ലോകത്തിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. ചൈനയേയും ഹോംങ്കോംഗിനെയും ബന്ധിപ്പിച്ച് നിർമിച്ചിരിക്കുന്ന ഈ പാലത്തിന്റെ ദൂരം 55 കിലോമീറ്ററാണ്. ഒക്ടോബർ 24ന് പാലം വാഹനഗതാഗതത്തിനായി തുറന്നു നൽകും. പേൾ റിവർ മേഖലയിൽ കൂടി നിർമിച്ചിരിക്കുന്ന പാലത്തിലൂടെ ഹോംങ്കോംഗ്-സുഹായ്-മക്കാവു എന്നിവിടങ്ങളിലേക്ക് പോകാൻ സാധിക്കും. കടൽപ്പാലം തുറക്കുന്നതോടെ ഹോംങ്കോംഗ്-ഹുവായ് യാത്ര മൂന്നുമണിക്കൂറിൽ നിന്ന് 30 മിനിറ്റായി കുറയുമെന്ന് അധികൃതർ അറിയിച്ചു.
Read MoreCategory: NRI
ഒരു നേരം അലങ്കാരമത്സ്യങ്ങൾക്കൊപ്പം; ഭക്ഷണ ശാലയിലെത്തുന്നവരെ വിസ്മയിപ്പിക്കാൻ വിയറ്റ്നാമിലെ അമിക്സ് കോഫി
ഭക്ഷണശാലയിലെത്തുന്നവരെ വിസ്മയിപ്പിക്കുവാൻ ഉടമകൾ വ്യത്യസ്തമായ പല വിദ്യകളും പരീക്ഷിക്കാറുണ്ട്. അത്തരമൊരു വ്യത്യസ്തതയിലൂടെ ഏറെ ചർച്ചാ വിഷയമാകുകയാണ് വിയറ്റ്നാമിലെ ഹോ ചി മിന്നാ സിറ്റിയിൽ പ്രവർത്തിക്കുന്ന അമിക്സ് കോഫി എന്ന സ്ഥാപനം. കാരണം ഇവിടെ എത്തുന്ന ഉപഭോക്താക്കളെ കാത്തിരിക്കുന്നത് അതിസുന്ദരന്മാരായ അലങ്കാരമത്സ്യങ്ങളാണ്. രണ്ടു നിലകളിലായി പ്രവർത്തിക്കുന്ന ഈ ഭക്ഷണശാലയിലെ തറയിൽ വെള്ളം നിറച്ച് അലങ്കാരമത്സ്യങ്ങളെ തുറന്നുവിട്ടിരിക്കുകയാണ്. ആളുകൾ നടന്നു പോകുമ്പോൾ കാൽപാദങ്ങളിൽ മുട്ടിയുരുമി മത്സ്യങ്ങൾ കടന്നുപോകും. രണ്ടു പാളി ടാർപോളിൻ നിലത്ത് വിരിച്ച് അതിനുമുകളിലാണ് വെള്ളം നിറച്ച് മത്സ്യങ്ങളെ നിക്ഷേപിച്ചിരിക്കുന്നത്. ഓരോ നിലയിലും ഇരുപത് സ്ക്വയർ മീറ്റർ നീളത്തിൽ വിരിച്ചിരിക്കുന്ന ടാർപോളിനിൽ 25 സെന്റിമീറ്റർ താഴ്ച്ചയിലാണ് വെള്ളം നിറച്ചിരിക്കുന്നത്. വലുതും ചെറുതുമായ നൂറുകണക്കിന് അലങ്കാര മത്സ്യങ്ങളെയാണ് ഇതിനുള്ളിൽ നിറച്ചിരിക്കുന്നത്. ഇവിടെയെത്തുന്നവർ ചെരുപ്പുകൾ അഴിച്ചു വച്ചുവേണം വെള്ളത്തിൽ ചവിട്ടുവാൻ. വെള്ളത്തിൽ വച്ചിരിക്കുന്ന കസേരയിലിരുന്ന് മീനുകളുടെ സൗന്ദര്യം ആസ്വദിച്ച് ഉപഭോക്താക്കൾക്ക് ഭക്ഷണം…
Read Moreമോഷ്ടാക്കൾ ഇന്ത്യൻ വംശജരെ നോട്ടമിടുന്നതായി വാഷിംഗ്ടൺ പോലീസ്; കാരണം…
വാഷിംഗ്ടൺ ഡിസി: ഇന്ത്യൻ വംശജർ സംസ്കാരത്തിന്റേയും ആചാരത്തിന്റേയും ഭാഗമായി ധരിക്കുന്ന വിലകൂടിയ ആഭരണങ്ങൾ മോഷ്ടാക്കൾ നോട്ടമിടുന്നതായി വാഷിംഗ്ടൺ പോലീസ് മുന്നറിയിപ്പു നൽകി. മോഷണം നടത്തുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച സംഘമാണ് ഇതിനു പിന്നിലെന്ന് സാർജന്റ് ഫ്രൈ പറഞ്ഞു. കണക്റ്റിക്കട്ട് നോർവാക്ക് സിറ്റിയിൽ ഇന്ത്യൻ അമേരിക്കൻ ഫാമിലി നടത്തി വരുന്ന മോട്ടലിൽ ഉടമസ്ഥർ താമസിച്ചിരുന്ന ക്വാട്ടേഴ്സിൽ നിന്നും 20000 ഡോളറിലധികം വിലവരുന്ന സ്വർണം മോഷ്ടിച്ചു കടന്നുകളഞ്ഞ സംഘത്തിന്റെ ചിത്രം കാമറയിൽ പതിഞ്ഞിരുന്നുവെന്നും ഇദ്ദേഹം പറഞ്ഞു. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ഇത്തരത്തിലുള്ള മോഷണങ്ങൾ യുഎസിലെ പല സിറ്റികളിലും ഈ സംഘം നടത്തുന്നതായാണ് അന്വേഷണത്തിൽ നിന്നും ബോധ്യമായതെന്നും പോലീസ് പറയുന്നു. ഓൺലൈനിലൂടെ ഇന്ത്യൻ വംശജർ നടത്തുന്ന ആഭരണകടകളും അവിടെ നിന്നു സ്വർണം വാങ്ങുന്നവരുടെ വിവരങ്ങളും ചോർത്തിയെടുത്തു കവർച്ച നടത്തുന്നതിന് ഇവർക്ക് പരിശീലനം ലഭിക്കുന്നുണ്ടെന്നും സർജന്റ് പറഞ്ഞു. ഇന്ത്യൻ വംശജർ കൂടുതൽ ശ്രദ്ധിക്കണമെന്നും…
Read Moreഅരിശം തീരാതെ തീയിട്ടു; 13 കാറുകൾ കത്തിച്ച പാക്കിസ്ഥാൻകാരനെതിരെ വിചാരണ ആരംഭിച്ചു
ദുബായി: ഷോപ്പിംഗ് മാളിൽ പാർക്കിംഗ് കേന്ദ്രത്തിൽ നിർത്തിയിട്ടിരുന്ന 13 കാറുകൾക്ക് തീകൊളുത്തിയ കേസിൽ ഡ്രൈവർക്കെതിരെ ദുബായി കോടതി വിചാരണ ആരംഭിച്ചു. പുതിയ ഡ്രൈവറെ കമ്പനി നിയമിച്ചതിന്റെ അരിശത്തിൽ നാൽപ്പത്തിരണ്ടുകാരനായ പാക്കിസ്ഥാൻകാരനായ ഡ്രൈവറാണ് വാഹനങ്ങൾക്കു തീയിട്ടത്. ഇയാൾ ഓടിച്ചിരുന്ന വാഹനത്തിൽനിന്നും പെട്രോൾ ഊറ്റിയെടുത്ത് പുതിയ ഡ്രൈവറുടെ മിനിബസിൽ ഒഴിച്ചു. പിന്നീട് വാഹനത്തിൽ സിഗരറ്റ് കത്തിച്ചിട്ടു. ആളിപ്പടർന്ന തീ പാർക്കിംഗ് കേന്ദ്രത്തിലുണ്ടായിരുന്ന 13 കാറുകളിലേക്കും പടർന്നു. പാക്കിസ്ഥാൻകാരന്റെ വസ്ത്രത്തിലും തീപിടിച്ചു. സിസിടിവി ദൃശ്യങ്ങളിൽ ഇയാൾ തീപടർന്ന വസ്ത്രവുമായി രക്ഷപെടുന്നത് കാണാം. രക്ഷപെടാൻ ഉപയോഗിച്ച കാറിന്റെ നമ്പർ പിന്തുടർന്ന് ഇയാളെ ദുബായി പോലീസ് കസ്റ്റഡിയിലെടുത്തു. വിമാനത്താവളത്തിൽനിന്നാണ് പിടികൂടിയത്. മാളിലെ ജീവനക്കാരെ കൊണ്ടുപോകുന്നതിനുള്ള കൂലി പുതിയ ഡ്രൈവർ കുറച്ചു. ഇതുമൂലം വലിയ നഷ്ടം ഉണ്ടായതാണ് പ്രതികാരം ചെയ്യാൻ കാരണമായതെന്ന് ഇയാൾ പറഞ്ഞു. പുതിയ ഡ്രൈവറുടെ മിനിബസിനു തീയിട്ട ശേഷം അൽ ജഫീലിയയിൽ നിർത്തിയിട്ടിരുന്ന…
Read Moreആർക്കും വീഴാതെ അമേരിക്കൻ ജാക്പോട്ട് റിക്കാർഡ് തുകയിലേക്ക്!
കലിഫോർണിയ: ലോകം കാത്തിരുന്ന നറുക്കെടുപ്പിൽ ഇന്നലെയും അമേരിക്കൻ മെഗാ മില്യൺസ് ജാക്പോട്ടിന് ഭാഗ്യവാനെ കണ്ടെത്താനായില്ല. ഫലമോ, ജാക്പോട്ടുകളുടെ ലോകചരിത്രം തിരുത്തി ഞെട്ടിക്കുന്ന സമ്മാനത്തുകയിലേക്ക് മെഗാ മില്യൺസ് ലോട്ടറി കുതിച്ചു. ഇന്നലെയും ആർക്കും നറുക്കുവീഴാതിരുന്നതോടെയാണ് സമ്മാനത്തുക റോക്കറ്റ് പോലെ മുകളിലേക്കു കുതിച്ചത്. ഒാരോ നറുക്കെടുപ്പിലും ഭാഗ്യവാനെ കണ്ടെത്തിയില്ലെങ്കിൽ സമ്മാനത്തുക ഉയരുന്നതാണ് അമേരിക്കൻ ജാക്പോട്ടുകളുടെ പൊതുരീതി. 97 കോടി ഡോളർ (7,120 കോടി രൂപ) ആയിരുന്നു ലോട്ടറിയുടെ ഇന്നലെത്തെ സമ്മാനത്തുക. എന്നാൽ, ജോർജിയയിൽ നടന്ന നറുക്കെടുപ്പിൽ ഭാഗ്യവാനെ കണ്ടെത്താനാവാതെ വന്നതോടെ സമ്മാനത്തുക വീണ്ടും കുതിച്ചു. 160 കോടി ഡോളർ (1.6 ബില്യൺ ഡോളർ)ആയിട്ടാണ് സമ്മാനത്തുക വർധിച്ചത്. ഇത് ഇന്ത്യൻ രൂപയിൽ ഏകദേശം 12,000 കോടി രൂപ വരും. ഭാഗ്യശാലിയെ കണ്ടെത്തുന്നതുവരെ ആഴ്ചയിൽ രണ്ടു തവണ നറുക്കെടുപ്പ് നടന്നുകൊണ്ടിരിക്കും. സമ്മാനത്തുകയും അതിനനുസരിച്ചു വർധിക്കും. 2016 ജനുവരി 13ന് നറുക്കെടുത്ത പവർ ബോൾ…
Read Moreനാളെയാണ്..നാളെയാണ് നറുക്കെടുപ്പ്; അമേരിക്ക 7120 കോടിയുടെ ഭാഗ്യവാനെ കാത്തിരിക്കുന്നു
കലിഫോർണിയ: ജാക്പോട്ടുകളുടെ ചരിത്രത്തിൽ ഏറ്റവും വലിയ സമ്മാനത്തുക എന്ന റിക്കാർഡിലേക്ക് മെഗാ മില്യണ്സ് എന്ന ലോട്ടറി. 97 കോടി ഡോളറാണ് (7120 കോടി രൂപ) ഇന്ന് നറുക്കെടുക്കപ്പെടുന്ന സമ്മാനത്തുക. ജോർജിയയിലാണ് നറുക്കെടുപ്പ്. ഇന്നത്തെ നറുക്കെടുപ്പിൽ ഭാഗ്യശാലിയെ കണ്ടെത്താനായില്ലെങ്കിൽ അടുത്ത ആഴ്ച വീണ്ടും നറുക്കെടുപ്പ് നടത്തും. അപ്പോഴേയ്ക്കും സമ്മാനത്തുക 1.6 ബില്യൺ ആകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഭാഗ്യശാലിയെ കണ്ടെത്തുന്നതുവരെ ആഴ്ചതോറും നറുക്കെടുപ്പ് നടന്നുകൊണ്ടേയിരിക്കും. തുകയും അതനുസരിച്ച് വർധിച്ചുകൊണ്ടിരിക്കും. 2016 ജനുവരി 13നു നറുക്കെടുത്ത പവർബോൾ എന്ന ലോട്ടറിക്കാണ് ഏറ്റവും വലിയ തുക എന്ന റിക്കാർഡ്. 150 കോടി ഡോളറായിരുന്നു അതിന്റെ സ മ്മാനത്തുക.
Read Moreഅപ്രതീക്ഷിത അതിഥിയെ കണ്ട് അമ്പരന്ന് സന്ദർശകർ; എത്തിയത് പുള്ളിത്തിമിംഗലം
ബീച്ചിൽ കളിച്ചു രസിച്ചവർ അപ്രതീക്ഷിതമായി അടുത്തെത്തിയ അതിഥിയെ കണ്ട് ഒന്ന് അമ്പരന്നു. കാരണം, അതൊരു തിമിംഗലമായിരുന്നു. വെറും തിമിംഗലമല്ല, അപൂർവമായ പുള്ളിത്തിമിംഗലം. അബുദാബിയിലെ അൽ കസർ അൽ അംവജ് ബീച്ചിലെത്തിയാണ് പുള്ളിത്തിമിംഗലം സന്ദർശകരെ അത്ഭുതപ്പെടുത്തിയത്. വംശനാശം നേരിടുന്ന വിഭാഗത്തിൽപ്പെട്ട തിമിംഗലമാണിതെന്ന് സംഭവമറിഞ്ഞെത്തിയ അബുദാബി പരിസ്ഥിതി ഏജൻസി അറിയിച്ചു. മാത്രമല്ല, തിമിംഗലത്തെ കണ്ട ഉടൻ തന്നെ തീരദേശ സംരക്ഷണസേന സന്ദർശകരെയും ഇവിടെ നിന്നും മാറ്റിയിരുന്നു. താത്കാലികമായി ബീച്ച് അടയ്ക്കുകയും ചെയ്തു.
Read Moreവാഹനമോടിക്കുമ്പോൾ ഫോണ് ഉപയോഗിക്കുന്നവർ കാണുക; നിങ്ങളെ കാത്തിരിക്കുന്നത്…
വാഹനമോടിക്കുമ്പോൾ മൊബൈൽഫോണ് ഉപയോഗിക്കുന്നവർ മറക്കുന്ന ഒരു കാര്യമുണ്ട്. തങ്ങളെ കാത്തിരിക്കുന്നത് വലിയൊരു അപകടമാണെന്നത്. അത്തരമൊരു അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഏവർക്കും വലിയൊരു മുന്നറിയിപ്പ് നൽകുന്നത്. സംഭവം നടന്നത് എവിടെയാണെന്ന് വ്യക്തമല്ല. ഒരു കൈയ്യിൽ മൊബൈൽ ഫോണുമായി ഉപയോഗിച്ചുകൊണ്ടു യാത്ര ചെയ്യുന്ന ഒരു ബൈക്ക് യാത്രികൻ മുന്പിലുള്ള വാഹനത്തിലേക്ക് ഇടിച്ചു കയറുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അപകടത്തിൽ ആർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോയെന്ന് വ്യക്തമല്ല.
Read Moreമൂക്കിൽ കൂടി ശ്വസിക്കാൻ പ്രയാസം; യുവാവ് തലയിൽ കത്തി കുത്തിയിറക്കി
സുഗമമായ ശ്വാസോച്ഛാസത്തിനായി ഒരാൾ കത്തി തലയിൽ കുത്തിയിറക്കി. റഷ്യൻ സ്വദേശിയായ ഒരാളാണ് ഇത്തരം പ്രവൃത്തി ചെയ്ത് ഏറെ അമ്പരപ്പ് സൃഷ്ടിച്ചത്. തലയോട്ടിയിലേക്ക് ഏകദേശം എട്ട് ഇഞ്ച് നീളത്തിലാണ് കത്തി താഴ്ന്നിറങ്ങിയത്. റഷ്യയിലെ റോസ്റ്റോവ് റീജിയണിലെ ഡണ്ടെസ്ക്ക് എന്ന സ്ഥലത്തു നിന്നുമാണ് അദ്ദേഹത്തെ പോലീസ് കണ്ടെത്തിയത്. തുടർന്ന് അദ്ദേഹത്തെ ചോദ്യം ചെയ്തപ്പോഴാണ് മൂക്കിൽ കൂടി ശ്വസിക്കുവാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. തലയിൽ കത്തികൊണ്ട് കുത്തുമ്പോൾ മറ്റൊരു തുള ഉണ്ടാകുമെന്നും ഇതുവഴി എനിക്ക് സുഗമമായി ശ്വസിക്കുവാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞത്. എന്നാൽ കത്തി തലയിൽ കുത്തിയിറക്കിയതിനു ശേഷം ഉൗരാൻ നോക്കിയെങ്കിലും അതിനു സാധിച്ചില്ലെന്നും അദ്ദേഹം പോലീസിനോട് പറഞ്ഞു. കത്തി എട്ടിഞ്ചോളം ആഴത്തിൽ തലയോട്ടിയിൽ പ്രവേശിച്ചുവെങ്കിലും അദ്ദേഹത്തിന് യാതൊരുവിധത്തിലുമുള്ള ആരോഗ്യപ്രശ്നങ്ങളുള്ളതായി കണ്ടെത്താനായില്ലെന്ന് പരിശോധനയ്ക്കു ശേഷം ഡോക്ടർമാർ അറിയിച്ചു. എന്നാൽ ഈ കത്തി പുറത്തെടുക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. കാരണം ഇപ്രകാരം ചെയ്യുമ്പോൾ…
Read Moreഒമ്പത് വയസുകാരിയുടെ കളിക്കൂട്ടുകാരി കടുവക്കുട്ടി
മൃഗശാലജീവനക്കാരിയുടെ ഒമ്പതു വയസുകാരിയായ മകളുടെ കളിക്കൂട്ടുകാരി കടുവ കുഞ്ഞ്. ചൈനയിലെ ഫുജിയാൻ പ്രവശ്യയിലുള്ള ക്വാൻസ്ഹുവിലെ ഡോംഗ്ഹു മൃഗശാലയിലാണ് ഏറെ രസകരമായ ഈ സംഭവം നടക്കുന്നത്. സുൻ സിയാവോജിയാംഗ് എന്നാണ് ഈ കുട്ടിയുടെ പേര്. കടുവ കുഞ്ഞ് ജനിച്ച് മാസങ്ങൾക്കുള്ളിൽ തന്നെ ഇരുവർക്കുമിടയിൽ സൗഹൃദം മൊട്ടിട്ടു. പിന്നീട് ഈ കടുവയെ കുളിപ്പിക്കുകയും ഭക്ഷണം നൽകുകയും കൂടെ കളിക്കുകയും ചെയ്യുന്നത് ഈ ഒമ്പതുകാരിയാണ്. ഹുനിയു എന്നാണ് സുൻ ഈ കടുവയ്ക്കു പേരിട്ടിരിക്കുന്നത്. സുൻ സ്കൂൾ കഴിഞ്ഞുവന്നാൽ നേരെ പോകുന്നത് ഹുനിയുവിന്റെ അടുക്കലേക്കാണെന്നാണ് അമ്മ പറയുന്നത്. സുൻനിയും ഹുനിയുവും തമ്മിലുള്ള മനോഹരനിമിഷങ്ങൾ ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുകയാണ്. എന്നാൽ ഈ സൗഹൃദത്തിന് അധികം ആയുസ് ഉണ്ടാകില്ലെന്നുള്ളതാണ് സുൻനിയെ ഏറെ വിഷമിപ്പിക്കുന്നത്. കാരണം ഹുനിയുവിന്റെ പല്ലുകൾക്ക് കൂടുതൽ ബലം വയ്ക്കുമ്പോൾ മറ്റൊരു കൂട്ടിലേക്കു മാറ്റും. അപ്പോൾ ഹുനിയുവിന്റെ അടുക്കലേക്കു പോകുവാൻ സുൻനിനു സാധിക്കില്ല
Read More