തിരുവനന്തപുരം: സൗദി അറേബ്യൻ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിൽ റിയാദിലുള്ള കിംഗ് ഫഹദ് മെഡിക്കൽ സിറ്റി ആശുപത്രിയിലേക്ക് ഒഡെപെക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു. ഇന്േറണ്ഷിപ്പ് കൂടാതെ മൂന്നു വർഷത്തിൽ കുറയാത്ത സേവന പരിചയമുള്ള ബിഎസ്സി/എംഎസ്സി/പിഎച്ച്ഡി നഴ്സുമാർക്കാണ് (സ്ത്രീകൾ മാത്രം) നിയമനത്തിനു യോഗ്യതയുണ്ടാവുക. ഇതിനുള്ള ഇന്റർവ്യൂ നവംബർ 19, 20, 21, 22, 23 തിയതികളിൽ ഡൽഹിയിൽ നടത്തും. ഉദ്യോഗാർഥികൾ വിശദവിവരങ്ങൾ അടങ്ങിയ ബയോഡേറ്റ ഒഡെപെക് വെബ്സൈറ്റിൽ കൊടുത്തിരിക്കുന്ന മാതൃകയിൽ നവംബർ പത്തിനകം [email protected] എന്ന ഇമെയിൽ വിലാസത്തിൽ അയക്കണം. വെബ്സൈറ്റ്: www.odepc.kerala.gov.in
Read MoreCategory: NRI
ഒടുവില് കുറ്റസമ്മതം നടത്തി! 100 പേരെ കൊന്നുവെന്നു ജർമൻ നഴ്സ്
ബർലിൻ: ജർമനിയിൽ രണ്ടു രോഗികൾക്ക് ദയാവധം സ്വയം നടപ്പാക്കിയതിന്റെ പേരിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മെയിൽ നഴ്സ് നൂറിലധികം രോഗികളെ കൊലപ്പെടുത്തിയെന്ന് കോടതിയിൽ സമ്മതിച്ചു. ജർമൻ നഗരമായ ബ്രെമ്മനിലെ ഡെൽമെൻഹോർസ്റ്റ് ആശുപത്രിയിലെ ഇന്റൻസീവ് വിഭാഗത്തിലെ മെയിൽ നഴ്സായ നാൽപ്പത്തിയൊന്നുകാരൻ നീൽസ് ഹോഗൽ എന്നയാളാണ് 2015 ഫെബ്രുവരിയിൽ രണ്ടു കൊലപാതകത്തിന്റെ പേരിൽ ശിക്ഷിയ്ക്കപ്പെട്ടത്. ഹൃദയാഘാതമോ രക്തചംക്രമണതടസം മൂലമോ മരണം സംഭവിയ്ക്കുന്ന മരുന്ന് അമിതമായി കുത്തിവച്ചാണ് നീൽസ് രോഗികൾക്ക് ദയാവധം നൽകിയരുന്നതെന്നു കണ്ടെത്തിയതിനെ തുടർന്നാണ് കോടതി ശിക്ഷിച്ചത്. എന്നാൽ ഈ കേസിനെ സംബന്ധിച്ചുള്ള പുതിയ അന്വേഷണത്തിൽ 90 ലധികം രോഗികളെ ഇയാൾ കൊന്നിട്ടുണ്ടെന്നാണ് അന്വേഷ ഉദ്യോഗസ്ഥന്റെ ഇപ്പോഴത്തെ കണ്ടെത്തൽ ഒടുവിൽ കോടതിയിൽ വിചാരണയ്ക്കെടുത്തപ്പോൾ നൂറുപേരെ കൊന്നുവെന്നാണ് പ്രതി കുറ്റസമ്മതം നടത്തിയിരിയ്ക്കുന്നത്. ഇതിനെല്ലാം തെളിവുകളും ലഭിച്ചതായി അന്വേഷണച്ചുമതലയുള്ള മുഖ്യപോലീസ് മേധാവി മാധ്യമങ്ങളെ അറിയിച്ചു. കുറഞ്ഞത് 130 പേരെങ്കിലും നഴ്സിന്റെ…
Read Moreപെരുമ്പാമ്പ് പിടികൂടിയ കുരങ്ങൻ കഴുതപ്പുലികളുടെ ഭക്ഷണമായി; ദൃശ്യങ്ങള് വൈറലാകുന്നു
പെരുമ്പാമ്പ് കഷ്ടപ്പെട്ട് പിടികൂടിയ കുരങ്ങനെ കഴുതപ്പുലികൾ തട്ടിക്കൊണ്ടുപോയി. ദക്ഷിണാഫ്രിക്കയിലെ ലണ്ടലോസി വന്യജീവി സങ്കേതത്തിലാണ് സംഭവം. പെരുമ്പാമ്പ് ഒരു വിധത്തിലാണ് കുരങ്ങനെ പിടികൂടിയത്. കുരങ്ങന്റെ ശരീരത്തിൽ വലിഞ്ഞ് മുറുക്കി മരണമുറപ്പാക്കിയതിനു ശേഷം ഭക്ഷിക്കുവാൻ ആരംഭിച്ചപ്പോഴാണ് കഴുതപ്പുലികളുടെ അരങ്ങേറ്റം. മൂന്ന് കഴുതപ്പുലികളോട് തനിക്ക് ഒറ്റക്ക് ഏറ്റുമുട്ടാൻ സാധിക്കില്ലെന്നു മനസിലാക്കിയ പെരുമ്പാമ്പ് ഇരയെ ഉപേക്ഷിച്ച് സ്ഥലത്തു നിന്നും തടിതപ്പുകയായിരുന്നു. പിന്നീട് കുരങ്ങനെ കടിച്ചെടുത്ത് കഴുതപ്പുലികളും ഇവിടെ നിന്നു പോയി. ഇവിടെ സന്ദർശനത്തിനെത്തിയ ഒരാളാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്.
Read Moreകടലിൽ ചാടിയ കങ്കാരുവിന് തുണയായി പോലീസ്; ദൃശ്യങ്ങള് പുറത്ത്
അലയടിച്ചുയരുന്ന തിരമാലയിലേക്ക് ചാടിയിറങ്ങി തിരികെ കയറാനാകാത്ത വിധം കടലിൽ കുടുങ്ങിയ കങ്കാരുവിനെ രക്ഷാപ്രവർത്തകർ രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഓസ്ട്രേലിയയിലെ മെൽബണിലുള്ള ബീച്ചിലാണ് സന്ദർശകരെയും പോലീസിനെയും ഏറെ അമ്പരപ്പിച്ച സംഭവം അരങ്ങേറിയത്. കങ്കാരു കടലിൽ ചാടിയെന്ന് ബീച്ചിലെത്തിയവർ അറിയിച്ചതിനെ തുടർന്നാണ് പോലീസ് സ്ഥലത്ത് എത്തുന്നത്. ഇവിടെയെത്തിയ ഇവർ ഉടൻ തന്നെ വെള്ളത്തിലേക്കു ചാടി കങ്കാരുവിനെ കരയിലേക്ക് എത്തിക്കുകയായിരുന്നു. എന്നാൽ അപ്പോഴേക്കും കങ്കാരുവിന്റെ ബോധം നഷ്ടമായിരുന്നു. തുടർന്ന് ശരീരത്തിലെ വെള്ളം തുടച്ചു നീക്കിയതിനു ശേഷം രക്ഷാപ്രവർത്തകർ കൃത്രിമശ്വാസോച്ഛാസം നൽകിയപ്പോഴാണ് കങ്കാരുവിന് ബോധം തിരികെ ലഭിച്ചത്.
Read Moreഡിവൈഡറിൽ ഇടിച്ച കാർ മലക്കം മറിഞ്ഞു വൃദ്ധയ്ക്കു മേൽ വീണു; ഭീകരദൃശ്യം കാണാം
ഉത്തർപ്രദേശിലെ മുസാഫർനഗറിൽ ഡിവൈഡറിൽ ഇടിച്ച കാർ പലതവണ മലക്കം മറിഞ്ഞുണ്ടായ അപകടത്തിൽ വൃദ്ധ മരിച്ചു. വഴിയരികിലൂടെ നടന്നു പോകുകയായിരുന്ന വൃദ്ധയാണ് കാറിനടയിൽപ്പെട്ട് ദാരുണമായി മരിച്ചത്. അതേസമയം, കാറിലുണ്ടായിരുന്നവർ പരിക്കുകളോടെ രക്ഷപ്പെട്ടു. അമിതവേഗതയിലായിരുന്ന കാറിന്റെ നിയന്ത്രണം ഡ്രൈവർക്ക് നഷ്ടമായതാണ് അപകടത്തിനു കാരണമായതെന്ന് പോലീസ് പറഞ്ഞു. അപകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൻ തോതിൽ പ്രചരിക്കുകയാണ്.
Read Moreകുട്ടിക്കാലത്തെ ആഗ്രഹം സഫലമാക്കിയ കർഷകൻ; 2 കോടി മുടക്കി നിർമിച്ചത് വിമാനം
കുട്ടിക്കാലത്ത് മനസിൽ തോന്നുന്ന ആഗ്രഹങ്ങൾ സാധിക്കണമെന്നില്ല. എന്നാൽ ചെറുപ്പകാലത്തെ തന്റെ ഏറ്റവും വലിയ സ്വപ്നം വലുതായി കഴിഞ്ഞ സാധ്യമാക്കിയ ഒരാളാണ് ഇന്ന് സോഷ്യൽമീഡിയയിൽ താരമാകുന്നത്. ചൈനയിലെ വെളുത്തുള്ളി കൃഷിക്കാരനായ ഹൂ യീ എന്ന നാൽപ്പതു വയസുകാരനാണ് രണ്ടു കോടി മുടക്കി തന്റെ എക്കാലത്തെയും വലിയ ആഗ്രഹം സഫലമാക്കിയത്. എയർബസ് എ320ന്റെ മാതൃകയാണ് അദ്ദേഹം നിർമിച്ചത്. 118 അടി വീതിയിലും 40 അടി ഉയരത്തിലും 124 അടി നീളത്തിലുമുള്ള ഈ വിമാനം ഒരു ഇൻഡസ്ട്രിയൽ പാർക്കിലുള്ള ഫാക്ടറിയിലാണ് നിർമിച്ചത്. എന്നാൽ ഈ വിമാനം പറത്തുവാൻ അദ്ദേഹത്തിന് സാധിക്കില്ല. അടുത്ത വർഷം മെയിൽ നിർമാണം പൂർത്തിയാകുന്ന ഈ വിമാനം ഒരു റസ്റ്റൊറന്റാക്കി മാറ്റുവാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
Read Moreഗതാഗത കുരുക്കിൽപ്പെട്ട് തിരികെ ലഭിച്ചത് സ്വന്തം ജീവൻ; ആശ്വാസത്തോടെ സോണി
ഇന്തോനേഷ്യയിൽ നിന്നും 189 യാത്രക്കാരുമായി ജക്കാർത്തയിലെ ബങ്കാ ദ്വീപിലെ പിനാങ്കിലേക്കു പുറപ്പെട്ട ലയണ് എയറിന്റെ ബോയിംഗ് 737 മാക്സ് 8 വിമാനം തകർന്നു വീണത് ഏറെ ദുഖത്തോടെയാണ് ലോകം അറിഞ്ഞത്. ഇപ്പോഴിതാ ഗതാഗത കുരുക്കിൽപ്പെട്ടതിനാൽ ഈ വിമാനം നഷ്ടമായ ഒരാൾ തന്റെ ജീവൻ തിരികെ ലഭിച്ചതിന്റെ ആശ്വാസത്തിലാണ്. ഇന്തോനേഷ്യയിലെ ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥനായ സോണി സെതിയവാൻ എന്നയാൾക്കാണ് ട്രാഫിക് കുരുക്ക് ജീവൻ തിരികെ നൽകിയത്. പുലർച്ചെ മൂന്നു മണിക്ക് എയർപോർട്ടിലേക്ക് സോണി പുറപ്പെട്ടുവെങ്കിലും മൂന്നു മണിക്കൂർ ഗതാഗത കുരുക്കിൽ കിടന്നതിനു ശേഷമാണ് എയർപോർട്ടിലെത്തിയത്. അപ്പോഴേക്കും വിമാനം പോയിരുന്നു. സോണിയും ആറ് സുഹൃത്തുക്കളും ആഴ്ച്ചയിലൊരിക്കൽ ഈ വിമാനത്തിലാണ് ഒൗദ്യോഗിക ആവശ്യത്തിനായി യാത്ര ചെയ്തിരുന്നത്. എന്നാൽ എയർപോർട്ടിൽ എത്തുവാൻ താമസിച്ചതിനാൽ സുഹൃത്തുക്കൾക്കൊപ്പം ഈ വിമാനത്തിൽ പോകുവാൻ അദ്ദേഹത്തിനായില്ല. ജീവൻ തിരികെ ലഭിച്ചുവെങ്കിലും തന്റെ സുഹൃത്തുക്കളെ നഷ്ടമായതിന്റെ ദുഖത്തിൽ പൊട്ടിക്കരയുകയാണ് സോണി.…
Read Moreമനുഷ്യത്വരഹിതമായ മനുഷ്യപ്രവർത്തനം! 44 വർഷത്തിനിടെ മനുഷ്യർ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കിയത് 60 ശതമാനത്തോളം മൃഗങ്ങളെ
1970 മുതൽ 2014 വരെയുള്ള 44 വർഷത്തിനിടെ മനുഷ്യർ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കിയത് 60 ശതമാനത്തോളം മൃഗങ്ങളെ. മത്സ്യങ്ങൾ, പക്ഷികൾ, ഉരഗങ്ങൾ, ഉഭയജീവികൾ, സസ്തനികൾ എന്നിങ്ങനെ എല്ലാ വിഭാഗത്തിലുംപെട്ട ജീവികളുടെ എണ്ണത്തിൽ ഇത്രയേറെ കുറവ് മനുഷ്യർ വരുത്തിയിരിക്കുവെന്നാണ് വേൾഡ് വൈൽഡ്ലൈഫ് ഫണ്ടിന്റെ (ഡബ്ല്യുഡബ്ല്യുഎഫ്) ലിവിംഗ് പ്ലാനറ്റ് റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നത്. നിയന്ത്രണമില്ലാത്ത വേട്ടയാടലും ഉപഭോഗവും ആഗോള വന്യജീവികളുടെ എണ്ണത്തിൽ സാരമായ കുറവുണ്ടാക്കി. നിരവധി ഇനങ്ങൾക്ക് വംശനാശം സംഭവിച്ചു. ചിലതാവട്ടെ വംശനാശത്തിലേക്ക് കടന്നുകൊണ്ടിരിക്കുന്നു. വനപ്രദേശങ്ങൾ വെട്ടിനിരത്തി മനുഷ്യവാസയോഗ്യമായ ആവാസവ്യവസ്ഥ സ്ഥാപിച്ചപ്പോൾ, ജനസംഖ്യ ഉയർന്നപ്പോൾ, വിശപ്പ് വർധിച്ചപ്പോൾ വന്യജീവികളുടെ എണ്ണം ക്രമാതീതമായി താഴേക്കു പോയി എന്ന് ഇന്നലെ പുറത്തുവിട്ട റിപ്പോർട്ടിൽ ഡബ്ല്യുഡബ്ല്യുഎഫ് ചൂണ്ടിക്കാട്ടി. പുതിയ കണക്കുകൾ പ്രകാരം 4000ലധികം ജനുസുകളിൽപ്പെട്ട മൃഗങ്ങൾക്ക് ലോകവ്യാപകമായുള്ള എണ്ണം ശരാശരി 16,700 ആണ്. ഇത് വളരെ അപകടരമായ അവസ്ഥയാണെന്ന് ഡബ്ല്യുഡബ്ല്യുഎഫ് ഇന്റർനാഷണൽ ഡയറക്ടർ ജനറൽ മാർക്കോ ലാംബെർട്ടിനി…
Read Moreബ്രഡ്ഡുകൊണ്ടൊരു മൊണാലിസ
ലിയനാർഡോ ഡാവിഞ്ചിയുടെ പ്രശസ്ത സൃഷ്ടിയാണ് മൊണാലിസ. ഇപ്പോഴിത ഈ മൊണാലിസയെ ജപ്പാനിലെ ഫുക്വാകായിൽ പ്രവർത്തിക്കുന്ന ഹോട്ടൽമാനേജ്മന്റ് സ്കൂളിലെ ഒരു പറ്റം വിദ്യാർഥികൾ ബ്രഡ്ഡുകൾകൊണ്ട് സൃഷ്ടിച്ചിരിക്കുകയാണ്. ഏകദേശം 2,200 കക്ഷണം ബ്രഡ്ഡുകളാണ് അവർ ഇതിനായി ഉപയോഗിച്ചത്. സ്കൂളിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി ഈ ബ്രഡ് മൊണാലിസയെ പൊതുജനങ്ങൾക്കു കാണുവാൻ പ്രദർശനത്തിനു വയ്ക്കുകയും ചെയ്യും. 30 വിദ്യാർഥികളടങ്ങിയ ഒരു സംഘത്തിന്റെ മൂന്നു മാസത്തെ പരിശ്രമമാണ് ഈ ബ്രഡ്ഡ് മൊണാലിസ. ഈ നിർമിതിക്ക് 7.8 അടി നീളവും 1.5 മീറ്റർ നീളവുമുണ്ട്. വെള്ളയും കറുപ്പും നിറമുള്ള ബ്രഡ്ഡാണ് ഇത് നിർമിക്കുവാനായി ഇവർ ഉപയോഗിച്ചത്.
Read Moreമുതലാളി മുത്താണ്..! തൊഴിലാളികൾക്ക് ദീപാവലി സമ്മാനം 600 കാറുകൾ
ദീപാവലി സമ്മാനമായി തന്റെ കന്പനിയിൽ ജോലി ചെയ്യുന്ന 600പേർക്ക് കാർ നൽകിയിരിക്കുകയാണ് ഒരു ഇന്ത്യൻ വജ്ര വ്യാപാരി. ഗുജറാത്തിൽനിന്നുള്ള സവ്ജി ദൊലാക്യ എന്ന വ്യാപാരിയാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഇത്രയധികം വിലയേറിയ സമ്മാനങ്ങൾ ജീവനക്കാർക്ക് നൽകിയത്. വജ്രവ്യാപാര സ്ഥാപനമായ ഹരികൃഷ്ണ എക്സ്പോർട്ട്സിന്റെ ഉടമസ്ഥനാണ് ഇദ്ദേഹം. ഈ കന്പനിയിൽ ഏറ്റവും കാര്യക്ഷമമായി ജോലി ചെയ്യുന്നവർക്കാണ് കാറുകൾ സമ്മാനമായി നൽകിയത്. ഈ 600പേർക്കു പുറമേ ഇദ്ദേഹത്തിന്റെ കന്പനിയിൽ ജോലി ചെയ്യുന്നവർക്കെല്ലാം വിവിധ ദീപാവലി സമ്മാനങ്ങൾ നൽകുന്നുണ്ട്. മാരുതി സുസുക്കിയുടെ ഒരേ മോഡൽ കാറുകളാണ് ദീപാവലി സമ്മാനമായി നൽകുക. ഇതിനായി മാത്രം രണ്ടു മില്യണ് ഡോളറാണ് സവ്ജി ദൊലാക്യയ്ക്ക് ചെലവായത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ സമ്മാനദാന പരിപാടി ഉദ്ഘാടനം ചെയ്തത്. മുന്പും തൊഴിലാളികൾക്ക് വീടുകൾ പോലുള്ള സമ്മാനങ്ങൾ നൽകി ഇദ്ദേഹം വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്.
Read More