ഡാളസ്: കൗമാരക്കാരായ രണ്ടു പെണ്മക്കളെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഡാളസ് കൗണ്ടി കോടതിയില്‍ ആരംഭിച്ചു. 2008 ജനുവരി ഒന്നിനാണ് പിതാവ് രണ്ടു മക്കളെയും കാറില്‍ വച്ചു കൊലപ്പെടുത്തിയത്. കൃതൃത്തിന് ശേഷം രക്ഷപ്പെട്ട പിതാവിനെ 2020 ലാണ് പോലീസ് പിടികൂടിയത്. പ്രതിക്കുവേണ്ടി പോലീസും എഫ്ബിഐയും 12 വര്‍ഷം നടത്തിയ തെരച്ചിലിനൊടുവിലാണ് പിടിയിലായത്. പെണ്‍കുട്ടികള്‍ ആണ് സുഹൃത്തുക്കളുമായി അടുത്തിടപഴകിയതാണ് പിതാവ് യാസറിനെ പ്രകോപിപ്പിച്ചത്. ഈജിപ്റ്റില്‍ ജനിച്ച യാസര്‍ അബ്ദെല്, അമേരിക്കയില്‍ എത്തി ഡാളസില്‍ ടാക്സി ഡ്രൈവറായി ജോലി ചെയ്തുവരുന്നതിനിടയിലാണ് കൊല നടത്തിയത്. ഡാളസ് ലൂയിസ് വില്ല ഹൈസ്കൂള്‍ വിദ്യാര്‍ഥികളായിരുന്നു കൊല്ലപ്പെട്ട സാറ യാസറും (17), അമിനാ യാസറും (18). കുടുംബത്തിന്റെ മാനം രക്ഷിക്കാനാണ് കൊലപാതകം നടത്തിയതെന്ന് പ്രതി സമ്മതിച്ചുവെങ്കിലും, കോടതിയില്‍ കുറ്റം നിഷേധിച്ചു. ഇര്‍വിങ്ങിലുള്ള ഒരു ഹോട്ടലിനു മുന്നില്‍ പാര്‍ക്കു ചെയ്തിരുന്ന കാറിലാണ് വെടിയേറ്റ ഇരുവരുടെയും മൃതദേഹം കണ്ടത്.
Read MoreCategory: NRI
മൃതദേഹം പൊതുദർശനം വയ്ക്കുന്നതിനിടെ കുടുംബാംഗങ്ങൾ തമ്മിൽ കൂട്ടയടി! ഫ്യൂണറൽ ഹോമിനെതിരെ കേസ്
ബ്രൂക്ക്ലിൻ: മരണപ്പെട്ട ഭർത്താവിന്റെ പൊതുദർശനം നടക്കുന്നതിനിടയിൽ കുടുംബാംഗങ്ങൾ തമ്മിൽ കൂട്ടയടി നടന്നതു തടയാൻ ഫ്യൂണറൽ ഹോം അധികൃതർ പരാജയപ്പെട്ടു എന്നു ആരോപിച്ചു മരിച്ച വ്യക്തിയുടെ ഭാര്യ കേസ് ഫയൽ ചെയ്തു. തുറന്നിരിക്കുന്ന ശവമഞ്ചത്തിനു മുകളിൽ വെച്ചിരുന്ന റീത്തുകൾ മറിച്ചിടുകയും ശവമഞ്ചത്തിൽ അടിക്കുകയും ഇടിക്കുകയും ചെയ്തതായും ഇവർ ആരോപിക്കുന്നു. ഫ്യൂണറേറിയ വാൻ ജോണ്‍സ് ഫ്യൂണറൽ ഹോമിനെതിരെ മരിച്ചപോയ വ്യക്തിയുടെ ഭാര്യ ഒർമില്ല റമോസാണ് ലോ സ്യൂട്ട് ഫയൽ ചെയ്തിരിക്കുന്നത്. നോർത്ത് കരോലിനാ ഹാംഗിഗ് സ്റ്റേറ്റ് പാർക്കിലെ നീന്തൽ കുളത്തിലാണ് ഒർമില്ല റാമോസിന്റെ ഭർത്താവ് മാർക്ക് ആന്റണി മുങ്ങി മരിച്ചത്. നാലു മക്കളാണ് ഈ ദന്പതിമാർക്ക് ഉണ്ടായിരുന്നത്. കൗമാര പ്രായത്തിൽ തന്നെ ഇവർ പ്രണയിക്കുകയും ആദ്യ കുഞ്ഞ് 17ാം വയസ്സിൽ റമോസിന് ജനിച്ചു. പക്ഷേ, ഇവരുടെ പ്രണയം കുടുംബാംഗങ്ങൾ എതിർത്തിരുന്നു. മാർക്ക് ആന്റണിയുടെ മരണത്തിനു ഭാര്യയാണ് ഉത്തരവാദിയെന്നും കുടുംബാംഗങ്ങൾ ആരോപിച്ചു.…
Read More‘ചെറുതല്ല’ ഈ സന്തോഷം! അമേരിക്കയില്‍ ജനിച്ച അപൂര്‍വം ഇരട്ട കുട്ടികളെക്കുറിച്ച്
ഇരട്ട കുഞ്ഞുങ്ങള്‍ ജനിക്കുന്നത് തന്നെ സന്തോഷത്തോടൊപ്പം വലിയ കൗതുകവും സമ്മാനിക്കുന്ന ഒന്നാണല്ലൊ. എന്നാല്‍ അമേരിക്കയിലെ വാഷിംഗ്ടണിലെ പെന്‍സില്‍വാനിയയിലുള്ള ഓഡ്രിയാന ലാംബര്‍ട്ട്, ചേസ് ദമ്പതികള്‍ക്ക് ജനിച്ച ഇരട്ട കുഞ്ഞുങ്ങള്‍ അല്പം വ്യത്യസ്തരായിരുന്നു. ഇരട്ടകളിലെ രണ്ടാമത്തെ കുഞ്ഞായ റീഗന്, മില എന്ന് പേരിട്ടിരിക്കുന്ന ആദ്യത്തെ കുഞ്ഞിനേക്കാള്‍ തീരെ ചെറുതായിരുന്നു. ജനിച്ചപ്പോള്‍ മിലയ്ക്ക് രണ്ട് പൗണ്ട്സ് 13 ഔണ്‍സാണ് ഭാരമുണ്ടായിരുന്നത്. എന്നാല്‍ റീഗന് ഒരു പൗണ്ട് മാത്രമാണ് ഭാരമുണ്ടായിരുന്നത്. ദീര്‍ഘ കാലം മക്കളില്ലായിരുന്ന ദമ്പതികള്‍ ഐവിഎഫ് ചികിത്സാ രീതികള്‍ തേടിയിരുന്നു. 2021 ജൂണിലാണ് 32കാരിയായ ഓഡ്രിയാന ഗര്‍ഭിണിയാകുന്നത്. അമേരിക്കയിലെ പിട്സ്ബര്‍ഗിലുള്ള വെസ്റ്റ് പെന്‍ ആശുപത്രിയിലാണ് ഓഡ്രിയാന ഗര്‍ഭകാല പരിശോധനകള്‍ നടത്തിയിരുന്നത്. ആറാഴ്ചയ്ക്ക് ശേഷമുള്ള പരിശോധനയില്‍ തങ്ങള്‍ക്ക് ജനിക്കാന്‍ പോകുന്നത് ഇരട്ട കുട്ടികളാണെന്ന് ഇവര്‍ ഡോക്ടര്‍മാരില്‍ നിന്നും മനസിലാക്കി. എന്നാല്‍ ഇരട്ടകളില്‍ ഒരാള്‍ തീരെ ചെറുതായതിനാല്‍ ഗര്‍ഭത്തില്‍ മരിക്കുകയെ ഉള്ളുവെന്നാണ് ഡോക്ടര്‍മാര്‍ അവരോട്…
Read Moreയുകെയിൽ നഴ്സ്! ഫാസ്റ്റ്ട്രാക്ക് റിക്രൂട്ട്മെന്റുമായി നോർക്ക റൂട്ട്സ്
തിരുവനന്തപുരം: ഇന്ത്യയിൽനിന്നുള്ള രജിസ്റ്റേഡ് നഴ്സുമാർക്കായി യുകെയിലേക്ക് നോർക്ക റൂട്ട്സ് ഫാസ്റ്റ്ട്രാക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. യുകെ എൻഎച്ച്എസ് ട്രസ്റ്റുമായി ചേർന്ന് നടത്തുന്ന റിക്രൂട്ട്മെന്റിന്റെ ഭാഗമായി ആഴ്ചയിൽ 20 ഓൺലൈൻ അഭിമുഖങ്ങളാണ് ആവിഷ്കരിച്ചിരിക്കുന്നത്. റിക്രൂട്ട്മെന്റ് പൂർണമായും സൗജന്യമാണ്. ബിഎസ്സി അഥവാ ജിഎൻഎം യോഗ്യതയും കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. മൂന്ന് വർഷത്തിനകമുള്ള പ്രവൃത്തി പരിചയമാണ് പരിഗണിക്കുന്നത്. ഒഇടി/ ഐഇഎൽടിഎസ് എന്നിവയിലേതെങ്കിലും ഒന്നിൽ നിശ്ചിത സ്കോർ ഉണ്ടായിരിക്കണം അംഗീകരിക്കപ്പെട്ട സ്കോർ: ഐഇഎൽടിഎസ്-ലിസണിംഗ്, റീഡിംഗ്, സ്പീക്കിംഗ് -7 വീതം, റൈറ്റിംഗ്-6.5, ഒഇടിയിൽ ഓരോ സെക്ഷനും ബി ഗ്രേഡും റൈറ്റിംഗിൽ സി പ്ലസും. അഭിമുഖത്തിൽ വിജയിക്കുന്ന വിദ്യാർഥികൾ യുകെയിൽ എത്തിയ ശേഷം ഒഎസ്സിഇ (ഒബ്ജക്ടീവ് സ്ട്രക്ചറൽ ക്ലിനിക്കൽ എക്സാമിനേഷൻ) വിജയിക്കേണ്ടതാണ്. ഒഎസ്സിഇ വിജയിക്കുന്നതു വരെ 24882 യൂറോ വാർഷിക ശമ്പളം ലഭിക്കും. അതിനു ശേഷം 25655 മുതൽ 31534 യുറോ…
Read Moreകുഞ്ഞിന് മുഖം മറച്ചുള്ള മാസ്ക്! വിമര്‍ശിച്ചും അനുകൂലിച്ചും സോഷ്യല്‍ മീഡിയ
കോവിഡ് നിമിത്തമാണല്ലൊ ആളുകള്‍ വ്യാപകമായി മാസ്ക് ഉപയോഗം തുടങ്ങിയത്. ഇടയ്ക്കൊന്ന് കുറഞ്ഞെങ്കിലും വീണ്ടും ഈ മഹാമാരി എത്താന്‍ തുടങ്ങിയതോടെ ലോകം മുഴുവന്‍ ജാഗ്രതയിലാണ്. ചില രാജ്യങ്ങളില്‍ മാസ്കുകള്‍ ഒഴിവാക്കിയിരുന്നെങ്കിലും സുരക്ഷയെ മുന്‍കരുതി ആളുകള്‍ വീണ്ടും മാസ്ക് ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ മാസ്ക്കുമായി ബന്ധപ്പെട്ടൊരു ചിത്രമാണിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. മുഖം മുഴുവന്‍ മറച്ച് കൊണ്ടുള്ള മാസ്ക് ധരിച്ച് യാത്ര ചെയ്യുന്ന ഒരു കൊച്ചുകുഞ്ഞിന്റെ വാര്‍ത്തയാണ് സമൂഹ മാധ്യമങ്ങള്‍ ചര്‍ച്ചയാക്കുന്നത്. ജൂലൈ ഒന്നിന് ന്യൂസിലന്‍ഡിലെ ഓക്ലന്ഡില് നിന്നും വെല്ലിംഗ്ടണിലേക്കുള്ള എയര്‍ ന്യൂസിലന്‍ഡ് വിമാനത്തിലാണ് സംഭവം നടന്നത്. വിമാനത്തില്‍ യാത്ര ചെയ്തിരുന്ന ഒരു ചെറിയകുട്ടി മുഖം മുഴുവന്‍ മറച്ചിരിക്കുന്ന മാസ്ക് ധരിച്ചിരുന്നു. കുട്ടിയുടെ കണ്ണിന്റെ ഭാഗത്ത് മാത്രം രണ്ട് ദ്വാരങ്ങള്‍ ഇട്ടിട്ടുണ്ട്. ജാന്ഡ്രേ ഒപ്പര്‍മാന്‍ എന്നയാള്‍ ഇതിന്റെ ചിത്രം പകര്‍ത്തി ഇന്‍സ്റ്റഗ്രാമിലാണ് പങ്കുവെച്ചു. നിമിഷനേരത്തിനുള്ളില്‍ ചിത്രം വൈറലായി. എന്നാല്‍ ചിത്രത്തെ…
Read Moreഎന്തുകൊണ്ട് രണ്ടാമതൊരു യാത്രക്കാരായി ഗർഭസ്ഥശിശുവിനെ അംഗീകരിച്ചു കൂടാ ? എച്ച്ഒവി ലൈനിൽ തനിയെ വാഹനമോടിച്ച് ഗർഭിണി; പിഴശിക്ഷ വിധിച്ച് പോലീസ്
ഡാളസ് : ഹൈ ഒക്യുപെൻസി വെഹിക്കിൾ എച്ച്ഒവി ലൈനിലൂടെ യാത്ര ചെയ്യണമെങ്കിൽ വാഹനത്തിൽ ഡ്രൈവർക്ക് പുറമെ മറ്റൊരു യാത്രക്കാരൻ കൂടി ഉണ്ടാകണമെന്നാണ് നിയമം അനുശാസിക്കുന്നത്. അല്ലെങ്കിൽ അത് ട്രാഫിക്ക് നിയമ ലംഘനമായി കണക്കാക്കി ടിക്കറ്റ് നൽകുന്നതിന് വ്യവസ്ഥയുണ്ട്. പ്ലാനോയിൽ നിന്നുള്ള ബ്രാണ്ടി ബൊട്ടോൺ (34) എന്ന സ്ത്രീ എച്ച്ഒവി ലൈനിലൂടെ വാഹനം ഓടിക്കുമ്പോൾ പൊലീസ് വാഹനത്തെ പിന്തുടർന്ന് പിടിച്ചു. യുഎസ് ഹൈവേ 75 സൗത്തിലൂടെ വാഹനം ഓടിക്കുമ്പോഴായിരുന്നു പോലീസ് പിടികൂടിയത്. കാറിൽ വേറെ ആരെങ്കിലും ഉണ്ടോ? പൊലീസ് ബ്രാണ്ടിയോടു ചോദിച്ചു. ഉവ്, എന്റെ ഉദരത്തിൽ ജീവനുള്ള ഒരു കുഞ്ഞ് ഉണ്ട്. പക്ഷേ, അതൊരു യാത്രക്കാരനായി കണക്കാകാനാവില്ലെന്ന് പോലീസും ജനിക്കാത്ത ഒരു കുട്ടിയെ ഒരു വ്യക്തിയായിട്ടാണ് കണക്കാക്കുന്നതെന്ന് യുവതി വാദിച്ചുവെങ്കിലും പോലീസ് അംഗീകരിച്ചില്ല. ഗർഭസ്ഥ ശിശു ജനിക്കുന്നതിനുമുമ്പുള്ള ഒരു ജീവനാണ്, എന്തുകൊണ്ട് രണ്ടാമതൊരു യാത്രക്കാരായി ശിശുവിനെ അംഗീകരിച്ചു കൂടാ?…
Read Moreഒടുവില്‍ മിഷേല്‍ കുറ്റസമ്മതം നടത്തി! മാതാവിന്റെ മൃതദേഹം മകള്‍ ഫ്രീസറില്‍ ഫ്രീസറില്‍ സൂക്ഷിക്കാനുള്ള കാരണം വെളിപ്പെടുത്തി മകള്‍…
ഫ്ളോറിഡ: ഭിന്നശേഷിയുള്ളവര്‍ക്ക് ലഭിക്കുന്ന പെന്ഷന് തുക തട്ടിയെടുക്കുകയെന്ന ലക്ഷ്യത്തോടെ മരിച്ച മാതാവിന്റെ മൃതദേഹം ഫ്രീസറില്‍ ഒളിപ്പിച്ചുവച്ച മകളെ വമലീസ് അറസ്റ്റ് ചെയ്തു. 93 വയാുള്ള മാതാവ് മേരി ഹോസ്ക്കിന്റെ മൃതദേഹമാണ് മകള്‍ മിഷേല്‍ ഹോസ്ക്കിന്‍സന്‍ (69) സൂക്ഷിച്ചത്. മൃതശരീരം ഒളിപ്പിച്ചു വച്ചതിന് തെളിവുകള്‍ സഹിതം പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തു. ഇന്ത്യന്‍ റിവര്‍ കൗണ്ടി ജയിലിലടച്ച മിഷേലിന് 10,000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്. വ്യാഴാഴ്ചയാണ് മിഷേലിനെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍, ഏപ്രില്‍ മാസത്തില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് 93കാരിയുടെ മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മേരി മരിച്ചത്. ഇതിനു ശേഷം ഏതാണ്ട് രണ്ടാഴ്ചയോളം ഇവരുടെ മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ചുവെന്നാണ് പൊലീസ് പറയുന്നത്. മാതാവിന്റെ മരണം കൃത്യമായി അറിയിച്ചില്ലെന്നും മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ചുവെന്നും മിഷേല്‍ കുറ്റസമ്മതം നടത്തി. പെന്ഷന് തുക സ്വന്തമാക്കുകയെന്ന…
Read Moreകാര്‍ അപകടങ്ങളില്‍ രണ്ട് മക്കളേയും നഷ്ടമായി, ഒടുവില്‍..! നായ്ക്കളുടെ ആക്രമണത്തില്‍ മാതാവ് കൊല്ലപ്പെട്ടു
നോര്‍ത്ത് കരോലിന : കാര്‍ അപകടങ്ങളില്‍ രണ്ടു മക്കളെ നഷ്ടമായ മാതാവ് വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. നോര്‍ത്ത് കരോലിനയിലെ ട്രീന പീഡ് (46) ആണ് ദാരുണമായി മരിച്ചത്. ജൂലൈ എട്ടിനായിരുന്നു സംഭവം. വീടിനു പിന്നിലുള്ള കൂട്ടില്‍ നിന്നും പുറത്തിറക്കിയ പിറ്റ് ബുള്‍ വിഭാഗത്തില്‍പ്പെടുന്ന നായ്ക്കളാണ് ട്രീനയെ കൂട്ടമായി ആക്രമിച്ചത്. പുലര്‍ച്ചെ രണ്ടിനു ഇവരുടെ നിലവിളികേട്ടാണ് സമീപവാസികള്‍ ഓടിയെത്തിയത്. ഈ സമയം രണ്ട് പിറ്റ് ബുള്ളുകള്‍ ട്രീനയെ ആക്രമിക്കുകയായിരുന്നു. ശരീരം മുഴുവന്‍ കടിച്ചു കീറിയ അവസ്ഥയിലായിരുന്നു. ഉടന്‍ തന്നെ പോലീസിനെ വിളിച്ചു. കൗണ്ടി ആനിമല്‍ കണ്ട്രോള് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി നായ്ക്കളുടെ ആക്രമണം അവസാനിപ്പിക്കാന്‍ നോക്കിയെങ്കിലും നടന്നില്ല. തുടര്‍ന്ന് വെടിയുതിര്‍ക്കുകയും ഒരെണ്ണത്തിനെ കൊല്ലുകയും രണ്ടാമത്തെ പിറ്റ് ബുള്ളിനെ ആനിമല്‍ കണ്ട്രോള് വിഭാഗം പിടികൂടി ഷെല്റ്ററില് അടയ്ക്കുകയും ചെയ്തു. നായ്ക്കളുടെ ഉടമസ്ഥര്‍ ആരെന്ന് വ്യക്തമല്ല. ട്രീനയുടെ 14 വയസുള്ള…
Read Moreഅവര്‍ എവിടെ പോയി ? കാണാതായ പെണ്‍കുട്ടികളെ കണ്ടെത്താൻ സഹായമഭ്യർഥിച്ചു പോലീസ്
ടെക്സസ്: സെൻട്രൽ ടെക്സസ് മക്ക്ഗ്രിഗർ സിറ്റിയിൽ നിന്നും കാണാതായ 14 വയസുള്ള രണ്ടു പെണ്‍കുട്ടികളെ കണ്ടെത്താൻ പോലീസ് പൊതുജനങ്ങളുടെ സഹകരണം അഭ്യർഥിച്ചു. ജൂണ്‍ 29നാണ് അയിഷലിൻ ക്രോസ് (14), എമിലി സോളമൻ (14) എന്നിവരെ മക്ക്ഗ്രിഗർ സിറ്റിയിൽ നിന്നും കാണാതായത്. ഇവരെ കുറിച്ചു വിവരം ലഭിക്കുന്നവർ മക്ക്ഗ്രിഗർ പോലീസ് ഡിപ്പാർട്മെന്റിനെ 254 840 2855 അറിയിക്കണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്. ഇവരെ കണ്ടെത്തുന്നതിന് ആംബർ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണ കുട്ടികളെ കാണാതായാൽ 12 മണിക്കൂറിനകം തിരികെ എത്താറുണ്ട്. ഈ സംഭവത്തിൽ ദിവസങ്ങൾ പിന്നിട്ടിട്ടും കുട്ടികൾ മടങ്ങിവരാത്തതിൽ ആശങ്കയുണ്ടെന്ന് പോലീസ് അധികൃതർ പറയുന്നു.
Read Moreകൊറോണ വൈറസിനെ നശിപ്പിക്കുന്ന മാസ്ക് വികസിപ്പിച്ചു! ദീർഘകാലം ഉപയോഗിക്കാൻ പറ്റുന്ന മാസ്കിൽ പ്ലാസ്റ്റിക് അംശങ്ങൾ കുറവ്
വാഷിംഗ്ടൺ: കോവിഡ്-19 രോഗത്തിനു കാരണമായ സാർസ്-കോവ്-2 വൈറസിനെ നശിപ്പിക്കുന്ന എൻ95 ഫേസ് മാസ്ക് വികസിപ്പിച്ചു. ദീർഘകാലം ഉപയോഗിക്കാൻ പറ്റുന്ന മാസ്കിൽ പ്ലാസ്റ്റിക് അംശങ്ങൾ കുറവാണെന്നും മാസ്ക് വികസിപ്പിച്ച റിൻസേലർ പോളിടെക്നിക്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ എഡ്മണ്ട് പലേർമോ പറഞ്ഞു. വായുവിലൂടെ പകരുന്ന അണുക്കളെ മാസ്ക് തടയുമെന്നും അദ്ദേഹം വ്യക്തമാക്കി.
Read More