മ​നു​ഷ്യ​ന്‍റെ മു​ഖ​സാ​ദൃ​ശ്യ​മു​ള്ള അ​ത്ഭു​ത മ​ത്സ്യം; അ​മ്പ​ര​പ്പ്

മ​നു​ഷ്യ​മു​ഖ​ത്തോ​ട് സാ​ദൃ​ശ്യ​മു​ള്ള മീ​ൻ ഇ​ന്‍റ​ർ​നെ​റ്റ് ലോ​ക​ത്ത് അ​മ്പ​ര​പ്പ് സ​മ്മാ​നി​ക്കു​ന്നു. ചൈ​ന​യി​ലെ മി​യോ ഗ്രാ​മ​ത്തി​ൽ നി​ന്നു​ള്ള​താ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ. മ​നു​ഷ്യ​ന്‍റേത് പോലു​ള്ള ക​ണ്ണ്, മൂ​ക്ക്, വാ​യ എ​ന്നി​വ​യാ​ണ് ഈ ​മീ​നി​ന്‍റെ പ്ര​ത്യേ​ക​ത​ക​ൾ. 14 സെ​ക്ക​ൻ​ഡ് മാ​ത്രം ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ​യാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന​ത്. ഈ ​വീ​ഡി​യോ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ച​ർ​ച്ച​ക​ൾ കൊ​ഴു​ക്കു​ക​യാ​ണ്. ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​ത്യേ​ക​ത​ക​ൾ എ​ങ്ങ​നെ സം​ഭ​വി​ക്കു​മെ​ന്നാ​ണ് ചോ​ദ്യ​മു​യ​രു​ന്ന​ത്.

Read More

ഡോ​ക്ട​ർ​മാ​ർ​ക്കും ന​ഴ്സു​മാ​ർ​ക്കും പാ​ദ​ര​ക്ഷാ ആ​രോ​ഗ്യ​ത്തി​നാ​യി എ​യ​ർ സൂം ​പ​ൾ​സ് ഷൂ

ബ​ർ​ലി​ൻ: ആ​രോ​ഗ്യ​രം​ഗ​ത്ത് 12 മ​ണി​ക്കൂ​ർ ഷി​ഫ്റ്റു​ക​ളി​ൽ ജോ​ലി ചെ​യ്തു ന​ട്ടം തി​രി​യു​ന്ന ഡോ​ക്ട​ർ​മാ​രു​ടെ​യും ന​ഴ്സു​മാ​രു​ടെ​യും പാ​ദ​ര​ക്ഷാ ആ​രോ​ഗ്യ​ത്തി​നാ​യി അ​ന്താ​രാ​ഷ്ട്ര പാ​ദ​ര​ക്ഷാ ബ്രാ​ൻ​ഡ് ക​ന്പ​നി​യാ​യ നൈ​ക്ക് പു​തി​യ ’എ​യ​ർ സൂം ​പ​ൾ​സ്’ ഷൂ​വ​മാ​യി ആ​രോ​ഗ്യ രം​ഗ​ത്തെ​ത്തു​ന്നു. ദൈ​നം​ദി​ന​മാ​യി ആ​രോ​ഗ്യ​രം​ഗ​ത്ത് പ​രി​ച​ര​ണം ന​ൽ​കു​ന്ന ഡോ​ക്ട​ർ​മാ​ർ​ക്കും, ന​ഴ്സു​മാ​ർ​ക്കും വേ​ണ്ടി​യാ​ണ് ചെ​രി​പ്പു​ക​ൾ രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​തെ​ന്ന് ക​ന്പ​നി പ​റ​യു​ന്നു. ആ​രോ​ഗ്യ​രം​ഗ​ത്തെ അ​ത്ല​റ്റി​ക് എ​ന്നാ​ണ് ക​ന്പ​നി ഷൂ​വി​നെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. പ്ര​ത്യേ​ക ത​ര​ത്തി​ൽ ഡി​സൈ​ൻ ചെ​യ്ത് വ​ള​രെ എ​ളു​പ്പ​ത്തി​ൽ ധ​രി​യ്ക്കാ​ൻ ഉ​ത​കു​ന്ന ത​ര​ത്തി​ലാ​ണ് ’എ​യ​ർ സൂം ​പ​ൾ​സ്’ ഷൂ​ക​ൾ നി​ർ​മ്മി​ച്ചി​രി​യ്ക്കു​ന്ന​ത്. ഗ്രി​പ്പു​ള്ള റ​ബ​ർ സോ​ൾ, പ്ലാ​സ്റ്റി​ക് കോ​ട്ടിം​ഗ്, ഇ​ലാ​സ്റ്റി​റ്റി ഫി​റ്റ്, ലെ​യ്സ്ലെ​സ്് എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള കം​ഫ​ർ​ട്ടാ​ണ് ഷൂ​വി​ന്‍റെ പ്ര​ത്യേ​ക​ത​ക​ൾ. ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ ആ​ഗോ​ള ത​ല​ത്തി​ൽ ന​ട​ത്തി​യ സ​ർ​വേ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ഠ​ന​ങ്ങ​ളു​ടെ വെ​ളി​ച്ച​ത്തി​ലും, ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​ടെ ഇ​ൻ​പു​ട്ട് ഉ​പ​യോ​ഗി​ച്ചാ​ണ് നി​ർ​മ്മാ​ണം ന​ട​ത്തി​യ​തെ​ന്നും അ​മേ​രി​ക്ക​ൻ സ്പോ​ർ​ട്സ് വ​സ്ത്ര ക​ന്പ​നി​യാ​യ നൈ​ക്ക് അ​വ​കാ​ശ​പ്പെ​ടു​ന്നു.…

Read More

ബി​യ​ർ മോ​ഷ്ടി​ക്കു​ന്ന​തി​നി​ടെ സ്റ്റോർ ജീ​വ​ന​ക്കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി; പ്ര​തി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി

ജോ​ർ​ജി​യ: സ്റ്റോ​റി​ൽ നി​ന്നു ര​ണ്ടു കേ​സ് ബി​യ​ർ മോ​ഷ്ടി​ച്ച​തി​നു​ശേ​ഷം പു​റ​ത്തു ക​ട​ക്കു​ന്ന​തി​നി​ട​യി​ൽ ജീ​വ​ന​ക്കാ​ര​നെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ റെ ​ജ​ഫ​ർ​സ​ണ്‍ ക്രൊ​മാ​ർ​ട്ടി​യു​ടെ(52) വ​ധ​ശി​ക്ഷ ജാ​ക്സ​ണ്‍ സ്റ്റേ​റ്റ് പ്രി​സ​ണി​ൽ ന​വം​ബ​ർ 13 ബു​ധ​നാ​ഴ്ച രാ​ത്രി 10.59ന് ​ന​ട​പ്പാ​ക്കി. ഇ​രു​പ​ത്തി​യ​ഞ്ചു വ​ർ​ഷം മു​ന്പ് 1994 ഏ​പ്രി​ൽ 10നാ​യി​രു​ന്ന സം​ഭ​വം. ജോ​ർ​ജി​യ-​ഫ്ളോ​റി​ഡ ലൈ​നി​ലെ ക​ണ്‍​വീ​നി​യ​ൻ​സ് സ്റ്റോ​റി​ൽ ക്രൊ​മാ​ർ​ട്ടി​യു​ൾ​പ്പെ​ടെ ര​ണ്ടു​പേ​രാ​ണ് അ​തി​ക്ര​മി​ച്ചു ക​യ​റി​യ​തും സ്റ്റോ​റി​ലെ ബി​യ​ർ മോ​ഷ്ടി​ച്ച​തി​നു​ശേ​ഷ​മാ​ണ് സ്റ്റോ​ർ ക്ലാ​ർ​ക്കി​നെ നേ​രെ വെ​ടി​യു​യ​ർ​ത്ത​ത്. വ​ധ​ശി​ക്ഷ മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന അ​പേ​ക്ഷ സു​പ്രീം​കോ​ട​തി ത​ള്ളി​യ​തോ​ടെ ശി​ക്ഷ ന​ട​പ്പാ​ക്കു​ക​യാ​യി​രു​ന്നു. അ​വ​സാ​ന​മാ​യി എ​ന്തെ​ങ്കി​ലും പ​റ​യാ​നു​ണ്ടോ എ​ന്ന ചോ​ദ്യ​ത്തി​ന് ഇ​ല്ലെ​ന്നും, ചാ​പ്ലി​യ​നെ പ്രാ​ർ​ഥി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും പ്ര​തി ആ​വ​ശ്യ​പ്പെ​ട്ടു. വി​ഷ​മി​ശ്രി​തം സി​ര​ക​ളി​ലേ​ക്കു പ്ര​വ​ഹി​ച്ചു നി​മി​ഷ​ങ്ങ​ൾ​ക്ക​കം മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. ജോ​ർ​ജി​യാ​യി​ൽ ഈ ​വ​ർ​ഷം ന​ട​പ്പാ​ക്കി​യ മൂ​ന്നാ​മ​ത്തെ വ​ധ​ശി​ക്ഷ​യാ​ണി​ത്. അ​മേ​രി​ക്ക​യി​ലെ ഇ​രു​പ​താ​മ​ത്തേ​യും. ഈ ​വ​ർ​ഷം അ​ഞ്ചു​പേ​രു​ടെ കൂ​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കേ​ണ്ട​തു​ണ്ട്. വ​ധ​ശി​ക്ഷ​ക്കെ​തി​രേ വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധം ഉ​യ​രു​ന്ന​തി​നി​ട​യി​ലും അ​മേ​രി​ക്ക​യി​ൽ…

Read More

ക്രാ​ഷ് ടെ​സ്റ്റ് പ​രീ​ക്ഷ​ണ​ത്തി​ന് ബലിയാടായി ജീ​വ​നു​ള്ള പ​ന്നി​ക​ൾ; പരീക്ഷണത്തിന് ഒരു ദിവസം മുന്‍പ് പന്നികളെ പട്ടിണിക്കിടും, ആറ് മണിക്കൂര്‍ വെള്ളം പോലും നല്‍കില്ല; പ്ര​തി​ഷേ​ധ​മു​യ​രു​ന്നു

കാ​റു​ക​ളു​ടെ ക്രാ​ഷ് ടെ​സ്റ്റ് പ​രീ​ക്ഷ​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ച​ത് ജീ​വ​നു​ള്ള പ​ന്നി​ക​ളെ. ചൈ​ന​യി​ൽ നി​ന്നു​മാ​ണ് ഏ​റെ ഞെ​ട്ട​ലു​ള​വാ​ക്കു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ വ​രു​ന്ന​ത്. ഏ​ക​ദേ​ശം 15ല​ധി​കം പ​ന്നി​ക​ളെ ഇ​ത്ത​ര​ത്തി​ൽ ഉ​പ​യോ​ഗി​ച്ചു​വെ​ന്നാ​ണ് വാ​ർ​ത്ത​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ഡ്രൈ​വ​റി​ല്ലാ​ത്ത കാ​റി​നു​ള്ളി​ൽ പ​ന്നി​ക​ളെ ഇ​രു​ത്തി​യ​തി​ന് ശേ​ഷം കാ​ർ മ​തി​ലി​ലും മ​റ്റും ഇ​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കി​ട​യി​ൽ ഏ​ഴ് പ​ന്നി​ക​ൾ ച​ത്തു​വെ​ന്നും എ​ട്ട് പ​ന്നി​ക​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു​വെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. കൊ​ല്ല​പ്പെ​ട്ട പ​ന്നി​ക​ളു​ടെ ആ​ന്ത​രീ​കാ​വ​യ​വ​ങ്ങ​ൾ ത​ക​ർ​ന്ന നി​ല​യി​ലാ​യി​രു​ന്നു. പ​രീ​ക്ഷ​ണ​ത്തി​ന് ഒ​രു ദി​വ​സം മു​ൻ​പ് പ​ന്നി​ക​ളെ പ​ട്ടി​ണി​ക്കി​ട്ടു​വെ​ന്നും ആ​റ് മ​ണി​ക്കൂ​ർ വെ​ള്ളം പോ​ലും ന​ൽ​കാ​തി​രു​ന്നു​വെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ ഇ​തെ​ല്ലാം കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ​യ്ക്ക് വേ​ണ്ടി​യു​ള്ള പ​രീ​ക്ഷ​ണ​മാ​യി​രു​ന്നു​വെ​ന്നാ​ണ് ഗ​വേ​ഷ​ക​രു​ടെ വാ​ദം. ആ​റ് വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്കു പ്ര​ത്യേ​ക​ത​മാ​യി നി​ർ​മി​ക്കു​ന്ന സീ​റ്റ് ബെ​ൽ​റ്റി​നു​വേ​ണ്ടി​യാ​ണ് ഈ ​പ​രീ​ക്ഷ​ണം ന​ട​ത്തി​യ​തെ​ന്നും ചെ​റി​യ പ​ന്നി​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ന്ത​രീ​കാ​വ​യ​വ​ങ്ങ​ളു​ടെ ഘ​ട​ന ഒ​രു​പോ​ലെ​യാ​ണെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. ക്രാ​ഷ് ടെ​സ്റ്റി​നാ​യി പ​ന്നി​ക​ളെ കോ​ണ്ടു​പോ​കു​ന്ന​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ വൈ​റ​ലാ​യി…

Read More

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ട്രം​പി​ന് ഭീ​ഷ​ണി മു​ഴ​ക്കി​യ പ്ര​തി​ക്ക് ജാ​മ്യം നി​ഷേ​ധി​ച്ചു

ഷ്രെ​വ​പോ​ർ​ട്ട് (ലൂ​സി​യാ​ന): സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ട്രം​പി​നെ​തി​രെ ഭീ​ഷ​ണി മു​ഴ​ക്കി​യ ഫ്രൈ​ഡ് റി​ച്ച് ഇ​ഷോ​ല​ക്കി​ന് (31) യു​എ​സ് മ​ജി​സ്ട്രേ​റ്റ് ഡി​സ്ട്രി​ക്ട് ജ​ഡ്ജി ജാ​മ്യം നി​ഷേ​ധി​ച്ചു. ക​ഴി​ഞ്ഞ ആ​ഴ്ച​യി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ ബു​ധ​നാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​പ്പോ​ഴാ​യി​രു​ന്നു ജ​ഡ്ജി​യു​ടെ ഉ​ത്ത​ര​വ്. ബോ​ണ്ട് സ​മ​ർ​പ്പി​ച്ച് ജാ​മ്യം ന​ൽ​ക​ണ​മോ എ​ന്നു പി​ന്നീ​ട് കോ​ട​തി തീ​രു​മാ​നി​ക്കും. ന​വം​ബ​ർ ആ​റി​നാ​യി​രു​ന്നു ഫ്രൈ​ഡി​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കാ​ഡൊ പാ​രി​ഷ് ഷെ​റി​ഫ് ഓ​ഫി​സാ​ണ് സോ​ഷ്യ​ൽ മീ​ഡി​യാ​യി​ലെ ഭീ​ഷ​ണി ക​ണ്ടെ​ത്തി​യ​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ട​ഐ​ന്തും പ്ര​ച​രി​പ്പി​ക്കാം എ​ന്ന് ചി​ന്തി​ക്കു​ന്ന​വ​ർ​ക്ക് ഒ​രു മു​ന്ന​റി​യി​പ്പാ​ണ് ഈ ​വി​ധി. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​മേ​രി​ക്ക​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം വി​ദ​ഗ്ദ്ധ​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. ത​നി​ക്ക് ആ​രോ​ഗ്യ​പ​ര​മാ​യ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടെ​ന്നു​ഇ​ഷോ​ല​ക്ക് കോ​ട​തി​യി​ൽ ബോ​ധി​പ്പി​ച്ചു​വെ​ങ്കി​ലും യു​എ​സ് മാ​ർ​ഷ​ൽ പ​രി​ശോ​ധി​ക്കു​മെ​ന്നാ​യി​രു​ന്നു ജ​ഡ്ജി​യു​ടെ മ​റു​പ​ടി. റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

Read More

കു​വൈ​റ്റി​ല്‍ വാ​ഹ​നാ​പ​ക​ടം; മ​ല​യാ​ളി ന​ഴ്‌​സ് മ​രി​ച്ചു, അ​ഞ്ച് പേ​ര്‍​ക്ക് പ​രി​ക്ക്

കു​വൈ​റ്റ് സി​റ്റി: കു​വൈ​ത്തി​ല്‍ ശ​നി​യാ​ഴ്ച രാ​ത്രി​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​ല​യാ​ളി ന​ഴ്‌​സ് മ​രി​ച്ചു. സം​ഭ​വ​ത്തി​ൽ അ​ഞ്ച് പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. കെ​ഒ​സി ആ​ശു​പ​ത്രി​യി​ല്‍ കെ​ആ​ര്‍​എ​ച്ച് ക​മ്പ​നി​യു​ടെ കീ​ഴി​ല്‍ ന​ഴ്‌​സാ​യി ജോ​ലി ചെ​യ്യു​ന്ന മേ​ഴ്സി മ​റി​യ​ക്കു​ട്ടി​യാ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി സി​ക്‌​സ്ത് റിം​ഗ് റോ​ഡി​നും അ​ഹ​മ്മ​ദി റോ​ഡി​നും ഇ​ട​യി​ലാ​ണു അ​പ​ക​ടം ന​ട​ന്ന​ത്. ന​ഴ്‌​സ്മാ​രു​മാ​യി ജോ​ലി സ്ഥ​ല​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ക​മ്പ​നി​യു​ടെ വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ പു​റ​ത്തേ​ക്ക് തെ​റി​ച്ച മേ​ഴ്സി വാ​ഹ​ന​ത്തി​ന്‍റെ പി​ന്‍​ഭാ​ഗ​ത്തു​ള്ള ച​ക്ര​ത്തി​ന​ടി​യി​ല്‍ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ള്‍ അ​റി​യി​ച്ചു. പ​രി​ക്കേ​റ്റ മ​റ്റു ന​ഴ്‌​സു​മാ​രെ അ​ദാ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​വ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണു പ്രാ​ഥ​മി​ക വി​വ​രം.

Read More

ഇരട്ട കൊലപാതകം! കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട പതിമൂന്നുകാരനെ അമ്മ പോലീസിൽ ഏല്‍പിച്ചു

നോർത്ത് കരോളൈന: ഇരട്ട കൊലപാതക കേസിൽ അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കിയശേഷം തിരികെ കൊണ്ടുവരുന്നതിനിടയിൽ പോലീസുകാരുടെ കണ്ണുവെട്ടിച്ചു രക്ഷപ്പെട്ട പതിമൂന്നുകാരനായ ജെറിക്കൊയെ മാതാവ് പോലീസിൽ ഏൽപിച്ചു. നവംബർ 5 നായിരുന്നു കാലിൽ ചങ്ങലയിട്ടിരുന്ന ജെറിക്കൊ റോബ്സൺ കൗണ്ടി കോർട്ടിൽ നിന്നും പുറത്തുകടക്കുന്നതിനിടെ രക്ഷപ്പെട്ടത്.കുട്ടിയെ കണ്ടെത്തുന്നവർക്ക് പോലീസ് 15,000 ഡോളർ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. ഒക്ടോബർ 14 ന് ഫ്രാങ്ക് തോമസ് (34) ആഡം തോമസ് (33) എന്നിവർ മരിച്ച കേസിലായിരുന്നു ജെറിക്കൊയെ അറസ്റ്റു ചെയ്തു കൊലപാതക കുറ്റത്തിന് കേസെടുത്തത്. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ചിത്രം പരസ്യപ്പെടുത്തുന്നതിന് വിലക്കുണ്ടെങ്കിലും ജെറിക്കൊ അപകടകാരിയെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നു കുട്ടിയുടെ ചിത്രം പോലീസ് പരസ്യപ്പെടുത്തുകയും പിടികൂടാൻ പൊതുജനങ്ങളുടെ സഹകരണം അഭ്യർഥിക്കുകയും ചെയ്തിരുന്നു. നവംബർ 5 മുതൽ പോലീസിന് തലവേദന സൃഷ്ടിച്ച ജെറിക്കൊ സ്വന്തം വീട്ടിൽ എങ്ങനെ എത്തിയെന്നറിയില്ല. ബുധനാഴ്ച ജെറിക്കൊയെ ജുവനൈൽ ഡിറ്റൻഷൻ സെന്‍ററിൽ അടച്ചു.…

Read More

അറ്റ്ലാന്‍റയിൽ കാണാതായ കോളജ് വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി

അറ്റ്ലാന്‍റ: അറ്റ്ലാന്‍റ യൂണിവേഴ്സിറ്റി വിദ്യാർഥിനി അലക്സിസ് ക്രോ ഫോർഡിന്‍റെ (21) മൃതദേഹം ഡികാൽബ് കൗണ്ടി പാർക്കിൽ നിന്നും കണ്ടെടുത്തതായി അറ്റ്ലാന്‍റ പോലീസ് ചീഫ് എറിക് ഷീൽഡ്സ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒരാഴ്ച മുമ്പാണ് വിദ്യാർഥിനിയെ കാണാതായത്. വിദ്യാർഥിനിയുടെ തിരോധാനവും കൊലപാതകവും സംബന്ധിച്ചു രണ്ടു പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ എടുത്തിട്ടുള്ളതായി പോലീസ് പറഞ്ഞു. ക്രോഫോർഡിന്‍റെ റൂം മേയ്റ്റ് ജോർഡൻ ജോൺസിനേയും (21) ഇവരുടെ ബോയ്ഫ്രണ്ട് ബാരൺ ബ്രാന്‍റെലെയുമാണ് (21) ചോദ്യം ചെയ്യുന്നത്. ഒക്ടോബർ 27 ന് ക്രോഫോർഡ് പോലീസിൽ നൽകിയ പരാതിയിൽ റൂം മേയ്റ്റ് ജോർഡന്‍റെ ബോയ്ഫ്രണ്ട് തന്നോട് അപമര്യാദയായി പെരുമാറി എന്നു ചൂണ്ടികാണിച്ചിരുന്നു. നവംബർ ഒന്നിനാണ് ക്രോഫോർഡിനെ കാണാതായത്. കാണാതായ ദിവസം ക്രോഫോർഡിന്‍റെ സഹോദരിയുമായി ഫേയ്സ് ടൈമിൽ സംസാരിച്ചിരുന്നതായി പറയുന്നു. റിപ്പോർട്ട്: പി.പി. ചെറിയാൻ

Read More

ലേ​ലം വി​ളി പൊ​ടി​പൊ​ടി​ച്ചു; ഒരു ഞ​ണ്ടി​നെ വി​റ്റ​ത് 33 ലക്ഷത്തിന്

ഞ​ണ്ടി​നെ ലേ​ല​ത്തി​ൽ വി​റ്റ​ത് റി​ക്കാ​ർ​ഡ് തു​ക​യ്ക്ക്. ജ​പ്പാ​നി​ലെ ടോ​ട്ടോ​റി​യ​യി​ലാ​ണ് അ​ൽ​പ്പം വ്യ​ത്യ​സ്ത​മാ​യ ക​ച്ച​വ​ടം ന​ട​ന്ന​ത്. ഞ​ണ്ടി​നെ 46,000 ഡോ​ള​റി​നാ​ണ് (33 ല​ക്ഷം രൂ​പ) വി​റ്റ​ത്. 1.2 കി​ലോ​ഗ്രാം ഭാ​ര​വും 14.6 സെ​ന്‍റീ​മീ​റ്റ​ർ നീ​ള​വു​മു​ള്ള ഞ​ണ്ടി​ന്‍റെ വി​ളി​പ്പേ​ര് സ്നോ ​ക്രാ​ബ് എ​ന്നാ​ണ്. ഇ​വി​ടെ എ​ല്ലാ വ​ർ​ഷ​വും ഞ​ണ്ട് ലേ​ലം ന​ട​ക്കു​ന്ന​താ​ണ്. എ​ന്നാ​ൽ ഇ​താ​ദ്യ​മാ​യി ആ​ണ് ഇ​ത്രെ​യും വ​ലി​യ തു​ക​യ്ക്ക് ഞ​ണ്ടി​നെ വി​റ്റ​ത്. ഇ​വി​ടെ​യു​ള്ള ഒ​രു റ​സ്റ്റോ​റ​ന്‍റി​ലെ ആ​വ​ശ്യ​ത്തി​ന് ഞ​ണ്ടി​നെ ഉ​പ​യോ​ഗി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ഞ​ണ്ടി​നെ കൂ​ടാ​തെ ട്യൂ​ണ, മ​ത്ത​ങ്ങ എ​ന്നി​വ​യെ​ല്ലാം വ​ലി​യ തു​ക​യ്ക്കാ​ണ് ലേ​ല​ത്തി​ൽ പോ​യ​ത്. ഇ​ത്രെ​യും വ​ലി​യ തു​ക​യ്ക്ക് ഞ​ണ്ടി​നെ വി​റ്റ​ത് വ​ള​രെ അ​ത്ഭു​ത​ക​ര​മാ​യ കാ​ര്യ​മാ​ണെ​ന്ന് പ്ര​ദേ​ശ​ത്തെ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഷോ​ട്ടോ ഇ​ന​മോ​ണ എ​ന്ന​യാ​ൾ പ​റ​ഞ്ഞു.

Read More

പാ​ൽ പ​ണി​കൊ​ടു​ത്തു; താഴെവീണ യുവാവിനെ ര​ക്ഷി​ച്ച​ത് പാ​ൽ ക​വ​ർ

നി​ല​ത്തേ​ക്ക് ത​ല​കു​ത്തി വീ​ണ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​ൻ ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പെ​ടു​ന്ന​തി​ന്‍റെ അ​മ്പ​ര​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു. ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നാ​യ ഒ​രാ​ൾ പാ​ലു​മാ​യി ന​ട​ന്നു നീ​ങ്ങു​മ്പോ​ൾ കൈ​യി​ൽ ഇ​രു​ന്ന പാ​ൽ ക​വ​ർ നി​ല​ത്തേ​ക്ക് വീ​ണു. മു​ന്നി​ലേ​ക്ക് ന​ട​ക്കു​വാ​ൻ ശ്ര​മി​ച്ച ഇ​യാ​ൾ പാ​ലി​ൽ ച​വി​ട്ടി നി​ല​ത്തേ​ക്ക് തെ​ന്നി വീ​ഴു​ക​യാ​യി​രു​ന്നു. കൈ​യി​ലു​ണ്ടാ​യി​രു​ന്ന പാ​ൽ ക​വ​റി​ൽ ത​ല​യി​ടി​ച്ച​ത് കൊ​ണ്ട് ഇ​യാ​ൾ ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തെ സി​സി​ടി​വി​യി​ലാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്. സം​ഭ​വം എ​വി​ടെ​യാ​ണ് ന​ട​ന്ന​തെ​ന്ന് വ്യ​ക്ത​മ​ല്ല. When things go from bad to worse in less than a second. pic.twitter.com/XMazyZIR3f — Imtiaz Mahmood (@ImtiazMadmood) November 8, 2019

Read More