ട്രക്കിൽ നി​ന്നും തെ​റി​ച്ചു വീ​ണ ഐ​സ് പാളി കാ​റി​ലേ​ക്ക്; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യം

മു​ൻ​പി​ൽ പോ​യ ട്രക്കിൽ നി​ന്നും തെ​റി​ച്ചുവീ​ണ വ​ലി​യ ഐ​സ് പാളി പി​ന്നാ​ലെ വ​ന്ന കാ​റി​ൽ വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. വാ​ർ​വി​ക്‌ഷ​യ​റി​ലാ​ണ് സം​ഭ​വം. ന​ഴ്സാ​യ ജോ​ലി ചെ​യ്യു​ന്ന ലോ​റ സ്മി​ത്തി​നാ​ണ് ഈ ​ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്. ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ഴാ​ണ് ഇ​വ​രു​ടെ കാ​റി​ന്‍റെ മു​ൻ​വ​ശ​ത്തെ ഗ്ലാ​സി​ലേ​ക്ക് വ​ലി​യ ഐ​സ് പാളി വ​ന്ന് പ​തി​ച്ച​ത്. ഭ​യ​ന്ന് പോ​യെ​ങ്കി​ലും കാ​റി​ന്‍റെ നി​യ​ന്ത്ര​ണം വീ​ണ്ടെ​ടു​ക്കു​വാ​ൻ ലോ​റ​യ്ക്കാ​യി. കാ​റി​ൽ സ്ഥാ​പി​ച്ച ഡാ​ഷ്കാ​മി​ലാ​ണ് ഈ ​അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്. അ​പ​ക​ട​ത്തി​ൽ ഇ​വ​ർ​ക്ക് പ​രി​ക്കു​ക​ളൊ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

Read More

ആ​ദ്യ​ത്തെ ത​ല മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ പ​ത്തു വ​ർ​ഷ​ത്തി​നു​ള്ളി​ൽ

ല​ണ്ട​ൻ: മ​നു​ഷ്യ​രു​ടെ​യും മൃ​ഗ​ങ്ങ​ളു​ടെ​യു​മൊ​ക്കെ ത​ല മാ​റ്റി​വ​യ്ക്കു​ന്ന ക​ഥ​ക​ൾ പു​രാ​ണ​ങ്ങ​ളി​ലും ചി​ത്ര​ക​ഥ​ക​ളി​ലും മ​റ്റു​മാ​ണ് ക​ണ്ടി​ട്ടു​ള്ള​ത്. എ​ന്നാ​ലി​ത് യാ​ഥാ​ർ​ഥ്യ​മാ​കാ​ൻ പോ​കു​ന്നു. പ​ത്തു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ലോ​ക​ത്തെ ആ​ദ്യ ത​ല മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്താ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് എ​ൻ​ച്ച്എ​സി​ലെ മു​ൻ ന്യൂ​റോ​സ​ർ​ജ​ൻ ഡോ ​ബ്രൂ​സ് മാ​ത്യൂ​സ് പ​റ​യു​ന്ന​ത്. ഹ​ൾ യൂ​ണി​വേ​ഴ്സി​റ്റി ടീ​ച്ചിം​ഗ് ഹോ​സ്പി​റ്റ​ൽ​സി​ലെ മു​ൻ ക്ലി​നി​ക്ക​ൽ മേ​ധാ​വി കൂ​ടി​യാ​ണ് അ​ദ്ദേ​ഹം. റോ​ബോ​ട്ടി​ക്സി​ലും വി​ദ​ഗ്ധ​നാ​യ ഡോ. ​മാ​ത്യൂ​സി​ന്‍റെ അ​ഭി​പ്രാ​യം അ​നു​സ​രി​ച്ച്, ത​ല മാ​റ്റി​വ​യ്ക്ക​ൽ അ​പ്രാ​യോ​ഗി​ക​മാ​യ കാ​ര്യ​മ​ല്ല. സ്റ്റെം ​സെ​ൽ ഗ​വേ​ഷ​ണം ഇ​ത്ര​യും പു​രോ​ഗ​മി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഇ​തു സാ​ധ്യ​മാ​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്. 2017ൽ ​ത​ല മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​താ​യി ഒ​രു ചൈ​നീ​സ് ശാ​സ്ത്ര​ജ്ഞ​ൻ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും സ്ഥി​രീ​ക​രി​ക്കാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

Read More

ഓസ്റ്റിനിൽ കാണാതായ യുവതിയുടെ മൃതദേഹം കാറിന്‍റെ ഡിക്കിയിൽ, കുഞ്ഞ് സുരക്ഷിത ; കൂട്ടുകാരി അറസ്റ്റിൽ

ഓസ്റ്റിൻ: മകനെ സ്കൂളിൽ രാവിലെ ഇറക്കിയ ശേഷം വീട്ടിൽ തിരിച്ചെത്തിയ യുവതിയെയും മൂന്നാഴ്ച പ്രായമുള്ള കുഞ്ഞിനേയും കാണാതായ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ഓസ്റ്റിനിലെ കവൻ എലിമെന്ററി സ്കൂളിൽ നിന്നു തിരിച്ചെത്തിയ ശേഷമാണ് ഹീഡി ബ്രൊസാഡിനേയും (33) കുഞ്ഞിനെയും കാണാതായത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ ഡിസംബർ 19 നു രാത്രി ഹീഡിയുടെ ജഡം കാറിന്‍റെ ഡിക്കിയിൽ നിന്നും പോലീസ് കണ്ടെടുത്തു. കാർ പാർക്ക് ചെയ്തിരുന്ന ഹൂസ്റ്റണിലെ വീട്ടിൽനിന്നു കണ്ടെത്തിയ കുഞ്ഞിനെ സുരക്ഷിതമായി ആശുപത്രിയിലേക്ക് മാറ്റി. ഡിസംബർ 12 നു രാവിലെയാണ് യുവതിയും കുഞ്ഞും വീട്ടിൽ നിന്നും അപ്രത്യക്ഷമായത്. വീട്ടിൽ ബലപ്രയോഗം നടന്നതിന്‍റെ ലക്ഷണമൊന്നും ഇല്ലായിരുന്നു. ഹീഡി കൊല്ലപ്പെട്ട സംഭവത്തിൽ ഇവരുടെ ഏറ്റവും അടുത്ത കൂട്ടുകാരിയെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് നടത്തിയ വാർത്താ സമ്മേളനത്തിലാണ് വിവരങ്ങൾ നൽകിയത്. എങ്ങനെയാണ് ഹീഡി കൊല്ലപ്പെട്ടതെന്ന് വെളിപ്പെടുത്തിയില്ല. ലഭ്യമായ വിവരമനുസരിച്ച് ഹീഡിയുടെ കൂട്ടുകാരി…

Read More

ക്രിസ്മസിന് ആരുമറിയാതെ വീട്ടിൽ സ്പെഷൽ അതിഥിയെത്തി; ക്രിസ്മസ് ട്രീയിൽ കൂടുകൂട്ടി സുഖവാസം

ക്രിസ്മസ് ട്രീ ഇല്ലാത്ത ക്രിസ്മസ് അലങ്കാരത്തെക്കുറിച്ച് ചിന്തിക്കാൻ പോലുമാകില്ല. എല്ലാ വീടുകളിലും പുൽക്കൂടിനൊപ്പം വർണവിളക്കുകളും അലങ്കാരങ്ങളും നിറഞ്ഞ ക്രിസ്മസ് ട്രീ ഉണ്ടാകും. ഇത്തരത്തിൽ പുൽക്കൂടിനൊപ്പം അലങ്കരിക്കാൻ ക്രിസ്മസ് ട്രീ വാങ്ങിയ ജോർജിയയിലെ ഒരു കുടുംബത്തിന്‍റെ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഡിസംബർ ആദ്യവാരത്തിലാണ് കാറ്റി മക്ബ്രൈഡ് എന്ന വീട്ടമ്മയും മകളും കടയിൽ നിന്ന് ക്രിസ്മസ് ട്രീ വാങ്ങുന്നത്. പച്ചപ്പ് കൂടുതലുള്ള ട്രീ തന്നെ അവർ സ്വന്തമാക്കി. വീട്ടിൽ കൊണ്ടുവന്ന് വർണഗോളങ്ങളും മാലബൾബുകളും തൂക്കി ട്രീ അവർ അലങ്കരിക്കുകയും ചെയ്തു. ഒരാഴ്ചയ്ക്കു ശേഷം വെറുതെ ട്രീയിലേക്ക് നോക്കിയപ്പോഴാണ് അവർ ആ കാഴ്ച കണ്ടത്. ട്രീയുടെ ശിഖരത്തിൽ കൂടുകൂട്ടി ഒളിച്ചിരിക്കുന്ന ഒരു വലിയ മൂങ്ങ. ആദ്യമൊന്നു ഞെട്ടിയ വീട്ടുകാർ മൂങ്ങയ്ക്ക് പുറത്തേക്ക് പോകാൻ വാതിലുകളും ജനാലകളും തുറന്നിട്ടു. എന്നാൽ അത് പുറത്തുപോകാൻ കൂട്ടാക്കിയില്ല. ഇതേത്തുടർന്ന് അവർ അടുത്തുള്ള…

Read More

പാ​ല​ത്തി​ൽ ഇ​ടി​ച്ച് വി​മാ​നം കു​ടു​ങ്ങി; പി​ന്നാ​ലെ ഗ​താ​ഗ​ത കു​രു​ക്കും

ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ വി​മാ​ന​വു​മാ​യി പോ​യ ട്ര​ക്ക് പാ​ല​ത്തി​ന് അ​ടി​യി​ൽ കു​ടു​ങ്ങി. വെ​സ്റ്റ്ബം​ഗാ​ളി​ലെ ദു​ർ​ഗാ​പൂ​റി​ലാ​ണ് സം​ഭ​വം. എ​യ​ർ​ഇ​ന്ത്യ​യു​ടെ വി​മാ​ന​മാ​ണ് കു​ടു​ങ്ങി​യ​ത്. പാ​ല​ത്തി​ന്‍റെ അ​ടി ഭാ​ഗ​ത്ത് വി​മാ​ന​ത്തി​ന്‍റെ ബോ​ഡി ത​ട്ടി മു​ന്നി​ലേ​ക്കും പി​ന്നി​ലേ​ക്കും പോ​കു​വാ​ൻ സാ​ധി​ക്കാ​തെ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​വി​ടെ ക​ടു​ത്ത ഗ​താ​ഗ​ത കു​രു​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. വി​മാ​നം ഇ​വി​ടെ നി​ന്നു നീ​ക്കു​വാ​നു​ള്ള ച​ർ​ച്ച​യി​ലാ​ണ് അ​ധി​കൃ​ത​ർ.

Read More

സാന്താക്ലോസായി സമ്മാനങ്ങൾ നല്കി ആനകൾ; സ്കൂളിലെ ക്രിസ്മസ് ആഘോഷം പൊടിപൂരം

സാ​ന്ത ക്ലോ​സി​ന്‍റെ വ​സ്ത്രം ധ​രി​ച്ച ആ​ന​ക​ൾ സ​മ്മാ​ന​ങ്ങ​ളു​മാ​യി കു​ട്ടി​ക​ളെ തേ​ടി സ്കൂ​ളി​ൽ. താ​യ്‌ല​ൻ​ഡി​ലെ ആ​യു​ത്താ​യ​യി​ലു​ള്ള ജി​റാ​സാ​ർ​ത്വി​ത്ത​യ്യ സ്കൂ​ളി​ലാ​ണ് ഏ​റെ ആ​ക​ർ​ഷ​ക​മാ​യ ക്രി​സ്മ​സ് ആ​ഘോ​ഷം ന​ട​ന്ന​ത്. ക​ഴി​ഞ്ഞ 15 വ​ർ​ഷ​ങ്ങ​ളാ​യി ഈ ​സ്കൂ​ളി​ൽ ആ​ന​ക​ളെ സാ​ന്താ​ക്ലോ​സാ​യി അ​ണി​യി​ച്ചൊ​രു​ക്കി​യു​ള്ള ക്രി​സ്മ​സ് ആ​ഘോ​ഷം ന​ട​ത്താ​റു​ണ്ട്. ഇ​ത്ത​വ​ണ നാ​ല് ആ​ന​ക​ളാ​ണ് സ്കൂ​ളി​ൽ എ​ത്തി​യ​ത്. കു​ട്ടി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി​യ ആ​ന​ക​ൾ അ​വ​ർ​ക്ക് മു​ന്നി​ൽ നൃ​ത്ത​വും മ​റ്റ് അ​ഭ്യാ​സ​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്തു. എ​ല്ലാ വ​ർ​ഷ​വും ന​ട​ക്കാ​റു​ള്ള ഈ ​ആ​ഘോ​ഷ​ത്തി​ലൂ​ടെ ഈ ​സ്കൂ​ളി​നെ മ​റ്റു​ള്ള സ്കൂ​ളു​ക​ളി​ൽ നി​ന്നും ഏ​റെ വ്യ​ത്യ​സ്ത​മാ​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം അ​ഞ്ച് ആ​ന​ക​ളാ​ണ് ക്രി​സ്മ​സ് ആ​ഘോ​ഷി​ക്കു​ന്ന​തി​നാ​യി ഈ ​സ്കൂ​ളി​ൽ എ​ത്തി​യ​ത്.

Read More

വ​ള​ർ​ത്ത് നാ​യ​യെ ക​ണ്ടെ​ത്താ​ൻ വി​മാ​നം വാ​ട​ക​യ്ക്ക് എ​ടു​ത്ത് യു​വ​തി; വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് ല​ക്ഷ​ങ്ങ​ൾ സ​മ്മാ​നം

കാ​ണാ​താ​യ വ​ള​ർ​ത്തു നാ​യ​യെ ക​ണ്ടെ​ത്തു​വാ​നാ​യി വി​മാ​നം വാ​ട​ക​യ്ക്കെ​ടു​ത്ത് തെ​ര​ച്ചി​ൽ ന​ട​ത്തി യു​വ​തി. സാ​ൻ​ഫ്രാ​ൻ​സി​സ്കോ സ്വ​ദേ​ശി​നി​യാ​യ എ​മി​ലി ത​ലെ​ർ​മോ എ​ന്ന യു​വ​തി​യാ​ണ് ആ​രും ചെ​യ്യാ​ത്ത പ്ര​വൃ​ത്തി​യി​ലൂ​ടെ വാ​ർ​ത്ത​ക​ളി​ലി​ടം നേ​ടു​ന്ന​ത്. ഇ​വ​രു​ടെ ഓ​സ്ട്രേ​ലി​യ​ൻ ഷെ​പ്പേ​ഡ് ഇ​ന​ത്തി​ൽ​പ്പെ​ട്ട ജാ​ക്സ​ണ്‍ എ​ന്നു പേ​രു​ള്ള നാ​യ​യെ​യാ​ണ് കാ​ണാ​താ​യ​ത്. നാ​യ​യെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ഇ​വ​ർ വി​മാ​നം പോ​ലും വാ​ട​ക​യ്ക്ക് എ​ടു​ത്തി​രി​ക്കു​ക​യാ​ണ്. 1200 ഡോ​ള​റാ​ണ് ഇ​തി​ന്‍റെ വാ​ട​ക. നാ​യ​യു​ടെ ചി​ത്ര​വും വി​വ​ര​ങ്ങ​ളു​മു​ള്ള ബാ​ന​റു​മാ​യി ഇ​വ​ർ ര​ണ്ട​ര മ​ണി​ക്കൂ​ർ വി​മാ​ന​ത്തി​ൽ പ​റ​ന്നു. കൂ​ടാ​തെ നാ​യ​യെ കു​റി​ച്ചു​ള്ള വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് 7000 ഡോ​ള​ർ പാ​രി​തോ​ഷി​കം ന​ൽ​കു​മെ​ന്നും എ​മി​ലി പ​റ​യു​ന്നു. നാ​യ​യു​മാ​യി ഷോ​പ്പിം​ഗി​ന് പോ​യ​പ്പോ​ൾ ക​ട​യ്ക്ക് പു​റ​ത്ത് വ​ച്ചാ​ണ് നാ​യ​യെ കാ​ണാ​താ​കു​ന്ന​ത്. അ​ഞ്ച് വ​യ​സു​ള്ള നാ​യ​യെ ആ​രെ​ങ്കി​ലും മോ​ഷ്ടി​ച്ച​താ​കാ​മെ​ന്നാ​ണ് എ​മി​ലി​യു​ടെ വാ​ദം. നാ​യ​യ്ക്ക് വേ​ണ്ടി എ​മി​ലി വെ​ബ് സൈ​റ്റ് വ​രെ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. നാ​യ​യെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി കൂ​ട്ടു​കാ​രും എ​മി​ലി​യെ സ​ഹാ​യി​ക്കു​ന്നു​ണ്ട്.

Read More

കു​ളി​മു​റി​യി​ൽ ത​ല​യി​ടി​ച്ചു വീ​ണു; ബ്ര​സീ​ൽ പ്ര​സി​ഡ​ന്‍റി​ന് ഓ​ർ​മ ന​ഷ്ട​പ്പെ​ട്ടു

സാം​പൗ​ളോ: കു​ളി​മു​റി​യി​ൽ ത​ല​യി​ടി​ച്ചു വീ​ണ ബ്ര​സീ​ൽ പ്ര​സി​ഡ​ന്‍റ് ജെ​യ​ർ ബോ​ൾ​സോ​നാ​രോ​യു​ടെ ഓ​ർ​മ പോ​യി. തി​ങ്ക​ളാ​ഴ്ച​യാ​ണു പ്ര​സി​ഡ​ന്‍റ് ഒൗ​ദ്യോ​ഗി​ക വ​സ​തി​യാ​യ അ​ൽ​വോ​റ​ഡ കൊ​ട്ടാ​ര​ത്തി​ലെ കു​ളി​മു​റി​യി​ൽ ത​ല​യി​ടി​ച്ചു വീ​ണ​ത്. വീ​ഴ്ച​യി​ൽ ഓ​ർ​മ ന​ഷ്ട​പ്പെ​ട്ട​താ​യി അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ വെ​ളി​പ്പെ​ടു​ത്തി​യ​ത്. ത​ലേ​ദി​വ​സം താ​ൻ ചെ​യ്ത കാ​ര്യ​ങ്ങ​ൾ പാ​ടേ മ​റ​ന്നു​പോ​യെ​ന്നും ഇ​നി ചെ​യ്യേ​ണ്ട​തെ​ന്താ​ണെ​ന്ന് അ​റി​യി​ല്ലെ​ന്നും ഓ​ർ​മ തി​രി​കെ കി​ട്ടി​യ​ശേ​ഷം പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. ഇ​പ്പോ​ൾ താ​ൻ സു​ഖ​പ്പെ​ട്ടു വ​രി​ക​യാ​ണെ​ന്നും ജെ​യ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ബ്ര​സീ​ലി​യ​യി​ലെ സാ​യു​ധ സേ​ന ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സ​യ്ക്കു​ശേ​ഷം ചൊ​വ്വാ​ഴ്ച​യാ​ണ് അ​ദ്ദേ​ഹം വ​സ​തി​യി​ൽ തി​രി​കെ​യെ​ത്തി​യ​ത്. സി​ടി സ്കാ​നി​ൽ അ​പാ​ക​ത​ക​ളൊ​ന്നും ക​ണ്ടെ​ത്തി​യി​ല്ല. താ​ത്കാ​ലി​ക​മാ​യ ഓ​ർ​മ ന​ഷ്ട​മാ​ണു പ്ര​സി​ഡ​ന്‍റി​നു സം​ഭ​വി​ച്ച​തെ​ന്നു ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. 2018 സെ​പ്റ്റം​ബ​റി​ൽ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കു​ള്ള പ്ര​ചാ​ര​ണ​ത്തി​നി​ടെ​യു​ണ്ടാ​യ ക​ത്തി ആ​ക്ര​മ​ണ​ത്തി​ലും അ​ദ്ദേ​ഹ​ത്തി​നു പ​രി​ക്കേ​റ്റി​രു​ന്നു. അ​ടി​വ​യ​റ്റി​ലെ കു​ത്തേ​റ്റ മു​റി​വ് ചി​കി​ത്സി​ക്കു​ന്ന​തി​നാ​യി സെ​പ്റ്റം​ബ​റി​ൽ അ​ദ്ദേ​ഹം നാ​ലു ശ​സ്ത്ര​ക്രി​യ​ക​ൾ​ക്ക് വി​ധേ​യ​നാ​യി.

Read More

ലാറയുടെ ക്രിസ്മസ് കാർഡിനായി കാത്ത് അമേരിക്കൻ സൈന്യം

വാ​ട്സ്ആ​പ്പി​ന്‍റെ​യും മെ​സ​ഞ്ച​റി​ന്‍റെ​യും വ​ര​വോ​ടെ പ്ര​ശ​സ്തി ന​ഷ്ട​പ്പെ​ട്ട ഒ​രാ​ളു​ണ്ട്- ആ​ശം​സ കാ​ർ​ഡ്. ആ​ഘോ​ഷ​ങ്ങ​ളോ​ട് അ​നു​ബ​ന്ധി​ച്ച്, പ്ര​ത്യേ​കി​ച്ചും ക്രി​സ്മ​സി​നോ​ടും പു​തു​വ​ത്സ​ര​ത്തോ​ടും അ​നു​ബ​ന്ധി​ച്ച് ബ​ന്ധു​ക്ക​ൾ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കും ആ​ശം​സ​കാ​ർ​ഡു​ക​ൾ അ​യ​യ്ക്കു​ന്ന പ​തി​വു​ണ്ടാ​യി​രു​ന്നു. ഇ​ന്ന​ങ്ങനെ കാ​ർ​ഡു​ക​ൾ അ​യ​യ്ക്കു​ന്ന​വ​ർ വി​ര​ള​മാ​ണ്. വാ​ട്സ്ആ​പ്പിലും മെ​സ​ഞ്ച​റി​ലും മ​റ്റും കൂ​ട്ട​ത്തോ​ടെ പേ​രു​ക​ൾ തെ​ര​ഞ്ഞെ​ടു​ത്ത് ആ​ശം​സ​ക​ൾ അ​യ​യ്ക്കാ​ൻ സൗ​ക​ര്യ​മു​ള്ള​പ്പോ​ൾ പി​ന്നെ എ​ന്തി​നാ​ണ് സ​മ​യ​വും പ​ണ​വും ന​ഷ്ട​പ്പെ​ടു​ത്തി ആ​ശം​സ​കാ​ർ​ഡ് അ​യ​യ്ക്കു​ന്ന​ത് എ​ന്നു ചി​ന്തി​ക്കു​ന്ന​വ​രാ​ണ് ഭൂ​രി​പക്ഷ​വും. ഇ​തി​ൽ​നി​ന്നെ​ല്ലാം വ്യത്യ​സ്ത​യാ​വു​ക​യാ​ണ് അ​മേ​രി​ക്ക​ക്കാ​രി​യാ​യ ലോ​റ ലാ​ന്‍റ​ർ​മാ​ൻ. ക​ഴി​ഞ്ഞ 16 വ​ർ​ഷ​മാ​യി ക്രി​സ്മ​സി​നോ​ട് അ​നു​ബ​ന്ധി​ച്ച് ആ​ശം​സ​കാ​ർ​ഡു​ക​ൾ അ​യ​യ്ക്കു​ന്നു​ണ്ട് ലോ​റ. ബ​ന്ധു​ക്ക​ൾ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കു​മ​ല്ല കാ​ർ​ഡ് അ​യ​യ്ക്കു​ന്ന​ത് എ​ന്ന​താ​ണ് അ​വ​ര വ്യ​ത്യ​സ്ത​യാ​ക്കു​ന്ന​ത്. അ​മേ​രി​ക്ക​ൻ പ​ട്ടാ​ള​ത്തി​ലെ സൈ​നി​ക​ർ​ക്കാ​ണ് ലോ​റ വ​ർ​ഷ​ങ്ങ​ളാ​യി മു​ട​ങ്ങാ​തെ കാ​ർ​ഡു​ക​ൾ അ​യ​യ്ക്കു​ന്ന​ത്. എ​ല്ലാ സൈ​നി​ക​ർ​ക്കും അ​വ​ർ കാ​ർ​ഡ് അ​യ​യ്ക്കാ​റി​ല്ല. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് ഈ ​ആ​വ​ശ്യ​ത്തി​നാ​യു​ള്ള കാ​ർ​ഡു​ക​ൾ ലോ​റ ശേ​ഖ​രി​ക്കും. ഇ​തി​നാ​യി ഒ​രു ഫേ​സ്ബു​ക്ക് പേ​ജ് ലോ​റ തു​ട​ങ്ങി​യി​ട്ടു​ണ്ട്.…

Read More

“കൊ​ച്ചു ക​ള്ള​ന്മാ​രു​ടെ’ ക്രെ​ഡി​റ്റ് കാ​ർ​ഡ് ത​ട്ടി​പ്പ്! ക​ളി​പ്പാ​ട്ടം വാ​ങ്ങി​യ​ത് 50,000 രൂ​പ​യ്ക്ക്

ആ​മ​സോ​ണ്‍ അ​ല​ക്സ വ​ഴി അ​മ്മ​യു​ടെ ക്രെ​ഡി​റ്റ് കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് ക​ളി​പ്പാ​ട്ടം വാ​ങ്ങി കൊ​ച്ചു വികൃതികൾ. അ​മ്മ വീ​ട്ടി​ൽ നി​ന്നും പു​റ​ത്ത് പോ​യ സ​മ​യം കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് ഇ​വ​ർ ക​ളി​പ്പാ​ട്ട​ങ്ങ​ൾ ബു​ക്ക് ചെ​യ്യു​ക​യാ​യി​രു​ന്നു. ഏ​ക​ദേ​ശം അ​മ്പ​തി​നാ​യി​രം രൂ​പ​യു​ടെ ക​ളി​പ്പാ​ട്ട​ങ്ങ​ളാ​ണ് ഇ​രു​വ​രും വാ​ങ്ങി​ക്കൂ​ട്ടി​യ​ത്. എ​ന്നാ​ൽ ഇ​തൊ​ന്നും അ​മ്മ അ​റി​ഞ്ഞു​മി​ല്ല. അ​മേ​രി​ക്ക​യി​ൽ നി​ന്നു​ള്ള വെ​റോ​നി​ക്ക എ​സ്റ്റെ​ൽ ആ​ണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള വീ​ഡി​യോ പു​റ​ത്ത് വി​ട്ട​ത്. ക​ളി​പ്പാ​ട്ട​ങ്ങ​ൾ എ​ത്തി​യ​ത് ക​ണ്ട​തോ​ടെ​യാ​ണ് ഇ​തി​നെ​ക്കു​റി​ച്ച് ഇ​വ​ർ അ​റി​ഞ്ഞ​ത്. പി​ന്നീ​ട് ഇ​രു​വ​രെ​യും ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ഒ​ന്നും അ​റി​യി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​ത്. ക്രെ​ഡി​റ്റ് കാ​ർ​ഡ് ത​ട്ടി​പ്പാ​ണി​തെ​ന്നും പോ​ലീ​സി​ന് ന​ൽ​കു​വാ​നു​ള്ള ചി​ത്ര​മെ​ടു​ക്കു​വാ​ൻ ആ​വ​ശ്യ​പ്പെ​ടു​മ്പോ​ൾ ഇ​രു​വ​രും ചി​രി​ച്ചു. എ​ന്നാ​ൽ അ​ച്ഛ​നോ​ട് ഇ​തി​നെ​ക്കു​റി​ച്ച് പ​റ​യു​മെ​ന്ന് അ​റി​യി​ച്ച​പ്പോ​ൾ മൂ​ത്ത മ​ക​ൾ പൊ​ട്ടി​ക്ക​ര​ഞ്ഞു. ഇ​തോ​ടെ ഇ​ള​യ സ​ഹോ​ദ​ര​നും ഭ​യ​ന്ന് സ​ഹോ​ദ​രി​യു​ടെ സ​മീ​പം വ​ന്നി​രി​ക്കു​ന്നി​ട​ത്ത് വീ​ഡി​യോ അ​വ​സാ​നി​ക്കു​ക​യാ​ണ്.

Read More