Set us Home Page

പത്തുരൂപ പോലും ഇടാനാകില്ല; പക്ഷേ താരമാണ് ഫിംഗ​ർ ബാ​ഗു​ക​ൾ

പു​റ​ത്തു​പോ​കു​ന്പോ​ൾ സ്ത്രീ​ക​ൾ കൈ​യി​ൽ ഒ​രു ഹാ​ൻ​ഡ് ബാ​ഗ് ക​രു​തു​ന്ന​ത് പ​തി​വാ​ണ്. നൂ​റു രൂ​പ മു​ത​ൽ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ വി​ല​വ​രു​ന്ന ഹാ​ൻ​ഡ് ബാ​ഗു​ക​ൾ ഇ​പ്പോ​ൾ വി​പ​ണി​യി​ലു​ണ്ട്. പാ​രീസി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന പാ​രീ​സ് ഫാ​ഷ​ൻ വീ​ക്കി​ൽ ഒ​രു മോ​ഡ​ലി​ന്‍റെ കൈ​യി​ലി​രു​ന്ന ഹാ​ൻ​ഡ് ബാ​ഗാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ താ​രം.

ഫ്ര​ഞ്ച് ബ്രാ​ൻ​ഡാ​യ ജാ​ക്വെ​മെ​സ് പു​റ​ത്തി​റ​ക്കി​യ ഈ ​ബാ​ഗി​ന് ആ​കെ ഒ​രു കൈ​വി​ര​ലി​ന്‍റെ അ​ത്ര വ​ലു​പ്പ​മേ​യു​ള്ളു. പാ​രീ​സ് ഫാ​ഷ​ൻ വീ​ക്കി​ലെ ഏ​റ്റ​വും വ​ലി​യ താ​രം ഈ ​കു​ഞ്ഞ​ൻ ബാ​ഗാ​ണ്. ഫിംഗ​ർ ബാ​ഗ് എ​ന്നു പേ​രു​കി​ട്ടിയ ഈ ​ബാ​ഗി​ന്‍റെ നീ​ളം വെ​റും 5.2 സെ​ന്‍റീ​മീ​റ്റ​ർ ആ​ണ്.

കൂ​ടി​പ്പോ​യാ​ൽ കു​റ​ച്ച് അ​രി​മ​ണി​ക​ൾ സൂ​ക്ഷി​ക്കാം എ​ന്ന് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ഴി​കേ​ട്ട ഈ ​ബാ​ഗി​ന്‍റെ വി​ല എ​ത്ര​യാ​ണെ​ന്നോ, 500 അ​മേ​രി​ക്ക​ൻ ഡോ​ള​ർ. അ​താ​യ​ത് ഏ​ക​ദേ​ശം 35,000 ഇ​ന്ത്യ​ൻ രൂ​പ. സൂ​പ്പ​ർ മോ​ഡ​ലു​ക​ളും സെ​ലി​ബ്രി​റ്റി​ക​ളു​മാ​യ റി​ഹാ​ന​യും കിം ​ക​ർ​ദാ​ഷി​യ​നു​മാ​ണ് ഇ​ത്ത​രം ബാ​ഗു​ക​ളു​മാ​യി റാം​പി​ൽ എ​ത്തി​യ​ത്.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS