സംഗീത ഉപകരണങ്ങൾ ഉപയോഗി ക്കുന്നത് എങ്ങനെയെന്ന് പഠിക്കാൻ പലർക്കും ആഗ്രഹം കാണും. എന്നാൽ ഇതിന്റെ ചെലവും മറ്റ് അസൗകര്യങ്ങളും പരിഗണിച്ച് പലപ്പോഴും ആളുകൾ ഇതിന് മുതിരാറില്ല. ഗിത്താർ വായിച്ചു പഠിക്കാൻ ആഗ്രഹമുണ്ടായിട്ടും പണമില്ലാത്തതിനാൽ ആ സ്വപ്നം നടക്കാതെ പോയവർക്കായി ദിവസവും ഒരു രൂപ ഫീസ് വാങ്ങി ഗിത്താർ വായിക്കാൻ പഠിപ്പിക്കുകയാണ് എസ്.വി. റാവു എന്ന ആന്ധ്രാപ്രദേശുകാരൻ. ഗിത്താർ റാവു എന്നറിയപ്പെടുന്ന ഇദ്ദേഹം ഒരു സിവിൽ എൻജിനിയറായിരുന്നു. ഹൈദരാബാദ് നഗരത്തിലെ മൂന്നിടങ്ങളിലായാണ് ഇദ്ദേഹത്തിന്റെ ക്ലാസുകൾ. എല്ലാ ദിവസവും അതാത് സമയത്ത് ഈ ഇടങ്ങളിൽ റാവുവിനെ കാണാം. ഗിത്താർ വാങ്ങാൻ പണമില്ലാത്തവർക്ക് അത് വാങ്ങി നൽകാനും റാവു ശ്രമിക്കാറുണ്ട്. 2014 മുതൽ ഇദ്ദേഹം ഇവിടങ്ങളിൽ ഗിത്താർ പഠിപ്പിക്കുന്നു. ഇപ്പോൾ ഒരു ദിവസം 160 കുട്ടികളാണ് ഇദ്ദേഹത്തിന്റെ അടുത്ത് ഗിത്താർ പഠിക്കാനായി എത്തുന്നത്.
Read MoreCategory: NRI
എട്ടുകാലിയെ തുരത്താൻ തീയിട്ടു; വീട് കത്തി നശിച്ചു
എലിയെ പിടിക്കാൻ ഇല്ലം ചുടുകയെന്ന പഴമൊഴി ഏവർക്കും സുപരിചിതമാണ്. എന്നാൽ ഈ പഴമൊഴി ഇപ്പോൾ യാഥാർഥ്യമായിരിക്കുകയാണ്. എലിക്കു പകരം എട്ടുകാലിയെ പിടിക്കുവാനായിരുന്നുവെന്നു മാത്രം. കാലിഫോർണിയയിലെ ഫ്രെസ്നോ സ്വദേശിയായ ഇരുപത്തിമൂന്നു വയസുകാരനാണ് എട്ടുകാലികളെ തുരത്താൻ വീടിനു തീയിട്ടത്. എട്ടുകാലികൾ കൂട്ടമായി ഇരിക്കുന്ന സ്ഥലത്ത് ചെറുതായി തീയിട്ടെങ്കിലും പിന്നീട് അത് ആളിപടരുകയായിരുന്നു. തലനാരിഴയ്ക്കാണ് അദ്ദേഹം അപകടത്തിൽ നിന്നും രക്ഷപെട്ടത്. മാത്രമല്ല വീടിന്റെ രണ്ടാം നില പൂർണമായും കത്തി നശിക്കുകയും ചെയ്തു. 26 ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ ശ്രമഫലമായാണ് ഈ തീയണയ്ക്കുവാൻ സാധിച്ചത്. ഏകദേശം ഏഴര ലക്ഷം രൂപയുടെ നഷ്ടം ഈ വീടിനുണ്ടായിട്ടുണ്ട്.
Read Moreബെൽജിയത്തിലെ ആനമണ്ടന്മാരായ കള്ളന്മാർ
ഓരോ മോഷ്ടാവും വളരെയധികം ബുദ്ധിമാൻമാരാണ് എന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ ഈ ധാരണ പൊളിച്ചെഴുതിയിരിക്കുകയാണ് ബെൽജിയത്തിൽ നിന്നുള്ള ആറു മോഷ്ടാക്കൾ. ബെൽജിയത്തിലുള്ള ഒരു ഇ-സിഗരറ്റ് ഷോപ്പിലാണ് ആറുപേരടങ്ങിയ സംഘം മോഷണത്തിനായി എത്തിയത്. ഈ സമയം കടയുടെ ഉടമ ഇവിടെയുണ്ടായിരുന്നു. മോഷ്ടാക്കളെ കണ്ട് അമ്പരന്ന ഉടമ ആദ്യമൊന്നു പതറിയെങ്കിലും ധൈര്യം സംഭരിച്ച് അവരോടു പറഞ്ഞു, എന്റെ പക്കൽ ഒരുപാട് പണമുണ്ട് നിങ്ങൾ പോയിട്ട് അൽപ്പ സമയത്തിനു ശേഷം വരൂ, അപ്പോഴേക്കും ഞാൻ പണം തയാറാക്കി വയ്ക്കം. ഏകദേശം പതിനഞ്ചു മിനിട്ട് ഉടമയുമായി സംസാരിച്ചതിനു ശേഷമാണ് മോഷ്ടാക്കൾ ഇവിടെ നിന്നും മടങ്ങിയത്. ഉടമയുടെ വാക്ക് വിശ്വസിച്ച് ഇവിടെ നിന്നും മടങ്ങി അൽപ്പ സമയത്തിനു ശേഷം ഇതേ സ്ഥലത്തേക്കു തന്നെ മടങ്ങി വന്ന മോഷ്ടാക്കളെ കാത്തിരുന്നത് പോലീസായിരുന്നു. താൻ ആദ്യം പോലീസുമായി ബന്ധപ്പെട്ടപ്പോൾ മോഷ്ടാക്കൾ മടങ്ങിവരാൻ സാധ്യതയില്ലെന്നായിരുന്നു അവർ പറഞ്ഞതെന്ന് കടയുടമ…
Read Moreരാത്രി നന്നായി ഉറങ്ങിക്കോ; ബോണസ് കിട്ടും
ആഴ്ചയിൽ അഞ്ച് ദിവസമെങ്കിലും ദിവസവും ആറു മണിക്കൂർ വീതം ഉറങ്ങുന്നവർക്ക് പ്രത്യേക ബോണസ് പോയിന്റ് നൽകി ഒരു ജാപ്പനീസ് കന്പനി. ക്രേസി ഇൻക് എന്ന ഇവന്റ് മാനേജ്മെന്റ് കന്പനിയിലെ ജീവനക്കാർക്കാണ് ഉറങ്ങുന്നതിനും ക്രെഡിറ്റ് കിട്ടുന്നത്. രാത്രിയിൽ നന്നായി ഉറങ്ങുന്നത് പകൽ നന്നായി ജോലി ചെയ്യാൻ സഹായിക്കുമെന്ന തിരിച്ചറിവാണ് കന്പനിയെ ഇത്തരമൊരു പദ്ധതി ആസൂത്രണം ചെയ്യാൻ പ്രേരിപ്പിച്ചത്. ഇങ്ങനെ ഉറങ്ങിക്കിട്ടുന്ന പോയിന്റിനനുസരിച്ച് ജോലിക്കാർക്ക് കന്പനിയിലെ കാന്റീനിൽനിന്ന് ഭക്ഷണം കഴിക്കാം. കന്പനി തന്നെ വികസിപ്പിച്ചെടുത്ത ഒരു പ്രത്യേക മൊബൈൽ ആപ്ളിക്കേഷൻ ഉപയോഗിച്ചാണ് ജോലിക്കാരുടെ ഉറക്ക സമയം അളക്കുന്നത്. ജപ്പാനിൽ 20 വയസിനുമുകളിലുള്ള 92 ശതമാനം യുവജനങ്ങൾക്കും ഉറക്കമില്ലായ് അനുഭവപ്പെടുന്നുണ്ടെന്നാണ് സർവേകൾ സൂചിപ്പിക്കുന്നത്.
Read Moreഈ റോസാപുഷ്പം അവിടെ വെയ്ക്കുമോ; മണ്മറഞ്ഞ പ്രിയതമന്റെ ഓർമയിൽ യുവതിയുടെ കുറിപ്പ്
എന്നെന്നും കൂടെ കാണുമെന്ന പ്രതീക്ഷിച്ച പ്രിയപ്പെട്ടവൻ പാതിവഴിയിൽ വച്ച് മറ്റൊരു ലോകത്തേക്ക് യാത്രയായതിന്റെ ദുഖം മനസിൽ വഹിക്കുന്ന ഒരു യുവതിയുടെ കരളലിയിക്കുന്ന കുറിപ്പാണ് ഇന്ന് ഒരു ലോകം മുഴുവൻ കണ്ണീരോടെ വായിക്കുന്നത്. നദീ തീരത്തു നിന്നും ലഭിച്ച ഈ കത്തിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത് ബിഷപ്പ് വെസ്സേയ്സ് ഗ്രാമർ സ്കൂൾ റോവിംഗ് ക്ലബാണ്. “എനിക്കു വേണ്ടി ഇത് ആരെങ്കിലും ഒന്ന് തടാകത്തിൽ ഇടുമോ?. മരണമടഞ്ഞ എന്റെ ഭർത്താവിന്റെ ചിതാഭസ്മം നിക്ഷേപിച്ചത് ഈ തടാകത്തിലായിരുന്നു. വീൽ ചെയറിലാണ് ഞാൻ സഞ്ചരിക്കുന്നത്, അതിനാൽ എനിക്ക് അവിടെ എത്താൻ സാധിക്കില്ല. ഇന്ന് എനിക്ക് നോർത്തിലേക്ക് മടങ്ങി പോകണം. നന്ദി’. എന്ന് കുറിച്ച ഈ കുറിപ്പിനൊപ്പം ഒരു റോസാ പുഷ്പവും ഉണ്ടായിരുന്നു. ഈ കുറിപ്പ് കണ്ടെത്തിയ ബിവിജിഎസ് റോവിംഗ് ക്ലബ് തങ്ങൾക്ക് ലഭിച്ച കത്തിന്റെ ചിത്രവും പിന്നീട് തങ്ങൾ നദിയിലൂടെ ഒഴുക്കിവിട്ട റോസാ…
Read Moreഏകാന്തത അകറ്റാൻ പോലീസിനെ വിളിച്ച് ശല്യം ചെയ്തയാൾക്ക് തടവ് ശിക്ഷ
ഏകാന്തത അകറ്റാൻ ഒരു വർഷം പോലീസ് സ്റ്റേഷനിലേക്ക് 45,210 പ്രാവശ്യം ഫോണ് ചെയ്തയാൾക്ക് അഞ്ചു വർഷത്തെ തടവ് ശിക്ഷ. തുർക്കിയിലെ ഇസ്താംബുളിലെ ബേരാംപാസ സ്വദേശിയായ അമ്പത്തിയഞ്ചുകാരനാണ് പോലീസിനെ ഫോണ്വിളിച്ച് ശല്യം ചെയ്ത് അറസ്റ്റിലായത്. 2017 മെയ് പതിനഞ്ചിനും 2018 മെയ് പതിനഞ്ചിനും ഇടയ്ക്ക് ദിവസേന നൂറു പ്രാവശ്യമാണ് അദ്ദേഹം പോലീസ് സ്റ്റേഷനിലേക്ക് ഫോണ് ചെയ്തത്. ഒരു പരാതി നൽകുകയോ പോലീസിന്റെ സേവനം ആവശ്യപ്പെടുകയോ ചെയ്യാതിരുന്ന ഇദ്ദേഹം പോലീസ് സ്റ്റേഷനിൽ ഫോണ് എടുക്കുന്നവരോട് കുശലം പറയുകയായിരുന്നു പതിവ്. ആദ്യം ഈ ഫോണ് വിളി പോലീസുകാർ കാര്യമാക്കിയിരുന്നില്ലെങ്കിലും പിന്നീട് അത് അവർക്ക് ഒരു ശല്യമായി മാറുകയായിരുന്നു. നാളുകൾ പിന്നിടുമ്പോഴും ഈ ഫോണ്വിളി തുടർന്നതിനാൽ ഇസ്താംബുൾ പോലീസിന്റെ കമ്യൂണിക്കേഷൻ ആൻഡ് ഇലക്ടോണിക് വിഭാഗം ഇദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. ഒരു വർഷം കൊണ്ട് 45,210 പ്രാവശ്യമാണ് അദ്ദേഹം പോലീസിന്റെ എമർജൻസി നമ്പരായ 115ലേക്ക്…
Read Moreകൊടുത്തത് രണ്ട് കുപ്പി വെള്ളം; ലഭിച്ചത് പതിനായിരം ഡോളർ
ഭക്ഷണശാലയിൽ രണ്ടുകുപ്പി വെള്ളം വാങ്ങിയയാൾ ജീവനക്കാരിക്ക് ടിപ്പായി നൽകിയത് പതിനായിരം ഡോളർ (ഏഴരലക്ഷം രൂപ). നോർത്ത് കരോലീനയിലെ ഗ്രീൻ വില്ലയിൽ പ്രവർത്തിക്കുന്ന സപ്പ് ഡോഗ് എന്ന റസ്റ്റൊറന്റിലാണ് ഏറെ ആശ്ചര്യകരമായ സംഭവം നടന്നത്. അലൈന കസ്റ്റർ എന്ന ജീവനക്കാരിക്കാണ് ഇത്രെയും ഭീമമായ തുക ടിപ്പായി ലഭിച്ചത്. മിസ്റ്റർ ബീസ്റ്റ് എന്ന പേരിൽ അറിയപ്പെടുന്ന യൂട്യൂബ് താരമായിരുന്നു ഈ തുക ഇവർക്കു നൽകിയത്. യൂട്യൂബിൽ 8.9 മില്യണ് സബസ്ക്രൈബ് ഉള്ളയാളാണ് ഇദ്ദേഹം. ടിപ്പായി ലഭിച്ച പണം എടുത്തപ്പോൾ അത് ഇത്രയും ഭീമമായ തുകയായിരുന്നുവെന്ന് എനിക്ക് അറിയില്ലായിരുന്നുവെന്നാണ് അലൈന പറയുന്നത്. എന്നെ ആരോ കബളിപ്പിക്കുന്നതായിരിക്കുമെന്നാണ് ഞാൻ കരുതിയതെന്നും അലൈന പറഞ്ഞു. പണം നൽകിയതിനു ശേഷം റെസ്റ്റൊറന്റിനുള്ളിൽ നിന്നും പുറത്തേക്കു പോയ ഇദ്ദേഹം അലൈനയുടെ മുഖത്തെ ഭാവം പകർത്തുവാൻ രണ്ടു പേരെ നിയോഗിച്ചിരുന്നു. പിന്നീട് റസ്റ്റൊറന്റിലേക്കു മടങ്ങി വന്ന അദ്ദേഹം അലൈനയുടെയും…
Read Moreസ്രാവിനെ ഇട്ടിരിക്കുന്ന ടാങ്കിലേക്ക് യുവതി കാലുതെന്നി വീണു; ഒടുവില്… ഭീകരദൃശ്യങ്ങൾ
ഷോപ്പിംഗ് മാളിനുള്ളിൽ പ്രദർശിപ്പിച്ചിരിക്കുന്ന സ്രാവിനെ ഇട്ടുവച്ചിരിക്കുന്ന ഭീമൻ ടാങ്കിനുള്ളിലേക്ക് യുവതി വീഴുന്നതിന്റെ ഭീകരദൃശ്യങ്ങൾ പുറത്ത്. ചൈനയിലെ ജിയാംസിംഗിൽ പ്രവർത്തിക്കുന്ന വ്യൂയി പ്ലാസയിലാണ് സംഭവം. സ്രാവിനു ഭക്ഷണം നൽകുന്ന സമയമാണ് അപകടം സംഭവിച്ചത്. സ്രാവിന് ഭക്ഷണം നൽകിക്കൊണ്ടിരിക്കുകയായിരുന്ന ഇവർ ടാങ്കിനു മുകളിലുള്ള പാലത്തിൽ കൂടി ഒാടുമ്പോൾ കാലു തെന്നി ടാങ്കിലേക്കു വീഴുകയായിരുന്നു. വെള്ളത്തിൽ വീണ ഇവർ നീന്തുമ്പോൾ സമീപത്തുകൂടി സ്രാവുകളും നീന്തി നടക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. മാളിലെ സെക്യൂരിറ്റി ജീവനക്കാരുടെയും സമീപമുണ്ടായിരുന്നവരുടെയും സമയോചിതമായ ഇടപെടലിനെ തുടർന്ന് ഇവരെ ഞൊടിയിടയിൽ ടാങ്കിനുള്ളിൽ നിന്നും പുറത്തെടുക്കുകയായിരുന്നു. ഇവർക്ക് പരിക്കൊന്നും സംഭവിച്ചിട്ടില്ല.
Read Moreവീട്ടിലൊരു കുസൃതിക്കുരുന്നുണ്ടെങ്കിൽ എന്തും സംഭവിക്കാം; ദേ ഇതുപോലെ..!
വീട്ടിലൊരു കുസൃതിക്കുരുന്നുണ്ടെങ്കിൽ എന്ത് എപ്പോൾ എങ്ങനെ സംഭവിക്കുമെന്ന് പറയുവാൻ ആർക്കും സാധിക്കില്ല. അതുകൊണ്ടാണ് എപ്പോഴും അവരുടെ മേൽ ഒരു കണ്ണുണ്ടാകണമെന്ന് മുതിർന്നവർ പറയുന്നത്. എന്നാൽ അൽപ്പ നേരം മൂന്നുവയസുകാരനായ മകന്റെ മേലുള്ള ശ്രദ്ധ നഷ്ടമായ അമ്മ അതിനു വില കൊടുക്കേണ്ടി വന്നത് മൂന്നര ലക്ഷം രൂപയായിരുന്നു. വീട്ടിലേക്ക് വരുന്ന അതിഥികളെ സ്വീകരിക്കാനായിരുന്നു മൂന്നരലക്ഷം രൂപ ചിലവഴിച്ച് 25കാരിയായ വീട്ടമ്മ വീട്ടിലെ സ്വീകരണ മുറി അലങ്കരിച്ചത്. പെയിന്റിന്റെ രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് ഇവർ സ്വീകരണമുറിയിൽ എത്തി നോക്കുമ്പോൾ കാണുന്നത് മൂന്നു വയസുകാരനായ വികൃതിക്കുട്ടൻ സ്വീകരണമുറിയിലെ സോഫയിലെ കവറിലും കാർപ്പറ്റിലും മറ്റും പെയിന്റ് ഒഴിച്ച് ഇട്ടേക്കുന്ന അവസ്ഥയിലാണ്. മാത്രമല്ല കുട്ടിയുടെ ശരീരത്തിലും പെയിന്റ് പറ്റിയിരുന്നു. എന്റെ ശ്രദ്ധമാറിയ അഞ്ചുമിനിട്ടിലാണ് ഇതെല്ലാം സംഭവിച്ചതെന്ന് കുട്ടിയുടെ അമ്മ പറയുന്നത്. മണിക്കൂറുകൾ ചിലവഴിച്ചാണ് പെയിന്റ് കഴുകി മാറ്റിയത്.
Read Moreമുത്തച്ഛന്റെ ചിതാഭസ്മം ഉപയോഗിച്ച് കേക്ക് ഉണ്ടാക്കി കൂട്ടുകാർക്ക് നല്കി വിദ്യാർഥിനി
മുത്തച്ഛന്റെ ചിതാഭസ്മം ഉപയോഗിച്ച് കുക്കി കേക്ക് നിർമിച്ച് പെണ്കുട്ടി സുഹൃത്തുക്കൾക്ക് കഴിക്കാൻ നൽകി. കാലിഫോർണിയയിലെ ഡേവിസിൽ പ്രവർത്തിക്കുന്ന ഡാ വിൻസി ചാർട്ടർ അക്കാഡമിയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഹൈസ്കൂൾ വിദ്യാർഥിനി കാട്ടിയ സാഹസമാണ് വിവാദത്തിലായത്. മുത്തച്ഛന്റെ ചിതാഭാസ്മം ഉപയോഗിച്ച് കുക്കി കേക്ക് നിർമിച്ച പെണ്കുട്ടി അതുമായി സ്കൂളിൽ എത്തി ഒമ്പതു സുഹൃത്തുക്കൾക്ക് നൽകുകയായിരുന്നു. വളരെ വിശേഷപ്പെട്ട ചേരുവ ചേർത്തു നിർമിച്ച കുക്കിയാണിതെന്നാണ് ഈ പെണ്കുട്ടി സുഹൃത്തുക്കളോട് പറഞ്ഞത്. എല്ലാവരും കഴിച്ചു കഴിഞ്ഞതിനു ശേഷം തന്റെ മുത്തച്ഛന്റെ ചിതാഭസ്മം ഉപയോഗിച്ച് നിർമിച്ച കുക്കി കേക്കാണിതെന്ന് പറഞ്ഞ് ഈ കുട്ടി പൊട്ടിച്ചിരിക്കുകയായിരുന്നു. പേടിച്ചരണ്ട കുട്ടികൾ ഉടൻ തന്നെ ആശുപത്രിയിലെത്തി ചികിത്സതേടി. ഇവർക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അധികൃതർ ഈ കുട്ടിക്കെതിരെ എന്തെങ്കിലും തരത്തിലുള്ള നിയമനടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ല.
Read More