ട്രെയിൻ വരുന്നതിന് നിമിഷങ്ങൾക്ക് മുൻപ് റെയിൽവേ ട്രാക്കിലേക്ക് വീണ യാത്രികൻ തലനാരിഴയ്ക്ക് രക്ഷപെട്ടു. കാലിഫോർണിയയിലാണ് സംഭവം. വളരെ തിരക്കുള്ള റെയിൽവേ പ്ലാറ്റ്ഫോമിൽ നിന്നുമാണ് ഇയാൾ റെയിൽവെ ട്രാക്കിലേക്ക് വീണത്. ഈ സമയം ട്രെയിൻ അരികിലെത്തിയിരുന്നു. എന്നാൽ പ്ലാറ്റ്ഫോമിൽ നിന്ന ഒരാൾ ഇദ്ദേഹത്തിന്റെ കൈയിൽ പിടിച്ച് വലിച്ച് പ്ലാറ്റ്ഫോമിലേക്ക് കയറ്റുകയായിരുന്നു. ജോണ്‍ ഒകോണർ എന്നയാളാണ് ഈ യാത്രികനെ രക്ഷപെടുത്തിയത്. സമീപത്തെ സിസിടിവിയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്. വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതിനെ തുടർന്ന് സമയോചിതമായ ഇടപെടീലിലൂടെ ഒരു ജീവൻ രക്ഷിച്ച ജോണിനെ തേടി അഭിനന്ദന പ്രവാഹമാണ്.
Read MoreCategory: NRI
അപകടത്തിൽപ്പെട്ട ലോറിയിൽ നിന്നും കോഴികൾ റോഡിൽ; ചാക്കിലാക്കി നാട്ടുകാർ
അപകടത്തിൽപ്പെട്ട കോഴി വണ്ടിയിൽ നിന്നും ജനക്കൂട്ടം കോഴിയെ മോഷ്ടിച്ചുകൊണ്ട് പോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഒഡീഷയിലെ സമ്പാൽപൂർ ജില്ലയിലാണ് സംഭവം. മാർക്കറ്റിലേക്ക് പോകുന്നതിനിടെയാണ് ലോറി അപകടത്തിൽപ്പെട്ടത്. ലോറിയിൽ നിന്നും കോഴി റോഡിലേക്ക് വീഴുന്നത് കണ്ട ജനക്കൂട്ടം ഇവിടേക്ക് ഓടിയെത്തി കോഴികളെ കൈക്കലാക്കുകയായിരുന്നു. ബൈക്കിലും സൈക്കിളിലും നടന്നുമാണ് ആളുകൾ ഇവിടേയ്ക്ക് എത്തിയത്. റോഡിൽ കിടക്കുകയായിരുന്ന കോഴികൾക്കു പുറമെ ലോറിയിലുണ്ടായിരുന്ന കോഴികളെയും ഇവർ കൈക്കലാക്കി. ഈ സമയമത്രെയും വാഹനം നന്നാക്കുന്ന തിരക്കിലായിരുന്നു ഡ്രൈവറും സഹായിയും. ആളുകൾ കോഴിയുമായി പോകുന്നതൊന്നും ഇവർ വകവച്ചില്ല. ഒഡീഷയിലെ പ്രാദേശിക ചാനലായ ഒടിവി ന്യൂസാണ് ഈ ദൃശ്യങ്ങൾ പുറത്തുവിട്ടത്. Locals steal broiler chickens after the truck, carrying the poultry, crashes near Tendakudar in Kuchinda of #Sambalpur district #Odisha pic.twitter.com/yBwN7t4NdD — OTV (@otvnews) October 30, 2019
Read Moreനമുക്കും വേണം സ്കൈവേ! ഗതാഗത കുരുക്കിന് പരിഹാരമാകാൻ “ആകാശ കാറുകൾ’
മെട്രോ ട്രെയിൻ കൊച്ചിയുടെ മാറിലൂടെ തലങ്ങും വിലങ്ങും പായുകയാണ്. എന്നിട്ടും കൊച്ചിയിലെ ഗതാഗതക്കുരുക്ക് അത്രയൊന്നും കുറഞ്ഞിട്ടില്ല. എന്നാലിനി നമുക്ക് സ്കൈവേ ഒന്നു നോക്കിയാലോ. ഷാർജയിൽ സ്കൈവേ അഥവാ ആകാശ കാറുകൾ വൈകാതെ വരും. ഷാർജയിലെ രൂക്ഷമായ ഗതാഗത തിരക്കിന് പരിഹാരവുമായി ഷാർജയിൽ ആകാശ കാറുകൾ ഉടൻ വരുമത്രെ. സ്കൈവേ പ്രോജക്ട് എന്ന് പേരിട്ട സംവിധാനം പരിചയപ്പെടുത്താനൊരുങ്ങുകയാണ് ഷാർജ. തൂങ്ങിക്കിടക്കുന്ന റെയിൽവേ സംവിധാനമാണ് സ്കൈവേ പ്രോജക്ട്. യൂനികാർ എന്നറിയപ്പെടുന്ന തൂങ്ങിക്കിടക്കുന്ന ചെറുകാറുകൾ ഉപയോഗിച്ചുള്ള പരീക്ഷണ സഞ്ചാരം ഉടൻ ആരംഭിക്കാനാണ് നീക്കം. ഷാർജയിൽ ഈ സംവിധാനം വികസിപ്പിച്ച സ്ഥലത്തുതന്നെയാണ് പരീക്ഷണ ഓട്ടത്തിനും സൗകര്യമൊരുക്കുന്നത്. തൂങ്ങിക്കിടക്കുന്ന റെയിൽ പാളങ്ങൾ ഒരുപക്ഷെ ഭാവിയിലെ ഏറ്റവും സ്വീകാര്യതയുള്ള സഞ്ചാരമാർഗമായി മാറിയേക്കാമെന്നാണ് വിലയിരുത്തൽ. ചരക്കുനീക്കത്തിനും ഇത് സഹായകമാകുമെന്നാണ് കരുതുന്നത്. സ്കൈവേ പദ്ധതിയുടെ പരീക്ഷണ ഘട്ടത്തിന് കഴിഞ്ഞ ദിവസം ഷാർജ ഭരണാധികാരി ഡോ. ശൈഖ് സുൽത്താൻ ബിൻ…
Read More“പ്രേത ഭവനം’ ലേലത്തിൽ വിറ്റു പോയത് ഒന്നരക്കോടി രൂപയ്ക്ക്
ബിർമിംഗ്ഹാമിലെ ഒരു വീടാണ് ഇപ്പോൾ വാർത്തകളിലെ താരം. പ്രേതഭവനം ( ഹൗസ് ഓഫ് ഹൊറർ) എന്നാണ് ഇത് അറിയപ്പെടുന്നത്. വീടിന്റെ ഉടമസ്ഥൻ ആരാണെന്നോ, ഇപ്പോഴത്തെ അവസ്ഥയുടെ കാരണമോ ആളുകൾക്ക് അറിയില്ല. ആൾത്താമസമില്ലാത്തതിനാൽ ഉൾവശം ഏറെക്കുറെ നശിച്ചനിലയിലായതാണ് ഈ വീടിന് ഇങ്ങനെയൊരു പേര് ലഭിക്കാൻ കാരണമായത്. ബിർമിംഗ്ഹാം നഗരത്തിനോട് ചേർന്നു കിടക്കുന്ന വീടാണെങ്കിലും ആർക്കും ഇത് വേണ്ടായിരുന്നു. എന്തിന് ഏറെ, ഈ വീടു വാങ്ങാനാണെന്ന് പറഞ്ഞാൽ ബാങ്കുകാർ ലോണ്‍ പോലും നൽകില്ല. കാരണം വീടു വാങ്ങിയാലും അത്രയും തുകവേണം അത് നന്നാക്കണമെങ്കിൽ. അങ്ങനെയാണ് പ്രേതഭവനം ലേലത്തിന് എത്തിയത്. ഒരു യൂറോയ്ക്കാണ് ഓണ്‍ലൈൻ സൈറ്റായ ബിഗ് വുഡിൽ വീട് ലേലത്തിന് വച്ചിരുന്നത്. എന്നാൽ അവസാനം 1,80,000 യൂറോയ്ക്ക് (ഏകദേശം ഒന്നരക്കോടി രൂപ) ആണ് പ്രേതഭവനം വിറ്റുപോയത്. ആൻഡ്രൂ പാർക്കറെന്ന ആളാണ് വീട് ലേലത്തിനെടുത്തത്. വീടിന് ചില പ്രശ്നങ്ങളുണ്ടെന്ന് അറിഞ്ഞുകൊണ്ടാണ് താൻ…
Read Moreനിങ്ങളറിഞ്ഞോ..! ഗോ എയറിൽ പറക്കാം വെറും 1,214 രൂപയ്ക്ക്
മുംബൈ: ബജറ്റ് വിമാനക്കമ്പനിയായ ഗോ എയര്‍ ടിക്കറ്റ് നിരക്കിൽ വൻ ഇളവുമായി രംഗത്ത്. കന്പനിയുടെ പതിനാലാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ആഭ്യന്തര, അന്താരാഷ്ട്ര വിമാന ടിക്കറ്റുകള്‍ക്ക് ഇളവ് പ്രഖ്യാപിച്ചത്. ആഭ്യന്തര യാത്രകൾക്ക് 1,214 മുതലും അന്താരാഷ്ട്ര യാത്രകൾക്ക് 6,714 രൂപയിലുമാണ് ടിക്കറ്റ് നിരക്കുകൾ തുടങ്ങുന്നത്. ഇന്നു മുതൽ ബുധനാഴ്ച വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഇളവുകൾ ലഭിക്കുക. ഈ മാസം 13 മുതൽ ഡിസംബർ 31 വരെ ഇളവിൽ യാത്രക്കാർക്ക് സഞ്ചരിക്കാൻ സാധിക്കും. ഗോ എയറിന്റെ വെബ്സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്കാണ് ഓഫർ ലഭിക്കുകയെന്ന് കന്പനി അറിയിച്ചു.
Read Moreഈ നമ്പരുകളില്‍ മിസ്ഡ് കോൾ ചെയ്താൽ പ്രവാസികൾക്കു നിയമസഹായമെത്തും
തിരുവനന്തപുരം: കേരളീയരായ പ്രവാസികൾക്കുള്ള നിയമസഹായ പദ്ധതിക്കു തുടക്കം. ഇതിനു ജിസിസി രാജ്യങ്ങളിൽ നോർക്ക ലീഗൽ കണ്‍സൾട്ടന്റുമാരെ നിയമിച്ചു. തങ്ങളുടേതല്ലാത്ത കുറ്റങ്ങൾക്കും ചെറിയ കുറ്റകൃത്യങ്ങൾക്കും വിദേശ ജയിലുകളിൽ കഴിയുന്ന പ്രവാസി മലയാളികൾക്കു നിയമ സഹായം നൽകുന്നതാണ് പദ്ധതി. കുവൈറ്റ്, ഒമാൻ രാജ്യങ്ങളിലാണു പദ്ധതി നിലവിൽ വന്നത്. മറ്റു രാജ്യങ്ങളിലും ഉടൻ നിലവിൽവരും. ജോലി സംബന്ധമായി വിദേശ മലയാളികൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്കു നിയമസഹായം ലഭിക്കും. കേസുകൾ ഫയൽ ചെയ്യാനുള്ള സഹായം, നഷ്ടപരിഹാര/ദയാഹർജികൾ എന്നിവയിൽ സഹായം, നിയമ ബോധവത്കരണം, വിവിധ ഭാഷകളിൽ തർജ്ജിമ നടത്താൻ വിദഗ്ധരെ ലഭ്യമാക്കുക, ബുദ്ധിമുട്ടനുഭവിക്കുന്നവർക്കു നിയമവ്യവഹാരത്തിനുള്ള സഹായം നൽകുക എന്നിവയാണ് ലക്ഷ്യങ്ങൾ. പ്രവാസി നിയമ സഹായത്തിനുള്ള അപേക്ഷകൾ ceo@n orkaroots.net, ceo@norkaroo ts.net എന്ന ഇ-മെയിലിൽസമർപ്പിക്കണം. www.norkaroots.org . ടോൾഫ്രീ 1800 425 3939 , 00918802012345 .
Read Moreതൊണ്ണൂറ്റിമൂന്നാം വയസിലും ട്രക്ക് ഡ്രൈവർ ലൈസൻസ് നേടിയ ജർമൻകാരൻ അത്ഭുതമാവുന്നു
ബർലിൻ: തൊണ്ണൂറ്റി മൂന്നാം വയസിലും ട്രക്കിന്റെ വളയം പിടിയ്ക്കുന്ന കാൾഷാബ്ഹൂസർ എന്ന ജർമൻകാരൻ ഡ്രൈവിംഗ് ലോകത്തിനുതന്നെ അതിശയമാകുന്നു. തന്റെ പ്രഫഷണൽ ജീവിതത്തിൽ 7.3 ദശലക്ഷം കിലോമീറ്ററുകൾ താണ്ടിയ ഈ വന്ദ്യവയോധികന് അടുത്ത അഞ്ചു വർഷത്തേക്കുകൂടി അദ്ദേഹത്തിന്റെ ഹെവി ഡ്യൂട്ടി ഗ്രൈവിംഗ് ലൈസൻസ് നീട്ടിക്കൊടുത്തു. ജർമനിയിലെ വെസ്റ്റ്ഫാളിയ സംസ്ഥാനത്തിലെ വാറൻഡോർഫ് ഗതഗാതകാര്യാലയ ഓഫീസാണ് കാൾ ഷാബ് ഹൂസറിന് ഡ്രൈവിംഗ് ലൈസൻസ് പുതുക്കി നൽകിയത്. അതാവട്ടെ അദ്ദേഹം അഭിമാനത്തോടെ ലോകത്തെ കാണിക്കുകയും ചെയ്തു. പുതുക്കി നൽകലിനു മുന്‍പുള്ള കാളിന്റെ വൈദ്യപരിശോധനയിൽ ന്ധഡോക്ടർമാർ ഒന്നും കണ്ടെത്തിയില്ലന്ധ എന്ന റിപ്പോർട്ട് അധികാരികളുടെ മുന്പിൽ വച്ചപ്പോൾ അവരും അത്ഭുതത്തോടെയാണ് കാളിനെ നോക്കിക്കണ്ടത്. ലൈസൻസ് പുതുക്കലിനു മുന്‍പുള്ള പരിശീലനമെല്ലാം തന്നെ സംശയലേശമെന്യേ തെളിയിക്കാൻ കഴിഞ്ഞതിനാൽ അദ്ദേഹം യോഗ്യനാണെന്നാണ് അധികാരികൾ സാക്ഷ്യപ്പെടുത്തിയത്. മകളുടെ സ്പെഡീഷൻ കന്പനിയിൽ സഹായിയായി ജോലി ചെയ്യുന്ന കാൾ 40 ടണ്‍ ഹെവി ഡ്യൂട്ടി…
Read Moreമദ്യലഹരിയില്‍ അബോധാവസ്ഥയിലായ 14 കാരിയെ മാനഭംഗപ്പെടുത്തി; പ്രതികളെ കുറ്റവിമുക്തരാക്കിയതില്‍ പ്രതിഷേധം
മാഡ്രിഡ്: പതിനാലുകാരിയെ മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതികളെ കുറ്റവിമുക്തരാക്കിയ സംഭവത്തെത്തുടര്‍ന്ന് സ്പെയിനില്‍ പ്രതിഷേധം. പ്രതികള്‍ക്കെതിരേ സ്പാനീഷ് കോടതി മാനഭംഗക്കേസ് ചുമത്താത്തതാണു പ്രതിഷേധത്തിനു കാരണം. മാനഭംഗക്കേസില്‍ പ്രതികള്‍ക്കു 15 മുതല്‍ 20 വര്‍ഷം വരെ തടവ് ലഭിക്കും. മദ്യലഹരിയില്‍ അബോധാവസ്ഥയിലായ 14 കാരിയെയാണ് അഞ്ചുപേര്‍ ചേര്‍ന്ന് മാനഭംഗപ്പെടുത്തിയത്. പെണ്‍കുട്ടി അബോധാവസ്ഥയില്‍ ആയതിനാല്‍ മാനഭംഗം തെളിയിക്കാന്‍ സാധിക്കില്ലെന്നു ചൂണ്ടിക്കാട്ടിയാണു കോടതി പ്രതികള്‍ക്ക് എതിരേ ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തിയത്.
Read Moreഅറുപതു പൗണ്ടു തൂക്കമുള്ള പിറ്റ്ബുൾ ഇനത്തിൽപെട്ട നായ കുട്ടിക്കുനേരെ ചീറി അടുത്തു; ശരീരമാസകലം മുറിവേറ്റ കുട്ടി രക്തം വാര്‍ന്നൊലിച്ചു നിലത്തു വീണു; ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും…
മിഷിഗൺ: നായയുടെ ആക്രമണത്തിൽ നാലു വയസുകാരനു ദാരുണാന്ത്യം. ഒക്ടോബർ 29 നായിരുന്നു സംഭവം. സഹോദരിയുമായി കളിച്ചുകൊണ്ടിരിക്കുന്നതിനിടെ അറുപതു പൗണ്ടു തൂക്കമുള്ള പിറ്റ്ബുൾ ഇനത്തിൽപെട്ട നായ യാതൊരു പ്രകോപനവുമില്ലാതെ കുട്ടിക്കുനേരെ ചീറി അടുക്കുകയായിരുന്നു. ഇതേ സമയം വീടിനകത്തുണ്ടായിരുന്ന മാതാവ് തന്റെ കൈയിൽ കിട്ടിയ കത്രിക ഉപയോഗിച്ചു പിറ്റ്ബുള്ളിന്റെ ആക്രമണത്തെ ചെറുത്തുവെങ്കിലും ശരീരമാസകലം മുറിവേറ്റ കുട്ടി രക്തം വാർന്നൊലിച്ചു നിലത്തു വീണിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുംബാംഗങ്ങളെ ദുഃഖത്തിലാഴ്ത്തിയ സംഭവമാണിതെന്ന് ഹസൽ പാർക്ക് പോലീസ് ചീഫ് ബ്രയാൻ പറഞ്ഞു. പോലീസുകാരെത്തിത്തിയാണ് പിറ്റ്ബുള്ളിനു നേരെ ടേസർ ഉപയോഗിച്ചു ശാന്തമാക്കിയത്. പിന്നീട് നായയെ അനിമൽ പ്രൊട്ടക്ഷൻ വകുപ്പ് ഏറ്റെടുത്തു. പിറ്റ്ബുൾ ഇവരുടേതായിരുന്നില്ലെന്നും കൂട്ടുകാരന്റെ നായയെ ഒരു ദിവസത്തേക്ക് നോക്കാൻ ഏൽപിച്ചതായിരുന്നുവെന്നും പോലീസ് പറഞ്ഞു. റിപ്പോർട്ട്: പി.പി. ചെറിയാൻ
Read Moreബിയർ മോഷ്ടാവിനെ വെടിവച്ചു കൊലപ്പെടുത്തിയ സ്റ്റോർ ക്ലാർക്കിന് 22 വർഷം തടവ്
നോർത്ത് മെംപിസ്: ബിയർ മോഷ്ടിക്കാൻ സ്റ്റോറിൽ കയറിനെ യുവാവിനെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ സ്റ്റോർ ക്ലാർക്കിന് 22 വർഷം തടവിന് കോടതി വിധിച്ചു. യുഎസിലെ നോർത്ത് മെംപിസിൽ 2018 മാർച്ച് 19 നാണ് കേസിനാസ്പദമായ സംഭവം. ഡോറിയൻ ഹാരിസ് എന്ന പതിനേഴുകാരൻ സ്റ്റോറിൽ കയറി രണ്ടു ഡോളറിന്റെ ബിയർ മോഷ്ടിച്ച് ഓടി രക്ഷപെടുന്നതുകണ്ട സ്റ്റോർ ക്ലാർക്ക് അൻവർ (30) പുറകെ ഓടി നിരവധി തവണ വെടിയുതിർത്തുവെങ്കിലും പ്രതി രക്ഷപെടുകയായിരുന്നു. അൻവർ തിരിച്ച് സ്റ്റോറിലെത്തുകയും ചെയ്തു. രണ്ടു ദിവസത്തിനുശേഷമാണ് ഡോറിയൻ ഹാരിസിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു വീടിന്റെ പുറകിൽ കണ്ടെത്തിയത്. വെടിവച്ച വിവരം പോലീസിനെ അറിയിച്ചില്ല എന്നതാണ് അൻവറിനെതിരെ ആരോപിക്കപ്പെട്ട കുറ്റം. ഒക്ടോബർ 31ന് അൻവറിനെ 22 വർഷത്തെ ജയിൽ ശിക്ഷക്ക് വിധിച്ചതായി ഷെൽബി കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫിസ് അറിയിച്ചു. സംഭവത്തെ തുടർന്നു നിരവധി പ്രതിഷേധ…
Read More