ഏൽപ്പിച്ചിരിക്കുന്ന ടാർഗറ്റ് വിജയകരമായി പൂർത്തിയാകാത്ത ജീവനക്കാരെ കമ്പനിയുടമകൾ ക്രൂരമായി ശിക്ഷിക്കുന്ന സംഭവങ്ങൾ ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. എപ്പോഴിതാ ആത്മാർഥമായി ജോലി ചെയ്യുന്ന ജീവനക്കാരുടെ കാൽ കമ്പനിയുടമകൾ വൃത്തിയാക്കുന്നതിന്റെ ദൃശ്യങ്ങളിലാണ് സോഷ്യൽമീഡിയയുടെ കണ്ണുടക്കുന്നത്. ചൈനയിലെ ഷാൻഡോംഗ് പ്രവശ്യയിലുള്ള ജിനനിൽ പ്രവർത്തിക്കുന്ന സൗന്ദര്യ വർദ്ധകവസ്തുക്കൾ നിർമിക്കുന്ന സ്ഥാപനത്തിലാണ് സംഭവം. നിരനിരയായി ഇരിക്കുന്ന എട്ട് ജീവനക്കാരുടെ കാൽ പാദങ്ങൾ രണ്ട് പേർ വൃത്തിയാക്കുന്നതാണ് വീഡിയോയിലുള്ളത്. സ്ഥാപനത്തിന്റെ വളർച്ചയ്ക്കു വേണ്ടി ജീവനക്കാർ കഠിനമായി പരിശ്രമിക്കുന്നതിനുള്ള നന്ദിയാണ് ഈ പ്രവർത്തിയിലൂടെ സ്ഥാപന ഉടമകൾ അറിയിച്ചത്. ജീവനക്കാരുടെ കാൽ വൃത്തിയാക്കുന്നതിന്റെ ദൃശ്യങ്ങൾ വൈറലായി മാറിയിരിക്കുകയാണ്. ഈ പ്രവർത്തിയെ വിമർശിച്ചും പിന്തുണച്ചും നിരവധിയാളുകൾ രംഗത്തെത്തിയിരിക്കുന്നത്.
Read MoreCategory: NRI
എന്നോടാ കളി..! വൈദ്യുതി പ്രവഹിക്കുന്ന വേലി പുഷ്പം പോലെ തകർത്ത് കാട്ടാന
കൃഷിയിടങ്ങളിൽ വന്യമൃഗങ്ങൾ കയറാതിരിക്കുവാൻ സ്ഥാപിച്ച വൈദ്യുത വേലി കാട്ടാന തകർക്കുന്നതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ അമ്പരപ്പുണർത്തുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ വീഡിയോ പങ്കുവച്ചത്. വൈദ്യുതി പ്രവഹിക്കുന്ന വേലിയുടെ ഒരു ഭാഗത്ത് തുമ്പികൈകൊണ്ട് പിടിച്ച് വലിച്ച ആന അത് നിലത്തേക്ക് ഇട്ടു. തുടർന്ന് മുന്നോട്ട് പോയി കൃഷി സാധനങ്ങൾ അകത്താക്കുകയും ചെയ്തു. ഈ പ്രദേശങ്ങളിൽ വന്യമൃഗങ്ങളുടെ വലിയ ശല്യമാണ് കർഷകർ നേരിടുന്നത്. ഇത് അവസാനിപ്പിക്കുവാനാണ് വൈദ്യുതി പ്രവഹിക്കുന്ന കമ്പി സ്ഥാപിച്ച് അവർ വന്യമൃഗങ്ങളെ പ്രതിരോധിക്കുന്നത്. എന്നാൽ ഇതും ഉപയോഗപ്രദമാകുന്നില്ലല്ലോ എന്ന ആശങ്കയാണ് കർഷകർക്കുള്ളത്. Elephants will go where they want. Solar electric fencing maintained at 5kv was designed to deter them. It’s intelligence makes them cleaver to breach that barrier. Interesting. pic.twitter.com/vbgcGTZfij — Susanta…
Read Moreകടുത്ത ചെവി വേദനയുമായി ആശുപത്രിയിലെത്തി; ചെവിയിൽ നിന്നും പുറത്തെടുത്തത് പാറ്റക്കൂട്ടത്തെ
കടുത്ത ചെവി വേദനയുമായി ആശുപപത്രിയിലെത്തിയയാളുടെ ചെവിയിൽ നിന്നും കണ്ടെത്തിയത് ഒന്നിലധികം പാറ്റകളെ. ചൈനയിലാണ് സംഭവം. 24കാരനായ ഒരാളുടെ ചെവിയിൽ നിന്നുമാണ് പാറ്റകളെ കണ്ടെത്തിയത്. കടുത്ത ചെവി വേദനയെ തുടർന്ന് ഇയാൾ വീട്ടിലുള്ളവരോട് ചെവി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ചെവിയിൽ ടോർച്ച് വെളിച്ചത്തിന്റെ സഹായത്താൽ ഇവർ പരിശോധിച്ചപ്പോഴാണ് ചെവിക്കുള്ളിൽ പാറ്റായുണ്ടെന്ന് കണ്ടെത്തിയത്. ഉടൻ തന്നെ ഇദ്ദേഹം ആശുപത്രിയുമായി ബന്ധപ്പെട്ടു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ ഏകദേശം 10ൽ അധികം പാറ്റാകളെ ഇയാളുടെ ചെവിക്കുള്ളിൽ നിന്നും ഡോക്ടർമാർ പുറത്തെടുത്തു. ഇയാൾ സുഖം പ്രാപിച്ചുവരികയാണ്. എന്നാൽ എങ്ങനെയാണ് ഇത്രയധികം പാറ്റാകൾ ഇയാളുടെ ചെവിക്കുള്ളിൽ പ്രവേശിച്ചതെന്ന് അവ്യക്തമാണ്.
Read Moreയുഎഇയിൽ വാട്സ്ആപ് കോളുകൾക്കുള്ള നിരോധനം നീക്കും
അബുദാബി: യുഎഇയില്‍ വാട്സ്ആപ് കോളുകള്‍ക്കുള്ള നിരോധനം ഉടൻ നീക്കും. നാഷണല്‍ ഇലക്ട്രോണിക് സെക്യൂരിറ്റി അതോറിറ്റി എക്സിക്യൂട്ടിവ് ഡയറക്ടര്‍ മുഹമ്മദ് അല്‍ കുവൈത്തിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വാട്സ്ആപുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് നിയമത്തില്‍ ഇളവു നല്‍കുന്നതെന്നാണ് സൂചന. അതേസമയം, രാജ്യത്ത് ലൈസന്‍സുള്ള ടെലികമ്യൂണിക്കേഷന്‍ കമ്പനികളായ ഡു, ഇത്തിസാലാത്ത് എന്നിവയുടെ അനുമതി കൂടി ഇതിനു വേണ്ടിവരും. അതേസമയം, വാര്‍ത്തയോട് യുഎഇ ടെലികോം അതോറിറ്റി പ്രതികരിച്ചിട്ടില്ല.
Read Moreഹൂസ്റ്റണിന്റെ മനം കവർന്ന് മിസ് മലയാളി യുഎസ്എ സൗന്ദര്യ മത്സരം
ഹൂസ്റ്റൺ: സൗന്ദര്യത്തിന് മലയാളത്തികവ് നൽകിയ മനം കവർന്ന മിസ് മലയാളി യുഎസ്എ 2018 നും ചരിത്രവിജയമായി മാറിയ “ദേശി സൂപ്പർസ്റ്റാർ 2019 നും ശേഷം അമേരിക്കയിലെ കലാ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായി മാറിയ ലക്ഷ്മി പീറ്റർ ഒരുക്കിയ “മിസ് മലയാളി യുഎസ്എ 2019′ വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് വർണവിസ്മയമായി മാറി. ഒക്ടോബർ 26 നു സ്റ്റാഫോർഡിലെ സെന്റ് ജോസഫ് ഹാളിലായിരുന്നു മൽസരം. വനിതകൾക്ക് മാത്രമല്ല അമേരിക്കയിൽ ആദ്യമായി പുരുഷന്മാർക്കു വേണ്ടി ‘മിസ്റ്റർ മലയാളി യുഎസ്എ 2019’ മൽസരവും നടത്തി ലക്ഷമി പീറ്റർ മലയാളി സൗന്ദര്യാസ്വാദക മനസുകളിൽ ഇടം നേടി. കേരളത്തനിമയും സംസ്കാരവും സമന്വയിപ്പിച്ചു ചെണ്ടമേളത്തിന്റേയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ പ്രശസ്ത സിനിമാ താരം മന്യ നായിഡു വേദിയിലേക്ക് പ്രവേശിച്ചപ്പോൾ സദസിൽ നിന്നു നിറഞ്ഞ കരഘോഷം മുഴങ്ങി. മൂന്നു വ്യത്യസ്ത വിഭാഗങ്ങളിലായി നടത്തിയ മത്സരങ്ങളിൽ “മിസ് ടീൻ മലയാളീ യുഎസ്എ”…
Read Moreഇരട്ടകൊലപാതകം; പ്രതി 13 കാരൻ പോലീസിനെ വെട്ടിച്ചു കടന്നുകളഞ്ഞു
നോർത്ത് കരൊളൈന: ഇരട്ട കൊലപാതക കേസിലെ പ്രതി ജുവനൈൽ കോടതിയിൽ ഹാജരാക്കുന്നതിനിടെ അധികൃതരുടെ കണ്ണുവെട്ടിച്ചു കടന്നുകളഞ്ഞു. നവംബർ അഞ്ചിനായിരുന്നു സംഭവം. കാലിൽ ചങ്ങലയിട്ടിരുന്ന, ചെരിപ്പ് ഉപയോഗിക്കാത്ത, ജെറിക്കൊ റോബ്സൺ എന്ന പതിമൂന്നുകാരൻ കൗണ്ടി കോർട്ട് ഹൗസിൽ നിന്നു പുറത്തു കടക്കുന്നതിനിടയിലാണ് രക്ഷപ്പെട്ടത്. ഫ്രാങ്ക് തോമസ് (34), ആഡം തോമസ് (33) എന്നീ സഹോദരന്മാർ വീട്ടിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് ഒക്ടോബർ 14 നാണ് ജെറിക്കൊയെ ഇരട്ട കൊലപാതക കുറ്റം ചുമത്തി പോലീസ് അറസ്റ്റു ചെയ്തത്. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ചിത്രം പ്രസിദ്ധീകരിക്കരുതെന്ന നിയമം ഉണ്ടെങ്കിലും പതിമൂന്നുകാരൻ അപകടകാരിയാണെന്നും പിടികൂടാൻ സഹായിക്കണമെന്നും അഭ്യർഥിച്ച് നോർത്ത് കരോളൈ ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി ജെറിക്കൊയുടെ ചിത്രം പരസ്യപ്പെടുത്തിയിട്ടുണ്ട്. അഞ്ചടി ഉയരവും 110 പൗണ്ടുമുള്ള ജെറിക്കൊയെകുറിച്ചു അറിവ് ലഭിക്കുന്നവർ 911 വിളിച്ചു അറിയിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. പോലീസ് പ്രതിക്കുവേണ്ടിയുള്ള തിരച്ചിൽ ഊർജിതപ്പെടുത്തിയിട്ടുണ്ട്. റിപ്പോർട്ട്: പി.പി.…
Read Moreഅമിത വേഗം ആപത്ത് ! പക്ഷേ ആപത്തിലെങ്കിൽ അമിതവേഗമാകാം !!
അമിത വേഗം ലോകത്തെല്ലായിടത്തും ആപത്തുണ്ടാക്കുന്നതാണ്. എന്നാൽ ആപത്തിൽ പെട്ടതാണെങ്കിൽ, അപകടങ്ങളിൽ പെട്ടതാണെങ്കിൽ അമിതവേഗത്തിന് ശിക്ഷയിളവു നൽകി സൗദി. അപകടങ്ങളിൽ പരിക്കേറ്റവർ അടക്കം അടിയന്തര ചികിത്സയും പരിചരണവും ആവശ്യമുള്ളവരെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കുന്നതിന് നിശ്ചിത പരിധിയിൽ കൂടുതൽ വേഗത്തിൽ വാഹനമോടിക്കുന്നവരെ അമിത വേഗത്തിനുള്ള പിഴയിൽനിന്ന് ഒഴിവാക്കുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഇത്തരം സാഹചര്യങ്ങളിൽ ഗതാഗത നിയമ ലംഘനങ്ങൾ രജിസ്റ്റർ ചെയ്താൽ മെഡിക്കൽ റിപ്പോർട്ട് സഹിതം ഗതാഗത നിയമ ലംഘനങ്ങളിൽ തീർപ്പ് കൽപിക്കുന്ന ട്രാഫിക് അഥോറിറ്റിയെ സമീപിച്ചാൽ മതി. പരിക്കേറ്റ മകനെ ആശുപത്രിയിലെത്തിക്കാൻ നിശ്ചിത പരിധിയിൽ കൂടുതൽ വേഗത്തിൽ സഞ്ചരിച്ചതിന് തന്റെ പേരിൽ സാഹിർ സംവിധാനം വഴി നിയമ ലംഘനം രേഖപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ഒരാൾ നൽകിയ പരാതിയിലാണ് ട്രാഫിക് ഡയറക്ടറേറ്റിന്റെ വിശദീകരണം.
Read Moreപ്രവാസികളേ, നിങ്ങൾക്കിതാ ഒരു ഷോപ്പിംഗ് മാൾ
പ്രവാസികളേറെയുണ്ട് ഷാർജയിൽ. ലോകത്തിന്റെ പലഭാഗത്തു നിന്നും ഷാർജയിൽ ജോലിക്കും മറ്റുമായി വന്നണഞ്ഞിട്ടുള്ള പ്രവാസി തൊഴിലാളികൾക്കു മാത്രമായി സജയിൽ ഷോപ്പിംഗ് മാൾ വരുന്നു. ലക്ഷത്തിലേറെ തൊഴിലാളികളാണ് ഈ മേഖലയിൽ താമസിക്കുന്നത്. മാളിന്റെ നിർമാണം അന്തിമ ഘട്ടത്തിലാണ്. യുഎഇ സുപ്രീം കൗണ്‍സിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ പ്രത്യേക നിർദേശപ്രകാരമാണ് മാൾ നിർമിക്കുന്നതെന്ന് ലേബർ സ്റ്റാൻഡേർഡ്സ് ഡവലപ്മെന്റ് അഥോറിറ്റി ചെയർമാൻ സലിം യൂസഫ് അൽ ഖസീർ പറഞ്ഞു. എമിറേറ്റിലെ തൊഴിലാളികളിൽ എഴുപത് ശതമാനവും സജ മേഖലയിലാണ് താമസിക്കുന്നത്. 88 കടകൾ ഉൾക്കൊള്ളുന്ന മാളിൽ 1,000 പേർക്ക് ഇരിക്കാവുന്ന 2 സിനിമാശാലകൾ, ആശുപത്രി എന്നിവയുമുണ്ടാകും. സജ വ്യവസായ മേഖലയ്ക്കും ഷാർജ രാജ്യാന്തര വിമാനത്താവളത്തിനും ഇടയിൽ പാർക്കുകൾ നിർമിക്കാനും പദ്ധതിയുണ്ട്.
Read Moreഅന്ധവിശ്വാസം; പാമ്പിന്റെ കടിയേറ്റ വിരൽ മുറിച്ചു കളഞ്ഞ് അറുപതുകാരൻ
പാമ്പ് കടിയേറ്റ വിരൽ മുറിച്ചു കളഞ്ഞ് അറുപതുകാരൻ ആശുപത്രിയിൽ. ചൈനയിലാണ് സംഭവം. മരം മുറിക്കുന്നതിനിടെയാണ് സാംഗ് എന്നു പേരുള്ള ഇയാളുടെ കൈ വിരലിൽ പാമ്പ് കടിച്ചത്. പാമ്പ് കടിയേറ്റതിനെ തുടർന്ന് ഭയന്ന ഇയാൾ കത്തിയെടുത്ത് വിരൽ മുറിക്കുകയായിരുന്നു. മുറിവിൽ തുണി ചുറ്റിയ ഇദ്ദേഹം ഉടൻ തന്നെ ആശുപത്രിയിലേക്ക് പോകുകയും ചെയ്തു. എന്നാൽ ഇയാളുടെ ശരീരത്ത് പാമ്പിന്റെ വിഷം കയറിയിട്ടില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. ഒരു പ്രത്യേക ഇനത്തിലുള്ള പാമ്പ് കടിച്ചാൽ അഞ്ചടി നടക്കുന്നതിന് മുൻപെ മരണം സംഭവിക്കുമെന്നാണ് സാംഗിന്റെ നാട്ടിലെ വിശ്വാസം. കടിയേറ്റ് ഭാഗം മുറിച്ചുമാറ്റിയാൽ ജീവിക്കാനാവുമെന്നും ഇവർ കരുതുന്നു.
Read Moreഎനിക്കു നിങ്ങളുടെ ഭക്ഷണം വേണ്ട; സന്ദർശകരെ കൈയിലെടുത്ത് മിടുക്കൻ ഗൊറില്ല
മൃഗശാലയിലെത്തുന്ന സന്ദർശകർ അവിടെയുള്ള മൃഗങ്ങൾക്ക് ഭക്ഷണം നൽകുന്നത് പതിവ് കാഴ്ചയാണ്. എന്നാൽ സന്ദർശകർ മൃഗങ്ങൾക്ക് ഭക്ഷണം നൽകരുതെന്ന ബോർഡുകൾ ഒട്ടുമിക്ക മൃഗശാലകളിലും കാണാമെങ്കിലും മിക്കവരും ഇത് അനുസരിക്കാറില്ല. എന്നാൽ തങ്ങൾക്ക് ഭക്ഷണം നൽകരുതെന്ന് മൃഗങ്ങൾ തന്നെ പറഞ്ഞാൽ പിന്നെ എന്തു ചെയ്യും. ഇത്തരം ഒരു വീഡിയോയാണ് ട്വിറ്ററിൽ വൈറലാകുന്നത്. മയാമി മൃഗശാലയിലെ ഗൊറില്ലയാണ് വിഡിയോയിലുള്ളതെന്ന് ട്വിറ്ററിൽ പ്രചരിക്കുന്ന പോസ്റ്റിൽ പറയുന്നു. “സന്ദർശകർ ഭക്ഷണം നൽകരുത്’ എന്ന് ആംഗ്യഭാഷയിൽ പറയുന്ന ഗൊറില്ല യെ വിഡിയോയിൽ കാണാം. കൈ ഉപയോഗിച്ച് ആംഗ്യങ്ങളിലൂടെയാണ് ഗൊറില്ല ഇത് പറയുന്നത്. ബുദ്ധിമാനായ ഗൊറില്ല എന്ന ടാഗോടെ നിരവധി പേർ ഈ വിഡിയോ പങ്കുവയ്ക്കുന്നുണ്ട്. മനുഷ്യനെക്കാൾ ബുദ്ധി ഗൊറില്ലകൾക്കുണ്ടെന്ന് പറയുന്നതിന്റെ കാരണമിതാണെന്നും ചിലർ പറയുന്നു.
Read More