ന്യൂയോര്‍ക്ക്: പതിനൊന്നാം വയസില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെ ഇന്റര്‍വ്യൂ ചെയ്തു ജനശ്രദ്ധ പിടിച്ചുപറ്റിയ ഡാമന്‍ വീവര്‍ അന്തരിച്ചു. മേയ് 15 ശനിയാഴ്ചയായിരുന്നു ഡാമന്റെ സംസ്കാരം. മരിക്കുമ്പോള്‍ 23 വയസായിരുന്നു. 2009ല്‍ അന്നത്തെ പ്രസിഡന്റായിരുന്ന ബറാക് ഒബാമയെ ഇന്റര്‍വ്യൂ ചെയ്യുന്നതിനുള്ള അവസരം യാദൃശ്ചികമായാണു ഡാമനു ലഭിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തെ കുറിച്ചും വിദ്യാലയങ്ങളെ കുറിച്ചും 12 ചോദ്യങ്ങളാണ് പ്രസിഡന്റിനോടു ഡാമന്‍ ചോദിച്ചത്. ഒരു പ്രഫഷണല്‍ മാധ്യമപ്രവര്‍ത്തകനെ അനുസ്മരിപ്പിക്കുന്ന പക്വതയോടെയാണു 11 വയസുകാരന് ഒബാമയോടു ചോദ്യങ്ങള്‍ ഓരോന്നായി ചോദിച്ചത്. ചിരിച്ചുകൊണ്ട് ഒബാമ കൃത്യമായ മറുപടിയും നല്കി. അന്നു വൈസ് പ്രസിഡന്റായിരുന്ന ബൈഡന് ഡാമനെ അഭിനന്ദിച്ചിരുന്നു. വെസ്റ്റ് ഹം ബീച്ചില്‍ റോയല്‍ പാം ബീച്ച് സ്കൂളില്‍ നിന്നു ഗ്രാജ്വേറ്റ് ചെയ്ത ഡാമന്‍ ജോര്‍ജിയ ആല്‍ബനി സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ സ്കോളര്‍ഷിപ്പോടെ ബിരുദം നേടി. ഡാമന്റെ മരണ വിവരം സഹോദരന് ഹാര്‍ഡിയാണു മാധ്യമങ്ങളെ…
Read MoreCategory: NRI
തലയ്ക്കു മീതെ റോക്കറ്റും മിസൈലും! ഭയന്നുവിറച്ച് ഇസ്രയേലിലെ മലയാളി നഴ്സുമാർ; ഏജൻസികളാൽ കബളിപ്പിക്കപ്പെട്ട് ഇസ്രയേലിൽ പെട്ടുപോയവരും നിരവധി; പറയുന്നത് ഇങ്ങനെ..
കോതമംഗലം: ഇസ്രയേൽ-പലസ്തീൻ സംഘർഷം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇസ്രയേലിൽ ജോലി ചെയ്യുന്ന നഴ്സുമാർ ഭീതിയിൽ. കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളിൽ നിന്നു മാത്രം നൂറുകണക്കിനു മലയാളി നഴ്സുമാർ ഇസ്രയേലിൽ ജോലി ചെയ്തുവരുന്നുണ്ട്. ഇവരുടെ കുടുബാംഗങ്ങളും ഭയത്തിലാണ്. ഹമാസ് തീവ്രവാദികൾ തൊടുത്തുവിടുന്ന മിസൈൽ എത്തുന്നതിനു മുമ്പുള്ള സൈറൺ കേൾക്കുമ്പോൾ കണ്ണിൽ ഇരുട്ടു കയറുമെന്ന് ടെൽ അവീവിൽ ജോലി ചെയ്യുന്ന കോതമംഗലം സ്വദേശിനി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ തങ്ങൾ താമസിക്കുന്ന വീടിനു മുകളിലൂടെയാണ് നൂറുകണക്കിനു മിസൈലുകൾ കടന്നുപോയി സമീപത്തു വീണതെന്ന് അവർ പറഞ്ഞു. മിസൈൽ വർഷം ഇപ്പോഴും ഇടയ്ക്കിടെ തുടരുന്നുമുണ്ട്. കെയർടേക്കർമാരായും ആശുപത്രി സ്റ്റാഫ് ആയിട്ടുമാണു മലയാളികൾ ഇസ്രയേലിൽ ജോലി ചെയ്തുവരുന്നത്. പല കെട്ടിടങ്ങളിലും സുരക്ഷാ അറകൾ ഉണ്ട്. എന്നാൽ പഴയ കെട്ടിടങ്ങളിൽ സുരക്ഷാ സംവിധാനങ്ങൾ ലഭ്യമല്ലാത്തത് ഇവരെ ആകുലപ്പെടുത്തുന്നുണ്ടെന്ന് അടിമാലി സ്വദേശിയായ നഴ്സ് പറഞ്ഞു. ഏജൻസികളാൽ കബളിപ്പിക്കപ്പെട്ട് ഇസ്രയേലിൽ പെട്ടുപോയവരും…
Read Moreമൂന്ന് സഹോദരിമാർ ചേർന്ന് ഇന്ത്യൻ കോവിഡ് റിലീഫ് സമാഹരിച്ചത് 280,000 ഡോളർ! പ്രേത്സാഹനവുമായി നിരവധിപ്പേര്‍ രംഗത്ത്
ന്യൂജേഴ്സി: പതിനഞ്ചു വയസു പ്രായമുള്ള മുന്ന് ഇന്ത്യൻ അമേരിക്കൻ സഹോദരിമാർ ചേർന്ന് ഇന്ത്യയിലെ കോവിഡ് റിലീഫ് ഫണ്ടിനുവേണ്ടി സമാഹരിച്ചത് 280,000 ഡോളർ. ന്യൂജേഴ്സി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലിറ്റിൽ മെന്റേഴ്സ് എന്ന നോണ്‍ പ്രൊഫിറ്റ് സംഘടനയുടെ സ്ഥാപകരാണ് ഈ മൂന്ന് സഹോദരിമാർ. ഇന്ത്യയുടെ ഇന്നത്തെ പ്രത്യേക സാഹചര്യത്തെ തരണം ചെയ്യുവാൻ ഞങ്ങൾ ജനങ്ങളോട് സമാഹരിച്ചതാണ് ഈ തുകയെന്നും, ഓക്സിജൻ, വാക്സിൻ എന്നിവ അടിയന്തരമായി ഇന്ത്യയിൽ ലഭിക്കുന്നതിനാണ് ഈ തുക ഉപയോഗിക്കുകയെന്നും ഇവർ പറഞ്ഞു. മേയ് മൂന്നാണ് ഇവരുടെ ഫണ്ട് രൂപീകരണവിവരം സോഷ്യൽ മീഡിയായിലൂടെ പ്രസിദ്ധീകരിച്ചത്. പഠിക്കുന്ന സ്കൂളിലെ കുട്ടികളൂടെ കുടുംബാംഗങ്ങൾ, സഹപാഠികൾ എന്നിവർ നിർലോഭമായി ഫണ്ടിലേക്ക് സംഭാവന ചെയ്തതായി ഇവർ പറഞ്ഞു. ലിറ്റിൽ മെന്റേഴ്സ് എന്ന സംഘടന കോസ്റ്ററിക്ക, ഇന്ത്യ, ബ്രസീൽ തുടങ്ങി രാജ്യങ്ങലിലെ ദുരിതമനുഭവിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആരോഗ്യസംരക്ഷണത്തിനും ലക്ഷ്യമിട്ടാണ് പ്രവർത്തിക്കുന്നത്. ഓക്സിജൻ കോണ്‍സെന്‍ട്രേറ്ററുകള്‍, വെന്റിലേറ്ററുകൾ എന്നിവയും…
Read Moreഅമ്മയ്ക്ക് അറിയാമായിരുന്നിട്ടും ആ രഹസ്യം വെളിപ്പെടുത്തിയില്ല! പ്രമേഹരോഗത്തിന് ചികിത്സ ലഭിക്കാതെ പതിനാലു വയസുള്ള മകൾ മരിച്ചു; മാതാവിന് മുട്ടന്‍പണി
മാഡിസണ്‍(ഷിക്കാഗോ): പതിനാലു വയസുള്ള മകൾക്ക് പ്രമേഹ ചികിത്സ നൽകാതെ മരിക്കാനിടയായ സംഭവത്തിൽ മാതാവിനെ ഏഴുവർഷത്തേക്ക് ശിക്ഷിച്ചു കോടതി ഉത്തരവായി. ആംബർ ഹാംഷെയറി(41)നെയാണ് ജഡ്ജി കെയ്ൽ താപു ഏഴുവർഷത്തേക്ക് ശിക്ഷിച്ചത്. മേയ് 11 ചൊവ്വാഴ്ചയായിരുന്നു ശിക്ഷ നടപ്പിലാക്കിയത്. 2018 നവംബർ മൂന്നായിരുന്നു പതിനാലുകാരിയായ എമിലി ഹാംഷെയർ പ്രമേഹരോഗത്തിന് ചികിത്സാ ലഭിക്കാത്തതിനെ തുടർന്ന് മരണപ്പെട്ടത്. മാതാവ് കുറ്റക്കാരിയാണെന്ന് 2020 ഒക്ടോബറിൽ ജൂറി കണ്ടെത്തിയിരുന്നു. മാഡിസണ്‍ കൗണ്ടി സ്റ്റേറ്റ്സ് അറ്റോർണി 14 വർഷത്തെ ശിക്കയ്ക്കാണ് അപേക്ഷിച്ചതെങ്കിലും മറ്റു കുട്ടികളെ സംരക്ഷിക്കേണ്ടതുള്ളതിനാൽ പ്രൊബേഷൻ നൽകി വീട്ടിൽ കഴിയണമെന്ന് പ്രതിഭാഗം അറ്റോർണിയും കോടതിയോട് ആവശ്യപ്പെട്ടു. പ്രോസിക്യൂഷൻ സാക്ഷികളെ ഡിറ്റക്റ്റീവ് മൈക്കിൾ, ചൈൽഡ് പ്രൊട്ടക്ഷൻ സർവീസ് ഇൻവെസ്റ്റിഗേറ്റർ ലിൻഡ്സി, ഡോ. ആൻഡ്രിയ(പ്രീഡിയാട്രിക് എൻഡോ ക്രിനോളജിസ്റ്റ്) എന്നിവരെ കോടതി വിസ്തരിച്ചിരുന്നു. എമിലിക്ക് പ്രമേഹത്തിന് ചികിത്സ ആവശ്യമാണെന്നും അമ്മയ്ക്ക് അറിയാമായിരുന്നിട്ടും കുടുംബാംഗങ്ങളിൽ നിന്നും, സ്കൂൾ ടീച്ചർമാരിൽനിന്നും ഭർത്താവിൽനിന്നുപോലും ഈ…
Read Moreഇസ്രയേലിനു നേരെ വീണ്ടും ഹമാസ് ആക്രമണം; പിന്തുണയുമായി അമേരിക്ക
ജറുസേലം: ഇസ്രയേലിനു നേരെ വീണ്ടും ഹമാസ് ആക്രമണം. ഇസ്രയേൽ ഗാസയിലും ഖാൻയൂനിസിലും നടത്തിയ വ്യോമാക്രമണത്തിൽ ഹമാസിന്റെ നിരവധി ഉന്നത കമാൻഡർമാർ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഹമാസ് നിരവധി റോക്കറ്റുകൾ ഇസ്രയേലിലേക്ക് തൊടുത്തത്. തെക്കൻ ഇസ്രയേലിന്റെ പല ഭാഗങ്ങളിലും റോക്കറ്റ് പതിച്ചു. ആക്രമണത്തിൽ ഒരു കുട്ടി മരിച്ചതായാണ് റിപ്പോർട്ട്. അതേസമയം ഗാസയിലെ ഹമാസ് തീവ്രവാദികളും ഇസ്രേലി സൈന്യവും തമ്മിലുള്ള സംഘർഷം പൂർണതോതിലുള്ള യുദ്ധമായി പരിണമിച്ചേക്കുമെന്ന് ആശങ്ക ഉയരുന്നുണ്ട്. രണ്ടുദിവസത്തിനിടെ ആയിരത്തിലധികം റോക്കറ്റുകളാണ് ഹമാസ് ഇസ്രയേലിലേക്കു തൊടുത്തത്. ഇസ്രേലി സൈന്യം ഗാസയിൽ നൂറുകണക്കിനു വ്യോമാക്രമണങ്ങൾ നടത്തി. ഗാസയിൽ 14 കുട്ടികളടക്കം 65 പലസ്തീനികൾ കൊല്ലപ്പെട്ടു. ഇടുക്കി സ്വദേശിനി സൗമ്യ സന്തോഷ് അടക്കം ഏഴ് പേരാണ് ഇസ്രയേലിൽ മരിച്ചത്. അൽ അഖ്സ മോസ്ക് വളപ്പിൽ ഇസ്രയേൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് പലസ്തീനികളും ഇസ്രേലി പോലീസും തമ്മിൽ ദിവസങ്ങൾ നീണ്ട കൈയാങ്കളിയാണ് സൈനിക…
Read Moreപതിമൂന്നുകാരിയുടെ മരണം! അയൽവാസിയും സുഹൃത്തുമായ പതിനാലുകാരൻ അറസ്റ്റിൽ
ഫ്ലോറിഡ: പാട്രിയറ്റ്ഓക്സ് അക്കാദമിയിലെ വിദ്യാർഥിനിയായ പതിമൂന്നുകാരിയെ കൊലപ്പെടുത്തിയ കേസിൽ 14 വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ട്രിസ്റ്റിൽ ബെയ്ലി എന്ന കുട്ടി കൊല്ലപ്പെട്ട കേസിൽ അതേ സ്കൂളിലെ എട്ടാം ഗ്രേഡുകാരനായ എയ്ഡൻ ഫക്സിയാണ് അറസ്റ്റിലായത്. ലോംഗ് ലീഫ് പൈൻ പാർക്ക്വേ പാട്രിയറ്റ് ഓക്ക്സ് അക്കാദമിയിലെ വിദ്യാർഥികളാണ് ഇരുവരും. സെക്കൻഡ് ഡിഗ്രി മർഡർ ആണ് എയ്ഡനെതിരെ ചാർത്തിയിട്ടുള്ളതെന്നു സെന്റ് ജോണ്‍സ് കൗണ്ടി ഷെറിഫ് റോബർട്ട് ഹാർഡ് വിക്ക് അറിയിച്ചു. മേയ് 9 പുലർച്ചെയാണ് ട്രിസ്റ്റിനെ അവസാനമായി കാണുന്നത്. പിന്നീടു കുട്ടിയെ കുറിച്ചുള്ള യാതൊരു വിവരവും ലഭിച്ചിരുന്നില്ല. തുടർന്നു നടത്തിയ അന്വേഷണത്തിൽ മൃതദേഹം വൃക്ഷങ്ങൾ നിറഞ്ഞു നിൽക്കുന്ന സ്ഥലത്തു കണ്ടെത്തിയതായി പ്രദേശവാസികളിലൊരാൾ പോലീസിനെ അറിയിക്കുകയായിരുന്നു. മൃതദേഹം ട്രിസ്റ്റിന്േറതു തന്നെയെന്നു പോലീസ് സ്ഥിരീകരിച്ചു. മരണകാരണം വ്യക്തമാക്കിയിട്ടില്ല. ട്രിസ്റ്റിനും എയ്ഡനും അയൽക്കാരും സുഹൃത്തുക്കളുമായിരുന്നു എന്നു സഹപാഠികൾ പറഞ്ഞു. ഇൻഫിനിറ്റി ആൾ സ്റ്റാർസ്, പാട്രിയറ്റ്…
Read Moreജനിതകമാറ്റം സംഭവിച്ച 8500 കോവിഡ് കേസുകള്‍ ഫ്ളോറിഡയില്‍
ഫ്ളോറിഡ: ജനിതകമാറ്റം സംഭവിച്ച വൈറസുകളുടെ വ്യാപനം ഫ്ളോറിഡ സംസ്ഥാനത്ത് വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. 62 പേര് ഇതുവരെ സംസ്ഥാനത്ത് ഇതിനെ തുടര്‍ന്ന് മരിക്കുകയും ചെയ്തിട്ടുണ്ട്. സിഡിസിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 8500 ഇത്തരം പുതിയ കേസുകളാണ് ഫ്ളോറിഡയില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. കലിഫോര്‍ണിയ സംസ്ഥാനമാണ് ഇതില്‍ അമേരിക്കയില്‍ ഒന്നാംസ്ഥാനത്ത്. രണ്ടാഴ്ചയ്ക്കുള്ളില്‍ ഇത്തരം കേസുകള്‍ ഇരട്ടിച്ചിരിക്കുകയാണ്. യുകെ വേരിയന്റാണ് പൊതുവെ വ്യാപകമായിക്കൊണ്ടിരിക്കുന്നത്. ഏപ്രില്‍ മധ്യത്തോടെ ഫ്ളോറിഡയില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ 62 ശതമാനം യുകെ വേരിയന്റും, 5.4 ശതമാനം ബ്രസീലിയന്‍ വേരിയന്റും, .2 ശതമാനം സൗത്ത് ആഫ്രിക്കന്‍ സ്ട്രെയിനുമാണ്. പാംബീച്ച് കൗണ്ടിയിലാണ് ഏറ്റവും കൂടുതല്‍ (600). 54 വയസിനു മുകളിലുള്ളവര്‍ക്കാണ് ഇത്തരം വൈറസുകള്‍ ബാധിച്ചിരിക്കുന്നതെന്ന് ഡോ. അലീന അലോണ്‍സായ അറിയിച്ചു. കോവിഡ് വാക്സിനേഷന് വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ആറ് മില്യന്‍ പേര്‍ക്ക് ലഭിച്ചിട്ടുണ്ട്. മൂന്നു മില്യന്‍ പേര് രണ്ടാമത്തെ ഡോസിനായി കാത്തിരിക്കുന്നു.…
Read Moreകോവിഡിൽ ഒരു ബ്രൂണെയ് മാതൃക! ഒരു വർഷത്തിനിടെ ബ്രൂണെയിൽ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തിട്ടില്ല
ബന്ദർ സെരി ബെഗവാൻ: ഒരു വർഷത്തിനുള്ളിൽ ഒരു കോവിഡ്-19 കേസുപോലും റിപ്പോർട്ട് ചെയ്യാതെ ബ്രൂണെയ് ചരിത്രം സൃഷ്ടിച്ചു. ലോകം മുഴുവൻ കോവിഡ് മഹാമാരി ആഞ്ഞടിക്കുന്പോൾ ബ്രൂണെയിൽ ആകെ 229 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഒരു വർഷത്തിനിടെ ബ്രൂണെയിൽ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ഒരു വർഷത്തിനിടെ, വിദേശങ്ങളിൽനിന്ന് എത്തി ക്വാറന്റൈനിൽ കഴിഞ്ഞവർക്കുമാത്രമാണു രോഗം സ്ഥിരീകരിച്ചത്. 4,50,000 ജനസംഖ്യയുള്ള ബ്രൂണൈയിൽ 2020 മാർച്ച് ഒന്‍പതിനാണ് ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. അതിർത്തി അടച്ചും യാത്രാവിലക്ക് ഏർപ്പെടുത്തിയും രാജ്യം കോവിഡിനെ വരുതിയിലാക്കി. ഏപ്രിൽ മൂന്നിന് ആരംഭിച്ച വാക്സിനേഷൻ യജ്ഞത്തിൽ ബുധാഴ്ച വരെ 17,776 പേർക്കു വാക്സിൻ നൽകി. ആകെയുള്ള 229 കോവിഡ് കേസിൽ 219 പേരും സുഖം പ്രാപിച്ചു. മൂന്ന് മരണം സംഭവിച്ചു.
Read Moreആരാണ് ആ സ്ത്രീ? മാസ്ക് നീക്കണമെന്നാവശ്യപ്പെട്ട് രണ്ടു വനിതകളെ തലയ്ക്കടിച്ചു പരിക്കേൽപ്പിച്ചു സ്ത്രീയെ തേടി പോലീസ്
ന്യൂയോർക്ക്: മൻഹാട്ടനിൽ കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് റോഡരികിൽ കൂടി നടക്കുകയായിരുന്ന ഏഷ്യൻ വനിതകളോട് മാസ്ക് എടുത്തു മാറ്റണമെന്നാവശ്യപ്പെട്ടു തലയ്ക്ക് ചുറ്റിക കൊണ്ടു അടിച്ചു പരിക്കേൽപ്പിച്ച കറുത്തവർഗക്കാരിയായ സ്ത്രീയെ കണ്ടെത്തുന്നതിന് ന്യൂയോർക്ക് പോലീസ് പൊതുജനത്തിന്റെ സഹായമഭ്യർഥിച്ചു. മുപ്പത്തിനും ഇരുപത്തിയൊന്‍പതിനും വയസയുള്ള ഏഷ്യൻ വനിതകളാണ് ആക്രമിക്കപ്പെട്ടത്. ഇവരെ പ്രതിയായ സ്ത്രീ ചുറ്റിക കൊണ്ടു തലയ്ക്കടിക്കുകയായിരുന്നു. തലയ്ക്ക് മുറിവേറ്റ രണ്ടു വനിതകളെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 50 വയസ് പ്രായമുള്ള ശരീരം മുഴുവൻ കറുത്ത വസ്ത്രം ധരിച്ച സ്ത്രീയെയാണ് ഈ കേസിൽ പോലീസ് തെരയുന്നത്. സംഭവം നടന്ന ഉടൻ തന്നെ ഇവർ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. ഏഷ്യൻ വനിതകളെ പരിക്കേൽപ്പിച്ച സംഭവത്തിൽ വംശീയ ആക്രമണമായിട്ടാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ന്യൂയോർക്ക് ഹെയ്റ്റ്് ക്രൈംസ് ടാസ്ക് ഫോഴ്സാണ് കേസ് അന്വേഷിക്കുന്നത്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നവർ 18005778 477 എന്ന നനറിൽ വിളിച്ച്…
Read Moreഇന്ത്യയിൽ നിന്നുമെത്തുന്ന പൗരന്മാർക്ക് വിലക്കേർപ്പെടുത്തി ഈ രാജ്യം! ലംഘിക്കുന്നവർക്ക് അഞ്ച് വർഷത്തെ തടവും കനത്ത പിഴയും
സിഡ്നി: ഇന്ത്യയിൽ നിന്നും മടങ്ങിയെത്തുന്ന സ്വന്തം പൗരന്മാർക്ക് താൽകാലിക വിലക്കേർപ്പെടുത്തി ഓസ്ട്രേലിയ. വിലക്ക് ലംഘിക്കുന്നവർക്ക് അഞ്ച് വർഷത്തെ തടവും കനത്ത പിഴയും നൽകേണ്ടിവരും. 51,000 ഡോളര്‍ വരെയാണ് പിഴ ചുമത്തുക. ക്വാറന്റൈനില്‍ കഴിയാതെ മറ്റു രാജ്യങ്ങള്‍ വഴി ഓസ്ട്രേലിയയിലേക്ക് പ്രവേശിക്കുന്നവര്‍ക്കാണ് വിലക്ക് ബാധിക്കുക. വിലക്ക് തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. മെയ് മൂന്നിന് ഓസ്ട്രേലിയയിൽ എത്തുന്നതിന് 14 ദിവസം ഇന്ത്യയില്‍ തങ്ങിയ ആര്‍ക്കും രാജ്യത്തേക്ക് പ്രവേശനമുണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു. ആദ്യമായാണ് സ്വന്തം രാജ്യത്തേക്ക് പൗരൻമാർ തിരികെ വരുന്നത് ക്രിമിനൽ കുറ്റമായി പരിഗണിക്കുന്ന രീതിയിലുള്ള തീരുമാനം ഓസ്ട്രേലിയ കൈക്കൊള്ളുന്നത്. ഈ ആഴ്ച ആദ്യം ഇന്ത്യയില്‍ നിന്നുള്ള എല്ലാ വിമാനങ്ങള്‍ക്കും ഓസ്ട്രേലിയ വിലക്കേര്‍പ്പെടുത്തിയിരുന്നു.
Read More