ന്യുജഴ്സി: എലിസബത്ത് സിറ്റിയിലെ വീട്ടില്‍ വളര്‍ത്തിയിരുന്ന രണ്ടു നായ്ക്കള്‍ ചേര്‍ന്ന് മൂന്നു വയസുകാരനെ കടിച്ചു കൊലപ്പെടുത്തിയതായി പോലീസ് അറിയിച്ചു. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. വീടിനകത്തു കളിച്ചുകൊണ്ടിരുന്ന മൂന്നു വയസുകാരന് പിന്‍വശത്തെ ജനാലയില്‍ കൂടി താഴേക്കു വീഴുകയായിരുന്നു. നായ്ക്കള്‍ താഴേക്കു വീണ കുട്ടിയെ കടിച്ചു പരുക്കേല്പിച്ചു. കണ്ടു നിന്ന അമ്മ ഓടിയെത്തി നായ്ക്കളില്‍ നിന്നും കുട്ടിയെ രക്ഷപ്പെടുത്തി. പോലിസ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഒരു മണിക്കൂറിനുള്ളില്‍ കുട്ടി മരിച്ചു. സംഭവത്തെക്കുറിച്ചു അന്വേഷിക്കുകയാണെന്നും, ഇതുവരെ ആരുടെ പേരിലും കേസെടുത്തിട്ടില്ലെന്നും പോലിസ് പറഞ്ഞു. ലോക്കല്‍ അനിമല്‍ കണ്ട്രോള് ഓര്ഗനൈസേഷന് പ്രവര്‍ത്തകര്‍ എത്തിചേര്‍ന്നു നായ്ക്കളെ സുരക്ഷിത സ്ഥലത്തേക്കു മാറ്റി. കുട്ടിയെകുറിച്ചു കൂടുതല്‍ വിവരങ്ങള്‍ പോലിസ് വെളിപ്പെടുത്തിയിട്ടില്ല. റിപ്പോര്‍ട്ട്: പി.പി. ചെറിയാന്
Read MoreCategory: NRI
ലാകത്ത് ജീവിക്കാന്‍ ഏറ്റവും മികച്ച നഗരമായി തെരഞ്ഞെടുക്കപ്പെട്ട രാജ്യം ഏതാണെന്ന് അറിയുമോ? ദാ… ഇവിടെയാണ്…
ബെർലിൻ: ലോകത്ത് ജീവിക്കാൻ ഏറ്റവും മികച്ച നഗരമായി ഓക്ക്ലൻഡ് തെരഞ്ഞെടുക്കപ്പെട്ടു. കോവിഡ് അനന്തര കാലഘട്ടത്തിൽ കോവിഡ് പൂർവ കാലത്തേതിനെ അപേക്ഷിച്ച് വലിയ മാറ്റങ്ങളാണ് ഈ നഗരങ്ങളുടെ പട്ടികയിൽ വന്നിരിക്കുന്നത്. സുസ്ഥിരത, അടിസ്ഥാനസൗകര്യങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ മാനദണ്ഡങ്ങളാണ് സൂചികയാക്കിയത്. പുതിയ പട്ടികയിൽ യൂറോപ്യൻ നഗരങ്ങളുടെ സ്ഥാനത്തിന് ഗണ്യമായ ഇടിച്ചിലുണ്ടായി. അതേസമയം, ഓസ്ട്രേലിയ, ജപ്പാൻ, ന്യൂസിലൻഡ് എന്നിവിടങ്ങളിലെ നഗരങ്ങൾ വലിയ തോതിലുള്ള മുന്നേറ്റവും നടത്തി. ജപ്പാനിലെ ഒസാക്കയാണ് പട്ടികയിൽ രണ്ടാമത്. മൂന്നാമത് ഓസ്ട്രേലിയയിലെ അഡ്ലെയ്ഡ്. ന്യൂസിലൻഡിലെ വെല്ലിംഗ്ടണ്‍ നാലാമതും ജപ്പാൻ തലസ്ഥാനം ടോകിയോ അഞ്ചാമതും. പരന്പരാഗതമായി ആധിപത്യം പുലർത്തിയിരുന്ന യൂറോപ്യൻ നഗരങ്ങളോ അമേരിക്കൻ നഗരങ്ങളോ ആദ്യ അഞ്ചിൽ സ്ഥാനപിടിച്ചില്ല. കൊറോണ വൈറസ് പാൻഡെമിക് മാറ്റിയ വാർഷിക റാങ്കിംഗിൽ ന്യൂസിലാന്റിലെ ഓക്ക്ലാൻഡിനെ ലോകത്തിലെ ഏറ്റവും നല്ല നഗരമായി തെരഞ്ഞെടുത്തു. പകർച്ചവ്യാധിക്കിടയിലും താമസിക്കാൻ ഏറ്റവും അനുയോജ്യമായ നഗരങ്ങളുടെ പട്ടികയിൽ…
Read Moreവാസ്കിൻ സ്വീകരിച്ചവർക്ക് മാസ്ക് വേണ്ട; ഇളവിനൊരുങ്ങി ഈ രാജ്യം
ബ്രസീലിയ: ബ്രസീലിൽ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചവർക്കും കോവിഡ് രോഗം വന്നവർക്കും മാസ്ക് ധരിക്കുന്നതിൽ ഇളവ് അനുവദിക്കാനൊരുങ്ങുന്നു. പ്രസിഡന്റ് ജെയർ ബോൾസോനാരോയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ ലോക്ക്ഡൗണിനെയും സാമൂഹിക അകലം പാലിക്കുന്നതിനെയും എതിർത്തിരുന്നു ബോൾസോനാരോ. അസുഖബാധിതർ ക്വാറന്റൈനിൽ കഴിയണമെന്നായിരുന്നു ബോൾസോനാരോയുടെ നിലപാട്. മാസ്കുകളുടെ ഉപയോഗത്തെക്കുറിച്ച് പഠിക്കാൻ ബോൾസോനാരോ തന്നോട് ആവശ്യപ്പെട്ടിട്ടണ്ടെന്ന് ആരോഗ്യമന്ത്രി മാർസെലോ ക്യൂറോഗ പറഞ്ഞു.
Read Moreകോളനിവാഴ്ചയുടെ പ്രതീകമാണ് രാജ്ഞിയുടെ ചിത്രമെന്ന്..! ഓക്സ്ഫഡ് കോളജിലെ പൊതുമുറിയിൽനിന്ന് രാജ്ഞിയുടെ ചിത്രം നീക്കാൻ വോട്ടെടുപ്പ്
ലണ്ടൻ: ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിലെ കോളജിൽനിന്ന് എലിസബത്ത് രാജ്ഞിയുടെ ഛായാചിത്രം എടുത്തു മാറ്റാൻ വിദ്യാർഥികൾ വോട്ട് ചെയ്തു. കോളനിവാഴ്ചയുടെ പ്രതീകമാണ് രാജ്ഞിയുടെ ചിത്രമെന്ന് മഗ്ദലീൻ കോളജ് മിഡിൽ കോമൺ റൂം അംഗങ്ങൾ മുദ്രകുത്തി. അതിഥികളും മറ്റും എത്തുന്ന പൊതുമുറി കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായും ചില വിദ്യാർഥികൾക്ക് ഈ ചിത്രം കോളനിഭരണകാലത്തെ ഓർമപ്പെടുത്തുന്നു എന്നതിനാലുമാണ് വോട്ടെടുപ്പു വേണ്ടിവന്നതെന്ന് എംസിആർ കമ്മിറ്റി അംഗങ്ങൾ പറഞ്ഞു. പത്തുപേർ ചിത്രം നീക്കണമെന്നും രണ്ടുപേർ നീക്കരുതെന്നും വോട്ട് ചെയ്തു. എന്നാൽ, ഈ നീക്കത്തെ ശുദ്ധ അസംബന്ധമെന്നാണ് എഡ്യൂക്കേഷൻ സെക്രട്ടറി ഗാവിൻ വില്യംസൺ വിശേഷിപ്പിച്ചത്. കുട്ടികൾ കോളജിനെ പ്രതിനിധീകരിക്കുന്നവരല്ലെന്നും അവരുടെ സ്വതന്ത്ര അഭിപ്രായത്തെയും രാഷ്ട്രീയ വാദത്തെയും അംഗീകരിക്കുന്നുവെന്നുമായിരുന്നു മഗ്ദലീൻ കോളജ് പ്രസിഡന്റ് ബാരിസ്റ്റർ ദിന റോസിന്റെ പ്രതികരണം. 2013ലാണ് രാജ്ഞിയുടെ പഴയകാല ചിത്രം കോളജിലെ കോമൺ റൂമിൽ സ്ഥാപിച്ചത്. 1952ൽ പകർത്തിയ ചിത്രമാണിത്.
Read Moreകോമ്പിക്കു പകരംവയ്ക്കാൻ മറ്റൊന്നില്ല! അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ ചിമ്പാൻസി ഓർമയായി
സാൻഫ്രാൻസിക്കോ: അമേരിക്കയിൽ ജീവിച്ചിരുന്ന ഏറ്റവും പ്രായം കൂടിയ ചിന്പാൻസി സാൻഫ്രാൻസിക്കോ സു ആൻഡ് ഗാർഡൻസിൽ ഓർമ്മയായി. കോന്പി എന്ന ചിന്പാൻസി 63 വയസുവരെ മൃഗശാലയിൽ എത്തുന്നവരെ ചിരിപ്പിച്ചും, പ്രകോപിപ്പിച്ചും കഴിഞ്ഞതായി മൃഗശാലാധികൃതർ പറയുന്നു. 1960 ലാണ് കോന്പി സാൻഫ്രാൻസ്ക്കോ മൃഗശാലയിലെത്തുന്നത്. വനപ്രദേശത്ത് ജീവിക്കുന്ന ചിന്പാൻസിയുടെ ശരാശരി ആയുസ് 33 വയസാണ്. മനുഷ്യ സംരക്ഷണയിൽ കഴിയുന്ന ചിന്പാൻസികൾ 50-60 വർഷം വരെ ജീവിച്ചിരിക്കും. കോന്പിക്കു പകരംവയ്ക്കാൻ മറ്റൊന്നില്ലാ എന്നാണ് മൃഗശാല എക്സികൂട്ടീവ് ഡയറക്ടർ ടാനിയ പീറ്റേഴ്സണ് പറയുന്നത്. 1960ൽ കോന്പിയോടൊപ്പം മൃഗശാലയിൽ എത്തിചേർന്ന മിനി, മാഗി എന്ന ചിന്പാൻസികൾക്ക് കോന്പിയുടെ വേർപാട് വേദനാജനകമാണ്. ഇവർക്ക് ഇപ്പോൾ 53 വയസായി. മറ്റൊരു ചിന്പാൻസി 2013ൽ ഇവരെ വിട്ടുപിരിഞ്ഞിരുന്നു. റിപ്പോർട്ട്: പി.പി. ചെറിയാൻ
Read More93 ശതമാനത്തിലധികം രോഗികളും ആശുപത്രികളിലും ഐസിയുവുകളിലും പ്രവേശിച്ചിട്ടില്ല! കോവിഡ് വാക്സിൻ എടുത്തവരിൽ പ്രതിരോധശേഷി വർധിച്ചതായി ആരോഗ്യ വൃത്തങ്ങൾ
കുവൈറ്റ് സിറ്റി : കോവിഡ് വാക്സിൻ സ്വീകരിച്ചശേഷം കോവിഡ് ബാധിച്ചവരിൽ ഏഴ് ശതമാനം പേർക്ക് മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുള്ള ചികിത്സ ആവശ്യമായി വന്നതെന്ന് ആരോഗ്യ വൃത്തങ്ങൾ അറിയിച്ചു. വാക്സിനേഷൻ നടത്തിയവരിൽ 93 ശതമാനത്തിലധികം രോഗികളും ആശുപത്രികളിലും ഐസിയുവുകളിലും പ്രവേശിച്ചിട്ടില്ലെന്ന് ആരോഗ്യ പ്രവർത്തകർ നടത്തിയ പഠനത്തിൽ വ്യക്തമായി. കോവിഡ് വാക്സിനേഷൻ 100 ശതമാനം പ്രതിരോധശേഷി നൽകുന്നില്ലെങ്കിലും പൂർണമായ വാക്സിനേഷനുശേഷവും ഗുരുതരമായ രോഗപ്രകടനങ്ങളിൽ നിന്ന് സംരക്ഷിക്കുന്നുതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. വാക്സിനേഷൻ നടത്തിയവരിൽ 97.38 ശതമാനം പേരും അണുബാധയിൽ നിന്ന് സംരക്ഷിക്കപ്പെട്ടതായും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നവരുടെ നിരക്ക് ഏഴു ശതമാനം മാത്രമാണെന്നും പഠനഫലങ്ങൾ കാണിക്കുന്നുവെന്നും ആരോഗ്യ പ്രവർത്തകർ അറിയിച്ചു. ബ്രേക്ക് ത്രൂ അണുബാധ ചെറിയ ശതമാനത്തിൽ മാത്രമേ സംഭവിക്കുന്നുള്ളൂവെന്നും ഇവ പ്രാഥമികമായ കഠിനമായ രോഗത്തിലേക്ക് നയിക്കാത്ത ചെറിയ അണുബാധകളാണെന്നും പഠന റിപ്പോർട്ടിൽ വ്യക്തമാക്കി.
Read Moreഗൂഗിളിന് 26.8 കോടി ഡോളർ പിഴ വിധിച്ച് ഫ്രാൻസ്; കാരണം…
പാരീസ്: ഓൺലൈൻ പരസ്യവ്യാപാരത്തിലെ മോശം പെരുമാറ്റത്തിന്റെ പേരിൽ ഐടി ഭീമനായ ഗൂഗിളിനു ഫ്രാൻസ് 26.8 കോടി യുഎസ് ഡോളർ പിഴവിധിച്ചു. ഓൺലൈൻ പരസ്യമേഖലയിൽ മേധാവിത്വം പുലർത്തുന്ന ഗൂഗിൾ തങ്ങൾക്ക് വെല്ലുവിളിയാകുന്ന ചിലതരം വിപണികൾക്കു ശിക്ഷവിധിക്കുന്ന നടപടി ഗൗരതരമായി പരിഗണിക്കേണ്ടതാണെന്ന് സാന്പത്തിക തട്ടിപ്പുകൾക്കെതിരേയുള്ള ഫ്രാൻസിന്റെ നിരീക്ഷണസമിതി വിലയിരുത്തി. വിപണിക്കു നേതൃത്വം നൽകുന്ന ഒരു സ്ഥാപനമെന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങൾ ഗൂഗിൾ അവഗണിക്കുകയാണെന്ന കുറ്റപ്പെടുത്തലും നിരീക്ഷണ സമിതി നടത്തി.
Read Moreപ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചു വന്നാല്‍ വിരുന്നില്‍ സക്കർ ബര്‍ഗിനെ ക്ഷണിക്കില്ലെന്ന് ട്രംപ്! പുതിയ പ്രതികരണം ഇങ്ങനെ…
വാഷിങ്ടന്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചുവരികയോ, 2024 ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ചു പ്രസിഡന്റാകുകയോ ചെയ്താല്‍ വൈറ്റ് ഹൗസില്‍ സംഘടിപ്പിക്കുന്ന വിരുന്നിലേക്കു ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കർ ബര്‍ഗിനെ ക്ഷണിക്കുകയില്ലെന്ന് യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയം സമ്മതിക്കാതെ വോട്ടെണ്ണലില്‍ കൃതൃമം നടന്നുവെന്ന് ആരോപണം ഉന്നയിക്കുന്ന ഡോണള്‍ഡ് ട്രംപ് ഓഗസ്റ്റ് മാസത്തോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മടങ്ങി വരികയോ 2024ല്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബൈഡനെ പരാജയപ്പെടുത്തി പ്രസിഡന്റാകുകയോ ചെയ്യുമെന്നാണ് ഈ പ്രസ്താവന നല്കുന്ന സൂചന. അടുത്ത രണ്ടുവര്‍ഷത്തേക്കു കൂടി ട്രംപിനെ ഫേസ് ബുക്ക് തടഞ്ഞതായി ഔദ്യോഗിക അറിയിപ്പുണ്ടായതിനെ തുടര്‍ന്നാണ് ട്രംപിന്റെ പുതിയ പ്രതികരണം. 2023 ജനുവരി 7 വരെയാണു വിലക്ക്. അനുയായികളോടുള്ള ഇന്‍സള്‍ട്ടാണിതെന്നും ട്രംപ് പറഞ്ഞു. ട്രംപിനെ നേരിയ വ്യത്യാസത്തില്‍ തോല്പിച്ച അരിസോണ സംസ്ഥാനത്ത് റീ കൗണ്ടിങ് പുരോഗമിക്കുന്നു. പെന്‍സില്‍വാനിയായിലും റീ കൗണ്ടിങ്ങിനുള്ള നടപടികള്‍…
Read Moreമകള്‍ കാറിനകത്ത് ചൂടേറ്റ് മരിച്ചു; മാതാവ് വീടിനകത്ത് ‘മറ്റൊരു പണി’യുടെ തിരക്കില്‍ ! കുട്ടി കാറിനകത്ത് കഴിഞ്ഞത് മൂന്ന് മണിക്കൂറോളം…
വിസാലിയ (കലിഫോര്‍ണിയ): മാതാവ് വീടിനകത്ത് കഞ്ചാവ് തയറാക്കുന്നതിനിടയില്‍ മറന്നുപോയ മൂന്നു വയസുള്ള മകള്‍ കാറിനകത്ത് ചൂടേറ്റ് മരിച്ച സംഭവം കലിഫോര്‍ണിയയില്‍ റിപ്പോര്‍ട്ട് ചെയ്തു. മെയ് നാലാം തീയതി വെള്ളിയാഴ്ചയായിരുന്നു സംഭവം. കുട്ടിക്ക് ശ്വസിക്കാന്‍ കഴിയുന്നില്ലെന്ന സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ പോലീസ് പ്രഥമ ശുശ്രൂഷ നല്‍കിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. പോലീസ് എത്തുന്നതിനു മുമ്പ് കുടുംബാംഗങ്ങള്‍ സിപിആര്‍ നല്‍കിയിരുന്നതായി പോലീസ് വെളിപ്പെടുത്തി. മൂന്നു മണിക്കൂറെങ്കിലും കുട്ടി കാറിനകത്ത് കഴിഞ്ഞിരുന്നുവെന്നും, പുറത്തെ താപനില അപ്പോള്‍ നൂറു ഡിഗ്രിയായിരുന്നുവെന്നും പോലീസ് പറഞ്ഞു. കുട്ടി മരിക്കാനിടയായ സംഭവത്തില്‍ മാതാവ് യുസ്തേജിയ മൊസാക്ക ഡൊമിനങ്ക്സിനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ കാറില്‍ ഇരുത്തി വീട്ടിലെത്തിയ മാതാവ് കഞ്ചാവ് തയാറാക്കുകയായിരുന്നുവെന്ന് മൊഴി നല്കി. വീട്ടില്‍ നടത്തിയ അന്വേഷണത്തില്‍ 150 കഞ്ചാവ് ചെടികളും, 475 പൗണ്ട് കഞ്ചാവും കണ്ടെടുത്തു. ഇതേസമയം വീടിനകത്ത് മറ്റ് നാലു മുതിര്‍ന്നവരും,…
Read Moreജീവിതത്തിലേക്ക് ഒരാൾ കൂടി; സന്തോഷം പങ്കുവച്ച് ഹാരിയും മേഗനും; കുഞ്ഞിന്റെ പേര് കേട്ട് ഞെട്ടരുത്…
ലണ്ടൻ: ബ്രിട്ടിഷ് രാജകുമാരൻ ഹാരിക്കും ഭാര്യ മേഗൻ മാർക്കിളിനും രണ്ടാമത്തെ കുഞ്ഞു പിറന്നു. പെണ്‍കുഞ്ഞ് പിറന്നതിന്റെ സന്തോഷം ഇരുവരും പങ്കുവച്ചു. മുത്തശ്ശി എലിസബത്ത് രാജ്ഞിയുടെയും ഹാരിയുടെ അമ്മ ഡയാന രാജകുമാരിയുടെയും പേരിന്റെ ഓർമയിലാണ് ഇരുവരും കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. ലിലിബെറ്റ് ഡയാന മൗണ്ട്ബാറ്റൻ വിൻസർ എന്നാണു കുഞ്ഞിനു പേരിട്ടത്. ലിലി എന്ന് ഓമനപ്പേരും നൽകി. വെള്ളിയാഴ്ച കലിഫോർണിയയിലെ സാന്റാ ബാർബറ കോട്ടേജ് ആശുപത്രിയിലായിരുന്നു കുഞ്ഞിന്റെ ജനനം. ലോകമെന്പാടുമുള്ളവരുടെ പ്രാർഥനയ്ക്കും സ്നേഹത്തിനും തങ്ങൾ നന്ദിയുള്ളവരാണെന്നും ഹാരിയും മേഗനും പറഞ്ഞു. തങ്ങളുടെ കുടുംബത്തിന് നൽകുന്ന പിന്തുണയ്ക്ക് നന്ദിയെന്നും ഹാരിയും മേഗനും കൂട്ടിച്ചേർത്തു. അമ്മയും കുഞ്ഞും തിരികെ കലിഫോർണിയയിലെ വീട്ടിലെത്തിയെന്ന് പ്രസ് സെക്രട്ടറിയും അറിയിച്ചു.
Read More