സ്മിത്ത് കൗണ്ടി (ടെക്സസ്): ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന നാലു രോഗികളെ സിറിഞ്ചിൽ വായുനിറച്ചു കുത്തിവച്ച് കൊലപ്പെടുത്തിയ കേസിൽ നഴ്സ് വില്യം ജോർജ് ഡേവിഡ് (37) കുറ്റക്കാരനാണെന്ന് സ്മിത്ത് കൗണ്ടി ജൂറി വിധിച്ചു. 2017- 18 കാലഘട്ടത്തിൽ ക്രിസ്റ്റസ് ട്രിനിറ്റി മദർ ഫ്രാൻസിസ് ഹോസ്പിറ്റലിലായിരുന്നു സംഭവം. ജോണ്‍ ലഫ്രട്ടി, റൊണാൾഡ് ക്ലാർക്ക്, ക്രിസ്റ്റൊഫർ ഗ്രീൽവെ, ജോസഫ് കലിന എന്നിവരാണ് മരിച്ചത്. കുത്തിവയ്പ്പിനെ തുടർന്ന് തലച്ചോറിന് സംഭവിച്ച തകരാറാണ് ഇവരുടെ മരണത്തിന് കാരണം. ഇവരുടെ മരണ സമയത്തു സ്ഥലത്തുണ്ടായിരുന്നുവെന്നത് മാത്രമാണ് വില്യം ജോർജിനെതിരെ കേസെടുക്കാൻ കാരണമെന്ന് ഇയാളുടെ അറ്റോർണി പറഞ്ഞു. എന്നാൽ വില്യം ജോർജാണു നാലു പേരുടെയും മരണത്തിനുത്തരവാദിയെന്നാണ് കോടതി വ്യക്തമാക്കി. ശിക്ഷ പിന്നീട് വിധിക്കും. പി.പി. ചെറിയാൻ
Read MoreCategory: NRI
ഇറാക്കിൽ വലിയ തെറ്റുകൾ വരുത്തി! മരിച്ചിട്ടും പവലിനെ വെറുതെ വിടാതെ ട്രംപ്
വാഷിംഗ്ടൺ ഡിസി: കഴിഞ്ഞ ദിവസം അന്തരിച്ച യുഎസ് മുൻ വിദേശകാര്യ സെക്രട്ടറി കോളിൻ പവലിനെ വിമർശിച്ച് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഗൾഫ് യുദ്ധകാലത്ത് യുഎസ് സൈന്യത്തെ നയിച്ച കോളിൻ പവൽ ഇറാക്കിൽ വലിയ തെറ്റുകൾ വരുത്തിയെന്നാണ് ട്രംപിന്റെ വിമർശനം. മരണാനന്തരം അമേരിക്കയിലും ലോകമാകെയും പവലിന്റെ രാഷ്ട്രീയ നയതന്ത്ര പാടവത്തെ ആദരവോടെയും സ്നേഹത്തോടെയും സ്മരിച്ചപ്പോളാണ് ട്രംപിന്റെ കടുത്ത വിമർശനമുണ്ടായിരിക്കുന്നത്. പവൽ വിശ്വസ്തതയില്ലാത്ത റിപ്പബ്ലിക്കനാണ്. ഇറാക്കിൽ വലിയ തെറ്റുകൾ വരുത്തിയ അദ്ദേഹത്തെ മരണശേഷം വാർത്താ മാധ്യമങ്ങൾ മനോഹരമായി വാഴ്ത്തുന്നത് കാണാൻ നല്ലരസമുണ്ട്. ഒരു നാൾ എന്നോടും ഇതു ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് പരിഹസിച്ചു. ട്രംപിനെതരേ നിരന്തരം വിമർശനം ഉന്നയിച്ചിരുന്നയാളാണ് പവൽ. കഴിഞ്ഞ ദിവസമാണ് കോവിഡ് രോഗബാധമൂലമുള്ള ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. റിപ്പബ്ലിക്കൻ പ്രസിഡന്റുമാരുടെ ഭരണകാലത്തു യുഎസിന്റെ വിദേശനയം രൂപീകരിക്കുന്നതിനു നേതൃത്വം നൽകിയിരുന്ന പവൽ 1987-89…
Read Moreകൊവിഡ് മുന്നണിപ്പോരാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സൗജന്യ വിമാന ടിക്കറ്റ്
അബുദാബി: കൊവിഡ് മുന്നണിപ്പോരാളികളായ ആരോഗ്യ പ്രവര്‍ത്തകരോടുള്ള ആദരവായി സൗജന്യ വിമാന ടിക്കറ്റ് നല്കാന് അബുദാബി ആരോഗ്യ സേവന വിഭാഗമായ സേഹ. അബുദാബി സര്‍ക്കാര്‍ ആരോഗ്യ മേഖലയിലെ എല്ലാ ജീവനക്കാര്‍ക്കും ഈ പദ്ധതിയുടെ ഗുണഫലം ലഭിക്കും. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നാട്ടിലുള്ള കുടുംബാംഗങ്ങളെ കണ്ട് മടങ്ങാനാണ് സേഹ സൗജന്യ വിമാന ടിക്കറ്റ് നല്‍കുന്നത്. നേരത്തെ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കുമായിരുന്നു ഈ ആനുകൂല്യം. 2022 ജൂണ്‍ വരെയാണ് ഈ ആനുകൂല്യം നിലവിലുള്ളത്. ഏത് ദിവസമാണ് നാട്ടില്‍ പോകേണ്ടതെന്ന് ജോലി ചെയ്യുന്ന സ്ഥാപനം വഴി ഇത്തിഹാദ് എയര്വേയ്സില് അറിയിച്ചാല്‍ ടിക്കറ്റ് ലഭിക്കും.
Read Moreകാണാതായ യുവതിയെ തിരയുന്നതിനിടയിൽ മൃതദേഹാവശിഷ്ടം കണ്ടെത്തി! മുൻ കാമുകൻ പറയുന്നത് ഇങ്ങനെ…
ലോസ് ആഞ്ചലസ്: ജൂണ്‍ 28 മുതൽ കാണാതായ മുപ്പതു വയസുള്ള ലോറൻ ചൊയെ കണ്ടെത്തുന്നതിനുള്ള ശ്രമത്തിനിടയിൽ തിരിച്ചറിയാനാവാത്ത വിധം അഴുകിയ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതായി സാൻ ബർനാർഡിനൊ കൗണ്ടി ഷെറിഫ് ഡിപ്പാർട്ട്മെന്റ് ഞായറാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ക്രോസ് കണ്ട്രി ട്രിപ്പിനു ന്യൂജേഴ്സിയിൽ നിന്നും കൂട്ടുകാരുമായി പുറപ്പെട്ടതായിരുന്നു. യുക്കൊവാലിയിൽ ആളൊഴിഞ്ഞ മരുഭൂമിയിലാണ് ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇതു കാണാതായ ലോറന്േറതാണോ എന്ന് വ്യക്തമല്ലെന്നും, തിരിച്ചറിയലിനു ആഴ്ചകൾ വേണ്ടിവരുമെന്നും അധികൃതർ പറയുന്നു. ലോറന്റെ കുടുംബാംഗങ്ങൾ ദുഃഖകരമായ വാർത്തയാണ് പ്രതീക്ഷിക്കുന്നതെന്നും, നീണ്ടുനിന്ന അന്വേഷണം അവസാനിപ്പിച്ചതായും പറയുന്നു. ലോറൻ നല്ലൊരു ഗായിക ആയിരുന്നുവെന്ന് ഇവർ പറഞ്ഞു. ന്യുജേഴ്സിയിൽ നിന്നുള്ള ലോറണ്‍ സുഹൃത്തുക്കളും മുൻ കാമുകൻ ജോഷ്വായും ട്രി നാഷനൽ പാർക്കിൽ നിന്നും 12 മൈൽ ദൂരെയുള്ള യുക്കൊവാലിയിലാണ് താമസിച്ചിരുന്നത്. ജൂണ്‍ 28ന് ഇവർ തനിയെ വീട്ടിൽ നിന്നും ഇറങ്ങി പോയെന്നും, സ്വകാര്യ വസ്തുക്കൾ ഒന്നും…
Read Moreവയറിനകത്തെ വലിയൊരു ഭാരം ഒഴിവായി! യുവതിയുടെ ഉദരത്തില്‍ നിന്നും നീക്കം ചെയ്തത് എട്ട് കിലോയോളം തൂക്കമുള്ള ട്യൂമര്‍
ഡാളസ് : 29 വയസുള്ള അമാന്‍ഡ ഷുല്‍ട്ട്സിന്റെ ഉദരത്തില്‍ നിന്നും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതു 7.71 കിലോതൂക്കമുള്ള ട്യൂമര്‍. ഒക്ടോബര്‍ നാലിന് തിങ്കളാഴ്ച ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് അമാന്‍ഡ തന്നെ ശസ്ത്രക്രിയയെക്കുറിച്ചു വിശദീകരിച്ചത്. ലിപൊ സാര്‍കോമ എന്ന രോഗമാണ് ഇവരെ പിടികൂടിയിരുന്നത്. ഫാറ്റി ടിഷുവിന്റെ അസാധാരണ വളര്‍ച്ചയിലൂടെയാണ് ഈ അസാധാരണ കാന്‍സര്‍ രോഗം ഇവരില്‍ പ്രകടമായത്. ജനുവരിയില്‍ തന്നെ ഇവരുടെ ഉദരത്തില്‍ അസാധാരണ വളര്‍ച്ച രൂപപ്പെട്ടു തുടങ്ങി. ഭക്ഷണ ക്രമീകരണത്തിനുപകരം എക്സര്‍സൈസ് ദിവസവും ചെയ്യുവാന്‍ ആരംഭിച്ചു. പക്ഷേ ഇതുകൊണ്ടൊന്നും വയറിനകത്തെ അസാധാരണ വളര്‍ച്ച തടയാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഇവര്‍ ഗ്യാസ്ടൊ എന്റോളജിസ്റ്റിനെ സമീപിച്ചു. സെപ്റ്റംബര്‍ 23ന് ഇവരുടെ ഉദരത്തില്‍ കാന്‍സറാണെന്ന് സിടി സ്കാനിലൂടെ വ്യക്തമായി. 33 സെന്റീമീറ്ററോളം വലിപ്പമുള്ള ട്യൂമര്‍ ഇതിനകം വയറിനകത്തു രൂപപ്പെട്ടിരുന്നു. സെപ്റ്റംബര്‍ 27 തിങ്കളാഴ്ച തന്നെ ശസ്ത്രക്രിയക്കു വിധേയയായി. ഒരാഴ്ച ആശുപത്രിയില്‍ വിശ്രമിച്ചശേഷം…
Read Moreമുന്‍ കാമുകിയെയും 6 മക്കളെയും ഭര്‍ത്താവിനെയും കൊലപ്പെടുത്തി; പ്രതിക്ക് ലഭിച്ച ശിക്ഷ കേട്ട് ഞെട്ടരുത്..; സംഭവം ഇങ്ങനെ…
ഹൂസ്റ്റന്‍: മുന്‍ കാമുകിയുടെ ആറുമക്കളേയും കാമുകിയേയും ഭര്‍ത്താവിനേയും വധിച്ച കേസില്‍ പ്രതിക്കു പരോളില്ലാതെ ജീവപര്യന്തം ശിക്ഷ വിധിച്ചു. ഡേവിഡ് റെ കോണ്‍ലിക്കാണ് വ്യാഴാഴ്ച കോടതി വധശിക്ഷ ഒഴിവാക്കി ജീവപര്യന്തം ശിക്ഷ വിധിച്ചത്. മാനസിക വൈകല്യം ഉള്ളതാണ് പ്രതിയെ വധശിക്ഷ ലഭിക്കുന്നതില്‍ നിന്നും ഒഴിവാക്കിയത്. വ്യാഴാഴ്ച രാവിലെയാണ് ജൂറി വിധി ജഡ്ജിക്ക് കൈമാറിയതെന്ന് ഹാരിസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫിസ് അറിയിച്ചു. 2015 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാമുകിയും ഭര്‍ത്താവും കുട്ടികളും താമസിക്കുന്ന വീട്ടിലേക്ക് കയറി വന്ന് ആദ്യം കാമുകിയേയും ഭര്‍ത്താവിനേയും പിന്നീട് 6 വയസ് മുതല്‍ 13 വയസുവരെ പ്രായമുള്ള ആറു കുട്ടികളേയും വധിക്കുകയായിരുന്നു. അവരുടെ മുറിയില്‍ കിടക്കയോടു ചേര്‍ത്ത് കൈകള്‍ ബന്ധിച്ചു ഒരോരുത്തരുടെയും തലയിലേക്ക് വെടിയുതിര്‍ത്ത് കൊലപ്പെടുത്തുകയായിരുന്നു. സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ പൊലീസുമായി പ്രതി ഏറ്റുമുട്ടി. ഒടുവില്‍ ഇയാള്‍ കീഴടങ്ങുകയായിരുന്നു. കാപ്പിറ്റല്‍ മര്‍ഡറാണ് ഇയാള്‍ക്കെതിരെ…
Read Moreപ്രകാശവലയം, പറുദീസയുടെ കവാടം..! മുഗളൻമാരുടെ മരതകക്കണ്ണട ലേലത്തിന്; കണ്ണടകള്‍ എത്തിച്ചത് ഇന്ത്യയില്‍ നിന്ന്
ലണ്ടൻ: അമൂല്യമായ വജ്രങ്ങളും മരതക രത്നങ്ങളും പതിച്ച, 17-ാം നൂറ്റാണ്ടിൽ മുഗളൻമാർ ഉപയോഗിച്ചുകൊണ്ടിരുന്ന രണ്ടു ജോഡി കണ്ണടകൾ ലേലം ചെയ്യും. ഇന്ത്യയിൽനിന്ന് എത്തിച്ച കണ്ണടകളാണ് യഥാക്രമം 15 ലക്ഷം, 25 ലക്ഷം പൗണ്ടിനു ലേലത്തിൽ വയ്ക്കുന്നതെന്ന് സൊതപി ലണ്ടൻ അറിയിച്ചു. ഒക്ടോബർ 22 മുതൽ 27 വരെ നടക്കുന്ന ആർട്ട് ഓഫ് ദി ഇസ്ലാമിക്സ് വേൾഡ് ആന്‍ഡ് ഇന്ത്യ പരിപാടിയിലാണ് ലേലം. പ്രകാശവലയം, പറുദീസയുടെ കവാടം എന്നിങ്ങനെയാണ് കണ്ണടകൾക്ക് പേരു നൽകിയിരിക്കുന്നത്.
Read Moreകാണാതായ കോളജ് വിദ്യാർഥിനിയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി
ഫ്ളോറിഡ: സെപ്റ്റംബർ 24 മുതൽ കാണാതായ കോളജ് വിദ്യാർഥിനി മിയാ മാർകാനയുടേതെന്ന് സംശയിക്കുന്ന മൃതദേഹം ശനിയാഴ്ച ഓറഞ്ച് കൗണ്ടിയിലെ അപ്പാർട്ട്മെന്റിനു സമീപം കണ്ടെത്തിയതായി ഷെറിഫ് ജോണ്‍ മൈന അറിയിച്ചു. വൃക്ഷനിബിഢമായ പ്രദേശത്തു നിന്നും കണ്ടെത്തിയ മൃതദേഹത്തിനു സമീപത്തു നിന്നും ഇവരുടെ വാലറ്റ് കണ്ടെടുത്തിട്ടുണ്ട്. ഒർലാന്േറാ ആർഡൻ വില്ലാസ് അപ്പാർട്ട്മെന്റ് കോംപ്ലക്സിലാണ് സെപ്റ്റംബർ 24ന് മിയയെ അവസാനമായി കാണുന്നത്. അതിനുശേഷം ഇവരെ കണ്ടെത്തുന്നതിനുള്ള അന്വേഷണം നടന്നുവരികയായിരുന്നു. വലൻഷ്യ കോളജ് വിദ്യാർഥിനിയായ മിയ (19) കാണാതായ ദിവസം ഒർലാന്േറായിൽ നിന്നും ഫോർട്ട് ലോവർ ഡെയ്ലിലേക്കു വിമാനത്തിൽ വരേണ്ടതായിരുന്നു. പ്രതിയെന്നു സംശയിക്കുന്ന മിയയുടെ അപ്പാർട്ട്മെന്റ് മെയിന്റനൻസ് ജീവനക്കാരനായ അർമാൻഡാ മാന്വൽ മാസ്റ്റർ കീ ഉപയോഗിച്ച് മിയ താമസിച്ചിരുന്ന അപ്പാർട്മെന്റിലേക്ക് പ്രവേശിച്ചതായി കാമറയിൽ കണ്ടെത്തിയിരുന്നു. പിന്നീട് ഇയാളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മിയയുടെ താമസ സ്ഥലത്തു നിന്നും 20 മിനിട്ട് ദൂരം…
Read Moreനേരം വെളുത്തപ്പോൾ കാണാനില്ല ..! 17 വയസുള്ള മകളെ തട്ടികൊണ്ടുപോയതായി മാതാവിന്റെ പരാതി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
യൂട്ട: സെപ്റ്റംബർ 20 മുതൽ കാണാതായ 17 വയസുള്ള മകളെ ആരോ തട്ടികൊണ്ടുപോയതാകാമെന്ന് മാതാവ്. യൂട്ടായിലുള്ള വീട്ടിൽ നിന്നാണ് സെപ്റ്റംബർ 20ന് പതിനേഴ് വയസുള്ള മോർഗൻ സെഷൻസിനെ കാണാതായത്. തലേദിവസം രാത്രി മകളുടെ ഹോംവർക്കിനെല്ലാം സഹായിച്ച ശേഷമാണ് മാതാവ് ഉറങ്ങാൻ പോയത്. നേരം വെളുത്തപ്പോൾ മകളെ കാണാൻ കഴിഞ്ഞില്ലെന്ന് മാതാവ് റെബെക്ക ഡേവിഡ് പറഞ്ഞു. സെപ്റ്റംബർ 20നുശേഷം മകൾ ഫോണോ, ബാങ്ക് അക്കൗണ്ടോ ഉപയോഗിച്ചിട്ടില്ലെന്നും റെബെക്ക പറഞ്ഞു. മകളെ ആരെങ്കിലും തടഞ്ഞുവച്ചിട്ടുണ്ടെങ്കിൽ വിട്ടയ്ക്കണമെന്നും അപായപ്പെടുത്തെരുതെന്നും മാതാവ് അപേക്ഷിച്ചു. ഇപ്പോഴും മകൾ ജീവനോടിരിക്കുന്നുവെന്നാണ് വിശ്വസിക്കുന്നതെന്നും ഇവർ പറഞ്ഞു. വീട്ടിൽ നിന്നും പോകുന്പോൾ തലേദിവസം പൂർത്തിയാക്കിയ ഹോംവർക്കോ, വാലറ്റോ എടുത്തിരുന്നില്ലെന്നും മാതാവ് വേദനയോടെ പറഞ്ഞു. ഇപ്പോൾ ഒരു പുതിയ ജോലി മകൾ ആരംഭിച്ചിരുന്നുവെന്നും ഹൈസ്കൂൾ ഗ്രാജുവേഷനുവേണ്ടി തയാറായി കൊണ്ടിരിക്കുകയാണെന്നും മാതാവ് പറഞ്ഞു. അരിസോണാ അതിർത്തി പ്രദേശങ്ങളിലും സാൾട്ടുലേക്ക് സിറ്റിയിലും മോർഗനെ…
Read Moreഎങ്ങനെയെങ്കിലും കണ്ടെത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം! നവദമ്പതിമാരുടെ മോഷണം പോയ വിവാഹ ആൽബം കണ്ടെത്തുന്നവർക്ക് 1000 ഡോളർ പാരിതോഷികം
ഡാളസ്: അലബാമയിൽ വിവാഹിതരായ ഡാളസിൽ നിന്നുള്ള നവദന്പതിമാരുടെ വിവാഹ ആൽബം കണ്ടെത്തുവാൻ സഹായിക്കുന്നവർക്ക് 1000 ഡോളർ പാരിതോഷികം . വിവാഹത്തിന്റെ ഫോട്ടോഗ്രാഫർ അലബാമയിൽ നിന്നും സൻഫ്രാൻസിസ്ക്കോയിലേക്ക് കാറിൽ വരുന്ന വഴി അലാമൊ സ്ക്വയറിൽ വച്ചു മോഷ്ടാക്കൾ ഗ്ലാസ് തകർത്തു കാറിനകത്തുണ്ടായിരുന്ന കാമറി ഗിയർ, ലാപ്ടോപ്പുകൾ, ഹാർഡ് ഡ്രൈവുകൾ എന്നിവ മോഷ്ടിക്കുകയായിരുന്നു. വിവാഹ ഫോട്ടോയുണ്ടായിരുന്ന ഹാർഡ് ഡ്രൈവും, എസ്ഡി കാർഡും മോഷണം പോയതോടെ നവ ദന്പതിമാരുടെ വിവാഹ സദസിൽ നടത്തിയ ആദ്യ നൃത്തം, വധുവിന്റെ അമ്മൂമ ആദ്യമായി നൽകിയ ഒരു പെനി എന്നിവയുടെ ഫോട്ടോകൾ തിരിച്ചെടുക്കുവാനാകാതെ വിഷമത്തിലാണ് ദന്പതിമാർ. എങ്ങനെയെങ്കിലും വിവാഹ ആൽബവും മോഷണ വസ്തുക്കളും കണ്ടെത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അതിന് പ്രതിഫലം നൽകുന്നതിനും ഞങ്ങൾ തയാറാണ്. 1000 ഡോളറാണ് ഇപ്പോൾ പ്രതിഫലം പ്രഖ്യാപിക്കുന്നതെന്ന് ഡാളസിൽ താമസിക്കുന്ന അലക്സാൻഡ്രിയ ഹെഡ്ലെ ടൈലർ, ഹാമൽ എന്നി നവ വധുവരന്മാർ…
Read More