മയാമി, ഫ്ലോറിഡ: ട്രാൻസ്ജൻഡർ വിഭാഗത്തിൽപ്പെട്ട ഭാര്യ കേരിയെ (39) കുത്തി കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറൂഡാസൂസയെ (27) പോലീസ് അറസ്റ്റ് ചെയ്തു. നവംബർ 18 നു കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജയിലിലടക്കാൻ മയാമി ഡേഡ് കൗണ്ടി ജഡ്ജി ഉത്തരവിട്ടു. കോടതിയിൽ എത്തിയ പ്രതി കരഞ്ഞുകൊണ്ടാണ് ജഡ്ജിയുടെ വിധി കേട്ടത്. ദമ്പതികൾ താമസിച്ചിരുന്ന ഡൗൺടൗണിലെ (മയാമി) ഹൈ- റൈസ് അപ്പാർട്ട്മെന്‍റിൽ നവംബർ 17 നു രാവിലെയാണു കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യയും ഭർത്താവും തമ്മിൽ തുടങ്ങിയ വാക്കേറ്റം കയ്യാങ്കളിയിലും തുടർന്ന് കൊലപാതകത്തിലേക്കും കലാശിക്കുകയായിരുന്നു. തർക്കം തുടങ്ങിയപ്പോൾ, നിങ്ങളെക്കാൾ നല്ലൊരാളെ എനിക്ക് കിട്ടും എന്നു ഭാര്യ പറഞ്ഞതാണ് ഭർത്താവിനെ പ്രകോപിച്ചത്. നിരവധി തവണ കുത്തി പരുക്കേൽപ്പിച്ച ശേഷം പ്രതി തന്നെ പോലീസിൽ വിളിച്ചു വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് രക്തത്തിൽ കുളിച്ചു കിടന്നിരുന്ന കേരിയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.…
Read MoreCategory: NRI
ജയിലഴിക്കുള്ളില്‍ 25 വര്‍ഷം, ഒടുവില്‍ നിരപരാധിയെന്ന് കണ്ടെത്തി വിട്ടയച്ചു
ക്യൂന്‍സ് (ന്യൂയോര്‍ക്ക്): കൊലപാതക കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് 25 വര്‍ഷം ജയിലഴികള്‍ക്കുള്ളില്‍ കഴിയേണ്ടിവന്ന വിമുക്തഭടനും, യുഎസ്പിഎസ് മെയില്‍മാനുമായ ഏണസ്റ്റ് കെന്‍ഡ്രിക്കിനെ (62) നിരപരാധിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിട്ടയച്ചു. വര്‍ഷങ്ങളായി ഇയാളുടെ കുടുംബാംഗങ്ങള്‍ ഏണസ്റ്റ് കുറ്റക്കാരനല്ലെന്ന് തെളിയിക്കുന്നതിനുള്ള നിരന്തര ശ്രമത്തിലായിരുന്നു. നവംബര്‍ 19 വ്യാഴാഴ്ച ക്യൂന്‍സ് സുപ്രീംകോടതി ജഡ്ജിയാണ് ഏണസ്റ്റിനെ വിട്ടയ്ക്കാന്‍ ഉത്തരവിട്ടത്. 1994-ല്‍ 70 വയസുള്ള വൃദ്ധയെ പിന്നില്‍ നിന്നും കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയശേഷം കയ്യിലുണ്ടായിരുന്ന പേഴ്‌സ് കവര്‍ന്ന് രക്ഷപെട്ടുവെന്നതാണ് ഏണസ്റ്റിനെതിരേ ചാര്‍ജ് ചെയ്തിരുന്ന കേസ്. കൃത്യം നടന്ന അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും നൂറ് മീറ്റര്‍ അകലെയുള്ള ഒരു അപ്പാര്‍ട്ട്‌മെന്റിന്റെ മൂന്നാം നിലയില്‍ താമസിക്കുന്ന പത്തു വയസുകാരന്റെ മൊഴിയെ അടിസ്ഥാനപ്പെടുത്തിയാണ് ഏണസ്റ്റിനെ കേസില്‍ പ്രതിചേര്‍ത്തത്. തിരിച്ചറിയല്‍ പരേഡില്‍ ആദ്യം മറ്റൊരാളെയാണ് ചൂണ്ടിക്കാട്ടിയതെങ്കിലും പിന്നീട് ഏണസ്റ്റിനെ ചൂണ്ടിക്കാണിക്കുകയായിരുന്നു. ഇയാളാണ് കൃത്യം നിര്‍വഹിച്ചതെന്ന് പറഞ്ഞതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത് കേസെടുക്കുകയായിരുന്നു. രണ്ടാമത്തെ സാക്ഷി…
Read Moreവേതനം നല്‍കാതെ ജോലിക്ക് നിര്‍ബന്ധിച്ചു; ഇന്ത്യന്‍ ദമ്പതികള്‍ അറസ്റ്റില്‍
കലിഫോര്‍ണിയ: ഇന്ത്യയില്‍ നിന്നും കൊണ്ടുവന്ന യുവാവിനെ മദ്യക്കടയില്‍ വേതനം നല്‍കാതെ ദിവസം 15 മണിക്കൂര്‍ വീതം ഏഴു ദിവസവും പണിയെടുപ്പിച്ച കുറ്റത്തിന് ഇന്ത്യന്‍ ദമ്പതികളായ ബെല്‍വീന്ദര്‍ മാന്‍, അമര്‍ജിത്ത് എന്നിവരെ ഗില്‍റോയ് പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. നവംബര്‍ പത്തിന് ജയിലില്‍ അടച്ച ഇവര്‍ക്കെതിരേ ലേബര്‍ ഹ്യൂമന്‍ ട്രാഫിക്കിംഗ്, തടങ്കലില്‍ പാര്‍പ്പിക്കല്‍, വേതനം നല്കാതിരിക്കുക, ഗൂഢാലോചന തുടങ്ങിയ ഒമ്പത് കുറ്റങ്ങളാണ് ചാര്‍ജ് ചെയ്തിരിക്കുന്നത്. ഇവരെ പിന്നീട് മകന്‍ ഒരു മില്യന്‍ ഡോളറിന്റെ ജാമ്യത്തില്‍ പുറത്തിറക്കി. വീട്ട് തടങ്കലില്‍ കഴിയുന്ന ഇവരുടെ പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്തിട്ടുണ്ട്. 2019-ലാണ് ദമ്പതികള്‍ക്കൊപ്പം തൊഴില്‍ വാഗ്ദാനം നല്‍കി പേര് വെളിപ്പെടുത്താത്ത യുവാവിനെ അമേരിക്കയിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. അമേരിക്കയില്‍ എത്തിയതോടെ യുവാവിന്റെ പാസ്‌പോര്‍ട്ട് വാങ്ങിവച്ചതിനുശേഷം ഇവരുടെ ഉടമസ്ഥതയിലുള്ള മദ്യക്കടയില്‍ ജോലി നല്‍കി. 15 മണിക്കൂര്‍ വിശ്രമമില്ലാതെ ജോലിയെടുത്ത് ക്ഷീണിച്ച യുവാവിനെ കടയോടുചേര്‍ന്നുള്ള ഒരു മുറിയാണ് താമസത്തിനു…
Read Moreമധുവിധു ആഘോഷത്തിനിടെ യുവദമ്പതികൾക്ക് ദാരുണാന്ത്യം
ന്യുയോർക്ക്: മധുവിധു ആഘോഷത്തിനിടെ യുവദമ്പതികൾക്കു ദാരുണാന്ത്യം. പാക്കിസ്ഥാൻ അമേരിക്കൻ വംശജനായ കോർപറേറ്റ് അറ്റോർണി മുഹമ്മദ് മാലിക്ക് (35) ഭാര്യ നൂർഷ (29) യുമാണ് കരീബിയൻ റിസോർട്ടിൽ അപകടത്തിൽപ്പെട്ടത്. റിസോർട്ടിനു സമീപം ഇരുവരും നീന്തികൊണ്ടിരിക്കെ ശക്തമായ അടിയൊഴുക്കിൽപെടുകയായിരുന്നു. സഹായത്തിനായി എത്തിച്ചേർന്നവർ ഇവരെ കരയ്ക്കെത്തിച്ചു പ്രാഥമിക ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരും സംഭവ സ്ഥലത്തുതന്നെ മരിച്ചു. ന്യുയോർക്ക് ഈസ്റ്റ് മെഡോയിൽ നാലു ദിവസം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഓൽഷൻ ഫ്രോം വൊളോസ്ക്കിയിലെ അറ്റോർണിയായിരുന്നു മുഹമ്മദ് മാലിക്ക്. പ്രഗൽഭനായ അറ്റോർണിയായിരുന്നു മുഹമ്മദ് മാലിക്കെന്ന് ഓൽഷൻ ഫ്രോം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ന്യുയോർക്ക് യൂണിവേഴ്സിറ്റി ലെങ്കോൺ ഹെൽത്ത് ഡിപ്പാർട്ട്മെന്‍റ് നാലാം വർഷ വിദ്യാർഥിനിയായിരുന്നു നൂർഷാ.
Read Moreന്യൂസിലൻഡ് പോലീസിലെ ആദ്യ ഹിജാബ്ധാരിയായി കോണ്‍സ്റ്റബിൾ സീന അലി
വെല്ലിംഗ്ടണ്‍: കോണ്‍സ്റ്റബിൾ സീന അലി ന്യൂസിലൻഡ് പോലീസിലെ ആദ്യ ഹിജാബ് ധരിക്കുന്ന ഉദ്യോഗസ്ഥയാകും. രാജ്യത്തെ പോലീസ് യൂണിഫോമിൽ വരുത്തിയ മാറ്റത്തിന്റെ ഭാഗമായാണു ഹിജാബും ഉൾപ്പെടുത്തിയത്. മുസ്ലിം വിഭാഗത്തെ പോലീസിലേക്കു ചേർക്കുന്നതിനിന്റെ ഭാഗമായാണു സർക്കാർ നടപടി. 51 പേർ കൊല്ലപ്പെട്ട ക്രൈസ്റ്റ്ചർച്ച് ഭീകരാക്രമണത്തിനു പിന്നാലെയാണ് മുപ്പതുകാരിയായ സീന ന്യൂസിലൻഡ് പോലീസിൽ ചേർന്നത്. ഈ ആഴ്ച അവർ പോലീസ് പരിശീലനം പൂർത്തിയാക്കുക മാത്രമല്ല, ഹിജാബ് ധരിക്കുന്ന ആദ്യ ഉദ്യോഗസ്ഥ എന്ന ബഹുമതി സ്വന്തമാക്കുകയും ചെയ്തു. സീന കൂടി ചേർന്നാണ് ഹിജാബ് ഉൾപ്പെടുത്തിയുള്ള യൂണിഫോം ഡിസൈൻ ചെയ്തത്. ജോലിക്കു ബുദ്ധിമുട്ട് സൃഷ്ടിക്കാതെയും മതവികാരം വ്രണപ്പെടുത്താത്ത രീതിയിലുമാണ് യൂണിഫോം നിർമാണം. ന്യൂസിലൻഡ് സർക്കാരിന്റെ പുതിയ നീക്കം മറ്റു സ്ത്രീകളെയും സേനയിൽ ചേരാൻ പ്രേരിപ്പിക്കുമെന്നു സീന പറഞ്ഞു. ഫിജിയിൽ ജനിച്ച സീന ചെറുപ്പത്തിൽതന്നെ കുടുംബത്തോടൊപ്പം ന്യൂസിലൻഡിലേക്കു കുടിയേറിയതാണ്.
Read Moreബൈഡനോട് ട്രംപ് “ജയിച്ചെന്നു കരുതേണ്ട’; നിയമയുദ്ധം തുടങ്ങുന്നതേയുള്ളൂ; ബൈഡന്റെ സുരക്ഷാ ശക്തമാക്കി
വാഷിംഗ്ടണ്‍: ജോ ബൈഡനോട് ജയിച്ചെന്നു കരുതേണ്ടതില്ലെന്ന് പ്രസിഡന്‍റ് ട്രംപ്. നിയമയുദ്ധം തുടങ്ങുന്നതേയുള്ളൂവെന്നും നിയമവിരുദ്ധ വോട്ടുകള്‍ കണക്കിലെടുക്കാന്‍ അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു. അതേസമയം ജോ ബൈഡന്റ്െ സുരക്ഷാ യുഎസ് ഏജന്‍സികള്‍ ശക്തമാക്കി. കഴിഞ്ഞ ദിവസം ബൈഡന്റെ വീടിന് മുകളില്‍ വിമാനം പറക്കുന്നത് വിലക്കിയിരുന്നു. അലാസ്കയും നോര്‍ത്ത് കാരലിനയും ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും ബൈഡന് ലീഡ് തുടരുകയാണ്. പെൻസിൽവേനിയയിൽ 9,000ലേറെ വോട്ടുകളുടെ ലീഡാണ് ബൈഡന് ഇപ്പോൾ ഉള്ളത്. ഈ സ്റ്റേറ്റ് കൂടി നേടിയാൽ ബൈഡന് 273 ഇലക്ടറൽ വോട്ടുകൾ ആകും. 2016ൽ ട്രംപിന് വിജയം സമ്മാനിച്ച സ്ഥലമാണ് പെൻസിൽവേനിയ. അരിസോണയിലും നെവാഡയിലും ഇപ്പോഴും ബൈഡൻ ഏറെ മുന്നിലാണെന്നും കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ നഗരത്തില്‍ അക്രമങ്ങള്‍ തടയാന്‍ സുരക്ഷാ നടപടികള്‍ വര്‍ധിപ്പിച്ചു. നിയമപരമായ വോട്ടുകൾ എണ്ണണമെന്നും അങ്ങനെ അല്ലാത്തവ എണ്ണരുതെന്നും ട്രംപ് ആവർത്തിച്ചാവശ്യപ്പെട്ടു. വോട്ടെടുപ്പിനുള്ള സമയത്തിനു ശേഷം എത്തുന്ന തപാൽ…
Read Moreവൈറ്റ് ഹൗസിൽ എത്തിയാൽ മഹാമാരിയെ പൂർണമായും നിയന്ത്രിക്കും: ജൊ ബൈഡൻ
വാഷിംഗ്ടൺ ഡിസി: തെരഞ്ഞെടുപ്പിൽ വിജയിച്ച് താൻ വൈറ്റ് ഹൗസിൽ എത്തിയാൽ കോവിഡ് മഹാമാരിയെ പൂർണമായും നിയന്ത്രിക്കുവാൻ കഴിയുമെന്ന് ബൈഡൻ. തെരഞ്ഞെടുപ്പ് ഫലങ്ങൾ അനുകൂലമായി വരുന്നുവെന്ന് അറിഞ്ഞതോടെയാണ് ബൈഡൻ പാൻഡമിക്കിനെ കുറിച്ചു തന്‍റെ നിലപാടു വ്യക്തമാക്കിയത്. പ്രസിഡന്‍റ് പദവി ഏറ്റെടുത്താൽ ഉടൻതന്നെ ഇതിനെതിരെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. മാസ്ക്ക് ധരിക്കുന്നതിന് നിർബന്ധിക്കുമെന്നും സാമൂഹ്യ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും ബൈഡൻ പറഞ്ഞു. ജനുവരി മുതൽ അമേരിക്കയിൽ പടർന്ന് പിടിച്ച മഹാവ്യാധിയെ നിയന്ത്രിക്കുന്നതിനുള്ള വിവിധ വാദങ്ങൾ പരിഗണിക്കുകയാകും ബൈഡൻ അഡ്മിനിസ്ട്രേഷന്‍റെ പ്രഥമ കർത്തവ്യമെന്ന് ബൈഡനോടടുത്തുള്ള വ്യത്തങ്ങൾ അറിയിച്ചു. വലിയ സ്റ്റിമുലസ് ചെക്കുകൾ നൽകിയും പരിശോധനകൾ വർധിപ്പിക്കുന്നതിനുള്ള സാമ്പത്തിക സഹായം നൽകിയും കൂടുതലാളുകളെ വീട്ടിൽ തന്നെ ഇരുത്തുന്നതിനുള്ള ശ്രമങ്ങളും ഉണ്ടാകും. അധികാരമേറ്റെടുത്തശേഷം കോവിഡിനെതിരെയുള്ള വാക്സിനേഷൻ വിതരണവും വ്യാപകമാക്കും. പക്ഷേ ഇതെല്ലാം നടപ്പാക്കണമെങ്കിൽ റിപ്പബ്ലിക്കൻ സംസ്ഥാനങ്ങൾ നിയന്ത്രിക്കുന്ന ഗവർണർമാരുടെ സഹകരണം കൂടെ ലഭിക്കേണ്ടതുണ്ട്. നാഷണൽ…
Read Moreബൈഡൻ അനുകൂല റാലിക്കിടെ പോലീസിന്റെ മുഖത്ത് തുപ്പി; ഇന്ത്യൻ വംശജ അറസ്റ്റിൽ
ന്യൂയോർക്ക്: അമേരിക്കയിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ പോലീസുകാരന്റെ മുഖത്ത് തുപ്പിയ ഇന്ത്യൻ വംശജയായ യുവതി അറസ്റ്റിൽ. പെൻസിൽവാനിയായിൽ നിന്നെത്തിയ ധെവീന സിംഗ് (24) എന്ന യുവതിയാണ് അറസ്റ്റിലായത്.നവംബർ നാലിന് ജോ ബൈഡന് പിന്തുണ പ്രഖ്യാപിച്ച് ന്യൂയോർക്കിൽ നടന്ന റാലിക്കിടെയായിരുന്നു സംഭവം. പോലീസിനെ അധിക്ഷേപിച്ച കുറ്റം ചുമത്തിയാണ് സിംഗിനെതിരെ കേസെടുത്തിരിക്കുന്നത്. ധെവീനാ സിംഗ് പോലീസിന്റെ മുഖത്തിനു നേരെ തുപ്പുന്ന ദൃശ്യങ്ങൾ കാമറയിൽ പതിഞ്ഞിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു. അന്‍പതോളം വരുന്ന പ്രവർത്തകർ പോലീസിനുനേരെ ആക്രമണം അഴിച്ചുവിട്ടും റോഡിൽ തീയിട്ടുമാണ് പ്രകടനം നടത്തിയത്. ലഭിക്കുന്ന മുഴുവൻ തപാൽ വോട്ടുകളും എണ്ണണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രകടനം. വോട്ടെണ്ണൽ നിർത്തിവയ്ക്കണമെന്നും ഇതുവരെ എണ്ണിയ വോട്ടിന്റെ അടിസ്ഥാനത്തിൽ വിജയിയെ പ്രഖ്യാപിക്കമമെന്നും പ്രസിഡന്‍റ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇതിൽ പ്രതിഷേധിച്ചായിരുന്നു ബൈഡൻ അനുകൂലികൾ പ്രകടനം നടത്തിയത്.
Read Moreഅമ്മയെത്തും മുമ്പേ മിയാമോൾ യാത്രയായി…
ഡബ്ലിൻ: കിൽക്കെനിയിലെ ജോമി ജോസിന്റെ മകൾ നാലരവയസുകാരി മിയാമേരി ജോമി കേരളത്തിലുണ്ടായ അപകടത്തിൽ മരണമടഞ്ഞു. ഞായറാഴ്ച വൈകിട്ട് മൂന്നരയോടെ ഏറ്റുമാനൂർ കോതനല്ലൂരുള്ള ഇവരുടെ താൽകാലിക വസതിയോട് ചേർന്നുള്ള കിണറ്റിൽ വീണാണ് മിയാമോൾ അപകടത്തിൽപ്പെട്ടത്. വീട്ടുകാർ കാണാതെ പുറത്തിറങ്ങിയ കുഞ്ഞ് കിണറ്റിൽ വീഴുകയായിരുന്നു. കോവിഡ് കാലത്തിന് മുന്‍പ് പിതാവ് ജോമിയ്ക്കൊപ്പം നാട്ടിലെത്തിയ മിയാമോളെ തിരികെ കൊണ്ട് വരാനായി ന്ധഅമ്മ ജിഷ ജോമി കഴിഞ്ഞ ദിവസമാണ് കേരളത്തിലെത്തിയത്. എന്നാൽ മൂവാറ്റുപുഴയിൽ ക്വാറന്ൈറനിലായിരുന്ന ജിഷ, മിയാമോളെ കാണാൻ കോതനല്ലൂരിലെ വീട്ടിൽ എത്തും മുന്‍പാണ് അപകടം സംഭവിച്ചത്.. കോവിഡ് യാത്രാ നിയന്ത്രണങ്ങളെ തുടർന്നുണ്ടായ സാഹചര്യങ്ങളിൽ ജോമി അയർലൻഡിലേക്ക് തിരിച്ചു വന്നത് രണ്ടു മാസം മുന്‍പാണ്. ജോമിയുടെ മാതാപിതാക്കളുടെ സംരക്ഷണത്തിലായിരുന്നു മിയാമോളും. കോവിഡ് യാത്രാ നിയന്ത്രണങ്ങൾ തീർന്നശേഷം മോളെ അയർലൻഡിലേക്ക് കൊണ്ടുവരാമെന്ന പ്രതീക്ഷയിലായിരുന്നു ജോമിയും ജിഷയും. എന്നാൽ യാത്രാ നിയന്ത്രണങ്ങൾ നീണ്ടേക്കും എന്ന് ബോധ്യപ്പെട്ടതിനാൽ…
Read More‘ഡിസ്‌ഗൈസ്’! കാനഡയിലെ മലയാളി സംവിധായകന്‍റെ ഇംഗ്ലീഷ് സിനിമ
എഡ്മണ്ടൻ: കാനഡയിലെ മലയാളി സംവിധായകനായ അഭിലാഷ് മാത്യു സംവിധാനം ചെയ്യുന്ന “ഡിസ്‌ഗൈസ്’ എന്ന ഹോളിവുഡ് ചിത്രത്തിന്‍റെ ചിത്രീകരണം പൂർത്തിയായി. ഫ്രെയിം പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ജാർവിസ് ഗ്രീനിർ, അഭിലാഷ് മാത്യു, ജനനി റസിയ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം അഭിലാഷും, ജനനിയും സംയുക്തമായാണ് സംവിധാനം ചെയ്യുന്നത്. കാനഡയിൽ നിന്നുള്ള അഭിനേതാക്കൾ വേഷമിടുന്ന സിനിമയുടെ ചിത്രീകരണം എഡ്മണ്ടനിലും പരിസരപ്രദേശങ്ങളിലുമായി പൂർത്തിയായി. ബാരറ്റ് കോട്സ്, യാഷ്‌രാജ് ദത്ത ഷെറി ദാൽ, ലോറെൻ ബ്രേഡീ, ഷീൻ ഗോർഡൻ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു അധോലോക സംഘത്തിന്‍റെ പശ്ചാതലത്തിൽ പ്രണയവും പകയും കൂടിക്കലർന്ന കഥ പറയുന്ന ഡിസ്‌ഗൈസ്, പ്രേക്ഷകരെ പിടിച്ചിരുത്താൻ പോരുന്ന ചേരുവകൾ ചേർത്താണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ തിരക്കഥ ട്രെവർ ഷിമിറ്റും ജനനി റസിയയും കാമറയും എഡിറ്റിംഗും അഭിലാഷും സംഗീത സംവിധാനം ബ്രാഡ് മക്‌ഡൊണാൾഡും നിർവഹിച്ചു.അഭിലാഷ് സംവിധാനം ചെയ്ത “കനേഡിയൻ താറാവുകൾ’ എന്ന…
Read More