യുഎഇയില്‍ കണ്ടെത്തിയത് ആറാം നൂറ്റാണ്ടിലെ നഗരം! താമസക്കാർ ക്രിസ്ത്യാനികളായിരിക്കാമെന്നു ഗവേഷകർ; കാരണം…

യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ സിന്നിയ്യ ദ്വീപിൽ പേർഷ്യൻ ഗൾഫിലെ ഏറ്റവും പഴക്കം ചെന്ന പട്ടണം ഗവേഷകർ കണ്ടെത്തിയിരിക്കുന്നു. 30 ഓളം ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന നിലയിലാണു പട്ടണം. ആറാം നൂറ്റാണ്ടിന്‍റെ അവസാനത്തിനും എട്ടാം നൂറ്റാണ്ടിന്‍റെ മധ്യത്തിനും ഇടയില്‍ ഈ പട്ടണം ഏറെ സജീവമായിരുന്നതായി പുരാവസ്തു ഗവേഷകര്‍ പറയുന്നു. പുരാതന പട്ടണം കണ്ടെത്തിയ സിന്നിയ്യ ദ്വീപ്, യുഎഇയിലെ അൽ-ഖുവൈൻ എമിറേറ്റിന് കിഴക്കായിട്ടാണ്. ആയിരക്കണക്കിന് ആളുകള്‍ ഈ പട്ടണത്തിൽ താമസിച്ചിരിക്കാമെന്നാണു കരുതുന്നത്. അവരിൽ പലരും മുത്ത് വ്യവസായത്തെയാകാം ആശ്രയിച്ചിരുന്നതെന്നും വീടുകളുടെ മേല്‍കൂരയ്ക്കായി ഈന്തപ്പന ഉപയോഗിച്ചിരിക്കാമെന്നും സൂചനകൾ ലഭിച്ചിട്ടുണ്ട്. ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ നഗരവൽകരിക്കപ്പെട്ട വാസസ്ഥലങ്ങളിൽ ഒന്നാണ് ഈ പട്ടണമെന്ന് കരുതപ്പെടുന്നതായി ഉമ്മുൽ-ഖുവൈൻ ടൂറിസം ആൻഡ് ആർക്കിയോളജി വകുപ്പ് അറിയിച്ചു. കഴിഞ്ഞവര്‍ഷം കണ്ടെത്തിയ ഒരു പുരാതന ക്രിസ്ത്യൻ ആശ്രമത്തിനു സമീപമാണ് പട്ടണം കണ്ടെത്തിയത്. അതിനാല്‍ നഗരത്തിലെ താമസക്കാർ ക്രിസ്ത്യാനികളായിരിക്കാമെന്നും…

Read More

യുഎസിലെ ആദ്യ ഹിജാബ് ധരിച്ച ജഡ്ജി! ഖുർആനിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് നാദിയ കഹ്ഫ്

വാഷിങ്ടൺ: അമേരിക്കയിൽ ആദ്യത്തെ ഹിജാബ് ധരിച്ച ജഡ്ജിയായി അധികാരമേറ്റ് നാദിയ കഹ്ഫ്. ന്യൂജഴ്‌സിയിലെ പരമോന്നത കോടതിയിലാണ് വെയ്‌നിൽ നിന്നുള്ള കുടുംബ നിയമ-കുടിയേറ്റ അറ്റോണിയായ നാദിയ സ്ഥാനമേറ്റത്. ഖുർആനിൽ തൊട്ടാണ് നാദിയ സത്യപ്രതിജ്ഞ ചെയ്തത്. സുപീരിയർ കോർട്ട് ജഡ്ജിയായാണ് നാദിയയുടെ നിയമനം. യു.എസിൽ മുസ്‌ലിം വനിതകൾ സ്റ്റേറ്റ് ജഡ്ജിയായിട്ടുണ്ടെങ്കിലും ന്യൂജഴ്സിയില്‍ ഹിജാബ് ധരിച്ച ഒരു വനിത ഈ പദവിയിലെത്തുന്നത് ആദ്യമാണ്. ന്യൂജഴ്‌സി ഗവർണർ ഫിർ മർഫിയാണ് നാദിയയെ നാമനിർദേശം ചെയ്തത്. വർഷങ്ങളായി യു.എസിലെ സാമൂഹികരംഗത്ത് സജീവമായ നാദിയ 2003 മുതൽ മുസ്‌ലിം പൗരാവകാശ സംഘടനയായ കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്‌ലാമിക് റിലേഷൻസിന്റെ ന്യൂജഴ്‌സി ചാപ്റ്റർ ബോർഡ് അംഗമായിരുന്നു. നിലവിൽ സംഘടനയുടെ ചെയർപേഴ്‌സനാണ്. നാദിയക്ക് രണ്ടു വയസുള്ളപ്പോഴാണ് കുടുംബം സിറിയയിൽനിന്ന് അമേരിക്കയിലേക്ക് കുടിയേറിയത്.

Read More

വി​മ​ര്‍​ശി​ച്ച് പാ​ടി​യ ഷ​ക്കീ​റ​യ്ക്ക് ഗി​ന്ന​സ് റി​ക്കാ​ര്‍​ഡ്! മു​ന്‍ പ​ങ്കാ​ളി​യും കാ​മു​കി​യും പാ​ടു​പെ​ടു​ന്നു…

ഷ​ക്കീ​റ എ​ന്ന ഗാ​യി​ക​യെ അ​റി​യാ​ത്ത​വ​ര്‍ ചു​രു​ക്ക​മാ​യി​രി​ക്കും. “വക്ക വക്ക’ എ​ന്ന ഗാ​ന​ത്തി​ലൂ​ടെ ഫു​ട്‌​ബോ​ള്‍ ആ​രാ​ധ​ക​രു​ടെ ഹൃ​ദ​യം​ക​വ​ര്‍​ന്ന ഈ ​വി​ഖ്യാ​ത കൊ​ളം​ബി​യ​ന്‍ ഗാ​യി​ക പി​ന്നീ​ട് ലോ​ക​ത്തെ സ്വ​ന്തം ശ​ബ്ദം​കൊ​ണ്ട് കീ​ഴ​ട​ക്കി​യെ​ന്ന് പ​റ​യാം. ഷ​ക്കീ​റ സ്വ​ന്തം ജീ​വി​തപ​ങ്കാ​ളി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത് ഒ​രു കാ​ല്‍​പ​ന്ത് ക​ളി​ക്കാ​ര​നെ​യാ​ണ്. ജെ​റാ​ഡ് പി​ക്വെ എന്ന ഫു​ട്‌​ബോ​ള​റെ​യാ​ണ് അ​വ​ര്‍ പ​ങ്കാ​ളി​യാ​ക്കി​യ​ത്. സ്പാ​നി​ഷ് താ​ര​മാ​യ പി​ക്വെ ബാ​ര്‍​സ​ലോ​ണ​യ്ക്കു​മാ​യി ക​ളി​ച്ചി​രു​ന്നു. 2010ല്‍ ​തു​ട​ങ്ങി​യ പി​ക്വെ- ഷ​ക്കീ​റ പ്ര​ണ​യബ​ന്ധം പ​ക്ഷേ ക​ഴി​ഞ്ഞ​വ​ര്‍​ഷം ജൂ​ണി​ല്‍ അ​വ​സാ​നി​ച്ചു. ഫോ​ര്‍​ബ്‌​സ് മാ​സി​ക ലോ​ക​ത്തി​ലെ ഏ​റ്റ​വും പ​വ​ര്‍​ഫു​ള്‍ ക​പ്പി​ള്‍ എ​ന്ന് വി​ശേ​ഷി​പ്പി​ച്ച​വ​രാ​ണ് ഷ​ക്കീ​റയും ജെ​റാ​ഡ് പി​ക്വെ​യും. ഈ ​ബ​ന്ധ​ത്തി​ല്‍ ഇ​വ​ര്‍​ക്ക് ര​ണ്ട് കു​ട്ടി​ക​ളും ഉ​ണ്ടാ​യി. ഈ ​വേ​ര്‍​പി​രി​യ​ല്‍ ഷ​ക്കീ​റ​യെ വ​ല്ലാ​തെ നൊ​മ്പ​ര​പ്പെ​ടു​ത്തി. മാ​ത്ര​മ​ല്ല പി​ക്വെ ഷ​ക്കീ​റ​യെ കു​റ്റ​പ്പെ​ടു​ത്തു​ക​യും പു​തി​യ കാ​മു​കി​യെ ക​ണ്ടെ​ത്തു​ക​യു​മു​ണ്ടാ​യി. ഇ​തോ​ടെ പി​ക്വെ​യു​മാ​യു​ള്ള ഷ​ക്കീ​റ​യു​ടെ അ​ക​ല്‍​ച്ച കൂ​ടു​ത​ലാ​യി. എ​ന്നാ​ല്‍ ത​ന്നെ വി​ട്ടു​പി​രി​ഞ്ഞ പ​ങ്കാ​ളി​യെ അ​ങ്ങ​ന​ങ്ങ് വി​ട്ടു​ക​ള​യാ​ന്‍ ഷ​ക്കീ​റ…

Read More

ഭാര്യ വേണ്ട, കാമുകി മതി..! കാമുകിക്കൊപ്പം ജീവിക്കാന്‍ ഭാര്യയുടെ പ്രോട്ടീൻ ഷെയ്ക്കിൽ സയനൈഡ് കലർത്തി; ഒടുവില്‍…

വാഷിംഗ്ടൺ: കാമുകിക്കൊപ്പം ജീവിക്കാൻ പ്രോട്ടീൻ ഷെയ്ക്കിൽ വിഷം കലർത്തി നൽകി ഭാര്യയെ കൊന്ന് ദന്ത ഡോക്ടർ. യു എസിലെ കൊളറാഡോയിലാണ് സംഭവം. 43കാരിയായ ആഞ്ചല ക്രെയ്ഗ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ആഞ്ചലയുടെ ഭർത്താവ് ജെയിംസ് താലിവർ ക്രെയ്ഗ് (45)നെ പൊലീസ് അറസ്റ്റ് ചെയ്തു. വർക്കൗട്ടിന് ശേഷം ആഞ്ചല സ്ഥിരമായി പ്രോട്ടീൻ ഷെയ്ക്ക് കുടിക്കുമായിരുന്നു. ജെയിംസാണ് എന്നും ഈ ഷെയ്ക്ക് ഉണ്ടാക്കി നൽകിയിരുന്നത്. ഈ അവസരം മുതലെടുത്താണ് ഇയാൾ ഭാര്യയ്ക്ക് വിഷം നൽകാനായി തീരുമാനിച്ചത്. ഇതിനായി സയനൈഡും ആഴ്‌സനിക്കും ഓൺലൈനായി വരുത്തി. ആദ്യം ആഴ്‌സനിക്ക് കലർത്തി നൽകിയെങ്കിലും ആഞ്ചലയ്ക്ക് ഒന്നും സംഭവിച്ചില്ല. തുടർന്ന് ആഴ്‌സനിക്കും സയനൈഡും ഒരുമിച്ച് കലർത്തി കൊടുക്കുകയായിരുന്നു. കടുത്ത തലവേദനയും ക്ഷീണവും അനുഭവപ്പെട്ട ഇവരെ ഇക്കഴിഞ്ഞ ഞായറാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ ആഞ്ചല മരിച്ചു. ഡോക്ടർമാർക്കും പെട്ടെന്നുള്ള മരണത്തിന്റെ കാരണം കണ്ടെത്താനായിരുന്നില്ല.…

Read More

വിരമിക്കലിന് ശേഷം ആത്മീയതയിലേക്ക്..! കുടുംബസമേതം ഉംറ നിർവഹിച്ച് സാനിയ മിർസ

ഉംറ നിർവഹിക്കാനായി സൗദി അറേബ്യയിലെത്തി ടെന്നീസ് ഇതിഹാസ താരം സാനിയ മിർസ. ടെന്നിസിൽ നിന്നും വിരമിച്ച ശേഷം കുടുംബസമേതമായിട്ടായിരുന്നു സാനിയ ഉംറ നിർവഹിക്കാനായി സൗദിയിലെത്തിയത്. കഴിഞ്ഞ മാസം ദുബായ് ടെന്നീസ് ചാമ്പ്യൻഷിപ്പായിരുന്നു അവസാന മത്സരം. തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് താരം വിവരം അറിയിച്ചത്. മകൻ ഇഷാൻ മിർസ മാലികിന്റെ ഉൾപ്പെടെയുള്ള ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. മദീനയിലെ പ്രവാചകന്റെ പള്ളി മസ്ജിദുന്നബവയിൽനിന്നുള്ള ചിത്രങ്ങളും കൂട്ടത്തിലുണ്ട്. ‘അല്ലാഹുവിന് നന്ദി, നമ്മുടെ ആരാധനകൾ അവൻ സ്വീകരിക്കട്ടെ’ എന്നാണ് ചിത്രങ്ങളുടെ അടിക്കുറിപ്പായി ചേർത്തിരിക്കുന്നത്.

Read More

പണം സ്വരൂപിക്കാൻ ശ്രമിക്കുന്നവർക്ക് നന്ദി! ഒത്തുതീർപ്പ് ശ്രമങ്ങള്‍ പുരോഗമിക്കുന്നു; നഴ്സ് നിമിഷപ്രിയയുടെ ശബ്ദസന്ദേശം പുറത്ത്….

യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ ശബ്ദസന്ദേശം പുറത്ത്. കോടതി നടപടികളും ഒത്തുതീർപ്പ് ശ്രമങ്ങളും പുരോഗമിക്കുന്നതായി നിമിഷപ്രിയ പറഞ്ഞു. ഇതിനാവശ്യമായ പണം സ്വരൂപിക്കാൻ ശ്രമിക്കുന്നവർക്ക് നന്ദിയുണ്ട്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും ആക്‌ഷൻ കൗൺസിലിനും നന്ദി അറിയിക്കുന്നുവെന്നും നിമിഷപ്രിയ പറഞ്ഞു.  യെമൻ തലസ്ഥാനമായ സനായിലെ ജയിലിലാണു നിമിഷപ്രിയ. യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നൽകിയാൽ പ്രതിക്കു ശിക്ഷായിളവു ലഭിക്കും. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ചർച്ചയ്ക്കു തയാറാണെന്നും 50 ദശലക്ഷം യെമൻ റിയാൽ (ഏകദേശം 1.5 കോടി രൂപ) ദയാധനം (നഷ്ടപരിഹാരത്തുക) നൽകേണ്ടി വരുമെന്നും യെമൻ ജയിലധികൃതർ നേരത്തെ അറിയിച്ചിരുന്നു.  എന്നാൽ ദയാധനം നല്‍കി നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികള്‍ എങ്ങും എത്തിയിട്ടില്ല. നടപടി വേഗത്തിലാക്കാൻ യെമൻ ക്രിമിനൽ പ്രോസിക്യൂഷൻ മേധാവി നിർദേശം നൽകിയിരുന്നു. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബത്തിന്റെ ഇടപെടലാണ് പ്രോസിക്യൂഷന്‍ നടപടിക്ക്…

Read More

സത്യം, സ്ത്രീകൾക്കല്ല നീണ്ട നാക്ക്, പുരുഷനാണ്! ഗിന്നസ് ബുക്ക് റിക്കാർഡ് ജേതാവിന്റെ നാക്കിന്റെ വിശേഷം അറിയാം…

സ്ത്രീകളുടെ നാക്കിനു നീളം കൂടുതലാണെന്നു പണ്ടുമുതൽക്കേ പറഞ്ഞുവരുന്ന കാര്യമാണ്. എന്നാൽ ലോകത്തെ ഏറ്റവും നീളമുള്ള നാക്കിന്‍റെ ഉടമ സ്ത്രീയല്ല. ഒരു പുരുഷനാണ്. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റിക്കാർഡ്സ് അനുസരിച്ച് അമേരിക്കക്കാരനായ നിക്ക് സ്റ്റോബെർ എന്ന യുവാവാണ് ലോകത്തെ ഏറ്റവും നീളമുള്ള നാക്കിന്‍റെ ഉടമ. 10.1 സെന്‍റിമീറ്റർ (3.97 ഇഞ്ച്) ആണു നിക്ക് സ്റ്റോബെറിന്‍റെ നാക്കിന്‍റെ നീളം. സ്ത്രീകളിൽ ലോകത്തെ ഏറ്റവും നീളമേറിയ നാവിന്‍റെ ഉടമ യുഎസിലെതന്നെ കാലിഫോർണിയയിൽനിന്നുള്ള വിദ്യാർഥിനിയായ ചാനൽ ടാപ്പർ ആണ്. ഇവരുടെ നാക്കിന്‍റെ നീളം 9.75 സെന്‍റിമീറ്റർ (3.80 ഇഞ്ച്) മാത്രം. നിക്ക് സ്റ്റോബെറിനേക്കാൾ .17 ഇഞ്ച് കുറവ്. കുട്ടിക്കാലം മുതൽതന്നെ തന്‍റെ നാവിന് സാധാരണയിലും കൂടുതൽ നീളമുള്ളതായി മനസിലായിരുന്നതായി നിക്ക് പറയുന്നു. മറ്റാരും അധികം ചെയ്യാത്ത ഒരു കാര്യം കൂടി നിക്ക് തന്‍റെ നീളൻ നാക്കുകൊണ്ട് ചെയ്യും. നാവുപയോഗിച്ച് മനോഹരമായ ചിത്രങ്ങൾ…

Read More

സ്ത്രീയെ കൊലപ്പെടുത്തി, ഹൃദയം പാകം ചെയ്തു കഴിപ്പിച്ചു! രണ്ട് പേരെ കൂടി വകവരുത്തിയ യുഎസില്‍ യുവാവിന് കിട്ടിയ ശിക്ഷ…

വാഷിംഗ്ടണ്‍: യുഎസിലെ ഒക്ലഹോമ സ്റ്റേറ്റില്‍ ഒരു സ്ത്രീയെ കൊലപ്പെടുത്തുകയും ശേഷം യുവതിയുടെ ഹൃദയം മുറിച്ചെടുത്ത് പാചകം ചെയ്ത് തന്റെ ബന്ധുവിനേയും  നാല് വയസ്സുള്ള കുട്ടിയേയും കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 44 കാരനായ ലോറന്‍സ് പോള്‍ ആന്‍ഡേഴ്സാണ് 2021 ല്‍ ക്രൂരമായ കൊലപാതകങ്ങള്‍ നടത്തിയത്, ലഹരി കേസില്‍ ജയിലില്‍ നിന്ന് മോചിതനായി ഒരു മാസത്തിനുള്ളില്‍ അയാള്‍ ആന്‍ഡ്രിയ ബ്ലാങ്കെന്‍ഷിപ്പ് എന്ന സ്ത്രീയെ കൊന്നത്. ശേഷം ഹൃദയം കൊത്തിയെടുക്കുകയും പിന്നീട് ലോറന്‍സ അത് തന്റെ അമ്മായിയുടെയും അമ്മാവന്റെയും വീട്ടിലേക്ക് കൊണ്ടുപോയി, ഉരുളക്കിഴങ്ങുകൊണ്ട് അവയവം പാകം ചെയ്തു അവര്‍ക്ക് ഭക്ഷിക്കാന്‍ കൊടുത്തു. തുടര്‍ന്ന് 67 കാരനായ ലിയോണ്‍ പൈയെയും നാലു വയസുള്ള കൊച്ചുമകള്‍ കെയോസ് യേറ്റ്സിനെയും കുത്തി കൊലപ്പെടുത്തുകയും ചെയ്തു. ഇതുപോലെ അദ്ദേഹം ദമ്പതികള്‍ക്ക് ഭക്ഷണം പാകം ചെയ്ത കൊടുത്തിട്ടുണ്ട്. ഒക്ലഹോമ ഗവര്‍ണര്‍ കെവിന്‍…

Read More

ജീവിതത്തിലെ നല്ലപ്രായം മുഴുവന്‍ ജയിലില്‍, അതും ചെയ്യാത്ത കുറ്റത്തിന്..! ശിക്ഷിക്കപ്പെട്ടത് 400 വര്‍ഷം; 34 വര്‍ഷം ജയിലില്‍ കിടന്ന ശേഷം മോചനം…

ജീവിതത്തിലെ നല്ലപ്രായം മുഴുവന്‍ ജയിലില്‍ കിടക്കേണ്ടി വന്നയാള്‍ മൂന്നര പതിറ്റാണ്ടിന് ശേഷം ലോകം കണ്ടു. ഫ്ലോറിഡയിൽ 34 വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം ആദ്യമായി ലോകം കണ്ട ജയില്‍പുള്ളി ആദ്യം പറഞ്ഞത് അമ്മയെ കാണണമെന്ന്. 1988 -ൽ നടന്ന ഒരു സായുധ കൊള്ളയുടെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട സിഡ്‍നി ഹോംസ് എന്നയാളാണ് പുറത്തുവന്നത്. ​ 400 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ഹോംസ് നിരപരാധിയാണെന്ന് തെളിഞ്ഞതോടെയാണ് 34 വര്‍ഷത്തിന് ശേഷം മോചിപ്പിച്ചത്. ‘എന്റെ അമ്മയെ ആലിം​ഗനം ചെയ്യാൻ ഞാൻ ആ​ഗ്രഹിക്കുന്നു’ എന്നായിരുന്നു തന്നെ മോചിപ്പിക്കാനും തന്റെ നിരപരാധിത്വം തെളിയിക്കാനും കൂടെ നിന്ന ഇന്നസൻസ് പ്രൊജക്ട് ഓഫ് ഫ്ലോറിഡ എന്ന എൻജിഒയ്ക്ക് നല്‍കിയ പ്രസ്താവനയില്‍ ഹോംസ് പറഞ്ഞത്. ‘‘എന്റെ പ്രതീക്ഷ ഒരിക്കലും അസ്തമിച്ചിട്ടില്ലായിരുന്നു. ഒരിക്കല്‍ ഈ ദിവസം വരുമെന്ന് അറിയാമായിരുന്നു. ഒരിക്കലും ചെയ്യാത്ത കുറ്റത്തിനാണ് നല്ല കാലം മുഴുവനും ജയിലിനുള്ളില്‍…

Read More

മോ​ഷ്ടി​ച്ച കു​തി​രയുമായി കൗമാരക്കാരുടെ സവാരി! 14 കാ​ര​ൻ കാ​‌‌റി​ടി​ച്ച് മ​രി​ച്ചു, രണ്ടുപേർക്ക് പരിക്ക്

ഡാ​ള​സ്:​ തെ​ക്ക​ൻ ഡാ​ള​സി​ൽ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ മോ​ഷ്ടി​ച്ച മൂ​ന്ന് കു​തി​ര​ക​ളു​ടെ പു​റ​ത്ത് ക​യ​റി സ​വാ​രി ചെ​യ്തി​രു​ന്ന കൗ​മാ​ര​ക്കാ​രാ​യ മൂ​ന്നു​പേ​രു​ടെ ഇ​ട​യി​ലേ​ക്ക് കാ​ർ ഇ​ടി​ച്ചു​ക​യ​റി 14 കാ​ര​ൻ മ​രി​ക്കു​ക​യും മ​റ്റ് ര​ണ്ട് കൗ​മാ​ര​ക്കാ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​താ​യി ഡാ​ള​സ് പോ​ലീ​സ് അ​റി​യി​ച്ചു. ഇ​ന്‍റർ​സ്‌​റ്റേ​റ്റ് 45-ന് ​സ​മീ​പം ഗ്രേ​റ്റ് ട്രി​നി​റ്റി ഫോ​റ​സ്റ്റ് വേ​യി​ൽ പു​ല​ർ​ച്ചെ 5.30 ഓ​ടെ​യാ​ണ് അ​പ​ക​ടം. മോ​ഷ്ടി​ച്ച കു​തി​ര​പ്പു​റ​ത്ത് ക​യ​റി​യ മൂ​ന്ന് കു​തി​ര സ​വാ​രി​ക്കാ​രെ ഒ​രു കാ​ർ ഇ​ടി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഒ​രു കു​തി​ര​സ​വാ​രി​ക്കാ​ര​ൻ സം​ഭ​വ​സ്ഥ​ല​ത്തും 16,17 വ​യ​സുള്ള മ​റ്റു ര​ണ്ടുപേ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ഒ​രു കു​തി​ര അ​പ​ക​ട​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​പ്പോ​ൾ മ​റ്റൊ​ന്ന് സം​ഭ​വ​സ്ഥ​ല​ത്ത് വെ​ച്ച് ദ​യാ​വ​ധം ചെ​യ്യേ​ണ്ടി​വ​ന്നു. മൂ​ന്നാ​മ​ത്തെ കു​തി​ര​യ്ക്ക് പ​രി​ക്കേ​റ്റെ​ങ്കി​ലും അ​തി​ജീ​വി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. അ​പ​ക​ട​ത്തെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഇ​തു​വ​രെ ല​ഭ്യ​മാ​യി​ട്ടി​ല്ല.

Read More