കടൽത്തീരത്ത് സ്ഥാപിച്ച കൊടിമരത്തിൽ കയറിയ കോളജ് വിദ്യാർഥിനി അതുമൊടിച്ച് നിലത്തു വീണു. അമേരിക്കയിലെ ടെക്സസിലുള്ള ഒരു ബീച്ചിലാണ് സംഭവം. ബിക്കിനി ധരിച്ച ഒരു വിദ്യാർഥിനി യാതൊരു സുരക്ഷാ ഉപകരണങ്ങളുമില്ലാതെ ഇവിടെ സ്ഥാപിച്ചിരിക്കുന്ന കൊടിമരത്തിൽ കയറുന്നതാണ് വീഡിയോയിൽ ആദ്യം. കൊടിമരത്തിന്റെ മുകളിൽ ഇവർ എത്തിയപ്പോൾ നിലത്തു നിൽക്കുകയായിരുന്ന എല്ലാവരും ആർത്തുല്ലസിച്ചു. എന്നാൽ പെട്ടന്ന് ശക്തമായ കാറ്റ് വീശി. ഇതോടെ കൊടിമരം ഉലയുവാൻ തുടങ്ങി. മാത്രമല്ല ഇവരുടെ ശരീരഭാരവും കൂടിയായപ്പോൾ വളഞ്ഞു തുടങ്ങിയ കൊടിമരം ഒടിഞ്ഞു താഴെ വീഴുകയായിരുന്നു. അപകടത്തിൽ ഇവർക്ക് പരിക്കേറ്റിട്ടുണ്ടോയെന്ന് വ്യക്തമല്ല.
Read MoreCategory: NRI
ഉറങ്ങിക്കിടക്കുന്ന സിംഹത്തെ വെടിവച്ചു കൊന്ന് ക്രൂരത; സോഷ്യൽമീഡിയയിൽ പ്രതിഷേധം
കിടന്നുറങ്ങുന്ന സിംഹത്തെ വേട്ടക്കാരൻ വെടിവച്ച് കൊല്ലുന്നതിന്റെ വേദനാജനകമായ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രതിഷേധമുയർത്തുന്നു. “പ്രൊട്ടക്ട് ഓൾ വൈൽഡ് ലൈഫ്’ എന്ന ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഈ ദൃശ്യങ്ങൾ പുറത്തുവന്നത്. സംഭവം എവിടെയാണ് നടന്നതെന്ന് വ്യക്തമല്ല. നിലത്തു കിടന്നുറങ്ങുകയായിരുന്ന സിംഹത്തിന്റെ ശരീരത്തിലേക്ക് ആദ്യത്തെ വെടിയുണ്ട തുളച്ചു കയറിയപ്പോൾ വേദനയിൽ പുളഞ്ഞ സിംഹം എന്താണ് സംഭവിച്ചതെന്നറിയാതെ തലയുയർത്തി അലറി കരയുന്നത് വീഡിയോയിൽ കാണാം. ചാടി എണീറ്റപ്പോഴേക്കും രണ്ടാമത്തെയും മൂന്നാമത്തെയും വെടിയുണ്ടയും സിംഹത്തിൽ തറച്ചു. ഇതോടെ ജീവൻ പോയ സിംഹം നിലത്തേക്കു വീഴുകയും ചെയ്തു. വെടിയുതിർത്തയാൾക്ക്, സമീപം നിന്നയാൾ ഹസ്തദാനം നൽകുന്നത് വീഡിയോയിൽ കാണാം. മാത്രമല്ല ജീവനില്ലാതെ നിലത്തു കിടക്കുന്ന സിംഹത്തിന്റെ ശരീരത്തിൽ തോക്ക് ഉപയോഗിച്ച് ഇവർ തട്ടുകയും ചെയ്തിരുന്നു. സോഷ്യൽമീഡിയയിൽ വൻ പ്രതിഷേധം ഏറ്റുവാങ്ങുകയാണ് ഈ വീഡിയോ. ഇത്തരം ക്രൂരകൃത്യം ചെയ്യുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് ഭൂരിഭാഗമാളുകളും അഭിപ്രായപ്പെടുന്നത്.
Read Moreപുല്ലും വെള്ളവും കഴിച്ച് വിശപ്പകറ്റി; മരുഭൂമിയിൽ കുടുങ്ങിയ അഞ്ച് വയസുകാരന് രണ്ടാം ജന്മം
മരുഭൂമിയിൽ കുടുങ്ങിപ്പോയ അഞ്ച് വയസുകാരനെ 22 മണിക്കൂറുകൾക്കു ശേഷം കണ്ടെത്തി. അർജന്റീനയിലെ സാൻജുവാനിലാണ് സംഭവം. ബെഞ്ചമിൻ സാൻഞ്ചെസ് എന്നാണ് ഈ കുട്ടിയുടെ പേര്. അമ്മയ്ക്കൊപ്പം കളിക്കുന്നതിനിടെ വഴി തെറ്റിയ കുട്ടി മരുഭൂമിയിൽ കുടുങ്ങുകയായിരുന്നു. വിഷപാമ്പുകളും സിംഹവുമായി സാമ്യമുള്ള മൃഗങ്ങളും തേളുകളും ധാരാളമായി വിഹരിക്കുന്ന സ്ഥലമാണിത്. തുടർന്ന് 21 കിലോമീറ്റർ നടന്ന കുട്ടിയെ ആൽബർട്ടോ ഒന്റീവെറോസ് എന്നയാളാണ് കണ്ടെത്തിയത്. മരുഭൂമിയിലെ അരുവിയിൽ നിന്ന് വെള്ളംകുടിച്ചും പുല്ല് തിന്നുമാണ് താൻ വിശപ്പകറ്റിയതെന്ന് കുട്ടി പറഞ്ഞു. കുട്ടിയെ കാണാതായി എന്നറിഞ്ഞപ്പോൾ രക്ഷാപ്രവർത്തനത്തിനായി നിരവധിയാളുകൾ സ്ഥലത്ത് എത്തിയിരുന്നു. കുതിരകൾ, ബൈക്കുകൾ, ഡ്രോണ്, ഹെലികോപ്റ്ററുകൾ എന്നിവയെല്ലാം രക്ഷാപ്രവർത്തനത്തിനായി ഉപയോഗിച്ചിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടർമാർ പറയുന്നത്.
Read Moreലുക്ക് ഔട്ട് നോട്ടീസിൽ പ്രതികളുടെ ചെറുപ്പകാലത്തെ ചിത്രം; വെട്ടിലായി പോലീസുദ്യോഗസ്ഥർ
ലുക്ക് ഒൗട്ട് നോട്ടീസിൽ പ്രതികളുടെ കുട്ടിക്കാലത്തെ ചിത്രം പതിപ്പിച്ച പോലീസുദ്യോഗസ്ഥർ വെട്ടിലായി. ചൈനയിലെ യുന്നാൻ പ്രവശ്യയിലെ ഹെൻസിയോംഗിലുള്ള പോലീസുദ്യോഗസ്ഥരാണ് ലുക്ക് ഒൗട്ട് നോട്ടീസിൽ പ്രതികളുടെ കുട്ടിക്കാലത്തെ നിഷ്ക്കളങ്കമായ ചിത്രം പതിപ്പിച്ചത്. പിടികിട്ടാപ്പുള്ളികളായ 100 പേരുടെ ചിത്രങ്ങളാണ് പോലീസ് ലുക്ക് ഒൗട്ട് നോട്ടീസായി പുറത്തുവിട്ടത്. അതിൽ നാലു പേരുടെ ചിത്രം ചെറുപ്പകാലത്തേതായിരുന്നു. ലുക്ക് ഒൗട്ട് നോട്ടീസിൽ നാലു കുട്ടികളുടെ ചിത്രം പുറത്തു വന്നതോടെ ഇത് സോഷ്യൽമീഡിയയിൽ വൈറലായി മാറിയിരുന്നു. കൂടാതെ പോലീസിനെ പരിഹസിച്ച് ധാരാളം ട്രോളുകളും പ്രത്യക്ഷപ്പെട്ടു. എന്നാൽ ഇവരുടെ പുതിയ ചിത്രങ്ങളൊന്നും ലഭിക്കാതിരുന്നതിനാലാണ് ചെറുപ്പകാലത്തെ ചിത്രം ഉപയോഗിച്ചതെന്നാണ് പോലീസ് അധികൃതർ നൽകുന്ന വിശദീകരണം. കൂടാതെ ഈ കുറ്റവാളികളുടെ മൂക്ക്, കണ്ണുകൾ, ചെവികൾ, വായ എന്നിവയ്ക്കൊന്നും മാറ്റം ഉണ്ടാകാൻ സാധ്യതയില്ലെന്നും അവർ വ്യക്തമാക്കി. പിന്നീട് ചെയ്ത പ്രവർത്തിയിൽ ബുദ്ധിമോശമുണ്ടെന്ന് മനസിലാക്കിയ പോലീസുദ്യോഗസ്ഥർ സോഷ്യൽമീഡിയയിൽ പങ്കുവച്ച കത്തിലൂടെ ക്ഷമാപണം നടത്തിയിട്ടുണ്ട്.
Read Moreഎന്നെ ഒന്ന് അറസ്റ്റ് ചെയ്യു; മുത്തശിയുടെ ആഗ്രഹം സാധിച്ചു നൽകി പോലീസ്
ബ്രിസ്റ്റളിലുള്ള ഒരു കെയർ ഹോമിലെ താമസക്കാരിയാണ് ആനി ബ്രോക്കൻ ബ്രോ. 104 വയസുള്ള ആനി ആ കെയർ ഹോമിലുള്ള എല്ലാവരുമായും തികച്ചും സൗഹാർദ പരമായാണ് പെരുമാറിയിരുന്നത്. ഇന്നലെ കെയർ ഹോമിലുള്ളവരെയെല്ലാം അന്പരപ്പിച്ച് പോലീസെത്തി ആനി മുത്തശിയെ അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്യാൻ പോലീസെത്തിയതും സന്തോഷത്തോടെ മുത്തശി അവരോടൊപ്പം ചെന്ന് വണ്ടിയിൽ കയറി. എന്താ സംഭവിക്കുന്നതെന്ന് മനസിലാകാതെ നിന്നവരോട് പോലീസ് തന്നെ സംഭവങ്ങൾ വിവരിച്ചു. ബ്രിസ്റ്റളിൽ ഒരു സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ പ്രായമാർക്കുവേണ്ടി ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. പ്രായമായവരുടെ ഇതുവരെയും നടക്കാത്ത ഒരു ആഗ്രഹം നടപ്പാക്കിക്കൊടുക്കുക എന്നതായിരുന്നു പരിപാടിയുടെ ഉദ്ദേശ്യം. ഇതിൻപ്രകാരം ബ്രിസ്റ്റളിലെ പ്രായമായവർക്കെല്ലാം സംഘടന ഒരു ഫോം നൽകി. അതിൽ അവർക്ക് തങ്ങളുടെ ആഗ്രഹം രേഖപ്പെടുത്താം. ഇങ്ങനെ ആഗ്രഹം രേഖപ്പെടുത്തിയ ഫോം ബ്രിസ്റ്റളിലുള്ള ഒരു കോഓപ്പറേറ്റീവ് സ്റ്റോറിന്റെ മുന്പിൽ പ്രദർശിപ്പിച്ചു. ഇതുകാണുന്ന പൊതുജനങ്ങൾക്ക് അവരെക്കൊണ്ട് പറ്റുന്ന ആഗ്രഹങ്ങൾ…
Read Moreഭർത്താവിനെ സന്തോഷിപ്പിക്കുവാൻ പ്ലാസ്റ്റിക്ക് സർജറി ചെയ്തു; അവസാനം വിവാഹമോചനം
കൂടുതൽ സുന്ദരിയാകാൻ പ്ലാസ്റ്റിക് സർജറി ചെയ്ത ഭാര്യയെ ഭർത്താവ് വിവാഹമോചനം ചെയ്തു. യുഎഇയിലെ അൽ ഐനിലാണ് സംഭവം. ജോലിയുടെ ഭാഗമായി ഭർത്താവ് രണ്ട് മാസത്തോളം വീട്ടിൽ ഇല്ലായിരുന്നു. ഈ സമയമാണ് ഭാര്യ പ്ലാസ്റ്റിക് സർജറി ചെയ്തത്. മുഖത്തെ ചുളിവുകളും മറ്റും നീക്കം ചെയ്ത് ചെറിയ മാറ്റങ്ങൾ വരുത്തി തന്റെ സുന്ദരമായ പുതിയ രൂപം കാണിച്ച് ഭർത്താവിനെ സന്തോഷിപ്പിക്കാമെന്നാണ് ഭാര്യ കരുതിയത്. എന്നാൽ സ്വാഭാവിക സൗന്ദര്യം മാത്രം ഇഷ്ടപ്പെട്ടിരുന്ന ഭർത്താവിന് പ്ലാസ്റ്റിക്ക് സർജറിയോട് യാതൊരു താത്പര്യവുമില്ലായിരുന്നു. തന്റെ അനുവാദമില്ലാതെ ഈ പ്രവൃത്തി ചെയ്തതിൽ കുപിതനായ ഭർത്താവ് വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. ശസ്ത്രക്രിയക്കു ശേഷം ഭാര്യ മറ്റൊരു വ്യക്തിയെ പോലെ ആയെന്ന് ഭർത്താവ് കോടതിയിൽ പറഞ്ഞു. ഭർത്താവിന്റെ ഹർജി പരിഗണിച്ച കോടതി വിവാഹമോചനം അംഗീകരിക്കുകയായിരുന്നു.
Read Moreചത്ത് കരയ്ക്കടിഞ്ഞ തിമിംഗലത്തിന്റെ വയറ്റിൽ നിന്നും കണ്ടെത്തിയത് 40 കിലോ പ്ലാസ്റ്റിക്ക്
ചത്ത് കരയ്ക്കടിഞ്ഞ തിമിംഗലത്തിന്റെ വയറ്റിൽ നിന്നും 40 കിലോഗ്രാം പ്ലാസ്റ്റിക്ക് കണ്ടെത്തി. പൂർണവളർച്ചയെത്താത്ത തിമിംഗലം ഫിലിപ്പെൻസിലെ കടൽത്തീരത്താണ് ചത്തടിഞ്ഞത്. ശരീരത്തിനുള്ളിലെത്തിയ പ്ലാസ്റ്റിക്കുകൾ ദഹിക്കാതെ വന്നതാണ് മരണകാരണമായത്. ജീവൻ നഷ്ടമാകുന്നതിനു മുമ്പ് തിമിംഗലം രക്തം ഛർദ്ദിച്ചിരുന്നുവെന്ന് ഗവേഷകർ പറഞ്ഞു. കൂടുതലും ക്യാരിബാഗുകളാണ് തിമിംഗലത്തിന്റെ വയറ്റിൽ നിന്നും കണ്ടെത്തിയത്. 16 പ്ലാസ്റ്റിക്ക് അരിചാക്കുകളും കണ്ടെത്തിയതിൽ ഉൾപ്പെടുന്നു. കടലിൽ പ്ലാസ്റ്റിക്കുകൾ തള്ളുന്നത് കടൽ ജീവികളുടെ ആവാസവ്യവസ്ഥയെ ഗുരുതരമായി ബാധിക്കുന്നുവെന്ന് ഗവേഷകർ വ്യക്തമാക്കി. ഇത്തരം പ്രവർത്തികൾക്കെതിരെ അന്താരാഷ്ട്ര തലത്തിൽ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഗുരുതര പ്രശ്നങ്ങൾക്ക് വഴിവയ്ക്കുമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
Read Moreഇതല്ലേ കട്ട ഹീറോയിസം..! പരുന്തിനെ തോൽപ്പിച്ച് അണ്ണാൻ
ഒാന്തിനെയും അണ്ണാനെയുമൊക്കെ റാഞ്ചി കൊത്തിക്കൊന്നു തിന്ന് ജീവിക്കുന്ന പക്ഷികളാണ് പരുന്തുകൾ. വന്യഭാവം നിറഞ്ഞു നിൽക്കുന്ന ഇവയുടെ കണ്ണുകൾക്ക് കാഴ്ചശക്തിയും വളരെ കൂടുതലാണ്. ഇത്തരത്തിലുള്ള ഒരു പരുന്തിനെ അതിന്റെ കണ്ണിലേക്ക് സധൈര്യം നോക്കി പേടിപ്പിച്ച് വിട്ടിരിക്കുകയാണ് ഒരു അണ്ണാൻ. അണ്ണാനും പരുന്തുമായുള്ള തുറിച്ചുനോട്ട ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞു. അമേരിക്കൻ നേച്ചർ ഫോട്ടോഗ്രാഫർ റോജർ സ്റ്റീവെൻസ് ജൂനിയറാണ് ഈ ചിത്രങ്ങൾ പകർത്തിയത്. അമേരിക്കയിലെ ലിങ്കണിലൂടെ കാറോടിച്ച് പോവുകയായിരുന്നു ഇദ്ദേഹം. അപ്പോഴാണ് വഴിവക്കത്തുള്ള മരത്തിൽ ഒരു പരുന്ത് ഇരിക്കുന്നത് കണ്ടത്. ഇതിന്റെ ചിത്രങ്ങൾ പകർത്താം എന്ന് കരുതി പുറത്തിറങ്ങിയപ്പോഴാണ് മരച്ചില്ലയിൽ പരുന്തിന്റെ അടുത്തായി അതിനെതുറിച്ചു നോക്കി ഒരു അണ്ണാൻ ഇരിക്കുന്നത് കണ്ടത്. ഇരുവരുടെയും തുറിച്ചുനോട്ട മത്സരം ഏതാണ്ട് 10 മിനിറ്റ് നീണ്ടു നിന്നു. ഒടുവിൽ മത്സരത്തിൽ തോറ്റ പരുന്ത് അവിടെനിന്ന് പറന്നു പോയി.
Read Moreകുതിരയെ ദത്തെടുക്കുന്നോ..? 1,000 ഡോളർ കിട്ടും
അമേരിക്കയിലെ പടിഞ്ഞാറൻ ഭാഗങ്ങളിൽ മാത്രമായി ഏകദേശം 82,000 വന്യകുതിരകളുണ്ടെന്നൊണ് കണക്ക്. നമ്മുടെ നാട്ടിൽ തെരുവുനായ്ക്കളെ പോലെ അവിടെ കുതിരകൾ ഒരു നിയന്ത്രണവുമില്ലാതെ കണ്ടിടത്തൊക്കെ കയറി മേയുകയാണ്. ഈ പ്രദേശങ്ങളിൽ നിരവധിയാളുകൾ കുതിരലായങ്ങൾ നടത്തിയിരുന്നു. പിന്നീട് ഇവർ ഇത് ഉപേക്ഷിച്ച് നഗരപ്രദേശങ്ങളിലേക്ക് പോവുകയും കുതിരകൾ ഇവിടെ തനിച്ചാവുകയും ചെയ്തു. കുതിരകളുടെ എണ്ണം പെരുകിയതോടെ അവ തീറ്റ തേടി കൃഷിയിടങ്ങളിലേക്ക് ഇറങ്ങിത്തുടങ്ങി. ഇത്തരം കുതിരകളെ പിടിച്ച് കൂട്ടിലടച്ച് സംരക്ഷിക്കാൻ ഇവിടെ പ്രത്യേകം വകുപ്പുമുണ്ട്. എന്നാൽ ഇതിന്റെ ചെലവ് താങ്ങാൻ വയ്യാതെ വന്നതോടെയും കുതിരകളുടെ എണ്ണം കൂടി കൂടി വന്നതോടെയും ഇവർക്കായി പ്രത്യേക പദ്ധതിയുമായി എത്തിയിരിക്കുകയാണ് സർക്കാർ.പൊതുജനങ്ങൾക്ക് ഈ കുതിരകളെ ദത്തെടുക്കാം. പണമൊന്നും നൽകേണ്ടെ ന്നു മാത്രമല്ല 1000 ഡോളർ ദത്തെടുക്കുന്നവർക്ക് നൽകാനും സർക്കാർ തയാറാണ്.
Read Moreപ്ലാസ്റ്റിക്ക് ഉപേക്ഷിക്കു; ഇനി വെള്ളം കൊണ്ടുപോകാൻ മുളക്കുപ്പികൾ
പുറത്തു കത്തുന്ന ചൂടാണ്. ശരീരത്തുനിന്ന് ഏറെ വെള്ളം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ പുറത്തുപോകുന്പോൾ കൈയിൽ ഒരു കുപ്പി വെള്ളംകൂടി കരുതണമെന്ന് ആരോഗ്യ വകുപ്പിന്റെ നിർദേശമുണ്ട്. എന്നാൽ പലരുടെയും കൈയിലുള്ളത് പ്ലാസ്റ്റിക് കുപ്പികളാണ്. ഗുണമേന്മയില്ലാത്ത പ്ലാസ്റ്റിക് കുപ്പി ഉപയോഗിച്ചാൽ അവ പല ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കും. ഇവിടെയാണ് ആസാംകാരനായ ദ്രിത്രിമൻ ബോറസ് നിർമിച്ചിരിക്കുന്ന പ്രകൃതി ദത്തവും പരിസ്ഥിതി സൗഹൃദവുമായ മുളക്കുപ്പികളുടെ പ്രസക്തി. പൂർണമായും മുളയിൽ നിർമിച്ചിരിക്കുന്ന തടിയിൽതീർത്ത കോർക്ക് കൊണ്ടാണ് അടയ്ക്കുന്നത്. അതുകൊണ്ടുതന്നെ വെള്ളം ഇതിനകത്തുനിന്ന് ചോർന്നു പോവില്ലെന്ന് ഉറപ്പിക്കാം. പല വലുപ്പത്തിലുള്ള മുളക്കുപ്പികളാണ് ദിത്രിമൻ നിർമിക്കുന്നത്. 400 മുതൽ 600 രൂപവരെയാണ് ഇവയുടെ വില. പ്രകൃതിദത്തമായ ഈ വാട്ടർ ബോട്ടിൽ വെള്ളത്തെ തണുപ്പിക്കുമെന്നും ദിത്രിമൻ അവകാശപ്പെടുന്നു.
Read More