ഭീകരരാണിവർ, കൊടുംഭീകരർ..! വമ്പൻ പാമ്പിനെ സ്കിപ്പിംഗ് റോപ്പാക്കി കുട്ടികൾ

മൂന്ന് കുട്ടികളുടെ സ്കിപ്പിംഗ് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. ഇതിലെന്താ ഇത്ര പ്രത്യേകത എന്ന് ചിന്തിക്കുന്നവർ കുട്ടികളുടെ കൈയിലിരിക്കുന്ന സ്കിപ്പിംഗ് റോപ്പ് നോക്കിയാൽ ബോധ്യമാകും. അഞ്ചടി നീളമുള്ള ഒരു ഭീമൻ പാമ്പിനെയാണ് കുട്ടികൾ സ്കിപ്പിംഗ് റോപ്പാക്കിയത്. പാമ്പിന്‍റെ രണ്ടറ്റത്തുമായി പിടിച്ച് രണ്ട് കുട്ടികൾ ചുഴറ്റുമ്പോൾ മറ്റൊരു കുട്ടി ചാടുന്നതാണ് വീഡിയോയിൽ. വിയറ്റ്നാമിൽ നിന്നുള്ള വീഡിയോയാണെന്ന് പറയുന്നുണ്ടെങ്കിലും സ്ഥലം സംബന്ധിച്ച് വ്യക്തമായ അറിവില്ല. സംഗതി ചത്ത പാമ്പാണെങ്കിലും കുട്ടികളുടെ ധൈര്യം സമ്മതിച്ചുകൊടുക്കണമെന്നാണ് നെറ്റിസൺസിന്‍റെ അഭിപ്രായം.

Read More

പാതിരാത്രി കാറിൽ കരടിയുടെ ചെക്കിംഗ്; സിസിടിവി ദൃശ്യങ്ങൾ കണ്ട് ഞെട്ടി ഉടമ

കലിഫോർണിയയിലെ സൗത്ത് ലേക്ക് താഹോയിലെ താമസക്കാരനായ ആദം ഉറക്കമുണർന്ന് പുറത്തിറങ്ങിയപ്പോൾ കണ്ടത് തന്‍റെ കാറിന്‍റെ ഡോർ തുറന്നുകിടക്കുന്നതാണ്. മോഷണശ്രമമാണോ എന്ന് ഭയന്ന് ആദം കാർ പരിശോധിച്ചെങ്കിലും ഒരു തുമ്പും കിട്ടിയില്ല. ഒടുവിൽ മുറ്റത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചു. അപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. കാർ‌ തുറന്ന ആ കള്ളൻ ഒരു വലിയ കരടിയാണ്. പുലർച്ചെ 1.14നാണ് കാറിനു സമീപം കരടിയെത്തിയത്. കാറിന്‍റെ ഡോർ തുറന്ന് അകത്തുകയറുന്ന കരടി ഏറെനേരം കാറിനുള്ളിൽ ചെലവഴിച്ച ശേഷമാണ് പുറത്തിറങ്ങിയത്. കാറിനുള്ളിൽ ഭക്ഷണമുണ്ടോയെന്ന് പരിശോധിക്കാനാണ് കരടി കയറിയതെന്നാണ് കരുതുന്നത്. അതേസമയം, കാറിൽ കയറിയെങ്കിലും നാശനഷ്ടങ്ങളൊന്നും വരുത്തിയില്ലെന്ന് ആദം പറഞ്ഞു. ഇതിനു മുന്‍പും വീടിന് സമീപത്ത് കരടികളെ കണ്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു കരടി കാറിനുള്ളിൽ കയറുന്നതെന്നും ആദം പറഞ്ഞു.

Read More

യെവൻ പുലിയായിരുന്നല്ലേ..! പുള്ളിപ്പുലിയെ ചുറ്റിവരിഞ്ഞ പെരുമ്പാമ്പിന് സംഭവിച്ചത്…

ആക്രമണോത്സുകതയ്ക്ക് പേരുകേട്ടവരാണ് പുള്ളിപ്പുലിയും പെരുമ്പാമ്പും. അപ്പോൾ പോരാട്ടം ഇവർ തമ്മിലാണെങ്കിലോ? പൊടിപാറുമെന്നതിൽ സംശയമില്ല. അത്തരമൊരു കാഴ്ചയ്ക്കാണ് കഴിഞ്ഞ ദിവസം കെനിയയിലെ മസായി മാറ ട്രയാംഗിൾ റിസർവ് സാക്ഷ്യം വഹിച്ചത്. ഇരയ്ക്കായി കാത്തുകിടന്ന പെരുമ്പാമ്പിനു മുന്നിലെത്തിയതായിരുന്നു പുള്ളിപ്പുലി. മറ്റൊന്നും ആലോചിക്കാതെ പെരുമ്പാമ്പ് പുലിയെ വരിഞ്ഞു മുറുക്കാൻ തുടങ്ങി. ആദ്യമൊന്ന് അമ്പരന്നെങ്കിലും ധൈര്യം കൈവിടാതെ കുതറിച്ചാടിയ പുലി പ്രത്യാക്രമണം തുടങ്ങി. പെരുമ്പാമ്പും വിട്ടുകൊടുക്കാൻ തയാറല്ലായിരുന്നു. പിന്നെ അവിടെ നടന്നത് പൊരിഞ്ഞ പോരാട്ടമാണ്. ഒടുവിൽ പുള്ളിപ്പുലിയുടെ ശൂരതയ്ക്കു മുന്നിൽ കീഴടങ്ങാനായിരുന്നു പാമ്പിന്‍റെ വിധി. കലിപ്പ് തീരാതെ പുലി പാമ്പിന്‍റെ തല കടിച്ചുകീറി. സഫാരി പാർക്കിലെത്തിയ സന്ദർശകരിൽ ഒരാൾ പകര്‍ത്തിയ ഈ പോരാട്ട വീഡിയോ ഇപ്പോൾ വൈറലായിക്കഴിഞ്ഞു.

Read More

ഹിറ്റ്‌ലർ ജനിച്ച വീട് ഇനി പോലീസ് ആസ്ഥാനം

നാ​​​സി നേ​​​താ​​​വ് അ​​​ഡോ​​​ൾ​​​ഫ് ഹി​​​റ്റ്‌​​​ല​​​ർ ജ​​​നി​​​ച്ച വീ​​​ട് പോ​​​ലീ​​​സി​​​ന്‍റെ മേ​​​ഖ​​​ലാ ആ​​​സ്ഥാ​​​ന​​​മാ​​​ക്കാ​​​ൻ ഓ​​​സ്ട്രി​​​യ​​​ൻ സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നി​​​ച്ചു. ഹി​​​റ്റ്‌​​​ല​​​റു​​​ടെ ജ​​​ന്മ​​​സ്ഥ​​​ലം ന​​​വ​​​നാ​​​സി​​​ക​​​ൾ സ്മാ​​​ര​​​ക​​​മാ​​​ക്കു​​​ന്ന​​​തു ത​​​ട​​​യാ​​​നാ​​​ണി​​​ത്. ജ​​​ർ​​​മ​​​ൻ അ​​​തി​​​ർ​​​ത്തി​​​ക്കു സ​​​മീ​​​പ​​​മു​​​ള്ള ബ്രൗ​​​നാ​​​വു ആം ​​​ഇ​​​ന്നി​​​ലെ അ​​​പ്പാ​​​ർ​​​ട്ടു​​​മെ​​​ന്‍റി​​​ന്‍റെ മു​​​ക​​​ളി​​​ല​​​ത്തെ നി​​​ല​​​യി​​​ലാ​​​ണു ഹി​​​റ്റ്‌ലർ കു​​​ടും​​​ബം താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന​​​ത്. ഇ​​​വി​​​ടെ 1889ലാ​​​യി​​​രു​​​ന്നു ഹി​​​റ്റ്‌ലറു​​​ടെ ജ​​​ന​​​നം. ര​​​ണ്ടാം ലോ​​​ക​​​മ​​​ഹാ​​​യു​​​ദ്ധ​​​ത്തി​​​നു​​​ശേ​​​ഷം ഈ ​​​കെ​​​ട്ടി​​​ടം ലൈ​​​ബ്ര​​​റി​​​യാ​​​യും ടെ​​​ക്നി​​​ക്ക​​​ൽ സ്കൂ​​​ളാ​​​യും ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​വ​​​ന്നു. 2017ൽ 897,600​​​ഡോ​​​ള​​​ർ ന​​​ൽ​​​കി​​​യാ​​​ണ് കെ​​​ട്ടി​​​ടം ഓ​​​സ്ട്രി​​​യ​​​ൻ സ​​​ർ​​​ക്കാ​​​ർ ഏ​​​റ്റെ​​​ടു​​​ത്ത​​​ത്.​​​ കെ​​​ട്ടി​​​ട​​​ത്തി​​​നു രൂ​​​പ​​​മാ​​​റ്റം വ​​​രു​​​ത്തു​​​മെ​​​ന്നും ഇ​​​തി​​​നാ​​​യി ശി​​​ല്പി​​​ക​​​ളി​​​ൽ​​​നി​​​ന്ന് രൂ​​​പ​​​മാ​​​തൃ​​​ക​​​ക​​​ൾ ക്ഷ​​​ണി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു.

Read More

അറ്റിമോ! ലോകത്ത് ഏറ്റവും വിലയേറിയ ചോക്ലേറ്റ് സ്വിറ്റ്സര്‍ലന്‍ഡില്‍; നിര്‍മാണം ഇങ്ങനെ…

സൂറിച്ച്: ലോകത്തെ ഏറ്റവും വിലയേറിയ ചോക്ലേറ്റ് എന്ന വിശേഷണം അറ്റിമോ എന്ന സ്വിസ് ചോക്കലേറ്റിന്. ഒരു ബാറിന് 640 ഫ്രാങ്കാണ് ഇതിന്‍റെ വില. ചോക്ലേറ്റുകള്‍ക്കും ചീസിനും പ്രശസ്തമായ സ്വിറ്റ്സര്‍ലന്‍ഡ് നേരത്തെ തന്നെ ഏറ്റവും വിലയേറിയ വാച്ചിന്‍റെ റിക്കാർഡും സ്വന്തം പേരിൽ കുറിച്ചിരുന്നു. എണ്‍പതു ഗ്രാം ചോക്ലേറ്റാണ് ഒരു ബാറില്‍. അലെയ്ന്‍ മെറ്റ്ലറാണ് ഇതിന്‍റെ നിര്‍മാതാക്കള്‍. ഗ്രാന്‍ഡ് ക്രു ചോക്ലേറ്റില്‍ 68 ശതമാനം കൊക്കോയാണ് ഉപയോഗിച്ചിരിക്കുന്നത്. കുങ്കുമപ്പൂവ്, ഓറഞ്ച്, ബിസ്കറ്റ് എന്നിവയാണ് മറ്റു ചേരുവകള്‍. നാനൂറ് വര്‍ഷമായി കൊക്കോ കൃഷി ചെയ്യുന്ന വെനിസ്വേലയിലെ ചുവാവോ എന്ന ചെറുഗ്രാമത്തില്‍ നിന്നു വരുത്തുന്ന കൊക്കോ കുരു ആണ് ഇതിന്‍റെ നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. ചുരുങ്ങിയ തോതില്‍ മാത്രം വിളവെടുക്കുന്ന പ്രത്യേകതരം കൊക്കോയാണിത്. പത്തു കിലോഗ്രാമിൽ നിന്നും അമ്പത് ചോക്ലേറ്റ് ബാറുകള്‍ മാത്രമാണ് നിര്‍മിക്കാന്‍ സാധിച്ചിട്ടുള്ളത്. കിലോഗ്രാമിന് മുപ്പതിനായിരം ഫ്രാങ്ക് വിലയുള്ള പ്രത്യേകതരം കുങ്കുമപ്പൂവും…

Read More

ലൈവായി ഒരു മോഷണം; വൈ​റ​ലാ​യി ഒരു “ക​ള്ള​ൻ’! ഒ​രു ക​ള്ള​നാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ താ​രം

ഒ​രു ക​ള്ള​നാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ താ​രം. ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി​യി​ലെ ലൈ​വി​നി​ടെ മോ​ഷ​ണം ന​ട​ത്തി​യ​താ​ണ് ഇ​യാ​ളെ പ്ര​ശ​സ്ത​നാ​ക്കി​യ​ത്. സം​ഭ​വം ഇ​ങ്ങ​നെ​യാ​ണ്- ഐ​സ് ഹോ​ക്കി ടീ​മാ​യ ക​രോ​ളി​ന ഹ​റി​ക്കേ​യ്ൻ​സാ​ണ് ത​ത്സ​മ​യ​മാ​യി​ട്ടു​ള്ള ഒ​രു സ്പോ​ർ​ട്സ് വാ​ർ​ത്ത ക്രൈം ​ഓ​ഫ് ദ ​സെ​ഞ്ചു​റി​യെ​ന്ന ത​ല​ക്കെ​ട്ടോ​ടെ പോ​സ്റ്റ് ചെ​യ്ത​ത്. വാ​ർ​ത്ത​യി​ൽ പ്ര​ത്യേ​ക​ത​യൊ​ന്നു​മി​ല്ല. എ​ന്നാ​ൽ വാ​ർ​ത്ത വാ​യി​ക്കു​ന്ന ആ​ളു​ടെ പി​ന്നി​ൽ ന​ട​ന്ന ര​സ​ക​ര​മാ​യ ഒ​രു മോ​ഷ​ണ​മാ​ണ് വൈ​റ​ലാ​യ​ത്. ഫോ​ക്‌​സ് സ്‌​പോ​ര്‍​ട്‌​സി​ന്‍റെ ലൈ​വ് റി​പ്പോ​ര്‍​ട്ടിം​ഗി​ലാ​ണ് ദൃ​ശ്യ​ങ്ങ​ള്‍ പ​തി​ഞ്ഞി​രി​ക്കു​ന്ന​ത്. കൈ​യി​ൽ ഐ​സ്ക്രീം പി​ടി​ച്ച് അ​ടു​ത്തുനി​ൽ​ക്കു​ന്ന ആ​ളോ​ട് സം​സാ​രി​ക്കു​ന്ന ഒ​രാ​ൾ. അ​ടു​ത്തു​നി​ൽ​ക്കു​ന്ന ആ​ൾ ത​ന്ത്ര​പ​ര​മാ​യി ഐ​സ്ക്രീം കൈ​ക്ക​ലാ​ക്കുന്നു. അ​ല്‍​പ്പം ക​ഴി​ച്ച ശേ​ഷം ഐ​സ്‌​ക്രീം തി​രി​കെ ന​ല്‍​കാ​നാ​ണ് ഇ​യാ​ള്‍ ക​രു​തി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ മോ​ഷ്ടാ​വ് ഐ​സ്‌​ക്രീം തി​രി​കെ ന​ല്‍​കാ​നാ​യി ശ്ര​മി​ച്ച​പ്പോ​ള്‍ കൈ​യി​ല്‍ ഐ​സ്‌​ക്രീം ഇ​ല്ലെ​ന്ന കാ​ര്യം ഉ​ട​മ മ​ന​സി​ലാ​ക്കി. ഇ​തു​ക​ണ്ട​തോ​ടെ മോ​ഷ്ടാ​വ് ഐ​സ്‌​ക്രീ​മു​മാ​യി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. കാ​ഴ്ച​ക്കാ​രി​ല്‍ ചി​രി പ​ട​ര്‍​ത്തി​യ ഈ ​വീ​ഡി​യോ…

Read More

പ്രവാസി ഗാന്ധി ദര്‍ശന്‍ വേദിയ്ക്ക് പുതിയ ഭാരവാഹികള്‍ !കുമ്പളത്ത് ശങ്കരപ്പിള്ള സംസ്ഥാന ചെയര്‍മാന്‍

കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍വേദിയുടെ പോഷകവിഭാഗമായ പ്രവാസി ഗാന്ധി ദര്‍ശന്‍ വേദിയ്ക്ക് പുതിയ ഭാരവാഹികള്‍. സംസ്ഥാന ചെയര്‍മാനായി കുമ്പളത്ത് ശങ്കരപ്പിള്ളയെയും സംസ്ഥാന ജനറല്‍ കണ്‍വീനറായി സജി ഔസേഫ് പിച്ചകശേരിലിനെയും തിരഞ്ഞെടുത്തു.

Read More

ശാ​ന്ത​മാ​യ ജീ​വി​തം! തി​ര​ക്കു​ക​ളി​ല്‍ നി​ന്ന് ഒ​ഴി​വാ​കാ​ന്‍ അ​ഞ്ചേ​ക്ക​ര്‍ കാ​ടി​നു​ള്ളി​ല്‍ വീ​ടു​വെ​ച്ച് ദ​മ്പ​തി​ക​ള്‍

തി​ര​ക്കു​ക​ളി​ല്‍ നി​ന്ന് ഒ​ഴി​ഞ്ഞ് ശാ​ന്ത​മാ​യ ജീ​വി​തം ന​യി​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന മ​നു​ഷ്യ​രും ന​മു​ക്കി​ട​യി​ലു​ണ്ട്. അ​ത്ത​ര​ക്കാ​ര്‍ പ​ല​പ്പോ​ഴും മ​റ്റു​ള്ള​വ​രി​ല്‍ നി​ന്നും അ​ത്യ​ന്ത്യം വ്യ​ത്യ​സ്ത​രാ​യി​രി​ക്കും. വി​ല്യം-​കേ​റ്റ് ദ​മ്പ​തി​ക​ളും ഇ​ത്ത​രം മ​നോ​വി​ചാ​രം ഉ​ള്ള​വ​രാ​ണ്. പേ​ര് കേ​ട്ടി​ട്ട് ബ്രി​ട്ടീ​ഷ് രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് ഇ​തെ​ന്തു പ​റ്റി​യെ​ന്നു ചോ​ദി​ക്കാ​ന്‍ വ​ര​ട്ടെ. അ​വ​ര​ല്ല ഇ​വ​ര്‍. ന്യൂ​സി​ല​ന്‍​ഡു​കാ​രാ​ണ് ഈ ​ദ​മ്പ​തി​ക​ള്‍. അ​ഞ്ചേ​ക്ക​ര്‍ കാ​ടി​നു ന​ടു​വി​ല്‍ വീ​ടു​വ​ച്ചാ​ണ് ഇ​വ​ര്‍ തി​ര​ക്കു​ക​ളി​ല്‍ നി​ന്ന് ഒ​ഴി​വാ​യ​ത്. വൈ​ഹെ​ക് ദ്വീ​പി​ലെ ന്യൂ​സി​ലാ​ൻഡ് ബു​ഷ് പ്രോ​പ്പ​ര്‍​ട്ടി​യി​ലാ​ണ് വി​ല്ല്യം, കേ​റ്റ് ദ​മ്പ​തി​ക​ളു​ടെ ഈ ​മ​നോ​ഹ​ര​ഗൃ​ഹം സ്ഥി​തി ചെ​യ്യു​ന്ന​ത്. ഇ​വ​രു​ടെ വീ​ട്ടി​ലേ​ക്കെ​ത്തു​ന്ന​വ​രു​ടെ ക​ണ്ണി​ല്‍ ആ​ദ്യം പ​തി​യു​ക ചു​റ്റു​മു​ള്ള ഹ​രി​താ​ഭ​വും ശാ​ന്ത​വു​മാ​യ അ​ന്ത​രീ​ക്ഷ​മാ​ണ്. റോ​ഡി​ല്‍ വാ​ഹ​നം പാ​ര്‍​ക്ക് ചെ​യ്ത് മു​ള്‍​പ​ട​ര്‍​പ്പ് കൊ​ണ്ട് അ​ല​ങ്ക​രി​ച്ച പാ​ത​യി​ലൂ​ടെ ന​ട​ന്ന​ടു​ക്കു​മ്പോ​ള്‍ പു​റം​ലോ​ക​ത്തി​ന്‍റെ സ​മ്മ​ര്‍​ദം തി​ക​ച്ചും ഇ​ല്ലാ​താ​വു​ക​യും ഫ്രീ ​ആ​യി തു​ട​ങ്ങു​ക​യും ചെ​യ്യു​ന്നു. പാ​ത അ​വ​സാ​നി​ക്കു​ന്നി​ട​ത്ത് മ​നോ​ഹ​ര​മാ​യ കോ​ണി​പ്പ​ടി​ക​ള്‍ രൂ​പ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. അ​ത് ഡെ​ക്കി​നു ചു​റ്റു​മു​ള്ള റാം​പി​ലേ​ക്ക് ബ​ന്ധി​പ്പി​ച്ചി​രി​ക്കു​ന്നു. ഈ ​ചെ​റി​യ…

Read More

പ​ശു തു​ണി​ക്കട​യി​ലെ നി​ത്യ സ​ന്ദ​ർ​ശ​ക; ബി​സി​ന​സ് ഇ​ര​ട്ടി​യാ​യെ​ന്ന് ഉ​ട​മ

പ​ശു പ​തി​വാ​യി ക​ട സ​ന്ദ​ർ​ശി​ക്കു​ന്ന​ത് കൊ​ണ്ട് ത​ന്‍റെ ബി​സി​ന​സ് ഉ​യ​ർ​ന്നെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി ക​ട​യു​ട​മ. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ക​ട​പ്പ ജി​ല്ല​യി​ലാ​ണ് അ​ൽ​പ്പം വ്യ​ത്യ​സ്ത​മാ​യ സം​ഭ​വം ന​ട​ക്കു​ന്ന​ത്. പി. ​ഉ​ബൈ എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള തു​ണി​ക്ക​ട​യി​ലാ​ണ് പ​ശു എ​ന്നും എ​ത്തു​ന്ന​ത്. ശ്രീ​സാ​യി​റാം എ​ന്നാ​ണ് ഇ​യാ​ളു​ടെ സ്ഥാ​പ​ന​ത്തി​ന്‍റെ പേ​ര്. ക​ഴി​ഞ്ഞ ആ​റു​മാ​സ​ങ്ങ​ളാ​യി പ​ശു എ​ന്നും ഈ ​തു​ണി​ക്ക​ട​യി​ൽ വ​രും. കൂ​ടാ​തെ ഫാ​നി​ന്‍റെ ചു​വ​ട്ടി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ഇ​രു​ന്ന വി​ശ്ര​മി​ച്ച​തി​ന് ശേ​ഷ​മാ​ണ് പ​ശു മ​ട​ങ്ങു​ന്ന​ത്. പ​ശു ക​ട​യി​ൽ വ​ന്ന് കി​ട​ന്നാ​ൽ അ​ത് ബി​സി​ന​സി​നെ മോ​ശ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന് ക​രു​തി​യി​രു​ന്ന​താ​യി ഉ​ബൈ പ​റ​യു​ന്നു. എ​ന്നാ​ൽ അ​തി​ന് ശേ​ഷം ബി​സി​ന​സ് കൂ​ടി​യ​ത​ല്ലാ​തെ മോ​ശ​ക​ര​മാ​യി ഒ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന ഉ​ബൈ പ​ശു ക​ട​യി​ലെ ഒ​ന്നും ത​ന്നെ ന​ശി​പ്പി​ച്ചി​ട്ടി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി. ആ​ദ്യം പ​ശു​ക​ട​യി​ലെ​ത്തു​മ്പോ​ൾ അ​തി​നെ ഓ​ടി​ച്ചു വി​ടു​വാ​ൻ ശ്ര​മി​ച്ചി​രു​ന്നു​വെ​ങ്കി​ലും അ​ത് പോ​കു​വാ​ൻ കൂ​ട്ടാ​ക്കി​യി​രു​ന്നി​ല്ല. മ​ണി​ക്കൂ​റു​ക​ളോ​ളം ഇ​വി​ടെ ചി​ല​വി​ട്ട​തി​ന് ശേ​ഷ​മാ​ണ് പ​ശു മ​ട​ങ്ങി​യി​രു​ന്ന​ത്. പി​ന്നീ​ട് ഉ​ബൈ…

Read More

ഈ ​ക​ടി​ക്ക് അ​ൽ​പ്പം ക​ട്ടി കൂ​ടു​ത​ലാ! ത​ല പോ​യി​ട്ടും വീ​ര്യം ചോ​രാ​തെ മ​ത്സ്യം

ത​ല അ​റു​ത്തു മാ​റ്റി​യി​ട്ടും കോ​ള​യു​ടെ കാ​ൻ ഒ​രു മ​ത്സ്യം ക​ടി​ച്ചു മു​റി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ അ​മ്പ​ര​പ്പു​ണ​ർ​ത്തു​ന്നു. യൂ​ട്യൂ​ബി​ലാ​ണ് ഏ​റെ ആ​കാം​ക്ഷ​യു​ണ​ർ​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. വു​ൾ​ഫ് ഫി​ഷ് എ​ന്ന ഇ​ന​ത്തി​ൽ​പ്പെ​ട്ട മ​ത്സ്യ​മാ​ണി​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്. ജീ​വ​നോ​ടെ വെ​ള്ള​ത്തി​ൽ കി​ട​ന്ന മ​ത്സ്യ​ത്തെ പു​റ​ത്തെ​ടു​ത്ത് അ​തി​ന്‍റെ വാ​യി​ലേ​ക്ക് കാ​ൻ വ​യ്ക്കു​മ്പോ​ൾ മ​ത്സ്യം അ​ത് ക​ടി​ച്ച് പൊ​ട്ടി​ക്കു​ന്ന​താ​ണ് ആ​ദ്യം ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്. എ​ന്നാ​ൽ ഇ​തേ മ​ത്സ്യ​ത്തി​ന്‍റെ ത​ല അ​റു​ത്ത് മാ​റ്റി​യ​തി​ന് ശേ​ഷം അ​തി​ന്‍റെ വാ​യ​യി​ലേ​ക്ക് കാ​ൻ വ​യ്ക്കു​മ്പോ​ൾ മ​ത്സ്യം അ​തും ക​ടി​ച്ചു​മു​റി​ക്കു​ന്ന​താ​ണ് ഏ​റെ ആ​ശ്ച​ര്യ​ക​ര​മാ​കു​ന്ന​ത്. ആ​ദ്യ​ത്തെ വീ​ഡി​യോ​യി​ലു​ള്ള അ​ത്രെ​യും ശ​ക്തി​യാ​യി ത​ന്നെ​യാ​ണ് ത​ല അ​റു​ത്ത് മാ​റ്റി​യി​ട്ടും മീ​ൻ വീ​ണ്ടും കാ​ൻ ക​ടി​ച്ചു മു​റി​ച്ച​ത്. ജ​നു​വ​രി​യി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ ഇ​പ്പോ​ൾ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്. ഈ ​വീ​ഡി​യോ​യ്ക്ക് പ്ര​തി​ക​ര​ണ​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Read More