മെൽബൺ: ഓസ്ട്രേലിയയിൽ ഖലിസ്ഥാൻ വാദികൾ ഇരുപത്തിമൂന്നുകാരനായ ഇന്ത്യൻ വിദ്യാർഥിയെ ഇരുന്പുദണ്ഡിന് ആക്രമിച്ചു. സിഡ്നിയിലെ പടിഞ്ഞാറൻ മേഖലയായ മെറിലാൻഡ്സിലാണ് വിദ്യാർഥി ആക്രമിക്കപ്പെട്ടത്. തീവ്രവാദ പ്രവർത്തനങ്ങൾ എതിർത്തതാണ് ഖലിസ്ഥാൻ വാദികളുടെ പ്രകോപനത്തിനു കാരണം. ഡ്രൈവറായും ജോലി ചെയ്യുന്നയാളാണ് വിദ്യാർഥി. ഇന്നലെ വെളുപ്പിന് ജോലിക്കു പോകവേ അഞ്ചു ഖലിസ്ഥാൻ വാദികൾ ആക്രമണം നടത്തുകയായിരുന്നു. വാഹനത്തിൽനിന്നു വിദ്യാർഥിയെ വലിച്ചു താഴെയിട്ട അക്രമികൾ ഖലിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം മുഴക്കിയാണ് ആക്രമണം നടത്തിയത്. തലയ്ക്കും കാലിനും കൈക്കും പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read MoreCategory: NRI
അപകടത്തിൽ വേർപെട്ട ശിരസ് വീണ്ടും ശരീരത്തോടു യോജിപ്പിച്ച് ഇസ്രേലി ഡോക്ടർമാർ
ജറുസലെം: റോഡപകടത്തെത്തുടർന്ന് ശരീരത്തിൽനിന്ന് ഏറെക്കുറെ വേർപെട്ട ശിരസ് ശരീരത്തോട് പുനർയോജിപ്പിച്ച് ശസ്ത്രക്രിയാരംഗത്ത് ഇസ്രേലി ഡോക്ടർമാരുടെ പുതിയ വിജയഗാഥ. വെസ്റ്റ് ബാങ്കിൽ താമസിക്കുന്ന 12 വയസുകാരനായ പലസ്തീനിയൻ ബാലൻ സുലൈമാൻ ഹസനാണു മരണത്തിന്റെ വക്കിൽനിന്ന് അദ്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്നത്. അപകടത്തിൽ നട്ടെല്ലിന്റെ മുകളിലെ കശേരുക്കളിൽനിന്ന് തലയോട്ടി വേർപെട്ടതിനെത്തുടർന്ന് ‘ആന്തരിക ശിരഛേദം’സംഭവിക്കുകയായിരുന്നു. കഴിഞ്ഞ മാസമായിരുന്നു സംഭവം. ബൈക്കിൽ പോകുകയായിരുന്ന ഹസനെ ഒരു കാർ ഇടിക്കുകയായിരുന്നു. മാരകമായി പരിക്കേറ്റ കുട്ടിയെ എയർ ആംബുലൻസിൽ ജറൂസലേമിലെ ഹദസ മെഡിക്കൽ സെന്ററിൽ എത്തിച്ച് ഉടൻതന്നെ ട്രോമാ യൂണിറ്റിൽ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. അവന്റെ തല കഴുത്തിന്റെ അടിയിൽനിന്ന് ഏതാണ്ട് പൂർണമായും വേർപെട്ടിരുന്നതായി ഡോക്ടർമാർ പറഞ്ഞു.ശസ്ത്രക്രിയയ്ക്ക് മണിക്കൂറുകളോളം വേണ്ടിവന്നു. ഹസന്റെ അതിജീവന സാധ്യത 50 ശതമാനം മാത്രമായിരുന്നുവെന്നും അവൻ സുഖം പ്രാപിച്ചത് അദ്ഭുതംതന്നെയാണെന്നും ഡോക്ടർമാർ പറഞ്ഞു. നിരന്തര നിരീക്ഷണത്തിനും ആരോഗ്യം വീണ്ടെടുത്തതിനുംശേഷം ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്തശേഷം കഴിഞ്ഞ…
Read Moreഅമേരിക്കയിൽ വിനോദ വ്യവസായം പ്രതിസന്ധിയിൽ; ഹോളിവുഡിൽ താരങ്ങളും സമരത്തിലേക്ക്
ലോസ് ആഞ്ചലസ്: കലാകാരൻമാർക്ക് മെച്ചപ്പെട്ട തൊഴിൽ സാഹചര്യം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് സമരത്തിനിറങ്ങിയ തിരക്കഥാകൃത്തുക്കൾക്ക് പിന്തുണയുമായി ഹോളിവുഡ് താരങ്ങളും.63 വർഷത്തിനിടെ ഹോളിവുഡ് സാക്ഷ്യം വഹിക്കുന്ന സിനിമ പ്രവർത്തകരുടെ ഏറ്റവും വലിയ പണിമുടക്കാണിത്. കലാകാരന്മാർക്ക് മെച്ചപ്പെട്ട തൊഴിൽ സാഹചര്യവും ലാഭവിഹിതവും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് തിരക്കഥാകൃത്തുക്കളുടെ സംഘടനയ്ക്കൊപ്പം അഭിനേതാക്കളുടെ സംഘടനയായ സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് സമരത്തിന് ആഹ്വാനം ചെയ്തത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 മുതൽ താരങ്ങൾ ഷൂട്ടിംഗുകളിൽ നിന്നും പ്രൊമോഷൻ പരിപാടികളിൽ നിന്നും വിട്ടുനിൽക്കും. ഒന്നരലക്ഷത്തോളം കലാകാരൻമാരാണ് സമരത്തിൽ പങ്കെടുക്കുക.കഴിഞ്ഞ ദിവസം പാരാമൗണ്ട്, വാർണർ ബ്രോസ്, വാൾട്ട് ഡിസ്നി കമ്പനി, നെറ്റ്ഫ്ലിക്സ് ഇൻക് തുടങ്ങിയവയെ പ്രതിനിധീകരിക്കുന്ന അലയൻസ് ഓഫ് മോഷൻ പിക്ചർ ആൻഡ് ടെലിവിഷൻ പ്രൊഡ്യൂസേഴ്സുമായി നടത്തിയ ചർച്ചകൾ പരാജയമായതിന് പിന്നാലെയാണ് സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് സമരം പ്രഖ്യാപിച്ചത്. പിന്നാലെ ക്രിസ്റ്റഫർ നോളന്റെ ഏറ്റവും പുതിയ ചിത്രമായ ഓപ്പൺഹൈമറിന്റെ ലണ്ടനിൽ നടക്കുന്ന പ്രീമിയർ,…
Read Moreഫ്രാന്‍സില്‍ ഇന്ത്യക്കാര്‍ക്ക് ഇനി മുതല്‍ അഞ്ച് വര്‍ഷത്തെ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ
പാരിസ്: ഫ്രാന്‍സില്‍ ബിരുദാനന്തര ബിരുദം നേടുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് അഞ്ച് വര്‍ഷത്തെ പഠനാനന്തര തൊഴില്‍ വിസ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ര ണ്ട് ദിവസത്തെ ഫ്രാന്‍സ് സന്ദര്‍ശനത്തിനെത്തിയ നരേന്ദ്ര മോദി പാരീസിലെ ലാ സീന്‍ മ്യൂസിക്കേലില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് രണ്ട് വര്‍ഷത്തെ തൊഴില്‍ വിസയായിരുന്നു ഫ്രാന്‍സ് നല്‍കിയിരുന്നത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം കഴിഞ്ഞ മൂന്ന് വര്‍ഷമായി പഠനത്തിനായി ഫ്രാന്‍സിലേക്ക് പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഗണ്യമായ വളര്‍ച്ചയുണ്ട്. യുഎസ്, യുകെ, ജര്‍മനി, ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ക്കുശേഷം ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠനത്തിനായി തെരഞ്ഞെടുക്കുന്ന വിദേശ രാജ്യമാണ് ഫ്രാന്‍സ്.
Read Moreഫ്രാൻസിന്റെ പരമോന്നത പുരസ്കാരം മോദിക്ക്; ഈ ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി
പാരീസ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഫ്രാൻസിന്റെ പരമോന്നത ബഹുമതിയായ “ഗ്രാൻഡ് ക്രോസ് ഓഫ് ദി ലീജിൻ ഓഫ് ഓണർ’ നൽകി ആദരിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണാണ് ബഹുമതി സമ്മാനിച്ചത്. ഫ്രാൻസിലെ സൈനിക, സിവിലിയൻ ബഹുമതികളിൽ ഏറ്റവും ഉയർന്നതാണ് “ഗ്രാൻഡ് ക്രോസ് ഓഫ് ദി ലീജിൻ ഓഫ് ഓണർ’. ഈ ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി കൂടിയാണ് നരേന്ദ്രമോദി. ഇന്ത്യൻ ജനതയുടെ പേരിൽ പ്രധാനമന്ത്രി ഫ്രഞ്ച് പ്രസിഡന്റിന് മോദി നന്ദി രേഖപ്പെടുത്തി. “ഗ്രാൻഡ് ക്രോസ് ഓഫ് ദി ലീജിൻ ഓഫ് ഓണർ’ ലോകമെമ്പാടുമുള്ള തെരഞ്ഞെടുത്ത പ്രമുഖ നേതാക്കൾക്കും വ്യക്തിത്വങ്ങൾക്കും നൽകിയിട്ടുണ്ട്.
Read Moreഫുജൈറ-തിരുവനന്തപുരം സലാം എയർ സർവീസ് തുടങ്ങി; ആഴ്ചയിൽ രണ്ട് ദിവസം
ഫുജൈറ: യുഎഇയിലെ ഫുജൈറ വിമാനത്താവളത്തിൽനിന്ന് തിരുവനന്തപുരത്തേക്ക് ഒമാനിന്റെ ബജറ്റ് എയർലൈനായ സലാം എയർ സർവീസ് തുടങ്ങി. ഇവിടെ നിന്ന് ഇനി മസ്കറ്റ് വഴി തിരുവനന്തപുരത്തേയ്ക്കും പറക്കാം. ആഴ്ചയിൽ രണ്ട് ദിവസം സർവീസുണ്ടാകും. 450 ദിർഹമാണ് ടിക്കറ്റ് നിരക്ക്. മസ്കറ്റിൽ നിന്ന് പുറപ്പെട്ട സലാം എയറിന്റെ ആദ്യവിമാനം ബുധനാഴ്ച രാവിലെ 8.45നാണ് ഫുജൈറ വിമാനത്താവളത്തിൽ ഇറങ്ങി. ജലാഭിവാദനം നൽകിയായിരുന്നു സ്വീകരണം. രാവിലെ 10.38ന് 97 യാത്രക്കാരുമായി സലാം എയർ വിമാനം മസ്കറ്റിലേക്ക് തിരിച്ചു പറന്നു. തിങ്കൾ, ബുധൻ ദിവസങ്ങളിൽ പ്രാദേശികസമയം രാവിലെ 9.40 നും രാത്രി 8.10 നും ഫുജൈറയിൽ നിന്ന് മസ്കറ്റിലേക്ക് വിമാനം പുറപ്പെടും. ട്രാൻസിറ്റിന് ശേഷം രാത്രി 10.55 -ന് മസ്കറ്റിൽനിന്ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 3.45 -ന് തിരുവനന്തപുരത്ത് എത്തും. രണ്ട് പതിറ്റാണ്ടിനുശേഷമാണ് ഫുജൈറ വിമാനത്താവളത്തിൽ നിന്ന് ഇന്ത്യയിലേക്ക് കണക്ഷൻ ഫ്ളൈറ്റ് സർവീസ് ആരംഭിക്കുന്നത്.
Read Moreയുഎഇ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിൽ ഔദ്യോഗിക സന്ദർശനം നടത്തുമെന്ന് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം. ബാസ്റ്റൈൽ ദിനാഘോഷ ചടങ്ങുകളുടെ ഔദ്യോഗിക അതിഥിയായി പ്രധാനമന്ത്രി മോദി ഫ്രാൻസിൽ സന്ദർശനം നടത്തുന്നുണ്ട്. ജൂലൈ 13,14 തീയതികളിലെ ഫ്രാൻസ് സന്ദർശനത്തിന് ശേഷം 15-ാം തീയതി മോദി യുഎഇയിൽ പര്യടനം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നാഹ്യനുമായി മോദി കൂടിക്കാഴ്ച നടത്തും. ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭാ സമ്മേളനത്തിനിടെ ഇന്ത്യ – ഫ്രാൻസ് – യുഎഇ ത്രയം സൗരോർജ വികസനം, കാലാവസ്ഥാമാറ്റ നിയന്ത്രണം എന്നിവയ്ക്കായുള്ള ഐക്യമുന്നേറ്റത്തിന് ധാരണയുണ്ടാക്കിയിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് മോദിയുടെ യുഎഇ സന്ദർശനം.
Read Moreവൻ നേട്ടവുമായി മുംബൈ വിമാനത്താവളം; ട്രാവൽ ആൻഡ് ലെഷർ ആഗോള പട്ടികയിൽ നാലാമത്
ന്യൂയോർക്ക്: പ്രശസ്ത അന്താരാഷ്ട്ര മാസികയായ “ട്രാവൽ ആന്‍ഡ് ലെഷർ’ പുറത്തിറക്കിയ മികച്ച വിമാനത്താവളങ്ങളുടെ പട്ടികയിൽ വമ്പൻ നേട്ടവുമായി മുംബൈ ഛത്രപതി ശിവാജി മഹാരാജ് ഇന്റർനാഷണൽ എയർപോർട്ട്(സിഎസ്എംഐഎ). 2023-ലെ മികച്ച അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് മുംബൈ സിഎസ്എംഐഎ. ഏകദേശം 1,65,000 പേർ പങ്കെടുത്ത വോട്ടിംഗിലൂടെയാണ് മുംബൈ ഈ സുവർണനേട്ടം സ്വന്തമാക്കിയത്. പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യൻ വിമാനത്താവളം ആണ് അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള മുംബൈ സിഎസ്എംഐഎ. സിംഗപ്പുർ ചാംഗി വിമാനത്താവളം, ദുബായ് വിമാനത്താവളം, ദോഹ ഹമാദ് വിമാനത്താവളം എന്നിവയാണ് ഒന്നു മുതൽ മൂന്ന് വരെയുള്ള സ്ഥാനങ്ങളിൽ. സമ്പൂർണ ഏഷ്യൻ ആധിപത്യമുള്ള പട്ടികയിൽ തുർക്കി ഇസ്താൻബുൾ വിമാനത്താവളം, സ്വിറ്റ്സർലൻഡ് സൂറിച്ച് വിമാനത്താവളം എന്നിവയാണ് യൂറോപ്യൻ സാന്നിധ്യങ്ങൾ. ലോകോത്തര ആതിഥ്യമര്യാദയ്ക്കൊപ്പം യാത്രക്കാർക്ക് അസാധാരണമായ യാത്രാനുഭവവും നിരന്തരം നൽകുന്നത് പരിഗണിച്ചാണ് മുംബൈ ഈ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യൻ സംസ്കാരത്തെ…
Read Moreയുഎസിനെ നടുക്കിയ ചാൾസ് മാൻസന് കൊല; 53 വർഷത്തിന് ശേഷം സംഘത്തിലെ അംഗം ജയിൽ മോചിത
ലോസ് ആഞ്ചലസ്: 1960-കളിൽ അമേരിക്കയെയും ലോകത്തെയും ഞെട്ടിച്ച കൊലപാതക പരമ്പരയ്ക്ക് നേതൃത്വം നൽകിയ കൾട്ട് നേതാവ് ചാൾസ് മാൻസന്റെ അനുയായി 53 വർഷത്തിന് ശേഷം ജയിൽമോചിതയായി. 1969-ൽ ലോസ് ആഞ്ചലസിലെ ലെനോ ലാബിയാൻക – റോസ്മേരി ലാബിയാൻക ദമ്പതികളെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഘത്തിൽ ഉൾപ്പെട്ട ലെസ്ലി വാൻ ഹൂട്ടൻ(73) എന്ന സ്ത്രീയാണ് ജയിൽമോചിതയായത്. കൊറോണ നഗരത്തിലെ കാലിഫോർണിയ വനിതാ ജയിലിലാണ് വാൻ ഹൂട്ടൻ തടവിൽ കഴിഞ്ഞിരുന്നത്. പ്രശസ്ത ഹോളിവുഡ് നടി ഷാരോൺ ടെയ്റ്റ് അടക്കമുള്ളവരെ കൊലപ്പെടുത്തിയ മാൻസൻ സംഘം, ഈ സംഭവത്തിന്റെ പിറ്റേന്നാണ് ലാബിയാൻക ദമ്പതികളെ കൊലപ്പെടുത്തിയത്. ടെയ്റ്റിനെ കൊലപ്പെടുത്തിയ സംഘത്തിൽ വാൻ ഹൂട്ടൻ ഇല്ലായിരുന്നു. എന്നാൽ റോസ്മേരി ലാബിയാൻകയെ മാൻസനും മറ്റുള്ളവരും കൊലപ്പെടുത്തിയപ്പോൾ അവരുടെ മുഖത്ത് തലയിണ വച്ച് ശ്വാസം മുട്ടിച്ചത് താനാണെന്ന് വാൻ ഹൂട്ടൻ സമ്മതിച്ചിരുന്നു. തുടർന്ന് ബിയാൻകയെ വാൻ ഹൂട്ടൻ കത്തികൊണ്ട് കുത്തിയിരുന്നു.…
Read Moreമണിക്കൂറുകൾ നീണ്ട ചർച്ച;ഒടുവിൽ തുർക്കി പിന്തുണച്ചു; സ്വീഡന് നാറ്റോ അംഗത്വം ഉറപ്പായി
വിൽനിയുസ്: നാറ്റോ അംഗത്വത്തിൽ സ്വീഡനെ പിന്തുണയ്ക്കാൻ തുർക്കി തീരുമാനിച്ചു. തുർക്കി പ്രസിഡന്റ് തയിപ് എർദോഗൻ ആണ് ഇക്കാര്യം അറിയിച്ചത്. മണിക്കൂറുകൾ നീണ്ട ചർച്ചയ്ക്കൊടുവിലാണു വിട്ടുവീഴ്ചയ്ക്കു തുർക്കി തയാറായത്. അംഗത്വം ലഭിക്കുന്നതോടെ നാറ്റോയിലെ 32-ാം അംഗമാകും സ്വീഡൻ. ഏതാനും നാൾ മുന്‍പ് ഫിൻലൻഡിന് അംഗത്വം ലഭിച്ചിരുന്നു. സ്വീഡന്റെ കാര്യത്തിൽ എതിർപ്പുയർത്തിയിരുന്ന ഹംഗേറിയൻ പ്രസിഡന്റ് വിക്തോർ ഓർബനും വിട്ടുവീഴ്ചയ്ക്കു തയാറാകുമെന്നാണു റിപ്പോർട്ട്. 200 വർഷത്തോളം ഒരു സഖ്യത്തിലും ഭാഗമാകാതെ നിന്ന രാജ്യമാണു സ്വീഡൻ. റഷ്യയുടെ യുക്രെയ്ൻ അധിനിവേശമാണ് നാറ്റോ അംഗത്വത്തിനു സ്വീഡനെ പ്രേരിപ്പിച്ചത്. കുർദിഷ് തീവ്രവാദികൾക്ക് സ്വീഡൻ അഭയം നല്‍കുന്നുവെന്നായിരുന്നു തുർക്കിയുടെ പരാതി.
Read More