ന്യൂയോർക്ക്: ചൈനീസ് സ്പേസ് സ്റ്റേഷൻ ടിയാൻഹെയുടെ മൊഡ്യൂൾ ഭ്രമണപഥത്തിൽ എത്തിച്ച ശേഷം നിയന്ത്രണം നഷ്ടപ്പെട്ട ലോംഗ് മാർച്ച് 5ബി റോക്കറ്റിന്റെ ഭാഗങ്ങൾ ഭൂമിയിൽ തിരികെയെത്തും. ചൈനീസ് സ്പേസ് സ്റ്റേഷനിൽ ബഹിരാകാശ സഞ്ചാരികൾക്കു തങ്ങുന്നതിനുള്ള സൗകര്യമാണു റോക്കറ്റ് കഴിഞ്ഞയാഴ്ച ഭ്രമണപഥത്തിൽ എത്തിച്ചത്. ഇതിനുശേഷം നിയന്ത്രണം വിട്ട റോക്കറ്റ് ഭൂമിക്കുചുറ്റും വലം വയ്ക്കുകയാണ്. 90 മിനിറ്റിൽ ഒരു തവണ എന്ന സമയം കൊണ്ടാണു റോക്കറ്റ് ഭൂമിയെ വലം വയ്ക്കുന്നത്. മേയ് എട്ടോടെ റോക്കറ്റ് തിരിച്ച് ഭൂമിയുടെ ഗുരുത്വാകർഷണ വലയത്തിൽ പ്രവേശിക്കുമെന്നു യുഎസ് പ്രതിരോധ വകുപ്പ് അറിയിച്ചു. 100 അടി നീളവും 21 ടൺ ഭാരവുമുള്ള റോക്കറ്റ് ഭൂമിയിൽ എവിടെ വേണമെങ്കിലും പതിക്കാം. ഭൂമിയിൽ പതിക്കുന്നതിനു മുന്‍പ് കത്തിത്തീരാനും സാധ്യതയുണ്ട്.
Read MoreCategory: NRI
വിമാനത്തിനു വിലക്ക്, ഹോട്ടൽ സൗകര്യമില്ല; പ്രവാസികൾ വെട്ടിലായി; വൻകിട ഹോട്ടലുകൾ പറയുന്നത് ഇങ്ങനെ…
തൃശൂർ: പ്രവാസി മലയാളികൾ പ്രതിസന്ധിയിൽ. ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തലാക്കിയതും പല രാജ്യങ്ങളും ഇന്ത്യയിൽനിന്നുള്ള വിമാന സർവീസുകൾക്കു വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ജോലിക്കു തിരികേ പോകാൻ സമയമായ പ്രവാസികൾ പോകാനാകതെ പ്രതിസന്ധിയിലായി. ഇതേസമയം, വിദേശത്തുനിന്നും ഇന്ത്യയിലെത്തന്നെ ഇതര സംസ്ഥാനങ്ങളിൽനിന്നും നാട്ടിലെത്തുന്ന പ്രവാസികൾക്കു താമസിക്കാൻ വൻകിട ഹോട്ടലുകൾ മാത്രമാണ് സൗകര്യം നൽകുന്നത്. ഇടത്തരം ലോഡ്ജുകൾ അടച്ചപൂട്ടിയിരിക്കുകയാണ്. ആർടിപിസിആർ ടെസ്റ്റിന്റെ ഫലംവരുന്നതുവരെ വീട്ടിൽ പോകാതെ നാലു ദിവസം ഹോട്ടലിൽ ക്വാറന്ൈറനിൽ താമസിക്കാൻ ആഗ്രഹിക്കുന്നവരാണ് ഈ പ്രതിസന്ധി നേരിടുന്നത്. മിനി ലോക് ഡൗണ്‍മൂലം താമസിക്കാൻ ആരും വരാത്ത സാഹചര്യത്തിലാണ് ലോഡ്ജുകൾ അടച്ചുപൂട്ടിയത്. ഇതേസമയം, താമസിക്കാൻ ആരും വരുന്നില്ലെന്നാണ് വൻകിട ഹോട്ടലുകൾ പറയുന്നത്. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് താമസ സൗകര്യം നൽകാൻ തയാറാണെങ്കിലും ഒരു താമസക്കാരൻ പോലും ഇല്ലാതായിട്ട് ഒരാഴ്ചയിലേറെയായെന്നാണ് വൻകിട ഹോട്ടലുടമകൾ പറയുന്നത്.
Read Moreഇനിയൊരറിയിപ്പുണ്ടാകും വരെ വരണ്ട; ആകാശവും അടച്ച് ഒമാൻ; ഇന്ത്യയിൽനിന്നുള്ളവരുടെ യാത്രാവിലക്ക് നീട്ടി
മസ്ക്കറ്റ്: യുഎഇക്കുപിന്നാലെ ഒമാനും ഇന്ത്യയിൽനിന്നുള്ളവരുടെ യാത്രാവിലക്ക് നീട്ടി. ഇനിയൊരറിയിപ്പുണ്ടാകും വരെ രാജ്യത്തേക്കുള്ള പ്രവേശനവിലക്ക് തുടരുമെന്ന് ഒമാന്‍ സുപ്രീം കമ്മിറ്റി അറിയിച്ചു. ഇന്ത്യക്ക് പുറമെ സുഡാൻ, ലബനൻ, ദക്ഷിണാഫ്രിക്ക, ബ്രസീൽ, നൈജീരിയ, ടാൻസാനിയ, ഘാന, ഗുനിയ, സയിസയിറ ലിയോൺ, എത്യോപ്യ, യുകെ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്കാണ് പ്രവേശന വിലക്ക്. കൂടാതെ, ഈജിപ്ത്, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ളവരെയും വിലക്കും. കഴിഞ്ഞ 14 ദിവസത്തിനിടയിൽ ഈ രാജ്യങ്ങളിൽ താമസിച്ചവർക്കും ഒമാനിലേക്ക് ലേക്ക് പ്രവേശിക്കാനാകില്ല. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇന്ത്യയില്‍ നിന്ന് നേരിട്ട് യുഎഇയിലേക്ക് പ്രവേശിക്കുന്നതിനുള്ള വിലക്ക് യുഎഇ അനിശ്ചിത കാലത്തേക്ക് നീട്ടിയിരുന്നു. ഈ മാസം 14 അവസാനിക്കുന്ന പ്രവേശന വിലക്കാണ് യുഎഇ നീട്ടിയത്.
Read Moreമെഡിക്കല്‍ വിദ്യാര്‍ഥിനിയെ ആസിഡ് ഒഴിച്ച് പരിക്കേല്പിച്ച പ്രതിയെ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം; 6.2 ഇഞ്ച് ഉയരമുള്ള ആ പുരുഷന് ആര് ?
ന്യൂയോര്‍ക്ക്: നഫിയ ഫാത്തിമ എന്ന 21 വയസുള്ള അമേരിക്കന്‍- പാക്കിസ്ഥാന് മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ഇരുളിന്റെ മറവില്‍ വച്ചു മുഖത്ത് ആസിഡ് ഒഴിച്ച് മാരകമായി പരിക്കേല്പിച്ച പ്രതിയെ കണ്ടെത്തുന്നതിന് നാസു കൗണ്ടി പോലീസ് കമ്മീഷണര്‍ പാട്രിക് റൈഡര്‍ 20,000 ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചു. സംഭവത്തെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 516 513 8800 എന്ന നമ്പരില്‍ ബന്ധപ്പെടേണ്ടതാണ്. മാര്‍ച്ച് 17-നു ഹോപ്സ്ട്ര യൂണിവേഴ്സിറ്റി പ്രീ മെഡിക്കല്‍ വിദ്യാര്‍ഥിനി ലോണ ഐലന്റ് എല്‍മോണ്ട് ഡിസ്ട്രിക്ടിലുള്ള വീടിനടുത്ത് കാര്‍ പാര്‍ക്ക് ചെയ്തതിനുശേഷം ഡ്രൈവ് വേയിലൂടെ വീട്ടിലേക്ക് നടന്നു വരുന്നതിനിടയില്‍ പുറകില്‍ നിന്നും ഓടിയെത്തിയ ഒരാള്‍ ഇവരുടെ മുഖത്തേക്കും, ശരീരത്തിലേക്കും വീര്യമേറിയ ആസിഡ് ഒഴിക്കുകയായിരുന്നു. സംഭവത്തിനുശേഷം ചുവന്ന നിറത്തിലുള്ള നിസാന്‍ കാറില്‍ കയറി പ്രതി രക്ഷപെട്ടു. തല മറച്ച് കറുത്ത നിറത്തിലുള്ള സ്വറ്റ് ഷര്‍ട്ട് ധരിച്ചിരുന്ന ഏകദേശം 6.2 ഇഞ്ച് ഉയരമുള്ള പുരുഷനെ ഇരുട്ടിന്റെ…
Read Moreവസ്ത്രങ്ങൾ അതുതന്നെ! ഡാളസ് സൗന്ദര്യ റാണി ലഷൻ മെസിയുടെ മൃതദേഹം തടാകത്തിൽ
ഡാളസ് : ഒരാഴ്ച മുന്‍പ് കാണാതായ ഡാളസ് സൗന്ദര്യ റാണി ലഷൻ മെസിയുടെ (38) മൃതദേഹം ലെഗൊ ഡി ക്ലെയ്ർ തടാകത്തിൽ നിന്നും കണ്ടെടുത്തു. ഇർവിംഗിലെ വീട്ടിൽ നിന്നും ഏപ്രിൽ 27ന് രാവിലെ നടക്കാൻ ഇറങ്ങിയതായിരുന്നു മേസി. തിരിച്ചു വീട്ടിൽ എത്താതിനെ തുടർന്ന് പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചത്. വ്യാഴാഴ്ചയോടെ ഇവരുടേതാണെന്ന് സംശയിക്കുന്ന മൃതദേഹം തടാകത്തിൽ നിന്നും കണ്ടെടുക്കുകയായിരുന്നു. വ്യാഴാഴ്ച കോർനിക്കാനയിൽ മിസ് ടെക്സസ് അമേരിക്കാ മത്സരത്തിൽ പങ്കെടുക്കേണ്ടതായിരുന്നു ലഷൻ മെസി. ഇവർ ധരിച്ചിരുന്നത് വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ ഉണ്ടായ വസ്ത്രങ്ങൾ തന്നെയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ടു ആണ്‍കുട്ടികളുടെ മാതാവാണ് മെസി. യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ഡാളസിലെ റിസർച്ച് പ്രോഗ്രാം മാനേജരായിരുന്നു മെസി. ശനിയാഴ്ച ഡാളസ് കൗണ്ടി മെഡിക്കൽ എക്സാമിനർ ഓഫീസ് തടാകത്തിൽ നിന്നും കണ്ടെടുത്തത് മെസിയുടെ മൃതദേഹമായിരുന്നുവെന്ന് സ്ഥരീകരിച്ചു. കഴിഞ്ഞ വർഷം മിസ് ടെക്സസ് അമേരിക്കാ…
Read Moreഇന്ത്യയിൽ നിന്നുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റുകൾക്കു യുകെയിൽ താത്കാലിക നിരോധനം
ലണ്ടൻ: കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റുകൾ ബ്രിട്ടൻ താത്കാലികമായി നിർത്തിവച്ചു. ഇന്ത്യയിലെ ആരോഗ്യമേഖല പ്രതിസന്ധി നേരിടുമ്പോൾ റിക്രൂട്ട്മെന്റുകൾ നടത്തുന്നത് ധാർമികമായി ശരിയല്ലെന്ന വിലയിരുത്തലിലാണ് ബ്രിട്ടീഷ് ആരോഗ്യവകുപ്പിന്റെ തീരുമാനം. ഇതുസംബന്ധിച്ച നിർദേശം എൻഎച്ച്എസ് ഇംഗ്ലണ്ട് വിവിധ ട്രസ്റ്റുകൾക്കും റിക്രൂട്ട്മെന്റ് സ്ഥാപനങ്ങൾക്കും നൽകി. കോവിഡിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയ്ക്ക് ബ്രിട്ടൻ യാത്രാവിലക്ക് ഏർപ്പെടുത്തിയതോടെ പല ഏജൻസികളും സ്വന്തം നിലയിൽ വിമാനം ചാർട്ടർ ചെയ്തു നഴ്സുമാരെ എത്തിക്കാനുള്ള ശ്രമം നടത്തിയിരുന്നു. എൻഎച്ച്എസ് ട്രസ്റ്റുകൾ ഹോട്ടൽ ക്വാറന്റൈനുള്ള പണം തുക നൽകാൻ തയാറായതോടെ ഇവരുടെ യാത്രകൾ സാധ്യമാകുമെന്ന് കരുതിയിരിക്കവേയാണ് താൽക്കാലിക റിക്രൂട്ട്മെന്റ് മരവിപ്പിക്കൽ കൂടി എത്തിയിരിക്കുന്നത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെയാണു നിരോധനം. റിക്രൂട്ട്മെന്റ് നടപടികൾ പൂർത്തിയാക്കി വരും ദിവസങ്ങളിൽ യുകെയിലേക്ക് പോകാനിരിക്കുന്ന നഴ്സുമാർക്ക് ഇന്ത്യയിൽ കോവിഡ് കേസുകൾ കുറയുന്നത് വരെ കാത്തിരിക്കേണ്ടി വരും. അതേസമയം,…
Read Moreകോവിഡ് രണ്ടാംതരംഗം! ഇന്ത്യൻ വകഭേദം 17 രാജ്യങ്ങളിൽ
ജനീവ: കൊറോണ വൈറസിന്റെ ബി. 1.617 എന്ന ഇന്ത്യൻ വകഭേദം 17 രാജ്യങ്ങളിൽ കണ്ടെത്തിയതായി ഡബ്ല്യുഎച്ച്ഒ. രണ്ടു തവണ ജനിതകമാറ്റം സംഭവിച്ച ഈ വകഭേദം ഇന്ത്യയിൽ രണ്ടാം കോവിഡ് തരംഗത്തിനുകാരണമായെന്നും ഡബ്ല്യുഎച്ച്ഒ പറഞ്ഞു. ജനിതക വിവരങ്ങൾ പങ്കുവയ്ക്കുന്ന ജീസെഡിൽ അപ്ലോഡ് ചെയ്ത വിവരം അനുസരിച്ചാണ് 17 രാജ്യങ്ങളിൽ കൊറോണ വൈറസിന്റെ ഇന്ത്യൻ വകഭേദം കണ്ടെത്തിയതായി സ്ഥിരീകരിച്ചത്. ഇന്ത്യ, യുകെ, യുഎസ്എ, സിംഗപ്പൂർ രാജ്യങ്ങളിൽ ഇന്ത്യൻ വകഭേദം കണ്ടെത്തിയിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.
Read Moreകോവിഡ് സുഖപ്പെട്ട യുവാക്കൾക്കു വീണ്ടും കോവിഡ് വരാം! പോംവഴി ഒന്നു മാത്രമേയുള്ളൂ…
ന്യൂയോർക്ക്: കോവിഡ് സുഖപ്പെട്ട യുവാക്കൾക്കു വീണ്ടും രോഗം പിടിപെടാനുള്ള സാധ്യതയുണ്ടെന്ന് ഗവേഷണത്തിൽ വ്യക്തമായി. പ്രതിരോധശേഷി കൂട്ടാനും രോഗം വീണ്ടും പിടിപെടാതിരിക്കാനും മറ്റുള്ളവർക്കു രോഗം പകരാതിരിക്കാനും വാക്സിൻ എടുക്കുകയെന്ന പോംവഴി മാത്രമേയുള്ളൂവെന്നു ലാൻസെറ്റ് റെസ്പിറേറ്ററി മെഡിസിൻ ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കുന്നു. ന്യൂയോർക്കിലെ ഐകാൻ സ്കൂൾ ഓഫ് മെഡിസിനിലെ ഗവേഷകരാണ് പഠനം നടത്തിയത്. അമേരിക്കൻ സേനയിലെ 18-20 പ്രായമുള്ള മൂവായിരത്തിനു മുകളിൽ മറീൻ കോർ പട്ടാളക്കാരെയാണു പഠനത്തിനു വിധേയമാക്കിയത്.
Read Moreബ്രസീലിയൻ വകഭേദത്തിനു വ്യാപനശേഷി കൂടുതൽ! ഗവേഷകർ പറയുന്നത് ഇങ്ങനെ…
ന്യൂഡൽഹി: കൊറോണ വൈറസിന്റെ പി 1 എന്ന ബ്രസീലിയൻ വകഭേദത്തിനു രോഗവ്യാപന ശേഷി വളരെക്കൂടുതലാണെന്നു പഠനം. നേരത്തേ കോവിഡ് രോഗം വന്നവർക്കു രോഗപ്രതിരോധശേഷിയുണ്ടെങ്കിലും പുതിയ വകഭേദം മൂലം വീണ്ടും രോഗം വരാം. ഡെൻമാർക്കിലെ കോപ്പൻഹേഗൻ യൂണിവേഴ്സിറ്റിയിൽനിന്നുള്ള ഗവേഷകർ ബ്രസീലിലെ മനാസ് നഗരത്തിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മനാസ് നഗരത്തിൽ കോവിഡ് രണ്ടാം തരംഗം രൂക്ഷമായി ബാധിച്ചു. ആദ്യം കണ്ടെത്തിയ സാർസ് കോവ്-2 വൈറസിൽനിന്നു വ്യത്യസ്തമാണ് പി 1 എന്നും 17 ജനിതകവ്യതിയാനങ്ങൾ വൈറസിനു സംഭവിച്ചിട്ടുണ്ടെന്നും ഗവേഷകർ പറയുന്നു.
Read Moreസ്വിറ്റ്സർലൻഡിലും വകഭേദം സംഭവിച്ച ഇന്ത്യൻ കോവിഡ് ബി.1.617
ജനീവ: ഇന്ത്യൻ കോവിഡ് വകഭേദം ബി.1.617ൽ ആദ്യമായി സ്വിറ്റ്സർലൻഡിൽ ആദ്യമായി കണ്ടെത്തി. എയർപോർട്ട്വഴി സ്വിറ്റ്സർലൻഡിൽ പ്രവേശിച്ച ഒരു ഒരു ട്രാൻസിറ്റ് യാത്രക്കാരനാണ് ബന്ധപ്പെട്ട വ്യക്തി. സ്വിസ് ഫെഡറൽ ഓഫീസ് ഓഫ് പബ്ലിക് ഹെൽത്ത് ഓണ്‍ലൈൻ സർവീസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അതേസമയം, ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളുടെ ഇന്ത്യയെ ചുവന്ന പട്ടികയിൽ ഉൾപ്പെടുത്തി എന്ന് ഫെഡറൽ ഓഫീസ് ഓഫ് പബ്ലിക് ഹെൽത്ത് അറിയിച്ചു. ഇന്ത്യ പോലുള്ള ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്നുമുള്ള യാത്രക്കാർ സ്വിറ്റ്സർലൻഡിൽ എത്തിയതിനുശേഷം പത്തുദിവസം ക്വാറന്ൈറനിൽ കഴിയേണ്ടിവരും. രാജ്യവും സ്വിറ്റ്സർലൻഡും തമ്മിൽ നേരിട്ട് വിമാന സർവീസുകൾ നടക്കാത്തതിനാൽ ഇന്ത്യയെ ചുവന്ന പട്ടികയിൽ ഉൾപ്പെടുത്തേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചതായി സ്വിസ് ആഭ്യന്തര, ആരോഗ്യമന്ത്രി അലൻ ബെർസെറ്റ് നേരത്തെ അറിയിച്ചിരുന്നു. സ്റ്റേറ്റ് സെക്രട്ടേറിയറ്റ് ഫോർ മൈഗ്രേഷന്റെ പ്രത്യേക പട്ടികയിൽ ഇന്ത്യ ഇതിനകം തന്നെ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഡാനിയേൽ വാൽഡർ ചൂണ്ടിക്കാട്ടി, ഇതിനർത്ഥം,…
Read More