പിയാനോയിൽ മായാജാലം സൃഷ്ടിച്ച പതിമൂന്ന് വയസുകാരന് വേൾഡ്സ് ബെസ്റ്റ് എന്ന പരിപാടിയുടെ ഒന്നാം സമ്മാനം. ചെന്നെ സ്വദേശിയായ ലിഥിയൻ നാദസ്വരം എന്ന കുട്ടിയാണ് അമേരിക്കൻ ഷോയായ വേൾഡ്സ് ബെസ്റ്റിൽ പിയാനോയിൽ അത്ഭുതം സൃഷ്ടിച്ച് ഒരു മില്യണ് അമേരിക്കൻ ഡോളർ സമ്മാനമായി നേടിയത്. ലിഥിയൻ വേദിയിൽ ഒരേ സമയം രണ്ട് പിയാന വായിക്കുന്നതിന്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽമീഡിയയിൽ വൈറലായി മാറിയിരുന്നു. ലിഥിയന്റെ പ്രകടനം ശ്വാസമടക്കിപ്പിടിച്ചാണ് ജഡ്ജ്മാർ വീക്ഷിക്കുന്നത്. മത്സരത്തിന്റെ ഫൈനൽ സ്റ്റേജിൽ ബിഥോവന്റെ സംഗീതമാണ് ലിഥിയൻ വായിച്ചത്. ഈ കൊച്ചു മിടുക്കൻ യൂട്യൂബിലും താരമാണ്. സംഗീത മാന്ത്രികനായ എ.ആർ. റഹ്മാനും ലിഥിയന് ആശംസ നേർന്നിരുന്നു. ലിഥിയന്റെ വിജയം ഇന്ത്യയുടേതാണെന്നും ഈ വിജയം സന്തോഷവും സമാധനവും പ്രതീക്ഷയും നൽകുന്നുവെന്നും എ.ആർ. റഹ്മാൻ പറഞ്ഞു. അദ്ദേഹത്തിന്റെ മ്യൂസിക്ക് സ്കൂളായ കെഎംഎംസിയിലെ വിദ്യാർഥിയുമാണ് ലിഥിയൻ.
Read MoreCategory: NRI
റോഡിൽ കൂടി ചിറകുരസി പറന്നു പോകുന്ന വിമാനം; അപകടമൊഴിവായത് തലനാരിഴയ്ക്ക്
നിയന്ത്രണം നഷ്ടപ്പട്ട വിമാനം ഇടിച്ചു തകരുന്നതിനു മുമ്പ് റോഡിൽ കൂടി ചിറക് ഉരസി പറന്നു പോകുന്നതിന്റെ ഭീതിജനകമായ ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ പ്രചരിക്കുന്നു. കാനഡയിലെ മർക്ക്ഹാമിലാണ് സംഭവം. ഒറ്റ എഞ്ചിനുള്ള ചെറിയ വിമാനത്തിനാണ് ബോട്ടൻവില്ല എയർപോർട്ടിൽ നിന്നും പറന്നുയർന്നതിനു പിന്നാലെ നിയന്ത്രണം നഷ്ടമായത്. തീർത്തും താഴ്ന്ന് പറന്ന വിമാനത്തിന്റെ ചിറക് തിരക്കേറിയ റോഡിൽ ഉരസി പോകുകയായിരുന്നു. റോഡിൽ കൂടി പോയ ഒരു കാറിന്റെ ഡാഷ്കാമിലാണ് ഈ അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. ഈ കാറിനു തൊട്ടു മുമ്പിൽ കൂടിയാണ് വിമാനം കടന്നു പോയത്. ഇതിനു തൊട്ടുപിന്നാലെ വിമാനം തകർന്നുവെങ്കിലും അതിനുള്ളിലുണ്ടായിരുന്ന രണ്ടുപേർ നിസാര പരിക്കുകളോടെ രക്ഷപെട്ടിരുന്നു. സംഭവത്തിൽ മറ്റ് കുഴപ്പങ്ങളൊന്നുമുണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Read Moreമോഷ്ടാവ് കത്തി കാണിച്ച് പണം കവർന്നു; എടിഎമ്മിലെ ബാലൻസ് പരിശോധിച്ചപ്പോൾ പണം തിരികെ നൽകി
എടിഎം മെഷിനിൽ നിന്നും പണമെടുത്ത യുവതിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ മോഷ്ടാവ് യുവതിയുടെ അക്കൗണ്ട് പരിശോധിച്ചതിനു ശേഷം കൈക്കലാക്കിയ പണം തിരികെ നൽകി. ചൈനയിലെ ഹെയുവാൻ സിറ്റിയിലാണ് സംഭവം. ഇവിടെ പ്രവർത്തിക്കുന്ന ഐസിബിസി ബാങ്കിന്റെ എടിഎമ്മിൽ നിന്നുമാണ് യുവതി പണമെടുത്തത്. പിന്നാലെ എത്തിയ മോഷ്ടാവ് കത്തി കാണിച്ച് യുവതിയെ ഭീഷണിപ്പെടുത്തി ഇവരുടെ കൈയിലുണ്ടായിരുന്ന 2,500 യുവാൻ കൈക്കലാക്കി. മാത്രമല്ല ഇവരോട് അക്കൗണ്ടിലെ ബാലൻസ് പണം കാണിക്കുവാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ അക്കൗണ്ടിൽ വേറെ പണം ഉണ്ടായിരുന്നില്ല. ഇതിൽ മനസലിഞ്ഞ മോഷ്ടാവ് താൻ തട്ടിയെടുത്ത പണം ഇവർക്ക് തിരികെ നൽകിയതിനു ചെറുപുഞ്ചിരിയോടെ സ്ഥലത്തു നിന്നും മടങ്ങി പോയി. ഇവിടെ സ്ഥാപിച്ചിരുന്ന സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി മാറിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളെ പോലീസ് പിടികൂടി. എന്നാൽ മനസാക്ഷിയുള്ള മോഷ്ടാവ് എന്നാണ് ഇദ്ദേഹത്തെ ഭൂരിഭാഗമാളുകളും സോഷ്യൽമീഡിയയിൽ വിശേഷിപ്പിക്കുന്നത്.
Read Moreസൂപ്പർമാർക്കറ്റിൽ ആട്ടിറച്ചിക്ക് പകരം നല്കിയത് പശുവിറച്ചി; പരിഹാരക്രിയ ചെയ്യാൻ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇന്ത്യൻ യുവാവ്
ആട്ടിറച്ചിക്കു പകരം പശുവിറച്ചി നൽകിയ സൂപ്പർമാർക്കറ്റിനെതിരെ നഷ്ടപരിഹാരം തേടി ന്യൂസിലൻഡിൽ താമസിക്കുന്ന ഇന്ത്യൻ വംശജൻ. 2018 സെപ്റ്റംബറിലാണ് ജസ്വീന്ദർ പോൾ എന്ന ഹിന്ദു മതവിശ്വാസിക്ക് ആട്ടിറച്ചിക്കു പകരം സൂപ്പർമാർക്കറ്റ് ജീവനക്കാർ അബദ്ധത്തിൽ പശുവിന്റെ ഇറച്ചി നൽകിയത്. വീട്ടിലെത്തിയ ഇദ്ദേഹം ഇറച്ചി പാകം ചെയ്ത് കഴിക്കുകയും ചെയ്തു. കഴിച്ചു കഴിഞ്ഞതിനു ശേഷമാണ് താൻ കഴിച്ചത് ആട്ടിറച്ചി അല്ലെന്നും പശുവിന്റെ ഇറച്ചിയാണെന്നും ജസ്വിന്ദറിനു മനസിലായത്. പശുവിനെ ദൈവമായി കണക്കാക്കുന്ന ജസ്വിന്ദറിന് ഇത് സഹിക്കുന്നതിലും അപ്പുറമായിരുന്നു. കോപാകുലനായ ജസ്വന്ദർ സൂപ്പർമാർക്കറ്റിലെത്തി ജീവനക്കാരുമായി വാക്കുതർക്കത്തിലേർപ്പെട്ടു. തങ്ങൾക്കു പറ്റിയ അബദ്ധത്തിന് ജീവനക്കാർ നിരുപാധികം മാപ്പ് പറഞ്ഞെങ്കിലും വിട്ടുകൊടുക്കുവാൻ ജസ്വീന്ദർ തയാറായില്ല. ജസ്വിന്ദറിന് നഷ്ടപരിഹാരമായി 200 ഡോളറിന്റെ വൗച്ചർ നൽകുവാൻ തയാറാണെന്ന് സൂപ്പർമാർക്കറ്റിന്റെ അധികൃതർ അറിയിച്ചെങ്കിലും അത് വാങ്ങുവാൻ ജസ്വിന്ദർ തയാറായില്ല. പശു ഇറച്ചി കഴിച്ചതിലൂടെ തന്റെ ആത്മീയ ശുദ്ധി നഷ്ടമായെന്ന് വാദിച്ച ജസ്വീന്ദർ, ചെയ്ത…
Read Moreപാഞ്ഞു വന്ന അമ്പിനെ തടഞ്ഞു നിർത്തിയത് മൊബൈൽ ഫോൺ; രക്ഷപെട്ടത് ഒരു ജീവൻ
പതിവുപോലെ ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയതായിരുന്നു ഓസ്ട്രേലിയക്കാരനായ നിക്. അപ്പോഴാണ് താനുമായി ശത്രുതയുള്ള അയൽവാസി അന്പും വില്ലുമായി തന്റെ മുറ്റത്തുനിൽക്കുന്നത് കണ്ടത്. ഇയാളുടെ ഫോട്ടോ എടുക്കാനായി നിക് തന്റെ മൊബൈൽ ഫോണ് കൈയിലെടുത്തു. ഇതുകണ്ട അയൽവാസി വില്ലുകുലച്ച് ഒരന്പ് നിക്കിന് നേരെ പായിച്ചു. പാഞ്ഞുവന്ന അന്പ് തുളച്ച് കയറിയത് നിക്കിന്റെ മൊബൈൽ ഫോണിലായിരുന്നു. ഫോണ് തുളച്ച് പുറത്തിറങ്ങിയ അന്പിന്റെ മുനകൊണ്ട് നിക്കിന്റെ താടിക്ക് ചെറിയ പരിക്കും പറ്റി. ഒടുവിൽ പോലീസെത്തി അന്പും വില്ലും സഹിതം അയൽവാസിയെ കസ്റ്റഡിയിലെടുത്തു. അതിർത്തിമായി ബന്ധപ്പെട്ട് മുന്പ് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായിട്ടുണ്ട്.
Read Moreഅൽപവസ്ത്രം ധരിച്ച് വിമാനത്തിൽ കയറരുതെന്ന് യുവതിയോട് ജീവനക്കാർ; യുവതിയുടെ ചോദ്യം ഇങ്ങനെ…
ശരീരം പൂർണമായും മറയ്ക്കുന്ന വസ്ത്രം ധരിക്കാതെ യുവതിയെ വിമാനത്തിൽ യാത്ര ചെയ്യുവാൻ അനുവദിക്കില്ലെന്ന് ജീവനക്കാർ. സ്വദേശമായ സ്പെയിനിലെ ടെനെറിഫിൽ നിന്ന് ഇംഗ്ലണ്ടിലെ ബർമിംഗ്ഹാമിലേക്കുള്ള യാത്രയിലാണ് എമിലി ഒ’കോണർ എന്ന ഇരുപത്തിയൊന്നുകാരിക്ക് തോമസ് കുക്ക് എയർലൈൻസ് ജീവനക്കാരിൽ നിന്നും ദുരനുഭവമുണ്ടായത്. ക്രോപ്പ് ടോപ്പും ഹൈവെയ്സ്റ്റ് പാന്റ്സുമായിരുന്നു എമിലി ധരിച്ചത്. ഇതേത്തുടർന്ന് എമിലിയെ യാത്ര ചെയ്യാൻ അനുവദിക്കില്ലെന്ന് പറഞ്ഞ ജീവനക്കാർ ശരീരം മറയ്ക്കുന്ന വസ്ത്രം ധരിച്ചാൽ മാത്രമേ യാത്രയ്ക്ക് അനുവദിക്കുകയുള്ളു എന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. തന്റെ വസ്ത്രധാരണം കൊണ്ട് ആർക്കെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായോ എന്ന് എമിലി യാത്രക്കാരോട് ചോദിച്ചുവെങ്കിലും ആരും മറുപടിയും നൽകിയിരുന്നില്ല. എമിലിയും ജീവനക്കാരും തമ്മിലുള്ള വാക്ക് തർക്കം രൂക്ഷമായതോടെ വിമാനത്തിലുണ്ടായിരുന്ന യുവതിയുടെ ബന്ധു എമിലിക്ക് ഒരു ജാക്കറ്റ് നൽകിയിരുന്നു. തുടർന്ന് സംഭവം എമിലി തന്നെയാണ് ട്വീറ്ററിൽ കൂടി പുറത്തു വിട്ടത്. തന്റെ ജീവിതത്തിലുണ്ടായ ഏറ്റവും മോശകരമായ അനുഭവമായിരുന്നു…
Read Moreപുകയിലയെ കുറിച്ചുള്ള ക്ലാസിൽ വിദ്യാർഥികളെ സിഗരറ്റ് വലിക്കാൻ അനുവദിച്ച് അധ്യാപകൻ
പുകയിലയുടെ ദൂഷ്യവശങ്ങളെക്കുറിച്ചുള്ള ക്ലാസിൽ വിദ്യാർഥികളെ പുകവലിക്കാൻ അനുവദിച്ച് അധ്യാപകൻ. യുനാൻ അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റിയിലാണ് സംഭവം. പല ബ്രാൻഡുകളിലുള്ള സിഗരറ്റുകളുമായി എത്തിയ അധ്യാപകൻ, അത് ഉപയോഗിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചു മനസിലാക്കുവാനാണ് വിദ്യാർഥികളെ പുകവലിക്കാൻ അനുവദിച്ചത്. എന്നാൽ ആരെയും നിർബന്ധിച്ചിരുന്നില്ലെന്നും വിദ്യാർഥികളോട് ഇത് പറഞ്ഞപ്പോൾ സിഗരറ്റ് ഉപയോഗിക്കുവാൻ അവർ സ്വയം തീരുമാനിക്കുകയുമായിരുന്നുവെന്നും കോളജിന്റെ ഡീൻ വ്യക്തമാക്കി. ക്ലാസ് മുറിയിലിരുന്ന് കുട്ടികൾ സിഗരറ്റ് വലിക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി മാറിയിരുന്നു. തുടർന്ന് ഇത്തരം പ്രവൃത്തി ചെയ്യുവാൻ കുട്ടികളെ പ്രേരിപ്പിച്ച അധ്യാപകനെതിരെ പ്രതിഷേധവുമായി നിരവധിയാളുകൾ രംഗത്തെത്തിയിരിക്കുകയാണ്.
Read Moreപിതാവിന്റെ പിറന്നാൾ ദിനത്തിൽ മക്കളുടെ അപ്രതീക്ഷിത സമ്മാനം
പിതാവിന്റെ പിറന്നാൾ ദിനം അതിമനോഹരവും അൽപ്പം വ്യത്യസ്തവുമാക്കുവാനായി രണ്ടു മക്കൾ സ്വീകരിച്ച മാർഗമാണ് നവമാധ്യമങ്ങളിൽ ചർച്ചാവിഷയമാകുന്നത്. പിതാവിന് ജന്മദിനാശംസ നേർന്ന് അദ്ദേഹത്തിന്റെ ചിത്രം പതിപ്പിച്ച ഫളെക്സ്, വലിയൊരു പരസ്യബോർഡിൽ പതിപ്പിച്ചാണ് പിതാവിന്റെ അറുപത്തിരണ്ടാം പിറന്നാൾ മക്കൾ ആഡംബരമാക്കിയത്. ന്യൂജേഴ്സിയിൽ ആണ് സംഭവം. ഇത് കാണുന്നവർക്ക് പിതാവിനെ ഫോണിൽ വിളിച്ച് ആശംസ നേരുവാൻ അദ്ദേഹത്തിന്റെ ഫോണ് നമ്പരും അവർ പതിപ്പിച്ചിരുന്നു. ആശംസകൾ നേർന്നുള്ള നൂറു കണക്കിന് ഫോണ് കോളുകളും സന്ദേശങ്ങളുമാണ് ഇദ്ദേഹത്തിന് ജന്മദിനത്തിൽ ലഭിച്ചത്. അദ്ദേഹത്തിന് വ്യത്യസ്തമായ എന്ത് സമ്മാനം നൽകാമെന്ന ആലോചനയ്ക്ക് ഒടുവിലാണ് രണ്ടു മക്കളും ഈ തീരുമാനത്തിൽ എത്തിച്ചേർന്നത്. സോഷ്യൽമീഡയയിൽ വൈറലായി മാറിയ ഈ ഫ്ളെക്സ് ബോർഡിന്റെ ചിത്രങ്ങൾക്ക് പ്രതികരണവുമായി നിരവധിയാളുകളും രംഗത്തെത്തിയിട്ടുണ്ട്.
Read Moreലുലു ഹൈപ്പർ മാർക്കറ്റിൽ ആയുധവുമായി മോഷ്ടാക്കൾ; ധൈര്യമായി നേരിട്ട് ജീവനക്കാർ; വീഡിയോ വൈറല്
ഷാർജയിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ എത്തിയ മോഷ്ടാക്കളെ ജീവനക്കാർ സാഹസികമായി നേരിടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. സംഭവം കഴിഞ്ഞ് മിനിട്ടുകൾക്കു ശേഷം പോലീസ് കുറ്റവാളികളെ പിടികൂടി. രണ്ട് ആഫ്രിക്കൻ സ്വദേശികളാണ് അറസ്റ്റിലായത്. അൽ വാദാ റോഡിലുള്ള ലുലു ഹൈപ്പർമാർക്കറ്റിൽ ശനിയാഴ്ച്ച രാത്രി 11:42നാണ് സംഭവം നടന്നത്. മുഖം മൂടി ധരിച്ച് കാഷ് കൗണ്ടറിനു മുമ്പിലെത്തിയ ഒരാൾ കത്തികാട്ടി കാഷ്യറെ ഭീഷണിപ്പെടുത്തുന്നതും കാഷ്യർ അയാളെ തടയാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പെട്ടന്ന് ഇവിടെ എത്തിയ മറ്റൊരു മോഷ്ടാവ് പണമിരിക്കുന്ന പെട്ടി കൈക്കലാക്കിയിരുന്നു. എന്നാൽ ഇവർ പുറത്തു കടക്കുന്നതിനു മുൻപെ കൂടുതൽ ജീവനക്കാർ എത്തി ഇവരുമായി ഏറ്റുമുട്ടുകയായിരുന്നു ഒരു മോഷ്ടാവിനെ ജീവനക്കാർ പിടികൂടിയപ്പോൾ അടുത്ത മോഷ്ടാവിനെ ഉടൻ ഇവിടെ എത്തിയ പോലീസാണ് പിടികൂടിയത്.
Read Moreഈ സത്യസന്ധതയ്ക്ക് പവൻ മാറ്റ്! 27.3 കോടി ഡോളർ സമ്മാനമടിച്ച ലോട്ടറിടിക്കറ്റ് കളഞ്ഞുകിട്ടിയിട്ടും തിരിച്ചേല്പിച്ച് അജ്ഞാതൻ
വാഷിംഗ്ടൺ ഡിസി: 27.3 കോടി ഡോളർ സമ്മാനമടിച്ച ലോട്ടറിടിക്കറ്റ് കളഞ്ഞുകിട്ടിയിട്ടും തിരിച്ചേല്പിച്ച് അജ്ഞാതൻ. യുഎസിലെ ന്യൂജഴ്സി സ്വദേശി മൈക്ക് വെയർസ്കി ആണ് അജ്ഞാതന്റെ സന്മനസിൽ കോടീശ്വരനായത്. കഴിഞ്ഞ വ്യാഴാഴ്ച ഫിലിഫ്സ്ബർഗിലെ കടയിൽനിന്നാണു മെഗാ മില്യൻ ജാക്പോട്ട് ടിക്കറ്റ് വാങ്ങിയത്. ടിക്കറ്റ് അവിടെവച്ചു മറന്നുപോയി. ഇതു കിട്ടിയ അജ്ഞാതൻ കടയുടമയ്ക്കു കൈമാറി. കടയുടമ പിന്നീട് മൈക്കിനു നല്കി. അജ്ഞാതന് ടിക്കറ്റിൽ പേരെഴുതി സമ്മാനത്തുക സ്വന്തമാക്കാമായിരുന്നുവെന്ന് കടയുടമ പറഞ്ഞു. മൈക്ക് ഇപ്പോൾ അജ്ഞാതനെ അന്വേഷിച്ചു നടക്കുകയാണ്. അയാൾക്ക് ഒരു സമ്മാനം കൊടുക്കുമെന്നും അതു സ്വകാര്യമാണെന്നും മൈക്ക് പറഞ്ഞു.
Read More