പതിനൊന്നു വയസുമാത്രം പ്രായമുള്ള മകനെ നിർബന്ധപൂർവം മൂന്നു ലിറ്റർ വെള്ളം കുടിപ്പിച്ചതിനെ തുടർന്ന് കുട്ടി മരിക്കാനിടയായ സംഭവത്തിൽ വളർത്തമ്മയേയും പിതാവിനേയും പോലീസ് അറസ്റ്റു ചെയ്തു. മാർച്ചിൽ നടന്ന സംഭവത്തിൽ ജൂണ്‍ 18 നാണ് അറസ്റ്റ് വാർത്ത പുറത്തുവന്നത്. കൊളറാഡോ സ്പ്രിംഗ്സ് നോർത്ത് ഈസ്റ്റ് ബ്ലാക്ക് ഫോറസ്റ്റിലെ റയൻ (41), താര സബിൻ (42) എന്നീ ദന്പതിമാരാണ് സാഖറി എന്ന പതിനൊന്നുകാരന്റെ മരണത്തിന് ഉത്തരവാദികളെന്നും ഇവർക്കെതിരെ ഫസ്റ്റ് ഡിഗ്രി മർഡറിന്, ചൈൽഡ് അബ്യൂസിനും കേസെടുത്തതായി അറസ്റ്റ് അഫിഡ വിറ്റിൽ പറയുന്നു. വെള്ളം കുറവ് കുടിക്കുന്ന സ്വഭാവമായിരുന്നു കുട്ടിക്ക്. അതുകൊണ്ടു രാത്രി ബെഡിൽ ചിലപ്പോൾ മൂത്രം ഒഴിക്കാറുണ്ടെന്നും അതിന് വലിയ ദുർഗന്ധമായിരുന്നുവെന്ന് വളർത്തമ്മ താര പറഞ്ഞു. ഒരു ദിവസം ഭാര്യ തന്നെ ഫോണിൽ വിളിച്ചു കുട്ടിയെ വെള്ളം കുടിപ്പിക്കുകയാണെന്ന് പറഞ്ഞു. റയൻ വീട്ടിലെത്തിയപ്പോൾ കുട്ടി ഛർദ്ദിക്കുന്നതായി കണ്ടെന്നും പിന്നീട് നിലത്തു…
Read MoreCategory: NRI
കുട്ടികളെ കാണാനില്ല! മാതാവിന്റെ അഞ്ചാമത്തെ ഭർത്താവ് കസ്റ്റഡിയിൽ
ഹവായ്: ജോഷ്വ വെല്ലെ (7), ടയ്ലി വെല്ലോ (17) എന്നീ കുട്ടികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഇവരുടെ മാതാവ് ലോറി വില്ലൊയുടെ ഭർത്താവ് ചാഡ് ഡെബെല്ലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കേസ് അന്വേഷിക്കുന്ന ഡിറ്റക്ടീവ് കുട്ടികളുടേതെന്നു സംശയിക്കുന്ന ശരീരാവശിഷ്ടങ്ങൾ ഡെബെല്ലിന്റെ വസതിയിൽ നടത്തിയ തിരച്ചിലിൽ കണ്ടെത്തിയതിനെ തുടർന്ന് കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെക്കുകയായിരുന്നുവെന്ന് അസിസ്റ്റന്റ് കൈസ്ബർഗ് പോലീസ് ചീഫ് ഗാരി ഹേഗൻ പറഞ്ഞു. ജൂൺ ഒന്‍പതിനാണ് ഡെബെല്ലിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് കുട്ടികളെ കാണാനില്ലെന്ന റിപ്പോർട്ട് പോലീസിനു ലഭിക്കുന്നത്.കുട്ടികളെ കണ്ടെത്തുന്നതിനുള്ള പോലീസിന്റെ അന്വേഷണത്തിൽ ഇവരുടെ മാതാവ് ലോറിയോ, ഭർത്താവ് ചാഡ് ഡെബെല്ലിനോ സഹകരിച്ചിരുന്നില്ലെന്ന് പോലീസ് പറയുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടയിൽ സംസ്ഥാനം വിട്ട ഇവരെ പിന്നീട് ഹവായിലാണു കണ്ടെത്തിയത്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ആവശ്യമായ സംരക്ഷണം നൽകിയില്ലെന്നാരോപിച്ചു കുട്ടികളുടെ മാതാവ് ലോറിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ഐഡഹോ സംസ്ഥാനത്തിലേക്ക് തിരിച്ചു കൊണ്ടു…
Read Moreമികച്ച ലോക്ക് ഡൗൺ അപരാതയുമായി യുകെയിൽ നിന്ന് ഒരു മലയാളി കുടുംബം
സ്റ്റോക്ക് ഓൺ ട്രെന്റ്: ടിക്ക് ടോക്കുകളും സംഗീത നൃത്ത പരിപാടികളും ലൈവ് ഷോകളും കൊണ്ട് നിറഞ്ഞതാണ് മലയാളികളുടെ ലോക്ക് ഡൗണ്‍. ഈ ലോക്ക് ഡൗണ്‍ അപരാതകള്‍ക്കിടയില്‍ വേറിട്ടൊരു കാഴ്ചാനുഭവം സമ്മാനിക്കുകയാണ് സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളി കുടുംബം. അറിവും വിജ്ഞാനവും പകരുന്ന ഈ വീഡിയോ മലയാളത്തെ സ്നേഹിക്കുന്നവര്‍ക്ക് ഏറെ സന്തോഷം നല്‍കുന്നതാണ്. പതിനൊന്നാം ക്ലാസുകാരിയായ സിജിന്‍ ജോസും സഹോദരന് മൂന്നാം ക്ലാസുകാരനായ ജെറിന് ജോസും ചേര്‍ന്നാണ് ഈ വീഡിയോ ഒരുക്കിയിരിക്കുന്നത്. യുകെയിലെ ക്നാനയകരുടെ ഇടയിൽ സുപരിചിതനാണ് ജോസ് ആകാശാലയും കുടുംബവും നിരവധി വർഷങ്ങൾ യുകെസിസി നാഷണൽ കൗൺസിൽ മെമ്പറായിരുന്നു . യുകെസിസി കൺവൻഷനുകളിൽ വിവിധയിനം കലാരൂപങ്ങൾ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ പിടിച്ച ജോസ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ കൊണ്ട് ശ്രദ്ധ നേടിയിരിക്കുയാണ് ലോകത്ത് എത്ര ഭൂഖണ്ഡങ്ങള്‍, എത്ര രാജ്യങ്ങള്‍, ഇന്ത്യയില്‍ എത്ര സംസ്ഥാനങ്ങള്‍, ആദ്യത്തെ…
Read Moreജോര്‍ജ് ഫ്ളോയിഡ്: ജനകീയ പ്രതിഷേങ്ങള്‍ക്ക് പിന്തുണയറിയിച്ച് ടിഫാനി ട്രംപ്
വാഷിംഗ്ടണ്‍: ജോര്‍ജ് ഫ്ളോയിഡിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് അമേരിക്കയില്‍ നടക്കുന്ന ജനകീയ പ്രതിഷേങ്ങള്‍ക്ക് പിന്തുണയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകള്‍ ടിഫാനി ട്രംപ്. വാഷിംഗ്ടണ്‍ ഡിസിയില്‍ പ്രതിഷേധക്കാര്‍ക്കുനേരെ കണ്ണീര്‍വാതകം പ്രയോഗിച്ച പോലീസ് നടപടിക്ക് തൊട്ടുപിന്നാലെയാണ് സോഷ്യല്‍ മീഡിയയിലൂടെ ടിഫാനി പ്രതിഷേധക്കാര്‍ക്ക് തന്റെ പിന്തുണ അറിയിച്ചത്. ‘ഒറ്റയ്ക്ക് നമുക്ക് വളരെ കുറച്ചുമാത്രമേ നേടിയെടുക്കാന്‍ പറ്റൂ, ഒരുമിച്ചാണെങ്കില്‍ നമുക്ക് ഒരുപാട് കാര്യങ്ങള്‍ നേടിയെടുക്കാം’ എന്ന ഹെലന് കെല്ലറിന്റെ വാചകത്തിനൊപ്പം #blackoutTuesday #justiceforgeorgefloyd എന്നീ ഹാഷ് ടാഗുകളോടെ ഇന്‍സ്റ്റാഗ്രാമിലും ട്വിറ്ററിലും ബ്ലാക്ക് സ്ക്രീന്‍ ഫോട്ടോ പോസ്റ്റിട്ടാണ് പ്രതിഷേധങ്ങള്‍ക്കുള്ള പിന്തുണ ടിഫാനി അറിയിച്ചത്. നിയമ ബിരുദധാരിയായ ടിഫാനിയുടെ നടപടിയെ പിന്തുണച്ചുകൊണ്ട് നിരവധിപേർ രംഗത്തെത്തി. പ്രതിഷേധങ്ങള്‍ക്ക് നേരെ മനുഷ്യത്വരഹിതമായി രീതിയില്‍ പെരുമാറുന്ന ട്രംപിന് കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കികൊടുക്കണമെന്നും നിരവധിപേര്‍ ആവശ്യപ്പെട്ടു. കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ളോയിഡിനെ പോലീസ് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയതില്‍ പതിനായിരങ്ങളാണ് അമേരിക്കന്‍…
Read Moreമുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ച് വൈന്റ അമര്‍ പ്രതിഷേധക്കാര്‍ക്കൊപ്പം
ന്യൂയോര്‍ക്ക്: ആഫ്രിക്കന്‍-അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്ളോയ്ഡ് പൊലീസുകാരന്റെ മര്‍ദനത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അമേരിക്കയില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. ബ്ലാക്ക് ലിവ്സ് മാറ്റര്‍ എന്ന ഹാഷ്ടാഗില് സാമൂഹ്യമാധ്യമങ്ങളിലും അമേരിക്കന്‍ വംശീയ വെറിക്കെതിരെ പ്രതിഷേധം ഉയരുകയാണ്. ഇതിന്റെ ഭാഗമായി ന്യൂയോര്‍ക്കിലെ മെറിക്കില്‍ സംഘടിപ്പിച്ച റാലിയില്‍ പ്രതിഷേധക്കാര്‍ക്കൊപ്പം മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന ആഫ്രിക്കൻ അമേരിക്കന്‍ പെണ്‍കുട്ടിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. സ്കോട്ട് ബ്രിന്റണ്‍ എന്ന മാധ്യമപ്രവര്‍ത്തകനാണ് തീഷ്ണതുള്ള മുഖത്തോടെ മുദ്രാവാക്യം വിളിക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ പകര്‍ത്തി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. പിന്നീട് വീഡിയോ സാമൂഹ്യമാധ്യമത്തില്‍ വൈറലാവുകയായിരുന്നു. മാധ്യമപ്രവര്‍ത്തകന്റെ പോസ്റ്റിനു കീഴില്‍ പെണ്‍കുട്ടിയുടെ അമ്മ, ഇത് തന്റെ മകള്‍ വൈന്റ അമര്‍ ആണെന്ന് കമന്റ് ചെയ്യുകയുണ്ടായി. ‘നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി. ഇതെന്റെ മകള്‍ വൈന്റ അമറാണ്. നമ്മള് നമ്മുടെ കുട്ടികള്‍ക്ക് നേര്‍വഴി കാണിച്ചു കൊടുക്കേണ്ടതുണ്ട്,’ പെണ്‍കുട്ടിയുടെ അമ്മ കമന്റ് ചെയ്തു. റിപ്പോർട്ട്:…
Read Moreനേതാക്കൾ കൈകോർത്തു; ഇറാക്കിൽനിന്ന് 161 പേരെത്തി
കൊച്ചി: കോവിഡ് കാലത്തു രാഷ്ട്രീയം മറന്നു നേതാക്കൾ കൈകോർത്തപ്പോൾ ഇറാക്കിൽനിന്നു കേരളത്തിലെത്തിയത് 161 പേർ. കോണ്‍ഗ്രസ് നേതാവ് മാത്യു കുഴൽനാടന്റെ ദൗത്യത്തിനു മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി വി. മുരളീധരനും ശശിതരൂർ എംപിയും എം. സ്വരാജ് എംഎൽഎയും ഉൾപ്പെടെയുള്ളവരാണ് കൈകോർത്തത്. യാത്രക്കാരുമായി ഇന്നലെ പുലർച്ചെ 1.30ന് ഇറാക്കി എയർവേയ്സ് വിമാനം കൊച്ചിയിലെത്തി. മലയാളികളും തമിഴ്നാട്ടുകാരുമാണ് സംഘത്തിലുള്ളത്. ഇറാക്കിൽ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കാൻ സഹായിച്ച രാഷ്ട്രീയ നേതാക്കൾക്കു നന്ദിപറഞ്ഞ് മാത്യു കുഴൽനാടൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. പ്രഫഷണൽ കോണ്‍ഗ്രസ് ദുബായിൽ സംഘടിപ്പിച്ച “പ്രവാസികൾക്കുവേണ്ടി ഒരു ദിനം’’എന്ന പരിപാടിയിൽ അഞ്ചൽ ചണ്ണപ്പേട്ട മുൻ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സാലു ഇറാക്കിൽ കുടുങ്ങിക്കിടക്കുന്നവരുടെ ദയനീയാവസ്ഥ വിവരിച്ചിരുന്നു. സഹായത്തിന് ആരുമില്ലാതെ, ജോലിയില്ലാതെ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു മിക്കവരും. ഡൽഹിയിലുള്ള ഇറാക്കി വിദ്യാർഥികളെ കൊണ്ടുപോകാൻ ചാർട്ടേഡ് വിമാനം എത്തുന്ന കാര്യവും ഇറാക്കിലുള്ള മലയാളികൾ…
Read Moreഇന്ത്യൻ പന്നിമാംസം വിലക്കി ചൈന! കാരണം…
ന്യൂഡൽഹി: ചൈന ഇന്ത്യയിൽനിന്നുള്ള പോർക്ക് ഇറക്കുമതി നിരോധിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ആഫ്രിക്കൻ പന്നിപ്പനി ചൈനയിലേക്കു വ്യാപിക്കാതിരിക്കാനാണ് നിരോധന നീക്കം എന്നാണ് ഔദ്യോഗികഭാഷ്യം. എന്നാൽ അതിർത്തി സംഘർഷവുമായി ഇതിനു ബന്ധമുണ്ടെന്നു ചൈനീസ് പത്രം ഗ്ലോബൽ ടൈംസ് റിപ്പോർട്ടിൽ പറയുന്നു. 2018 ഓഗസ്റ്റിൽ ചൈനയിലാണ് ആഫ്രിക്കൻ പന്നിപ്പനി പൊട്ടിപ്പുറപ്പെട്ടത്. ഇന്ത്യയിൽ ഈ മാസമാദ്യം ആസാമിൽ രോഗബാധ കണ്ടു. പക്ഷേ വേറേ സ്ഥലങ്ങളിൽ ഇല്ല. പന്നിമാംസം ചൈനയിൽ ഏറെ പ്രിയപ്പെട്ടതാണ്. അമേരിക്കയടക്കമുള്ള രാജ്യങ്ങളിൽനിന്ന് ഇത് ഇറക്കുമതി ചെയ്യുന്നു. കഴിഞ്ഞവർഷം ചൈനയിൽ പന്നിമാംസം കിലോഗ്രാമിന് 500 രൂപയിലധികമായിരുന്നു.
Read Moreനാട്ടിലേക്കു മടങ്ങാനിരിക്കെ ഗര്‍ഭിണിയായ മലയാളി യുവതി സൗദിയില്‍ മരിച്ചു
ജിദ്ദ: ഗര്‍ഭിണിയായ മലയാളി യുവതി ജിദ്ദയില്‍ മരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശിനി ജാസിറ(27)ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ച ജിദ്ദയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കിലും മരണം സംഭവിച്ചു. അഞ്ച് മാസം ഗര്‍ഭിണിയായിരുന്ന ജാസിറ നാട്ടില്‍ പോകുന്നതിനായി ഏംബസില് പേര് രജിസ്റ്റര്‍ ചെയ്യുവാനായി കാത്തിരിക്കുമ്പോഴാണ് മരണം സംഭവിച്ചത്. ഭര്‍ത്താവ് അനസ് ജിദ്ദയില്‍ ജോലി ചെയ്യുകയാണ്. നാലു വയസുള്ള ഒരു മകനുണ്ട്.
Read Moreഒസിഐ കാർഡുള്ളവർക്ക് ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് ഇളവ്; നിബന്ധനകൾ ഇങ്ങനെ…
ന്യൂഡൽഹി: ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ(ഒസിഐ) കാർഡുള്ളവരിൽ ചില വിഭാഗങ്ങൾക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് ഇളവ്. ഇന്ത്യൻ പൗരന്മാരുടെ വിദേശത്ത് പിറന്ന, ഒസിഐ കാർഡുള്ള കുട്ടികൾക്ക് രാജ്യത്തേക്ക് തിരികെ വരാൻ കേന്ദ്ര വിദേശകാര്യമന്ത്രാലയം അനുമതി നൽകി. മരണാന്തര ചടങ്ങുകൾ പോലുള്ള അടിയന്തര ആവശ്യങ്ങളുണ്ടെങ്കിലും ഒസിഐ കാർഡുള്ളവരെ തിരികെ വരാൻ അനുവദിക്കും. ദമ്പതികളിൽ ഒരാൾക്ക് ഒസിഐ കാർഡും മറ്റൊരാൾക്ക് ഇന്ത്യൻ പൗരത്വവും രാജ്യത്ത് വീടും ഉണ്ടെങ്കിൽ തിരികെ വരാം. യൂണിവേഴ്സിറ്റി വിദ്യാർഥികളുടെ മാതാപിതാക്കൾ ഇന്ത്യയിൽ താമസിക്കുന്ന ഇന്ത്യൻ പൗരൻമാരാണെങ്കിൽ അവർക്കും രാജ്യത്തേക്ക് മടങ്ങിവരാമെന്നും കേന്ദ്രവിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. വന്ദേഭാരത് ദൗത്യത്തിന്റെ രണ്ടാം ഘട്ടം പുരോഗമിക്കുമ്പോഴാണ് ഈ പ്രഖ്യാപനം വരുന്നത്. ജൂൺ 13 വരെ 47 രാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യക്കാരെയാണ് കൊണ്ടുവരിക. ഇസ്താംബൂൾ, ഹോച്ചിമിൻ സിറ്റി, ലാഗോസ് തുടങ്ങിയ സ്ഥലങ്ങളെയും ഉൾപ്പെടുത്തുമെന്നും നേരത്തെ വിദേശകാര്യ വക്താവ് അരുരാഗ് ശ്രിവാസ്തവ…
Read Moreഉറുമ്പുകടിയേറ്റ് റിയാദില്‍ കരുനാഗപ്പള്ളി സ്വദേശി മരിച്ചു; കടിച്ചത് ഒരിനം കറുത്ത ഉറുമ്പ്
കരുനാഗപ്പള്ളി (കൊല്ലം): റിയാദിൽ കരുനാഗപ്പള്ളി സ്വദേശി ഉറുമ്പിന്റെ കടിയേറ്റ് മരിച്ചു. കരുനാഗപ്പള്ളി പുതിയകാവ് ഷൈഖ് മസ്ജിദിന് സമീപം മുഹമ്മദ് കുഞ്ഞ് -ഫാത്തിമാബീവി ദമ്പതികളുടെ മകന് എം. നിസാമുദീന്‍ (46) ആണ് മരിച്ചത്. റമദാന് 27-ാം രാവില്‍ നിസ്കരിച്ചുകൊണ്ട് നില്ക്കുമ്പോള് ഒരിനം കറുത്ത ഉറുമ്പിന്റെ കടിയേല്‍ക്കുകയായിരുന്നു. കുഴഞ്ഞുവീണ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 20 വര്‍ഷത്തിലധികമായി റിയാദിലുള്ള ഇദ്ദേഹം ബംഗ്ലഫില്‍ മിഠായിക്കട നടത്തുകയാണ്. കുടുംബസമേതം ബംഗ്ലഫിലാണ് താമസം. ഭാര്യ: റസീന.മക്കള്‍: മുഹമ്മദ് അമീന് (പത്താം ക്ലാസ്), ആദില്‍ അദ്നാന് (നാലാം ക്ലാസ്) ഇരുവരും ഇന്ത്യന്‍ എംബസി സ്കൂള്‍ വിദ്യാര്‍ഥികള്‍. കബറടക്കം പിന്നീട്.
Read More