മെക്സിക്കോ സിറ്റി: വടക്കൻ മെക്സിക്കോയിലെ സാൻ ലൂയിസ് റിയോ കോളറാഡോ നഗരത്തിലെ ബാറിലുണ്ടായ തീപിടിത്തത്തിൽ 11 പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. വനിതയോടു മോശമായി പെരുമാറിയതിന് ബാറിൽനിന്നു പുറത്താക്കപ്പെട്ടയാൾ തിരിച്ചുവന്ന് പെട്രോൾ ബോംബ് എറിഞ്ഞതാണ് തീപിടിത്തത്തിനു കാരണം.
Read MoreCategory: NRI
യുഎസ് നാവികസേനയ്ക്ക് വനിതാ മേധാവി വരുന്നു; ചരിത്രം പിറക്കുന്നത് രണ്ട് പദവികളിൽ
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ നാവികസേനാ മേധാവി സ്ഥാനത്തേക്ക് വനിതാ അഡ്മിറൽ ലിസാ ഫ്രാഞ്ചെറ്റിയെ പ്രസിഡന്റ് ജോ ബൈഡൻ നാമനിർദേശം ചെയ്തു. യുഎസ് സെനറ്റ് നിയമനം അംഗീകരിച്ചാൽ, യുഎസ് നാവികസേനാ മേധാവിയാകുന്ന ആദ്യവനിത, ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫിൽ അംഗമാകുന്ന ആദ്യവനിത എന്നീ ബഹുമതികൾ ഇവർ സ്വന്തമാക്കും. 38 വയസുള്ള ലിസാ ഫ്രാഞ്ചെറ്റി അമേരിക്കയുടെ ആറാം കപ്പൽപ്പട മേധാവി, ദക്ഷിണകൊറിയയിൽ വിന്യസിച്ചിട്ടുള്ള അമേരിക്കൻ സേനയിലെ നാവികവിഭാഗം മേധാവി, വിമാനവാഹിനി കമാൻഡർ എന്നീ നിലകളിൽ മുന്പു സേവനം അനുഷ്ഠി ച്ചിട്ടുണ്ട്. നാലു സ്റ്റാർ റാങ്കിംഗ് സ്വന്തമാക്കിയ രണ്ടാമത്തെ വനിതയാണ്. നിലവിൽ നാവികസേനാ മേധാവിയായ അഡ്മിറൽ മൈക്കിൾ എം. ഗിൽഡേ വർഷാവസാനം വിരമിക്കുന്നതോടെ ലിസാ ഫ്രാഞ്ചെറ്റി ചുമതലയേൽക്കും. അമേരിക്കൻ കോസ്റ്റ് ഗാർഡിന്റെ മേധാവി വനിതയായ അഡ്മിറൽ ലിൻഡ ഫാഗൻ ആണ്. പക്ഷേ, കോസ്റ്റ് ഗാർഡ് ആഭ്യന്തരവകുപ്പിനു കീഴിലാണ്.
Read Moreപാക്കിസ്ഥാനിൽ ഹൈന്ദവ സഹോദരിമാരെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്തു
കറാച്ചി: പാക്കിസ്ഥാനിൽ മൂന്നു ഹൈന്ദവ സഹോദരിമാരെ തട്ടിക്കൊണ്ടുപോയി മതം മാറ്റി മുസ്ലിംകൾ വിവാഹം കഴിച്ചതായി പരാതി. സിന്ധ് പ്രവിശ്യയിലെ ദാർകി മേഖലയിലെ വ്യവസായിയുടെ മക്കളായ ചാന്ദ്നി, റോഷ്നി, പർമേഷ് കുമാരി എന്നിവരാണ് അതിക്രമത്തിനിരയായതെന്നു ഹൈന്ദവ സംഘടനകൾ പറഞ്ഞു. ഇവരെ നിർബന്ധിച്ചു മതംമാറ്റുകയായിരുന്നുവത്രേ. തട്ടിക്കൊണ്ടുപോയവർ തന്നെയാണു വിവാഹം കഴിച്ചതും. ഇത്തരം സംഭവങ്ങൾ തടയുന്നതിനു പോലീസും അധികൃതരും നടപടി എടുക്കുന്നില്ലെന്നും സംഘടനകൾ ആരോപിച്ചു.
Read Moreസെലൻസ്കിയെ വിമർശിച്ചു; ബ്രിട്ടനിലെ യുക്രെയ്ൻ അംബാസഡർ പുറത്ത്
കീവ്: യുക്രെയ്ന്റെ ബ്രിട്ടീഷ് അംബാസഡർ വാഡിം പ്രൈസ്റ്റെയ്ക്കോയെ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി പുറത്താക്കി. ഇതിനു കാരണം വിശദീകരിച്ചിട്ടില്ല. എന്നാൽ, ബ്രിട്ടീഷ് പ്രതിരോധമന്ത്രി ബെൻ വാലസിനെ സെലൻസ്കി പരിഹസിച്ചത് അനുചിതമായെന്ന് അംബാസഡർ അഭിപ്രായപ്പെട്ടിരുന്നു. പാശ്ചാത്യ സൈനികസഖ്യമായ നാറ്റോയിൽ യുക്രെയ്ന് അംഗത്വം നല്കാത്തതിലും ചോദിക്കുന്ന ആയുധങ്ങൾ നല്കാത്തതിലുമുള്ള അതൃപ്തി സെലൻസ്കി ഈ മാസമാദ്യം പരസ്യമായി പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ചോദിക്കുന്നതെല്ലാം തരാൻ തങ്ങൾ ‘ആമസോൺ’ അല്ലെന്നും ആയുധങ്ങൾ ലഭിക്കുന്നതിനു യുക്രെയ്ൻ നന്ദി കാട്ടണമെന്നും ബെൻ വാലസ് പ്രതികരിച്ചു. ബ്രിട്ടീഷ് പ്രതിരോധമന്ത്രിയെ എല്ലാ ദിവസവും രാവിലെ വിളിച്ചു നന്ദി പറഞ്ഞോളാമെന്ന പരിഹാസമായിരുന്നു സെലൻസ്കിയുടെ മറുപടി. സെലൻസ്കിയുടെ മറുപടി അനാരോഗ്യകരമാണെന്ന് അംബാസഡറും അഭിപ്രായപ്പെടുകയായിരുന്നു. 2020ലാണ് വാഡിം പ്രൈസ്റ്റെയ്ക്കോ ലണ്ടനിൽ നിയമിതനായത്. ഇന്റർനാഷണൽ മരിടൈം ഓർഗനൈസേഷനിലെ യുക്രെയ്ന്റെ പ്രതിനിധിയെന്ന പദവിയിൽനിന്നും ഇദ്ദേഹത്തെ നീക്കം ചെയ്തിട്ടുണ്ട്.
Read Moreഗ്രീസ് ചുട്ടുപൊള്ളുന്നു; ടൂറിസ്റ്റ് കേന്ദ്രങ്ങൾ അടയ്ക്കുന്നു; ജനങ്ങൾ വീടിന് പുറത്തിറങ്ങരുത്
ഏഥൻസ്: ഉഷ്ണതരംഗത്തിൽ വലഞ്ഞ് യൂറോപ്യൻ രാജ്യമായ ഗ്രീസ്. വാരാന്ത്യത്തിൽ 45 ഡിഗ്രി സെൽഷ്യസിലേക്ക് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷകർ . ജനങ്ങൾ വീടുകളിൽ തന്നെ തുടരാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. അടുത്ത രണ്ടുദിവസം ഏഥൻസിലെ പുരാതന അക്രോ പോളിസ് ഉൾപ്പെടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങൾ അടച്ചിടും. കഴിഞ്ഞ 50 വർഷത്തിനിടെ ഗ്രീസിലെ ഏറ്റവും ചൂടേറിയ വാരന്ത്യമായിരിക്കും ഈയാഴ്ചത്തേത് എന്ന് കാലാവസ്ഥ നിരീക്ഷകരിൽ ഒരാൾ പറയുന്നു. അതേസമയം, ഉഷ്ണതരംഗത്തിനിടെ അഗ്നിശമനസേന അംഗങ്ങൾ ഡസൻ കണക്കിന് കാട്ടുതീ അണയ്ക്കാനുള്ള പോരാട്ടം തുടരുകയാണ്. ചൂട് കൂടിയ സാഹചര്യത്തിൽ രാജ്യത്തുടനീളം പുതിയ തീപിടിത്തങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നും എമർജൻസി, സിവിൽ പ്രൊട്ടക്ഷൻ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു. യൂറോപ്പിലെ മറ്റുപല രാജ്യങ്ങളിലും യുഎസിന്റെ തെക്കുപടിഞ്ഞാറൻ മേഖലയിലും ചൈനയിലും ഉഷ്ണതരംഗം വളരെ രൂക്ഷമായിരിക്കു കയാണ്. 40- 50 ഡിഗ്രി സെൽഷസിനു മുകളിൽ…
Read Moreഖുറാൻ കത്തിച്ച സംഭവം: സ്വീഡിഷ്; അംബാസഡറെ പുറത്താക്കി ഇറാഖ്
ബാഗ്ദാദ്: സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്ഹോമിൽ നടന്ന ഖുറാൻ കത്തിക്കൽ പ്രതിഷേധത്തെത്തുടർന്ന് സ്വീഡിഷ് അംബാസഡറെ പുറത്താക്കി ഇറാഖ്. ബാഗ്ദാദിലെ സ്വീഡിഷ് എംബസിയിൽ ആക്രമണങ്ങൾ നടന്ന് മണിക്കൂറുകൾക്കുള്ളിലാണു നടപടി. സ്വീഡനിലെ തങ്ങളുടെ ഷാർ ഡെ അഫേഴ്സിനെ തിരിച്ചുവിളിച്ചതായും ഇറാഖ് അറിയിച്ചു. ഇറാഖികൾ സ്വീഡിഷ് എംബസിയിൽ അതിക്രമിച്ചു കയറി തീവയ്ക്കുകയായിരുന്നു. ഷിയാ നേതാവ് മുഖ്താദ അൽ സദറിന്റെ അനുയായികളാണ് പ്രതിഷേധത്തിനു നേതൃത്വം നൽകിയത്. എംബസി തീവയ്പിനു മണിക്കൂറുകൾക്കകം, മതഗ്രന്ഥ പോരിനു തുടക്കമിട്ട സൽവാൻ മോമിക എന്നയാൾ സ്റ്റോക്ഹോമിലെ ഇറാഖ് എംബസിക്ക് മുന്നിൽവച്ച് ഇറാഖ് ദേശീയ പതാകയെ അപമാനിച്ചിരുന്നു.
Read More56 കോടിയുടെ കാർഗോ പാഴ്സൽ മോഷണം:15 ഇന്ത്യൻ വംശജർ കാനഡയിൽ അറസ്റ്റിൽ
ടൊറന്റോ: കാർഗോ വഴിയെത്തുന്ന പാഴ്സൽ വസ്തുക്കൾ മോഷ്ടിക്കുന്ന പതിനഞ്ചംഗ ഇന്ത്യൻ വംശജരുടെ സംഘത്തെ കനേഡിയൻ പോലീസ് പിടികൂടി ഇവരിൽ നിന്ന് 90 ലക്ഷം കനേഡിയൻ ഡോളറിന്റെ (ഏകദേശം 56 കോടി രൂപ) മോഷണവസ്തുക്കൾ കണ്ടെടുത്തതായി പോലീസ് അറിയിച്ചു. ഗ്രേറ്റർ ടൊറന്റോ ഏരിയയിലെ (ജിടിഎ) പീൽ നഗരസഭ പരിധിയിൽനിന്ന് തുടർച്ചയായി ട്രാക്ടർ, ട്രെയിലർ തുടങ്ങിയവയും കാർഗോ വസ്തുക്കളും മോഷണം പോകാൻ തുടങ്ങിയതോടെ കഴിഞ്ഞ മാർച്ചിൽ രൂപവത്കരിച്ച സംയുക്ത അന്വേഷണസംഘമാണു പ്രതികളെ പിടികൂടിയത്.
Read Moreപൊരിച്ച ചിക്കൻ വീണു പൊള്ളലേറ്റു; മക്ഡൊണാൾഡ്സിന് എട്ടു ലക്ഷം ഡോളർ പിഴ
ഫ്ലോറിഡ: ചൂടേറിയ ചിക്കൻ നഗറ്റ് കാലിൽ വീണ നാലു വയസുള്ള പെൺകുട്ടിക്കു പൊള്ളലേറ്റ സംഭവത്തിൽ പ്രശസ്ത ഫാസ്റ്റ് ഫുഡ് ചെയിനായ മക്ഡൊണാൾഡ്സിന് എട്ട് ലക്ഷം ഡോളർ പിഴയിട്ട് യുഎസ് കോടതി. 2019ൽ ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡേൽ മേഖലയിലുള്ള ടാമാറാക് പ്രദേശത്തെ ഡ്രൈവ് ത്രൂ മക്ഡൊണാൾഡ്സ് റസ്റ്ററന്റിൽനിന്ന് പാഴ്സൽ വാങ്ങിവരുന്ന വഴിക്കാണ് ഒലിവിയ കാരബാലോ എന്ന പെൺകുട്ടിക്കു പരിക്കേറ്റത്. കമ്പനിയുടെ “ഹാപ്പി മീൽ’ പൊതി കാറിനുള്ളിൽ വച്ച് തു റക്കാൻ ശ്രമിക്കവേ, ചൂടുള്ള നഗറ്റ് കാലിൽ വീണാണു കുട്ടിക്കു പരിക്കേറ്റത്. കാരബാലോയുടെ കാലിൽ മുറിപ്പാടുണ്ടായെന്നും ഇത് കുട്ടിയെ മാനസികമായ വിഷമിപ്പിച്ചെന്നും ആരോപിച്ച് 15 മില്യൺ ഡോളറിന്റെ നഷ്ടപരിഹാരം കുടുംബം കമ്പനിയോട് ആവശ്യപ്പെടുകയായിരുന്നു.
Read Moreആറു മാസത്തിനിടെ കുവൈറ്റ് വിട്ടത് 10,000ലേറെ വിദേശികൾ; ഭൂരിഭാഗവും ഇന്ത്യക്കാർ
കുവൈറ്റ് സിറ്റി: കുവൈറ്റിൽ കഴിഞ്ഞ ആറു മാസത്തിനിടെ ജോലി നഷ്ടപ്പെട്ടും മറ്റു കാരണങ്ങളാൽ ജോലി അവസാനിപ്പിച്ചും രാജ്യംവിട്ടത് പതിനായിരത്തിലധികം വിദേശ തൊഴിലാളികൾ. സ്വദേശിവൽക്കരണം മൂലം ജോലിയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരും ഇതിൽ ഉൾപ്പെടും. നാടുകടത്തുന്നവരുടെ എണ്ണത്തിലും കഴിഞ്ഞ വർഷത്തേക്കാൾ വർധനവുണ്ടായിട്ടുണ്ട്. നാടുകടത്തപ്പെട്ടവരിൽ ഭൂരിപക്ഷവും ഇന്ത്യക്കാരാണ്. ഫിലിപ്പീൻസ്, ശ്രീലങ്കൻ, ഈജിപ്തുകാർ, ബംഗ്ലാദേശികൾ എന്നിവരും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. നിലവിൽ ആയിരത്തിലേറെ പ്രവാസികളാണ് നാടുകടത്തൽ കേന്ദ്രങ്ങളിലുള്ളത്. കഴിഞ്ഞവർഷം രണ്ടര ലക്ഷത്തോളം വിദേശികളാണ് കുവൈറ്റ് വിട്ടത്. ഇവരിൽ ഏഴായിരം പേരും സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവരായിരുന്നു. നിലവിൽ സർക്കാർ ജീവനക്കാരിൽ 91,000 പേരാണ് വിദേശികൾ.
Read Moreആണവോർജം, ബഹിരാകാശ ഗവേഷണം, പ്രതിരോധം; പാരീസിൽ മോദി-മാക്രോണ് ഉഭയകക്ഷിചർച്ച
പാരീസ്: ആണവോർജം, ബഹിരാകാശ ഗവേഷണം, പ്രതിരോധം ഉൾപ്പെടെ തന്ത്രപ്രധാന മേഖലകളിൽ കൂടുതൽ സഹകരണത്തിന് ഇന്ത്യയും ഫ്രാൻസും തമ്മിൽ ധാരണ. ദ്വിദിന സന്ദർശനത്തിനായെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും തമ്മിൽ നടന്ന ഉഭയകക്ഷിചർച്ചയിലാണ് തീരുമാനം. ഇന്തോപസഫിക് മേഖലയിൽ സമാധാനത്തിന് ഇരുരാജ്യങ്ങൾക്കും കൂടുതൽ ഉത്തരവാദിത്വമുണ്ടെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം പ്രധാനമന്ത്രി മോദി പറഞ്ഞു. പ്രതിരോധമേഖലയിലെ സഹകരണമാണ് ഇന്ത്യാ-ഫ്രാൻസ് ബന്ധത്തിന്റെ ആണിക്കല്ലുകളിലൊന്നെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസം, വ്യവസായം, സൈബർ സെക്യൂരിറ്റി, ഭീകരവിരുദ്ധ പ്രവർത്തനം തുടങ്ങിയ വിഷയങ്ങളും ഇരുനേതാക്കളും ചർച്ച ചെയ്തു. ദ്വിദിന സന്ദർശനത്തിനായി വ്യാഴാഴ്ച പാരീസിലെത്തിയ മോദിയെ ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോണിന്റെ നേതൃത്വത്തിൽ വലിയ വരവേൽപ്പാണ് നൽകിയത്. ഇന്നലെ നടന്ന ബാസ്റ്റിൽ ദിന പരേഡിനുശേഷമായിരുന്നു ഉഭയകക്ഷിചർച്ച. ഇന്ത്യ-ഫ്രാൻസ് തന്ത്രപ്രധാനമായ ബന്ധത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികവേളയിലാണു പ്രധാനമന്ത്രി മോദിയുടെ സന്ദർശനം.
Read More