ഐസ് ക്യൂബിന്റെയോ വെള്ളത്തിന്റേയോ ഗ്ലാസിന്റെയോ സഹായമില്ലാതെ മദ്യപിക്കുവാനുള്ള നൂതന കണ്ടുപിടുത്തവുമായി വിസ്കി നിർമാണ കമ്പനി. ഗ്ലെൻലിവെറ്റ് എന്ന വിസ്കി നിർമാണ കമ്പനിയാണ് ഗുളിക രൂപത്തിലുള്ള വിസ്കി നിർമിച്ച് വിപണി കൈയടക്കുന്നത്. ഒരു ക്യാപ്സ്യൂളിൽ 23എംഎൽ വിസ്കിയാണ് നിറച്ചിരിക്കുന്നത്. മൂന്ന് നിറങ്ങളിൽ പുറത്തിറക്കിയിരിക്കുന്ന ഈ ക്യാപ്സൂൾ വായിൽ ഇട്ട് കടിക്കുവാൻ സാധിക്കുമെന്ന് കമ്പനി പറയുന്നു. കോക്ക്ടെയിലായാണ് ഈ കാപ്സ്യൂൾ ഒരുക്കിയിരിക്കുന്നത്. ഈ കാപ്സ്യൂൾ സ്വന്തമാക്കുവാൻ ആളുകൾ കാത്ത് നിൽക്കുകയാണെന്നാണ് കമ്പനി വക്താക്കളുടെ വാദം. മാത്രമല്ല ഈ കമ്പനിയുടെ ഔദ്യോഗീക ട്വിറ്ററിൽ നിരവധിയാളുകളാണ് കണ്ണോടിക്കുന്നത്.
Read MoreCategory: NRI
വിമാനയാത്രക്കിടെ നഷ്ടമായ ഐഫോണ് ഒരു വർഷത്തിന് ശേഷം കണ്ടെത്തി; നിലത്തുവീണപ്പോൾ പകർത്തിയ ദൃശ്യങ്ങളും ഭദ്രം
വിമാന യാത്രയ്ക്കിടെ അബദ്ധത്തിൽ കൈയിൽ നിന്നും വഴുതി വീണ ഐപോണ് 13 മാസങ്ങൾക്ക് ശേഷം ഉടമയ്ക്ക് തിരികെ ലഭിച്ചു. തെക്കൻ ഐസ്ലൻഡിലെ സ്കാഫ്റ്റാ നദിയിലെ വെള്ളപ്പൊക്കത്തിന്റെ ചിത്രങ്ങളെടുക്കാൻ ചെറുവിമാനത്തിൽ സഞ്ചരിക്കവെയാണ് ഫോട്ടോഗ്രാഫറായ ഹൗകുർ സോണോറാസണിന്റെ ഐഫോണ് 6എസ് പ്ലസ് കൈയിൽ നിന്നും താഴേക്ക് വീണത്. ഏകദേശം 200 അടി ഉയരത്തിൽ നിന്നുമാണ് ഫോണ് താഴേക്ക് വീണത്. 2018 ഓഗസ്റ്റ് നാലിനാണ് സംഭവം നടന്നത്. ഫോണ് നഷ്ടമായെന്ന് കരുതിയ ഹൗകുർ പ്രദേശത്തെ ഒരു കർഷകനോട് ഇതിനെക്കുറിച്ച് പറഞ്ഞിരുന്നു. അദ്ദേഹം ഈ സ്ഥലത്ത് തെരഞ്ഞുവെങ്കിലും ഫോണ് ലഭിച്ചിരുന്നില്ല. എന്നാൽ പിന്നീട് 13 മാസങ്ങൾക്ക് ശേഷം സെപ്റ്റംബറിൽ ഇവിടെ ഹൈക്കിംഗിനെത്തിയ ഒരു സംഘം ഈ ഫോണ് കണ്ടെത്തുകയായിരുന്നു. ഫോണ് കംപ്യൂട്ടറുമായി ബന്ധിപ്പിച്ചതിന് ശേഷം ലഭിച്ച വിവരങ്ങളിൽ നിന്നും ഇവർ ഉടമയുമായി ബന്ധപ്പെടുകയായിരുന്നു. ഒരു വർഷത്തിന് ശേഷവും ഫോണ് പ്രവർത്തിക്കുന്നുവെന്നതാണ് ഏറെ ആശ്ചര്യകരമാകുന്നത്.…
Read Moreവിവാഹം കഴിഞ്ഞ് വർഷങ്ങളായി; ഇപ്പോഴും ധരിക്കുന്നത് വിവാഹ വസ്ത്രം മാത്രം
വധുവരന്മാർ വിവാഹദിനത്തിൽ ധരിക്കുന്ന വസ്ത്രം പിന്നീട് മടക്കി പെട്ടിയിൽ വയ്ക്കുന്നതാണ് സാധാരണയായി ചെയ്യുന്നത്. പിന്നീട് അവർ അതിനെക്കുറിച്ച് ചിന്തിക്കുക പോലുമില്ല. എന്നാൽ വിവാഹശേഷം വിവാഹവസ്ത്രം മാത്രം ധരിക്കുന്ന ഒരു യുവതിയെ കുറിച്ചാണ് ഏറെ ചർച്ച ചെയ്യപ്പെടുന്നത്. ഓസ്ട്രേലിയ സ്വദേശിനിയാണ് ഇവരുടെ പേര് ടമ്മി ഹാൾ എന്നാണ്. ജിമ്മിലും ഷോപ്പിംഗ് മാളിലും മീൻ പിടിക്കുവാൻ പോകുമ്പോഴും എന്നല്ല എവിടെ പോയാലും ടമ്മി തന്റെ വിവാഹവസ്ത്രം ധരിച്ചുമാത്രമേ പോകു. ഈ വസ്ത്രം ധരിച്ചുള്ള തന്റെ ചിത്രങ്ങൾ ഇവർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. വളരെ വലിയ വില നൽകി വാങ്ങിയ വിവാഹ വസ്ത്രം ഒരു ദിവസം മാത്രം ഉപയോഗിച്ച് കളയുന്നത് ഇഷ്ടമില്ലാത്തതാണ് ഇത്തരമൊരു തീരുമാനം സ്വീകരിക്കുവാൻ ഇവരെ പ്രേരിപ്പിച്ചത്.
Read Moreതലയ്ക്ക് മുകളിൽ മാൻ, കൂടെയൊരു ചവിട്ടും; അമ്പരന്ന് യുവതി
കാറിനുള്ളിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ ഉയർന്ന് ചാടിയ മാൻ യുവതിയുടെ തലയിൽ ശക്തിയായി ചവിട്ടുന്നതിന്റെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. അമേരിക്കയിലെ ജോർജിയയിലാണ് സംഭവം. പെട്രോൾ പമ്പിൽ വാഹനം നിർത്തി പുറത്തേക്ക് ഇറങ്ങിയ യുവതിയുടെ പിന്നിൽ കൂടിയാണ് മാൻ ഓടിയെത്തിയത്. ഉയർന്ന് ചാടിയ മാൻ ഇവരുടെ തലയിൽ ശക്തിയായി ചവിട്ടിയതിന് ശേഷം ഓടി പോകുകയായിരുന്നു. പെട്ടന്ന് ഇടി കിട്ടിയതിന്റെ അമ്പരപ്പിൽ യുവതി നിൽക്കുന്നതും വീഡിയോയിൽ കാണാം. സമീപത്തെ സിസിടിവിയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്.
Read Moreവാഹനങ്ങൾ കടന്നു പോകുമ്പോൾ പാലം തകർന്ന് നദിയിൽ വീണു; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
വാഹനങ്ങൾ കടന്നു പോകുമ്പോൾ പാലം തകർന്ന് നദിയിലേക്ക് വീഴുന്നതിന്റെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. തായ്വാനിലെ നാൻഫോങ്കയിലാണ് സംഭവം. 460 അടി നീളമുള്ള ഈ പാലം നദിയിലൂടെ സഞ്ചരിച്ചിരുന്ന ബോട്ടിന് മുകളിലേക്കാണ് വീണത്. അപകടത്തിൽ 12 പേർക്ക് പരിക്കേൽക്കുകയും ആറോളം പേരെ കാണാതാവുകയും ചെയ്തു. നിരവധി ബോട്ടുകൾക്ക് അപകടത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സമീപത്തെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ വൈറലായി മാറിയിരിക്കുകയാണ്.
Read More43 വർഷം സർവീസ്, ലീവ് ഒന്നുപോലുമില്ല: ഉദ്യോഗസ്ഥനെ ആദരിച്ച് റാസൽഖൈമ പോലീസ്
പതിറ്റാണ്ടുകൾ നീണ്ട ഒൗദ്യോഗിക ജോലിക്കിടെ ഒരു പ്രാവശ്യം പോലും അവധിയെടുക്കാതിരുന്ന ഉദ്യോഗസ്ഥനെ ആദരിച്ച് പോലീസ് സേന. റാസൽഖൈമയിലെ പോലീസ് ഉദ്യോഗസ്ഥനായ അബ്ദുൽ ഒബൈദ് അൽ തുനാജിയെയാണ് സഹപ്രവർത്തകരും ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് ആദരിച്ചത്. 43 വർഷങ്ങൾ നീണ്ട സർവീസിനിടെയിൽ അദ്ദേഹം ഒരുപ്രാവശ്യം പോലും അവധിയെടുത്തിട്ടില്ല. റാസൽഖൈമ പൊലീസ് ജനറൽ കമാൻഡർ മേജർ ജനറൽ അലി അബ്ദുല്ല ബിൻ അൽവാൻ അൽ നുമൈമിയുടെ നേതൃത്വത്തിലാണ് അബ്ദുൽ ഒബൈദ് അൽ തുനാജിയെ ആദരിച്ചത്. റാസൽഖൈമ പൊലീസിലെ നോണ് കമ്മീഷൻഡ് ഓഫിസർ ആയിരുന്ന അബ്ദുൽ റഹ്മാൻ ഒബൈദ് അൽ തുനാജി ട്രാഫിക് ആൻഡ് പട്രോൾ ഡിപ്പാർട്ട്മെന്റിലാണ് ജോലി ചെയ്യുന്നത്. ഒരു ദിവസം പോലും അവധിയെടുക്കാതെ 43 വർഷമാണ് അദ്ദേഹം ജോലി ചെയ്തത്. സമയനിഷ്ഠയുടെ കാര്യത്തിലും തൊഴിൽപരമായ കഴിവിന്റെ കാര്യത്തിലും അദ്ദേഹം എല്ലാവർക്കും മാതൃകയാണെന്ന് മേജർ ജനറൽ അലി അബ്ദുല്ല ബിൻ അൽവാൻ…
Read Moreഭാര്യയ്ക്ക് സഹപ്രവർത്തകനുമായി പ്രണയം; എട്ടിന്റെ പണി കൊടുത്ത് യുവാവിന്റെ മധുരപ്രതികാരം
12 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ചപ്പോൾ കെവിൻ ഹൊവാർഡ് അറിഞ്ഞിരുന്നില്ല താൻ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്ന്. താൻ ഏറെ സ്നേഹിച്ച ഭാര്യയുമായുള്ള ബന്ധം അവസാനിച്ചപ്പോൾ അതീവദുഖിതനായിരുന്നു വാഷിംഗ്ഡണ് സ്വദേശിയായ കെവിൻ. എന്നാൽ നാളുകൾക്ക് ശേഷമാണ് അദ്ദേഹമറിഞ്ഞത് ഭാര്യയും കാമുകനും എഴുതി തയാറാക്കിയ തിരക്കഥയായിരുന്നു ഈ വിവാഹമോചനമെന്ന്. കെവിന്റെ ജോലിത്തിരക്ക് അസഹനീയമാണെന്നതായിരുന്നു ഭാര്യ വിവാഹബന്ധം അവസാനിപ്പിക്കുവാൻ കാരണായി ചൂണ്ടിക്കാട്ടിയത്. ജോലിത്തിരക്ക് കാരണം വീട്ടിലെത്തുന്നില്ലെന്നും ജോലിയാണ് പ്രധാനമെന്നുമുള്ള കാരണമാണ് വിവാഹമോചനം ആവശ്യപ്പെട്ടപ്പോൾ കാരണമായി അവൾ എന്നോട് പറഞ്ഞത്. കെവിൻ പറഞ്ഞു. എന്നാൽ പിന്നീടാണ് സഹപ്രവർത്തകനുമായി ഇവർ പ്രണയത്തിലായിരുന്നുവെന്ന് കെവിൻ മനസിലാക്കിത്. ഇതെല്ലാം പോട്ടെയെന്ന് പറഞ്ഞ് കൈയും കെട്ടിയിരിക്കുവാൻ കെവിൻ തയാറായിരുന്നില്ല. തന്റെ ദാമ്പത്യം അവസാനിക്കുന്നതിന് കാരണക്കാരായ ഭാര്യയെയും കാമുകനുമെതിരെ കെവിൻ പരാതി നൽകി. അവസാനം വിധി വന്നതാകട്ടെ കെവിന് അനുകൂലമായും. 7,50,000 ഡോളറാണ് നഷ്ടപരിഹാരമായി കോടതി കെവിന് അനുവദിച്ചത്.
Read Moreഇറുകിയ വസ്ത്രങ്ങൾ പാടില്ല; നിയമം ലംഘിച്ചാൽ പിഴയീടാക്കുമെന്ന് സൗദി
റിയാദ്: ഇറുകിയ വസ്ത്രങ്ങൾ ധരിക്കുകയോ പൊതു സ്ഥലങ്ങളിൽവച്ച് ചുംബിക്കുകയോ ചെയ്യരുതെന്ന് സൗദി. നിയമം ലംഘിച്ചാൽ വിദേശികളായ വിനോദസഞ്ചാരികളാണെങ്കിൽപ്പോലും കനത്ത പിഴയീടാക്കുമെന്ന് സൗദി വ്യക്തമാക്കി. പിഴയീടാക്കേണ്ട 19 നിയമലംഘനങ്ങൾ സംബന്ധിച്ചും സൗദി ആഭ്യന്തരമന്ത്രാലയം പറയുന്നുണ്ട്. എന്നാൽ എത്ര രൂപയാണ് പിഴയെന്നതിനെക്കുറിച്ച് വ്യക്തമാക്കിയിട്ടില്ല. പൊതുസ്ഥലങ്ങളിൽവച്ചു സ്നേഹപ്രകടനങ്ങൾ പാടില്ല, മാന്യമായ വസ്ത്രങ്ങൾ സ്ത്രീകൾക്കു ധരിക്കാം എന്നിവയാണ് സൗദിയുടെ പ്രസ്താവനയിൽ പറയുന്നത്. വിദേശികൾക്ക് ടൂറിസ്റ്റ് വീസ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സൗദി ഇക്കാര്യം വ്യക്തമാക്കിയത്. ആദ്യമായാണ് സൗദി ടൂറിസ്റ്റ് വീസ ഇഷ്യു ചെയ്യുന്നത്. വിദേശവനിതകൾക്ക് ഡ്രസ് കോഡിലും ഇളവ് അനുവദിച്ചിട്ടുണ്ട്. അവർ പർദ ധരിക്കേണ്ടതില്ല. 49 രാജ്യങ്ങളിൽനിന്നുള്ള ടൂറിസ്റ്റുകൾക്ക് വീസ ഓൺ അറൈവൽ, ഇ വീസാ സൗകര്യം പ്രയോജനപ്പെടുത്താം. ലോകമെങ്ങുനിന്നുമുള്ള വിനോദസഞ്ചാരികളെ സ്വാഗതം ചെയ്ത് രാജ്യം ചരിത്രം സൃഷ്ടിച്ചിരിക്കുകയാണെന്നു ടൂറിസം മേധാവി അഹമ്മദ് അൽ ഖത്തീബ് പ്രസ്താവനയിൽ അറിയിച്ചിരുന്നു.
Read Moreജർമനിയിൽ റോഡ് അപകടമുണ്ടാക്കിയ സീബ്രയെ വെടിവച്ചു കൊന്നു
ബർലിൻ: റോസ്റ്റോക്കിലെ സർക്കസ് ക്യാന്പിൽ നിന്നു ചാടിപ്പോയി റോഡിൽ അപകടമുണ്ടാക്കിയ സീബ്രയെ പോലീസ് വെടിവച്ചു കൊന്നു. ഗതാഗതം തടസപ്പെടുത്തുകയും കാറുകൾക്ക് തകരാറുണ്ടാക്കുകയും അപകടം സൃഷ്ടിക്കുകയും ചെയ്തതിനാലാണ് വെടിവയ്ക്കേണ്ടി വന്നതെന്ന് പോലീസ്. രണ്ടു സീബ്രകളാണ് ചാടിപ്പോയത്. ഒന്നിനെ ജീവനോടെ പിടികൂടാൻ സാധിച്ചു. ഇവ എങ്ങനെയാണ് രക്ഷപെട്ടതെന്നു വ്യക്തമായിട്ടില്ല. റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
Read Moreചരിത്രമൂഹർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ചു ഡാളസ് കോടതി മുറി
ഡാളസ്: കൊലക്കേസ് പ്രതിയെ 10 വർഷത്തേക്ക് ശിക്ഷ വിധിച്ചശേഷം ചേംബറിൽ നിന്നും ഇറങ്ങി വന്നു കൊലക്കേസ് പ്രതിയെ ആലിംഗനം ചെയ്യുകയും ബൈബിൾ വാക്യം (യോഹ: 3.16) വായിച്ചു പ്രതിയെ ആശ്വസിപ്പിക്കുകയും ചെയ്ത ജഡ്ജിയുടെ അസാധാരണമായ സ്നേഹ പ്രകടനത്തിനു ഡാളസ് കോടതി മുറിയും അവിടെ കൂടിയിരുന്നവരും സാക്ഷ്യം വഹിച്ചു. കോടതിയുടെ ചരിത്രത്തിൽ ഇതുവരെ ഇങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല എന്നാണ് അവിടെ കൂടിയിരുന്ന അറ്റോർണിമാരും മറ്റുള്ളവരും ഒരു പോലെ അഭിപ്രായപ്പെട്ടത്. ഒക്ടോബർ 2 നായിരുന്നു സംഭവം. അപ്രതീക്ഷിതമായ ജഡ്ജിയുടെ സ്നേഹ പ്രകടനത്തിനു മുന്പിൽ കണ്ണീർ അടക്കുവാൻ പോലും പ്രതിയായ മുൻ വനിതാ പൊലീസ് ഓഫിസർക്ക് കഴിഞ്ഞില്ല. സ്വന്തം അപ്പാർട്ട്മെന്റാണെന്ന് തെറ്റിദ്ധരിച്ചു മറ്റൊരു റൂമിൽ കടന്നു ചെന്ന് അവിടെയുണ്ടായിരുന്ന ബോത്തം ജോണ് (26) നെ വെടിവച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ആംബർ ഗൈഗറിനെയാണ് ജഡ്ജി റ്റാമി കെംപ ആലിംഗനം ചെയ്തത്. മറ്റൊരു ചരിത്ര…
Read More