ​​​​ന്ന് മാ​​​​ഗ​​​​സി​​​​ൻ വി​​​​ല​​​​യി​​​​രു​​​​ത്തി. ടി​​​​ബി​​​​ക്കു​​​​ള്ള ജ​​​​ന​​​​റി​​​​ക് മ​​​​രു​​​​ന്നു​​​​ക​​​​ൾ​​​​ക്കാ​​​​യി ന​​​​ട​​​​ത്തി​​​​യ പോ​​​​രാ​​​​ട്ട​​​​മാ​​​​ണ് ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​ൻ ആ​​​​രോ​​​​ഗ്യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​യാ​​​​യ ഫു​​​​മേ​​​​സ ടി​​​​സി​​​​ലേ​​​​യ്ക്കൊ​​​​പ്പം പ​​​​ട്ടി​​​​ക​​​​യി​​​​ൽ ഇ​​​​ടം​​​​പി​​​​ടി​​​​ക്കാ​​​​ൻ ന​​​​ന്ദി​​​​ത വെ​​​​ങ്കി​​​​ടേ​​​​ശ​​​​നാ​​​​യ​​​​ത്. ഇ​​​​രു​​​​വ​​​​രും ക്ഷ​​​​യ​​​​രോ​​​​ഗ​​​​ത്തെ അ​​​​തി​​​​ജീ​​​​വി​​​​ച്ച​​​​വ​​​​രും ക്ഷ​​​​യ​​​​രോ​​​​ഗ​​​​ത്തി​​​​നു​​​​ള്ള മ​​​​രു​​​​ന്നി​​​​ന്‍റെ പാ​​​​ർ​​​​ശ്വ​​​​ഫ​​​​ല​​​​മാ​​​​യി കേ​​​​ൾ​​​​വി ന​​​​ഷ്ട​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​മാ​​​​ണ്. മാ​​​​ലി​​​​ന്യ​​വ​​​​സ്തു​​​​ക്ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു​​​​ള്ള കെ​​​​ട്ടി​​​​ട നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​ലൂ​​​​ടെ​​​​യാ​​​​ണ് വാ​​​​ൾ​​​​മേ​​​​ക്കേ​​​​ഴ്സ് എ​​​​ന്ന സ്റ്റു​​​​ഡി​​​​യോ​​​​യു​​​​ടെ ഉ​​​​ട​​​​മ​​​​യാ​​​​യ വി​​​​നു ഡാ​​​​നി​​​​യേ​​​​ൽ പ​​​​ട്ടി​​​​ക​​​​യി​​​​ൽ ഇ​​​​ടം​​​​പി​​​​ടി​​​​ച്ച​​​​ത്.

Read More

വി​മാ​ന ടോ​യ്‌ല​റ്റി​ൽ  സെ​ക്സി​ൽ ഏ​ർ​പ്പെ​ട്ട ദ​മ്പ​തി​ക​ൾ പി​ടി​യി​ൽ; 37 സെ​ക്ക​ൻ​ഡ് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ പു​റ​ത്ത്

യു​കെ: വി​മാ​ന​ത്തി​ന്‍റെ ശു​ചി​മു​റി​യി​ൽ ലൈം​ഗി​ക​ബ​ന്ധ​ത്തി​ലേ​ർ​പ്പെ​ട്ട ദ​മ്പ​തി​ക​ളെ കൈ​യോ​ടെ പി​ടി​കൂ​ടി. യു​കെ​യി​ലെ ലൂ​ട്ട​ണി​ൽ​നി​ന്ന് ഐ​ബി​സ​യി​ലേ​ക്കു​ള്ള ഈ​സി​ജെ​റ്റ് വി​മാ​ന​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. ശു​ചി​മു​റി​യി​ൽ സെ​ക്സ് ചെ​യ്യു​ന്ന​താ​യി മ​ന​സി​ലാ​ക്കി​യ ഫ്ലൈ​റ്റ് അ​റ്റ​ൻ​ഡ​ന്‍റ് വാ​തി​ൽ തു​റ​ന്നു നോ​ക്കു​ക​യാ​യി​രു​ന്നു. സെ​പ്റ്റം​ബ​ർ എ​ട്ടി​ന് ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ 37 സെ​ക്ക​ൻ​ഡ് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ദി ​ഇ​ൻ​ഡി​പെ​ൻ​ഡ​ന്‍റ് ആ​ണ് ഈ ​വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. വീ​ഡി​യോ വൈ​റ​ലാ​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ, ഈ​സി​ജെ​റ്റി​ന്‍റെ വ​ക്താ​വ് സം​ഭ​വം സ്ഥി​രീ​ക​രി​ച്ച​താ​യും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. വി​മാ​നം ലൂ​ട്ട​ണി​ൽ​നി​ന്ന് ഐ​ബി​സ​യി​ലെ​ത്തി​യ​പ്പോ​ൾ ദ​ന്പ​തി​ക​ളു​ടെ മോ​ശം പെ​രു​മാ​റ്റ​ത്തി​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യെ​ന്നും ഈ​സി​ജെ​റ്റ് സ്ഥി​രീ​ക​രി​ച്ചു. അ​തേ​സ​മ​യം, ദ​മ്പ​തി​ക​ൾ​ക്കെ​തി​രേ എ​ന്തെ​ങ്കി​ലും നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടോ എ​ന്ന​തി​നെ​ക്കു​റി​ച്ച് വി​വ​ര​മി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

Read More

ഉത്തരകൊറിയ സന്ദര്‍ശിക്കാനുള്ള കിമ്മിന്‍റെ ക്ഷണം സ്വീകരിച്ച് പുടിന്‍

വോസ്റ്റോച്‌നി ബഹിരാകാശ കേന്ദ്രത്തില്‍ റഷ്യന്‍ പ്രസിഡന്‍റ് പുടിനും ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നും കൂടികാഴ്ച നടത്തി. പാശ്ചാത്യരാജ്യങ്ങളുമായുള്ള ബന്ധത്തിനു മങ്ങലേറ്റിരിക്കുന്ന സമയത്താണ് രണ്ട് ഭാഗങ്ങളിലേയും  ഭരണകൂടങ്ങള്‍ തമ്മിലുള്ള കൂടിക്കാഴ്ച. സൈനിക സഹകരണത്തിനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്തതായി പുടിന്‍ പറഞ്ഞു, ഉപഗ്രഹങ്ങള്‍ നിര്‍മിക്കുന്നതിനു ഉത്തരകൊറിയയെ സഹായിക്കുമെന്ന് കിമ്മിന് പുടിന്‍ ഉറപ്പ് നല്‍കി.  ഉത്തരകൊറിയ സന്ദര്‍ശിക്കാനുള്ള കിമ്മിന്റെ ക്ഷണം പുടിന്‍ സ്വീകരിച്ചു. ആയുധ ഇടപാടിനെക്കുറിച്ച് കിമ്മുമായി സംസാരിക്കുമോ എന്ന ചോദ്യത്തിന് തങ്ങള്‍ എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്നാണ് പുടിന്‍ മറുപടി പറഞ്ഞത്. അതേസമയം ഉക്രെയ്‌നിലെ പുടിന്റെ യുദ്ധത്തിന് കിം പിന്തുണ അറിയിച്ചു. ‘പ്രസിഡന്റ് പുടിന്റെയും റഷ്യന്‍ നേതൃത്വത്തിന്റെയും തീരുമാനങ്ങളെയും ഞങ്ങള്‍ എപ്പോഴും പിന്തുണയ്ക്കും. സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തില്‍ ഞങ്ങള്‍ ഒരുമിച്ചായിരിക്കുമെന്ന് കിം പറഞ്ഞു. പടിഞ്ഞാറന്‍ മേധാവിത്വ ശക്തികള്‍ക്കെതിരായ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനുള്ള വിശുദ്ധ പോരാട്ടത്തിലേക്ക് റഷ്യ ഉയര്‍ന്നതായും, കിം…

Read More

സ​ദാ​ചാ​ര​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​നം; ഒ​മാ​നി​ൽ സ്ത്രീ​ക​ള​ട​ക്കം 5 പ്ര​വാ​സി​ക​ള്‍ അ​റ​സ്റ്റി​ല്‍

മ​സ്‍​ക​ത്ത്: ഒ​മാ​നി​ല്‍ സ​ദാ​ചാ​ര​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ട​തി​ന് മൂ​ന്ന് സ്ത്രീ​ക​ള്‍ ഉ​ള്‍​പ്പെ​ടെ അ​ഞ്ച് പ്ര​വാ​സി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു. അ​ൽ ദാ​ഹി​റ ഗ​വ​ര്‍​ണ​റേ​റ്റി​ൽ ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ഞ്ച് പ്ര​വാ​സി​ക​ളെ റോ​യ​ല്‍ ഒ​മാ​ന്‍ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പൊ​തു​ധാ​ർ​മി​ക​ത​യ്ക്ക് വി​രു​ദ്ധ​മാ​യ പ്ര​വൃ​ത്തി​ക​ൾ ചെ​യ്തു​വെ​ന്ന കേ​സി​ലാ​ണ് അ​റ​സ്റ്റ്. കൂ​ടാ​തെ രാ​ജ്യ​ത്തെ വി​ദേ​ശ കു​ടി​യേ​റ്റ സ്ഥി​ര​താ​മ​സ​നി​യ​മം ലം​ഘി​ച്ച​തി​നെ​തി​രേ​യും ഇ​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു. ഏ​താ​നും ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് അ​ൽ ദ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ൽ ഏ​ഷ്യ​ൻ പൗ​ര​ത്വ​മു​ള്ള മൂ​ന്നു സ്ത്രീ​ക​ളെ സ​ദാ​ചാ​ര​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ത്തി​ന് റോ​യ​ൽ ഒ​മാ​ൻ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. അ​തേ​സ​മ​യം, കു​വൈ​റ്റി​ല്‍ നി​യ​മ​ലം​ഘ​ക​രും വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ താ​മ​സ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച​വ​രു​മാ​യ 248 പ്ര​വാ​സി​ക​ളെ പി​ടി​കൂ​ടി.

Read More

ലിബിയയിൽ നാശം വിതച്ച് കൊടുങ്കാറ്റ്; 3,000 മരണമെന്നു നിഗമനം

ട്രി​​​​​പ്പോ​​​​​ളി: ​​​​​വ​​​​​ട​​​​​ക്ക​​​​​നാ​​​​​ഫ്രി​​​​​ക്ക​​​​​ൻ രാ​​​​​ജ്യ​​​​​മാ​​​​​യ ലി​​​​​ബി​​​​​യ​​​​​യു​​​​​ടെ കി​​​​​ഴ​​​​​ക്ക​​​​​ൻ ഭാ​​​​​ഗ​​​​​ത്ത് കൊ​​​​​ടു​​​​​ങ്കാ​​​​​റ്റ് വീ​​​​​ശി വ​​​​​ൻ നാ​​​​​ശം. 3000 പേ​​​​​രെ​​​​​ങ്കി​​​​​ലും മ​​​​​രി​​​​​ച്ചി​​​​​രി​​​​​ക്കാ​​​​​മെ​​​​​ന്നാ​​​​​ണു പ്രാ​​​​​ഥ​​​​​മി​​​​​ക നി​​​​​ഗ​​​​​മ​​​​​നം. 10,000 പേ​​​​​രെ കാ​​​​​ണാ​​​​​താ​​​​​യി. വ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ളാ​​​​​യി ആ​​​​​ഭ്യ​​​​​ന്ത​​​​​ര​​​​​യു​​​​​ദ്ധ​​​​​ത്തി​​​​​ന്‍റെ പി​​​​​ടി​​​​​യി​​​​​ലാ​​​​​യ ലി​​​​​ബി​​​​​യ​​​​​യി​​​​​ൽ ര​​​​​ണ്ടു സ​​​​​ർ​​​​​ക്കാ​​​​​രു​​​​​ക​​​​​ൾ പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന​​​​​തു ര​​​​​ക്ഷാ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ത്തെ ഗു​​​​​രു​​​​​ത​​​​​ര​​​​​മാ​​​​​യി ബാ​​​​​ധി​​​​​ക്കു​​​​​ന്നു​​​​​ണ്ട്. ഡാ​​​​​നി​​​​​യേ​​​​​ൽ എ​​​​​ന്ന ചു​​​​​ഴ​​​​​ലി​​​​​ക്കൊ​​​​​ടു​​​​​ങ്കാ​​​​​റ്റ് തി​​​​​ങ്ക​​​​​ളാ​​​​​ഴ്ചാ​​​​​ണു കി​​​​​ഴ​​​​​ക്ക​​​​​ൻ ലി​​​​​ബി​​​​​യ​​​​​യി​​​​​ൽ വീ​​​​​ശി​​​​​യ​​​​​ത്. ഡെ​​​​​ർ​​​​​ന, ബം​​​​​ഗാ​​​​​സി, സൂ​​​​​സ, അ​​​​​ൽ മ​​​​​രാ​​​​​ഷ് ന​​​​​ഗ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ നാ​​​​​ശ​​​​​ന​​​​​ഷ്ട​​​​​മു​​​​​ണ്ടാ​​​​​യി. വാ​​​​​ഡി ഡെ​​​​​ർ​​​​​ന ന​​​​​ദി​​​​​യി​​​​​ലെ ര​​​​​ണ്ട് അ​​​​​ണ​​​​​ക്കെ​​​​​ട്ടു​​​​​ക​​​​​ൾ ത​​​​​ക​​​​​ർ​​​​​ന്ന് ല​​​​​ക്ഷ​​​​​ക്ക​​​​​ണ​​​​​ക്കി​​​​​നു ച​​​​​തു​​​​​ര​​​​​ശ്ര മീ​​​​​റ്റ​​​​​ർ വെ​​​​​ള്ളം കു​​​​​തി​​​​​ച്ചൊ​​​​​ഴു​​​​​കി​​​​​യ​​​​​തോ​​​​​ടെ ഡെ​​​​​ർ​​​​​ന ന​​​​​ഗ​​​​​രം ത​​​​​ക​​​​​ർ​​​​​ന്ന​​​​​ടി​​​​​ഞ്ഞു. ഡെ​​​​​ർ​​​​​ന​​​​​യി​​​​​ൽ മാ​​​​​ത്രം ആ​​​​​യി​​​​​രം പേ​​​​​രു​​​​​ടെ മൃ​​​​​ത​​​​​ദേ​​​​​ഹ​​​​​ങ്ങ​​​​​ൾ ക​​​​​ണ്ടെ​​​​​ടു​​​​​ത്ത​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ളി​​​​ൽ പ​​​​റ​​​​യു​​​​ന്നു. ആ​​​​​ശ​​​​​യ​​​​​വി​​​​​നി​​​​​മ​​​​​യ സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ൾ ന​​​​​ശി​​​​​ച്ച​​​​​തി​​​​​നാ​​​​​ൽ ഡെ​​​​​ർ​​​​​ന​​​​​യി​​​​​ലെ യ​​​​​ഥാ​​​​​ർ​​​​​ഥ സ്ഥി​​​​​തി വ്യ​​​​​ക്ത​​​​​മ​​​​​ല്ല. റോ​​​​​ഡു​​​​​ക​​​​​ൾ ത​​​​​ക​​​​​ർ​​​​​ന്ന​​​​​തി​​​​​നാ​​​​​ലും വെ​​​​​ള്ളം​​​​​ കെ​​​​​ട്ടി​​​​​ക്കി​​​​​ട​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​ലും ദു​​​​​ര​​​​​ന്ത​​​​​മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ എ​​​​​ത്തി​​​​​ച്ചേ​​​​​രാ​​​​​ൻ ര​​​​​ക്ഷാ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​ക​​​​ർ ബു​​​​​ദ്ധി​​​​​മു​​​​​ട്ട് നേ​​​​​രി​​​​​ടു​​​​​ന്നു. നാ​​​​​ലു പ​​​​​തി​​​​​റ്റാ​​​​​ണ്ടി​​​​​ല​​​​​ധി​​​​​കം ലി​​​​​ബി​​​​​യ ഭ​​​​​രി​​​​​ച്ച കേ​​​​​ണ​​​​​ൽ ഗ​​​​​ദ്ദാ​​​​​ഫി ആ​​​​​ഭ്യ​​​​​ന്ത​​​​​ര​​​​​യു​​​​​ദ്ധ​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് 2011ൽ ​​​​​കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട​​​​​തി​​​​​നു​​​​​ശേ​​​​​ഷം ലി​​​​​ബി​​​​​യ അ​​​​​രാ​​​​​ജ​​​​​ക​​​​​ത്വ​​​​​ത്തി​​​​​ന്‍റെ…

Read More