വിധിയോട് പടവെട്ടി ഒറ്റക്കാലിൽ നൃത്ത വിസ്മയമൊരുക്കിയ 11കാരിക്ക് അഭിനന്ദനപ്രവാഹം. അർബുദം ഒരു കാൽ കവർന്നെടുത്തപ്പോൾ എല്ലാം വിധിക്ക് വിട്ട് കൊടുക്കാതെ പടപൊരുതിയ ഈ കൊച്ചുമിടുക്കിയുടെ പേര് അഞ്ജലി എന്നാണ്. കാൻസറിനെ തുടർന്ന് വളരെ ചെറുപ്പത്തിലെ തന്നെ അഞ്ജലിയുടെ ഒരു കാൽ മുറിച്ചുമാറ്റിയിരുന്നു. കോൽക്കത്തയിൽ വച്ച് നടത്തിയ NATCON IASO ന്റെ വാർഷിക ചടങ്ങിനിടെയാണ് അഞ്ജലി നൃത്തം അവതരിപ്പിച്ചത്. ഹിന്ദി ചിത്രം ഭൂൽഭൂലയ്യയിലെ ഗാനത്തിനൊത്താണ് അഞ്ജലി നൃത്തം ചെയ്തത്. ചടങ്ങിൽ പങ്കെടുത്ത ഡോക്ടർമാർ പങ്കുവച്ച വീഡിയോ വൈറലായി മാറിക്കഴിഞ്ഞു. വിധിയോട് കീഴടങ്ങാതെ ആഗ്രഹിച്ച സ്വപ്നങ്ങൾ നേടിയെടുക്കുന്ന ഈ കുട്ടിക്ക് അഭിനന്ദനവുമായി നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.
Read MoreCategory: NRI
കെട്ടിടത്തിന്റെ നാലാം നിലയിലെ ജനാലയിൽ കുടുങ്ങി നാല് വയസുകാരൻ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
നാലാം നിലയിലെ അപ്പാർട്ട്മെന്റിന്റെ ജനാലയിലെ സുരക്ഷാവേലിയിൽ തല കുടുങ്ങി തൂങ്ങിക്കിടന്ന നാല് വയസ്കാരനെ സാഹസികമായി രക്ഷപെടുത്തി. ചൈനയിലെ ഷാൻഡോംഗ് പ്രവശ്യയിലെ ലിൻയി സിറ്റിയിലാണ് സംഭവം നടന്നത്. ഇവിടെയാണ് ഈ കുട്ടിയും കുടുംബവും താമസിക്കുന്നത്. ജനാലയിൽ കയറിയ കുട്ടി അബദ്ധത്തിൽ താഴേക്ക് തെന്നി വീണാണ് അപകടം സംഭവിച്ചത്. കമ്പികൾക്കിടയിൽ തല കുടുങ്ങി താഴേക്ക് തൂങ്ങിക്കിടക്കുന്ന അവസ്ഥയിലായിരുന്നു കുട്ടി. സംഭവം സമയത്ത് കുട്ടിയുടെ മുത്തച്ഛൻ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. കുട്ടിയുടെ കരച്ചിൽ കേട്ട് ഇവിടെയെത്തിയ മുത്തച്ഛൻ അയൽവാസികളെ സംഭവം അറിയിക്കുകയായിരുന്നു. ഇവർ അറിയച്ചതനുസരിച്ച് ഇവിടെ എത്തിയ ഫയർഫോഴ്സാണ് കുട്ടിയെ സാഹസികമായി രക്ഷപെടുത്തിയത്. രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്.
Read Moreബ്യൂട്ടിപാർലർ തകർത്ത് മാൻ; അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ
ബ്യൂട്ടിപാർലറിന്റെ ഗ്ലാസ് തകർത്ത് മാൻ അകത്ത് പ്രവേശിച്ച് നാശനഷ്ടമുണ്ടാക്കുന്നതിന്റെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ന്യൂയോർക്കിലാണ് സംഭവം. ഗ്ലാസ് തകർത്ത് ബ്യൂട്ടിപാർലറിനുള്ളിൽ പ്രവേശിച്ച മാൻ സമീപത്തെ സോഫയിലിരുന്ന സ്ത്രിയുടെ ശരീരത്തിൽ ഇടിച്ചിരുന്നു. സ്ഥാപനത്തിനുള്ളിൽ പ്രവേശിച്ച മാൻ തിരികെ പോകുവാൻ ശ്രമിക്കുമ്പോഴും നാശനഷ്ടങ്ങളുണ്ടായി. മാൻ ഇടിച്ച യുവതിയ്ക്ക് നിസാര പരിക്കേറ്റു. സമീപത്തെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി മാറുകയാണ്.
Read Moreസൈക്കിൾ സീറ്റ് മോഷണം പോയി; അറുപത്തിയൊന്നുകാരന്റെ പ്രതികാരമിങ്ങനെ…
സ്വന്തം സൈക്കിളിന്റെ സീറ്റ് മോഷണം പോയതിൽ കലിപൂണ്ട് കണ്ണിൽ കണ്ട സൈക്കിളുകളുടെ സീറ്റ് മോഷ്ടിച്ചയാൾ പോലീസ് പിടിയിൽ. ജപ്പാനിലെ ടോക്കിയൊ സ്വദേശിയായ 61കാരനാണ് അൽപ്പം വ്യത്യസ്തമായ കുറ്റകൃത്യത്തിലൂടെ മാധ്യമശ്രദ്ധനേടുന്നത്. അകിയോ ഹതോരി എന്നാണ് ഇദ്ദേഹത്തിന്റെ പേര്. കുറച്ചു നാളുകൾക്ക് മുൻപ് ഇദ്ദേഹം ഒരു സൈക്കിളിൽ നിന്നും സീറ്റ് മോഷ്ടിക്കുന്നത് സിസിടിവിയിൽ പതിഞ്ഞിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടമ ഉടൻ തന്നെ ഇത് പോലീസിൽ അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഹതോരിയെ പോലീസ് പിടികൂടി. തുടർന്ന് ഇദ്ദേഹത്തിന്റെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ ഏകദേശം 159 സൈക്കിൾ സീറ്റുകൾ കണ്ടെത്തുകയായിരുന്നു. പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് മോഷണം നടത്തുവാനുള്ള കാരണം അദ്ദേഹം പറഞ്ഞത്. സ്വന്തം സൈക്കിളിന്റെ സീറ്റ് മോഷണം പോയപ്പോൾ താൻ അനുഭവിച്ച മാനസിക ബുദ്ധിമുട്ട് എല്ലാവരും മനസിലാക്കുവാനാണ് താൻ ഇങ്ങനെ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം കുറ്റത്തിന് ശിക്ഷഅനുഭവിച്ചു…
Read Moreഓർഡർ ചെയ്തത് ക്രിക്കറ്റ് ബാറ്റ്, ലഭിച്ചത് കോട്ട്; ഫ്ളിപ്കാർട്ടിന് പിഴ ഒരു ലക്ഷം രൂപ
ഓർഡർ ചെയ്ത ക്രിക്കറ്റ് ബാറ്റിന് പകരമായി കോട്ട് നൽകിയ ഫ്ളിപ്കാർട്ടിന് ഒരു ലക്ഷം രൂപ പിഴയിട്ടു. കർണാടകയിലെ ശിവമോഗ സ്വദേശിയായ വാദിരരാജ റാവു എന്നയാളുടെ പരാതിയെ തുടർന്നാണ് നടപടി. 2017ലാണ് 6,704 രൂപ നൽകി അദ്ദേഹം ക്രിക്കറ്റ് ബാറ്റ് ഓർഡർ ചെയ്തത്. എന്നാൽ ലഭിച്ചതാകട്ടെ കോട്ടും. ഇത് മാറി നൽകണമെന്ന് അദ്ദേഹം നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാൽ കമ്പനി ഇതിന് തയാറാകാഞ്ഞതിനെ തുടർന്ന് അദ്ദേഹം ഉപഭോക്തൃ കോടതിയെ സമീപിച്ചു. ഇവർ നടത്തിയ അന്വേഷണത്തിൽ കമ്പനി കുറ്റക്കാരാണെന്ന് കണ്ടെത്തുകയായിരുന്നു. സി.എം. ചഞ്ചല, എച്ച്. മഞ്ജുള എന്നിവരടങ്ങിയ ബഞ്ചാണ് ഫ്ളിപ്കാർട്ടിന് പിഴ വിധിച്ചത്. ആറ് ആഴ്ച്ചയ്ക്കുള്ളിൽ റാവുവിന് ക്രിക്കറ്റ് ബാറ്റ് നൽകണമെന്നും ഷ്ടപരിഹാരമായി 50,000 രൂപ നൽകണമെന്നും ഉപഭോക്താവിനെ വഞ്ചിച്ചതിന് ഉപഭോക്ത കോടതിയുടെ വെൽഫയർ ഫണ്ടിലേക്ക് 50,000 രൂപയും പിഴയായി അടയ്ക്കുവാനും കോടതി നിർദ്ദേശിച്ചു. നഷ്ടപരിഹാര തുക നൽകുവാൻ വൈകിയാൽ വാർഷിക…
Read Moreഒന്നു പുകയ്ക്കാൻ പുറത്തിറങ്ങിയതാ..! യുവാവിന് നഷ്ടം ആറു കോടി
ഒന്നു സിഗരറ്റ് വലിക്കാൻ ഹോട്ടലിനു പുറത്തിറങ്ങിയ യുവാവിനു നഷ്ടം ആറു കോടി രൂപ. ജാപ്പനീസ് വ്യവസായിയുടെ ആറു കോടിയുടെ വാച്ചാണു കള്ളൻ കൊണ്ടുപോയത്. ഫാഷൻ നഗരമായ പാരീസിലാണു സംഭവം. ഫ്രാൻസ് സന്ദർശനത്തിനെത്തിയ യുവാവ് പാരിസിലെ ഫൈവ്സ്റ്റാർ ഹോട്ടലിലാണു താമസിച്ചിരുന്നത്. തിങ്കളാഴ്ച രാത്രി ഒന്പതരയോടെ സിഗരറ്റ് വലിക്കുന്നതിനായി യുവാവ് ആർക് ഡെ ട്രയംഫിനടുത്തുള്ള നെപ്പോളിയൻ ഹോട്ടലിൽനിന്നു പുറത്തിറങ്ങി. ഇതിനിടെ ഒരു സിഗരറ്റ് ചോദിച്ച് ഒരാൾ യുവാവിനടുത്തെത്തി. ജാപ്പനീസ് യുവാവ് പോക്കറ്റിൽനിന്നു സിഗരറ്റെടുത്തു നീട്ടുന്നതിനിടെ മോഷ്ടാവ് കൈത്തണ്ടയിൽനിന്നു വാച്ച് ഉൗരിയെടുത്ത് നൈസായി കടന്നുകളഞ്ഞു. 8.4 ലക്ഷം ഡോളർ (ഏകദേശം ആറ് കോടി രൂപ) വിലവരുന്ന റിച്ചാർഡ് മില്ലെ ടൂർബിലോണ് ഡയമണ്ട് ട്വിസ്റ്റർ വാച്ചാണു യുവാവിനു നഷ്ടപ്പെട്ടത്. രത്നങ്ങൾ പതിപ്പിച്ച അപൂർവ വാച്ചാണിത്. ഈ ഇനത്തിൽ 30 വാച്ചുകൾ മാത്രമാണു നിർമിച്ചിട്ടുള്ളത്. പോലീസിൽ വിവരമറിയിച്ചെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായിട്ടില്ല. കള്ളന്റെയെന്നു കരുതുന്ന ഫോണ്…
Read Moreവിമാനത്തിൽ കുട്ടികൾ അടുത്തില്ലാത്ത സീറ്റ് നോക്കി ബുക്ക് ചെയ്യാൻ സൗകര്യം
ബർലിൻ: ചെറിയ കുട്ടികളുടെ കരച്ചിൽ ശല്യമായി കരുതാൻ പാടില്ലെന്നാണ് പറയാറ്. എന്നാൽ, മണിക്കൂറുകൾ നീളുന്ന വിമാനയാത്രയിൽ മറ്റുള്ളവരുടെ കുട്ടികൾ അടുത്തിരുന്ന് കരയുന്നത് പലർക്കും ബുദ്ധിമുട്ടാകുന്നു എന്നതാണ് യാഥാർഥ്യം. ഈ ’പ്രശ്നം’ പരിഹരിക്കാൻ ജപ്പാൻ എയർലൈൻസ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നു. സീറ്റ് ബുക്ക് ചെയ്യുന്പോൾ തന്നെ, കുട്ടികളുള്ള കുടുംബങ്ങൾ ബുക്ക് ചെയ്തിരിക്കുന്ന സീറ്റുകൾ തിരിച്ചറിയാനുള്ള ഇൻഡിക്കേഷൻ നൽകുന്നതാണിത്. ഇതു നോക്കി, പരമാവധി അകലത്തിലുള്ള സീറ്റ് ബുക്ക് ചെയ്യാൻ മറ്റുള്ളവർക്ക് അവസരം ലഭിക്കും. സെലക്റ്റ് ചെയ്തു കഴിഞ്ഞ സീറ്റിൽ ചെറിയ കുട്ടികളുണ്ടെങ്കിൽ ചൈൽഡ് സിംബൽ കാണിക്കും. എട്ടു ദിവസം മുതൽ രണ്ടു വയസു വരെ പ്രായമുള്ള കുട്ടികളുണ്ടെങ്കിലാണ് ഇതു കാണിക്കുക.ഈ സംവിധാനം യൂറോപ്യൻ എയർലൈൻസുകളും മാതൃകയാക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
Read Moreകടക്ക് പുറത്ത്! സ്വീഡിഷ് രാജാവ് കൊച്ചുമക്കളെ കൊട്ടാരത്തിൽ നിന്നു പുറത്താക്കി
സ്റ്റോക്ക്ഹോം: സ്വീഡിഷ് രാജാവ് കാൾ ഗുസ്താവ് പതിനാറാമൻ തന്റെ കൊച്ചുമക്കളെ രാജകൊട്ടാരത്തിൽ നിന്നു പുറത്താക്കി. ഇവർക്കാർക്കും ഇനി രാജകീയ വിശേഷണങ്ങൾ ഉപയോഗിക്കാൻ അവകാശമുണ്ടാകില്ല. രാജകുടുംബത്തിന് അവകാശപ്പെട്ട ചടങ്ങുകളും ഇവർക്കു നിർവഹിക്കാനാവില്ല. അതേസമയം, രണ്ടു കൊച്ചുമക്കൾക്കു മാത്രം മുൻപുണ്ടായിരുന്ന അവകാശങ്ങൾ തുടരും. ഇവർ ഇരുവരും രാജ്യത്ത് കിരീടാവകാശ പരന്പരയിൽപ്പെടുന്നവരാണ്. രാജകുടുംബത്തിലെ ഒട്ടേറെ അംഗങ്ങൾക്കായി പണം ചെലവഴിക്കുന്നത് നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജാവിന്റെ തീരുമാനമെന്നാണ് സൂചന. ഇതനുസരിച്ച് കാൾ ഫിലിപ്പ് രാജകുമാരന്റെ രണ്ടു മക്കൾക്കും മാഡലിൻ രാജകുമാരിയുടെ മൂന്നു മക്കൾക്കുമാണ് അവകാശങ്ങൾ നഷ്ടപ്പെടുന്നത്. ഒന്നിനും അഞ്ചിനുമിടയിലാണ് ഇവരുടെയെല്ലാം പ്രായം. ഇവർക്കായി ഇനി നികുതിദായകരുടെ പണം ഉപയോഗിക്കില്ല എന്നതാണ് തീരുമാനത്തിന്റെ കാതൽ. റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
Read Moreഉയരം കൂടും തോറും ഭക്ഷണത്തിന്റെയും രുചി കൂടും..! മേഘങ്ങൾക്കിടയിലിരുന്ന് ഭക്ഷണം കഴിക്കാൻ താത്പര്യമുണ്ടോ..?
സാഹസികത ഇഷ്ടപ്പെടുന്നവർ വിരളമല്ല. എന്നാൽ സാഹസികതയ്ക്കൊപ്പം അൽപ്പം ഭക്ഷണം കൂടി കഴിച്ചാലോ. താത്പര്യമുള്ളവർ നോയിഡയ്ക്ക് പോരൂ. സമുദ്രനിരപ്പിൽ നിന്നും 160 അടി ഉയരത്തിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്ന വിദ്യയാണ് നോയിഡയിൽ ആരംഭിച്ചിരിക്കുന്നത്. ഫ്ളൈ ഡൈനിംഗ് എന്നാണ് ഇതിന്റെ പേര്. 160 അടി ഉയരത്തിൽ ക്രെയിനിന്റെ സഹായത്താൽ ഉയർത്തി വച്ചിരിക്കുന്ന വലിയ ടേബിളിന് ചുറ്റും 24 കസേരകളാണ് ഉള്ളത്. കൂടാതെ അതിഥികൾക്ക് ഭക്ഷണങ്ങൾ എടുത്തു നൽകേണ്ട പരിചാരകർക്ക് നടക്കുവാനുള്ള സ്ഥലവും ഇതിലുണ്ട്. നിഖിൽ കുമാർ എന്നയാളാണ് ഈ ആശയത്തിന് പിന്നിലെ ബുദ്ധികേന്ദ്രം. ഒരിക്കൽ ദുബായ് സന്ദർശിച്ചപ്പോഴുണ്ടായ അനുഭവത്തിൽ നിന്നുമാണ് വളരെ വ്യത്യസ്തമായ ആശയം അദ്ദേഹത്തിന്റെ മനസിൽ കടന്ന് കൂടിയത്. രണ്ട് വർഷത്തെ പരിശ്രമത്തിനൊടുവിലാണ് ഇത് യാഥാർഥ്യമായതെന്ന് നിഖിൽ പറയുന്നു. സന്ദർശകരുടെ സുരക്ഷയ്ക്കാണ് തങ്ങൾ പ്രാധ്യാന്യം നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. സുരക്ഷയുടെ ഭാഗമായി ഗർഭിണികൾക്കും നാല് അടിയിൽ ഉയരം കുറവുള്ള…
Read Moreഇതാ യഥാർഥ ഹീറോ; പോരാട്ടത്തിനൊടുവിൽ സമ്മാനങ്ങളുമായി കുഞ്ഞ് വെസ്റ്റോൺ എത്തി
കാൻസർ രോഗത്തിൽ നിന്ന് മുക്തി നേടിയ ശേഷം വെസ്റ്റോൺ എന്ന അഞ്ചു വയസുകാരന്റെ ജന്മദിന ആഘോഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ചർച്ച. ആ കഥയറിയാം. ആയിരക്കണക്കിന് കളിപ്പാട്ടങ്ങൾ. സൂപ്പർ ഹീറോകൾ, ദിനോസറുകൾ… പലതരം കളിപ്പാട്ടങ്ങളാണ് പെൻസിൽവാനിയയിലെ തെരുവിൽ നിരത്തിവച്ചിരിക്കുന്നത്. പക്ഷെ കളിപ്പാട്ടങ്ങളല്ല ഹീറോ, അതിന്റെ അടുത്തുള്ള ഒരു കുട്ടിയാണ്. വെസ്റ്റോണ്, അങ്ങനെയാണ് അവന്റെ പേര്. ആയിരക്കണക്കിന് കളിപ്പാട്ടങ്ങളുമായി അവൻ എത്തിയതിന്റെ പിന്നിൽ ഒരു കഥയുണ്ട്, അതീജീവനത്തിന്റെ കഥ. 2016നവംബറിലാണ് കാൻസർ വില്ലനായി വെസ്റ്റോണിന്റെ ജീവിതത്തിലേക്ക് എത്തുന്നത്. ആരും തളർന്നുപോകുന്ന അവസ്ഥ. പക്ഷെ വെസ്റ്റോണിന്റെ അമ്മ ആമി ന്യൂസ്വങ്ർ തളർന്നില്ല. പെൻസിൽവാനിയയിലെ നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിത്സ ആരംഭിച്ചു. രണ്ടു വർഷത്തെ ചികിത്സയിലൂടെ കാൻസർ പൂർണമായും ഭേദമായി. കഴിഞ്ഞ സെപ്റ്റംബർ 26ന് വെസ്റ്റോണിന്റെ അഞ്ചാം ജന്മദിനമായിരുന്നു. കാൻസറിൽ നിന്ന് സുഖപ്പെട്ടതിനു ശേഷമുളള ആദ്യത്തെ ജന്മദിനം. മകന്റെ ജന്മദിനം ആഘോഷമായി…
Read More