അപ്പാർട്ടുമെന്‍റിൽ തീപിടിത്തം; പിതാവും രണ്ടു മക്കളും വെന്തുമരിച്ചു; ദാരുണ സംഭവം ഇങ്ങനെ…

കലിഫോർണിയ: സതേൺ കലിഫോർണിയായിലെ അപ്പാർട്ട്മെന്‍റിന്‍റെ ഇരുപത്തിയഞ്ചോളം യൂണിറ്റുകളിൽ ഉണ്ടായ തീപിടിത്തത്തിൽ നാല്പത്തി ഒന്നുകാരനായ പിതാവും നാലും പന്ത്രണ്ടും വയസുള്ള രണ്ടു പെൺമക്കളും വെന്തുമരിച്ചു. എട്ടു വയസുള്ള ആൺകുട്ടി ഗുരുതരാവസ്ഥയിലാണ്.

ഡിസംബർ 27 നു രാവിലെ ലോസ് ആഞ്ചലസിൽ നിന്നും 70 മൈൽ ദൂരെ സ്ഥിതി ചെയ്യുന്ന ഹീമറ്റിലായിരുന്നു ദുരന്തം. അപ്പാർട്ട്മെന്‍റിലെ യൂണിറ്റിൽ ഭാര്യയും ഭർത്താവും നാലും എട്ടും പന്ത്രണ്ടും പതിനൊന്നും മൂന്നു മാസം പ്രായമുള്ള കുട്ടികളുമാണുണ്ടായിരുന്നത്.

സമീപത്തുള്ള യൂണിറ്റുകളിൽ നിന്നും തീ പടരുന്നതു കണ്ടു 11 വയസുള്ള പെൺകുട്ടിയേയും മൂന്നു മാസം പ്രായമുള്ള കുട്ടിയേയും എടുത്തു ഭാര്യ പുറത്തേക്കിറങ്ങി രക്ഷപ്പെട്ടു. ഭർത്താവ് വീടിനുള്ളിൽ അകപ്പെട്ട മറ്റു മൂന്നു കുട്ടികളെ രക്ഷിക്കുന്നതിന് അകത്തേക്ക് ഓടിക്കയറിയെങ്കിലും അപ്പാർട്ട്മെന്‍റിൽ അഗ്നി ആളിപടർന്നതിനാൽ കുട്ടികളെ രക്ഷപ്പെടുത്താനായില്ല. മൂന്നു പേരും അഗ്നിയിൽ വെന്തു മരിക്കുകയായിരുന്നു. പോലീസ് കുടുംബാംഗങ്ങളെ സംബന്ധിച്ചു കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

അപ്പാർട്ട്മെന്‍റിൽ നിന്നും 45 പേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞതായി ഹിമറ്റ ഫയർ ചീഫ് സ്ക്കോട്ട്ബ്രൗൺ പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ

Related posts