ഫ്ലോറിഡ: ഇരട്ടതലയുള്ള അപൂർവ ഇനത്തിൽപെട്ട പാന്പിനെ പാം ഹാർബറിൽനിന്നും ഫ്ലോറിഡ വൈൽഡ് ലൈഫ് അധികൃതർ പിടികൂടി. ബ്ലാക്ക് റേബേഴ്സ് എന്നറിയപ്പെടുന്ന വിഷമില്ലാത്ത ഇനത്തിൽപെടുന്ന ഇവ സംസ്ഥാനത്ത് സർവസാധാരണമാണ്. ശരീരത്തിൽ കറുത്ത നിറവും വെള്ള പാടുകളും ഇരട്ട തലയുമുള്ള ഈ പാന്പന്പിനെ ആദ്യമായാണ് ഇവിടെനിന്നും പിടികൂടുന്നതെന്ന് വൈൽഡ് ലൈഫ് അധികൃതർ പറഞ്ഞു. ഇരു തലകളും യഥേഷ്ടം ചലിപ്പിക്കുവാൻ കഴിയുന്ന ഈ പാന്പിന് രണ്ടു തലച്ചോറുകൾ ഉള്ളതിനാൽ അധികം നാൾ ജീവിച്ചിരിക്കാൻ കഴിയില്ലെന്നാണ് വൈൽഡ് ലൈഫ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ പറയുന്നത്. മാത്രവുമല്ല വ്യത്യസ്ത രീതിയിൽ ചിന്തിക്കുന്നതിനാൽ ശരിയാംവണ്ണം ഇര തേടുന്നതിനോ, ശത്രുക്കളുടെ ആക്രമണത്തിൽനിന്ന് ഒഴിഞ്ഞു മാറുന്നതിനോ ഇവയ്ക്ക് ആവില്ല. റിപ്പോർട്ട്: പി.പി. ചെറിയാൻ
Read MoreCategory: NRI
കള്ളുകുടിച്ചാൽ വയറ്റിൽകിടക്കണം, അല്ലെങ്കിൽ ദേ, ഇങ്ങനെ കിടക്കും…
വാശിപ്പുറത്ത് പല കാര്യങ്ങളും ചെയ്യുക എന്നത് കുട്ടികളുടെ മാത്രമല്ല ചില മുതിർന്നവരുടെയും സ്വഭവമാണ്. അൽപം ലഹരികൂടി അകത്തുണ്ടെങ്കിൽ പറയേണ്ട, ആകാശത്തിനു കീഴിലുള്ളത് മാത്രമല്ല മുകളിലുള്ള എന്തും ചെയ്യുമെന്ന ഭാവമാണ് ചിലർക്ക്. സമാനമായ സംഭവമാണ് ബ്രിട്ടനിൽ നടന്നത്. ബ്രിട്ടീഷ് സ്വദേശിയായ റോസിയും സുഹൃത്തുക്കളും അൽപം മദ്യപിച്ചിരുന്നു. തുടർന്നു നടന്ന സംസാരത്തിനിടെയാണ് സംഭവം. വർത്തമാനത്തിനിടയിൽ വാഷിംഗ് മെഷീനുള്ളിൽ കയറിയിറങ്ങുക. എന്നൊരു വെല്ലുവിളി ഉയർന്നു. സംഗതി എളുപ്പമല്ലേയെന്നു കരുതിയ റോസി വെല്ലുവിളി ഏറ്റെടുത്തു. അകത്തുണ്ടായിരുന്ന ലഹരിയുടെ ധൈര്യം കൂടെയായപ്പോൾ പിന്നെ വൈകിയില്ല. വാഷിംഗ് മെഷീനിലേക്ക് റോസി കയറി. കയറിയാൽ മാത്രം പോരല്ലോ, പുറത്തിറങ്ങണമല്ലോ. പക്ഷെ പണിപാളി, ആൾ ഡ്രൈയറിൽ കുടുങ്ങി. സുഹൃത്തുക്കളും റോസിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പിന്നെ വൈകാതെ ഫയർഫോഴ്സിനെ വിളിക്കുകയായിരുന്നു. താൻ ഇറങ്ങാൻ ശ്രമിച്ചപ്പോൾ കഴിയാതിരുന്നതിനെ സുഹൃത്തുക്കൾ ആദ്യം കളിയായാണ് എടുത്തതെന്ന് റോസി പറയുന്നു. എന്നാൽ തന്റെ…
Read Moreഇന്ത്യൻ കുടുംബം ലണ്ടനിൽ മരിച്ചനിലയിൽ; കൊലയ്ക്കുശേഷം ജീവനൊടുക്കൽ?
ലണ്ടൻ: ലണ്ടനിൽ ഇന്ത്യൻ വംശജരായ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. വെസ്റ്റ് ലണ്ടനിലെ ബ്രെന്റ്ഫോർഡിൽ താമസിക്കുന്ന കുഹാരാജ് സീതാംപരനാഥൻ(42) ഭാര്യ പൂർണാ കാമേശ്വരി ശിവരാജ്(36) മകൻ കൈലാശ് കുഹാരാജ് എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം കുഹാരാജ് ജീവനൊടുക്കിയെന്നാണ് സംശയം. മൂന്നംഗ കുടുംബത്തെക്കുറിച്ച് വിവരമൊന്നും ഇല്ലാത്തതിനാൽ ബന്ധുക്കളിൽ ഒരാൾ പോലീസിനെ അറിയിച്ചിരുന്നു. തുടർന്ന് പോലീസും ഇവരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതേതുടർന്നു നടത്തിയ പരിശോധനയിലാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. ആദ്യം കാമേശ്വരിയുടെയും മകന്റെയും മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ നിലയിൽ കുഹാരാജും സമീപത്തുണ്ടായിരുന്നു. അൽപസമയത്തിനകം ഇയാളും മരിച്ചു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച നടക്കുന്ന പോസ്റ്റ്മോർട്ടത്തിനും വിശദമായ അന്വേഷണങ്ങൾക്കും ശേഷം മാത്രമേ മരണം സംബന്ധിച്ചു വ്യക്തത കൈവരികയുള്ളുവെന്നു പോലീസ് അറിയിച്ചു.
Read Moreഓറഞ്ച് നിറമായി കലിഫോർണിയ; കാട്ടുതീ രൂക്ഷമാകുന്നു; ഞെട്ടിക്കുന്ന ചിത്രങ്ങള്‍…
സാൻ ഫ്രാൻസിസ്കോ: കലിഫോര്‍ണിയയിൽ പടരുന്ന കാട്ടുതീയില്‍ മൂന്നു പേര് മരിച്ചു. വീടുകള്‍ ഉള്‍പ്പടെ ആയിരത്തോളം കെട്ടിടങ്ങള്‍ തീയില്‍ കത്തിച്ചാമ്പലായി. മരിച്ച മൂന്നു പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതോടെ ഈ വര്‍ഷം കലിഫോര്‍ണിയയില്‍ തീപിടുത്തതില്‍ മരിച്ചവരുടെ എണ്ണം 11 ആയി. വടക്കന്‍ കലിഫോര്‍ണിയയില്‍ കാട്ടുതീ മൂന്ന് ആഴ്ചയായി പടരുകയാണ്. കനത്ത കാറ്റാണ് തീപടരാന് കാരണമാകുന്നത്. കാട്ടുതീയെ തുടര്‍ന്നുള്ള കനത്ത പുകയില്‍ അന്തരീക്ഷം ഓറഞ്ച് നിറമായി മാറി. ഒറോവില്ലിനടുത്തുള്ള മേഖലകളിലെ ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിക്കാന്‍ അധികൃതര്‍ ഉത്തരവിട്ടു. 24 മണിക്കൂറിനുള്ളില്‍ 400 ചതുരശ്ര മൈല്‍ മേഖല തീപിടുത്തത്തില്‍ കത്തി നശിച്ചുവെന്ന് കലിഫോര്‍ണിയ സര്‍വകലാശാലയിലെ കാലാവസ്ഥാ ശാസ്ത്രഞ്ജന്‍ ഡാനിയല്‍ സ്വെയ്ന് പറഞ്ഞു. ഈ വര്‍ഷം മാത്രം 25 ദശലക്ഷം ഏക്കര്‍ പ്രദേശമാണ് കാലിഫോര്‍ണിയയില്‍ കാട്ടു തീയില്‍ കത്തി നശിച്ചത്.
Read Moreപണി പോകുന്നത് മൂന്ന് ലക്ഷത്തിലേറെ പേർക്ക്; കുവൈത്തില്‍ പ്രവാസികളുടെ എണ്ണം കുറയ്ക്കാനുള്ള പദ്ധതികള്‍ക്ക് അന്തിമ രൂപമാകുന്നു
കുവൈത്ത് സിറ്റി: പ്രവാസികളുടെ എണ്ണം വന്‍തോതില്‍ വെട്ടിക്കുറയ്ക്കാനുള്ള നീക്കങ്ങള്‍ക്ക് അംഗീകാരം നല്‍കാനൊരുങ്ങി കുവൈത്ത് സര്‍ക്കാറും നാഷണല്‍ അസംബ്ലിയും. ഹ്രസ്വ കാലത്തേക്കും ദീര്‍ഘകാലത്തേക്കുമുള്ള വിവിധ പദ്ധതികളിലായി 3,60,000ല്‍ അധികം പ്രവാസികളെ ഒഴിവാക്കാനാണ് പദ്ധതിയിടുന്നത്. നിലവില്‍ നിയമവിരുദ്ധമായി രാജ്യത്ത് കഴിയുന്ന 1,20,000 അനധികൃത താമസക്കാരെ പുറത്താക്കാനാണ് ഒരു പദ്ധതി. വിസാ കച്ചവടത്തിനായി മാത്രം സ്ഥാപിക്കപ്പെട്ടിട്ടുള്ള വ്യാജ കമ്പനികളെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പ്രത്യേകിച്ച് പ്രവര്ത്തനമൊന്നുമില്ലത്ത നിരവധി സ്ഥാപനങ്ങള്‍ പ്രവാസികളെ രാജ്യത്ത് എത്തിച്ചിട്ടുണ്ടെങ്കിലും അവര്‍ ജോലി ചെയ്യുന്നത് മറ്റ് സ്ഥാപനങ്ങളിലാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
Read Moreലക്ഷ്യം ജലസുരക്ഷിതത്വം! ലോകത്തിലെ ഏറ്റവും വലിയ ജലശുദ്ധീകരണശാല അബുദാബിയിൽ
അബുദാബി : ജലസുരക്ഷിതത്വം എന്ന ലക്ഷ്യം മുൻനിർത്തി അബുദാബിയിലെ അൽ തവീല പവർ ആൻഡ് വാട്ടർ കോംപ്ലക്സിലാണ് ലോകത്തിലെ ഏറ്റവും വലിയ ജലശുദ്ധീകരണശാല നിർമാണം പൂർത്തിയായിവരുന്നു. 2022 ൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന ഈ ശുദ്ധീകരണശാലയിൽ നിന്നും ദിനംപ്രതി 909200 ക്യൂബിക് മീറ്റർ ശുദ്ധജലമാണ് ലഭ്യമാകുക . നിലവിലുള്ള 9 ശുദ്ധീകരണശാലകളുടെ ശേഷി വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങളും നടക്കുന്നതായി ഊർജ്ജ വകുപ്പ് അധികൃതർ അറിയിച്ചു . അബുദാബിക്കു പുറമെ ഷാർജ, ഉം അൽ ക്വയിൻ ,ഫുജൈറ എന്നീ എമിറേറ്റുകളിൽ ശുദ്ധ ജലമെത്തിക്കുന്നതു നിലവിലുള്ള ഈ 9 ശാലകളിൽ നിന്നാണ് . മൾട്ടി സ്റ്റേജ് ഫ്ലാഷ് ഡിസ്റ്റിലേഷൻ , മുൾട്ടിപ്പിൾ എഫ്ഫക്റ്റ് ടെക്നോളജി, സീ വാട്ടർ റിവേഴ്സ് ഓസ്മോസിസ് എന്നീ ആധുനിക സങ്കേതങ്ങൾ ഉപയോഗിച്ചാണ് കടൽ വെള്ളത്തെ ശുദ്ധജലമാക്കി മാറ്റുന്നത്. റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
Read Moreകാണാതായ അമ്മയും രണ്ടു കുട്ടികളും കാറിനുള്ളിൽ മരിച്ച നിലയിൽ
ഡാളസ്: ഫോർണിയിൽ നിന്നു ജൂലൈ 22 നു കാണാതായ അമ്മയേയും രണ്ടു കുട്ടികളേയും കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഫാർമേഴ്സ് ബ്രാഞ്ച് ഫർണിച്ചർ കടയുടെ പാർക്കിംഗ് ലോട്ടിൽ നിന്നും 23 നു (വ്യാഴം) രാവിലെയാണ് മാതാവ് നാറ്റ്ലി ചേംബേഴ്സ് (31) മക്കളായ ഇസബെൽ (4), എൽസി (2) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫോർണിയയിലെ വീട്ടിൽ നിന്നും ഗ്രേപ്വൈനിലേക്ക് ബുധനാഴ്ച രാവിലെ എട്ടോടെയാണ് മാതാവ് നാറ്റ്ലി ചേംബേഴ്സ് മക്കളെയു കൂട്ടി 2008 ഫോർഡ് എസ്കേപ്പിൽ പുറപ്പെട്ടത്. പിന്നീട് ഇവരെ കുറിച്ചു യാതൊരു വിവരവും ഇല്ലായിരുന്നു. 24 മണിക്കൂറിനുശേഷമാണ് മൂവരുടേയും മൃതദേഹം എസ്യുവിൽ നിന്നും കണ്ടെത്തിയത്. അമ്മയും മക്കളും എങ്ങനെയാണ് മരിച്ചതെന്ന് വിശദീകരിക്കാൻ കോഫ്മാൻ കൗണ്ടി ഷെറിഫ് ഓഫീസ് വിസമ്മതിച്ചു. ഓട്ടോപ്സിക്കു ശേഷമേ മരണകാരണം വ്യക്തമാകൂവെന്നും സംഭവത്തിൽ ഇതുവരെ ആരേയും സംശയിക്കുന്നില്ലെന്നും അറസ്റ്റ് നടന്നിട്ടില്ലെന്നും ഷെറിഫ് ഓഫീസ് അറിയിച്ചു.…
Read Moreആറു ദിവസം മുമ്പ് കാണാതായ നയ റിവേരയുടെ മൃതദേഹം കാലിഫോർണിയ തടാകത്തിൽ
കാലിഫോർണിയ: ആറു ദിവസം മുന്‍പു കാണാതായ നടിയും ഗായികയുമായ നയ റിവേരയുടെ മൃതദേഹം കാലിഫോർണിയയിലെ തടാകത്തിൽ കണ്ടെത്തി. പിരു തടാകത്തിൽനിന്നാണു റിവേരയുടെ മൃതദേഹം കണ്ടെത്തിയത്. ലോസ് ആഞ്ചൽസ് ഡൗണ്ടൗണിനു 90 കിലോമീറ്റർ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന തടാകത്തിൽ 33-കാരിയായ റിവേരയെ ബുധനാഴ്ചയാണ് കാണാതായത്. നാലു വയസുകാരനായ മകൻ ജോസിയോടൊപ്പം ബോട്ടിൽ യാത്ര ചെയ്യവേയാണു നയ റിവേരയെ കാണാതായത്. ഈ മാസം എട്ടിനു ജോസിയെ മാത്രം ബോട്ടിൽ കണ്ടെത്തുകയായിരുന്നു. അമ്മയെ വെള്ളത്തിൽ കാണാതായെന്നാണു മകൻ പറഞ്ഞത്. ഉടൻതന്നെ മുങ്ങൽ വിദഗ്ധരെ തെരഞ്ഞെങ്കിലും ഫലമുണ്ടായില്ല. കാണാതായ സ്ഥലത്തുനിന്ന് 64 കിലോമീറ്റർ ദൂരെയാണു മൃതദേഹം കണ്ടെത്തിയത്. ബോട്ടിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു വെള്ളത്തിൽ വീണതാകാനാണു സാധ്യതയെന്നും തടാകത്തിൽ ശക്തമായ അടിയൊഴുക്ക് ഉണ്ടായിരുന്നുവെന്നും അധികൃതർ പറഞ്ഞു. കാലിഫോർണിയയിലെ സാന്റ ക്ലാരിറ്റ സ്വദേശിയായ നയ റിവേര, ചെറിയ പ്രായത്തിൽ തന്നെ അഭിനയരംഗത്തെത്തി. ജനപ്രിയ മ്യൂസിക്കൽ കോമഡി ടിവി…
Read Moreപ്രവാസികൾക്ക് ആശ്വാസം! പിപിഇ കിറ്റ് മതി; പ്രവാസികളുടെ മടക്കത്തിന് ഇളവ്
തിരുവനന്തപുരം: പ്രവാസികളുടെ മടക്കത്തിന് കോവിഡ് ടെസ്റ്റ് നിർബന്ധമാക്കിയ തീരുമാനത്തിന് ഇളവ് നൽകി സർക്കാർ. പരിശോധന സംവിധാനമില്ലാത്ത രാജ്യങ്ങളിൽ നിന്നും മടങ്ങുന്നവർക്ക് പിപിഇ കിറ്റ് മതിയെന്നാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. സൗദി, ഒമാൻ, ബഹ്റിൻ എന്നീ രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് പിപിഇ കിറ്റ് മതിയെന്നാണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷം പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുകയായിരുന്നു. വിദേശത്ത് നിന്നും മടങ്ങുന്ന പ്രവാസികൾക്ക് ട്രൂനാറ്റ് പരിശോധന നടത്തണമെന്ന സർക്കാർ നിർദേശം കേന്ദ്രസർക്കാർ തള്ളിയിരുന്നു.
Read Moreകോവിഡ് രോഗിയിൽ ഇരട്ട ശ്വാസകോശം ഘടിപ്പിച്ച് ഇന്ത്യൻ അമേരിക്കൻ ഡോക്ടർ; ഡോക്ടർമാരുടെ വിശ്വാസം ഇങ്ങനെ…
ഷിക്കാഗോ: കൊറോണ വൈറസിന്റെ പിടിയിലമർന്ന് രണ്ടു മാസത്തോളം വെന്റിലേറ്ററിൽ കഴിഞ്ഞ 20 വയസിന് താഴെയുള്ള യുവതിയുടെ തകരാറിലായ ഇരട്ട ശ്വാസകോശം മാറ്റി പുതിയത് ഘടിപ്പിച്ചു രോഗിയെ തിരികെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയതിന്റെ സംതൃപ്തിയിലാണ് ഇന്ത്യൻ അമേരിക്കൻ ഡോക്ടർ അൻകിത് ഭരത്. ഷിക്കാഗോ നോർത്ത് വെസ്റ്റേണ്‍ മെഡിസിൻ ജൂണ്‍ 11ന് ആണ് വിജയകരമായ ശസ്ത്രക്രിയയെ കുറിച്ചുള്ള വാർത്ത പുറത്തുവിട്ടത്. നോർത്ത് വെസ്റ്റേണ്‍ മെമ്മോറിയൽ ഹോസ്പിറ്റലിൽ പത്തു മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയ ഡോ. ഭരതിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീം വിജയകരമായി പൂർത്തീകരിച്ചത്. ഇവരുടെ കിഡ്നി, ലിവർ തുടങ്ങിയ അവയവങ്ങൾ തകരാറായതിനെ തുടർന്നാണ് അടിയന്തര ശസ്ത്രക്രിയക്ക് ഡോക്ടർമാർ തയാറായത്. ശ്വാസകോശം മാറ്റിവയ്ക്കുക എന്നത് സാധാരണ ശസ്ത്ര ക്രിയയാണെങ്കിലും കോവിഡ് രോഗിയിൽ ഇത്തരത്തിലുള്ള വിജയകരമായ ശസ്ത്രക്രിയ അപൂർവമാണ്. കുറച്ചു ദിവസം കൂടെ വെന്റിലേറ്ററിൽ കിടക്കേണ്ടി വരുമെങ്കിലും പൂർണ ആരോഗ്യത്തോടെ വീട്ടിലേക്കു പോകാൻ കഴിയുമെന്നാണ്…
Read More