കോയന്പത്തൂരിലെ ഒരു ആശുപത്രിയിൽ അണ്ഡാശയത്തിൽനിന്നും 33.5 കിലോ ഭാരമുള്ള ട്യൂമർ നീക്കം ചെയ്തു. ഉൗട്ടി സ്വദേശിനിയായ വസന്തയുടെ ശരീരത്തിൽനിന്നുമാണ് ട്യൂമർ നീക്കം ചെയ്തത്. വയറിന് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇവർ ആശുപത്രിയിൽ എത്തിയത്. എന്നാൽ വേദന അനുഭവപ്പെട്ടിരുന്നില്ല. ആഹാരം കഴിക്കുന്നതിലും നടക്കുന്നതിലും പ്രയാസം നേരിട്ടിരുന്നു. ഇതേതുർന്നാണ് ചികിത്സ തേടാൻ തീരുമാനിച്ചതെന്നും വസന്ത പറഞ്ഞു. ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ട്യൂമർ കണ്ടെത്തിയത്. മൂന്ന് മണിക്കൂർ നീണ്ടു നിന്ന ശസ്ത്രക്രിയയ്ക്കു ശേഷമാണ് ട്യൂമർ നീക്കം ചെയ്തത്. ഡോക്ടർമാരായ സെന്തിൽ കുമാർ, പിയൂഷ്, അനിത, സതീഷ് എന്നിവരടങ്ങിയ ടീമാണ് ട്യൂമർ നീക്കം ചെയ്തത്.
Read MoreCategory: NRI
വിൽക്കാനുണ്ട് കാമുകിയെ..! പരസ്യം കണ്ടവർ ഞെട്ടി
പൊതുജനങ്ങൾക്കും വ്യാപാരികൾക്കും സാധനങ്ങളും സേവനങ്ങളും വിൽക്കാനും വാങ്ങാനും കഴിയുന്ന ഒരു ഓണ്‍ലൈൻ പ്ലാറ്റ്ഫോമാണ് ഇ-ബേ. എന്നാൽ സാധനങ്ങൾ വിൽക്കുന്നതിന് പകരം ബ്രിട്ടീഷുകാരനായ ഒരു യുവാവ് കഴിഞ്ഞ ദിവസം ഈബെയിൽ വിൽക്കാൻവച്ചത് സ്വന്തം കാമുകിയെ. തമാശയ്ക്കാണ് ‘വിൽക്കാനുണ്ട്’ എന്ന അടിക്കുറിപ്പോടെ കാമുകിയുടെ പടം സഹിതം ഇ-ബേയിൽ പരസ്യം നൽകിയതെന്ന് ഈ യുവാവ് പറയുന്നു. എന്നാൽ പോസ്റ്റിട്ട് മണിക്കൂറുകൾക്കുള്ളിൽ ഇ-ബേ ഉപയോക്താക്കൾ ഈ കാമുകിക്ക് വിലയിട്ടു തുടങ്ങി. ഒടുവിൽ കാമുകിക്ക് 68 ലക്ഷം രൂപവരെ വില നൽകാൻ ആളുകൾ എത്തിയതോടെ ഇ-ബേ അധികൃതർ തന്നെ ഈ പരസ്യം തങ്ങളുടെ സൈറ്റിൽനിന്ന് നീക്കം ചെയ്തു. വെബ്സൈറ്റിന്റെ നയങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരസ്യം പിൻവലിച്ചത്. അതേസമയം താൻ നൽകിയ പരസ്യം വെറും തമാശയായി മാത്രമേ കാമുകി കരുതിയിട്ടുള്ളൂവെന്നും അതിൽ അവൾക്ക് പരിഭവമൊന്നുമില്ലെന്നുമാണ് കാമുകൻ അവകാശപ്പെടുന്നത്. ഇതുപോലുള്ള തമാശകൾ താൻ ദിവസവും കാണിക്കാറുണ്ടെന്നാണ് കാമുകൻ…
Read Moreവിവാഹം കഴിക്കാൻ വീട്ടുകാരുടെ നിർബന്ധം; സഹികെട്ട് യുവതി ചെയ്തത്
വിവാഹം ചെയ്യുവാൻ മാതാപിതാക്കളും ബന്ധുക്കളും നിർബന്ധിക്കുമ്പോൾ അവരുടെ വാക്ക് കേൾക്കാതെ ഒഴിഞ്ഞുമാറി നടക്കുന്ന യുവതീ യുവാക്കന്മാർ സമൂഹത്തിൽ സാധാരണമാണ്. എന്നാൽ വിവാഹം ചെയ്യുവാനുള്ള മാതാപിതാക്കളുടെ നിർബന്ധം സഹിക്കവയ്യാതെ ഒരു യുവതി സ്വയം വിവാഹിതയായ സംഭവാണ് ഏറെ ചർച്ച ചെയ്യപ്പെടുന്നത്. ഉഗാണ്ട സ്വദേശിനിയായ ലുലു ജെമൈമ എന്ന 32കാരിയാണ് ഇത്തരമൊരു പ്രവൃത്തിയിലൂടെ ഏവരെയും അമ്പരപ്പിച്ചത്. അടുത്ത സുഹൃത്തുക്കൾ മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. വിവാഹ വസ്ത്രമണിഞ്ഞെത്തിയ ലുലു ചടങ്ങിന് എത്തിയവരോട് സംസാരിച്ചതിനു ശേഷം താലി സ്വയം അണിയുകയായിരുന്നു. വിവാഹത്തിന് ലുലുവിന്റെ മാതാപിതാക്കൾ പങ്കെടുത്തില്ല. വർഷങ്ങളായി വിവാഹിതയാകുവാൻ മാതാപിതാക്കൾ എന്നെ നിർബന്ധിക്കുകയാണ്. എന്നാൽ സ്വയം വിവാഹിതയാകുവൻ ഞാൻ തീരുമാനിക്കുകയായിരുന്നു. ഒരു സുഹൃത്ത് സമ്മാനിച്ച വസ്ത്രമാണ് ലുലു ധരിച്ചത്. മാത്രമല്ല സഹോദരാണ് വിവാഹവേദിയിൽ വധുവിന് മുറിക്കുവാനുള്ള കേക്ക് പാകം ചെയ്ത് കൊണ്ടുവന്നത്. സ്വയം വിവാഹിതയായ ലുലു ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സമ്മാനിച്ച അമ്പരപ്പ് ചില്ലറയൊന്നുമായിരുന്നില്ല.…
Read Moreതലവേദനയ്ക്ക് ചികിത്സ തേടിയയാളുടെ തലയിൽ കണ്ടെത്തിയത് ആണി
കടുത്ത തലവേദനയുമായി ആശുപത്രിയിലെത്തിയ രോഗിയുടെ തലയിൽ നിന്നും നീക്കം ചെയ്തത് നാൽപ്പത്തിയെട്ട് മില്ലി മീറ്റർ നീളമുള്ള ആണി. ചൈനയിലെ ചോംഗ്യാംഗ് കൗണ്ടി പീപ്പിൾസ് ആശുപത്രിയിലാണ് ഏറെ അസാധാരണമായ സംഭവം അരങ്ങേറിയത്. ചികിത്സ തേടി ആശുപത്രിയിലെത്തിയ ഈ നാൽപ്പത്തി മൂന്നുകാരൻ ഒരു സിമെന്റ് ഫാക്ടറിയിലാണ് ജോലി ചെയ്യുന്നത്. എന്നാൽ എപ്രകാരമാണ് ഈ ആണി തലയിൽ തറച്ചു കയറിയതെന്ന് അദ്ദേഹത്തിന് അറിയില്ല. ആദ്യം തലവേദന തോന്നിയപ്പോൾ അത് അവഗണിച്ച അദ്ദേഹം വേദന കലശലായപ്പോൾ ആശുപത്രിയിൽ പോകുവാൻ തീരുമാനിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ തലയിൽ നിന്നും ആണി നീക്കം ചെയ്യുവാൻ കൂടുതൽ ചികിത്സ നടന്നുവരികയാണ്.
Read Moreഓവർ ടൈം ജോലി ചെയ്തു; ഇന്ത്യൻ അമേരിക്കൻ വംശജന് നേടിയത് 539098 ഡോളർ
ന്യുയോർക്ക്: ഇന്ത്യൻ അമേരിക്കൻ വംശജനായ ബവേഷ് പട്ടേല്‍, ഒരു വർഷം ഓവർ ടൈം ജോലി ചെയ്ത് സ്വന്തമാക്കിയത് 5 ലക്ഷത്തി മുപ്പത്തി ഒന്‍പതിനായിരം ഡോളർ. സിറ്റി ഡിപ്പാർട്ട്മെന്റിലെ എൻവയൺമെന്റൽ പ്രൊട്ടക്ഷൻ വിഭാഗത്തില്‍ സ്റ്റേഷനറി എൻജിനിയറാണു ബവേഷ് പട്ടേല്‍. 2086 റഗുലർ മണിക്കൂറുകൾക്കു പുറമെ 1992 മണിക്കൂറാണ് ഓവർ ടൈമായി ജോലി ചെയ്തത്. 52 ആഴ്ച ഏകദേശം 72 മണിക്കൂർ വീതമാണ് ജോലി ചെയ്തത്. സാധാരണ 40 മണിക്കൂറാണ് ഒരാഴ്ചയിലെ ജോലി സമയം കണക്കാക്കിയിരിക്കുന്നത്.ജീവനക്കാരുടെ ലഭ്യത കുറവാണ് ഓവർ ടൈം അനുവദിക്കുവാൻ കാരണമെന്ന് ഡിപ്പാർട്ട്മെന്റിലെ എൻവയൺമെന്റൽ പ്രൊട്ടക്ഷൻ വക്താവ് ടെഡ് ടിംബേഴ്സ് പറഞ്ഞു. 207 സ്റ്റേഷൻ എൻജിനിയർമാരിൽ 99 പേർ 400 മണിക്കൂർ വീതം ഒരു വർഷം അധിക സമയം ജോലി ചെയ്തതായി കണക്കാക്കിയിട്ടുണ്ട്. 37 പേർ ഓവർ ടൈം വകയിൽ 100,000 ഡോളർ വീതം നേടിയതായും ടെഡ്…
Read Moreവിഷമിശ്രിതം വേണ്ടാ, ഇലക്ട്രിക് ചെയർ മതി : കൊലക്കേസ് പ്രതി
ടെന്നിസി (നാഷ് വില്ല) ∙ വധശിക്ഷയും പ്രതീക്ഷിച്ചു ടെന്നിസി ജയിലിൽ കഴിയുന്ന കൊലക്കേസിലെ പ്രതി, തന്റെ വധശിക്ഷ നടപ്പാക്കുന്നത് വിഷമിശ്രിതം കുത്തിവച്ചാകരുതെന്നും ഇലക്ട്രിക് ചെയർ ഉപയോഗിച്ചായിരിക്കണമെന്നും ടെന്നിസി സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. ഈയാഴ്ച ഒടുവിലാണു രണ്ടുപേരെ വെടിവച്ചു കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം അവരുടെ കൈവശമുണ്ടായിരുന്ന പണം തട്ടിയെടുത്ത എഡ്മണ്ട് സഗോർസ്കിയുടെ വധശിക്ഷ നടപ്പാക്കാൻ നിശ്ചയിച്ചിട്ടുള്ളത്. 1984 ലാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. മൂന്നു മരുന്നുകളുടെ വിഷ മിശ്രിതം ഉപയോഗിച്ചു വധശിക്ഷ നടപ്പാക്കുന്നതിന് ടെന്നിസി സുപ്രീം കോടതി പച്ചക്കൊടി കാണിച്ചതിനു രണ്ടു മണിക്കൂർ മുമ്പാണ് പ്രതിക്കുവേണ്ടി അറ്റോർണി കെല്ലി ഹെൻട്രി കോടതിയിൽ അപേക്ഷ സമർപ്പിച്ചത് . 18 മിനിറ്റോളം നീണ്ടു നിൽക്കുന്ന ശ്വാസം മുട്ടലും ബേണിംഗ് സെൻസേഷനും വളരെ ക്രൂരമാണെന്ന കാരണത്താലാണ് ഇലക്ട്രിക് ചെയർ ഉപയോഗിച്ചു വധശിക്ഷ നടപ്പാക്കണമെന്ന് പ്രതി ആവശ്യപ്പെട്ടത്. 1999 ന് മുന്‍പു ടെന്നിസിയിലെ വധശിക്ഷക്കു…
Read Moreഭർത്താവിന്റെ ഫോണ്‍ അനുവാദമില്ലാതെ ഉപയോഗിച്ചു; ഭാര്യയ്ക്ക് തടവു ശിക്ഷ
അനുവാദമില്ലാതെ ഭർത്താവിന്റെ മൊബൈൽ ഫോണ്‍ ഉപയോഗിച്ച ഭാര്യയ്ക്ക് തടവു ശിക്ഷ. യുഎഇയിലാണ് ഏറെ നാടകീയമായ സംഭവം അരങ്ങേറിയത്. ഭർത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കോടതി യുവതിക്ക് മൂന്നു മാസത്തെ ശിക്ഷയാണ് വിധിച്ചത്. ഭർത്താവിന്റെ ആരോപണം ഇങ്ങനെ. “ഞാൻ ഉറങ്ങി കിടക്കുമ്പോൾ ഫോണ്‍ കൈക്കലാക്കുന്ന ഭാര്യ, ഫോണിലെ ചിത്രങ്ങളും സുഹൃത്തുക്കളുമായി കൈമാറുന്ന സന്ദേശങ്ങളും എല്ലാം ഇവരുടെ ഫോണിലേക്കു പകർത്തുന്നുവെന്നാണ്. മാത്രമല്ല എന്റെ സ്വകാര്യവിവരങ്ങൾ ഇവർ സ്വന്തം സഹോദരങ്ങൾക്ക് കൈമാറാറുണ്ടെന്നും ആരോപിച്ചു’. എന്നാൽ ഭാര്യയുടെ വാദമിങ്ങനെ. “കുറെ നാളുകൾക്കു മുമ്പ് ഒരു യുവതിക്ക് അദ്ദേഹം സന്ദേശങ്ങൾ അയക്കുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. അതിനുശേഷം അദ്ദേഹം ഫോണിന്റെ പാസ് വേഡ് എനിക്കു പറഞ്ഞു തരുകയും ഫോണ്‍ ഉപയോഗിക്കുവാനുള്ള അനുവാദം നൽകുകയും ചെയ്തിരുന്നതാണ്’. ദമ്പതിമാർ പങ്കാളിയുടെ ഫോണ്‍ അനുവാദമില്ലാതെ ഉപയോഗിക്കുന്നത് യുഎഇയിൽ കർശനമായി നിരോധിച്ചിട്ടുള്ളതാണ്. റാസൽ അൽ ഖൈമയിലെ കോടതിയാണ് ഈ യുവതിക്ക് ശിക്ഷ വിധിച്ചത്.
Read Moreനഴ്സുമാരുടെ ശ്രദ്ധയ്ക്ക്! സൗദിയില്‍ സുവര്‍ണാവസരം; അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 30
കാസർഗോഡ് : സൗദി അറേബ്യന്‍ സര്‍ക്കാര്‍ ആരോഗ്യമന്താലയത്തിന്റെ കീഴില്‍ റിയാദിലുളള കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റി ആശുപത്രിയിലേക്ക് നിയമനത്തിനായി ഇന്റേണ്‍ഷിപ്പ് കൂടാതെ മൂന്നു വര്‍ഷത്തില്‍ കുറയാത്ത സേവന പരിചയമുളള ബിഎസ്സി, എംഎസ്സി, പിഎച്ച്ഡി നഴ്സുമാരെ (സ്തീകള്‍ മാത്രം) കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് വഴി തെരഞ്ഞെടുക്കും. ഇതിനുളള ഇന്റര്‍വ്യൂ നവംബര്‍ 19,20,21,22,23 തീയതികളില്‍ ഡല്‍ഹിയില്‍ നടത്തും. ഉദ്യോഗാര്‍ഥികള്‍ വിശദവിവരങ്ങള്‍ അടങ്ങിയ ബയോഡാറ്റ വെബ്സൈറ്റില്‍ കൊടുത്തിരിക്കുന്ന മാതൃകയില്‍ ഒക്ടോബര്‍ 30 നകം [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കണം. വിശദവിവരങ്ങള്‍ക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
Read Moreപുലിയെ രക്ഷിക്കാൻ നോക്കി “പുലിവാല്’ പിടിച്ചു; മധ്യവയസ്കൻ ആശുപത്രിയിൽ
കെണിയിൽ കുടുങ്ങിയ പുലിയെ രക്ഷപ്പെടുത്താൻ ശ്രമിച്ച മധ്യവയസ്കൻ “പുലിവാല്’ പിടിച്ചു. ഉത്തരാഖണ്ഡിലെ ബഗേശ്വർ ജില്ലയിലാണ് സംഭവം. ഇവിടുത്തെ ചൗര ഗ്രാമത്തിൽ സരയൂനദീ തീരത്ത് കെണിയിൽ കുടുങ്ങിയ പുലിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് മധ്യവയസ്കനെ പുലി ആക്രമിച്ചത്. വനംവകുപ്പ് അധികൃതർ പുലിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ പ്രദേശവാസിയായ ഇയാൾ സ്വമേധയാ സഹായഹസ്തവുമായി രംഗത്തെത്തുകയായിരുന്നു. പുലിയുടെ കാലുകളിൽ കയറിട്ട് കുരുക്കിയ ശേഷം കെണിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു ഇയാൾ. കുരുക്ക് മുറുക്കാൻ ശ്രമിക്കുന്നതിനിടെ പുലി പുപ്പുലിയായി, രക്ഷിക്കാൻ ശ്രമിച്ചയാളുടെ കൈയിൽ കടിച്ചുവലിച്ച പുലിക്ക് അയാളെ വിടാൻ ഭാവമില്ലായിരുന്നു. കണ്ടുനിന്നവർ അയാളെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ വീണ്ടും, പുലി അയാളുടെ കാലിൽ പിടിച്ചു വലിക്കുകയും ചെയ്തു. എന്നാൽ ചിലർ വലിയ വടികൊണ്ട് പലയാവർത്തി അടിച്ചതോടെ പുലി പിടിവിട്ടു. പരിക്കേറ്റ “രക്ഷാപ്രവർത്തകനെ’ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
Read Moreഅഞ്ഞൂറ് അടി ഉയരത്തിൽ നിന്നും സാഹസികപ്രകടനം; അപകടമൊഴിവായത് തലനാരിഴയ്ക്ക്
അഞ്ഞൂറ് അടി മുകളിൽ നിന്ന സാഹസിക പ്രകടനം ചെയ്തയാളുടെ ശരീരത്തിൽ നിന്നും സുരക്ഷാ ഉപകരണം വേർപെട്ടു പോയി. ചൈനയിലെ വാൻഷെംഗ് ഒർഡോവീഷ്യൻ തീം പാർക്കിലാണ് സംഭവം. സന്ദർശകർക്ക് പേടിപ്പടുത്തുന്ന സാഹസിക പ്രകടനം നടത്തുവാൻ അവസരമൊരുക്കുന്നതിൽ ഏറെ പ്രശസ്തിയാർജിച്ച പാർക്കാണ് ഇത്. അഞ്ഞൂറ് അടി ഉയരത്തിൽ നിർമിച്ചിരിക്കുന്ന പാലത്തിന്റെ ഒരു വശത്തു നിന്നും മറുവശത്തേക്ക് ഓടിയെത്തുന്ന പ്രകടനത്തിനാണ് ഒരാൾ എത്തിയത്. പാലത്തിന്റെ ശൂന്യമായ ഭാഗത്തുകൂടി ചാടി വേണം പോകുവാൻ. ഈ സമയം അപകടം ഒന്നും സംഭവിക്കാതിരിക്കുവാനാണ് സന്ദർശകന്റെ ശരീരത്തിൽ സുരക്ഷാ ഉപകരണം ഘടിപ്പിക്കുന്നത്. സന്ദർശകൻ പാലത്തിൽ കൂടി ചാടി പോകുന്നതിനിടെ അദ്ദേഹത്തിന്റെ ശരീരത്തിൽ ഘടിപ്പിച്ചിരുന്ന സുരക്ഷാഉപകരണം വേർപ്പെട്ടു പോകുകയായിരുന്നു. പക്ഷെ അദ്ദേഹം സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുകയും ചെയ്തു. സോഷ്യൽമീഡിയയിൽ കൂടി പ്രചരിക്കുന്ന പേടിപ്പടുത്തുന്ന ഈ വീഡിയോ ദൃശ്യങ്ങൾ കണ്ട് പ്രതികരണവുമായി ആയിരക്കണക്കിനാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.
Read More