ഷാർജ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽനിന്നു ഷാർജയിലേക്കു പോകേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനം പുറപ്പെടാൻ വൈകിയത് 14 മണിക്കൂർ. ശനിയാഴ്ച രാവിലെ പുറപ്പെടേണ്ടിയിരുന്ന വിമാനമാണു വൈകിയത്. പുലർച്ചെ 3.20ന് യാത്രക്കാർ വിമാനത്തിൽ കയറുന്നതിനു തൊട്ടുമുന്പാണ് പൈലറ്റ് വിമാനത്തിൽ സാങ്കേതിക തകരാർ കണ്ടെത്തിയത്. 102 യാത്രക്കാരാണ് വിമാനത്തിൽ ഷാർജയിലേക്കു പോകാൻ തയാറായി വിമാനത്തിലെത്തിയത്. ഇവരെ പിന്നീടു സമീപത്തെ ഹോട്ടലിലേക്കു മാറ്റി. തിരുവനന്തപുരത്തുനിന്ന് സ്പെയർ പാർട്ടുകൾ എത്തിച്ചശേഷമാണു വിമാനത്തിന്റെ തകരാർ പരിഹരിച്ചത്. ഇതിനുശേഷം വൈകിട്ട് അഞ്ചോടെ വിമാനം ഷാർജയിലേക്കു പുറപ്പെട്ടു.
Read MoreCategory: NRI
നിർമിത ബുദ്ധി വരച്ച പെയിന്റിംഗിന് വില 4.32 ലക്ഷം ഡോളർ
നിർമിത ബുദ്ധിയുടെ സഹായത്താൽ വരച്ച ആദ്യ പെയിന്റിംഗ് ലേലത്തിൽ പോയത് 4,32,500 ഡോളറിന്. ‘എഡ്മണ്ട് ഡി ബലാമി’ എന്ന സാങ്കല്പിക മനുഷ്യന്റെ ഛായാചിത്രമാണിത്. കലയും നിർമിതബുദ്ധിയും തമ്മിലുള്ള സങ്കലനത്തിന്റെ സാധ്യതകൾ പരീക്ഷിക്കുന്ന ഒബീവിയസ് എന്ന പാരീസ് സംഘടനയാണ് പെയിന്റിംഗ് തയാറാക്കിയത്. 14- 20 നൂറ്റാണ്ടുകൾക്കിടെ വരയ്ക്കപ്പെട്ട 15,000 ഛായാചിത്രങ്ങൾ ഉപയോഗിച്ചാണ് എഡ്മണ്ട് ഡി ബലാമിക്കു വേണ്ട അൽഗോരിതം തയാറാക്കിയത്. ലണ്ടനിലെ ക്രിസ്റ്റീസ് കന്പനിയാണ് ലേലം നടത്തിയത്. പ്രതീക്ഷിച്ചതിന്റെ പത്തിരട്ടി വില ലഭിച്ചു.
Read Moreടൈറ്റാനിക് രണ്ടിന്റെ യാത്ര 2020ൽ
ഒരു നൂറ്റാണ്ടു മുന്പ് മഞ്ഞുമലയിലിടിച്ചു മുങ്ങിയ ടൈറ്റാനിക് കപ്പലിന്റെ അതേ മാതൃകയിൽ മറ്റൊന്നു നിർമിക്കുന്നു. ടൈറ്റാനിക് രണ്ട് എന്നു പേരിട്ടിരിക്കുന്ന കപ്പൽ 2020ൽ കന്നിയാത്ര നടത്തുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. ടൈറ്റാനിക് രണ്ടിന്റെ നിർമാണം ചൈനയിലാണു നടക്കുന്നത്. ഓസ്ട്രേലിയൻ കന്പനിയായ ബ്ലൂ സ്റ്റാർ ലൈൻ ആണ് ഓർഡർ നല്കിയിരിക്കുന്നത്. നീറ്റിലിറക്കുന്പോൾ അന്നത്തെ ഏറ്റവും വലിയ യാത്രാക്കപ്പലായിരുന്നു ആദ്യ ടൈറ്റാനിക്. 1912 ഏപ്രിൽ പത്തിനാണ് കന്നിയാത്ര തുടങ്ങിയത്. ഇംഗ്ലണ്ടിലെ സതാംപ്ടണിൽനിന്ന് ന്യൂയോർക്കിലേക്ക് യാത്രതിരിച്ച കപ്പൽ അഞ്ചാംദിനം മുങ്ങി. 1500ലധികം പേർ മരിച്ചു. വീണ്ടുമൊരു മഞ്ഞുമല ദുരന്തം ഒഴിവാക്കാനായി ആധുനിക റഡാർ, സുരക്ഷാ സംവിധാനങ്ങൾ ഉണ്ടാകുമെന്നതൊഴിച്ചാൽ പുതിയ കപ്പലിന് പഴയതിൽനിന്നു കാര്യമായ വ്യത്യാസം ഉണ്ടാവില്ല. കാബിനുകളുടെ ഡിസൈൻ അടക്കം പഴയ കപ്പലിന്റേതാണ്. ആദ്യ കപ്പലിലുണ്ടായിരുന്നത് 2400 യാത്രക്കാരും 900 ജോലിക്കാരുമായിരുന്നു. ഇത്രയും പേർ രണ്ടാം കപ്പലിലുമുണ്ടാകും. ടിക്കറ്റ് ക്ലാസുകൾ പോലും സമാനമാണ്. കന്നിയാത്രയും…
Read Moreലണ്ടൻ നഗരം അടക്കി വാഴാൻ ഡ്രൈവറില്ലാ കാറുകൾ
2021ൽ ലണ്ടനിലെ നിരത്തുകളിൽ ഡ്രൈവറില്ലാത്ത ടാക്സികൾ ഓടിക്കുമെന്ന് സ്വകാര്യ ടാക്സി കന്പനിയായ അഡിസണ് ലീ അവകാശപ്പെട്ടു. ഇതിനായി കാറുകളിൽ ഘടിപ്പിക്കേണ്ട സോഫ്റ്റ്വെയറുകൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. യാത്രക്കാർ നൽകുന്ന നിർദേശമനുസരിച്ച് ഡ്രൈവറുടെ ആവശ്യമില്ലാതെ സ്വയം റോഡിലൂടെ സഞ്ചരിക്കാൻ കഴിയുന്ന കാറുകൾ ഇപ്പോൾത്തന്നെ നിലവിലുണ്ട്. ഇവയ്ക്ക് ആവശ്യമായ മാറ്റങ്ങൾ വരുത്തിയാകും ടാക്സികളായി നിരത്തിലിറക്കുന്നതെന്ന് അഡിസണ് ലീ അറിയിച്ചു. ലണ്ടൻ നഗരത്തിലെ ഗതാഗത സംവിധാനത്തിൽ ഇത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് അവർ അവകാശപ്പെട്ടു. എന്നാൽ നൂറുകണക്കിന് ടാക്സി ഡ്രൈവർമാരുടെ ജോലിക്ക് സ്വയം ചലിക്കുന്ന ടാക്സി വാഹനങ്ങൾ ഭീഷണിയാകുമെന്നും വിലയിരുത്തപ്പെടുന്നു.
Read Moreതൂക്കം വെറും അഞ്ചരക്കിലോ; പക്ഷേ ഈ പാറക്കല്ലിന്റെ വില കേട്ടാൽ ഞെട്ടും
അമേരിക്കയിൽ പ്രവർത്തിക്കുന്ന ആർആർ എന്ന ലേല കന്പനി കഴിഞ്ഞ ദിവസം 5.5 കിലോഗ്രാം ഭാരമുള്ള കുറച്ചു പാറക്കഷ്ണങ്ങൾ ലേലത്തിന് വച്ചു. ലേലം വിളിച്ചു കഴിഞ്ഞപ്പോൾ ഈ പാറക്കഷ്ണങ്ങൾക്ക് കിട്ടിയ വില 4,49,11,563 രൂപ. ഈ കല്ലിന് ഇത്ര വിലകിട്ടാൻ ഒരു കാരണമുണ്ട്. സാധാരണ കല്ലൊന്നുമല്ല ഇത്. അങ്ങ് ചന്ദ്രനിൽനിന്ന് ഭൂമിയിലെത്തിയതാണ് ഇത്. വടക്കു-പടിഞ്ഞാറൻ ആഫ്രിക്കയിലെ ഒരു മരുഭൂമിയിൽനിന്നാണ് കഴിഞ്ഞ വർഷം ഈ പാറ ക്കഷ്ണങ്ങൾ കണ്ടെത്തുന്നത്. ഒരു വലിയ കല്ല് പല കഷണങ്ങളായി ചിതറിയ അവസ്ഥയിലായിരുന്നു. വിശദമായ പരിശോധനയിലാണ് ഇത് ചന്ദ്രനിൽനിന്നെത്തിയ അതിഥിയാണെന്ന് മനസിലായത്. ഉൽക്കാ പതനത്തിന്റെയോ നക്ഷത്രങ്ങൾ തമ്മിൽ കൂട്ടി ഇടിച്ചതിന്റെയോ ഫലമായി ചന്ദ്രന്റെ ഉപരിതലത്തിൽനിന്ന് അടർന്നുമാറിയ പാറക്കഷ്ണം 38 ലക്ഷം കിലോമീറ്ററിലധികം സഞ്ചരിച്ച് ഭൂമിയുടെ ഉപരിതലത്തിൽ പ്രവേശിച്ച് ആഫ്രിക്കയിലെ മരുഭൂമിയിൽ പതിച്ചതാകാമെന്ന് ഗവേഷകർ പറയുന്നു. എന്നാൽ ഭൂമിയുടെ ഉപരിതലത്തിൽ പ്രവേശിച്ചപ്പോൾ ഇത് കത്തിപ്പോകാതിരുന്നതിന്റെ കാരണമെന്ത്…
Read Moreഫാഷൻ ഷോയ്ക്കിടെ റാംപിൽ “ക്യാറ്റ് വാക്ക്’
തുർക്കിയിലെ ഇസ്താംബുള്ളിൽ അരങ്ങേറിയ ഫാഷൻ ഷോയ്ക്കിടെ റാംപ് കൈയടക്കിയ പൂച്ചക്കുട്ടിയാണ് സാമൂഹ്യമാധ്യമങ്ങളിലെ താരം. ആരും ക്ഷണിക്കാതെ ഇവിടെ എത്തിയ ഈ സുന്ദരനായ അതിഥി റാംപിൽ കയറി കിടന്നപ്പോൾ മുതൽ കാണികൾ എല്ലാവരുടെയും ശ്രദ്ധ ഇവനിലായിരുന്നു. മനോഹര വസ്ത്രങ്ങൾ ധരിച്ച മോഡലുകൾ റാംപിൽ വന്നുപോകുമ്പോൾ അവരുടെ അടുക്കൽ കുറുമ്പ് കാണിക്കുവാനും ഒരു വേളയിൽ ഈ പൂച്ച ശ്രമിക്കുന്നുണ്ട്. ഇസ്മോദ് ഇന്റർനാഷണൽ ഫാഷൻ ഷോയ്ക്കിടെയാണ് ഈ സംഭവം അരങ്ങേറിയത്. കാണികളിലൊരാൾ പകർത്തി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കണ്ട് പ്രതികരണവുമായി നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്.
Read Moreകോടതി മുറിയിൽ നിന്നും പ്രതികൾ ഇറങ്ങിയോടി; ജഡ്ജി പിന്നാലെ പാഞ്ഞു
കോടതി മുറിയിൽ വിചാരണയ്ക്കിടെ ഇറങ്ങിയോടിയ പ്രതികളെ ജഡ്ജി ഓടിച്ചിട്ട് പിടികൂടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. വാഷിംഗ്ടണിലെ ചെഹാലിസിലാണ് സംഭവം. വിചാരണ നടന്നു കൊണ്ടിരിക്കെ കൈവിലങ്ങുമായാണ് പ്രതികൾ ഇറങ്ങിയോടിയത്. ജഡ്ജിയുൾപ്പടെ മുറിയിലുണ്ടായിരുന്നവർ ആദ്യം പകച്ചു പോയെങ്കിലും കസേരയിൽ നിന്നും ചാടിയെഴുന്നേറ്റ ജഡ്ജി, ധരിച്ചിരുന്ന ഗൗണ് ഉൗരിയതിനു ശേഷം ഇവർക്കു പിന്നാലെ ഓടുകയായിരുന്നു. പ്രതികളിലൊരാളെ പിടികൂടാൻ ജഡ്ജിക്കു സാധിച്ചിരുന്നു. അൽപ്പസമയത്തിനു ശേഷം സുരക്ഷാ ഉദ്യോഗസ്ഥർ അടുത്തയാളെയും പിടികൂടി. ആർ. ഡബ്ലൂ. ബുസാർഡ് എന്നാണ് ഈ ജഡ്ജിയുടെ പേര്. കസ്റ്റഡിയിൽ നിന്നും രക്ഷപെടാൻ ശ്രമിച്ചുവെന്ന കേസും ഇരുവർക്കുമെതിരെ സ്വീകരിച്ചിട്ടുണ്ട്.
Read Moreഫുട്പാത്ത് തകർന്ന് യുവതികൾ കുഴിയിൽ വീണു; ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്
ഫുട്പാത്ത് തകർന്ന് വീണുണ്ടായ വലിയ കുഴിയിലേക്ക് രണ്ട് യുവതികൾ വീഴുന്നതിന്റെ ഭീകര സിസിടിവി ദൃശ്യങ്ങൾ പുറത്ത്. തുർക്കിയിലെ ദിയാർബകിറിലാണ് സംഭവം നടന്നത്. സംസാരിച്ചുകൊണ്ട് നടന്നു വരുന്ന ഇരുവരും നിൽക്കുമ്പോൾ വലിയ ശബ്ദത്തോടെ ഫുട്പാത്ത് തകർന്നു വീഴുകയായിരുന്നു. കുഴിയിൽ കുടുങ്ങിയ ഇവരെ സംഭവ സ്ഥലത്തേക്ക് ഓടിക്കൂടിയ മറ്റ് ആളുകളാണ് പുറത്തെടുത്തത്. നിസാര പരിക്ക് മാത്രമേ ഇവർക്ക് സംഭവിച്ചിട്ടുള്ളുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവത്തെപ്പറ്റി അന്വേഷണം പുരോഗമിക്കുകയാണ്.
Read Moreഅന്നനാളത്തിൽ കുടുങ്ങിയ സ്പൂണുമായി ഒരാൾ ജീവിച്ചത് ഒരു വർഷം
അന്നനാളത്തിനുള്ളിൽ കുടുങ്ങിയ സ്പൂണുമായി ഒരാൾ ജീവിച്ചത് ഒരു വർഷം. ചൈന സ്വദേശിയായ പേരുവെളുപ്പെടുത്താത്ത ഒരാളാണ് മദ്യപിച്ച് സുഹൃത്തുക്കളുമായി ബെറ്റ് വച്ച് സ്പൂണ് വിഴുങ്ങിയത്. തനിക്ക് സ്പൂണ് വിഴുങ്ങുവാനും അത് പോലെ തന്നെ തിരിച്ചെടുക്കുവാനും സാധിക്കുമെന്നായിരുന്നു അദ്ദേഹം വീമ്പ് പറഞ്ഞത്. എന്നാൽ വിഴുങ്ങിയ എളുപ്പത്തിൽ ഈ സപൂണ് തിരികെയെടുക്കുവാൻ അദ്ദേഹത്തിനു സാധിച്ചില്ല. ആശുപത്രിയിൽ പോകുവാൻ കൂട്ടാകാതിരുന്ന ഇദ്ദേഹം ഈ സ്പൂണുമായി ജീവിച്ചത് ഒരു വർഷമായിരുന്നു. അന്നനാളത്തിനുള്ളിൽ സ്പൂണ് കുടുങ്ങിയിരിക്കുകയായിരുന്നുവെങ്കിലും ഭക്ഷണം കഴിക്കുവാനോ മറ്റു ബുദ്ധിമുട്ടുകളൊന്നും ഇദ്ദേഹത്തിനുണ്ടായിരുന്നില്ല. എന്നാൽ കുറച്ചു നാളുകൾക്കു മുമ്പ് നെഞ്ചു വേദനയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹം ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയത്. എന്റെ അന്നനാളത്തിൽ കഴിഞ്ഞ ഒരു വർഷമായി സ്പൂണ് കുടുങ്ങിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞതു കേട്ട് ഡോക്ടർമാർ ഞെട്ടിപ്പോയി. പിന്നീട് ദീർഘ നേരത്തെ പരിശ്രമത്തിനു ശേഷം അദ്ദേഹത്തിന്റെ അന്നനാളത്തിൽ നിന്നും വായയിൽ കൂടി സ്പൂണ് തിരികെയെടുക്കുകയായിരുന്നു. അദ്ദേഹം…
Read Moreമാഗ്ന കാർട്ട മോഷ്ടിക്കാൻ വിഫലശ്രമം
മനുഷ്യചരിത്രത്തിലെ ഏറ്റവും സുപ്രധാന രേഖകളിലൊന്നായ മാഗ്ന കാർട്ട മോഷ്ടിക്കാൻ ശ്രമം. ബ്രിട്ടനിലെ സാലിസ്ബറി കത്തീഡ്രലിൽ രേഖ സൂക്ഷിച്ചിരിക്കുന്ന ചില്ലുകൂട് ചുറ്റികകൊണ്ടു തകർക്കാൻ ശ്രമം നടത്തിയ നാല്പത്തഞ്ചുകാരനെ സമീത്തുണ്ടായിരുന്നവർ പിടികൂടി പോലീസിനു കൈമാറി. മാഗ്ന കാർട്ടയുടെ നാലു കയ്യെഴുത്തുപ്രതികളിൽ ഏറ്റവും മികച്ചതാണ് സാലിസ്ബറി കത്തീഡ്രലിൽ സൂക്ഷിച്ചിരിക്കുന്നത്. മോഷണശ്രമത്തിൽ ചില്ലുകൂടിനു തകരാറുണ്ടായെങ്കിലും രേഖയ്ക്ക് കുഴപ്പമില്ല. ആർക്കും പരിക്കുമില്ല. മാഗ്ന കാർട്ട 1215 ജൂൺ 15ന് ഇംഗ്ലണ്ടിലെ ജോൺ രാജാവും പൗരന്മാരും തമ്മിൽ ഒപ്പുവച്ച സമാധാനരേഖയാണിത്. മനുഷ്യാവകാശങ്ങൾക്കായുള്ള പോരാട്ടത്തിലെ ഏറ്റവും പ്രധാന രേഖയായി ഇതിനെ പരിഗണിക്കുന്നു. മാഗ്ന കാർട്ട എന്ന ലത്തീൻ വാക്കിന്റെ അർഥം മഹത്തായ അവകാശപത്രം എന്നാണ്. രാജാവിന്റെ അധികാരത്തിനു പരിധി നിശ്ചയിക്കപ്പെട്ടു എന്നതാണ് രേഖയുടെ പ്രാധാന്യം. രാജാവ് അടക്കം എല്ലാവരും നിയമത്തിനു കീഴ്പ്പെട്ടവരാണ്. എല്ലാ സ്വതന്ത്ര പൗരന്മാർക്കും സുതാര്യമായ വിചാരണയ്ക്ക് അവകാശമുണ്ട്. നിഷ്ഠുര ഭരണാധികാരിയായിരുന്ന ജോൺ രാജാവിന്റെ കൊള്ളരുതായ്മകളാണ്,…
Read More