തട്ടികൊണ്ടുപോകൽ, കവർച്ച, ലൈംഗീകപീഡനം! വിദ്യാർഥിനിയെ തട്ടികൊണ്ടു പോയി പീഡിപ്പിച്ച യുവാവിന് 60 വർഷം തടവ്

ആർലിംഗ്ടൺ (ടെക്സസ്): യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് (ആർലിംഗ്ടൺ) വിദ്യാർഥിനിയെ തോക്കു ചൂണ്ടി തട്ടികൊണ്ടു പോയി നിർബന്ധമായി പണം പിൻവലിപ്പിക്കുകയും തുടർന്നു ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത യുവാവിന് കോടതി 60 വർഷത്തെ തടവ് ശിക്ഷ വിധിച്ചു. തട്ടികൊണ്ടുപോകൽ, കവർച്ച, ലൈംഗീകപീഡനം എന്നീ മൂന്ന് കുറ്റങ്ങൾക്ക് 60 വർഷം വീതവും മയക്കുമരുന്ന് ഉപയോഗിച്ചതിന് 2 വർഷവും ശിക്ഷയാണ് കോടതി വിധിച്ചത്. എന്നാൽ ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതിയാകും. 2018 ജൂണിൽ യുടിഎ ബിലവഡിലുള്ള മിഡ്ടൗൺ അപ്പാർട്ട്മെന്‍റിലെ പാർക്കിംഗ് ലോട്ടിൽ പുലർച്ച മൂന്നിനാണ് വിദ്യാർഥി കാറിൽ എത്തിയത്. കാറിൽ നിന്നും പുറത്തിറങ്ങാൻ ശ്രമിക്കുന്നതിനിടയിൽ ഇരുപതുകാരനായ പ്രതി ജോയൽ മാംബെ തോക്കുമായി ചാടിവീഴുകയും ബലമായി കാറിനു സമീപമുള്ള എടിഎം കൗണ്ടറിലേക്ക് കൊണ്ടു പോകുകയും ചെയ്തു. അവിടെ നിന്നും പണം പിൻവലിപ്പിച്ചതിനുശേഷം മറ്റൊരു പാർക്കിംഗ് ലോട്ടിലേക്ക് കാർ കൊണ്ടുപോയി അവിടെവച്ച് ലൈംഗീകമായി പീഡിപ്പിക്കുകയും ചെയ്തു. തുടർന്നു…

Read More

പീരങ്കി മുതൽ ഹെലികോപ്ടർ വരെ; അദ്ഭുതക്കാഴ്ചകളൊരുക്കി സ​മു​ദ്രാ​ന്ത​ർ മ്യൂ​സി​യം

വെ​ള്ള​ത്തി​ന​ടി​യി​ലും മ്യൂ​സി​യ​മോ? കേ​ട്ടാ​ൽ ആ​രു ഒ​ന്ന് അ​മ്പ​ര​ക്കു​ന്ന ചോ​ദ്യ​മാ​ണി​ത്. എ​ന്നാ​ൽ, രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ സ​മു​ദ്രാ​ന്ത​ർ മ്യൂ​സി​യ​മൊ​രു​ക്കി​യാ​ണ് ജോ​ർ​ദാ​ൻ അ​ത്ഭു​ത​ക്കാ​ഴ്ച​ക​ളി​ലേ​ക്ക് ജ​ന​ങ്ങ​ളെ ക്ഷ​ണി​ക്കു​ന്ന​ത്. വെ​റും മ്യൂ​സി​യ​മ​ല്ല സൈ​നി​കോ​പ​ക​ര​ണ​ങ്ങ​ളാ​ണ് മ്യൂ​സിയ​ത്തി​ലെ ആ​ക​ർ​ഷ​ണീ​യ​ത. എ​ന്തൊ​ക്കെ​യാ​ണ് മ്യൂ​സി​യ​ത്തി​ൽ ഉ​ള്ള​തെ​ന്ന് കേ​ട്ടാ​ലാ​ണ് അ​മ്പ​ര​ന്ന് പോ​വു​ക. യു​ദ്ധ​മു​ഖ​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ച്ച പീ​ര​ങ്കി​ക​ൾ, ടാ​ങ്ക​റു​ക​ൾ, ഹെ​ലി​കോ​പ്റ്റ​റു​ക​ൾ, ട്രൂ​പ്പ് കാ​രി​യ​റു​ക​ൾ അ​ങ്ങ​നെ നീ​ളു​ന്നു അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന ആ ​പ​ട്ടി​ക. ജോ​ർ​ദാ​നി​ലെ അ​ഖാ​ബ തീ​ര​ത്തി​നു സ​മീ​പ​മാ​ണ് മ്യൂ​സി​യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ബു​ധ​നാ​ഴ്ച മു​ത​ലാ​ണ് മ്യൂ​സി​യ​ത്തി​ലെ പ്ര​ദ​ർ​ശ​നം ആ​രം​ഭി​ച്ച​ത്. വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് ഇ​തൊ​രു പു​ത്ത​ൻ അ​നു​ഭ​വ​മാ​യി​രി​ക്കു​മെ​ന്നാ​ണ് പ്രാ​ദേ​ശിക ഭ​ര​ണ​കൂ​ടം അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. യു​ദ്ധ​മു​ഖ​ത്തെ​ന്ന​പോ​ലെ​യാ​ണ് മ്യൂ​സി​യ​ത്തി​ൽ യു​ദ്ധോ​പ​ക​ര​ണ​ങ്ങ​ൾ വ​ച്ചി​രി​ക്കു​ന്ന​ത്.

Read More

എ​ക്സ​റെ മെ​ഷി​നു​ള്ളി​ൽ കു​ട്ടി​യു​ടെ കൈ ​കു​ടു​ങ്ങി; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ

എ​ക്സ​റേ മെ​ഷി​നു​ള്ളി​ൽ കൈ​കു​ടു​ങ്ങി​യ കു​ട്ടി​യെ ദീ​ർ​ഘ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നു ശേ​ഷം ര​ക്ഷി​ച്ചു. ചൈ​ന​യി​ലെ അ​ൻ​ഹു​യി പ്ര​വ​ശ്യ​യി​ലെ ഫു​യാം​ഗ് റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം. മെ​ഷി​ന് സ​മീ​പ​ത്ത് കൂ​ടി ന​ട​ന്നു വ​ന്ന കു​ട്ടി​യു​ടെ കൈ​യി​ലി​രു​ന്ന മി​ഠാ​യി നി​ല​ത്ത് വീ​ണ് മെ​ഷി​നു​ള്ളി​ലേ​ക്ക് വീ​ണി​രു​ന്നു. ഇ​ത് എ​ടു​ക്കു​വാ​ൻ മെ​ഷി​നു​ള്ളി​ൽ കൈ ​ഇ​ട്ട​പ്പോ​ഴാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. കു​ട്ടി​യു​ടെ നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ​വ​ർ മെ​ഷി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി. ഉ​ട​ൻ ത​ന്നെ മെ​ഷ​ന്‍റെ ഒ​രു ഭാ​ഗം മു​ക​ളി​ലേ​ക്കു​യ​ർ​ത്തി കു​ട്ടി​യെ ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു. സ​മീ​പം സ്ഥാ​പി​ച്ചി​രു​ന്ന സി​സി​ടി​വി​യി​ലാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്. A small boy got his arm caught in an X-ray machine at a railway station in China’s Anhui. He was later saved and remained unhurt pic.twitter.com/442NU1KXU6 — China Xinhua News…

Read More

അ​ടു​ത്തി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ നോ​ക്കി; ഭ​ർ​ത്താ​വി​ന് ഭാ​ര്യ​യു​ടെ ക്രൂ​ര​മ​ർ​ദ്ദ​നം; വീഡിയോ

പെ​ണ്‍​കു​ട്ടി​യെ നോ​ക്കി​യ​തി​ന്‍റെ പേ​രി​ൽ ഭാ​ര്യ ഭ​ർ​ത്താ​വി​നെ മ​ർ​ദ്ദി​ച്ചു. അ​മേ​രി​ക്ക​യി​ലെ മി​യാ​മി​യി​ൽ നി​ന്നും ലോ​സ​ഞ്ച​ൽ​സി​ലേ​ക്ക് പോ​യ വി​മാ​ന​ത്തി​ലാ​ണ് സം​ഭ​വം. വി​മാ​ന​ത്തി​ൽ ക​യ​റി​യ​തു മു​ത​ൽ ഭാ​ര്യ ദേ​ഷ്യ​ത്തി​ലാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​രു​വ​രും ത​ങ്ങ​ളു​ടെ സീ​റ്റി​ൽ ഇ​രു​ന്നു. ഭ​ർ​ത്താ​വ് അ​വി​ടെ​യി​രു​ന്നു കൊ​ണ്ട് ഒ​രു യാ​ത്രി​ക​യെ നോ​ക്കു​ന്ന​ത് ക​ണ്ട ഭാ​ര്യ ദേ​ഷ്യ​ത്തി​ൽ കൈ​യി​ലി​രു​ന്ന ലാ​പ്ടോ​പ്പ് ഉ​പ​യോ​ഗി​ച്ച് ഭ​ർ​ത്താ​വി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സീ​റ്റി​ൽ നി​ന്നും എ​ഴു​ന്നേ​റ്റ് ഭ​ർ​ത്താ​വ് ഓ​ടാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും പി​ന്നാ​ലെ ചെ​ന്ന ഭാ​ര്യ ഭ​ർ​ത്താ​വി​നെ ഓ​ടി​ച്ചി​ട്ട് അ​ടി​ച്ചു. ഇ​നി ഒ​രി​ക്ക​ലും മ​റ്റ് സ്ത്രീ​ക​ളെ നോ​ക്ക​രു​ത് എ​ന്ന് ആ​ക്രോ​ശി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ഇ​വ​ർ ആ​ക്ര​മി​ച്ച​ത്. പി​ന്നീ​ട് ഇ​രു​വ​രെ​യും വി​മാ​ന​ത്തി​ൽ നി​ന്നും പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന യാ​ത്രി​ക​രാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്.

Read More

റൈ​ഡിം​ഗ് യ​ന്ത്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ല​ച്ചു; സ​ന്ദ​ർ​ശ​ക​ർ അ​ന്ത​രീ​ക്ഷ​ത്തി​ൽ കു​ടു​ങ്ങി

അ​മ്യൂ​സ്മെ​ന്‍റ്പാ​ർ​ക്കി​ലെ റൈ​ഡിം​ഗ് യ​ന്ത്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ല​ച്ച​തി​നെ തു​ട​ർ​ന്ന് സ​ന്ദ​ർ​ശ​ക​ർ ഏ​റെ നേ​രം അ​ന്ത​രീ​ക്ഷ​ത്തി​ൽ കു​ടു​ങ്ങി. യു​കെ​യി​ലെ സ്റ്റ​ഫോ​ഡ്ഷെ​യ​റി​ലു​ള്ള ആ​ൾ​ട്ട​ണ്‍ ട​വേ​ഴ്സ് തീം ​പാ​ർ​ക്കി​ലാ​ണ് സം​ഭ​വം. ഏ​ക​ദേ​ശം 100 അ​ടി മു​ക​ളി​ൽ വ​ച്ചാ​ണ് യ​ന്ത്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ല​ച്ച​ത്. പേ​ടി​ച്ച​ര​ണ്ട സ​ന്ദ​ർ​ശ​ക​ർ അ​ല​റി ക​ര​ഞ്ഞു. ഏ​ക​ദേ​ശം 20 മി​നി​ട്ടി​നു ശേ​ഷ​മാ​ണ് യ​ന്ത്ര​ത്തി​ന്‍റെ ത​ക​രാ​ർ പ​രി​ഹ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച പാ​ർ​ക്കി​ന്‍റെ അ​ധി​കൃ​ത​ർ യ​ന്ത്ര​ത്തി​ൽ കു​ടു​ങ്ങി​യ​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി​യി​രു​ന്നു.

Read More

ഗം​ഗ​യി​ൽ ഒ​ഴു​കിപ്പോയ യു​വാ​വി​നെ ജീവൻ പണയംവച്ച് രക്ഷിച്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥൻ; വീഡിയോ

മ​ര​ണ​ത്തെ മു​ന്നി​ൽ ക​ണ്ട് ഗം​ഗ​യി​ൽ കൂ​ടി ഒ​ഴു​കി പോ​യ യു​വാ​വി​ന് തു​ണ​യാ​യി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഹ​രി​ദ്വാ​റി​ലാ​ണ് സം​ഭ​വം. അ​തി​ശ​ക്ത​മാ​യി ഒ​ഴു​കി​യ ഗം​ഗ ന​ദി​യി​ൽ കൂ​ടി ഹ​രി​യാ​ന സ്വ​ദേ​ശി​യാ​യ വി​ശാ​ലാ​ണ് ഒ​ഴു​കിപ്പോ​യ​ത്. അ​ല​റി​കു​തി​ക്കു​ന്ന ന​ദി​യി​ലേ​ക്ക് ഇ​റ​ങ്ങു​വാ​ൻ ആ​രും ത​യാ​റാ​യി​ല്ല. എ​ന്നാ​ൽ ഒ​രു പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ൻ സ്വ​ന്തം ജീ​വ​ൻ പ​ണ​യം വ​ച്ച് വി​ശാ​ലി​നെ ര​ക്ഷി​ക്കു​വാ​ൻ പു​ഴ​യി​ലേ​ക്ക് എ​ടു​ത്ത് ചാ​ടു​ക​യാ​യി​രു​ന്നു. വെ​ള്ള​ത്തി​ൽ മു​ങ്ങി താ​ണ വി​ശാ​ലി​നെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ കൈ​പ്പി​ടി​യി​ലൊ​തു​ക്കി തി​രി​കെ ക​ര​യി​ൽ എ​ത്തി​ക്കു​ക​യും ചെ​യ്തു. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന​യൊ​രാ​ൾ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്. ഈ ​പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ തേ​ടി അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹ​മാ​ണ് എ​ത്തു​ന്ന​ത്.

Read More

ഓ​ഫീ​സി​ലെ​ത്താൻ വൈ​കു​മെ​ന്ന് ഭ​യം; കാൽവച്ച് ട്രെ​യി​ൻ ത​ട​യാ​ൻ യുവതിയുടെ ശ്രമം

ഒാഫീസിൽ എത്തുവാൻ വൈകുമെന്ന ഭയത്തെ തുടർന്ന് കാ​ല് ഉ​പ​യോ​ഗി​ച്ച് ട്രെ​യി​ൻ ത​ട​യാ​ൻ ശ്ര​മി​ച്ച യു​വ​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചൈ​ന​യി​ലെ ഗു​വാം​ഗ്ഷു മെ​ട്രോ സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം. ര​ണ്ട് സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പ​മാ​ണ് ഇ​വ​ർ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​ത്. എ​ന്നാ​ൽ ഇ​വ​ർ എ​ത്തി​യ​പ്പോ​ഴേ​ക്കും ട്രെ​യി​ൻ പു​റ​പ്പെ​ടു​വാ​നാ​യി വാ​തി​ൽ അ​ട​ച്ചി​രു​ന്നു. ഇ​ത് ക​ണ്ട യു​വ​തി ഓ​ടി​യെ​ത്തി ട്രെ​യി​നി​നും പ്ലാ​റ്റ്ഫോ​മി​നും ഇ​ട​യി​ലാ​യി കാ​ലു​ക​ൾ വ​ച്ച് ട്രെ​യി​ൻ ത​ട​ഞ്ഞു നി​ർ​ത്തു​വാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വം ക​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി​യെ​ങ്കി​ലും ഇ​വ​ർ മാ​റു​വാ​ൻ ത​യാ​റാ​യി​ല്ല. കു​റ​ച്ചു സ​മ​യം നീ​ണ്ട പ​രി​ശ്ര​മ​ത്തി​നു ശേ​ഷ​മാ​ണ് ഇ​വ​രെ സ്ഥ​ല​ത്തു നി​ന്നും മാ​റ്റു​വാ​ൻ സാ​ധി​ച്ച​ത്. ഇ​തേ തു​ട​ർ​ന്ന് ഏഴ് മി​നി​ട്ട് താ​മ​സി​ച്ചാ​ണ് ട്രെ​യി​ൻ പു​റ​പ്പെ​ട്ട​ത്. ട്രെ​യി​ൻ ത​ട​യാ​ൻ ശ്ര​മി​ച്ചെ​ന്ന കു​റ്റ​ത്തി​ന് ഈ ​യു​വ​തി​യെ ഒ​മ്പ​ത് ദി​വ​സം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ഇ​വ​രു​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രെ പോ​ലീ​സ് താ​ക്കീ​ത് ചെ​യ്ത് വി​ട്ട​യ​യ്ക്കു​ക​യും ചെ​യ്തു.

Read More

എ​ന്‍റെ ആ​ദ്യ പ്ര​ണ​യി​നി ആ​യ​തി​നു ന​ന്ദി! വി​വാ​ഹ​ത്ത​ലേ​ന്ന് മു​ൻ​കാ​മു​കി​ക്ക് യു​വാ​വ് അ​യ​ച്ച കു​റി​പ്പ് വൈറല്‍

ന​ഷ്ട​പ്ര​ണ​യം ചി​ല​രി​ൽ ദു​ഖ​വും മ​റ്റ് ചി​ല​രി​ൽ കോ​പ​വും സൃ​ഷ്ടി​ക്കും. അ​ത്ത​ര​ക്കാ​ർ ഈ ​ഓ​ർ​മ​ക​ളെ മ​ന​സി​ൽ സൂ​ക്ഷി​ക്കു​വാ​നോ പ​ര​സ്പ​രം ബ​ഹു​മാ​നി​ക്കു​വാ​നോ ഒ​രി​ക്ക​ലും ത​യാ​റാ​വു​ക​യു​മി​ല്ല. എ​ങ്കി​ലി​ത ഒ​രാ​ൾ വി​വാ​ഹ​ത്തി​ന്‍റെ തലേദിവസം ത​ന്‍റെ മു​ൻ​കാ​മു​കി​ക്ക് അ​യ​ച്ച സ​ന്ദേ​ശ​മാ​ണ് ഏ​റെ ചി​ന്തി​പ്പി​ക്കു​ന്ന​ത്. ലെ​ക്സ് എ​ന്ന ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ൽ നി​ന്നു​മാ​ണ് ഈ ​സ​ന്ദേ​ശം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ത​ന്‍റെ മു​ൻ​കാ​മു​ക​ൻ അ​യ​ച്ച സ​ന്ദേ​ശം എ​ന്ന് കു​റി​ച്ചാ​ണ് ഇ​വ​ർ ഇ​ത് പ​ങ്കു​വ​ച്ച​ത്. സ​ന്ദേ​ശ​ത്തി​ന്‍റെ പൂ​ർ​ണ രൂ​പം ഞാ​ൻ നാ​ളെ വി​വാ​ഹി​ത​നാ​വു​ക​യാ​ണ്. നി​ന​ക്ക് ഈ ​സ​ന്ദേ​ശം അ​യ​ക്ക​ണ​മെ​ന്നു തോ​ന്നി. (ഇ​ക്കാ​ര്യം എ​ന്‍റെ ഭാ​വി വ​ധു​വി​നും അ​റി​യാം). എ​ന്‍റെ ആ​ദ്യ പ്ര​ണ​യി​നി ആ​യ​തി​നു ന​ന്ദി. എ​പ്പേ​ഴും എ​ന്നെ പ്ര​ചോ​ദി​പ്പി​ച്ച​തി​നും പ്ര​ശ്ന​ങ്ങ​ളി​ൽ ഒ​പ്പം നി​ന്ന​തി​നും അ​സു​ഖ​ബാ​ധി​ത​നാ​യ​പ്പോ​ഴും നി​രാ​ശ​നാ​യ​പ്പോ​ഴും ക​രു​ത​ൽ കാ​ണി​ച്ച​തി​നും ന​ന്ദി. പ്ര​ണ​യി​ക്കു​ന്പോ​ൾ ന​മ്മ​ൾ ചെ​റു​പ്പ​മാ​യി​രു​ന്നു. നി​ന്‍റെ പ്ര​ണ​യ​ത്തി​ന്‍റെ തീ​വ്ര​ത എ​നി​ക്ക​റി​യാം. ഇ​പ്പോ​ൾ നി​ന​ക്ക് എ​ങ്ങ​നെ പ്ര​ണ​യി​ക്കാ​നാ​വു​മെ​ന്ന് എ​നി​ക്ക് ഉൗ​ഹി​ക്കാം. അ​ത്ര മ​നോ​ഹ​ര​മാ​യാ​ണ്…

Read More

“ക​നി​യ​ണ​മേ..​ക​ര​ളാ​ണ് കൂ​ടെ’; അ​തി​ർ​ത്തി ക​ട​ക്കാ​ൻ ശ്ര​മി​ച്ച അ​മ്മ​യെ​യും മ​ക​നെ​യും ത​ട​ഞ്ഞ് സൈ​നി​ക​ർ

മെ​ക്സി​ക്കോ​യി​ൽ നി​ന്നും അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റു​ന്ന​തി​നി​ടെ സൈ​ന്യം ത​ട​ഞ്ഞ് നി​ർ​ത്തി​യ അ​മ്മ​യു​ടെ ക​ണ്ണീ​രി​ൽ നീ​റി ലോ​കം. റോ​യി​ട്ടേ​ഴ്സി​ന്‍റെ ഫോ​ട്ടോ​ഗ്രാ​ഫ​റാ​യ ജോ​സ് ലൂ​യി​സ് ഗോ​ണ്‍​സാ​ലാ​സാ​ണ് ഈ ​ചി​ത്രങ്ങൾ പ​ക​ർ​ത്തി​യ​ത്. മി​ക​ച്ച ജീ​വി​തം തേ​ടി അ​മേ​രി​ക്ക​യി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച ഗ്വാ​ട്ടി​മാ​ല സ്വ​ദേ​ശി​നി​യാ​യ ലെ​റ്റി പെ​രെ​സി​നെ​യും ഇ​വ​രു​ടെ ആ​റ് വ​യ​സു​കാ​ര​നാ​യ മ​ക​ൻ ആ​ന്ത​ണി ഡ​യ​സി​നെ​യു​മാ​ണ് സു​രാ​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ൻ ത​ട​ഞ്ഞ​ത്. ഗ്വാ​ട്ടി​മാ​ല​യി​ൽ നി​ന്നും 2400 കി​ലോ​മീ​റ്റ​റി​ൽ അ​ധി​കം ദൂ​രം സ​ഞ്ച​രി​ച്ച് അ​മേ​രി​ക്ക​ൻ അ​തി​ർ​ത്തി പ​ട്ട​ണ​മാ​യ സ്യൂ​ഡാ​ഡ് ജു​വാ​ര​സി​ലാ​ണ് ഇ​വ​ർ എ​ത്തി​യ​ത്. എ​ന്നാ​ൽ അ​തി​ർ​ത്തി ക​ട​ക്കു​ന്ന​തി​നി​ടെ നി​ർ​ഭാ​ഗ്യ​വ​ശാ​ൽ ഇ​വ​രെ മെ​ക്സി​ക്കോ​യു​ടെ ദേ​ശീ​യ സു​ര​ക്ഷാ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പൊ​ട്ടി​ക്ക​ര​ഞ്ഞു​കൊ​ണ്ട് ത​ങ്ങ​ളെ ക​ട​ത്തി വി​ട​ണ​മെ​ന്ന് അ​പേ​ക്ഷി​ക്കു​വാ​ൻ മാ​ത്ര​മേ ഈ ​യു​വ​തി​യ്ക്ക് ചെ​യ്യാ​ൻ സാ​ധി​ക്കു​മാ​യി​രു​ന്നു​ള്ളു. ഇ​തി​നി​ടെ​യാ​ണ് ഫോ​ട്ടാ​ഗ്രാ​ഫ​ർ ഈ ​ചി​ത്രം പ​ക​ർ​ത്തി​യ​ത്. ത​ന്‍റെ ഉ​ത്ത​ര​വു​ക​ൾ അ​നു​സ​രി​ക്കു​ക മാ​ത്ര​മാ​ണ് താ​ൻ ചെ​യ്യു​ന്ന​തെ​ന്നും യു​വ​തി​യെ​യും മ​ക​നെ​യും അ​തി​ർ​ത്തി ക​ട​ക്കു​വാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും സൈ​നി​ക​ൻ…

Read More

ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ൽ മാ​ൻ ഓ​ഫ് ദ് ​മാ​ച്ചാ​യി; സ​മ്മാ​ന​മാ​യി കി​ട്ടി​യ​ത് “കോ​ഴി’

ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ൽ മാ​ൻ ഓ​ഫ് ദ് ​മാ​ച്ചാ​യി തെ​ര​ഞ്ഞെ​ടു​ത്ത​യാ​ൾ​ക്ക് സ​മ്മാ​ന​മാ​യി ല​ഭി​ച്ച​ത് ജീ​വ​നു​ള്ള കോ​ഴി​യെ. ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ മ​ലാ​വി​യി​ലാ​ണ് സം​ഭ​വം. ന്യാ​സ ബി​ഗ് ബു​ള്ള​റ്റ്സും ക​രോം​ഗ യു​ണൈ​റ്റ​ഡും ത​മ്മി​ലാ​യി​രു​ന്നു പോ​രാ​ട്ടം. മ​ത്സ​ര​ത്തി​ൽ ബി​ഗ് ബു​ള്ള​റ്റ്സ് എ​തി​രി​ല്ലാ​തെ അ​ഞ്ച് ഗോ​ളു​ക​ൾ​ക്ക് വി​ജ​യം സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ട് ഗോ​ൾ നേ​ടി​യ ബി​ഗ് ബു​ള്ള​റ്റ്സി​ന്‍റെ ഹ​സ​ൻ ക​ജോ​കി​നെ​യാ​ണ് മാ​ൻ ഓ​ഫ് ദി ​മാ​ച്ചാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഇ​തി​നെ തു​ട​ർ​ന്നാ​ണ് ഒ​രു ആ​രാ​ധ​ക​ൻ ജീ​വ​നു​ള്ള കോ​ഴി​യെ സ​മ്മാ​ന​മാ​യി ഹ​സ​ന് സ​മ്മാ​നി​ച്ച​ത്. ടീ​മി​ന്‍റെ ജേ​ഴ്സി​യു​ടെ നി​റം ചു​വ​പ്പാ​ണ്. അ​തു​കൊ​ണ്ട് കോ​ഴി​യു​ടെ ശ​രീ​ര​ത്തി​ൽ ചെ​റു​താ​യി ചു​വ​ന്ന പെ​യി​ന്‍റ് അ​ടി​ച്ചാ​ണ് ഈ ​കോ​ഴി​യെ ന​ൽ​കി​യ​ത്. വെ​ള്ള നി​റ​ത്തി​ലു​ള്ള കോ​ഴി​യെ​യാ​ണ് ആ​രാ​ധ​ക​ൻ താ​ര​ത്തി​ന് സ​മ്മാ​നി​ച്ച​ത്. ടീ​മി​ന്‍റെ ജേ​ഴ്സി നി​റം ചു​വ​പ്പ​ണ്. കോ​ഴി​യു​ടെ നി​റം വെ​ള്ള​യാ​യ​തി​നാ​ൽ കോ​ഴി​യു​ടെ ദേ​ഹ​ത്ത് നേ​രി​യ തോ​തി​ൽ ചു​വ​ന്ന നി​റ​മ​ടി​ച്ചാ​ണ് ആ​രാ​ധ​ക​ൻ ഇ​ത് സ​മ്മാ​നി​ച്ച​ത്. കാ​ർ​ഡ്ബോ​ർ​ഡ് പെ​ട്ടി​യി​ൽ പൊ​തി​ഞ്ഞാ​യി​രു​ന്നു…

Read More