ലണ്ടൻ: ലോകത്ത് ജീവിക്കാൻ ഏറ്റവും ചെലവേറിയ നഗരമായി ഇസ്രായേലിലെ ടെല്‍ അവീവ് തെരഞ്ഞെടുക്കപ്പെട്ടു. ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് (ഇഐയു) പ്രസിദ്ധീകരിച്ച സർവേപ്രകാരമാണ് ടെൽ അവീവ് അഞ്ച് സ്ഥാനങ്ങള്‍ മറികടന്ന് ഒന്നാം സ്ഥാനത്ത് കയറിയത്. ഫ്രാന്‍സിലെ പാരീസും സിംഗപ്പൂരും സംയുക്തമായി രണ്ടാം സ്ഥാനത്തെത്തി. സ്വിറ്റ്സര്‍ലന്‍ഡിലെ സൂറിച്ച്, ഹോങ്കോംഗ്, ന്യൂയോര്‍ക്ക്, ജനീവ, ഡെന്മാര്ക്ക് തലസ്ഥാനം കോപ്പന്‍ഹേഗന്‍, ലോസ് ഏഞ്ചല്‍സ്, ജപ്പാനിലെ ഒസാക്ക എന്നിവ യഥാക്രമം നാല് മുതൽ പത്ത് വരെയുള്ള സ്ഥാനങ്ങൾ നേടി. ലോകത്തിലെ 173 നഗരങ്ങളിലെ ചരക്കുകളുടെയും സേവനങ്ങളുടെയും വില യുഎസ് ഡോളറില്‍ താരതമ്യം ചെയ്താണ് ലോകമെമ്പാടുമുള്ള ജീവിതച്ചെലവ് സൂചിക തയാറാക്കിയത്. ഇസ്രായേല്‍ ദേശീയ കറന്‍സിയായ ഷെക്കലിന്റെ മൂല്യം ഉയര്‍ന്നതും ഗതാഗതത്തിനും പലചരക്ക് സാധനങ്ങള്‍ക്കും വിലയിലുണ്ടായ വര്‍ധനവുമാണ് ടെല്‍ അവീവ് ഒന്നാമതെത്താൻ കാരണം. ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ നഗരമായി ഡമാസ്കസ് തെരഞ്ഞെടുക്കപ്പെട്ടു. യുഎസ് ഉപരോധം വില വര്‍ധിപ്പിക്കുകയും…
Read MoreCategory: NRI
അമേരിക്കയിൽ മലയാളി പെണ്‍കുട്ടി വെടിയേറ്റു മരിച്ചു; രണ്ടു മാസത്തിനുള്ളിൽ അമേരിക്കയിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെ ഇന്ത്യൻ സ്വദേശി
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിൽ മലയാളി പെണ്‍കുട്ടി വെടിയേറ്റു മരിച്ചു. തിരുവല്ല സ്വദേശി മറിയം സൂസൻ മാത്യൂ (19) ആണ് കൊല്ലപ്പെട്ടത്. പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ 8.30ന് അലബാമ മോണ്ട്ഗോമറിയിലായിരുന്നു സംഭവം. വീട്ടിൽ കിടന്നുറങ്ങുകയായിരുന്നു പെൺകുട്ടി. വീടിന്റെ മുകളിലെ നിലയിൽ താമസിച്ചിരുന്ന ആളിന്റെ തോക്കിൽനിന്നുള്ള വെടിയുണ്ട സീലിംഗ് തുളച്ച് സുസന്റെ ശരീരത്തിൽ പതിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. തിരുവല്ല നോർത്ത് നിരണം ഇടപ്പള്ളിപ്പറന്പിൽ ബോബൻ മാത്യുവിന്റെയും ബിൻസിയുടെയും മകളാണ്. നാല് മാസം മുൻപാണ് ഇവർ ഗൾഫിൽനിന്നും അമേരിക്കയിലെത്തിയത്. സൂസന് രണ്ട് സഹോദരങ്ങൾ കൂടി ഉണ്ട്. നിരണം വടക്കുംഭാഗം സെന്റ് തോമസ് ഓർത്തോഡോക്സ് ഇടവകാംഗമായ ബോബൻ മാത്യൂ മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ അഹമ്മദാബാദ് ഭദ്രാസന കൗൺസിൽ അംഗമാണ്. മസ്ക്കറ്റ് സെന്റ് ഓർത്തോഡോക്സ് ഇടവക സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ…
Read Moreലോകത്തിലെ ഏറ്റവും ഉയരംകൂടിയ ക്രിസ്മസ് ട്രീ ഒക്കലഹോമയില്‍! അടുത്ത 42 ദിവസം പൊതുജനങ്ങള്‍ക്ക് കാണാമെന്നു സംഘാടകര്‍
ഒക്കലഹോമ: ക്രിസ്മസ് ആരംഭിച്ചതോടെ ലോകമെമ്പാടും ക്രിസ്മസ് ട്രീ അലങ്കരിക്കുന്നതില്‍ മത്സരം നടക്കുകയാണ്. നിലവിലുള്ള റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ലോകത്തിലെ ഏറ്റവും ഉയരംകൂടിയ ക്രിസ്മസ് ട്രീ ഒക്കലഹോമയിലാണ്. ഇന്നു മുതല്‍ (നവംബര്‍ 26) പ്രദര്‍ശിപ്പിച്ച ക്രിസ്മസ് ട്രീ പൊതുജനങ്ങള്‍ക്ക് കൗതുകമായി മാറി. വെള്ളിയാഴ്ച വൈകിട്ട് 6.30-നു വെസ്റ്റ്പാര്‍ക്ക് അവന്യൂവില്‍ ദീപാലംകൃതമായി പ്രദര്‍ശിപ്പിച്ച ട്രീ അടുത്ത 42 ദിവസം പൊതുജനങ്ങള്‍ക്ക് കാണാമെന്നു സംഘാടകര്‍ അറിയിച്ചു. 140 അടി ഉയരമുള്ള ഈ ട്രീ അലങ്കരിക്കുന്നതിന് 20,000 ബള്‍ബുകളും, 1000 ഓര്‍ണമെന്റ്സുമാണ് ഉപയോഗിച്ചിരിക്കുന്നത്. ന്യൂയോര്‍ക്കിലെ റോക്ക്ഫെല്ലര്‍ പ്ലാസയില്‍ ഉയര്‍ത്തിയിരിക്കുന്ന 79 അടി ഉയരമുള്ള ട്രീയുടെ ഇരട്ടി ഉയരമുണ്ട് പുതിയ ട്രീക്ക്. രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് ലോകചരിത്രം തന്നെ മാറ്റമറിച്ച ഒരുരാത്രി. ക്രിസ്തുവിന്റെ ജനനം ആഘോഷിക്കുന്നതിനും, തങ്ങളുടെ വിശ്വാസം ഒരിക്കല്‍ക്കൂടി ഉറപ്പിക്കുന്നതിനുമാണ് ഈ ക്രിസ്മസ് കാലം പ്രയോജനപ്പെടുത്തേണ്ടതെന്ന് ഹാമര്‍ വില്യംസ് കമ്പനി സിഇഒ കെയില്‍സ് വില്യംസ് അറിയിച്ചു.…
Read Moreവിസ അപേക്ഷകളില്‍ തെറ്റായ വിവരം നല്കി! ഇന്ത്യന്‍ വ്യവസായിക്ക് 15 മാസം തടവ്
സണ്ണിവെയ്ല്‍ (കലിഫോര്‍ണിയ): വിദേശ ജോലിക്കാരുടെ വിസ അപേക്ഷയില്‍ തെറ്റായ വിവരം നല്കിയ കേസില്‍ ഇന്ത്യന്‍ അമേരിക്കന്‍ വ്യവസായ പ്രമുഖന് കിഷോര്‍ കുമാറിന് യുഎസ് ഫെഡറല്‍ കോടതി 15 മാസം തടവ് ശിക്ഷ വിധിച്ചു. നവംബര്‍ 22-ന് യുണൈറ്റഡ് സ്റ്റേറ്റ് ഡിസ്ട്രിക്ട് ജഡ്ജി എഡ്വേര്‍ഡ് ജെ. ഡാവിലയാണ് വിധി പ്രസ്താവിച്ചതെന്ന് യുഎസ് ആക്ടിംഗ് അറ്റോര്‍ണി സ്റ്റെഫിനി എം. ഹിന്റ്സ് അറിയിച്ചു. ജസ്റ്റീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ പത്രക്കുറിപ്പിലാണ് വിധിയെക്കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്. 2021 മെയ് 24-ന് കിഷോര്‍ കുമാര്‍ സിഇഒ ആയി പ്രവര്‍ത്തിക്കുന്ന നാല് സ്റ്റാഫിംഗ് കമ്പനികള്‍ സാങ്കേതിക വിദ്യാഭ്യാസമുള്ള വിദേശ ജോലിക്കാരെ കുറിച്ച് തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് യുഎസിലെ എച്ച്1ബി വിസ കോണ്‍ട്രാക്ടര്‍മാര്‍ക്ക് നല്കി എന്ന കുറ്റമാണ് ചാര്‍ജ് ചെയ്തിരിക്കുന്നത്. 2009 മുതല്‍ 2017 വരെ വിവിധ ഗവണ്മെന്റ് ഏജന്‍സികള്‍ക്ക് എച്ച്1ബി വിസ ലഭിക്കുന്നതിനു വിദേശ ജോലിക്കാരുടെ തെറ്റായ വിവരങ്ങള്‍ സമര്‍പ്പിച്ചിരുന്നതായി…
Read Moreഒമിക്രോൺ കാനഡയിലും; രാജ്യത്ത് ജാഗ്രതാ നിർദേശം; വൈറസ് കണ്ടെത്തിയത് നൈജീരിയയിൽ നിന്നെത്തിയ യാത്രക്കാരിൽ
ടൊറന്റോ: ഒമിക്രോൺ വൈറസ് വകഭേദം മൂലമുള്ള കോവിഡ് ബാധ കാനഡയിലും കണ്ടെത്തി. നൈജീരിയയിൽ നിന്നെത്തിയ രണ്ടു യാത്രക്കാരിലാണ് ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചത്. ഇവരെ നിരീക്ഷണത്തിലേക്ക് മാറ്റിയതായും ഇവരുമായി സമ്പർക്കമുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും കാനഡ ആരോഗ്യവകുപ്പ് അറിയിച്ചു. രാജ്യത്ത് ജാഗ്രതാ നിർദേശം നൽകിയ കനേഡിയൻ ഭരണകൂടം ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ള വിമാനങ്ങൾക്ക് യാത്രാ വിലക്കും ഏർപ്പെടുത്തി. യൂറോപ്യൻ രാജ്യങ്ങളിൽ ആദ്യമായി ഒമിക്രോൺ ബാധ സ്ഥിരീകരിച്ചതോടെ അമേരിക്കയും പരിശോധന കർശനമാക്കിയിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ, ബ്രിട്ടൻ, ഓസ്ട്രേലിയ, ജപ്പാൻ, ന്യൂസിലൻഡ്, തായ്ലൻഡ്, ഇറാൻ തുടങ്ങിയ രാജ്യങ്ങൾ ദക്ഷിണാഫ്രിക്കയിൽനിന്നും ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ ദക്ഷിണഭാഗത്തുള്ള രാജ്യങ്ങളിൽനിന്നും വിമാന സർവീസുകൾ നിരോധിച്ചുകഴിഞ്ഞു. ഒമിക്രോൺ വൈറസിനെതിരേ നിലവിലുള്ള കോവിഡ് വാക്സിനുകൾ ഫലപ്രദമാകുമോ എന്നതിൽ ആശങ്ക ശക്തമാണ്.
Read Moreനമുക്ക് ഒളിച്ചോടാൻ കഴിയുകയില്ല! യുഎസിൽ കോവിഡ് കേസുകൾ വർധിക്കുന്നു; പ്രതിദിന രോഗികൾ 100,000 കടന്നു
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിൽ കഴിഞ്ഞ ആഴ്ചത്തെ കണക്കനുസരിച്ച് വീണ്ടും കോവിഡ് രോഗികൾ വർധിച്ചു വരുന്നതായി യുഎസ് ഗവണ്മെന്റ് ചീഫ് മെഡിക്കൽ അഡ്വൈസർ ഡോ. ആന്റണി ഫൗഡി മുന്നറിയിപ്പു നൽകി. തിങ്കളാഴ്ച മുതൽ താങ്ക്സ് ഗിവിങ്ങിനോടനുബന്ധിച്ചുള്ള ഒഴിവുകളും കോവിഡ് കേസുകൾ അപകടകരമായ രീതിയിൽ വർധിക്കാൻ സാധ്യതയുണ്ടെന്നും ഫൗഡി പറഞ്ഞു. കഴിഞ്ഞ ആഴ്ചയിൽ അമേരിക്കയിലെ പ്രതിദിന കോവിഡ് കേസുകൾ 100,000 ആയി വർധിച്ചിട്ടുണ്ട്. ഒഴിവു ദിനങ്ങളിൽ കൂടുതൽ ആളുകൾ യാത്ര ചെയ്യുകയും, ഇൻഡോർ ആന്റ് ഒൗഡോർ ആഘോഷങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നത് കോവിഡ് വ്യാപിക്കുവാൻ ഇടയാകും. അമേരിക്കയിൽ വാക്സിനേഷന് അർഹതയുള്ള 60 മില്യണ്‍ ആളുകൾ ഇതുവരെ വാക്സിനേറ്റ് ചെയ്തിട്ടില്ലെന്നതും ഗൗരവമായി കണക്കാക്കണമെന്നും ഫൗഡി പറഞ്ഞു. വൈറസ് നമുക്ക് ചുറ്റും ഇപ്പോഴും കറങ്ങി കിടപ്പുണ്ട്. ഈ യാഥാർഥ്യത്തിൽ നിന്നും നമുക്ക് ഒളിച്ചോടാൻ കഴിയുകയില്ല. ഇതിനു ഏക പരിഹാരമാർഗം വാക്സിനേറ്റ് ചെയ്യുക എന്നതുമാത്രമാണ്. ലഭ്യമായ…
Read Moreകൊറോണ സംഭവങ്ങൾ വർധിച്ചു! ഇവിടെ ഇനി വാക്സിനെടുക്കാത്തവർക്ക് ശമ്പളം ലഭിച്ചേക്കില്ല
ബെർലിൻ: ജർമനിയിലെ കൊറോണ സംഭവങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. അധികാരത്തിലേയ്ക്കു കയറുന്ന ട്രാഫിക്ക് ലൈറ്റ് മുന്നണി കൊറോണ പ്രവർത്തന പദ്ധതികൾ കർശനമാക്കാൻ ഒരുങ്ങിക്കഴിഞ്ഞു. നാലാം തരംഗത്തിൽ ശീതകാലത്തിലെ വരും ദിവസങ്ങൾ ക്രിസ്മസ് ആഘോഷങ്ങളും മാർക്കറ്റുകളും എങ്ങനെയാവണമെന്ന് ഈയാഴ്ച നിർണയിക്കും. വ്യാഴാഴ്ച മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിൽ നാലാമത്തെ തരംഗത്തെ തകർക്കാൻ ഏകീകൃത നിയമങ്ങൾ സ്ഥാപിക്കാൻ പ്രധാന മാർഗനിർദ്ദേശങ്ങൾ പ്രഖ്യാപിച്ചേക്കും. ഇതിൽ ബൂസ്റ്റർ വാക്സിനേഷൻ, രാജ്യവ്യാപകമായി 2 ജി നിയമങ്ങൾ സാധ്യമായ ക്ലിനിക്കൽ പരിധികൾ, കുത്തിവയ്പ് എടുക്കാത്ത ആളുകൾക്ക് സാധ്യമായ ലോക്ക്ഡൗണ്‍ നടപടികൾ, സെൻസിറ്റീവ് പ്രൊഫഷനുകളിൽ നിർബന്ധിത വാക്സിനേഷൻ, ജോലിസ്ഥലത്തും പൊതുഗതാഗതത്തിലും 3 ജി നിയമങ്ങൾ, ഹോം ഓഫീസ്, തുടങ്ങിയ കാര്യങ്ങളിൽ തീരുമാനമുണ്ടാവും. രാജ്യത്തെ കഴിഞ്ഞ 7 ദിവസത്തെ കോവിഡ് കേസുകൾ വർധിച്ചുകൊണ്ടിരിക്കുന്നു തിങ്കളാഴ്ച ഇൻസിഡെൻസ് റേറ്റ് 303.0 ആയി ഉയർന്നു. കോവിഡ് വ്യാപനം സകല പരിധികളും വിട്ട് കുതിച്ചുയരുന്ന ജർമനിയിൽ കൂടുതൽ കടുത്ത…
Read Moreഭാര്യയേയും മക്കളേയും കൊലപ്പെടുത്തി; ഇന്ത്യന്‍ വംശജനു കിട്ടിയ ശിക്ഷ കേട്ട് ഞെട്ടരുത്; കൊടും ക്രൂരത ചെയ്യാനുള്ള കാരണം…
റോസ്വില്ല (കലിഫോർണിയ )- 2019ല്‍ ഭാര്യയേയും മൂന്ന് മക്കളേയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യന്‍ വംശജനും ഐ ടി ഉദ്യോഗസ്ഥനുമായ ശങ്കര്‍ നാഗപ്പ ഹംഗുദിനെ (55 ) ലോസ്ആഞ്ചലസ് കോടതി നവംബർ 11 ബുധനാഴ്ച മൂന്ന് ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പ്ലാസെർ കൗണ്ടി സുപ്പീരിയർ കോർട്ട് ജഡ്ജി അതിഭയാനക കൊലപാതകമെന്നാണ് ഇതിനെ വിശേഷിപ്പിച്ചത് .പ്രതിക്കു പരോളിനുപോലും അർഹതയില്ലെന്ന് കോടതി വിധിച്ചു . ഒക്ടോബർ 2019 ൽ കലിഫോര്‍ണിയയിലെ അപ്പാര്‍ട്ട്മെന്റില്‍ വച്ചാണ് ഒരാഴ്ചയ്ക്കിടെ ശങ്കര്‍ നാലു കൂടുംബാംഗങ്ങളെ ശങ്കര്‍ നാഗപ്പ വധിച്ചത്. ഇവരെ പോറ്റാനുള്ള സാമ്പത്തിക ശേഷിയില്ലെന്ന കാരണത്താലാണ് കൊന്നതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. കൊലപാതകങ്ങള്‍ നടത്തിയ ശേഷം ശങ്കര്‍ തന്നെ പോലീസില്‍ കീഴടങ്ങി കുറ്റം സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഭാര്യയുടേയും പതിമൂന്നുമുതൽ പത്തൊൻപതു വയസ് പ്രായമുള്ള രണ്ട് പെൺമക്കളുടേയും മൃതദേഹങ്ങള്‍ വീട്ടില്‍ നിന്നും മകന്റെ മൃതദേഹം കാറിനുള്ളില്‍…
Read Moreഹൂസ്റ്റണ്‍ സംഗീതോത്സവ ദുരന്തം! അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇന്ത്യന്‍ വിദ്യാര്‍ഥിനി മരിച്ചു
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ആസ്ട്രോവേള്‍ഡ് സംഗീതോത്സവ ദുരന്തത്തില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇന്ത്യന്‍ വിദ്യാര്‍ഥിനി ഓര്‍ട്ടി ഷഹാനി മരിച്ചു. ഇതോടെ ഈ ദുരന്തത്തില്‍ ആകെ മരിച്ചവരുടെ എണ്ണം ഒമ്പതായി. അപകടം സംഭവിച്ച ദിവസം മുതല്‍ വെന്റിലേറ്ററിലായിരുന്ന ഓര്‍ട്ടിയുടെ മസ്തിഷ്കം പൂര്‍ണമായും പ്രവര്‍ത്തനരഹിതമായിരുന്നുവെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയെങ്കിലും പ്രതീക്ഷ കൈവിടാതെ ജീവന് തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബാംഗങ്ങള്‍. ഫാമിലി അറ്റോര്‍ണി ജയിംസ് ലസിറ്ററാണ് ഷഹാനിയുപടെ മരണം നവംബര്‍ 11-ന് സംഭവിച്ചതായി ഔദ്യോഗികമായി അറിയിച്ചത്. ഓര്‍ട്ടി സമൂഹത്തിലും കോളജിലും ഒരു ‘ഷൈനിംഗ് സ്റ്റാര്‍’ ആയിരുന്നുവെന്നാണ് അറ്റോര്‍ണി വിശേഷിപ്പിച്ചത്. ടെക്സസ് എ ആന്‍ഡ് എം അവസാനവര്‍ഷ വിദ്യാര്‍ഥിനിയായിരുന്ന ഓര്‍ട്ടി പഠനം പൂര്‍ത്തിയാക്കി പിതാവിന്റെ ബിസിനസില്‍ പങ്കുചേരാനായിരുന്നു തീരുമാനിച്ചിരുന്നത്. മകളുടെ മരണം അറിഞ്ഞതോടെ വാവിട്ട് നിലവിളിച്ച മാതാവ് കരിഷ്മ ഷഹാനിയെ സാന്ത്വനപ്പെടുത്തി ഭര്‍ത്താവ് ധണ്ണി ഷഹാനി കൂടെയുണ്ടായിരുന്നു. ഓര്‍ട്ടിയുടെ സംസ്കാര ചടങ്ങുകള്‍ക്കും ചികിത്സയ്ക്കുമായി തുടങ്ങിയ ഗോ ഫണ്ട് മീയിലൂടെ…
Read Moreമിസ് വേൾഡ് സിംഗപ്പൂരിൽ മലയാളിത്തിളക്കം; സെക്കൻഡ് പ്രിൻസസ് ആയി നിവേദ ജയശങ്കർ
സിംഗപ്പൂർ: 2021 മിസ് വേൾഡ് സിംഗപ്പൂരിൽ ഫിനാലെയിൽ മലയാളിത്തിളക്കം. ഇന്നലെ നടന്ന ഫൈനലിൽ മലയാളിയായ നിവേദ ജയശങ്കർ സെക്കൻഡ് പ്രിൻസസ് ആയി വിജയിച്ചു. 2021 മിസ് വേൾഡ് സിംഗപ്പൂരിന്റെ ഫൈനൽ റൗണ്ടിൽ എത്തുന്ന ഏക ഇന്ത്യൻ കൂടിയാണ് നിവേദ. സെക്കൻഡ പ്രിൻസസ് ടൈറ്റിൽ കൂടാതെ, മിസ് ഫോട്ടോജനിക്, മിസ് ഗുഡ് വിൽ അംബാസഡർ ടൈറ്റിലുകളും നിവേദയ്ക്ക് വിജയിക്കാനായി. മെക്കാനിക്കൽ എഞ്ചിനിയറിംഗിൽ ബിരുദമുള്ള നിവേദ ജയശങ്കർ, സിംഗപ്പൂരിലെ യുണിയൻ ഓവർസീസ് ബാങ്കിൽ അനലിസ്റ്റ് ആയി ജോലി ചെയ്യുകയാണ്. അടിസ്ഥാനജീവിതസൗകര്യങ്ങളില്ലാത്ത വീടുകളിലെ കുട്ടികൾക്കായി പഠനസൗകര്യങ്ങൾ ഒരുക്കുന്ന എൻജിഒയുടെ വോളൻറിയർ കൂടിയാണ് നിവേദ. സിംഗപ്പൂർ മലയാളികളായ ജയശങ്കറിന്റെയും നന്നിതയുടെയും മൂത്ത മകളാണ് നിവേദ. എസ്.ടി മൈക്രോഇലക്ട്രോണിക്സിൽ സീനിയർ മാനേജറായി ജോലി ചെയ്യുന്ന അച്ഛൻ ജയശങ്കർ, സിംഗപ്പൂരിൽ അറിയപ്പെടുന്ന ചിത്രകാരൻ കൂടിയാണ്. കെപിഎംജിയിലെ അസോസിയേറ്റ് ഡയറക്ടർ അമ്മ – നന്നിത സിംഗപ്പൂരിലെ പ്രമുഖ…
Read More