റഷ്യൻ പ്രതിരോധമന്ത്രി ഷോയ്ഗു ഉത്തരകൊറിയയിൽ

പ്യോ​​​ഗ്യാം​​​ഗ്: റ​​​ഷ്യ​​​ൻ പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി സെ​​​ർ​​​ഗി ഷോ​​​യ്ഗു​​​വി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ഉ​​​ന്ന​​​ത​​​ത​​​ല സം​​​ഘം ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്നു. ചൈ​​​നീ​​​സ് ക​​​മ്യൂ​​​ണി​​​സ്റ്റ് പാ​​​ർ​​​ട്ടി​​​യു​​​ടെ കേ​​​ന്ദ്ര​​​ന​​​യ ക​​​മ്മി​​​റ്റി അം​​​ഗ​​​മാ​​​യ ലി ​​​ഹാം​​​ഗ്ഷോം​​​ഗി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘ​​​വും ഇ​​​ന്ന​​​ലെ ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യി​​​ലെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

കൊ​​​റി​​​യ​​​ൻ യു​​​ദ്ധം അ​​​വ​​​സാ​​​നി​​​ച്ച​​​തി​​​ന്‍റെ 70-ാം വാ​​​ർ​​​ഷി​​​കാ​​​ഘോ​​​ഷ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്ക​​​ലാ​​​ണു ല​​​ക്ഷ്യം. യു​​​എ​​​സ്‌​​​ വി​​​രു​​​ദ്ധ ചേ​​​രി​​​യി​​​ലു​​​ള്ള മൂ​​​ന്നു രാ​​​ജ്യ​​​ങ്ങ​​​ളും ത​​​മ്മി​​​ൽ പ്ര​​​തി​​​രോ​​​ധ സ​​​ഹ​​​ക​​​ര​​​ണം ശ​​​ക്ത​​​മാ​​​ക്കു​​​ന്ന കൂ​​​ടി​​​ക്കാ​​​ഴ്ച​​​ക​​​ൾ ന​​​ട​​​ന്നേ​​​ക്കും.

കോ​​​വി​​​ഡ് വ്യാ​​​പ​​​ന​​​ത്തി​​​നു​​​ശേ​​​ഷം ആ​​​ദ്യ​​​മാ​​​യി​​​ട്ടാ​​​ണ് മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള ഉ​​​ന്ന​​​ത​​​ത​​​ല സം​​​ഘം ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യി​​​ലെ​​​ത്തു​​​ന്ന​​​ത്. ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ കോ​​​വി​​​ഡ് നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച​​​തി​​​ന്‍റെ സൂ​​​ച​​​ന​​​യാ​​​കാ​​​മി​​​ത്.

1950 മു​ത​ൽ 1953 വ​രെ ദ​ക്ഷി​ണ​കൊ​റി​യ​യും ഉ​ത്ത​ര​കൊ​റി​യ​യും ത​മ്മി​ൽ ന​ട​ന്ന യു​ദ്ധ​ത്തി​ൽ ഉ​ത്ത​ര​കൊ​റി​യ​യ്ക്ക് സോ​വ്യ​റ്റ് യൂ​ണി​യ​ന്‍റെ​യും ചൈ​ന​യു​ടെ​യും പി​ന്തു​ണ​യു​ണ്ടാ​യി​രു​ന്നു. യു​ക്രെ​യ്ൻ യു​ദ്ധ​ത്തി​ൽ ഉ​ത്ത​ര​കൊ​റി​യ റ​ഷ്യ​യ്ക്ക് ആ​യു​ധ​ങ്ങ​ൾ ന​ല്കി സ​ഹാ​യി​ക്കു​ന്ന​താ​യി അ​മേ​രി​ക്ക ആ​രോ​പി​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment