കോ​വി​ഡ് രോ​ഗി​യി​ൽ ഇ​ര​ട്ട ശ്വാ​സ​കോ​ശം ഘ​ടി​പ്പി​ച്ച് ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ഡോ​ക്ട​ർ; ഡോ​ക്ട​ർ​മാ​രു​ടെ വി​ശ്വാ​സം ഇങ്ങനെ…

ഷി​ക്കാ​ഗോ: കൊ​റോ​ണ വൈ​റ​സി​ന്‍റെ പി​ടി​യി​ല​മ​ർ​ന്ന് ര​ണ്ടു മാ​സ​ത്തോ​ളം വെ​ന്‍റി​ലേ​റ്റ​റി​ൽ ക​ഴി​ഞ്ഞ 20 വ​യ​സി​ന് താ​ഴെ​യു​ള്ള യു​വ​തി​യു​ടെ ത​ക​രാ​റി​ലാ​യ ഇ​ര​ട്ട ശ്വാ​സ​കോ​ശം മാ​റ്റി പു​തി​യ​ത് ഘ​ടി​പ്പി​ച്ചു രോ​ഗി​യെ തി​രി​കെ ജീ​വി​ത​ത്തി​ലേ​ക്ക് കൈ​പി​ടി​ച്ചു ക​യ​റ്റി​യ​തി​ന്‍റെ സം​തൃ​പ്തി​യി​ലാ​ണ് ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ഡോ​ക്ട​ർ അ​ൻ​കി​ത് ഭ​ര​ത്. ഷി​ക്കാ​ഗോ നോ​ർ​ത്ത് വെ​സ്റ്റേ​ണ്‍ മെ​ഡി​സി​ൻ ജൂ​ണ്‍ 11ന് ​ആ​ണ് വി​ജ​യ​ക​ര​മാ​യ ശ​സ്ത്ര​ക്രി​യ​യെ കു​റി​ച്ചു​ള്ള വാ​ർ​ത്ത പു​റ​ത്തു​വി​ട്ട​ത്.

നോ​ർ​ത്ത് വെ​സ്റ്റേ​ണ്‍ മെ​മ്മോ​റി​യ​ൽ ഹോ​സ്പി​റ്റ​ലി​ൽ പ​ത്തു മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന ശ​സ്ത്ര​ക്രി​യ ഡോ. ​ഭ​ര​തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മെ​ഡി​ക്ക​ൽ ടീം ​വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തീ​ക​രി​ച്ച​ത്.

ഇ​വ​രു​ടെ കി​ഡ്നി, ലി​വ​ർ തു​ട​ങ്ങി​യ അ​വ​യ​വ​ങ്ങ​ൾ ത​ക​രാ​റാ​യ​തി​നെ തു​ട​ർ​ന്നാ​ണ് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക്ക് ഡോ​ക്ട​ർ​മാ​ർ ത​യാ​റാ​യ​ത്. ശ്വാ​സ​കോ​ശം മാ​റ്റി​വ​യ്ക്കു​ക എ​ന്ന​ത് സാ​ധാ​ര​ണ ശ​സ്ത്ര ക്രി​യ​യാ​ണെ​ങ്കി​ലും കോ​വി​ഡ് രോ​ഗി​യി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള വി​ജ​യ​ക​ര​മാ​യ ശ​സ്ത്ര​ക്രി​യ അ​പൂ​ർ​വ​മാ​ണ്.

കു​റ​ച്ചു ദി​വ​സം കൂ​ടെ വെ​ന്‍റി​ലേ​റ്റ​റി​ൽ കി​ട​ക്കേ​ണ്ടി വ​രു​മെ​ങ്കി​ലും പൂ​ർ​ണ ആ​രോ​ഗ്യ​ത്തോ​ടെ വീ​ട്ടി​ലേ​ക്കു പോ​കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​രു​ടെ വി​ശ്വാ​സം.

ഹി​സ്പാ​നി​ക്ക് യു​വ​തി​യെ കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും അ​ടു​ത്തി​ടെ സു​ഹൃ​ത്തി​നോ​ടൊ​പ്പം നോ​ർ​ത്ത് ക​രോ​ളി​ന​യി​ൽ നി​ന്നാ​ണ് ഇ​വ​ർ ഷി​ക്കാ​ഗോ​യി​ൽ എ​ത്തി​യ​തെ​ന്ന് മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​റേ​ഡ് ടോ​മി​ക് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷം 40,000 ഓ​ർ​ഗ​ൻ ട്രാ​ൻ​സ് പ്ലാ​ന്‍റാ​ണ് അ​മേ​രി​ക്ക​യി​ൽ ന​ട​ന്ന​തെ​ങ്കി​ലും ഇ​തി​ൽ ഏ​ഴു ശ​ത​മാ​നം മാ​ത്ര​മാ​ണ് ശ്വാ​സ​കോ​ശ മാ​റ്റി​വ​യ്ക്ക​ലെ​ന്നും ഡ​യ​റ​ക്ട​ർ പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

Related posts

Leave a Comment