പാരീസ്: ദീർഘകാലമായി എവിടെയാണെന്നറിയാതിരുന്ന അമൂല്യമായ പെയ്ന്റിംഗ് ഒരു വീട്ടിൽനിന്നും കണ്ടെടുത്തു. അടുക്കളയിൽ തൂക്കിയ നിലയിലായിരുന്നു ചിത്രം. ഫ്ളോറന്റീൻ കലാകാരനായിരുന്ന സിമാബ്യുവിന്റെ മാസ്റ്റർ പീസായ ഈ പെയ്ന്റിംഗിന് ആറു മില്യൺ യൂറോയാണ് വില. പെയിന്റിംഗ് ഒക്ടോബർ 27 ന് ഫ്രാൻസിൽ ലേലം ചെയ്യും. ക്രൈസ്റ്റ് മോക്ക്ഡ് (പരിഹസിക്കപ്പെടുന്ന ക്രിസ്തു ) എന്നു പേരുള്ള ചിത്രം പതിമൂന്നാം നൂറ്റാണ്ടിൽ വരച്ചതാണ്. മതപരമായ ചിത്രമെന്ന നിലയിലാണ് സ്ത്രീ ഇതു സൂക്ഷിച്ചിരുന്നത്. ചിത്രം ഒറിജിനൽ തന്നെയാണെന്ന കാര്യത്തിൽ സംശമൊന്നുമില്ലെന്ന് വിദഗ്ധർ സ്ഥിരീകരിച്ചു. 1280 കളിൽ പല ദൃശ്യങ്ങൾ പല പാനലുകളിലായി വരച്ചു ചേർത്ത വലിയൊരു സൃഷ്ടിയുടെ ഭാഗമാണ് ഈ പെയന്റിംഗ്. ദേവതാരു മരത്തടികൊണ്ടുള്ള പാളികളിൽ സ്വർണവർണം പശ്ചാത്തലമായി ഉപയോഗിച്ചാണ് ഈ ചിത്രങ്ങൾ വരച്ചിട്ടുള്ളത്. ബൈസാന്ൈറൻ കലാ സന്പ്രദായത്തിൽപ്പെടുന്ന രീതിയാണിത്. ഇതൊരും സാധാരണ ചിത്രമായാണ് കണക്കാക്കിയത്. എന്നാൽ ഉടമയ്ക്ക് ചിത്രം വിൽക്കാൻ താൽപ്പര്യമുണ്ടായപ്പോൾ, കോംപൈഗെനിലെ…
Read MoreCategory: NRI
വളർത്തു മക്കളെയും ഭാര്യയെയും കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി
ഹണ്ട്സ് വില്‍, ടെക്സസ്: നോർത്ത് ടെക്സസിലെ വീട്ടിൽ വച്ച് ഒൻപതും പത്തും വയസുള്ള വളർത്തു മക്കളെയും ഭാര്യയെയും കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതി റോബർട്ട് സ്പാർക്കിന്റെ (45) വധശിക്ഷ നടപ്പാക്കി. ബുദ്ധിമാന്ദ്യം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി വധശിക്ഷയിൽ നിന്നും ഒഴിവാക്കണമെന്ന റോബർട്ടിന്റെ വാദം അപ്പീൽ സർക്യൂട്ട് കോടതി തള്ളിയിരുന്നു. ടെക്സസിൽ ഈ വർഷം നടപ്പാക്കുന്ന ഏഴാമത്തെതും അമേരിക്കയിലെ പതിനാറാമത്തെതും വധശിക്ഷയാണിത്. പന്ത്രണ്ടു വർഷം മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. ഭാര്യ അഗ്നുവിനെ കിടക്കയിൽ വച്ച് 18 തവണയും പത്തു വയസുള്ള മകനെ 45 തവണയും കുത്തി കൊലപ്പെടുത്തിയശേഷം വളർത്തുമക്കളായ 12 ഉം 14 ഉം വയസ് പ്രായമുള്ള പെൺകുട്ടികളെ ലൈംഗീകമായി പീഡിപ്പിക്കുകയും ചെയ്ത കേസിലാണ് വധശിക്ഷ വിധിച്ചത്. സുപ്രീം കോടതി 2002 ൽ മാനസികനില തകരാറിലായ പ്രതികളുടെ വധശിക്ഷ നടപ്പാക്കരുതെന്ന് ഉത്തരവിട്ടിരുന്നുവെങ്കിലും സംസ്ഥാനങ്ങൾക്കാണ് പ്രതിയുടെ മാനസികാരോഗ്യം തീരുമാനിക്കുന്നതിനുള്ള അധികാരം നൽകിയിരുന്നത്. വിഷമിശ്രിതം…
Read Moreഇന്ത്യൻ ദേശീയഗാനം ആലപിച്ച് അമേരിക്കൻ സൈന്യം; വൈറലായി വീഡിയോ
അമേരിക്കൻ സൈന്യം ഇന്ത്യൻ ദേശീയഗാനം വായിക്കുന്നതിന്റെ ദൃശ്യങ്ങൾ വൈറലാകുന്നു. ഇന്ത്യ- അമേരിക്ക സംയുക്ത സൈനികാഭ്യാസത്തിലാണ് അമേരിക്കൻ സൈനികരുടെ ബാന്‍ഡി സംഘം ഇന്ത്യൻ ദേശിയ ഗാനം വായിച്ചത്. വാഷിംഗ്ടണിൽ വെള്ളിയാഴ്ചയാണ് യുദ്ധാഭ്യാസ് എന്ന പേരിൽ ഇന്ത്യ-അമേരിക്ക സംയുക്ത സൈനികാഭ്യാസം ആരംഭിച്ചത്. അഭ്യാസത്തിന്റെ സമാപന ദിവസമായ ബുധനാഴ്ച അമേരിക്കൻ സൈന്യം ഇന്ത്യൻ ദേശീയഗാനം വായിക്കുകയായിരുന്നു. #WATCH USA: American Army band playing Indian National Anthem during the Exercise Yudh Abhyas 2019 at Joint Base Lewis, McChord. pic.twitter.com/J9weLpKD3X — ANI (@ANI) September 19, 2019
Read Moreസ്രാവ് ഒപ്പമുണ്ടെന്നറിയാതെ കടലിൽ ഉല്ലസിച്ച് സർഫർ; രക്ഷകനായി ഡ്രോണ്‍ ഓപ്പറേറ്റർ
സ്രാവ് സമീപമുണ്ടെന്ന് അറിയാതെ കടലിൽ ഉല്ലസിച്ച സർഫറിന് തുണയായി ഡ്രോണ്‍ ഓപ്പറേറ്റർ. ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വേൽസിലാണ് സംഭവം. സർഫിംഗ് ചെയ്തുകൊണ്ടിരിക്കുകയായിരുന്ന ഇദ്ദേഹത്തിന്റെ തൊട്ട് അടുത്ത് സ്രാവ് എത്തിയിരുന്നു. എന്നാൽ സമീപമെത്തിയ അപകടത്തെക്കുറിച്ച് അദ്ദേഹം അറിഞ്ഞിരുന്നില്ല. എന്നാൽ ഡ്രോണിൽ കൂടി സ്രാവുകളെ നിരീക്ഷിച്ചുകൊണ്ടിരുന്ന ക്രിസ്റ്റഫെർ ജോയ്സ് എന്നയാൾ ഇത് കണ്ടു. അദ്ദേഹം ഉടൻ തന്നെ ഡ്രോണിലെ സ്പീക്കറിൽ കൂടി സർഫ് ചെയ്തുകൊണ്ടിരുന്നയാളോട് സ്രാവിനെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയായിരുന്നു. അപകടം മനസിലാക്കിയ സർഫർ ഉടൻ തന്നെ സ്ഥലത്ത് നിന്നും മടങ്ങുകയായിരുന്നു. ഇതിന് മുമ്പും നിരവധി പ്രാവശ്യം ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നും സമാനസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Read Moreഗോലിയാത്തിന്റെ ജന്മസ്ഥലം കണ്ടെത്തിയെന്ന് ഗവേഷകർ; ശാസ്ത്രലോകത്തിന് പുതിയ നേട്ടം
പഴയ നിയമത്തിൽ പരാമർശിക്കുന്ന ഗോലിയാത്തിന്റെ ജന്മസ്ഥലം കണ്ടെത്തിയെന്ന അവകാശവാദവുമായി പുരാവസ്തു ഗവേഷകർ. ഇസ്രയേലിലെ ടെൽ അവീവ് സർവകലാശാലയിലുള്ള ഇസ്രയേൽ, അമേരിക്ക, ജോർദാൻ എന്നീ രാജ്യങ്ങളിലെ ഗവേഷകർ ജോർദാനിലെ അറാബാ താഴ്വരയിലെ ചെമ്പ് ഖനിയിൽ നടത്തിയ ഗവേഷണത്തിലാണ് ഗോലിയാത്തിന്റെ ജ·സ്ഥലമായ ഗാത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതെന്ന് അവകാശപ്പെട്ടത്. ബിസി 11-ാം നൂറ്റാണ്ടിന്റെ മധ്യകാലത്താണ് ഗോലിയാത്ത് ജീവിച്ചിരുന്നതായി കണക്കാക്കുന്നത്. ഇസ്രയേലിന്റെയും ജോർദാന്റെയും ദക്ഷിണമേഖലയിലെ മരുഭൂമിയിലാണ് ഗാത്ത് എന്നു പേരുള്ള പുരാതന നഗരം സ്ഥിതി ചെയ്യുന്നത്. ഭീമാകാരമായ കല്ലുകൾക്കൊണ്ടാണ് ഗാത്തിലെ കെട്ടിടങ്ങൾ നിർമിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ഈ മേഖലയിൽ ജീവിച്ചിരുന്നവർ വലിയ മനുഷ്യരായിരുന്നുവെന്നാണ് സൂചന.
Read Moreപ്രണയം തകർന്നപ്പോൾ പ്രേമലേഖനം കത്തിച്ചു; വീടും കത്തി
പ്രണയലേഖനം കത്തിക്കുന്നതിനിടെയിൽ വീടിന് തീപടർന്നു. അമേരിക്കയിലെ ലിങ്കണ് നഗരത്തിലാണ് സംഭവം. കാമുകനുമായി പിരിഞ്ഞ 19 വയസുകാരിയാണ് തന്റെ അപ്പാർട്ട്മെന്റിലിരുന്ന് പ്രണയലേഖനങ്ങൾ കത്തിച്ചത്. ബ്യൂടേയ്ൻ ടോർച്ച് ഉപയോഗിച്ചാണ് ഇവർ പ്രേമലേഖനം കത്തിച്ചത്. എന്നാൽ കത്തിന്റെ ചില ഭാഗങ്ങൾ കത്തിതീരാതെ നിലത്ത് കിടന്നിരുന്നു. ഇത് ശ്രദ്ധിക്കാതെ പെണ്‍കുട്ടി ഉറങ്ങാൻ പോയിരുന്നു. കുറച്ചു സമയത്തിന് ശേഷം വീടിനുള്ളിൽ നിന്നും തീയും പുകയുമുയർന്നു. അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്. ആർക്കും പരിക്കില്ല. വീടിന് ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്.
Read Moreമരിച്ച രോഗികൾക്കു വരെ ചികിത്സ ! ഡോക്ടർമാരുടെ തട്ടിപ്പ്; എൻഎച്ച്എസിന് പ്രതിവർഷം 214 മില്യൻ പൗണ്ട് നഷ്ടം
ലണ്ടൻ: ജനറൽ പ്രാക്ടീഷനർമാരും ഡെന്റിസ്റ്റുകളും നടത്തിയ തട്ടിപ്പ് വഴി ബ്രിട്ടനിലെ എൻഎച്ച്എസിന് പ്രതിവർഷം ശരാശരി 214 മില്യൻ പൗണ്ട് നഷ്ടപ്പെടുന്നുവെന്നു കണ്ടെത്തൽ. നൽകാത്ത സേവനങ്ങൾക്കു പണം ഈടാക്കിയും മരിച്ച രോഗികൾക്കു വരെ ചികിത്സ നൽകിയതായി വ്യാജ രേഖകൾ ചമച്ചുമാണ് ഇവർ സർക്കാരിന്റെ പണം കവർന്നിരിക്കുന്നത്. ആരോഗ്യ രംഗത്തെ ആകെ തട്ടിപ്പുകൾ വഴി 1.3 മില്യൻ പൗണ്ട് പ്രതിവർഷം പൊതു ഖജനാവിനു നഷ്ടപ്പെടുന്നതായി നേരത്തെ തന്നെ കണക്കുകൾ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് എൻഎച്ച്എസ് സ്റ്റാഫ് ഉൾപ്പെടുന്ന തട്ടിപ്പിന്റെ വിശദാംശങ്ങളും വെളിച്ചത്ത് വരുന്നത്. 48,000 ജൂനിയർ ഡോക്ടർമാരെയോ 52,000 നഴ്സുമാരെയോ നിയമിക്കാൻ തക്ക തുകയാണ് പ്രതിവർഷം എൻഎച്ച്എസിനു തട്ടിപ്പിലൂടെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. 108 ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളോ ആറര ലക്ഷം തിമിര ശസ്ത്രക്രിയകളോ നടത്താനും ഈ തുക തികയുമെന്നും കണക്കാക്കുന്നു. എൻഎച്ച്എസിന്റെ തട്ടിപ്പ് വിരുദ്ധ അഥോറിറ്റി ഇതു സംബന്ധിച്ച കൂടുതൽ അന്വേഷണങ്ങൾ…
Read Moreപണത്തിനുവേണ്ടി ഇങ്ങനെയൊക്കെ ചെയ്യുമോ? അമ്മയുടെ മൃതദേഹം രണ്ടര വർഷം ഒളിപ്പിച്ച മകൻ പിടിയിൽ; സംഭവം പുറത്തറിയുന്നത് ഇങ്ങനെ…
ബർലിൻ: അമ്മയുടെ പെൻഷൻ കരസ്ഥമാക്കാൻ മൃതദേഹം രണ്ടര വർഷം ഒളിപ്പിച്ചു വച്ച 57 കാരനായ മകൻ ജർമനിയിൽ പിടിയിലായി. ഗെർഡ അന്ന മരിയാ എന്ന എണ്‍പത്തിയഞ്ചുകാരിയുടെ പേരിലാണ് മരണശേഷവും മകൻ പെൻഷൻ കൈപ്പറ്റിക്കൊണ്ടിരുന്നത്. അമ്മ അതാഗ്രഹിച്ചിരുന്നു എന്നാണ് ഇയാൾ പ്രോസിക്യൂട്ടർമാരോടു പറഞ്ഞത്. സ്വന്തമായി നിർമിച്ച ശവപ്പെട്ടിയിൽ വീടിന്റെ ഭൂഗർഭ അറയിലാണ് ഇതുവരെ മൃതദേഹം സൂക്ഷിച്ചിരുന്നത്. ബർലിനിലാണ് സംഭവം. തൊഴിൽ രഹിതനായ മകൻ അമ്മയോടൊപ്പം ബർലിൻ നഗരത്തിലെ വാടക വീട്ടിലായിരുന്നു താമസം. ബന്ധുക്കളുമായോ, അയൽക്കാരുമായോ ഇയാൾക്ക് അടുപ്പമില്ലായിരുന്നു. പെട്ടെന്നൊരു ദിനം ഗെർഡയെ കാണാതെ വന്നപ്പോൾ അയൽക്കാർ അവരെപ്പറ്റി ഇയാളോട് ആരായുകയും അമ്മയെ സ്പെയിനിൽ ഒരു വൃദ്ധ സദനത്തിൽ ആക്കിയിരിയ്ക്കയാണെന്ന് ഇയാൾ മറുപടി പറഞ്ഞു. പിന്നീട് കാലം ഇത്രയുമായിട്ടും അയൽക്കാരുടെ ചോദ്യത്തിൽ നിന്നും ഒഴിഞ്ഞുമാറിയ ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അയൽക്കാരാണ് മകനെ പോലീസിൽ കുടുക്കിയത്. ഒടുവിൽ പൊലീസ് അറസ്റ്റുചെയ്തു…
Read Moreമദ്യപാനവും പുകവലിയും ആരോഗ്യത്തിന് ഹാനികരം! മദ്യമോ, കഞ്ചാവൊ ഉപയോഗിക്കാത്ത നന്മനിറഞ്ഞ യൗവനക്കാര്‍ കണ്ടെത്തിയ ദാർശനിക ചിന്താധാര ‘ഗ്ലാസിലെ നുര’
ലണ്ടന്‍: കാരൂര്‍ സോമന് രചിച്ച്, ഫെബി ഫ്രാന്‍സിസ് സംവിധാനം ചെയ്ത് പ്രിന്റ് വേള്‍ഡ്, ന്യൂഡല്‍ഹി അണിയിച്ചിരുക്കിയ നിറഞ്ഞ ഹൃദയസപര്‍ശിയായ ഹ്രസ്വ ചിത്രമാണ് ‘ഗ്ലാസിലെ നുര’. മദ്യത്തിന്റെ മാദകലഹരിയില്‍ സമ്പല്‍ സമൃദ്ധി കളിയാടുന്ന രാജ്യങ്ങളില്‍പോലും കാണാത്തവിധം കേരളത്തിലെ കുട്ടികള്‍ ഒരു നാട്ടുനടപ്പുപോലെ മദ്യവും, മയക്കുമരുന്നും, കഞ്ചാവും കഴിച്ചു് അച്ചടക്കവും അനുസരണയുമില്ലാതെ ഉന്മാദത്തിലാറാടി റോഡപകടങ്ങളില്‍ ജീവന് വെടിയുന്നതും അംഗവൈകല്യങ്ങള്‍ സംഭവിക്കുന്നതും ഒരു നിത്യ ദുരന്തമായി മാറിയിരിക്കുന്നു. കാലത്തിന്റെ ഇരുട്ടറകളിലാണ്ടുപോയ മക്കളെയോര്‍ത്തു വിലപിക്കുന്ന, ജീവിച്ചിരിക്കുന്ന മക്കളെയോര്‍ത്തു് ഉത്കണ്ഠാകുലരും ദു:ഖിതരുമായ കഴിയുന്ന മാതാപിതാക്കള്‍. മോട്ടോര്‍ സൈക്കിളില്‍ അന്തരീക്ഷത്തില്‍ മിന്നിമറയുന്ന മക്കള്‍ വീട്ടിലെത്തുമോയെന്ന ഭയത്താല്‍ ആകുലതകളനുഭവയ്ക്കുന്നവര്‍ ഓരൊ വിടുകളിലുമുണ്ട്. ഈ കഥയിലും അതുപോലെ നീറുന്ന ഒരു പിതാവ് തെരുവിലേക്ക് പോകാനിറങ്ങിയ വേലയും കുലിയുമില്ലാത്ത മകനോട് പറയുന്നു. ‘നാല് തേങ്ങ പൊതിച്ചിട്ട് പോടാ’ അവനത് കേള്‍ക്കുന്നില്ല. മകനെപ്പറ്റി ആശങ്കപ്പെടുന്ന പിതാവ് വീണ്ടും പറയുന്നു. ‘അര്‍ദ്ധരാത്രി വരെ…
Read Moreസ്വവർഗവിവാഹത്തിന് സഹായം നിഷേധിച്ചു; നടപടി ശരിവച്ചു സുപ്രീംകോടതി
അരിസോന: ക്രിസ്തീയ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന സ്റ്റുഡിയോ സ്വവർഗ വിവാഹത്തിന് ക്ഷണകത്ത് ഡിസൈൻ ചെയ്തു നൽകാൻ വിസമ്മതിച്ചതിനെതിരെ ഫോനിക്സ് സിറ്റി അധികൃതർ സ്വീകരിച്ച നിയമ നടപടി അരിസോന കോടതി തള്ളി. സ്റ്റുഡിയോ ഉടമകളായ ആർട്ടിസ്റ്റുകൾ തങ്ങൾക്ക് വിവാഹ ക്ഷണകത്ത് നിർമിച്ചു നൽകാൻ വിസമ്മതിച്ചതിനെതിരെ സ്വവർഗ ദന്പതികൾ ഫോനിക്സ് ലോവർ കോടതിയിൽ പരാതി നൽകിയിരുന്നു. ആർട്ടിസ്റ്റുകളായ ജൊആന, ബ്രിയാന എന്നിവർക്കെതിരെയാണ് പരാതി നൽകിയത്. സ്വവർഗ ദന്പതികൾക്കനുകൂലമായി കോടതി വിധി പറഞ്ഞിരുന്നു. എന്നാൽ, ഇതിനെതിരെ അരിസോന സുപ്രീംകോടതിയിൽ സ്റ്റുഡിയോ ഉടമകൾ അപ്പീൽ നൽകി. തങ്ങളുടെ മത വിശ്വാസമനുസരിച്ചു സ്വവർഗ വിവാഹത്തെ ഏതെങ്കിലും വിധത്തിൽ സഹായിക്കുന്നതു തെറ്റാണെന്നും ലോവർ കോടതി വിധി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു. അപ്പീൽ കേട്ട സുപ്രീംകോടതി ഉടമകളുടെ വാദം ശരിയാണെന്ന് കണ്ടെത്തി. കൊളറാഡോയിൽ കഴിഞ്ഞ വർഷം സ്വവർഗവിവാഹത്തിന് കേക്ക് ഉണ്ടാക്കി നൽകാൻ വിസമ്മതിച്ച ബേക്കറി ഉടമകളുടെ തീരുമാനം ശരിയാണെന്നു…
Read More