സൈ​ബ​ർ പീ​ഡ​നം, ചൂ​ഷ​ണ​ങ്ങ​ൾ, ബ്ലാ​ക്ക് മെ​യി​ലിം​ഗ്…! യുഎഇയിൽ സോഷ്യൽമീഡിയ കുറ്റകൃത്യങ്ങൾ വർധിക്കുന്നു

യു​എ​ഇ​യി​ൽ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ 43 ശ​ത​മാ​നം വ​ർ​ധ​ന. ഒ​ക്ടോ​ബ​ർ വ​രെ​യു​ള്ള ക​ണ​ക്കാ​ണി​തെ​ന്ന് അ​ബു​ദാ​ബി ജു​ഡീ​ഷൽ വ​കു​പ്പ് അ​റി​യി​ച്ചു. 512 ക്രി​മി​ന​ൽ കേ​സു​ക​ളാ​ണ് ഇ​ത്ത​വ​ണ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 2018 ൽ ​ഇ​ത് 357 എ​ണ്ണ​മാ​യി​രു​ന്നു. സൈ​ബ​ർ പീ​ഡ​നം, ചൂ​ഷ​ണ​ങ്ങ​ൾ, ബ്ലാ​ക്ക് മെ​യി​ലിം​ഗ്, ഭീ​ഷ​ണി​ക​ൾ, അ​സ​ഭ്യ​ങ്ങ​ൾ പ​റ​യ​ൽ, മ​റ്റു​ള്ള​വ​രു​ടെ സ്വ​കാ​ര്യ​ത​യി​ൽ ക​ട​ന്നു​ക​യ​റ്റം എ​ന്നി​വ​യെ​ല്ലാം ഇ​തി​ലു​ൾ​പ്പെ​ടും. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് ഒ​രു വ​ർ​ഷം മു​ത​ൽ ആ​ജീ​വ​നാ​ന്ത ത​ട​വ് വ​രെ​യാ​ണു ശി​ക്ഷ. മ​റ്റു ചി​ല കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക് മൂ​ന്നു വ​ർ​ഷം വ​രെ ത​ട​വി​ലി​ട്ട​ശേ​ഷം നാ​ടു​ക​ട​ത്തു​മെ​ന്ന് അ​ബു​ദാ​ബി നി​യ​മ​വ​കു​പ്പ് പ്ര​തി​നി​ധി​യും അ​ഭി​ഭാ​ഷ​ക​നു​മാ​യ അ​ൽ ആ​മി​ർ അ​ൽ അം​രി പ​റ​ഞ്ഞു.

Read More

മൂത്രം പോകാതെ ഗുരുതരാവസ്ഥയിലായ വിമാനയാത്രികനെ രക്ഷിച്ചത് ഡോക്ടറുടെ സന്ദർഭോചിത രക്ഷാപ്രവർത്തനം; ഇ​തൊ​രു കെ​ട്ടു​ക​ഥ​യ​ല്ല..

ഇ​തൊ​രു കെ​ട്ടു​ക​ഥ​യ​ല്ല. അ​ടു​ത്തി​ടെ ആ​കാ​ശ​ത്ത് ന​ട​ന്ന ക​ഥ​യാ​ണ്. രോ​ഗി​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ഏ​തു മാ​ർ​ഗ​വും സ്വീ​ക​രി​ക്കാ​ൻ ഡോ​ക്ട​ർ​മാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് ഓ​ർ​മ​പ്പെ​ടു​ത്തു​ന്ന ഒ​രു ഡോ​ക്ട​റു​ടെ ക​ഥ​യാ​ണി​ത്. വി​മാ​ന​യാ​ത്ര​യ്ക്കി​ടെ മൂ​ത്രം പോ​കാ​തെ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ വ​യോ​ധി​ക​നെ വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ഡോ​ക്ട​ർ ര​ക്ഷ​പ്പെ​ടു​ത്തി​യ ക​ഥ അ​ദ്ഭു​ത​ത്തോ​ടെ മാ​ത്ര​മേ കേ​ട്ടി​രി​ക്കാ​നാ​കൂ. ചൈ​ന​യി​ൽ​നി​ന്നു​ള്ള വാ​സ്കു​ല​ർ സ​ർ​ജ​ൻ ഷാ​ങ് ഹോ​ങാ​ണ് കൃ​ത്യ​സ​മ​യ​ത്തു​ള്ള ഇ​ട​പെ​ട​ലി​ലൂ​ടെ സ​ഹ​യാ​ത്ര​ക്കാ​ര​ന്‍റെ ജീ​വ​ൻ ര​ക്ഷി​ച്ച​ത്. വാ​യ ഉ​പ​യോ​ഗി​ച്ച് മൂ​ത്രം പു​റ​ത്തേ​ക്ക് വ​ലി​ച്ചെ​ടു​ത്ത് രോ​ഗി​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ ആ ​ഡോ​ക്ട​റെ ലോ​കം ന​മി​ക്കു​ക​യാ​ണ്. ഗ്വാ​ങ്ഷു​വി​ൽ​നി​ന്ന് ന്യൂ​യോ​ർ​ക്കി​ലേ​ക്കു വ​ന്ന ചൈ​ന സ​തേ​ണ്‍ എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​ത്തി​ലാ​ണ് സം​ഭ​വം. യാ​ത്ര​ക്കാ​ര​ന് മൂ​ത്ര​ത​ട​സം നേ​രി​ടു​ന്ന​താ​യും സ്ഥി​തി ഗു​രു​ത​ര​മാ​ണെ​ന്നും ക്യാ​ബി​ൻ ക്രൂ​വാ​ണ് വി​വ​രം അ​റി​യി​ച്ച​ത്. ഉ​ട​ൻ ത​ന്നെ ചി​കി​ത്സി​ക്കാ​ൻ താ​ൻ സ​ന്ന​ദ്ധ​നാ​ണെ​ന്ന് ഷാ​ങ് അ​റി​യി​ച്ചു. നേ​രം ക​ള​യാ​തെ പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തു. മൂ​ത്ര​മൊ​ഴി​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന വൃദ്ധ​ന്‍റെ മൂ​ത്രാ​ശ​യ​ത്തി​ൽ ഏ​ക​ദേ​ശം ഒ​രു​ലി​റ്റ​റോ​ളം മൂ​ത്ര​മു​ണ്ടാ​യി​രു​ന്നു. സ്ഥി​തി ഗു​രു​ത​ര​മാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യ​തോ​ടെ മൂ​ത്രം…

Read More

വൈ​ദ്യു​ത ക​മ്പി​യി​ൽ കു​ടു​ങ്ങി വി​മാ​നം; പൈ​ല​റ്റ് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു

വൈ​ദ്യു​ത ക​മ്പി​യി​ൽ കു​ടു​ങ്ങി തൂ​ങ്ങി കി​ട​ന്ന ചെ​റി​യ വി​മാ​ന​ത്തി​ൽ നി​ന്നും പൈ​ല​റ്റി​നെ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പെ​ടു​ത്തി. യു​എ​സി​ലെ മി​നെ​സൊ​ട്ട​യി​ലാ​ണ് ഏ​റെ ഭീ​തി പ​ര​ത്തി​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. ഒ​റ്റ എ​ഞ്ചി​ൻ മാ​ത്ര​മു​ള്ള ഈ ​വി​മാ​നം പ​റ​ത്തി​യ​ത് 65കാ​ര​നാ​യ ഒ​രാ​ളാ​യി​രു​ന്നു. അ​തി​ശ​ക്തി​യാ​യി വൈ​ദ്യു​തി പ്ര​വ​ഹി​ച്ചി​രു​ന്ന ഈ ​ക​മ്പി​യി​ൽ തൂ​ങ്ങി കി​ട​ന്ന വി​മാ​ന​ത്തി​ൽ നി​ന്നും ര​ക്ഷ​പെ​ടാ​നാ​കാ​തെ പൈ​ല​റ്റ് കു​ട​ങ്ങി. പി​ന്നീ​ട് ഇവിടെ എത്തിയ രക്ഷാപ്രവർത്തക സംഘം വൈദ്യു​ത ബ​ന്ധം വി​ച്ഛേ​ദി​ച്ച​തി​ന് ശേ​ഷ​മാ​ണ് അ​ദ്ദേ​ഹ​ത്തെ ര​ക്ഷ​പെ​ടു​ത്തി​യ​ത്. അ​പ​ക​ട​ത്തി​ൽ ഇ​യാ​ൾ​ക്ക് യാ​തൊ​രു പ​രി​ക്കു​മി​ല്ലെ​ന്നു​ള്ള​താ​ണ് ഏ​റെ അ​ത്ഭു​ത​ക​ര​മാ​യ​ത്. വൈ​ദ്യു​ത ക​മ്പി​യി​ൽ വി​മാ​നം തൂ​ങ്ങി കി​ട​ക്കു​ന്ന​തി​ന്‍റെ ചി​ത്രം ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

Read More

ഐറിഷ് പാര്‍ലമെന്‍റിൽ ഒരു പ്രിന്‍റര്‍ വരുത്തിവച്ച അധികചെലവ് ഒരു മില്യൺ യൂറോ

ഡബ്ളിന്‍: ഐറിഷ് പാര്‍ലമെന്‍റിലേക്കു വാങ്ങിയ ഒരു പ്രിന്‍റര്‍ ഉണ്ടാക്കിയ അനാവശ്യമായ അധികചെലവ് ഒരു മില്യൺ യൂറോ എന്ന് അന്വേഷണത്തില്‍ വ്യക്തമായി. വയ്ക്കാന്‍ ഉദ്ദേശിച്ച കെട്ടിടത്തില്‍ കൊള്ളിക്കാന്‍ കഴിയാത്തത്ര വലിപ്പമാണ് പ്രിന്‍റര്‍ ഉപയോഗപ്പെടാതിരിക്കാന്‍ കാരണമായത്. 2.1 മീറ്റര്‍ ഉരവും 1.9 മീറ്റര്‍ വീതിയുമുള്ള പ്രിന്‍റര്‍ കഴിഞ്ഞ വര്‍ഷമാണ് വാങ്ങിയത്. വില 808,000 യൂറോ. പ്രിന്‍റര്‍ കെട്ടിടത്തില്‍ കൊള്ളുന്നില്ലെന്നു മനസിലാക്കിയപ്പോള്‍ കെട്ടിടത്തിന്‍റെ മതില്‍ പൊളിച്ചു പണിതാണ് അധികൃതര്‍ സ്ഥലം കണ്ടെത്തിയത്. ഇതിന് മറ്റൊരു 236,000 യൂറോ ചെലവായി. അത്രയും സമയം പ്രതിമാസം 2000 യൂറോ വാടകയ്ക്ക് പ്രിന്‍റര്‍ മറ്റൊരിടത്തു സൂക്ഷിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ച മാത്രമാണ് അളവ് തെറ്റിയ വിവരം മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കുന്നത്. പിന്നീട് വിവരാവകാശ നിയമ പ്രകാരമാണ് ഇതിന്‍റെ വിശദാംശങ്ങള്‍ പുറത്തുവരുന്നത്. റിപ്പോർട്ട്: ജോസ് കുമ്പിളുവേലില്‍

Read More

ഡ്ര​സ്ഡ​ൻ മ്യൂ​സി​യം ക​വ​ർ​ച്ച! വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് അ​ര മി​ല്യ​ൻ യൂ​റോ ഇ​നാം; മോഷണം പോയത് അമൂല്യ രത്‌നങ്ങളും ചരിത്ര പ്രാധാന്യമുള്ള ആഭരണങ്ങളും

ഡ്രെ​സ്ഡ​ൻ: ഡ്രെ​സ്ഡ​നി​ലെ സ്റ്റേ​റ്റ് മ്യൂ​സി​യ​ത്തി​ൽ നി​ന്ന് അ​മൂ​ല്യ ര​ത്ന​ങ്ങ​ൾ അ​ട​ക്കം ച​രി​ത്ര പ്രാ​ധാ​ന്യ​മു​ള്ള ആ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ​ണം പോ​യ​തു സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം വ​ഴി​മു​ട്ടി. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ, സം​ഭ​വ​ത്തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രെ പി​ടി​കൂ​ടു​ന്ന​തി​നോ, മോ​ഷ​ണ മു​ത​ൽ വീ​ണ്ടെ​ടു​ക്കു​ന്ന​തി​നോ സ​ഹാ​യ​ക​മാ​യ എ​ന്തെ​ങ്കി​ലും വി​വ​രം ന​ൽ​കാ​ൻ സാ​ധി​ക്കു​ന്ന​വ​ർ​ക്ക് അ​ര മി​ല്യ​ൻ യൂ​റോ ഇ​നാം പ്ര​ഖ്യാ​പി​ച്ചു. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മോ​ഷ​ണം സം​ബ​ന്ധി​ച്ച് കി​ഴ​ക്ക​ൻ ജ​ർ​മ​നി​യി​ലാ​ക​മാ​നം പോ​ലീ​സ് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. പ്ര​ശ​സ്ത​മാ​യ 49 കാ​ര​റ്റ് ഡ്രെ​സ്ഡ​ൻ വൈ​റ്റ് ര​ത്നം അ​ട​ക്ക​മാ​ണ് മോ​ഷ​ണം പോ​യി​രി​ക്കു​ന്ന​ത്. മോ​ഷ്ടാ​ക്ക​ൾ തു​ട​ക്ക​ത്തി​ൽ ര​ക്ഷ​പെ​ട്ട ശേ​ഷം ക​ത്തി​ച്ച നി​ല​യി​ൽ ഉ​പേ​ക്ഷി​ച്ച കാ​ർ മാ​ത്ര​മാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ഇ​തു​വ​രെ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ട്ടു​ള്ള​ത്. റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

Read More

റെ​സി​ലിം​ഗ് താ​രം ബ്രെ​റ്റി​ന്‍റെ കൃ​ത്രി​മ കാ​ലു​ക​ൾ മോ​ഷ​ണം പോ​യി

ക​ലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ സാ​ൻ ബെ​ർ​നാ​ഡി​നൊ പ​സ​ഫി​ക് ഹൈ​സ്കൂ​ൾ റെ​സി​ലിം​ഗ് ടീ​മി​ന്‍റെ ക്യാ​പ്റ്റ​ൻ പ​ദ​വി ഏ​റ്റെ​ടു​ക്കേ​ണ്ട ബ്രെ​റ്റ് വി​ന്‍റേഴ്സി​ന്‍റെ കൃ​ത്രി​മ കാ​ലു​ക​ൾ മോ​ഷ​ണം പോ​യി. ഇ​തോ​ടെ ത​ന്‍റെ ക്യാ​പ്റ്റ​ൻ പ​ദ​വി ന​ഷ്ട​പ്പെ​ടു​മോ എ​ന്ന ഭ​യ​ത്തി​ലാ​ണ് ബ്രെ​റ്റ്. കാ​ൽ മു​ട്ടി​ന് താ​ഴെ അ​സ്ഥി​യി​ല്ലാ​തെ​യാ​യി​രു​ന്നു ബ്രെ​റ്റി​ന്‍റെ ജ​ന​നം. എ​ട്ടു വ​യ​സു ക​ഴി​ഞ്ഞ​പ്പോ​ൾ ഇ​രു കാ​ലു​ക​ളും മു​ട്ടി​നു താ​ഴെ നീ​ക്കം ചെ​യ്തു കൃ​ത്രി​മ കാ​ലു​ക​ൾ വ​ച്ചു പി​ടി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഇ​ങ്ങ​നെ ചെ​യ്തി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ ബ്രെ​റ്റ് ജീ​വി​ത​കാ​ലം മു​ഴു​വ​ൻ വീ​ൽ ചെ​യ​റി​ൽ ക​ഴി​യേ​ണ്ടി​വ​രു​മാ​യി​രു​ന്നു. ഇ​രു​കാ​ലു​ക​ളും നീ​ക്കം ചെ​യ്തു ര​ണ്ടു വ​ർ​ഷ​ത്തി​നു​ശേ​ഷം പ​ത്താം വ​യ​സി​ലാ​ണ് ബ്രെ​റ്റി​ന് കൃ​ത്രി​മ കാ​ലു​ക​ൾ ല​ഭി​ച്ച​ത്. റെ​സി​ലിം​ഗി​ലാ​യി​രു​ന്നു ബ്രെ​റ്റ് പ​രി​ശീ​ല​നം നേ​ടി​യ​ത്. കൃ​ത്രി​മ കാ​ലു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു പ​രി​ശീ​ല​നം. ഇ​രു​കാ​ലു​ക​ളും മോ​ഷ​ണം പോ​യ​തോ​ടെ മു​ട്ടിേ·​ലാ​ണ് ഇ​പ്പോ​ൾ പ​രി​ശീ​ല​നം തു​ട​രു​ന്ന​ത്. ഇ​ത് വ​ള​രെ വേ​ദ​ന​യു​ണ്ടാ​ക്കു​ന്ന​താ​ണെ​ന്ന് ബ്രെ​റ്റ് വ്യ​ക്ത​മാ​ക്കി. സ്റ്റേ​റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പ് നേ​ടു​ന്ന​തി​നു​ള്ള അ​വ​സാ​ന അ​വ​സ​ര​മാ​ണി​ത്. ഹൈ​സ്കൂ​ൾ…

Read More

36 വ​ർ​ഷം ജ​യി​ലി​ൽ; ഒ​ടു​വി​ൽ നി​ര​പ​രാ​ധി​ക​ളെ​ന്നു ക​ണ്ടെ​ത്തി മൂ​ന്നു​പേ​ർ​ക്ക് മോ​ച​നം

ബാ​ൾ​ട്ടി​മോ​ർ: 1983 ലെ ​താ​ങ്ക്സ് ഗി​വിം​ഗ് ഡേ​യി​ൽ അ​റ​സ്റ്റ് ചെ​യ്തു ജ​യി​ലി​ല​ട​ച്ച മൂ​ന്നു പേ​രെ നി​ര​പ​രാ​ധി​ക​ളെ​ന്നു ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നു വി​ട്ട​യ​ക്കു​ന്ന​തി​ന് ബാ​ൾ​ട്ടി​മോ​ർ സ​ർ​ക്യൂ​ട്ട് കോ​ർ​ട്ട് ജ​ഡ്ജി ഉ​ത്ത​ര​വി​ട്ടു. 36 വ​ർ​ഷ​ത്തെ ജ​യി​ൽ വാ​സ​ത്തി​നു ശേ​ഷ​മാ​ണ് ഇ​വ​ർ മോ​ചി​ത​രാ​കു​ന്ന​ത്. 14 വ​യ​സു​ള്ള ഡി​വി​റ്റ് ഡ​ക്ക​റ് എ​ന്ന വി​ദ്യാ​ർ​ഥി​യെ ജോ​ർ​ജ് ടൗ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി ജാ​ക്ക​റ്റ് ത​ട്ടി​യെ​ടു​ക്കു​വാ​ൻ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​രോ​പി​ച്ചാ​ണ് പ​തി​നാ​ലു വ​യ​സു​ള്ള ചെ​സ്റ്റ്ന​ട്ട്, വാ​റ്റ്കി​ൻ​സ്, പ​തി​നേ​ഴ് വ​യ​സു​ണ്ടാ​യി​രു​ന്ന സ്റ്റു​വ​ർ​ട്ട് എ​ന്നീ മൂ​ന്നു പേ​രെ അ​റ​സ്റ്റു ചെ​യ്ത​ത്. ബാ​ൾ​ട്ടി​മോ​ർ സി​റ്റി സ്കൂ​ളി​ലെ മി​ഡി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യി​രു​ന്നു ഇ​വ​ർ. ബാ​സ്ക​റ്റ് ബോ​ളി​ൽ ജോ​ർ​ജ് ടൗ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി അ​ക്കാ​ല​ത്തു വ​ള​രെ പ്ര​സി​ദ്ധ​മാ​യി​രു​ന്നു. ഇ​താ​ണു ജാ​ക്ക​റ്റ് ത​ട്ടി​യെ​ടു​ക്കാ​ൻ ഇ​വ​രെ പ്രേ​രി​പ്പി​ച്ച​തെ​ന്നാ​യി​രു​ന്നു പോ​ലീ​സ് കേ​സ്. സം​ശ​യ​ത്തി​ന്‍റെ പേ​രി​ൽ പോ​ലീ​സ് മൂ​വ​രെ​യും പി​ടി​കൂ​ടി​യെ​ങ്കി​ലും സാ​ക്ഷി മൊ​ഴി​ക​ൾ പോ​ലും പ​രി​ഗ​ണി​ച്ചി​ല്ല. കേ​സി​ൽ യ​ഥാ​ർ​ഥ പ്ര​തി മൈ​ക്കി​ൾ വി​ല്ലി​സ് ആ​യി​രു​ന്നു എ​ന്നു…

Read More

ഉ​ണ്ണി​യേ​ശു ക​ള​വു​പോ​യി! പ്ര​തി​യെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചു പോ​ലീ​സ്

വെ​ത​ർ​ഫോ​ർ​ഡ് (ടെ​ക്സ​സ്): ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വീ​ട്ടു​മു​റ്റ​ത്തു ത​യാ​റാ​ക്കി​യി​രു​ന്ന നാ​റ്റി​വി​റ്റി സീ​നി​ൽ നി​ന്നും ഉ​ണ്ണി​യേ​ശു​വി​നെ മോ​ഷ്ടി​ച്ച പ്ര​തി​യെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചു. ന​വം​ബ​ർ 23 ശ​നി​യാ​ഴ്ച രാ​ത്രി 8.30നാ​യി​രു​ന്നു സം​ഭ​വം. ക​റു​ത്ത വ​സ്ത്രം ധ​രി​ച്ച അ​മേ​രി​ക്ക​ൻ വ​നി​ത വീ​ടി​നു മു​റ്റ​ത്ത് പ്ര​വേ​ശി​ച്ചു. ഉ​ണ്ണി​യേ​ശു​വി​നെ മോ​ഷ്ടി​ക്കു​ന്ന ചി​ത്രം കാ​മ​റ​യി​ൽ പ​തി​ഞ്ഞി​രു​ന്നു. അ​തോ​ടൊ​പ്പം ഇ​വ​ർ ധ​രി​ച്ചി​രു​ന്ന ഷു​സി​ന്‍റെ അ​ട​യാ​ള​വും സ്ഥ​ല​ത്തു ക​ണ്ടെ​ത്തി​യി​രു​ന്നു. ഞ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മു​ള്ള​തി​നേ​ക്കാ​ൾ ജീ​സ​സി​നെ അ​വ​ർ​ക്കാ​യി​രി​ക്കാം വേ​ണ്ട​ത്. മോ​ഷ​ണ​ത്തെ കു​റി​ച്ചു വീ​ട്ടു​ട​മ​സ്ഥ​ർ പോ​ലീ​സി​നോ​ട് പ്ര​തി​ക​രി​ച്ച​തി​ങ്ങ​നെ​യാ​യി​രു​ന്നു. മോ​ഷ്ടി​ച്ച​തു ഉ​ണ്ണി​യേ​ശു​വി​നെ​യാ​ണെ​ങ്കി​ലും ഇ​ത്ത​രം മോ​ഷ​ണ​ത്തെ ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല ഷെ​റി​ഫ് ഫൗ​ള​ർ പ​റ​ഞ്ഞു. മോ​ഷ​ണ​ത്തി​നു വ​നി​ത​യെ പ്രേ​രി​പ്പി​ച്ച​തെ​ന്താ​ണെ​ന്നും അ​ന്വേ​ഷി​ക്കേ​ണ്ട​തു​ണ്ടെ​ന്നു ഷെ​റി​ഫ് കൂ​ട്ടി​ച്ചേ​ർ​ത്തു. ജീ​സ​സി​നെ മോ​ഷ്ടി​ച്ച ശേ​ഷം അ​പ്ര​ത്യ​ക്ഷ​മാ​യ യു​വ​തി​യെ ക​ണ്ടെ​ത്താ​ൻ പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണം പോ​ലീ​സ് അ​ഭ്യ​ർ​ത്ഥി​ച്ചു. വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ ക്രൈം ​സ്റ്റോ​പ്പേ​ഴ്സ് 817 599 5555 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും അ​ഭ്യ​ർ​ഥി​ച്ചു. റി​പ്പോ​ർ​ട്ട്:…

Read More

അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ വനിത വിടവാങ്ങി

ഹർലിൻ, ന്യുയോർക്ക്: അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ വനിത അലീലിയ മർഫി 114-ാം വയസിൽ വിടവാങ്ങി. അലീലിയാ മർഫിയുടെ മകൾ അംഗമായ ഹെൽത്ത് കെയർ വർക്കേഴ്സ് യൂണിയനാണ് ബുധനാഴ്ച മരണ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. 1905 ലായിരുന്നു മർഫിയുടെ ജനനം. നോർത്ത് കരൊളൈനയിൽ ജനിച്ച ഇവർ 1920 ലാണ് ന്യുയോർക്കിലേക്ക് താമസം മാറിയത്. മരിക്കുമ്പോൾ 114 വയസും 140 ദിവസവുമായിരുന്നു പ്രായം.‌‌‌ 2019 ജൂലൈ ആറിനാണ് മർഫിയുടെ 114- ജന്മദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചത്. ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കുന്നതിന് വീൽചെയറിലാണ് ഇവർ എത്തിയത്. ദൈവത്തിലുള്ള ആഴമായ വിശ്വാസമാണ് തന്‍റെ ദീർഘായുസിന് കാരണമെന്ന് മർഫി വ്യക്തമാക്കിയിരുന്നു. ഒരിക്കൽപോലും ആൽക്കഹോൾ ഉപയോഗിക്കാത്തതും മറ്റൊരു കാരണമാണ്. അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ വനിത ഒഹായോവിൽ നിന്നുള്ള ലെസി ബ്രൗൺ (114) ഈ വർഷം ജനുവരിയിൽ മരിച്ചതോടെയാണ് ആ സ്ഥാനം മർഫിക്ക് ലഭിച്ചത്. ലോകത്തിലെ…

Read More

മുറിവിന് മരുന്നു വാങ്ങാൻ മെഡിക്കൽ ഷോപ്പിലെത്തി കുരങ്ങൻ; അമ്പരന്ന് നാട്ടുകാർ

മെഡിക്കൽ ഷോപ്പിൽ മരുന്ന് വാങ്ങാനെത്തിയ രോഗിയെ കണ്ട് ഉടമ ആദ്യം ഞെട്ടി. ഒരു കുരങ്ങനാണ് കക്ഷി. വെറുതെ വന്നതാണെന്ന് കരുതി ആദ്യം കുരങ്ങനെ അവർ അത്ര മൈൻഡ് ചെയ്തില്ല. എന്നാൽ സൂക്ഷിച്ചു നോക്കിയപ്പോഴാണ് സംഗതി മനസിലായത്. കാലിലും ദേഹത്തുമേറ്റ മുറിവിന് മരുന്ന് അന്വേഷിച്ചാണ് കക്ഷി മെഡിക്കൽ ഷോപ്പിലെത്തിയത്. ബിർഭും ജില്ലയിലെ മല്ലാർപുരിലാണ് രസകരമായ സംഭവം അരങ്ങേറിയത്. റെയിൽവേ സ്റ്റേഷനിൽ കുരങ്ങുകൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഒരു കുരങ്ങന് പരിക്കേറ്റത്. മുറിവ് കണ്ടപ്പോൾ കക്ഷി മനുഷ്യരെപ്പോലെ നേരെ മെഡിക്കൽ സ്റ്റോറിലേക്ക് നടന്നു. മുറിവുകളിൽ ഫാർമസിസ്റ്റ് മരുന്ന് വെച്ച് ബാൻഡേജ് കെട്ടിക്കൊടുത്തു. അപ്പോഴെല്ലാം അനുസരണയോടെ അത് സഹകരിച്ചു. മുറിവുണങ്ങാനുള്ള മരുന്നും വാങ്ങിക്കുടിച്ചാണ് കുരങ്ങൻ മടങ്ങിയത്.

Read More